Advertisement
News Image

നാലര പതിറ്റാണ്ടിന്‍റെ തൊഴിലാളി ചരിത്രത്തിന് വിട; ദിനേശ് ബീഡി പെരിയ ബ്രാഞ്ച് പ്രവർത്തനം അവസാനിപ്പിച്ചു

 

ശ്യാം സരസ്വതി

കാസർകോഡ്: പതിറ്റാണ്ടുകളോളം പെരിയയുടെ തൊഴിലാളി-സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായിരുന്ന ദിനേശ് ബീഡി പെരിയ ബ്രാഞ്ചിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. 1981ൽ പ്രവർത്തനം ആരംഭിച്ച ബ്രാഞ്ച്, നാലര പതിറ്റാണ്ടിനിടെ പ്രദേശത്തെ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്‍റെ വളർച്ചയിൽ നിർണായക പങ്കാണ് വഹിച്ചത്. കേവലം ഒരു തൊഴിൽ കേന്ദ്രം എന്നതിലുപരി പെരിയയിലെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകളുടെ പ്രധാന വേദിയായിരുന്നു ദിനേശ് ബീഡി ബ്രാഞ്ച്. തൊഴിലാളികളുടെ കൂട്ടായ്മയും സംഘടനാ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിലും പ്രദേശത്തെ സാമൂഹിക മുന്നേറ്റങ്ങൾക്ക് പിന്തുണ നൽകുന്നതിലും ബ്രാഞ്ച് നിർണായക സാന്നിധ്യമായി.

കോട്ടച്ചേരി ദിനേശ് ബീഡി സഹകരണസംഘത്തിന് കീഴിൽ 1981 ജനുവരി 15ന് പെരിയ ബസാറിൽ പരേതനായ ഇസ്ഹാക്കിന്റെ വീടിന്റെ വരാന്തയോട് ചേർന്നുള്ള ഷെഡിലാണ് ബ്രാഞ്ചിന്‍റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 1994ൽ 14 സെന്റ് സ്ഥലത്ത് സ്വന്തമായി കെട്ടിടം നിർമിച്ചു. ആദ്യകാലത്ത് 35 തൊഴിലാളികൾ വരെ ബ്രാഞ്ചിന് കീഴിൽ ജോലി ചെയ്തിരുന്നു. കാലക്രമേണ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. നിലവിൽ ജോലി ചെയ്തിരുന്ന കെ. ശോഭ, കെ.വി. അംബിക, ടി. ലക്ഷ്മി, കെ. നാരായണി എന്നിവരെ പുല്ലൂർ ബ്രാഞ്ചിലേക്ക് മാറ്റിയതോടെയാണ് പെരിയ ബ്രാഞ്ചിന്റെ പ്രവർത്തനം പൂർണമായി അവസാനിച്ചത്.

കോട്ടച്ചേരി ദിനേശ് ബീഡി സഹകരണസംഘം പ്രസിഡന്റായിരുന്ന എം. കുഞ്ഞമ്പുവിന്റെ കാലത്ത് ബ്രാഞ്ചിനോടനുബന്ധിച്ച് മെഡിസിറ്റിക്കും തുടക്കമിട്ടിരുന്നു. എന്നാൽ പിന്നീട് ഡോക്ടർമാരുടെയും രോഗികളുടെയും അഭാവത്തെ തുടർന്ന് മെഡിസിറ്റിയുടെ പ്രവർത്തനം നിലച്ചു. ഒരു തൊഴിൽ സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിക്കുന്നതിനപ്പുറം, പെരിയയുടെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു അധ്യായത്തിനാണ് ഇതോടെ തിരശീല വീഴുന്നത്.
 

News Image

കേരളത്തിലെ സഹകരണ സൊസൈറ്റികളിലും ബാങ്കുകളിലും ഇ.ഡി പരിശോധന; വിവിധ ജില്ലകളിൽ ഒരേസമയം റെയ്ഡ്

 

ശ്യാം സരസ്വതി

കൊച്ചി: കേരളത്തിലെ സഹകരണ സൊസൈറ്റികളിലും ബാങ്കുകളിലും നടന്ന സാമ്പത്തിക ക്രമക്കേട് കേസുകളിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). തൃശൂർ, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സഹകരണ ബാങ്കുകളിലും സൊസൈറ്റികളിലും ഇതുമായി ബന്ധപ്പെട്ടവരുടെ വീടുകളിലുമാണ് ഇ.ഡി സംഘം ഒരേസമയം പരിശോധന നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ) രജിസ്റ്റർ ചെയ്ത കേസുകളുടെ തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് ഇ.ഡി വൃത്തങ്ങളിൽ നിന്നുള്ള വിവരം. കേരളത്തിനൊപ്പം തമിഴ്നാട്ടിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് പരിശോധന.

അങ്കമാലി അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക്, തെന്നല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. ബാങ്ക് ഓഫീസുകൾക്ക് പുറമെ നിലവിലെയും മുൻ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മുൻ ജീവനക്കാരുടെയും വീടുകളിലും പരിശോധന തുടരുകയാണ്.

എറണാകുളം ജില്ലയിലെ അങ്കമാലി അർബൻ സഹകരണ സൊസൈറ്റിയുമായി ബന്ധപ്പെട്ട് അഞ്ച് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. വ്യാജ വായ്പകൾ അനുവദിച്ചതിലൂടെ സൊസൈറ്റിയിൽ 121 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി നേരത്തെ ഇ.ഡി കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് ഭരണസമിതി അംഗങ്ങളിലേക്കും ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. സൊസൈറ്റിയിലെ മുൻ അക്കൗണ്ടന്റായ ഷിജുവിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വ്യാജ വായ്പകൾ അനുവദിക്കുന്നതിൽ ഷിജുവിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

തൃശൂരിൽ കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ വിവിധ ശാഖകളിലും മുൻ ബാങ്ക് പ്രസിഡന്റിന്റെയും ഭരണസമിതി അംഗങ്ങളുടെയും വീടുകളിലും പരിശോധന നടക്കുന്നു. അഞ്ചേരി ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട് എന്നിവിടങ്ങളിലെ ശാഖകളും പരിശോധനയുടെ പരിധിയിലുണ്ട്. കോഴിക്കോട് ജില്ലയിൽ ഏഴ് കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നതായാണ് വിവരം. മലപ്പുറം ജില്ലയിലും തെന്നല സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വ്യക്തികളുടെ വീടുകളിലും ഇ.ഡി പരിശോധന തുടരുകയാണ്.
 

News Image

ചൊവ്വ ബാങ്ക് ടവര്‍ സമുച്ചയം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

 

  • തൃത എം.യു


കണ്ണൂര്‍: ചൊവ്വ കോപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ  ബാങ്ക് ടവര്‍  സമുച്ചയം പ്രതിപക്ഷനേതാവ് പിണറായി വിജയന്‍  നാടിന് സമര്‍പ്പിച്ചു. മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നും സഹകരണ മേഖലയിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണം മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളെ സമ്പൂര്‍ണ്ണ ബാങ്കിംഗ് ഇടപാടുകളിലേക്ക് എത്തിക്കാന്‍ സഹായിച്ചത് സഹകരണ ബാങ്കുകളാണ്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തളരാതെ  സഹകരണബാങ്കുകള്‍  മുന്നോട്ടുപോയി എന്നും പിണറായി കൂട്ടിച്ചേര്‍ത്തു. 


താഴെ ചൊവ്വയിലെ  ബ്രാഞ്ചുകള്‍, ഓഡിറ്റോറിയം,  കോണ്‍ഫറന്‍സ്  ഹാള്‍, മിനി ഹാള്‍, കോമേഴ്‌സില്‍ സ്‌പേസ്, കിച്ചണ്‍, വിശാലമായ പാര്‍ക്കിംഗ് ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ്  ചൊവ്വ ബാങ്ക് ടവറില്‍ ഉള്ളത്. താഴെചൊവ്വ ബ്രാഞ്ച്   കെ.കെ. രാഗേഷും  താഴെ ചൊവ്വ സായഹ്നശാഖ മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഉദ്ഘാടനം ചെയ്തു. എന്‍.ചന്ദ്രന്‍ (മുന്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍) ഓഡിറ്റോറിയവും എം.കെ മുരളി കോണ്‍ഫന്‍സ് ഹാളും ജയേഷ് കെ.വി (അസി. രജിസ്ട്രാര്‍ പ്ലാനിങ്, കണ്ണൂര്‍) ഹാളും സുഭാഷ്. പി( അസിസ്റ്റന്റ് രജിസ്ട്രാര്‍ കണ്ണൂര്‍) കൊമേഷ്യല്‍ ഹാളും ഉദ്ഘാടനം  ചെയ്തു. 

 


ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് എന്‍.ടി.സുധീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി എം.സുമേഷ്, ഇ.സുനില ( വാര്‍ഡ് കൗണ്‍സിലര്‍, കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍), കെ.രാജീവന്‍ (ചെയര്‍മാന്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍, കണ്ണൂര്‍) ഒ.പി രവീന്ദ്രന്‍( മുന്‍ പ്രസിഡണ്ട് ചൊവ്വ കോപ്പറേറ്റീവ് റൂറല്‍ ബാങ്ക് ), ധനേഷ് എ.കെ (അസി.ഡയറക്ടര്‍ ഓഡിറ്റ്), പി.മനോഹരന്‍ (പ്രസിഡണ്ട് എളയാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക്) തുടങ്ങിയവര്‍ സംസാരിച്ചു. 

News Image

മിൽമ മലബാർ യൂണിയനിലെ ക്രമക്കേട്, അന്വേഷണത്തിന് ഉത്തരവിട്ട് ക്ഷീരവികസനവകുപ്പ് ഡയറക്ടർ

 

ശ്യാം സരസ്വതി

കോഴിക്കോട്: മലബാർ മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ ക്രമക്കേടുകളും ക്രമവിരുദ്ധ പ്രവർത്തനങ്ങളും നടന്നതായ ആരോപണത്തിൽ ക്ഷീര വികസനവകുപ്പ് ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ജോ. ഡയറക്ടർ ജയസുജീഷ്, ഡെപ്യൂട്ടി ഡയറക്ടർമാരായ ഒ.സജിനി, ഫെമി വി. മാത്യു, അസി. ഡയറക്ടർമാരായ സിജോൺ ജോൺസൺ, എം.കെ. സ്മിത എന്നിവരടങ്ങിയ സംഘമാണ് അന്വേഷിക്കുക.  വൻതുക ചെലവഴിച്ച് പുറമെ നിന്നുള്ള കമ്പനികൾ നിർമിക്കുന്ന ആയുർവേദ, ഹോമിയോ മരുന്നുകൾ മതിയായ ലൈസൻസ് ഇല്ലാതെ മലബാർ മേഖല സഹകരണ ക്ഷീരോൽപാദക ലേബൽ പതിപ്പിച്ച്  മലബാർ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ മുഖേന ക്ഷീരസംഘങ്ങളിലൂടെ  അനധികൃതായി വിൽപന നടത്തി മലബാർ റൂറൽ ഡവലപ്മെന്റ് ഫൗണ്ടേഷനും ക്ഷീരസംഘങ്ങൾക്കും വലിയ നഷ്ടം ഉണ്ടാക്കി.

ഫൗണ്ടേഷൻ ധനസഹായം നൽകിയത് സംബന്ധിച്ച്, 2022ന് ശേഷം ഫൗണ്ടേഷന്റെ വാർഷിക റിപ്പോർട്ടുകളും ഓഡിറ്റ് ചെയ്ത കണക്കുകളും യൂനിയൻ പൊതുയോഗത്തിൽ അവതരിപ്പിക്കാത്തതുസംബന്ധിച്ചും കാസർകോട് ഡയറിയിൽ ഗുണമേൻമ ഉറപ്പു വരുത്താതെ മുൻകൂർ പണമടച്ച് സമ്പത്റാവു ദേശ്മുഖ് കോ ഓപറേറ്റീവ് മിൽക് യൂണിയനിൽ നിന്ന് പാൽവാങ്ങിയത് സംബന്ധിച്ചും മലപ്പുറം ഡയറിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ധനദുർവിനിയോഗം സംബന്ധിച്ചും അന്വേഷിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. 

മലപ്പുറം ഡയറിയിൽ നെയ്യ് ഉൾപടെ പാലുൽപന്നങ്ങളുടെ സ്റ്റോക്കിൽ സോഫ്റ്റ് വെയർ എഡിറ്റിങ് അനുവദിച്ച് വിശ്വാസവഞ്ചന , നിയവിരുദ്ധ നിയമനം, 2026 ഫെബ്രുവരി 28ന് പണം അടയ്ക്കാതെ 49,931 ലിറ്റർ പാൽ കടത്ത്, സംബന്ധിച്ചും പത്ത് ലക്ഷം രൂപ ചെലവഴിച്ച് ക്രമവിരുദ്ധമായി  പോസ്റ്റൽ സ്റ്റാമ്പ് റിലീസ് ചെയ്തത്  തുടങ്ങിയവ അന്വേഷണപരിധിയിൽ വരും.    

News Image

ഒക്ടോബറിൽ ബാങ്കുകൾ ഈ ദിവസങ്ങളിൽ അടഞ്ഞുകിടക്കും, ഇടപാടുകൾ മുൻകൂട്ടി ക്രമീകരിക്കാം

 

ശ്യാം സരസ്വതി

തിരുവനന്തപുരം: ഒക്ടോബർ മാസത്തിൽ കേരളത്തിൽ ബാങ്ക് ഇടപാടുകൾ നടത്തുന്നവർ അവധി ദിവസങ്ങൾ ശ്രദ്ധിക്കണം. മഹാനവമി, വിജയദശമി എന്നിവയ്ക്കുപുറമെ നാലാം ശനിയാഴ്ചയും ഞായറാഴ്ചകളും ബാങ്കുകൾക്ക് അവധിയായിരിക്കും. കേരള ബാങ്കിന്റെ 2026ലെ അവധി പട്ടികയിലും ഒക്ടോബർ 20, 21 തീയതികൾ അവധിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പ്രധാന ബാങ്ക് അവധി ദിവസങ്ങൾ:

ഒക്ടോബർ 4, ഞായർ – പ്രതിവാര അവധി
ഒക്ടോബർ 10, ശനി – രണ്ടാം ശനി
ഒക്ടോബർ 11, ഞായർ – പ്രതിവാര അവധി
ഒക്ടോബർ 18, ഞായർ – പ്രതിവാര അവധി
ഒക്ടോബർ 20, ചൊവ്വ – മഹാനവമി
ഒക്ടോബർ 21, ബുധൻ – വിജയദശമി
ഒക്ടോബർ 24, ശനി – നാലാം ശനി
ഒക്ടോബർ 25, ഞായർ – പ്രതിവാര അവധി  

ഡിജിറ്റൽ ഇടപാടുകൾക്ക് തടസമില്ല

ഈ ദിവസങ്ങളിൽ ബാങ്ക് അടഞ്ഞുകിടക്കുമെങ്കിലും ഡിജിറ്റൽ സേവനങ്ങൾ തടസമില്ലാതെ തുടരും. എടിഎം, യുപിഐ, ഇന്‍റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് ആപ്പുകൾ എന്നിവ പതിവുപോലെ പ്രവർത്തിക്കും. ഫണ്ട് കൈമാറ്റങ്ങൾക്കും ബിൽ പേയ്മെന്‍റുകൾക്കും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം. അതേസമയം, വലിയ പണമിടപാടുകൾ, ചെക്ക് ക്ലിയറിങ് തുടങ്ങിയ ബാങ്ക് ശാഖകളെ നേരിട്ട് ആശ്രയിച്ചുള്ള സേവനങ്ങൾക്കായി അവധി ദിവസങ്ങൾ ഒഴിവാക്കി, ബാങ്കുകൾ പ്രവർത്തിക്കുന്ന ദിവസങ്ങൾ നോക്കി പോകാൻ ശ്രദ്ധിക്കുകയുമാവാം.

News Image

കുറഞ്ഞ പലിശയുടെ കാലം കഴിഞ്ഞു, ഇത്തവണ റിപ്പോ നിരക്ക് കൂട്ടാൻ ആർബിഐ, കാരണങ്ങൾ ഇവയാണ്

 

ശ്യാം സരസ്വതി

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കുശേഷം ആർ.ബി.ഐ. വീണ്ടും റിപ്പോ നിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ഒക്ടോബർ ഏഴിന് പ്രഖ്യാപിക്കാനിരിക്കുന്ന പണനയ സമിതി തീരുമാനത്തിൽ കാൽ ശതമാനം (0.25%) വർധന ഉണ്ടായേക്കുമെന്നാണ് വിപണിയിലെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ നിലവിലെ 5.25 ശതമാനം റിപ്പോ നിരക്ക് 5.50 ശതമാനമായി ഉയരും. 2023 ഫെബ്രുവരിക്കുശേഷമുള്ള ആദ്യ നിരക്ക് വർധനയായിരിക്കും ഇത്.

പണപ്പെരുപ്പത്തിലെ വർധന, രൂപയുടെ മൂല്യത്തകർച്ച, അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില ഉയരുന്നത്, യു.എസ്. ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള കേന്ദ്രബാങ്കുകളുടെ നിരക്ക് വർധന എന്നിവയാണ് ആർ.ബി.ഐ.യുടെ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ. ഇവയെല്ലാം കണക്കിലെടുത്ത് പണപ്പെരുപ്പ നിയന്ത്രണത്തിനായി നിരക്ക് ഉയർത്താനുള്ള തീരുമാനത്തിലേക്ക് ആർ.ബി.ഐ. നീങ്ങാനുള്ള സാധ്യതയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഓഗസ്റ്റിലെ നിലപാടിൽ നിന്ന് മാറ്റമുണ്ടാകുമോ?

ഓഗസ്റ്റിലെ പണനയ അവലോകനത്തിൽ ആർ.ബി.ഐ. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തുകയായിരുന്നു. 'നിഷ്പക്ഷ' നിലപാടും തുടരുകയായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ നിരക്ക് കുറയ്ക്കാനുള്ള സാധ്യത വിപണിയിൽ കാര്യമായി പ്രതീക്ഷിക്കപ്പെടുന്നില്ല. മറിച്ച്, നിരക്ക് വർധനയ്ക്കുള്ള സൂചനകളാണ് കൂടുതൽ ശക്തമാകുന്നത്.
ഒക്ടോബർ ഏഴിന് ആർ.ബി.ഐ.യുടെ പണനയ സമിതി തീരുമാനം പ്രഖ്യാപിക്കുന്നതോടെ പലിശ നിരക്കിന്റെ ദിശയിൽ വ്യക്തത വരും.

പ്രധാന കാരണങ്ങൾ

റീട്ടെയിൽ പണപ്പെരുപ്പം 4.82 ശതമാനമായി ഉയർന്നത് പ്രധാന ആശങ്കയാണ്. ഇത് ആർ.ബി.ഐയുടെ 4 ശതമാനം ലക്ഷ്യത്തേക്കാൾ മുകളിലാണ്. ഉത്സവ സീസണിൽ പണപ്പെരുപ്പം കൂടുതൽ ഉയരാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇതിനൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ₹96 കടന്ന് ₹97-ലേക്ക് അടുക്കുന്നത് ഇറക്കുമതി അധിഷ്ഠിത പണപ്പെരുപ്പത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നതും രാജ്യത്തെ ഊർജ ഉൽപാദന ചെലവുകൾ ഉയരാൻ കാരണമാകുന്നു. അതേസമയം, യു.എസ്. ഫെഡറൽ റിസർവും മറ്റ് പ്രധാന കേന്ദ്രബാങ്കുകളും പലിശനിരക്കുകൾ ഉയർത്തുന്നതും യു.എസ്. ട്രഷറി ആദായം വർധിക്കുന്നതും ഇന്ത്യയും യു.എസും തമ്മിലുള്ള പലിശനിരക്ക് വ്യത്യാസം കുറയ്ക്കുന്നു. ഇത് രൂപയ്ക്ക് മേൽ കൂടുതൽ സമ്മർദം സൃഷ്ടിക്കുന്നതിനൊപ്പം രാജ്യത്തെ പണപ്പെരുപ്പ സാധ്യതയും വർധിപ്പിക്കുന്നു.

News Image

കണ്ണൂരിന്‍റെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്, ചൊവ്വ ബാങ്ക് ടവർ ഉദ്ഘാടനം ഒക്ടോബർ 5ന്, ടവറിൽ ഒരുക്കിയിരിക്കുന്നത് മികച്ച സൗകര്യങ്ങൾ

 

ശ്യാം സരസ്വതി

കണ്ണൂർ: ചൊവ്വ സഹകരണ റൂറൽ ബാങ്കിന്‍റെ പുതിയ ആസ്ഥാന മന്ദിരമായ ചൊവ്വ ബാങ്ക് ടവർ ഒക്ടോബർ 5ന് നാടിന് സമർപ്പിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ബാങ്ക് ടവറിന്‍റെ ഉദ്ഘാടനം നിർവഹിക്കും. പുതിയ മന്ദിരത്തിൽ മിനി കോൺഫറൻസ് ഹാൾ, മിനി ഹാൾ, കൊമേഴ്സ്യൽ സ്പേസ്, കിച്ചൺ, വിശാലമായ പാർക്കിംഗ് സൗകര്യം, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് താഴെചൊവ്വ ശാഖ, താഴെചൊവ്വ സായാഹ്ന ശാഖ എന്നിവയും ഉദ്ഘാടനം ചെയ്യും.

കെ.കെ.രാഗേഷ് (മുൻ എം.പി.) താഴെചൊവ്വ ശാഖയും രാമചന്ദ്രൻ കടന്നപ്പള്ളി (മുൻ മന്ത്രി) താഴെചൊവ്വ സായാഹ്ന ശാഖയും ഉദ്ഘാടനം ചെയ്യും. എൻ.ചന്ദ്രൻ (മുൻ ചെയർമാൻ, കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്) ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും. എം.കെ.മുരളി കോൺഫറൻസ് ഹാളും ജയേഷ് കെ.വി. (അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിംഗ്), കണ്ണൂർ) ഹാളും ഉദ്ഘാടനം ചെയ്യും. സുഭാഷ് പി(അസിസ്റ്റന്റ് രജിസ്ട്രാർ, കണ്ണൂർ) കമേർഷ്യൽ ഹാൾ ഉദ്ഘാടനം ചെയ്യും.

ബാങ്ക് പ്രസിഡന്റ് എൻ.ടി.സുധീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയർമാൻ സി. വിനോദ് സ്വാഗതവും ബാങ്ക് സെക്രട്ടറി എം. സുമേഷ് നന്ദിയും പറയും. സഹകരണ മേഖലയിലെ പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. 1946ൽ ചൊവ്വ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച ബാങ്കിന് നിലവിൽ മേലെചൊവ്വയിലെ ഹെഡ് ഓഫീസിന് പുറമെ 13 ശാഖകളുണ്ട്. ബാങ്ക് ക്ലാസ് 1 സൂപ്പർ ഗ്രേഡ് വിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്.

News Image

NAFSCOB തിരഞ്ഞെടുപ്പ് നവംബർ 5ന്, കേരളത്തിനും വോട്ടിങ് അവസരം, 25 സംസ്ഥാന സഹകരണ ബാങ്കുകൾ താൽക്കാലിക പട്ടികയിൽ

 

ശ്യാം സരസ്വതി

ന്യൂഡൽഹി : നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക്സ് ലിമിറ്റഡ് (NAFSCOB) ഭരണ സമിതിയുടെ തിരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ഫെഡറേഷന്‍റെ 21 അംഗ ഡയറക്ടർ ബോർഡിന്‍റെ തിരഞ്ഞെടുപ്പിനുള്ള വിശദമായ പരിപാടി റിട്ടേണിംഗ് ഓഫീസർ പുറത്തിറക്കി. NAFSCOB-യിൽ 33 അംഗ സംസ്ഥാന സഹകരണ ബാങ്കുകളുണ്ട്. അതേസമയം ബുധനാഴ്ച പ്രസിദ്ധീകരിച്ച യോഗ്യരായ വോട്ടർമാരുടെ താൽക്കാലിക പട്ടികയിൽ 25 സംസ്ഥാന സഹകരണ ബാങ്കുകളും അവരുടെ നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രതിനിധികളും ഉൾപ്പെടുന്നു.

താൽക്കാലിക പട്ടികയിൽ ഇല്ലാത്ത എട്ട് അംഗ ബാങ്കുകൾ അരുണാചൽ പ്രദേശ്, ബീഹാർ, ജമ്മു & കശ്മീർ, മണിപ്പൂർ, നാഗാലാൻഡ്, പുതുച്ചേരി, സിക്കിം, ത്രിപുര എന്നിവയാണ്. ത്രിപുര സംസ്ഥാന സഹകരണ ബാങ്കിന്റെ കാര്യത്തിൽ, ഒരു പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യുന്ന ഒരു ബോർഡ് പ്രമേയവും സമർപ്പിച്ചിട്ടില്ല, അതിനാൽ താൽക്കാലിക വോട്ടർ പട്ടികയിൽ ഒരു പ്രതിനിധിയുടെയും പേരില്ല. അതേസമയം ആൻഡമാൻ നിക്കോബാർ, ആന്ധ്രാപ്രദേശ്, അസം, ചണ്ഡീഗഡ്, ഛത്തീസ്ഗഡ്, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, മിസോറാം, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള 25 ബാങ്കുകളാണ് താൽക്കാലിക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

അതേസമയം, താൽക്കാലിക പട്ടികയിൽ ഡൽഹി സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിൽ നിന്ന് ബിജേന്ദർ സിംഗ്, ഗുജറാത്ത് സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിൽ നിന്ന് അജയ് പട്ടേൽ, കർണാടക സ്റ്റേറ്റ് കോപ്പറേറ്റീവ് അപെക്സ് ബാങ്കിൽ നിന്ന് കെ എൻ രാജണ്ണ, മഹാരാഷ്ട്ര സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിൽ നിന്ന് വിദ്യാധർ വാമൻറാവു അനസ്കർ, അസം കോപ്പറേറ്റീവ് അപെക്സ് ബാങ്കിൽ നിന്ന് ബിശ്വജിത് ഫുകാൻ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

താൽക്കാലിക പട്ടികയെക്കുറിച്ചുള്ള എതിർപ്പുകൾ ഉന്നയിക്കാൻ അംഗങ്ങൾക്ക് ഒക്ടോബർ 5 മുതൽ 9 വരെ രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ അവസരം നൽകിയിട്ടുണ്ട്. എതിർപ്പുകളുടെ സൂക്ഷ്മപരിശോധന ഒക്ടോബർ 12 മുതൽ 16 വരെ നടക്കും, അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 16 ന് പ്രസിദ്ധീകരിക്കും. 21 ബോർഡ് സീറ്റുകളിലേക്കുള്ള നാമനിർദ്ദേശ പ്രക്രിയ ഒക്ടോബർ 21 മുതൽ 28 വരെ നടക്കും. ഒക്ടോബർ 29 ന് സൂക്ഷ്മപരിശോധന നടക്കും. തുടർന്ന് ഒക്ടോബർ 30 ന് പിൻവലിക്കുകയും അന്നു വൈകുന്നേരം മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും.

ആവശ്യമെങ്കിൽ നവംബർ 5 ന് രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ പോളിംഗ് നടക്കും. പോളിംഗ് കഴിഞ്ഞയുടനെ വോട്ടെണ്ണൽ നടക്കും. ബോർഡ് തിരഞ്ഞെടുപ്പ് ഫലം നവംബർ 13 ന് മുമ്പ് പ്രഖ്യാപിക്കും. പുതുതായി രൂപീകരിച്ച ബോർഡ് പിന്നീട് ഫെഡറേഷന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കും. നവംബർ 16 ന് ഭാരവാഹി തിരഞ്ഞെടുപ്പ് പ്രക്രിയയും തുടർന്ന് നവംബർ 17 ന് ബോർഡ് മീറ്റിംഗും രഹസ്യ ബാലറ്റ് തിരഞ്ഞെടുപ്പും നടക്കുമെന്ന് ഷെഡ്യൂൾ വ്യവസ്ഥ ചെയ്യുന്നു. നവംബർ 21 ന് മുമ്പ് ഫലം പ്രഖ്യാപിക്കും. താനെയിലെ ജില്ലാ കളക്ടറും മജിസ്ട്രേറ്റുമാണ് റിട്ടേണിംഗ് ഓഫീസർ, താനെയിലെ സഹകരണ സംഘങ്ങളുടെ ഡെപ്യൂട്ടി രജിസ്ട്രാർ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ. 2002 ലെ മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിലെയും NAFSCOB യുടെ ഉപനിയമങ്ങളിലെയും പ്രസക്തമായ വ്യവസ്ഥകൾ അനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
 

News Image

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ ഡയറക്ടർ ബോർഡ് അംഗം എ.ആർ പീതാംബരന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

 

ശ്യാം സരസ്വതി

ന്യൂഡൽഹി: തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ഡയറക്ടർ ബോർഡ് അംഗവും സിപിഎം നേതാവുമായ എ.ആർ പീതാംബരന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. പീതാംബരെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ അന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്നും ജാമ്യഹർജി അന്ന് തന്നെ പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. പീതാംബരന്‍റെ പ്രായം കണക്കിലെടുത്താണ് കോടതിയുടെ നിർദ്ദേശം. അതേസമയം പീതാംബരന് മുൻകൂർ ജാമ്യം നൽകുന്നതിനെ സംസ്ഥാനം കോടതിയിൽ എതിർത്തിരുന്നു. 

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളുടെ മുൻ‌കൂർ ജാമ്യ ഹർജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. ജിത ഭാസ്കർ, ശ്രീലത എന്നിവരുടെ മുൻ‌കൂർ ജാമ്യ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. കേസിലെ ഒന്നാം പ്രതിയുടേയുടെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവർ. സംസ്ഥാനം ക​ണ്ട ഏ​റ്റ​വും വ​ലി​യ സ​ഹ​ക​ര​ണക്കൊ​ള്ള​യാ​ണ് ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കില്‍ നടന്നത്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ത​ട്ടി​പ്പിന്‍റെ ​വി​വ​രങ്ങള്‍ പു​റ​ത്തു​വ​ന്ന​ത്. 

സി​പി​എം നേ​താ​ക്ക​ളാ​യ ബാ​ങ്ക് സെ​ക്ര​ട്ട​റി​യ​ട​ക്കം ആ​റ് പേ​രെ പ്ര​തി​യാ​ക്കി ആ​ദ്യം പൊ​ലീ​സ് കേ​സെ​ടു​ത്തത്. തുടക്കത്തില്‍ 108 കോടിയുടെ തട്ടിപ്പായിരുന്നു സഹകരണ വകുപ്പ് കണ്ടെത്തിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ 31 പ്രതികളാണുള്ളത്.

News Image

കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ എഐഎഫ് പദ്ധതി കാലാവധി നീട്ടി

 

  • അശ്വതി ആര്‍.പിള്ള 

തിരുവനന്തപുരം: കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എഐഎഫ്)  പദ്ധതി കാലാവധി നീട്ടി. പദ്ധതി 30.09.2026-ന് അവസാനിക്കേണ്ടതായിരുന്നു. ഈ കാലാവധിയാണിപ്പോള്‍  നീട്ടിയത്.  2027 മാര്‍ച്ച് 31 വരെയോ  16-ാം ധനകാര്യ കമ്മീഷന്‍   അംഗീകാരം ലഭിക്കുന്നത്  വരെയോ  ഏതാണാദ്യം, ആ തീയതി കണക്കാക്കിയാണ് കാലാവധി നീട്ടി നല്‍കിയത്. എന്നാല്‍ പുതുതായി  എഐഎഫ് പദ്ധതിക്ക്  അപേക്ഷിക്കാനാകില്ല. നേരത്തെ അംഗീകരിച്ച  പദ്ധതികളുടെ  തുക ലഭിക്കുക മാത്രമാണ് ചെയ്യുക. 

 നിബന്ധനകള്‍ക്ക് വിധേയമായാണ് കാലാവധി നീട്ടിയിട്ടുള്ളത്

1. 15-ാം ഫിനാന്‍സ്  സൈക്കിളിലെ ഫണ്ട് ഉപയോഗിച്ച് പുതിയ വര്‍ക്കുകള്‍ക്ക് അംഗീകാരം നല്‍കാന്‍ പാടില്ല,  എന്നാല്‍ നേരത്തെ കമ്മിറ്റ് ചെയ്തിട്ടുള്ള പേയ്മെന്റുകള്‍ കൊടുക്കാം.

2. നിലവിലുള്ള അതേ നിയമങ്ങള്‍, സാധ്യത, ചെലവ് മാനദണ്ഡങ്ങള്‍ തന്നെ തുടരും.

3. 2026-27-ലെ ബഡ്ജറ്റില്‍ എ ഐ എഫിന് അനുവദിച്ച തുകയ്ക്കുള്ളില്‍ മാത്രമേ ചെലവഴിക്കാന്‍ പാടുള്ളൂ.

4. ഈ നീട്ടിയ കാലയളവില്‍ ചെലവഴിക്കുന്ന തുക, 16-ാം ഫിനാന്‍സ് സൈക്കിള്‍  പീരിയഡിലെ തുടര്‍ പദ്ധതിയുടെ അനുവദിച്ച തുകയില്‍ ഉള്‍പ്പെടുത്തും.

News Image

ശ്രദ്ധിച്ചില്ലെങ്കിൽ അക്കൗണ്ടിലെ പണം മുഴുവൻ പോകും, വ്യാജ സന്ദേശങ്ങളെ തിരിച്ചറിയാൻ മൂന്ന് വഴികൾ ഇതാ...

 

ശ്യാം സരസ്വതി

‘അക്കൗണ്ട് ഉടൻ ബ്ലോക്ക് ചെയ്യും’, ‘കെ.വൈ.സി പുതുക്കണം’, ‘ഡെബിറ്റ് കാർഡ് സസ്പെൻഡ് ചെയ്തു’... ബാങ്കിന്റെ പേരിൽ ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നത് ഇന്ന് സാധാരണമാണ്. എന്നാൽ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെടുന്ന എല്ലാ സന്ദേശങ്ങളും യഥാർഥമാകണമെന്നില്ല. ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിലൂടെയോ വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതിലൂടെയോ വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. അതിനാൽ ബാങ്കിന്റെ പേരിൽ ലഭിക്കുന്ന സന്ദേശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് പ്രധാനമാണ്.

ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളിൽ വീഴരുത്

അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നും കാർഡ് പ്രവർത്തനരഹിതമാകുമെന്നും പറഞ്ഞ് ഉപയോക്താക്കളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നത് തട്ടിപ്പുകാർ സാധാരണയായി ഉപയോഗിക്കുന്ന രീതിയാണ്. ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ആദ്യം അതിന്റെ വിശ്വാസ്യത പരിശോധിക്കണം. അടിയന്തര സാഹചര്യം സൃഷ്ടിക്കുന്നതോ വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ ആവശ്യപ്പെടുന്നതോ ആയ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) മുന്നറിയിപ്പ് നൽകുന്നുണ്ട്.

സംശയമുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകാതിരിക്കുക. സന്ദേശത്തിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ വിളിക്കുകയോ അതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. പകരം ബാങ്കിന്റെ ഔദ്യോഗിക ആപ്പ്, വെബ്സൈറ്റ്, അല്ലെങ്കിൽ ഔദ്യോഗിക കസ്റ്റമർ കെയർ നമ്പർ വഴി വിവരങ്ങൾ പരിശോധിക്കാം.

ലിങ്ക് തുറക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

ബാങ്കിന്റെ പേരും ലോഗോയും ഉപയോഗിച്ചുള്ള സന്ദേശങ്ങൾ യഥാർഥമാണെന്ന് കരുതുന്നത് അപകടകരമാണ്. ഉപയോക്താക്കളെ കബളിപ്പിക്കാൻ ബാങ്കുകളുടേതിന് സമാനമായ പേരുകളും വെബ് വിലാസങ്ങളും ഉപയോഗിക്കുന്ന രീതിയും തട്ടിപ്പുകാർ സ്വീകരിക്കാറുണ്ട്. ചുരുക്കിയ ലിങ്കുകൾ, അപരിചിതമായ വെബ് വിലാസങ്ങൾ, ഡൊമെയ്ൻ നാമത്തിലെ ചെറിയ അക്ഷരവ്യത്യാസങ്ങൾ എന്നിവ ശ്രദ്ധിക്കണം. ലിങ്ക് ബാങ്കിന്റേതാണെന്ന് ഉറപ്പാക്കാതെ അതിൽ ക്ലിക്ക് ചെയ്യാതിരിക്കുന്നതാണ് സുരക്ഷിതം.

ബാങ്കിന്റെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നോ വെബ്സൈറ്റ് പ്രൊഫഷണലായി തോന്നുന്നുവെന്നോ മാത്രം നോക്കി അത് ഔദ്യോഗികമാണെന്ന് ഉറപ്പിക്കരുത്.

ആർക്കും നൽകരുത്

കസ്റ്റമർ ഐഡി, പാസ്‌വേഡ്, ഡെബിറ്റ് കാർഡ് നമ്പർ, പിൻ, ഒ.ടി.പി തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുത്. ബാങ്ക് ജീവനക്കാരാണെന്ന് പരിചയപ്പെടുത്തിയാലും ഇത്തരം രഹസ്യ വിവരങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കണം. അക്കൗണ്ടിലെ പ്രശ്നം പരിഹരിക്കാനെന്ന പേരിൽ മൊബൈൽ ആപ്പുകളോ APK ഫയലുകളോ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടാലും ജാഗ്രത വേണം. ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ ലഭ്യമല്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഫോണിലെയും ബാങ്കിങ് വിവരങ്ങളിലെയും സുരക്ഷയ്ക്ക് ഭീഷണിയാകാം.

ലിങ്കിൽ ക്ലിക്ക് ചെയ്താൽ എന്തുചെയ്യണം?

ഒരു സംശയാസ്പദമായ ലിങ്കിൽ ക്ലിക്ക് ചെയ്തുവെന്ന കാരണത്താൽ മാത്രം തട്ടിപ്പിന് ഇരയായെന്ന് കരുതേണ്ടതില്ല. എന്നാൽ തുടർന്ന് ബാങ്കിങ് വിവരങ്ങൾ നൽകിയിട്ടുണ്ടോ, ഒ.ടി.പി പങ്കുവെച്ചിട്ടുണ്ടോ, ഏതെങ്കിലും ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ, ഇടപാടിന് അനുമതി നൽകിയിട്ടുണ്ടോ എന്നിവ പരിശോധിക്കണം. സംശയാസ്പദമായ ഇടപാട് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടുകയും അക്കൗണ്ടിലെ ഇടപാടുകൾ പരിശോധിക്കുകയും വേണം. സാമ്പത്തിക സൈബർ തട്ടിപ്പ് സംഭവിച്ചിട്ടുണ്ടെങ്കിൽ 1930 എന്ന സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിൽ ഉടൻ റിപ്പോർട്ട് ചെയ്യാം. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലൂടെയും പരാതി നൽകാം.

അടിയന്തര സന്ദേശം ലഭിച്ചാൽ ഉടൻ പ്രതികരിക്കുന്നതിന് പകരം, സന്ദേശത്തിന്റെ ഉറവിടവും ലിങ്കും പരിശോധിക്കുക എന്നതാണ് സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രധാന മുൻകരുതൽ.

News Image

ഒക്ടോബർ 1 മുതൽ പണകാര്യങ്ങളിൽ മാറ്റം; ബാങ്കിങ് മുതൽ എടിഎം വരെ, അറിയേണ്ട 5 കാര്യങ്ങൾ

 

ശ്യാം സരസ്വതി

ഒക്ടോബർ ഒന്ന് മുതൽ രാജ്യത്തെ ബാങ്കിങ്, ഡിജിറ്റൽ പേയ്‌മെന്റ്, വ്യക്തിഗത ധനകാര്യ മേഖലകളിൽ വിവിധ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. എടിഎം ഇടപാടുകളുടെ സൗജന്യ പരിധി, ബൾക്ക് എഫ്.ഡി നിരക്ക്, എൻ.പി.എസ് ചാർജുകൾ, എൽ.പി.ജി സബ്സിഡി തുടങ്ങിയ മേഖലകളിലാണ് പ്രധാന മാറ്റങ്ങൾ.

എസ്ബിഐ എടിഎം ഇടപാടുകൾക്ക് പുതിയ പരിധി

ഒക്ടോബർ ഒന്ന് മുതൽ എസ്ബിഐ ശമ്പള പാക്കേജ് അക്കൗണ്ട് ഉടമകൾക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലും ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് കം വിത്ഡ്രോവൽ മെഷീനുകളിലും ലഭിക്കുന്ന സൗജന്യ ഇടപാടുകളുടെ പരിധിയിൽ മാറ്റമുണ്ടാകും. നിലവിലുള്ള 10 സൗജന്യ ഇടപാടുകൾക്ക് പകരം പ്രതിമാസം അഞ്ച് ഇടപാടുകൾ മാത്രമായിരിക്കും സൗജന്യം. ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് (BSBD) അക്കൗണ്ടുകളിൽ പ്രതിമാസം നാല് തവണ വരെ പണം പിൻവലിക്കാം. ഇതിന് ശേഷം ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ഈടാക്കും. ഡിജിറ്റൽ ഇടപാടുകൾക്ക് സൗജന്യ സേവനം തുടരുമെന്നാണ് അറിയിപ്പ്.

ബൾക്ക് എഫ്.ഡി പലിശനിരക്കിലും മാറ്റം

ബൾക്ക് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ആർബിഐ പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരും. ബാങ്കുകൾ ബൾക്ക് ഡിപ്പോസിറ്റുകൾക്ക് ബാധകമായ പലിശനിരക്ക് മുൻകൂട്ടി പ്രസിദ്ധീകരിക്കേണ്ടിവരും. ദിവസേന രാവിലെ 10 മണിക്ക് ബാധകമായ നിരക്കുകൾ ബാങ്കുകൾ പുറത്തുവിടണം. സമാന സ്വഭാവമുള്ള ബൾക്ക് ഡിപ്പോസിറ്റുകൾക്ക് പൊതുവെ ഒരേ പലിശനിരക്ക് നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ലിക്വിഡിറ്റി കവറേജ് റേഷ്യോ (LCR) പരിഗണിച്ച് നിരക്കിൽ വ്യത്യാസം വരുത്താൻ ബാങ്കുകൾക്ക് സാധിക്കും.

ഒക്ടോബർ 15 മുതൽ യുപിഐ ഇടപാടുകൾക്ക് MDR

ഒക്ടോബർ 15 മുതൽ ചില യുപിഐ വ്യാപാരി ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ബാധകമാകുമെന്നാണ് അറിയിപ്പ്. 2,000 രൂപയ്ക്ക് മുകളിലുള്ള ചില വ്യാപാരി ഇടപാടുകളാണ് ഇതിൽ ഉൾപ്പെടുക. 2,000 രൂപ വരെയുള്ള പേയ്‌മെന്റുകൾക്കും ചെറുകിട വ്യാപാരികൾക്കുള്ള സീറോ-MDR സംവിധാനത്തിന് കീഴിലുള്ള ഇടപാടുകൾക്കും നിരക്ക് ഈടാക്കില്ല. വ്യാപാരിയുടെ മേഖലയനുസരിച്ച് MDR നിരക്കിൽ വ്യത്യാസമുണ്ടാകാനും സാധ്യതയുണ്ട്.

എൻ.പി.എസ് ചാർജുകളിലും മാറ്റം

നാഷണൽ പെൻഷൻ സിസ്റ്റം (NPS), NPS ലൈറ്റ് എന്നിവയ്ക്ക് കീഴിലുള്ള പോയിന്റ്സ് ഓഫ് പ്രസൻസ് (PoP) ഈടാക്കുന്ന ചാർജുകളിലും മാറ്റം വരും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) പുതുക്കിയ നിരക്കുകൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുത്തും.

എൽ.പി.ജി സബ്സിഡിക്ക് ആധാർ ബയോമെട്രിക് നിർബന്ധം

സബ്സിഡിയുള്ള ഗാർഹിക എൽ.പി.ജി സിലിണ്ടർ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ നിർബന്ധമാക്കും. ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ (BAA) പൂർത്തിയാക്കാത്തവർ നടപടിക്രമം പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. സബ്സിഡിയുള്ള എൽ.പി.ജി റീഫിൽ ലഭിക്കുന്നതിന് തടസ്സമുണ്ടാകാതിരിക്കാൻ ഉപഭോക്താക്കൾ ആധാർ ബയോമെട്രിക് ഓതന്റിക്കേഷൻ എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നിർദേശം.

News Image

ചെറുകിട സംരംഭങ്ങളെ വീണ്ടെടുക്കാൻ കുടുംബശ്രീയുടെ 'പുനർജ്വാല', സർവ്വേ ആരംഭിച്ചു

മലപ്പുറം: കടബാദ്ധ്യതയും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മൂലം പ്രതിസന്ധിയിലായ ജില്ലയിലെ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ചെറുകിട സംരംഭങ്ങളെ വീണ്ടെടുക്കാനുള്ള 'പുനർജ്വാല' ക്യാമ്പയിനിന്റെ ആദ്യഘട്ടമായി വിവിധ സി.ഡി.എസുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ചെറുകിട സംരംഭങ്ങളുടെ തൽസ്ഥിതി വിലയിരുത്തുന്നതിനുള്ള സർവേയും പരിശോധനകളും ആരംഭിച്ചു. പൂട്ടിപ്പോകൽ ഭീഷണിയിലായ സ്ഥാപനങ്ങളെ കണ്ടെത്തി ആവശ്യമായ ധനസഹായവും വിപണന പിന്തുണയും നൽകി പുനരുദ്ധരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലയിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 8,765 ചെറുകിട സംരംഭങ്ങളാണ്. ഇതിൽ 6,564 വ്യക്തിഗത സംരംഭങ്ങളും 2,201 ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടുന്നു. ആകെ ഗുണഭോക്താക്കൾ 13,164 ആണ്.

അടച്ചുപൂട്ടിയ സംരംഭങ്ങളെ കണ്ടെത്തി പ്രാഥമിക പഠനത്തിന് ശേഷം വീണ്ടും തുറന്നുപ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് കണ്ടെത്തുന്ന സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കും. കുടുംബശ്രീ സംരംഭകരുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ സി.ഡി.എസ് തലത്തിൽ സൂക്ഷ്മസംരംഭ കൺസൾട്ടന്റുമാരുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സംരംഭങ്ങളുടെ പ്രവർത്തനാവസ്ഥ, വരുമാനം, വിപണനം, സാമ്പത്തിക സുസ്ഥിരത, വളർച്ചാ സാദ്ധ്യത, നേരിടുന്ന വെല്ലുവിളികൾ വിലയിരുത്തും. ഓരോ സംരംഭത്തിന്റെയും വിപണി സാദ്ധ്യത സംബന്ധിച്ച പഠനം നടത്തുന്നുണ്ട്. തുടർന്ന് സംരംഭങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ച് ആവശ്യാനുസരണം സാമ്പത്തിക സഹായം, സാങ്കേതിക പിന്തുണ, ബ്രാൻഡിംഗ്, പാക്കേജിംഗ്, വിപണന സഹായം, പ്രൊഫഷണൽ സേവനങ്ങൾ ലഭ്യമാക്കും. പ്രാദേശികമായി സാദ്ധ്യതയുള്ള പുതിയ സംരംഭങ്ങൾ കണ്ടെത്തി വനിതകൾക്ക് പരിശീലനം, സാമ്പത്തിക സഹായം എന്നിവയും പദ്ധതി വഴി നൽകും.

മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംരംഭങ്ങളെ ക്ലസ്റ്റർ വികസനം, യൂണിറ്റ് വിപുലീകരണം, ബ്രാൻഡ് ശൃംഖല രൂപീകരണം, മൂല്യവർദ്ധിത ഉത്പാദനം എന്നിവയിലൂടെ ഹയർ ഓർഡർ സംരംഭങ്ങളാക്കി വളർത്തുന്നതിനും ക്യാമ്പയിൻ ലക്ഷ്യമിടുന്നുണ്ട്. സി.ഡി.എസ് മൈക്രോ എന്റർപ്രൈസ് ഉപസമിതികൾ, മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാർ, ബ്ലോക്ക്, ജില്ലാതല നോൺഫാം ലൈവ്ലിഹുഡ്സ് ടീമുകൾ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ.

രജിസ്റ്റർ ചെയ്ത ചെറുകിട സംരംഭങ്ങൾ- 8,765

വ്യക്തിഗത സംരംഭങ്ങൾ- 6,564

ഗ്രൂപ്പ് സംരംഭങ്ങൾ- 2,201

News Image

വാട്സാപ്പ് സന്ദേശങ്ങൾക്ക് 0.136 രൂപ നൽകണം, ഒക്ടോബർ 1 മുതൽ പുതിയ നിരക്കുകൾ, വിശദമായി വായിക്കാം

 

ശ്യാം സരസ്വതി

വാട്സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 1 മുതൽ സന്ദേശമയക്കുന്നതിൽ പുതിയ നിരക്ക് നിലവിൽ വരും. ഉപഭോക്താവ് അയച്ച സന്ദേശത്തിന് 24 മണിക്കൂറിനുള്ളിൽ നൽകുന്ന ചില മറുപടികളും ഓർഡർ, ഡെലിവറി തുടങ്ങിയ വിവരങ്ങൾ കൈമാറുന്ന യൂട്ടിലിറ്റി സന്ദേശങ്ങളുമാണ് പുതിയ നിരക്കിന് വിധേയമാകുക.

നിലവിൽ ഉപഭോക്താവിൽ നിന്ന് സന്ദേശം ലഭിച്ചതിന് പിന്നാലെയുള്ള 24 മണിക്കൂറിനുള്ളിൽ ഇത്തരം സന്ദേശങ്ങൾ സൗജന്യമായി അയക്കാൻ ബിസിനസുകൾക്ക് സാധിച്ചിരുന്നു. എന്നാൽ ഒക്ടോബർ 1 മുതൽ ഈ സൗജന്യ സംവിധാനത്തിൽ മാറ്റമുണ്ടാകും.

ഒരു സന്ദേശത്തിന് 0.136 രൂപ

ഇന്ത്യയിൽ ജിഎസ്ടി ഉൾപ്പെടെ ഒരു യൂട്ടിലിറ്റി സന്ദേശത്തിന് ഏകദേശം 0.136 രൂപ ആയിരിക്കും മെറ്റ ഈടാക്കുക. ജിഎസ്ടിക്ക് മുമ്പുള്ള നിരക്ക് 0.115 രൂപയാണ്. അതേസമയം, ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്കും മറ്റ് സർവീസ് ആവശ്യങ്ങൾക്കുമുള്ള മറുപടികളിൽ ഓരോ ബിസിനസ് ഫോൺ നമ്പറിനും പ്രതിമാസം ആദ്യത്തെ 1,000 സന്ദേശങ്ങൾ സൗജന്യമായി അയക്കാൻ സാധിക്കും. 1,000 സന്ദേശങ്ങൾ പിന്നിട്ടാൽ അധിക സന്ദേശങ്ങൾക്ക് നിരക്ക് ബാധകമാകും.

ഉദാഹരണത്തിന്, ഒരു സ്ഥാപനത്തിൽ നിന്ന് ഒരു മാസത്തിൽ 1,500 സർവീസ് മറുപടികൾ അയച്ചാൽ ആദ്യത്തെ 1,000 എണ്ണം സൗജന്യമായിരിക്കും. ശേഷിക്കുന്ന 500 സന്ദേശങ്ങൾക്കാണ് നിരക്ക് നൽകേണ്ടത്.

24 മണിക്കൂർ പരിധിക്ക് ശേഷമുള്ള സന്ദേശങ്ങൾ

24 മണിക്കൂർ ഉപഭോക്തൃ സേവന വിൻഡോ കഴിഞ്ഞ് അയക്കുന്ന യൂട്ടിലിറ്റി സന്ദേശങ്ങൾക്ക് നിലവിൽ തന്നെ നിരക്ക് ഈടാക്കുന്നുണ്ട്. അതിനാൽ ഈ സംവിധാനത്തിൽ ഒക്ടോബർ 1 മുതൽ പ്രത്യേക മാറ്റമുണ്ടാകില്ല. അതേസമയം, ഫേസ്ബുക്ക് പേജുകളിലെ ക്ലിക്ക്-ടു-വാട്സാപ്പ് പരസ്യങ്ങൾ, കോൾ-ടു-ആക്ഷൻ ബട്ടണുകൾ തുടങ്ങിയവ വഴി ഉപഭോക്താക്കൾ ബിസിനസുകളുമായി ബന്ധപ്പെടുന്ന സാഹചര്യത്തിൽ നിലവിലുള്ള 72 മണിക്കൂർ സൗജന്യ കാലയളവ് തുടരും. ഈ സമയപരിധിക്കുള്ളിൽ ബിസിനസുകൾക്ക് അധിക നിരക്ക് നൽകാതെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താം.

സാധാരണ വാട്സാപ്പ് ഉപയോക്താക്കളെ ബാധിക്കില്ല

പുതിയ നിരക്ക് സാധാരണ വാട്സാപ്പ് ഉപയോക്താക്കൾക്കോ വാട്സാപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന ചെറുകിട സ്ഥാപനങ്ങൾക്കോ നേരിട്ട് ബാധകമാകുന്ന മാറ്റമല്ല. വാട്സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വലിയ തോതിൽ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്ന വാണിജ്യ സ്ഥാപനങ്ങളെയാണ് പ്രധാനമായും ഇത് ബാധിക്കുക. ഉപഭോക്താക്കൾക്ക് ബിസിനസുകൾക്ക് സന്ദേശമയക്കുന്നതിനോ അവരിൽനിന്ന് മറുപടികളും ഓർഡർ അപ്‌ഡേറ്റുകളും സ്വീകരിക്കുന്നതിനോ പുതിയതായി യാതൊരു ഫീസും നൽകേണ്ടതില്ല.
 

News Image

ലോൺ മുഴുവൻ അടച്ചു; എന്നിട്ടും സ്വർണം തിരികെ ലഭിച്ചില്ലേ..?, അറിയേണ്ട കാര്യങ്ങൾ

ശ്യാം സരസ്വതി


സ്വർണ്ണവായ്പ തിരിച്ചടച്ചതോടെ പണയം വെച്ച ആഭരണം ഉടൻ തിരികെ ലഭിക്കുമെന്ന ധാരണ എല്ലാവർക്കും ഉണ്ടാകാം. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ വായ്പ പൂർണമായി അടച്ച ശേഷവും ആഭരണം ബാങ്കിന്റെ കൈവശം തുടരാം. മറ്റു വായ്പകളിലെ കുടിശ്ശികയും പണയ ഉടമ്പടിയിലെ വ്യവസ്ഥകളും ഇക്കാര്യത്തിൽ നിർണായകമാകാം.

എന്താണ് സെക്ഷൻ 171?

1872-ലെ ഇന്ത്യൻ കരാർ നിയമത്തിലെ സെക്ഷൻ 171 പ്രകാരം ഒരു ബാങ്കിന് തങ്ങളുടെ കസ്റ്റഡിയിലുള്ള സെക്യൂരിറ്റികൾക്ക് മേൽ 'ജനറൽ ലീൻ' അഥവാ പൊതുവായ അവകാശമുണ്ട്. പ്രത്യേക കരാറുകൾ ഒന്നും തന്നെയില്ലെങ്കിൽ, മറ്റ് വായ്പാ കുടിശ്ശികകൾ ഈടാക്കുന്നതിനായി ബാങ്കിന് ഈ സുരക്ഷാ നിക്ഷേപങ്ങൾ കൈവശം വെക്കാവുന്നതാണ്.

സമീപകാലത്ത് ആന്ധ്രപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയും ഈ വിഷയത്തെ ശരിവെക്കുന്നു. സ്വർണ്ണവായ്പ തിരിച്ചടച്ചിട്ടും മറ്റ് ലൈബിലിറ്റികൾ ഉള്ളതിനാൽ ബാങ്ക് സ്വർണ്ണം തിരികെ നൽകാൻ വിസമ്മതിച്ച കേസിൽ, ബാങ്കിന്റെ നടപടി കോടതി ശരിവെക്കുകയായിരുന്നു. വായ്പയെടുത്തയാൾ മറ്റൊരു ഹൗസിങ് ലോണിൽ കോ-ആപ്ലിക്കന്റ് ആയിരുന്നു എന്നതും, പണയ കരാറിലെ വ്യവസ്ഥകളും കണക്കിലെടുത്താണ് കോടതി വിധി പ്രസ്താവിച്ചത്.

ബാങ്കിന് എപ്പോഴൊക്കെ സ്വർണ്ണം പിടിച്ചുവെക്കാം?

ഒരു പ്രൊമോട്ടർ അല്ലെങ്കിൽ വായ്പക്കാരൻ വ്യക്തിഗതമായോ സംയുക്തമായോ എടുത്ത നിലവിലുള്ളതോ ആയ കടങ്ങൾക്ക് പണയ വസ്തു ഈടായി ഉപയോഗിക്കാമെന്ന് വായ്പാ കരാറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിൽ ബാങ്കിന് അത് പിടിച്ചുവെക്കാം. എന്നാൽ, ഇത് പരിധിയില്ലാത്ത അവകാശമല്ലെന്നും, മറ്റ് കുടിശ്ശികകൾ ഇതേ വ്യക്തിയുടെ പേരിൽ തന്നെയാണ് നിയമപരമായി ഉള്ളതെന്ന് ബാങ്ക് ഉറപ്പുവരുത്തണമെന്നും സുപ്രീം കോടതി അഭിഭാഷകൻ അമിത്‌രാജ് കൗശൽ വ്യക്തമാക്കി.

കരാറുകളിൽ ഒപ്പിടും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
സ്വർണ്ണവായ്പ എടുക്കുമ്പോൾ എഗ്രിമെന്റ് ഫോമിലെ വിവരങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കണമെന്ന് ബാങ്ക് ബസാർ സി.ഇ.ഒ അധിൻ ഷെട്ടി വ്യക്തമാക്കുന്നു.

'ജനറൽ ലീൻ', 'റൈറ്റ് ഓഫ് സെറ്റ്-ഓഫ്' , 'ഓൾ മണീസ് ഡ്യൂ' തുടങ്ങിയ വാചകങ്ങൾ കരാറിലുണ്ടോ എന്ന് പരിശോധിക്കുക.

നിങ്ങൾ ഗ്യാരന്റ നിൽക്കുകയോ കോ-ബോറോവർ ആയിരിക്കുകയോ ചെയ്ത മറ്റ് വായ്പകൾക്ക് ഈ സ്വർണ്ണം ഈടാക്കാൻ ബാങ്കിന് അധികാരമുണ്ടോ എന്ന് വ്യക്തമാക്കുക.

കരാറുകളുടെ അടിസ്ഥാനമില്ലാതെ മറ്റൊരു വ്യക്തിയുടെ കടത്തിന് ബാങ്കിന് നിങ്ങളുടെ സ്വർണ്ണം പിടിച്ചുവെക്കാനാകില്ല.

സ്വർണ്ണം തിരികെ നൽകാൻ ബാങ്ക് വിസമ്മതിച്ചാൽ എന്ത് ചെയ്യണം?

എന്തുകൊണ്ടാണ് സ്വർണ്ണം തടഞ്ഞുവെച്ചിരിക്കുന്നത് എന്ന് ബാങ്കിനോട് രേഖാമൂലം വിശദീകരണം ചോദിക്കുക. അവർ ആധാരമാക്കുന്ന വായ്പാ കുടിശ്ശികയുടെയും അഗ്രിമെന്റിലെ ക്ലോസിന്റെയും വിവരങ്ങൾ ആവശ്യപ്പെടുക.

വായ്പ തിരിച്ചടച്ച രസീതുകൾ, ക്ലോസിങ് സ്റ്റേറ്റ്‌മെന്റുകൾ, ബാങ്കുമായുള്ള കത്തിടപാടുകൾ എന്നിവ സൂക്ഷിക്കുക. ബാങ്കിന്റെ ഗ്രീവൻസ് റെഡ്രസൽ സംവിധാനത്തിൽ ഔദ്യോഗികമായി പരാതി നൽകുക.

പരാതി നൽകി 30 ദിവസത്തിനകം തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ, ഉപഭോക്താക്കൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് അംബുഡ്സ്മാൻ സ്കീമിനെ സമീപിക്കാവുന്നതാണ്.

ചുരുക്കത്തിൽ, സ്വർണ്ണവായ്പ തുക മുഴുവൻ അടയ്ക്കുന്നത് സ്വർണ്ണം തിരികെ ലഭിക്കാനുള്ള ആദ്യപടി മാത്രമാണ്. എഗ്രിമെന്റിലെ നിബന്ധനകളും ബാങ്കുമായുള്ള നിങ്ങളുടെ മറ്റ് സാമ്പത്തിക ഇടപാടുകളുമാണ് സ്വർണ്ണം എന്ന് തിരികെ ലഭിക്കുമെന്ന് നിർണ്ണയിക്കുന്നത്.

News Image

ഒക്ടോബർ 1 മുതൽ പുതിയ എഫ്.ഡി നിയന്ത്രണങ്ങൾ: ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

 

ശ്യാം സരസ്വതി

ന്യൂഡൽഹി: വലിയ തുകയുടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് നിർണയത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ പുതിയ സംവിധാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). പുതിയ നിയമപ്രകാരം, വലിയ തുകയുടെ ടേം ഡിപ്പോസിറ്റുകൾക്ക് ബാങ്കുകൾ നൽകുന്ന പലിശനിരക്ക് എല്ലാ പ്രവൃത്തിദിവസങ്ങളിലും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം.

രാവിലെ 10 മണിക്ക് മുമ്പായി അന്നത്തെ പലിശനിരക്ക് ബാങ്കുകൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. പ്രസിദ്ധീകരിച്ച നിരക്കിൽ ആവശ്യമായ മാറ്റങ്ങളോ തിരുത്തലുകളോ വരുത്താൻ 10 മിനിറ്റ് സമയം അനുവദിക്കും. ബാങ്ക് മുൻകൂട്ടി പ്രസിദ്ധീകരിച്ച നിരക്ക് തന്നെയായിരിക്കും അന്നേദിവസം സ്വീകരിക്കുന്ന യോഗ്യമായ നിക്ഷേപങ്ങൾക്ക് ബാധകമാകുക. പുതിയ സംവിധാനം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. വലിയ തുകയുടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് നിർണയം കൂടുതൽ സുതാര്യവും ഏകീകൃതവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

3 കോടി രൂപ മുതലുള്ള നിക്ഷേപങ്ങൾ

സാധാരണയായി 3 കോടി രൂപയോ അതിൽ കൂടുതലോ വരുന്ന ടേം ഡിപ്പോസിറ്റുകളാണ് പുതിയ സംവിധാനത്തിന്റെ പരിധിയിൽ വരുന്നത്. ഒക്ടോബർ 1 മുതൽ ഇത്തരം നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് അന്നത്തെ പലിശനിരക്ക് ബാങ്കിന്റെ വെബ്‌സൈറ്റിൽ പരിശോധിക്കുന്നത് നിക്ഷേപകർക്ക് പ്രധാനമാണ്.

ഒരേ ദിവസം ഒരേ നിരക്ക്

പുതിയ നിയമപ്രകാരം, ഒരേ ദിവസം ബാങ്ക് സ്വീകരിക്കുന്ന സമാന സ്വഭാവമുള്ള വലിയ നിക്ഷേപങ്ങൾക്ക് ഒരേ പലിശനിരക്കായിരിക്കും ബാധകമാകുക. നിക്ഷേപം ബാങ്കിന്റെ ശാഖ വഴിയാണോ ഓൺലൈൻ സംവിധാനത്തിലൂടെയാണോ നടത്തിയതെന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം പലിശനിരക്കിൽ വ്യത്യാസമുണ്ടാകില്ല.

പലിശനിരക്കുകൾ താരതമ്യം ചെയ്യാം

പുതിയ സംവിധാനം വലിയ തുക നിക്ഷേപിക്കുന്നവർക്ക് വിവിധ ബാങ്കുകളുടെ പലിശനിരക്കുകൾ കൂടുതൽ വ്യക്തമായി താരതമ്യം ചെയ്യാനും നിക്ഷേപത്തിന് മുമ്പ് ആവശ്യമായ വിവരങ്ങൾ മനസ്സിലാക്കാനും സഹായിക്കും.

ചില നിക്ഷേപങ്ങൾക്ക് വ്യത്യസ്ത നിരക്ക് അനുവദിക്കും

ലിക്വിഡിറ്റി കവറേജ് റേഷ്യോ (LCR) ചട്ടക്കൂടിന് കീഴിൽ നിക്ഷേപങ്ങളുടെ ലിക്വിഡിറ്റി സവിശേഷതകളിൽ വ്യത്യാസമുണ്ടെങ്കിൽ ബാങ്കുകൾക്ക് വ്യത്യസ്ത പലിശനിരക്കുകൾ നൽകാൻ അനുവാദമുണ്ടാകും.

ചെറുകിട നിക്ഷേപകർക്ക് ആശങ്ക വേണ്ട

1 ലക്ഷം, 2 ലക്ഷം, 5 ലക്ഷം രൂപ തുടങ്ങിയ ചെറിയ തുകകളുടെ സ്ഥിരനിക്ഷേപം നടത്തുന്നവർക്ക് ഈ സംവിധാനം ബാധകമല്ല. അതിനാൽ ഇത്തരം നിക്ഷേപകർ ദിവസവും ബാങ്കിന്റെ ബൾക്ക് ഡിപ്പോസിറ്റ് പലിശനിരക്ക് പരിശോധിക്കേണ്ടതില്ല.

വലിയ തുക നിക്ഷേപിക്കുന്നവർ നിക്ഷേപം നടത്തുന്നതിന് മുമ്പ് അന്നത്തെ ബാങ്കിന്റെ വെബ്‌സൈറ്റിലെ പലിശനിരക്ക് പരിശോധിക്കുന്നതും ആവശ്യമായാൽ അതിന്റെ രേഖയോ സ്ക്രീൻഷോട്ടോ സൂക്ഷിക്കുന്നതും ഗുണകരമാണ്.

News Image

സഹകരണ സംഘങ്ങൾ എന്തുകൊണ്ട് നഷ്ടത്തിലാകുന്നു? ടീം കോപ്പറേറ്റീവ് സംഘടിപ്പിക്കുന്ന വെബിനാർ സെപ്തംബർ 30 ന്

 

  • അശ്വതി ആര്‍.പിള്ള
     

കണ്ണൂർ: സഹകരണ സംഘങ്ങൾ എന്തുകൊണ്ട് നഷ്ടത്തിലാകുന്നു? കാരണങ്ങളും പരിഹാരങ്ങളും - എന്ന വിഷയത്തിൽ  ടീം കോപ്പറേറ്റീവ് സംഘടിപ്പിക്കുന്ന വെബിനാർ സെപ്തംബർ 30 ന് വൈകിട്ട് 7 മണിക്ക് നടക്കും. സഹകരണ വിദഗ്ദ്ധനും എസിഎസ്ടിഐ മുൻ ഡയറക്ടറുമായിരുന്ന ബി.പി പിള്ള ക്ലാസ് നയിക്കും.

വെബിനാറിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും 7907039315, 9947054724 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

News Image

തിരിച്ചടവില്ലാത്ത വായ്പകളില്‍ റിക്കവറി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും; കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വാര്‍ഷിക പൊതുയോഗം നടന്നു

 


അശ്വതി ആര്‍.പിള്ള 
 

തൃശൂര്‍:  തിരിച്ചടവില്ലാത്ത വായ്പകളില്‍ റിക്കവറി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനൊരുങ്ങി കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. ഏഴ് വര്‍ഷത്തിനുശേഷം കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനം. 2019ലായിരുന്നു അവസാന പൊതുയോഗം. നിക്ഷേപകരുടെ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താനും  സഹകാരികളുടെ വിശ്വാസം ആര്‍ജിച്ച് മികച്ച സഹകരണ സ്ഥാപനം ആയി ബാങ്കിനെ മാറ്റിയെടുക്കാനുമാണ് തീരുമാനം.
 

News Image

മന്ത്രി ലിജുവിന്‍റെ ആവശ്യത്തിന് വഴങ്ങി സർക്കാർ, സഹകരണ രജിസ്ട്രാറും ഓഡിറ്റ് ഡയറക്ടറുമായി അനു എസ്. നായര്‍ക്ക് നിയമനം

 

ശ്യാം സരസ്വതി

തിരുവനന്തപുരം: ഫുഡ് സേഫ്റ്റി കമ്മീഷണറായിരുന്ന അനു എസ്. നായരെ സഹകരണ സംഘം രജിസ്ട്രാറായി നിയമിച്ചു. സഹകരണ ഓഡിറ്റ് ഡയറക്ടറുടെ ചുമതലയും അനു എസ്. നായര്‍ക്കാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സഹകരണ രജിസ്ട്രാര്‍ സ്ഥാനത്തുണ്ടാകുന്ന അഞ്ചാമത്തെ മാറ്റമാണിത്.

സെപ്റ്റംബര്‍ 11നാണ് അര്‍ജുന്‍ പാണ്ഡ്യനെ സഹകരണ സംഘം രജിസ്ട്രാറായി നിയമിച്ചത്. രജിസ്ട്രാറുടെയും സഹകരണ ഓഡിറ്റ് ഡയറക്ടറുടെയും അധിക ചുമതലയായിരുന്നു അദ്ദേഹത്തിന് നല്‍കിയിരുന്നത്. എന്നാല്‍ കൃഷിവകുപ്പ് ഡയറക്ടറായും കേര പദ്ധതിയുടെ സ്‌പെഷല്‍ ഓഫീസറായും ചുമതലകള്‍ ഉണ്ടായിരുന്നതിനാല്‍ രജിസ്ട്രാര്‍ പദവി അദ്ദേഹം ഏറ്റെടുത്തിരുന്നില്ല.

ഇതോടെയാണ് സഹകരണ വകുപ്പിന് മുഴുവന്‍ സമയ രജിസ്ട്രാര്‍ വേണമെന്ന ആവശ്യം ശക്തമായത്. സഹകരണ പദ്ധതികളുടെ നടത്തിപ്പിനും സംഘങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനും മുഴുവന്‍ സമയ രജിസ്ട്രാര്‍ അനിവാര്യമാണെന്ന് മന്ത്രി എം. ലിജു സര്‍ക്കാരിനെ അറിയിച്ചിരുന്നു. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സജിത് ബാബുവായിരുന്നു രജിസ്ട്രാര്‍. തുടര്‍ന്ന് എസ്. പ്രേംകൃഷ്ണന്‍, ഇമ്പശേഖര്‍, അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവരെ ഈ സ്ഥാനത്തേക്ക് നിയമിച്ചു. അര്‍ജുന്‍ പാണ്ഡ്യന്‍ ചുമതലയേല്‍ക്കാതിരുന്നതോടെയാണ് ഇപ്പോള്‍ അനു എസ്. നായരെ പുതിയ രജിസ്ട്രാറായി നിയമിച്ചിരിക്കുന്നത്.
 

News Image

ഗുരുവായൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം, പ്രതിഷേധവുമായി കാവീട് സ്വദേശി

 

ശ്യാം സരസ്വതി

തൃശൂർ: ഗുരുവായൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിനെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ഇടപാടുകാരൻ. വീടുപണിക്കും മകളുടെ വിവാഹത്തിനുമായി 2018 മാര്‍ച്ചില്‍ ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തതായും ഇതുവരെ ഏകദേശം 19 ലക്ഷം രൂപ തിരിച്ചടച്ചിട്ടും ഇനി 21 ലക്ഷം രൂപ കൂടി അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചതെന്നും കാവീട് സ്വദേശി രാജന്‍ പാറേക്കാട്ടുപറമ്പിൽ ആരോപിക്കുന്നു. 

2019ല്‍ 1.80 ലക്ഷം രൂപ ബാങ്കില്‍ അടയ്ക്കുന്നതിനായി അന്നത്തെ ബാങ്ക് ഡയറക്ടറായിരുന്ന ജലീല്‍ പൂക്കോടിന്റെ കൈവശം നല്‍കിയെങ്കിലും തുക ബാങ്കില്‍ അടച്ചിട്ടില്ലെന്നാണ് രാജന്റെ ആരോപണം. ഇക്കാര്യത്തില്‍ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്നാണ് രാജന്റെ ആവശ്യം. തന്റെ അറിവോ സമ്മതമോ ഇല്ലാതെ 2019ല്‍ വായ്പ പുതുക്കിയെന്നും, ഇതിന്റെ ഭാഗമായി മൂന്ന് ലക്ഷം രൂപയുടെ ഇടപാട് നടന്നതായും രാജന്‍ ആരോപിക്കുന്നു. വായ്പയുടെ തിരിച്ചടവ് സംബന്ധിച്ച് വ്യക്തമായ കണക്കും രേഖകളും ബാങ്കില്‍ നിന്ന് ലഭിക്കണമെന്ന ആവശ്യവും രാജന്‍ ഉന്നയിക്കുന്നു. ഇതിനിടെ വായ്പ തിരിച്ചടയ്ക്കാത്ത പക്ഷം ജപ്തി നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നിരന്തരം ലഭിച്ചതായി രാജന്‍ പറയുന്നു. 

മണ്ണെണ്ണയും തീപ്പെട്ടിയുമായി ബാങ്കിലെത്തിയ രാജൻ ആത്മഹത്യാ ഭീഷണിയും മുഴക്കി. ബാങ്ക് അധികൃതരും ജീവനക്കാരും ഇടപെട്ട് രാജനെ ശാന്തനാക്കി മടക്കി അയക്കുകയായിരുന്നു. തനിക്ക് ലഭിച്ച വായ്പാ രേഖകളും തിരിച്ചടച്ച തുകകളുടെ കണക്കുകളും പരിശോധിച്ച് യഥാര്‍ഥ ബാധ്യത വ്യക്തമാക്കണമെന്നും, താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്നും രാജന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ നിയമപരമായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ബാങ്കിന്റെ വിശദീകരണം ലഭ്യമായിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഇടപാടുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ഇതേക്കുറിച്ച് പഠിച്ച് പ്രതികരിക്കാമെന്നും ബാങ്ക് ചെയര്‍മാന്‍ എടി സ്റ്റീഫന്‍ പറഞ്ഞു

News Image

ദേശീയ സഹകരണ മേഖലയിൽ നിർണായക ദിവസങ്ങൾ; പ്രധാന സ്ഥാപനങ്ങളുടെ വാർഷിക യോഗങ്ങൾക്ക് തുടക്കം

 

ശ്യാം സരസ്വതി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും സാമ്പത്തിക പ്രകടനവും ഭാവി പദ്ധതികളും വിലയിരുത്തുന്ന നിർണായക ദിവസങ്ങളാണ് സെപ്റ്റംബർ അവസാന വാരം. ദേശീയ തലത്തിലെ പ്രധാന സഹകരണ സ്ഥാപനങ്ങൾ സെപ്റ്റംബർ 30ന് മുമ്പായി വാർഷിക പൊതുയോഗങ്ങൾ ചേരുന്നതോടെ സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുകയാണ്. കാർഷികം, മത്സ്യബന്ധനം, ഉപഭോക്തൃ മേഖല, സഹകരണ ബാങ്കിങ് തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളാണ് ഈ ദിവസങ്ങളിൽ വാർഷിക പൊതുയോഗങ്ങൾ നടത്തുന്നത്. KRIBHCO, FISHCOPFED, NAFED, NACOF, NCCF, NLCF തുടങ്ങിയ സ്ഥാപനങ്ങളുടെ യോഗങ്ങളാണ് പ്രധാനമായും നടക്കുന്നത്.

KRIBHCOയുടെയും FISHCOPFEDന്റെയും വാർഷിക പൊതുയോഗങ്ങൾ ഇന്ന് പൂർത്തിയായി. സെപ്റ്റംബർ 26ന് NAFED, NACOF എന്നീ ദേശീയ സഹകരണ സ്ഥാപനങ്ങളുടെ വാർഷിക പൊതുയോഗങ്ങളാണ് നടക്കുന്നത്. NAFED ഭാരത് മണ്ഡപത്തിലാണ് യോഗം സംഘടിപ്പിക്കുന്നത്. കാർഷിക ഉൽപന്നങ്ങളുടെ സംഭരണം, വിപണനം, കർഷക സഹകരണ മേഖല എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള പ്രധാന വേദിയായിരിക്കും യോഗം. NACOFന്റെ വാർഷിക പൊതുയോഗം ഇതേ ദിവസം രണ്ടാം പകുതിയിൽ NCUI ബോർഡ് റൂമിൽ നടക്കും.

നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷന്റെ (NCCF) വാർഷിക പൊതുയോഗം സെപ്റ്റംബർ 27ന് NCUI-യിൽ നടക്കും. തുടർന്ന് സെപ്റ്റംബർ 30ന് ഉച്ചയ്ക്ക് 12.30ന് NLCFയുടെ വാർഷിക പൊതുയോഗവും നടക്കും. ഇതോടെ സെപ്റ്റംബർ മാസത്തിലെ പ്രധാന ദേശീയതല വാർഷിക പൊതുയോഗങ്ങളുടെ പരമ്പരയ്ക്ക് സമാപനമാകും.

സഹകരണ മേഖലയിലെ ഭാവി പ്രവർത്തനങ്ങൾക്ക് വേദിയാകും

വാർഷിക പൊതുയോഗങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ വിലയിരുത്തുന്നതിനുള്ള വേദി മാത്രമല്ല. സ്ഥാപനങ്ങളുടെ ബിസിനസ് വളർച്ച, സാമ്പത്തിക പ്രകടനം, സംഘടനാ മുൻഗണനകൾ, വരും വർഷത്തെ പ്രവർത്തന പദ്ധതികൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതിനും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമുള്ള പ്രധാന വേദിയാണ്. ഇതിനകം IFFCO, NAFCOB തുടങ്ങിയ നിരവധി ദേശീയ സഹകരണ സ്ഥാപനങ്ങൾ ഈ മാസം വാർഷിക പൊതുയോഗങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. നിരവധി സഹകരണ ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും സെപ്റ്റംബർ 30ന് മുമ്പായി യോഗങ്ങൾ ചേരുന്നുണ്ട്. പ്രമുഖ നഗര സഹകരണ ബാങ്കായ സരസ്വത് സഹകരണ ബാങ്കും ഈ പട്ടികയിലുണ്ട്.
 

News Image

ഞായറാഴ്ച ബാങ്ക് തുറക്കുമോ..? ആരും ജോലിക്ക് എത്തേണ്ടതില്ലെന്ന് തൊഴിലാളി യൂണിയൻ, ആശയക്കുഴപ്പം തുടരുന്നു

 

ശ്യാം സരസ്വതി

തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കിന് മുന്നോടിയായി സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്ക് ശാഖകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം തുടരുന്നു. തുടർച്ചയായി അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിപ്പിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയത്. എന്നാൽ ഞായറാഴ്ച അവധിദിനമായതിനാൽ യൂണിയൻ അംഗങ്ങൾ ജോലിക്ക് ഹാജരാകേണ്ടതില്ലെന്നാണ് ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ (എഐബിഒഎ) നിലപാട്. ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് പ്രകാരം ഞായറാഴ്ച അവധിയായതിനാൽ ജീവനക്കാർ ശാഖകളിൽ റിപ്പോർട്ട് ചെയ്യരുതെന്ന് സംഘടന നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, റിസർവ് ബാങ്കിന്റെ അനുമതി പ്രകാരം എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ ഞായറാഴ്ച പ്രവർത്തിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ശാഖകളിൽ ജീവനക്കാർ എത്തുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. നാളെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുബിഎഫ്‍യു) ഭാരവാഹികൾ അറിയിച്ചത്.

28 മുതൽ മൂന്ന് ദിവസത്തെ പണിമുടക്ക്

ആഴ്ചയിലെ പ്രവൃത്തിദിനങ്ങൾ അഞ്ച് ദിവസമാക്കുക, കേന്ദ്ര സർക്കാരിന്റെ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ബാങ്ക് ജീവനക്കാരുടെ പണിമുടക്കിന് പിന്നിൽ. സെപ്റ്റംബർ 28, 29, 30 തീയതികളിലാണ് രാജ്യവ്യാപക പണിമുടക്ക്. ഏഴ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുബിഎഫ്‍യുവാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏകദേശം എട്ട് ലക്ഷം ജീവനക്കാർ സംഘടനയിൽ അംഗങ്ങളാണെന്നാണ് കണക്ക്. സെപ്റ്റംബർ 26 ശനിയാഴ്ചയും 27 ഞായറാഴ്ചയും ആയതിനാൽ പണിമുടക്കിന് പുറമെ ഈ ദിവസങ്ങളും കൂടി വരുന്നതോടെ ബാങ്കിങ് സേവനങ്ങൾ തുടർച്ചയായി അഞ്ച് ദിവസം തടസ്സപ്പെടാനുള്ള സാഹചര്യമാണുള്ളത്.

ഞായറാഴ്ച പ്രവർത്തനം

തുടർച്ചയായ അവധി ചെക്ക് ക്ലിയറൻസ്, പണമിടപാടുകൾ, എടിഎം സേവനങ്ങൾ തുടങ്ങിയവയെ ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിപ്പിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയതെന്നാണ് വിശദീകരണം. എന്നാൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമാണോ ഞായറാഴ്ച പ്രവൃത്തിദിനമാക്കിയതെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതും ആശയക്കുഴപ്പത്തിന് കാരണമാണ്.
 

News Image

വാഹന രജിസ്ട്രേഷനിൽ ഇനി ആധാർ പൊരുത്തക്കേടിനെ പേടിക്കേണ്ട, 48 മണിക്കൂറിനുള്ളിൽ പരിഹാരം, ഇ-കെ.വൈ.സി സഹായത്തിനുണ്ട്

 

ശ്യാം സരസ്വതി

തിരുവനന്തപുരം: വാഹന രേഖകളും ആധാർ വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേട് കാരണം ആധാർ ബന്ധിപ്പിക്കാൻ കഴിയാത്തവർക്ക് ആശ്വാസമായി മോട്ടോർ വാഹനവകുപ്പിന്റെ പുതിയ ഇ-കെ.വൈ.സി. സംവിധാനം. വാഹന ഉടമകൾക്ക് ഒറ്റത്തവണ ഇ-കെ.വൈ.സി. പൂർത്തിയാക്കി വാഹന രേഖകൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

വാഹനവുമായി ബന്ധപ്പെട്ട രേഖകളും ആധാർ വിവരങ്ങളും പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. തുടർന്ന് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് ആധാർ ബന്ധിപ്പിക്കുന്നതിന് അനുമതി നൽകും. ലഭിക്കുന്ന അപേക്ഷകൾ 48 മണിക്കൂറിനകം തീർപ്പാക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. മേൽവിലാസത്തിൽ കാര്യമായ മാറ്റമുള്ളവർക്കും ഓൺലൈൻ ഹിയറിങ്ങിന് അവസരം ലഭിക്കും. വാഹന ഉടമയുടെ പേര് സംബന്ധിച്ച ഇ-കെ.വൈ.സി. നടപടികൾ പൂർത്തിയായാൽ തുടർന്നുള്ള സേവനങ്ങൾക്കായി ഓഫീസിൽ നേരിട്ട് എത്തേണ്ട സാഹചര്യം ഒഴിവാകും.

ഇതോടെ ഇടനിലക്കാരുടെ ഇടപെടലും ഒഴിവാക്കാനാകും. ഭാവിയിൽ അപേക്ഷകൾ സോഫ്റ്റ്‌വെയർ തന്നെ പരിശോധിച്ച് തീരുമാനമെടുക്കുന്ന ഓട്ടോ അപ്രൂവൽ സംവിധാനത്തിലേക്ക് മാറ്റാനും ലക്ഷ്യമിടുന്നു. ഇതോടെ ഉദ്യോഗസ്ഥർ ഓരോ ഫയലും പ്രത്യേകം പരിശോധിക്കേണ്ട സാഹചര്യം കുറയുകയും സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും സാധിക്കും.
 

News Image

സ്ഥിര നിക്ഷേപകർക്ക് ലോട്ടറി, എഫ്ഡിക്ക് ഉയർന്ന പലിശ ലഭിക്കാൻ സാധ്യത, കാരണം ആർബിഐയുടെ ഇടപെടൽ

 

ശ്യാം സരസ്വതി

ന്യൂഡൽഹി: സ്ഥിരനിക്ഷേപം (FD) തിരഞ്ഞെടുക്കുന്നവർക്ക് കൂടുതൽ സുതാര്യത ഉറപ്പാക്കുന്ന നിർണായക മാറ്റങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). ഒക്ടോബർ 1 മുതൽ ബാങ്കുകളുടെ സ്ഥിരനിക്ഷേപ പലിശ നിരക്കുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും. ഇതോടെ മികച്ച പലിശനിരക്ക് തേടി വിവിധ ബാങ്ക് ശാഖകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകുമെന്നാണ് വിലയിരുത്തൽ.

ഒരേ ബാങ്കിൽ ഒരേ നിരക്ക്

പുതിയ വ്യവസ്ഥകൾ പ്രകാരം, ഒരു ബാങ്കിന്റെ വിവിധ ശാഖകളിൽ ഒരേ ദിവസം, ഒരേ തുക, ഒരേ കാലയളവ് എന്നിവയ്ക്ക് സ്ഥിരനിക്ഷേപം ആരംഭിച്ചാൽ ബാധകമായ പലിശനിരക്ക് ഒന്നായിരിക്കും. ശാഖകൾക്കനുസരിച്ച് വ്യത്യസ്ത നിരക്കുകൾ ലഭിക്കുന്ന രീതിക്ക് ഇതോടെ മാറ്റമുണ്ടാകും. സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കുകൾ ബാങ്കുകൾ അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമായി പ്രസിദ്ധീകരിക്കണമെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്.

വലിയ നിക്ഷേപങ്ങൾ

3 കോടി രൂപയോ അതിൽ കൂടുതലോ ഉള്ള നിക്ഷേപങ്ങൾക്ക്ബാ ധകമായ പലിശനിരക്കുകളും ബാങ്കുകൾ ദിവസേന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. അന്നത്തെ നിരക്കുകൾ രാവിലെ 10 മണിക്ക് ലഭ്യമാക്കുകയും 10.10നകം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയും ചെയ്യണമെന്നാണ് നിർദേശം. ഇതോടെ വലിയ തുക നിക്ഷേപിക്കുന്നവർക്കും ബാങ്ക് ശാഖകളെ ആശ്രയിക്കാതെ നിലവിലെ പലിശനിരക്ക് പരിശോധിച്ച് തീരുമാനമെടുക്കാൻ സാധിക്കും.

നിലവിലുള്ള എഫ്ഡികൾക്ക് എന്ത് സംഭവിക്കും?

പുതിയ നിയമം നിലവിൽ വരുന്നതിന്റെ പേരിൽ നിലവിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് മാറില്ല. 2026 ഒക്ടോബർ 1ന് മുമ്പ് ആരംഭിച്ച എഫ്ഡികൾക്ക്, നിക്ഷേപം ആരംഭിച്ച സമയത്ത് നിശ്ചയിച്ച പലിശനിരക്ക് തന്നെയായിരിക്കും കാലാവധി പൂർത്തിയാകുന്നതുവരെ ബാധകമാകുക. അതേസമയം, ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന പുതിയ സ്ഥിരനിക്ഷേപങ്ങൾക്ക് പുതിയ വ്യവസ്ഥകൾ ബാധകമാകും.

പലിശനിരക്ക് കൂടുമോ കുറയുമോ?

പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ എഫ്ഡി പലിശനിരക്കുകൾ ഒറ്റയടിക്ക് ഉയരുകയോ താഴുകയോ ചെയ്യണമെന്നില്ല. വിപണിയിലെ സാഹചര്യങ്ങൾ, ബാങ്കുകളുടെ ഫണ്ട് ചെലവ് തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും ഓരോ ബാങ്കും പലിശനിരക്ക് നിശ്ചയിക്കുക. വാണിജ്യ ബാങ്കുകൾക്ക് പുറമെ സ്മോൾ ഫിനാൻസ് ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ (RRBs), ലോക്കൽ ഏരിയ ബാങ്കുകൾ, പേയ്മെന്റ് ബാങ്കുകൾ, അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ** തുടങ്ങിയവയ്ക്കും പുതിയ വ്യവസ്ഥകൾ ബാധകമാണ്.

അതിനാൽ ഒക്ടോബർ 1 മുതൽ പുതിയ എഫ്ഡി ആരംഭിക്കാൻ ആലോചിക്കുന്നവർ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ച് അന്നത്തെ പലിശനിരക്കും നിബന്ധനകളും മനസിലാക്കിയ ശേഷം നിക്ഷേപ തീരുമാനം എടുക്കുന്നത് കൂടുതൽ എളുപ്പമാകും.
 

News Image

കുട്ടികളുടെ ആധാർ ബയോമെട്രിക് അപ്ഡേറ്റ്; സെപ്റ്റംബർ 30 വരെ സൗജന്യം

 

ശ്യാം സരസ്വതി

ന്യൂഡൽഹി: കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധിത ബയോമെട്രിക് വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി **സെപ്റ്റംബർ 30 വരെ**. 5 വയസ്സിലും 15 വയസ്സിലും കുട്ടികളുടെ ആധാറിൽ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണം. 5 വയസ്സ് വരെ കുട്ടികൾക്ക് ബയോമെട്രിക് വിവരങ്ങൾ ആവശ്യമില്ല. രക്ഷിതാക്കളിൽ ഒരാളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് ഈ കാലയളവിൽ കുട്ടിയുടെ ആധാർ നൽകുന്നത്. എന്നാൽ കുട്ടിക്ക് 5 വയസ്സ് പൂർത്തിയാകുമ്പോൾ ആദ്യ ബയോമെട്രിക് അപ്ഡേറ്റ് നടത്തണം.

ഈ ഘട്ടത്തിൽ കുട്ടിയുടെ വിരലടയാളം, ഐറിസ് സ്കാൻ, പുതിയ ഫോട്ടോ എന്നിവ ആധാർ ഡാറ്റാബേസിൽ ചേർക്കും. തുടർന്ന് 15 വയസ്സ് പൂർത്തിയാകുമ്പോൾ വീണ്ടും ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. കുട്ടികൾ വളരുന്നതിനനുസരിച്ച് ശരീരത്തിലെ മാറ്റങ്ങൾ, പ്രത്യേകിച്ച് വിരലടയാളങ്ങളിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ഈ അപ്ഡേറ്റുകൾ നിർബന്ധമാക്കിയിരിക്കുന്നത്. കൃത്യസമയത്ത് വിവരങ്ങൾ പുതുക്കാത്തത് ആധാർ ഉപയോഗിച്ചുള്ള വിവിധ സേവനങ്ങളിൽ ബുദ്ധിമുട്ടുകൾക്ക് ഇടയാക്കാൻ സാധ്യതയുണ്ട്.

സെപ്റ്റംബർ 30 വരെ 5 വയസ്സിലും 15 വയസ്സിലും ചെയ്യേണ്ട നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റ് സൗജന്യമാണ്. അതിന് ശേഷം സാധാരണയായി 125 രൂപ ഫീസ് നൽകേണ്ടിവരും. എന്നാൽ ആദ്യമായി ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന കുട്ടികളിൽ നിന്ന് സെപ്റ്റംബർ 30ന് ശേഷവും ഫീസ് ഈടാക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബയോമെട്രിക് അപ്ഡേറ്റിനായി കുട്ടിയുമായി അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്ററിൽ എത്തണം. രക്ഷിതാവിന്റെ ആധാർ കാർഡ്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, മേൽവിലാസ രേഖ, റേഷൻ കാർഡ്, കുട്ടിയുടെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ കൈയിൽ കരുതണമെന്ന് നിർദേശമുണ്ട്. 2018ലാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) കുട്ടികൾക്കായി പ്രത്യേകം നീല നിറത്തിലുള്ള 'ബാൽ ആധാർ' കാർഡ് അവതരിപ്പിച്ചത്. ആധാർ ആക്ട് 2016ലെ സെക്ഷൻ 3(1) പ്രകാരം കുട്ടികൾ ഉൾപ്പെടെ എല്ലാ താമസക്കാർക്കും ആധാർ നമ്പർ ലഭിക്കാൻ അർഹതയുണ്ട്.

News Image

മെഴുവേലി സർവീസ് സഹകരണ ബാങ്ക് കവർച്ച കേസ്; പ്രതികൾക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

 

ശ്യാം സരസ്വതി

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലി സഹകരണ ബാങ്ക് കവർച്ച കേസിൽ അഞ്ച് പ്രതികളെ കോടതി ശിക്ഷിച്ചു. ഏഴു ലക്ഷം രൂപ ബാങ്കിന് നഷ്ടപരിഹാരം നൽകാനും ഉത്തരവിലുണ്ട്. നാലര കിലോ സ്വർണ്ണവും മൂന്നര ലക്ഷത്തിലധികം രൂപയും കവർന്ന കേസിലാണ് 15 വർഷത്തിനു ശേഷം വിധി വന്നത്. എട്ടു പ്രതികളിൽ ഒന്നാംപ്രതി വിനു, രണ്ടാം പ്രതി സുരേഷ്, നാലാംപ്രതി സുധീഷ്, അഞ്ചാം പ്രതി ഗിരീഷ് എന്നിവർക്ക് രണ്ട് വർഷവും 11 മാസവും കഠിനതടവ് സിജെഎം കോടതി വിധിച്ചു. മൂന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്. ഏഴാംപ്രതി ബിജുവിനു ഒന്നര വർഷം തടവും പതിനായിരം രൂപയുമാണ് ശിക്ഷ. കേസിലെ ആറും എട്ടും പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. 

ഏറെ ആസൂത്രണം ചെയ്ത് പ്രതികൾ കവർച്ച നടത്തിയെന്ന് പ്രോസിക്യൂഷൻ പറയുമ്പോഴും ഗൂഢാലോചന കുറ്റം ഉൾപ്പെടെ തെളിയിക്കാനായില്ല. 200 ൽ അധികം സാക്ഷികളെ വിസ്തരിച്ചു. അവധിദിവസം നോക്കി സഹകരണ ബാങ്കിന്‍റെ പിൻഭാഗം തുരന്നാണ് പ്രതികൾ അകത്തുകയറിയത്. മോഷ്ടിച്ച വാഹനവും ഗ്യാസ് കട്ടറുകളുമൊക്കെയാണ് കവർച്ചയ്ക്ക് ഉപയോഗിച്ചത്. പരിസരം ആകെ മുളക് പൊടി വിതറിയിരുന്നു. ഇതരസംസ്ഥാനങ്ങളിൽ വരെ പോയാണ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ നന്ദകുമാർ ഉൾപ്പെട്ട പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.


 

News Image

ബാങ്ക് പണിമുടക്ക്, സെപ്റ്റംബർ മാസം ശമ്പളം നേരത്തെ; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 25ന് തുക അക്കൗണ്ടിലെത്തും

 

ശ്യാം സരസ്വതി

ന്യൂഡൽഹി: രാജ്യവ്യാപക ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നേരത്തെ ലഭിക്കും. സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് നടക്കാനിരിക്കെയാണ് ശമ്പളവും പെൻഷനും മുൻകൂറായി വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയത്.

സെപ്റ്റംബർ 25ന് തന്നെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യാൻ എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ധനമന്ത്രാലയത്തിന് കീഴിലുള്ള കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് നിർദേശം നൽകി. പ്രതിരോധം, തപാൽ, ടെലികമ്മ്യൂണിക്കേഷൻസ് ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്ക് നിർദേശം ബാധകമാണ്. കേന്ദ്ര സർക്കാർ വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സെപ്റ്റംബർ മാസത്തെ വേതനവും സെപ്റ്റംബർ 25ന്  വിതരണം ചെയ്യാമെന്നും നിർദേശത്തിൽ പറയുന്നു.

പെൻഷൻകാർക്കും ആശ്വാസം

കേന്ദ്ര സർക്കാർ പെൻഷൻകാർക്കുള്ള സെപ്റ്റംബർ മാസത്തെ പെൻഷനും സെപ്റ്റംബർ 25ന് തന്നെ ബാങ്കുകൾ/പേയിങ് അക്കൗണ്ട്സ് ഓഫീസുകൾ വഴി വിതരണം ചെയ്യാം. മുൻകൂറായി നൽകുന്ന ശമ്പളവും പെൻഷനും അഡ്വാൻസ് പേയ്‌മെന്റായി കണക്കാക്കും. ജീവനക്കാരന്റെയോ പെൻഷൻകാരന്റെയോ മുഴുവൻ മാസത്തെ തുക കണക്കാക്കിയശേഷം ആവശ്യമായ ക്രമീകരണം നടത്തും. വ്യത്യാസമുണ്ടെങ്കിൽ ഒക്ടോബർ മാസത്തെ ശമ്പളത്തിൽ നിന്ന് അത് ക്രമീകരിക്കുമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ബന്ധപ്പെട്ട കക്ഷികളുമായി വിശാലമായ കൂടിയാലോചനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ എന്നാണ് കേന്ദ്രനിലപാട്. ഇക്കാര്യത്തിൽ കേന്ദ്ര ലേബർ കമ്മിഷണറുമായി യൂണിയനുകളുടെ അടുത്ത യോഗം ഒക്ടോബർ 15നാണ്. ഇതിൽ പരിഹാരം കാണാനായില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിനും ജീവനക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്.

News Image

ഫീസ് വന്നാലും കാര്‍ഡുകളേക്കാള്‍ ലാഭകരം യുപിഐ തന്നെ; പോക്കറ്റ് കാലിയാകില്ലെന്ന് എന്‍പിസിഐ

 

2026 ഒക്ടോബര്‍ 15 മുതല്‍ യുപിഐ (UPI) പേയ്മെന്റുകളില്‍ പുതിയ എംഡിആര്‍ (MDR) ചാര്‍ജുകള്‍ നിലവില്‍ വരുമെങ്കിലും സാധാരണ ഉപഭോക്താക്കളെ ഇത് ബാധിക്കില്ലെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) വ്യക്തമാക്കി. 2000 രൂപയ്ക്ക് മുകളിലുള്ള മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് 0.4 ശതമാനം നിരക്ക് ഈടാക്കുമെങ്കിലും, ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകളെക്കാള്‍ ഏറ്റവും ലാഭകരമായ പ്ലാറ്റ്ഫോം യുപിഐ തന്നെയായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പുതിയ യുപിഐ നിരക്കുകള്‍

2026 ഒക്ടോബര്‍ 15 മുതല്‍, കച്ചവടക്കാര്‍ക്ക് (Person-to-Merchant) യുപിഐ വഴി നല്‍കുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകള്‍ക്ക് 0.4% മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കും. 75,000 രൂപയ്ക്കും അതിനു മുകളിലുമുള്ള ഇടപാടുകള്‍ക്ക് പരമാവധി 300 രൂപ വരെയായിരിക്കും നിരക്ക്. എന്നാല്‍ ഈ തുക നല്‍കേണ്ടത് കച്ചവടക്കാരാണ്, ഉപഭോക്താക്കളല്ല. പക്ഷെ കച്ചവടക്കാര്‍ക്ക് വരുന്ന ഈ അധിക ബാധ്യത അറിഞ്ഞോ, അറിയാതെയോ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ഇളവുകള്‍ ഇല്ലാതാക്കിയേക്കാം.

ഏതൊക്കെ ഇടപാടുകള്‍ക്കാണ് സൗജന്യം

2,000 രൂപ വരെയുള്ള എല്ലാ സാധാരണ വ്യാപാര ഇടപാടുകള്‍ക്കും മുന്‍പത്തെപ്പോലെ തന്നെ ഒരു ചാര്‍ജും ഈടാക്കില്ല. മൊത്തം യുപിഐ ഇടപാടുകളുടെ 96 ശതമാനവും ഈ വിഭാഗത്തിലാണ് വരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രതിമാസം 1 ലക്ഷം രൂപ വരെ യുപിഐ വഴി പേയ്മെന്റ് സ്വീകരിക്കുന്ന ചെറിയ കച്ചവടക്കാര്‍ക്കും സംവിധാനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും.

അവശ്യ സേവനങ്ങള്‍ക്കും ഓഹരി വിപണിക്കും പ്രത്യേക ഇളവ്

റെയില്‍വേ, ടെലികോം, ഇന്‍ഷുറന്‍സ്, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ക്ക് 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് വെറും 5 രൂപ മാത്രമായിരിക്കും ചാര്‍ജ്. മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരി വിപണി തുടങ്ങിയവയുമായി ബന്ധപ്പെട്ട പേയ്മെന്റുകള്‍ക്ക് 0.02% (പരമാവധി 300 രൂപ) മാത്രമേ ഈടാക്കൂ.

സാമ്പത്തിക വ്യത്യാസങ്ങള്‍

ചാര്‍ജുകള്‍ വന്നാല്‍ പോലും ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ കച്ചവടക്കാര്‍ക്ക് യുപിഐ തന്നെയാകും ഏറ്റവും ലാഭകരമെന്ന് NPCI (National Payments Corporation of India) വ്യക്തമാക്കുന്നു. പേയ്മെന്റ് സ്വീകരിക്കുന്നതിന് വ്യാപാരികൾക്ക് നൽകേണ്ട മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) 10,000 രൂപയുടെ ഇടപാടിന് വരുന്ന ചെലവിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. UPI (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഇടപാടുകൾക്ക് 0.4 ശതമാനം, പരമാവധി 300 രൂപയാണ് ചാർജ്. ഇതനുസരിച്ച് 10,000 രൂപയുടെ ഇടപാടിന് 40 രൂപ വരും. ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 0.90 ശതമാനം വരെ ചാർജ് ബാധകമാണ്, 10,000 രൂപയ്ക്ക് 90 രൂപ വരും. അതേസമയം, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ശരാശരി 2 ശതമാനം ചാർജാണ് ഈടാക്കുന്നത്, അതിനാൽ 10,000 രൂപയുടെ ഇടപാടിന് 200 രൂപ വരും.

സാധാരണ ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുതിയ നിരക്കുകള്‍ വ്യാപാരികളില്‍ നിന്നും മാത്രമാണ് ഈടാക്കുന്നത്. അതിനാല്‍ കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങുമ്പോള്‍ യുപിഐ വഴി പണമടയ്ക്കുന്ന സാധാരണക്കാരെ ഇത് ഒരു തരത്തിലും ബാധിക്കില്ല.

എംഡിആര്‍ ചാര്‍ജ് വരുന്നുണ്ട് എന്ന് പറഞ്ഞ് കടയുടമകള്‍ നിങ്ങളില്‍ നിന്ന് അധിക തുക ഈടാക്കാന്‍ പാടില്ല. ഇത്തരം ചാര്‍ജുകള്‍ ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ബാങ്കുകള്‍ക്കും കര്‍ശന നിര്‍ദ്ദേശമുണ്ട്.

Google Pay, PhonePe, Paytm, BHIM പോലുള്ള യുപിഐ ആപ്പുകള്‍ പ്ലാറ്റ്ഫോം ഫീസോ, മറ്റ് മറഞ്ഞിരിക്കുന്ന ചാര്‍ജുകളോ ഈടാക്കില്ല.

പ്രതിമാസം എത്ര തവണ വേണമെങ്കിലും, എത്ര രൂപയ്ക്ക് വേണമെങ്കിലും മുമ്പത്തെപ്പോലെ തന്നെ യാതൊരു തടസവും കൂടാതെ നിങ്ങള്‍ക്ക് സൗജന്യമായി യുപിഐ ഉപയോഗിക്കാം.

നിങ്ങളുടെ അടുത്തുള്ള ചെറിയ പലചരക്ക് കടകള്‍, തട്ടുകടകള്‍ തുടങ്ങിയവയ്ക്ക് (മാസം 1 ലക്ഷം രൂപ വരെ യുപിഐ വഴി സ്വീകരിക്കുന്നവര്‍ക്ക്) ഈ പുതിയ ചാര്‍ജ് ബാധകമല്ല.

എന്‍പിസിഐയുടെ അഭിപ്രായത്തില്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം യുപിഐ ഇടപാടുകള്‍ക്ക് യാതൊരു മാറ്റവും വരുന്നില്ല. കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളെക്കാള്‍ വളരെ ലാഭകരമായ സംവിധാനം തന്നെയാണ് യുപിഐ.

News Image

സോളാർ സ്ഥാപിച്ചു, പക്ഷേ നെറ്റ് മീറ്റർ കിട്ടിയില്ലേ? കാത്തിരിക്കേണ്ട; ഉപഭോക്താക്കൾ അറിയേണ്ട നിയമവഴികൾ

 

ശ്യാം സരസ്വതി

വീട്ടിൽ സോളാർ പാനൽ സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നെറ്റ് മീറ്റർ ലഭിക്കാത്തത് ഉപഭോക്താക്കളെ സാമ്പത്തികമായി ബാധിക്കുന്ന പ്രശ്നമാണ്. പ്ലാന്റ് സ്ഥാപിച്ചിട്ടും ഗ്രിഡുമായി ബന്ധിപ്പിക്കാനാകാതെ വന്നാൽ സോളാറിലൂടെ ലഭിക്കേണ്ട വൈദ്യുതി ലാഭം നഷ്ടപ്പെടും. ഇത്തരത്തിൽ കെഎസ്ഇബിയുടെ ഭാഗത്തുനിന്നുള്ള കാലതാമസം നേരിടുന്ന ഉപഭോക്താക്കൾക്ക് സ്വീകരിക്കാവുന്ന വിവിധ പരാതിപരിഹാര മാർഗങ്ങളുണ്ട്.

ആദ്യം പരാതി നൽകേണ്ടത് എവിടെ?

നെറ്റ് മീറ്റർ അനുവദിക്കുന്നതിലും കണക്ഷൻ നൽകുന്നതിലും കാലതാമസം നേരിട്ടാൽ ബന്ധപ്പെട്ട കെഎസ്ഇബി സെക്ഷൻ ഓഫീസിൽ രേഖാമൂലം പരാതി നൽകാം. അപേക്ഷയുടെ നമ്പർ, അനുമതി ലഭിച്ച തീയതി, പ്ലാന്റ് പൂർത്തിയാക്കിയ തീയതി, മീറ്ററിനായി കാത്തിരിക്കുന്ന കാലയളവ് തുടങ്ങിയ വിവരങ്ങൾ പരാതിയിൽ ഉൾപ്പെടുത്തുന്നത് പ്രധാനമാണ്.

പരാതിക്ക് പരിഹാരം ലഭിക്കാത്ത സാഹചര്യത്തിൽ Consumer Grievance Redressal Forum (CGRF)-നെ സമീപിക്കാം. കെഎസ്ഇബിയുടെ CGRF സംവിധാനത്തിൽ ഉപഭോക്തൃ പരാതികൾ പരിഗണിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിലവിലുണ്ട്. CGRF-ൽനിന്നും തൃപ്തികരമായ പരിഹാരം ലഭിക്കാത്ത പക്ഷം ബന്ധപ്പെട്ട വിഷയത്തിൽ ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാൻ സംവിധാനവും പരിഗണിക്കാം.

കാലതാമസം മൂലമുള്ള നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെടാമോ?

നെറ്റ് മീറ്റർ സ്ഥാപിക്കുന്നതിൽ ഉണ്ടായ കാലതാമസം മൂലം യഥാർത്ഥ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ, അതിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തി പരാതിയിൽ ഉൾപ്പെടുത്താം. എന്നാൽ “ഓരോ ദിവസത്തിനും നിർബന്ധമായും ഇത്ര രൂപ നഷ്ടപരിഹാരം ലഭിക്കും” എന്ന രീതിയിൽ പൊതുവായി പറയുന്നതിന് മുമ്പ് ബാധകമായ KSERC ചട്ടവും നിങ്ങളുടെ കണക്ഷന്റെ വിഭാഗവും പരിശോധിക്കേണ്ടതാണ്.

പരാതിയോടൊപ്പം സോളാർ പ്ലാന്റിന്റെ അനുമതി രേഖകൾ, ഇൻസ്റ്റലേഷൻ പൂർത്തീകരണ രേഖകൾ, മീറ്ററിനായി നൽകിയ അപേക്ഷ, KSEBയുമായുള്ള ആശയവിനിമയങ്ങളുടെ പകർപ്പുകൾ തുടങ്ങിയവ സൂക്ഷിക്കുന്നത് സഹായകരമാണ്.

മീറ്റർ കിട്ടാൻ വൈകുന്നു; സ്വന്തം മീറ്റർ വാങ്ങാമോ?

കെഎസ്ഇബിയുടെ ഔദ്യോഗിക സേവന വിവരങ്ങളിൽ, ചില കണക്ഷൻ നടപടിക്രമങ്ങളിൽ ഉപഭോക്താവിന് മീറ്റർ സ്വയം വാങ്ങാനുള്ള ഓപ്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തിൽ പരിശോധിച്ച മീറ്ററും അതിന്റെ ഒറിജിനൽ ടെസ്റ്റ് സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്. സ്വന്തം മീറ്റർ വാങ്ങുന്ന ഉപഭോക്താവിന് മാസാന്ത മീറ്റർ വാടകയിൽ ഇളവും ലഭിക്കുമെന്ന് കെഎസ്ഇബി 
വ്യക്തമാക്കുന്നു. എന്നാൽ സോളാർ നെറ്റ് മീറ്ററിന്റെ കാര്യത്തിൽ മോഡൽ, സാങ്കേതിക സ്പെസിഫിക്കേഷൻ, പരിശോധന, അംഗീകാരം എന്നിവ ബന്ധപ്പെട്ട കെഎസ്ഇബി ഉദ്യോഗസ്ഥനിൽ നിന്ന് മുൻകൂട്ടി ഉറപ്പാക്കിയ ശേഷം മാത്രമേ മീറ്റർ വാങ്ങാവൂ.

മീറ്റർ വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടത്

സ്വന്തമായി മീറ്റർ വാങ്ങാൻ തീരുമാനിക്കുന്നവർ ബന്ധപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയറുമായി ആദ്യം സംസാരിക്കണം.

പ്രധാനമായും:

* ആവശ്യമായത് Single Phase ആണോ Three Phase ആണോ എന്ന് ഉറപ്പാക്കുക.
* KSEB അംഗീകരിക്കുന്ന സ്പെസിഫിക്കേഷൻ ഉള്ള മീറ്റർ മാത്രമാണെന്ന് ഉറപ്പാക്കുക.
* ആവശ്യമായ accuracy class, communication/DLMS തുടങ്ങിയ സാങ്കേതിക മാനദണ്ഡങ്ങൾ പരിശോധിക്കുക.
* മീറ്റർ ടെസ്റ്റ് ചെയ്യുന്നതിനുള്ള KSEB നടപടിക്രമം മുൻകൂട്ടി മനസ്സിലാക്കുക.
* Purchase Bill, Test Certificate, Warranty രേഖകൾ സൂക്ഷിക്കുക.

മീറ്ററുകളുടെ ലഭ്യത എങ്ങനെ പരിശോധിക്കാം?

മീറ്റർ ലഭ്യമല്ലെന്ന മറുപടി മാത്രമാണ് സെക്ഷൻ ഓഫീസിൽനിന്ന് ലഭിക്കുന്നതെങ്കിൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിലവിലെ സ്റ്റോക്ക്, കാത്തിരിക്കുന്ന അപേക്ഷകളുടെ എണ്ണം, മീറ്റർ അനുവദിക്കുന്ന നടപടിക്രമം എന്നിവ രേഖാമൂലം ചോദിക്കാം. കെഎസ്ഇബിയുടെ Web Self Service സംവിധാനത്തിൽ വിവിധ സേവനങ്ങളുടെ അപേക്ഷാ സ്റ്റാറ്റസ് പരിശോധിക്കാനും പരാതികൾ രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ട്. സോളാർ സംവിധാനവുമായി ബന്ധപ്പെട്ട് വിവിധ സെക്ഷനുകളിലെ ട്രാൻസ്ഫോർമർ ശേഷിയും കണക്റ്റ് ചെയ്ത Renewable Energy Systems സംബന്ധിച്ച വിവരങ്ങളും കെഎസ്ഇബിയുടെ ഓൺലൈൻ സംവിധാനത്തിൽ ലഭ്യമാണ്.

സ്വയം മീറ്റര്‍ വാങ്ങുന്നതിന്റെ നേട്ടങ്ങള്‍

കെഎസ്ഇബിയില്‍ നിന്ന് മീറ്റര്‍ ലഭിക്കുന്നതുവരെയുള്ള കാത്തിരിപ്പ് ഒഴിവാക്കാം. പ്ലാന്റുകള്‍ ഉടനടി കമ്മീഷന്‍ ചെയ്യാം. ഇതുവഴി വൈദ്യുതി ബില്‍ കുറയ്ക്കാന്‍ കഴിയും. കൂടാതെ അധിക സോളാര്‍ യൂണിറ്റുകള്‍ കെഎസ്ഇബിക്ക് വിറ്റ് പണം സമ്പാദിക്കാം. നിലവില്‍ ഈ പദ്ധതി കോടതി വ്യവഹാരങ്ങളില്‍ പെട്ട് നിശ്ചലമാണ്. മറ്റൊരു വലിയ നേട്ടം സ്വയം മീറ്ററുകള്‍ സ്ഥാപിക്കുന്നതു വഴി മാസംതോറുമുള്ള ബില്ലില്‍ മീറ്റര്‍ വാടക ഒഴിവാക്കാം എന്നതാണ്.

(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വാര്‍ത്തകളുടെയും, റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ്. കൂടുതല്‍ വ്യക്തതയ്ക്കായി നിങ്ങളുടെ സോളാര്‍ വെണ്ടറുമായി ബന്ധപ്പെടുകയോ, കെഎസ്ഇബി ഓഫീസ് സന്ദര്‍ശിക്കുകയോ ചെയ്യുക.)
 

News Image

ഒറ്റ ആപ്പ്, ഒറ്റ ക്ലിക്ക്; വീട്ടാവശ്യങ്ങൾക്കുള്ള സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ, പുതിയ പദ്ധതിയുമായി വനിതാ സഹകരണ സംഘം

 

ശ്യാം സരസ്വതി

കോഴിക്കോട്: വീട്ടാവശ്യങ്ങൾക്കുള്ള വിവിധ സേവനങ്ങൾ ഒരൊറ്റ ആപ്പിലൂടെ ലഭ്യമാക്കാൻ പുതിയ ഡിജിറ്റൽ പദ്ധതിയുമായി കോഴിക്കോട് ഡിസ്ട്രിക്റ്റ് വനിതാ ബ്യൂട്ടീഷ്യൻ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ‘Quick Service in One App’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ആപ്പ് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്  Blue Whyte Software Solutions-മായി സൊസൈറ്റി പ്രാഥമിക ചർച്ച നടത്തി.

വീട്ടിൽ ആവശ്യമായി വരുന്ന വിവിധ സേവനങ്ങൾ ഒരു പ്ലാറ്റ്‌ഫോമിൽ തന്നെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സേവനങ്ങൾ പ്രൊഫഷണലുകളായ സേവനദാതാക്കൾ മുഖേന ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ജനസേവനകേന്ദ്രം, ബ്യൂട്ടീഷ്യൻ സേവനം, അയൺിംഗ്, ഇലക്ട്രിക്കൽ, പ്ലംബിംഗ്, കാർപെന്റർ, മെക്കാനിക് സേവനങ്ങൾ, ഹൗസ് കീപ്പിംഗ്, ഡ്രൈ വാഷ്, ഡ്രൈവർ, കോൾ ടാക്സി, മെഡിസിൻ, ഗ്രോസറി–പച്ചക്കറി ഷോപ്പിംഗ്, കാർ–ബൈക്ക് വാഷ്, ഓൺ-കോൾ ടെയ്‌ലറിംഗ് തുടങ്ങി നിരവധി സേവനങ്ങളാണ് ആപ്പിൽ ഉൾപ്പെടുത്തുന്നത്.

ജനുവരിയോടെ പ്രവർത്തനം

ഡോർസ്റ്റെപ്പ് പിക്കപ്പ് ആൻഡ് ഡെലിവറി, ടു വീലർ, ത്രീ വീലർ, ട്രക്ക് സർവീസ്, പാക്കേഴ്സ് ആൻഡ് മൂവേഴ്സ് തുടങ്ങിയ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാക്കാനാണ് പദ്ധതി. ഉപഭോക്താക്കൾക്ക് ആവശ്യമായ സേവനം ആപ്പിലൂടെ തിരഞ്ഞെടുക്കുകയും ഒറ്റ ക്ലിക്കിലൂടെ ബുക്ക് ചെയ്യാവുന്ന രീതിയിലായിരിക്കും സംവിധാനം.

ജനുവരിയോടെ ആപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് സൊസൈറ്റി പ്രസിഡന്റ് രശ്മി പ്രവീൺ പറഞ്ഞു.

സഹകരണ ഉൽപ്പന്നങ്ങൾക്കും ഡിജിറ്റൽ വിപണി

സേവനങ്ങൾക്കൊപ്പം മറ്റ് സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾക്കും ആപ്പിൽ വിപണനസൗകര്യം ഒരുക്കുന്ന കാര്യം പരിഗണനയിലുണ്ട്. സഹകരണ മേഖലയിലെ ഉൽപ്പന്നങ്ങളെ കൂടുതൽ വിപുലമായ ഉപഭോക്തൃ സമൂഹത്തിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചയിൽ സൊസൈറ്റി സെക്രട്ടറി ടെസ്സി ഗോപിനാഥ്, ഡയറക്ടർമാരായ സുനിത, സുബശ്രീ, പ്രമീള എന്നിവരും പങ്കെടുത്തു.

ദൈനംദിന ജീവിതത്തിൽ ആവശ്യമായ സേവനങ്ങൾ ‘ഒറ്റ ആപ്പ് – ഒറ്റ ക്ലിക്ക്’ എന്ന ആശയത്തിലൂടെ ലഭ്യമാക്കുന്നതിനൊപ്പം പ്രൊഫഷണൽ സേവനദാതാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
 

News Image

1,068.79 കോടി രൂപ അനുവദിച്ചു, ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ

 

ശ്യാം സരസ്വതി

തിരുവനന്തപുരം: സെപ്റ്റംബറിലെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 957.93 കോടി രൂപയും വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചത്.

ഓരോ മാസത്തെയും പെൻഷൻ കുടിശ്ശികയില്ലാതെ അതാത് മാസങ്ങളിൽ തന്നെ വിതരണം ചെയ്യുക എന്ന നയത്തിന്റെ ഭാഗമായാണ് ധനവകുപ്പ് തുക അടിയന്തരമായി അനുവദിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

News Image

യുപിഐ ഇടപാടുകൾക്ക് അധിക ചാർജ്ജ്, കറൻസി വിനിമയം കൂടിയേക്കും, എടിഎമ്മുകളിൽ പണം നിറയ്ക്കാൻ ബാങ്കുകൾ

 

ശ്യാം സരസ്വതി

ഒക്ടോബർ 15 മുതൽ 2000 രൂപയ്ക്ക് മുകളിലുള്ള എടിഎം ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്ന സാഹചര്യത്തിൽ എടിഎമ്മുകളിൽ മതിയായ പണം ഉറപ്പാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്കും ധനമന്ത്രാലയവും നിർദേശം നൽകി. നിരക്ക് ഈടാക്കാൻ തുടങ്ങുന്നതോടെ ഡിജിറ്റൽ ഇടപാടുകളിൽനിന്ന് പണമിടപാടുകളിലേക്ക് മാറാൻ പ്രേരിപ്പിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. രാജ്യത്തെ എടിഎം ശൃംഖല ചുരുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൻതോതിലുള്ള പണമിടപാടുകൾ വെല്ലുവിളിയായേക്കാം. അതേസമയം, ഡിജിറ്റൽ ഇടപാട് ശീലമായതിനാൽ ഉപഭോക്താക്കൾക്കിടയിൽ കാര്യമായ മാറ്റമുണ്ടാകാനിടയില്ലെന്നും വിലയിരുത്തലുണ്ട്.

എടിഎം ശൃംഖല

ഡിജിറ്റൽ ഇടപാട് വർധിച്ച സാഹചര്യത്തിൽ എടിഎം ഇടപാടുകളിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. അതിനെത്തുടർന്ന് പല എടിഎമ്മുകളും പൂട്ടുകയും ചെയ്തു. 2024 മാർച്ചിനെ അപേക്ഷിച്ച് 2025 മാർച്ചിൽ രാജ്യത്തെ ആകെ എടിഎമ്മുകളുടെ എണ്ണത്തിൽ കുറവുണ്ടായി. 2024 മാർച്ചിൽ 2,53,417 എടിഎമ്മുകളുണ്ടായിരുന്നത് 2025 മാർച്ചിൽ 2,51,057 ആയി കുറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ എടിഎമ്മുകൾ 1,34,694ൽ നിന്ന് 1,33,544 ആയും സ്വകാര്യ ബാങ്കുകളുടെ എടിഎമ്മുകൾ 79,884ൽ നിന്ന് 77,117 ആയും കുറഞ്ഞു.

യുപിഐ ഇടപാടുകളിലെ മാറ്റം

യുപിഐ വഴിയുള്ള കച്ചവട ഇടപാടുകൾക്ക് പുതിയ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) നിലവിൽ വരികയാണ്. 2,000 രൂപയ്ക്ക് മുകളിലുള്ള പേഴ്സൺ-ടു-മെർച്ചന്റ് (P2M) ഇടപാടുകൾക്ക് 0.4 ശതമാനം നിരക്ക് ബാധകമാകും. 75,000 രൂപയോ അതിനു മുകളിലോ ഉള്ള ഇടപാടുകൾക്ക് പരമാവധി 300 രൂപ വരെയായിരിക്കും നൽകേണ്ടിവരിക. വ്യക്തികൾ തമ്മിലുള്ള (P2P) ഇടപാടുകളും 2,000 രൂപ വരെയുള്ള കച്ചവട ഇടപാടുകളും സൗജന്യമായി തുടരും. നിലവിൽ 96 ശതമാനം കച്ചവട ഇടപാടുകളും 2,000 രൂപയിൽ താഴെയായതിനാൽ വലിയൊരു വിഭാഗം ഇടപാടുകൾക്ക് ഫീസ് ബാധകമാവില്ല.

യുപിഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്തുന്നത് പണമിടപാട് മേഖലയിൽ നടക്കുന്ന വലിയ മാറ്റമാണ്. പണത്തിന്റെ ഉപയോഗം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എടിഎമ്മുകളിൽ പണം ഉറപ്പാക്കാനുള്ള നീക്കം സർക്കാരിന്റെയും ആർബിഐയുടെയും കരുതൽ നടപടിയായി കാണാം. എടിഎം ശൃംഖല ചുരുങ്ങുന്നത് ഒരു പരിമിതിയാണെങ്കിലും ചെറിയ തുകയുടെ ഇടപാടുകൾക്ക് ചാർജ് ഇല്ലാത്തത് സാധാരണ ഉപഭോക്താക്കളെ വലിയ തോതിൽ ബാധിക്കാനിടയില്ല.

News Image

ഞായറാഴ്ച ബാങ്കുകൾക്ക് പ്രവർത്തി ദിവസം, തീരുമാനം പണിമുടക്കിന്‍റെ പശ്ചാത്തലത്തിൽ

ശ്യാം സരസ്വതി

ന്യൂഡൽഹി: രാജ്യത്ത് സെപ്റ്റംബർ 27 ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും തുറന്ന് പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സെപ്റ്റംബർ 28 മുതൽ 30 വരെ ആഹ്വാനം ചെയ്ത മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്കിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

സെപ്റ്റംബർ 26, 27 തീയതികളിലെ വാരാന്ത്യ അവധികളും തുടർന്നുള്ള മൂന്ന് ദിവസത്തെ പണിമുടക്കും കാരണം ബാങ്കിംഗ് സേവനങ്ങൾ തുടർച്ചയായി തടസ്സപ്പെടുന്നത് ഒഴിവാക്കാനാണ് ഈ നടപടി. ഇതുപ്രകാരം സെപ്റ്റംബർ 27ന് രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും സാധാരണ പോലെ പ്രവർത്തിക്കും.

ബാങ്ക് ശാഖകൾ, ഓഫീസുകൾ, എടിഎം അനുബന്ധ ശാഖകൾ, കറൻസി ചെസ്റ്റുകൾ എന്നിവ പൂർണമായി പ്രവർത്തിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. പണിമുടക്കിന്‍റെ പശ്ചാത്തലത്തിൽ ബാങ്കിങ് ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കാനും ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാനും ഉപഭോക്താക്കൾക്ക് ബാങ്കുകൾ നിർദേശം നൽകി. സമരം പരിഗണിച്ച് എടിഎമ്മുകളിൽ പണം നിറയ്ക്കാൻ നടപടി സ്വീകരിച്ചതായി ബാങ്കുകൾ അറിയിച്ചു. ഉപഭോക്താക്കളുടെ ആശങ്ക പരിഹരിക്കാൻ എസ്.ബി.ഐ., ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക് ഉൾപ്പെടെയുള്ളവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ബ്രാഞ്ചുകളിലെ സേവനങ്ങൾ തടസ്സപ്പെടുമെങ്കിലും ഡിജിറ്റൽ, എടിഎം ഇടപാടുകൾ നടത്താമെന്ന് ബാങ്കുകൾ അറിയിച്ചു.

News Image

സഹകരണ ബാങ്കുകള്‍ ചാക്രിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല്: മന്ത്രി എം. ലിജു


അശ്വതി ആര്‍.പിള്ള



 കൊച്ചി: സംസ്ഥാനത്തിന്റെ ചാക്രിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ ബാങ്കുകള്‍ എന്ന് സഹകരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു. കേരള ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ്, മര്‍ച്ചന്റ് ക്യൂ ആര്‍ കോഡ് സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ എം പി എസ് (IMPS), നെഫ്റ്റ് (NEFT), ആര്‍ ടി ജി എസ് (RTGS) മുഖേനയുള്ള ഫണ്ട് ട്രാന്‍സ്ഫര്‍, ഒന്നിലേറെ അക്കൗണ്ടുകളിലേക്ക് പണമയക്കാവുന്ന ബള്‍ക്ക് ഫണ്ട് ട്രാന്‍സ്ഫര്‍, വിവിധ ബില്ലുകള്‍ അടയ്ക്കാനുള്ള സൗകര്യങ്ങള്‍, പുതിയ സ്ഥിരനിക്ഷേപങ്ങള്‍ ആരംഭിക്കല്‍ എന്നിവ ഇതിലൂടെ സാധ്യമാകും. സ്ഥാപനങ്ങള്‍ക്ക് മേക്കര്‍, ചെക്കര്‍, ഓതറൈസര്‍ സംവിധാനങ്ങളിലൂടെ സുരക്ഷിതമായി പണമിടപാടുകള്‍ നടത്താന്‍ പാസ്വേഡും ഒ ടി പിയും ഉള്‍പ്പെടെയുള്ള ത്രിതല സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ്, ബംഗാളി, കന്നഡ 
എന്നീ അഞ്ച് ഭാഷകളില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ലഭ്യമാകും. വ്യാപാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ക്യാഷ്ലെസ് ഇടപാടുകള്‍ എളുപ്പമാക്കുന്നതിനാണ് പുതിയ ക്യുആര്‍ കോഡ് സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.

News Image

ബാങ്ക് നിക്ഷേപ വളർച്ച 15 വർഷത്തെ ഉയർന്ന നിലയിൽ, കരുത്തായത് വിദേശനാണ്യ നിക്ഷേപം

 

ശ്യാം സരസ്വതി

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപ വളർച്ച 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഓഗസ്റ്റ് 31-ന് അവസാനിച്ച രണ്ടാഴ്ചയിലെ കണക്കുകൾ പ്രകാരം ബാങ്ക് നിക്ഷേപ വളർച്ച 17.8 ശതമാനമായി ഉയർന്നു. വിദേശനാണ്യ നിക്ഷേപമായ എഫ്.സി.എൻ.ആർ.-ബി (FCNR-B) നിക്ഷേപങ്ങളിലുണ്ടായ വൻ വർധനയാണ് നിക്ഷേപ സമാഹരണത്തിലെ കുതിപ്പിന് പ്രധാന കാരണം.

ബാങ്കുകളിൽ പണലഭ്യത വർധിച്ചതോടെ വായ്പാ വിപണിയിലും ഉണർവുണ്ടായിട്ടുണ്ട്. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭിക്കാനുള്ള സാഹചര്യം ഇതിലൂടെ ശക്തമാകുമെന്നാണ് വിലയിരുത്തൽ.

രണ്ടാഴ്ചയിൽ 9.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ വർധന

ഓഗസ്റ്റ് 31-ന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെ ബാങ്കുകളുടെ നിക്ഷേപത്തിൽ 9.5 ലക്ഷം കോടി രൂപയുടെ വർധന രേഖപ്പെടുത്തി. നടപ്പ് സാമ്പത്തിക വർഷം ഇതുവരെ ബാങ്കുകൾ 16.4 ലക്ഷം കോടി രൂപ സമാഹരിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10.88 ലക്ഷം കോടി രൂപയായിരുന്നു നിക്ഷേപ സമാഹരണം.

ഓഗസ്റ്റ് 31-ഓടെ രാജ്യത്തെ എഫ്.സി.എൻ.ആർ.-ബി നിക്ഷേപം 127.2 ബില്യൺ ഡോളറിലെത്തി. റിസർവ് ബാങ്കിന്റെ ഇളവുകളോടെയുള്ള സ്വാപ്പ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ബാങ്കുകൾ പലിശനിരക്ക് ഉയർത്തിയതാണ് വിദേശനാണ്യ നിക്ഷേപത്തിലെ വലിയ വർധനയ്ക്ക് പ്രധാന കാരണമായത്.

വായ്പ-നിക്ഷേപ അനുപാതത്തിലും കുറവ്

നിക്ഷേപം ശക്തമായി ഉയർന്നതോടെ ബാങ്കുകളുടെ വായ്പ-നിക്ഷേപ അനുപാതത്തിലും കുറവുണ്ടായി. ഓഗസ്റ്റ് 15-ന് 92.22 ശതമാനമായിരുന്ന ഇൻക്രിമെന്റൽ ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം ഓഗസ്റ്റ് 31-ഓടെ 62.56 ശതമാനമായി കുറഞ്ഞു.

അതായത്, ബാങ്കുകൾക്ക് ലഭിച്ച ഓരോ 100 രൂപയുടെ അധിക നിക്ഷേപത്തിലും ഏകദേശം 63 രൂപ മാത്രമാണ് അധിക വായ്പയായി വിതരണം ചെയ്തത്.

ഇതോടൊപ്പം, ബാങ്കിങ് സംവിധാനത്തിലെ മൊത്തം വായ്പ-നിക്ഷേപ അനുപാതം 81.72 ശതമാനത്തിൽനിന്ന് 80.32 ശതമാനമായും താഴ്ന്നു. വായ്പാ വളർച്ചയും നിക്ഷേപ വളർച്ചയും തമ്മിലുള്ള വ്യത്യാസവും 550 ബേസിസ് പോയിന്റിൽനിന്ന് 130 ബേസിസ് പോയിന്റായി കുറഞ്ഞു.

വായ്പാ വളർച്ച 19.1 ശതമാനമായി

നിക്ഷേപ വളർച്ചയ്ക്കൊപ്പം ബാങ്ക് വായ്പാ വിതരണത്തിലും ശക്തമായ വർധന രേഖപ്പെടുത്തി. ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരം ബാങ്ക് വായ്പാ വളർച്ച 19.1 ശതമാനത്തിലെത്തി.

ജൂലൈയിലെ കണക്കുകൾ പ്രകാരം വ്യവസായ മേഖലയിലേക്കുള്ള ബാങ്ക് വായ്പയിൽ 20 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. വൻകിട വ്യവസായ മേഖലയിലെ വായ്പ 18 ശതമാനവും ഇടത്തരം വ്യവസായങ്ങളിലേത് 30 ശതമാനത്തിലേറെയും വളർന്നു. എം.എസ്.എം.ഇ. മേഖലയിലെ വായ്പാ വളർച്ച 22.6 ശതമാനമായിരുന്നു.

ഇൻഫ്രാസ്ട്രക്ചർ, കെമിക്കൽസ്, എൻജിനീയറിങ്, ടെക്സ്റ്റൈൽസ്, പെട്രോളിയം, മെറ്റൽസ് തുടങ്ങിയ മേഖലകളിലാണ് വായ്പാ വളർച്ച കൂടുതൽ ശക്തമായത്.

കോർപ്പറേറ്റ് വായ്പാ പലിശ കുറയുമോ?

ബാങ്കുകളിൽ പണലഭ്യത വർധിച്ചതോടെ കോർപ്പറേറ്റ് മേഖലയ്ക്കും നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര കടപ്പത്ര വിപണിയിലെ ഫണ്ടിങ് ചെലവ് ഉയർന്ന സാഹചര്യത്തിൽ കമ്പനികൾ ബാങ്ക് വായ്പകളെ കൂടുതൽ ആശ്രയിക്കുന്നുണ്ട്.

ബാങ്കുകളുടെ കൈവശം അധിക ഫണ്ട് ലഭ്യമായതോടെ മികച്ച ക്രെഡിറ്റ് റേറ്റിങ് ഉള്ള കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകാൻ ബാങ്കുകൾ തമ്മിൽ മത്സരം ശക്തമാകാം. സ്വകാര്യ ബാങ്കുകളും വിദേശ ബാങ്കുകളും അധിക ഫണ്ട് കോർപ്പറേറ്റ് മേഖലയിലേക്ക് വിന്യസിക്കാൻ താൽപര്യം കാണിക്കുന്നതും പലിശനിരക്കിൽ സമ്മർദം സൃഷ്ടിച്ചേക്കും.

അതേസമയം, എഫ്.സി.എൻ.ആർ.-ബി നിക്ഷേപത്തിന്റെ കുതിപ്പിനെ തുടർന്ന് ഉണ്ടായ നിലവിലെ നിക്ഷേപ വളർച്ചാ നിരക്ക് വരും മാസങ്ങളിലും നിലനിർത്താൻ കഴിയുമോ എന്നത് ബാങ്കിങ് മേഖലയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്.

News Image

വിരൽത്തുമ്പിൽ ബാങ്കിങ്; കേരള ബാങ്കിൽ ഡിജിറ്റൽ സേവനങ്ങൾക്ക് തുടക്കം, ഉദ്ഘാടനം ചെയ്ത് സഹകരണമന്ത്രി

 

ശ്യാം സരസ്വതി

കൊച്ചി: സംസ്ഥാനത്തെ സഹകരണ മേഖലയിലെ ബാങ്കിങ് സേവനങ്ങള്‍ക്ക് കൂടുതല്‍ ഡിജിറ്റല്‍ മുഖം നല്‍കുന്ന പുതിയ നടപടികളുമായി കേരളാ ബാങ്ക്. ബാങ്കിന്‍റെ നെറ്റ് ബാങ്കിങ്, ക്യുആര്‍ കോഡ് ബാങ്കിങ് സേവനങ്ങള്‍ക്ക് തുടക്കമായി.  കേരള ബാങ്ക് വാർഷിക പൊതുയോഗത്തിൽ സഹകരണ -എക്സൈസ് വകുപ്പ് മന്ത്രി അഡ്വ എം ലിജു  ആണ് ഡിജിറ്റൽ സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. 

ഇന്‍റർനെറ്റ് ബാങ്കിങ് വഴി IMPS, NEFT, RTGS സംവിധാനങ്ങളിലൂടെ ഫണ്ട് ട്രാന്‍സ്ഫര്‍ നടത്താം. ബള്‍ക്ക് ഫണ്ട് ട്രാന്‍സ്ഫര്‍, വിവിധ ബില്‍ പേയ്‌മെന്റുകള്‍, പുതിയ സ്ഥിരനിക്ഷേപങ്ങള്‍ ആരംഭിക്കല്‍ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും. പുതിയ സംവിധാനം നിലവില്‍ വന്നതോടെ കേരള ബാങ്ക് ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് വിവിധ ബാങ്കിങ് ഇടപാടുകള്‍ നടത്താനാകും. കേരള ബാങ്കിന്റെ മൊബൈല്‍ ആപ്പിലൂടെ പണം കൈമാറ്റം ചെയ്യുന്നതിനും അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുന്നതിനുമുള്ള സൗകര്യമുണ്ടാകും. വൈദ്യുതി ബില്‍ അടയ്ക്കല്‍, യുപിഐ ഇടപാടുകള്‍ തുടങ്ങിയ സേവനങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലൂടെ ലഭ്യമാകും.

സ്ഥാപനങ്ങള്‍ക്കായി മേക്കര്‍, ചെക്കര്‍, ഓതറൈസര്‍ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, തമിഴ്, ബംഗാളി, കന്നഡ ഭാഷകളിലും നെറ്റ് ബാങ്കിങ് സേവനം ലഭ്യമാക്കും. ഇതോടെ വിവിധ ഭാഷകളിലുള്ള ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗിക്കാനാകും. കേരള ബാങ്കില്‍ അക്കൗണ്ടുള്ള കടയുടമകള്‍ക്കും വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കും ക്യുആര്‍ കോഡ് സംവിധാനം ഉപയോഗിക്കാം. ക്യാഷ്ലെസ് ഇടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനാണ് ഈ സൗകര്യം ലക്ഷ്യമിടുന്നത്. 

സംസ്ഥാനത്തെ ബാങ്കുകളുടെ മൊത്തം ബിസിനസ് കണക്കില്‍ കേരള ബാങ്ക് നിലവില്‍ നാലാം സ്ഥാനത്താണ്. 2026 ജൂണിലെ എസ്എല്‍ബിസി കണക്കുകള്‍ പ്രകാരം അഞ്ചാം സ്ഥാനത്തായിരുന്ന കേരള ബാങ്കാണ് നാലാം സ്ഥാനത്തേക്ക് മുന്നേറിയത്. ബാങ്കിന്റെ മൊത്തം ബിസിനസില്‍ ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തിയതിനൊപ്പമാണ് ഈ നേട്ടം. 2026 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം കേരള ബാങ്കിന്റെ മൊത്തം ബിസിനസ് 1,28,697 കോടി രൂപയായി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 7,700 കോടി രൂപയുടെ വളര്‍ച്ചയാണ് ബാങ്ക് നേടിയത്.

News Image

അഞ്ച് ദിവസം ബാങ്കുകൾ തുറക്കില്ല, ഇടപാടുകാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം, വിശദമായി അറിയാം

 

ശ്യാം സരസ്വതി

തിരുവനന്തപുരം: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26 (നാലാം ശനി), 27 (ഞായര്‍) ബാങ്ക് അവധി ആയതിനാൽ തുടർച്ചയായി അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടും.

ആഴ്ചയിൽ അഞ്ച് ദിവസം ജോലി, രണ്ട് ദിവസം അവധി എന്നീ ആവശ്യം ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിനെ തുടർന്ന് ശാഖാ തല സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകാർക്ക് എസ്ബിഐ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എടിഎം പണലഭ്യത, ചെക്ക് ക്ലിയറന്‍സ് പോലുള്ള സേവനങ്ങളെ ബാങ്ക് സമരം ബാധിച്ചേക്കുമെന്നാണ് അറിയിപ്പ്. തുടർച്ചയായി സമരങ്ങൾ നടത്തിയിട്ടും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബാങ്ക് യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അത്യാവശ്യ ബാങ്കിംഗ് ആവശ്യങ്ങൾക്ക് എടിഎമ്മുകളും സിഎസ്‌പികളും ഉപയോഗിക്കാം. പണിമുടക്ക് കാലയളവിൽ പണം ആവശ്യമുളള ഉപഭോക്താക്കൾ എടിഎമ്മുകളും ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് ആൻഡ് വിത്‌ഡ്രോവൽ മെഷീനുകളും (ADWM) ഉപയോഗിക്കണമെന്ന് എസ്‌ബിഐ നിർദ്ദേശിച്ചിട്ടുണ്ട്. അത്യാവശ്യ ബാങ്കിംഗ് ആവശ്യങ്ങൾക്ക് എടിഎമ്മുകളും സിഎസ്‌പികളും ഉപയോഗിക്കാം. പണിമടക്ക് കാലയളവിൽ പണം ആവശ്യമുളള ഉപഭോക്താക്കൾ എടിഎമ്മുകളും ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് ആൻഡ് വിത്‌ഡ്രോവൽ മെഷീനുകളും (ADWM) ഉപയോഗിക്കണമെന്ന് എസ്‌ബിഐ നിർദ്ദേശിച്ചിട്ടുണ്ട്.

News Image

കെസിഇയു സംസ്ഥാന സമ്മേളനത്തിന് തുടക്കം

 

 

  • അശ്വതി ആര്‍.പിള്ള 


കോഴിക്കോട്: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായി. സിഐടിയു സംസ്ഥാന പ്രസിഡണ്ട് ടി പി രാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിഇയു സംസ്ഥാന പ്രസിഡന്റ് പി എം വഹീദ പതാക ഉയര്‍ത്തി. 

രാജ്യമാകെ എല്ലാ വിഭാഗത്തിലുംപെട്ട തൊഴിലാളികള്‍ കടുത്ത ജീവിത പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കോര്‍പ്പറേറ്റ് അനുകൂല കേന്ദ്ര നയങ്ങളാണ് ഇതിന് കാരണം. 

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ യഥാര്‍ഥ നില എന്താണെന്ന് പരിശോധിച്ച് മാപ്പിങ് നടത്തി വ്യക്തമായ പദ്ധതിക്ക് രൂപം നല്‍കണമെന്നും ഡിജിറ്റല്‍ മാപ്പിങ് കേരളത്തിലെയാകെ പൊതുമേഖലയില്‍ കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.  സമാന്തര സമ്പദ് മേഖല പോലെ വളര്‍ന്നു വരുന്ന മേഖലയാണ് സഹകരണ മേഖല. അത് ജനങ്ങള്‍ക്കാതെ ഉപയോഗപ്രദമായി വിനിയോഗിക്കണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. 

വൈകിട്ട് നാലരക്ക് നടന്ന പ്രകടനം സ്റ്റേഡിയം കോര്‍ണറില്‍നിന്ന് ആരംഭിച്ച് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ സമാപിച്ചു. പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡണ്ട് ജെ മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കണ്ണൂര്‍ ഷരീഫും സംഘവും അവതരിപ്പിച്ച ഗാനമേള നടന്നു. ചൊവ്വ രാവിലെ ഒമ്പത് മുതല്‍ പൊതുചര്‍ച്ച നടക്കും. വൈകിട്ട് അഞ്ചിന് സഹകരണ സമ്മേളനം മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച യാത്രയയപ്പ് സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. 
 

News Image

കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ ആത്മഹത്യ; സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

 

  • അശ്വതി ആര്‍.പിള്ള 


കോട്ടയം:  കോട്ടയത്ത് വിഷം കഴിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. കൂരോപ്പട സര്‍വീസ് സഹകരണ ബാങ്കിലെ രണ്ട് മാനേജര്‍മാര്‍ക്കാണ് സസ്‌പെന്‍ഷന്‍. പി.എസ്. മനോജ്, എം.കെ. ഷിബു എന്നിവര്‍ക്കെതിരെയാണ് ബാങ്ക് അധികൃതര്‍ നടപടിയെടുത്തത്. 

ബാങ്ക് ജീവനക്കാര്‍ക്ക് വലിയതോതില്‍ വീഴ്ചയുണ്ടായി എന്നാണ് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ നടപടി. കേസുമായി ബന്ധപ്പെട്ട് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ജൂലൈ 13നാണ് മറ്റപ്പള്ളി ചിറപ്പുറത്ത് വീട്ടില്‍ തോമസ് എബ്രഹാം, ഭാര്യ ജോത്സ്‌ന, മക്കളായ മരിയ തെരേസ തോമസ്, അലന്‍ തോമസ് എന്നിവരെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മരിച്ച ജോത്സ്‌ന കൂരോപ്പട സര്‍വ്വീസ് സഹകരണ ബാങ്കിലെ മറ്റപ്പള്ളി ശാഖയിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു. ബാങ്കിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും ജോത്സ്‌നക്ക് ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തല്‍. ചിട്ടിയും മറ്റുമായി ജോത്സ്‌നയ്ക്ക് ബാങ്കിലെ പണമിടപാടുമായി ബന്ധമുണ്ടായിരുന്നു. ഈ ഇടപാടിലാണ് ബാങ്ക് ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരിക്കുന്നത്. 

ജില്ലാ ക്രൈം ബ്രാഞ്ച് ബാങ്കുമായി ബന്ധപ്പെട്ട ഇരുപതോളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ അന്വേഷണം തുടരുമ്പോള്‍ തന്നെയാണ് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായതായും ജോത്സ്‌നക്ക് സാമ്പത്തിക ബാധ്യത വരുത്തുന്ന രീതിയിലുള്ള നീക്കമുണ്ടായതായും കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 

News Image

സംസ്ഥാനത്തെ ബാങ്കുകളുടെ മൊത്തം ബിസിനസില്‍ കേരള ബാങ്ക് നാലാമത്

 

  • അശ്വതി ആര്‍.പിള്ള 

 

തിരുവനന്തപുരം: കേരളത്തിലെ ബാങ്കുകളുടെ മൊത്തം ബിസിനസില്‍ നാലാം സ്ഥാനം കൈവരിച്ച് കേരള ബാങ്ക്. ഉപഭോക്താക്കള്‍ക്കായി ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്യുആര്‍ കോഡ് എന്നീ നൂതന ഡിജിറ്റല്‍ സേവനങ്ങളും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേരള ബാങ്ക്. 

2026 ജൂണ്‍ മാസത്തിലെ എസ്എല്‍ബിസി കണക്കുപ്രകാരം മുമ്പ് അഞ്ചാം സ്ഥാനത്തായിരുന്ന കേരള ബാങ്ക് ഇപ്പോള്‍ നാലാം സ്ഥാനത്ത് എത്തി. 2026 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം ബാങ്കിന്റെ മൊത്തം ബിസിനസ് 1,28,697 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 7,700 കോടി രൂപയാണ് ബാങ്ക് നേടിയത്. രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. ഇതോടെ സംസ്ഥാനത്തെ മൊത്തം ബാങ്കിങ്ങ് വ്യാപാരത്തിന്റെ ഏഴ് ശതമാനം വിപണിയാണ് കേരള ബാങ്കിന് സ്വന്തമായത്.

കേരള ബാങ്കില്‍ ബാങ്കിംഗ്, Merchant Acquisition (QR Code) സേവനങ്ങളുടെ ഉദ്ഘാടനം മന്ത്രി എം.ലിജു സെപ്റ്റംബര്‍ 22-ന് എറണാകുളം അങ്കമാലി കറുകുറ്റി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഹാളില്‍ നിര്‍വഹിക്കും.തുടര്‍ന്ന് ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം നടക്കുന്നതാണ്.


 
 

News Image

സഹകരണ മേഖലയുടെ സംഭാവന 10 ശതമാനമായി ഉയര്‍ത്തുക എന്നത് സര്‍ക്കാര്‍ ലക്ഷ്യം - മന്ത്രി എം. ലിജു

 

 

  • അശ്വതി ആര്‍.പിള്ള 


തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ശക്തമായ സഹകരണ സമ്പദ് വ്യവസ്ഥകളിലൊന്നായ കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി ഇപ്പോള്‍ മാറിക്കഴിഞ്ഞുവെന്നും  നിക്ഷേപകരുടെ അപേക്ഷകളില്‍ കാലതാമസമില്ലാതെ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി എം.ലിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.  സഹകരണ മേഖലയുടെ സംഭാവന 10 ശതമാനമായി ഉയര്‍ത്തുകയെന്നത്  പ്രധാന ലക്ഷ്യവും സര്‍ക്കാരിന് മുന്നിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 

കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട്,ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനായി രൂപരേഖ തയ്യാറാക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച  'റീ ഇമാജിനിങ്ങ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിനെക്കുറിച്ച് പരാമര്‍ശിച്ചായിരുന്നു ഫേസ്ബുക്ക് കുറിപ്പ്


മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാജ്യത്തെ ഏറ്റവും ശക്തമായ സഹകരണ സമ്പദ് വ്യവസ്ഥകളിലൊന്നായ കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി ഇപ്പോള്‍ മാറിക്കഴിഞ്ഞു. നിക്ഷേപകരുടെ അപേക്ഷകളില്‍ കാലതാമസമില്ലാതെ സര്‍ക്കാര്‍ തീരുമാനമെടുക്കും. മാത്രമല്ല, സഹകരണ മേഖലയുടെ സംഭാവന 10 ശതമാനമായി ഉയര്‍ത്തുകയെന്ന പ്രധാന ലക്ഷ്യവും സര്‍ക്കാരിന് മുന്നിലുണ്ട്.
കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ടാണ്, ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനായി രൂപരേഖ തയ്യാറാക്കുക എന്ന ഉദ്ദേശ്യത്തോടെ 'റീ ഇമാജിനിങ്ങ് കേരളം' റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് വെച്ച് മൂന്ന് ദിവസമായി നടന്ന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല.
റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന്റെ സമാപനച്ചടങ്ങില്‍ ഇന്ന് പങ്കെടുത്തു. ബഹു. ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ മുരളീധരന്‍, ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി. ഷര്‍മിള മേരി ജോസഫ്, വ്യവസായ വകുപ്പ് ഡയറക്ടര്‍ ശ്രീ. സ്നേഹില്‍ കുമാര്‍ സിംഗ് തുടങ്ങിയവരും പങ്കെടുത്തു.

News Image

കേരള ദിനേശ് സഹകരണ സംഘം ചെയര്‍മാന്‍ സ്ഥാനത്തുനിന്നും എം.കെ ദിനേശ് ബാബുവിനെ മാറ്റി

 

അശ്വതി ആര്‍.പിള്ള 

 

കണ്ണൂര്‍: കേരള ദിനേശ് ബീഡി വര്‍ക്കേഴ്‌സ് സെന്‍ട്രല്‍ സഹകരണ സൊസൈറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും എം.കെ. ദിനേശ് ബാബുവിനെ  സര്‍ക്കാര്‍ നീക്കി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി പ്രേം രാജിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.  57 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍, ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്. 


പ്രാഥമിക സംഘങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേരും ചെയര്‍മാനും സര്‍ക്കാര്‍ നോമിനിയായ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജറും അടങ്ങിയതാണ്  സംഘത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ്. ആദ്യ ചെയര്‍മാനായിരുന്ന ജി കെ പണിക്കര്‍, മരണം വരെ 27 വര്‍ഷം ദിനേശിന്റെ ചെയര്‍മാനായി ഉണ്ടായിരുന്നു. സി.വി.കുഞ്ഞിരാമന്‍ 10 വര്‍ഷവും സി. രാജന്‍ 13 വര്‍ഷവും ഇപ്പോഴത്തെ ചെയര്‍മാന്‍ എം.കെ ദിനേശ് ബാബു ആറുവര്‍ഷവും തലപ്പത്തിരുന്നു. 

നേരിട്ട് ആറായിരം പേര്‍ക്കും പതിനായിരത്തോളം പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കുന്ന ദിനേശ്, ഐടി, വസ്ത്രം, ഭക്ഷ്യസംസ്‌ക്കരണം തുടങ്ങിയ മേഖലകളിലും വന്‍ കുതിപ്പ് തുടരുന്ന സ്ഥാപനം കൂടിയാണ് കേരള ദിനേശ്. 
 

News Image

യുപിഐ ഇടപാടുകൾക്കായുള്ള കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ പുതിയ ഉത്തരവ്; സഹകരണ സംഘങ്ങൾക്ക് ആശങ്ക

 

  • അശ്വതി ആര്‍. പിള്ള
     

തിരുവനന്തപുരം: യുപിഐ, റൂപേ ഇടപാടുകൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വിജ്ഞാപനം സഹകരണ  സംഘങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു.  പേയ്‌മെൻ്റ് ആൻഡ് സെറ്റിൽമെൻ്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 10 എ പ്രകാരം കേന്ദ്ര ധനമന്ത്രാലയം   പുറപ്പെടുവിച്ച ഈ വിജ്ഞാപനം  സഹകരണസംഘങ്ങൾക്ക്  അധിക ബാദ്ധ്യത നൽകുന്നതാണ്. UPI മുഖാന്തിരം സംഘങ്ങൾ സ്വീകരിക്കുന്ന ₹2000 ൽ കൂടുതലുള്ള തുകകൾക്ക് MDR അടക്കാൻ സംഘങ്ങൾ നിർബന്ധിതരാവും. ഈ തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ വ്യവസ്ഥയില്ല. അതിനാൽ MDR സംഘങ്ങൾക്ക് പുതിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. ഇതാണ് പുതിയ ആശങ്കകൾക്ക് വഴി വെച്ചിരിക്കുന്നത്. 

എന്നാൽ യുപിഐ ഇടപാടുകൾ വ്യക്തിഗത ഉപഭോക്താക്കൾക്ക് തികച്ചും സൗജന്യമാണ്.
വ്യക്തിഗത യുപിഐ (UPI) ഇടപാടുകൾക്ക് യാതൊരുവിധ ബാങ്ക് ചാർജുകളോ ഫീസോ ഉണ്ടാകില്ല.
 2,000 വരെയുള്ള യുപിഐ ഇടപാടുകൾക്കും, റൂപേ (RuPay) ഡെബിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾക്കും വ്യാപാരികളിൽ നിന്ന് യാതൊരുവിധ ചാർജുകളും (MDR) ഈടാക്കാൻ പാടില്ല. ഇത് ചെറുകിട വ്യാപാരികൾക്ക് പൂർണ്ണ സംരക്ഷണം നൽകുക കൂടി ചെയ്യുന്നു.

 അതേ സമയം 2,000 രൂപയിൽ താഴെയുള്ള ഇടപാടുകൾക്ക് മാത്രം സൗജന്യ പരിരക്ഷ നിജപ്പെടുത്തിയതിലൂടെ, ഉയർന്ന തുകയുടെ വാണിജ്യ ഇടപാടുകൾക്ക് (P2M) ഭാവിയിൽ നിശ്ചിത നിരക്കിലുള്ള MDR ബാധകമാക്കാനുള്ള നിയമപരമായ വഴി തെളിയുക കൂടി ചെയ്തു.

എന്നാൽ,തുക എത്രയായാലും സാധാരണ ഉപഭോക്താക്കൾക്ക് യു.പി.ഐ (UPI) ഇടപാടുകൾ തികച്ചും സൗജന്യമായിരിക്കും. സാധാരണ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള യു.പി.ഐ ഉപയോഗിച്ച് 500 രൂപ ആയാലും 5000 രൂപ ആയാലും, 50,000 രൂപ ആയാലും പണം അയക്കുന്നതിന് ഉപഭോക്താവ് യാതൊരുവിധ ബാങ്ക് ചാർജോ ഫീസോ നൽകേണ്ടതില്ല.സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വ്യക്തിഗത അക്കൗണ്ടുകളിലേക്കും പണം അയക്കുന്നതിനും  തുക എത്രയായാലും  ചാർജ് ഈടാക്കില്ല. 


 യു.പി.ഐയെ ഒരു പൊതു ഡിജിറ്റൽ സേവനമായിട്ടാണ് കേന്ദ്ര സർക്കാരും ധനമന്ത്രാലയവും കാണുന്നത്. അതിനാൽ പൗരന്മാർക്ക് ഇത് എപ്പോഴും പൂർണ്ണമായും സൗജന്യമായിരിക്കും.
കടകളിലോ സ്ഥാപനങ്ങളിലോ പോയി യു.പി.ഐ വഴി സാധനങ്ങൾ വാങ്ങുമ്പോഴും ഉപഭോക്താവിനെ സംബന്ധിച്ച് ആ ഇടപാട് 100% സൗജന്യമായിരിക്കും.

ഇവിടെ 2,000 പരിധി  ഉപഭോക്താവിനെ ബാധിക്കില്ല. പക്ഷെ,  എം.ഡി.ആർ എന്ന പേരിൽ ബാങ്കുകളും പേയ്‌മെന്റ് കമ്പനികളും വ്യാപാരികളിൽ നിന്ന് ഫീസ് ഈടാക്കും. 
2,000 വരെയുള്ള ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് യാതൊരുവിധ പ്രോസസ്സിംഗ് ഫീസും  ഈടാക്കരുതെന്ന് സർക്കാർ കർശനമായി വിലക്കിയിട്ടുണ്ട്.

2,000-ന് മുകളിലുള്ള ഇടപാടുകൾക്ക് ഭാവിയിൽ വലിയ വ്യാപാരികളിൽ നിന്ന് നിശ്ചിത MDR ഈടാക്കാനുള്ള നിയമപരമായ വഴി മാത്രമാണ് ഈ വിജ്ഞാപനം തുറന്നു നൽകുന്നത്.
എന്നാൽ, ഈടാക്കുന്ന ഈ ചാർജ് ഉപഭോക്താവിന്റെ മേൽ അധിക നിരക്കായി  ചുമത്താൻ വ്യാപാരികൾക്ക് അനുവാദവുമില്ല.

News Image

സഹകരണ സംഘങ്ങളിലെ പ്രതിമാസ സമ്പാദ്യ പദ്ധതി: ടീം കോപ്പറേറ്റീവിന്റെ വെബിനാര്‍ സെപ്തംബര്‍ 14 ന്

 

  • അശ്വതി ആര്‍.പിള്ള
     

കണ്ണൂര്‍: 'സഹകരണ സംഘങ്ങളിലെ പ്രതിമാസ സമ്പാദ്യ പദ്ധതി' എന്ന വിഷയത്തില്‍ ടീം കോപ്പറേറ്റീവ് സംഘടിപ്പിക്കുന്ന  വെബിനാര്‍ സെപ്തംബര്‍ 14 ന് വൈകിട്ട് 7 മണിക്ക് ഗൂഗിള്‍ മീറ്റ് വഴി നടക്കും. കോ- ഓപ്പറേറ്റീവ് കണ്‍സള്‍ട്ടന്റും ട്രെയിനറും ഉണര്‍വ് കോ ഓപ്പറേറ്റീവ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് സൊസൈറ്റി ഡയറക്ടറുമായ സാജിദ് എം. ആനക്കുഴി ക്ലാസ് നയിക്കും. എംഎസ്എസ്/ ചിട്ടികള്‍, സ്വീകരിക്കേണ്ട അക്കൗണ്ടിംഗ് രീതികള്‍, ലേല നറുക്ക് നടപടി ക്രമങ്ങള്‍, സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കേണ്ട രീതികള്‍, ആസ്തി ബാധ്യത സ്റ്റേറ്റ്‌മെന്റ്, പ്രാക്ടിക്കല്‍ അക്കൗണ്ടിംഗ് രീതികള്‍ എന്നിവ വെബിനാറില്‍ ചര്‍ച്ച ചെയ്യും. വിശദവിവരങ്ങള്‍ക്ക്: 7907039315, 8330045026.

News Image

സഹകരണമന്ത്രി എം. ലിജു നബാര്‍ഡ് ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി


അശ്വതി ആര്‍.പിള്ള

മുംബൈ: സഹകരണ വകുപ്പ് മന്ത്രി എം. ലിജു നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഷാജി കൃഷ്ണന്‍ വിയുമായി കൂടിക്കാഴ്ച നടത്തി. മുംബൈയിലെ നബാര്‍ഡ് ആസ്ഥാനത്താണ് കൂടിക്കാഴ്ച നടന്നത്. 

കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും വേണ്ടിയുള്ള നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. 

News Image

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് അടുത്തമാസം തുടക്കം; ഉദ്ഘാടനം മുഖ്യമന്ത്രി

 

ശ്യാം സരസ്വതി

കൊച്ചി: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് നവംബർ 14ന് എറണാകുളത്ത് തുടക്കമാകും. ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാഘോഷത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. സമാപന സമ്മേളനം സഹകരണ മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യും.

വാരാഘോഷം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി 14ന് എറണാകുളത്തും 26ന് കാസർകോട്ടും ആലോചനാ യോഗങ്ങൾ വിളിച്ചുചേർക്കാനും സഹകരണ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

സഹകരണ യൂണിയൻ ചെയർപേഴ്‌സൺ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, സഹകരണ വകുപ്പ് സെക്രട്ടറി വീണ എൻ. മാധവൻ, സഹകരണ സംഘം രജിസ്ട്രാർ കെ. ഇമ്പശേഖർ, സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സി.കെ. ഷാജി മോഹൻ, മാർക്കറ്റ്ഫെഡ് ചെയർമാൻ സോണി സെബാസ്റ്റ്യൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മുഴുവൻ സർക്കിൾ സഹകരണ യൂണിയനുകളിലും വാരാഘോഷത്തിന്റെ ഭാഗമായി നവംബർ 15 മുതൽ 19 വരെ സെമിനാറുകളും വിവിധ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും.

News Image

കുടിശ്ശിക വായ്പകൾക്ക് എത്ര കരുതൽ? 2025-26 ഓഡിറ്റിലെ മാനദണ്ഡങ്ങൾ അറിയാം

 

ശ്യാം സരസ്വതി

തിരുവനന്തപുരം: 2025-26 സാമ്പത്തിക വർഷത്തെ ഓഡിറ്റുമായി ബന്ധപ്പെട്ട് കുടിശ്ശിക വായ്പകൾക്ക് കരുതൽ (Provision) സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചു. വസ്തു പണയ വായ്പകൾ, ആൾജാമ്യ വായ്പകൾ, ചില പ്രത്യേക വിഭാഗങ്ങളിലെ കുടിശ്ശികകൾ, കുടിശ്ശിക പലിശ എന്നിവയ്ക്ക് വ്യത്യസ്ത നിരക്കുകളിലാണ് കരുതൽ കണക്കാക്കേണ്ടത്.

വസ്തു പണയ വായ്പകൾക്ക് മൂന്ന് വർഷത്തിൽ താഴെ കുടിശ്ശികയുള്ള വായ്പകൾക്ക് കരുതൽ ആവശ്യമില്ല. മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ കുടിശ്ശികയുള്ള വായ്പകൾക്ക് കുടിശ്ശിക തുകയുടെ 30 ശതമാനം കരുതൽ വേണം. പത്ത് വർഷത്തിന് മുകളിൽ കുടിശ്ശികയുള്ള വായ്പകൾക്ക് 100 ശതമാനം കരുതൽ സൃഷ്ടിക്കണം.

ഉദാഹരണത്തിന്, ₹12 ലക്ഷം വായ്പയിൽ മാസം ₹10,000 വീതം 35 മാസത്തെ തവണകൾ കുടിശ്ശികയായാൽ, കുടിശ്ശിക തുക ₹3.50 ലക്ഷമായിരിക്കും. മൂന്ന് വർഷത്തിൽ താഴെയാണ് കുടിശ്ശികയെന്നതിനാൽ കരുതൽ ആവശ്യമില്ല. എന്നാൽ 110 മാസത്തെ തവണകൾ കുടിശ്ശികയായാൽ ₹11 ലക്ഷം കുടിശ്ശിക തുകയ്ക്ക് 30 ശതമാനം നിരക്കിൽ ₹3.30 ലക്ഷം കരുതൽ വേണം. 10 വർഷത്തിന് മുകളിൽ കുടിശ്ശികയുള്ള സാഹചര്യത്തിൽ കുടിശ്ശിക തുകയ്ക്ക് 100 ശതമാനം കരുതൽ വേണം.

ആൾജാമ്യ വായ്പകൾക്ക് ഒരു വർഷത്തിൽ താഴെ കുടിശ്ശികയുള്ളവയ്ക്ക് കരുതൽ ആവശ്യമില്ല. ഒരു വർഷം മുതൽ മൂന്ന് വർഷം വരെ കുടിശ്ശികയുള്ള വായ്പകൾക്ക് 7.50 ശതമാനം, മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ കുടിശ്ശികയുള്ളവയ്ക്ക് 80 ശതമാനം, പത്ത് വർഷത്തിന് മുകളിൽ കുടിശ്ശികയുള്ളവയ്ക്ക് 100 ശതമാനം എന്നിങ്ങനെയാണ് കരുതൽ നിരക്ക്.

അതേസമയം, ചില പ്രത്യേക വിഭാഗങ്ങളിലെ കുടിശ്ശിക വായ്പകൾക്ക് കരുതൽ മാറ്റിവെക്കേണ്ടതില്ല. സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച കൺസോർഷ്യത്തിലേക്ക് സംഘങ്ങൾ അടച്ച തുക, വിവിധ കടാശ്വാസ കമ്മീഷനുകളുടെ അവാർഡ് പ്രകാരം സർക്കാരിൽ നിന്ന് ലഭിക്കാനുള്ള തുകയും സംഘം ഇളവ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ള തുകയും, ഉത്തേജന പലിശ ഇളവ് പദ്ധതിയിൽ ഉൾപ്പെടുത്തി പലിശ ഇളവിനായി ജോയിന്റ് രജിസ്ട്രാർ ശുപാർശ ചെയ്തിട്ടുള്ള തുകയും ഇതിൽ ഉൾപ്പെടും.

കുടിശ്ശിക പലിശയ്ക്കും പ്രത്യേക വ്യവസ്ഥയുണ്ട്. 2025-26 വർഷത്തിന്റെ അവസാനത്തെ മൂന്ന് മാസത്തെ എല്ലാ വായ്പകളുടെയും കുടിശ്ശിക പലിശയ്ക്ക് കരുതൽ സൃഷ്ടിക്കുന്നതിൽ നിന്ന് ഒഴിവ് നൽകണം. ഇതിന് പുറമെയുള്ള മുഴുവൻ കുടിശ്ശിക പലിശയ്ക്കും 100 ശതമാനം കരുതൽ സൃഷ്ടിക്കണം.

ഓഡിറ്റിൽ വായ്പകളുടെ കുടിശ്ശിക കാലയളവും വായ്പയുടെ സ്വഭാവവും കൃത്യമായി പരിഗണിച്ചായിരിക്കും കരുതൽ തുക കണക്കാക്കുക.
 

News Image

മണലൂർ സർവീസ് സഹകരണ ബാങ്കിന്‍റെ പുതിയ കെട്ടിട സമുച്ചയം നാളെ നാടിന് സമർപ്പിക്കും, ഉദ്ഘാടനം സഹകരണമന്ത്രി എം. ലിജു

 

ശ്യാം സരസ്വതി

തൃശൂർ: മണലൂർ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിട സമുച്ചയം നാളെ നാടിന് സമർപ്പിക്കും. രാവിലെ 10ന് മണലൂർ എംഎൽഎ സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മുൻ റവന്യൂ വകുപ്പ് മന്ത്രിയും ഒല്ലൂർ എംഎൽഎയുമായ കെ. രാജൻ മുഖ്യാതിഥിയാകും.

1916 നവംബർ 16ന് രജിസ്റ്റർ ചെയ്ത മണലൂർ പരസ്പര സഹായ സഹകരണ സംഘമാണ് പിന്നീട് മണലൂർ സർവീസ് സഹകരണ ബാങ്കായി വളർന്നത്. പഴങ്ങാപ്പറമ്പിൽ മന ഇട്ടിനാരായണൻ നമ്പൂതിരി പ്രസിഡന്റായും പൂത്തെഴുത്ത് അച്യുതമേനോൻ സെക്രട്ടറിയായും പ്രവർത്തനമാരംഭിച്ച സ്ഥാപനം ഒരു നൂറ്റാണ്ടിലേറെക്കാലത്തെ പ്രവർത്തന പാരമ്പര്യവുമായി മുന്നേറുകയാണ്.

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് സാമ്പത്തിക, സാമൂഹിക, കാർഷിക മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ബാങ്കിന്റെ പുതിയ കെട്ടിട സമുച്ചയം സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കുന്നതിന് സഹായകമാകും.
 

News Image

സാ​ഗ​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ സൂ​പ്പ​ര്‍ സ്പെ​ഷ്യാ​ലി​റ്റി​യാ​യി ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കും: ഡോ.​കെ.​എ​സ്. മ​നോ​ജ്

 

ശ്യാം സരസ്വതി

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സാ​ഗ​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ച്ച് സൂ​പ്പ​ര്‍ സ്പെ​ഷ്യാ​ലി​റ്റി​യാ​യി ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് മു​ന്‍ എം​പി ഡോ. ​കെ.​എ​സ്. മ​നോ​ജ്. പു​ന്ന​പ്ര സാ​ഗ​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ​ബ​ജ​റ്റി​ൽ ത​ന്നെ എ​ട്ട് നി​ല​ക​ളു​ള്ള പു​തി​യ കെ​ട്ടി​ടം വ​ക​യി​രു​ത്തി​യ​തോ​ടെ ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് കു​തി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് ആ​ദ്യ​ബ​ജ​റ്റി​ല്‍ ത​ന്നെ  കെ​ട്ടി​ട​ത്തി​നാ​യി 25 കോ​ടി രൂ​പ  ഉ​ൾ​പ്പെ​ടു​ത്താ​നാ​യ​ത്. 

2010​ൽ ജി. ​സു​ധാ​ക​ര​ൻ സ​ഹ​ക​ര​ണ മ​ന്ത്രി​യാ​യി​രി​ക്കെ മു​ൻ​കൈ എ​ടു​ത്താ​ണ് കേ​പ്പി​ന്‍റെ കീ​ഴി​ൽ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ദി​വ​സം 80 ഓ​ളം പേ​ർ​ക്ക് ഡ​യാ​ലി​സ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഉ​ള്ള​തെ​ങ്കി​ലും നി​ല​വി​ൽ 96 പേ​ർ​ക്ക് ചി​കി​ത്സ ന​ൽ​കി​വ​രു​ന്നു​ണ്ട്. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഒ​രു മെ​ഗാ ഡ​യാ​ലി​സ് സെ​ന്‍റ​ർ, ഗാ​സ്ട്രോ വി​ഭാ​ഗ​ത്തി​ന് എ​ൻ​ഡോ സ്കോ​പ്പി​ക് ലാ​ബ്, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ പ്ര​ത്യേ​ക പാ​ക്കേ​ജ്, ഓ​ങ്കോ​ള​ജി വി​ഭാ​ഗം, വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മു​ള്ള ഐ​സി​യു ആം​ബു​ല​ൻ​സ് എ​ന്നീ പോ​രാ​യ്മ​ക​ൾ കൂ​ടി പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ട്.

ഇ​തെ​ല്ലാം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തും. ​സ​ഹ​ക​ര​ണ മ​ന്ത്രി എം. ​ലി​ജു​വി​ന്‍റെ​യും കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി​യു​ടെ​യും ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ആ​ശു​പ​ത്രി​യെ സൂ​പ്പ​ര്‍ സ്പെ​ഷ്യാ​ലി​റ്റി​യാ​യി ഉ​യ​ര്‍​ത്താ​ന്‍ ക​ഴി​യും.  ആ​രോ​ഗ്യ പ​രി​ര​ക്ഷ സം​വി​ധാ​നം നി​ര്‍​ത്തി​വെ​ക്കാ​നു​ണ്ടാ​യ കാ​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​ശേ​ഷം പു​ന​രാ​രം​ഭി​ക്കാ​നു​ള​ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തും. പു​തി​യ എ​ട്ട് നി​ല കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ളും കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് വേ​ണ്ട പ​രി​ച​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​വാ​ൻ വ​യോ​ജ​ന ക്ലി​നി​ക്ക് ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

News Image

വന്ദേ ഭാരതിൽ സഹകരണ രുചി; റെയിൽവേ കാറ്ററിങ്ങിലേക്ക് നാഫെഡ്

 

ശ്യാം സരസ്വതി

ന്യൂഡൽഹി: കാർഷിക, ഗ്രാമീണ വായ്പാ മേഖലയിലെ പരമ്പരാഗത പങ്കിനപ്പുറം രാജ്യത്തിന്‍റെ വിവിധ സാമ്പത്തിക മേഖലകളിലേക്ക് സഹകരണ മേഖലയുടെ സാന്നിധ്യം വ്യാപിക്കുന്നു. ഇതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NAFED) റെയിൽവേ കാറ്ററിങ് മേഖലയിലേക്ക് പ്രവേശിക്കുന്നത്. വന്ദേ ഭാരത് ഉൾപ്പെടെയുള്ള പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് നാഫെഡ് വഴി ഭക്ഷണം വിതരണം ചെയ്യുന്നതിനാണ് പദ്ധതി. ഇതോടെ കർഷക ഉൽപ്പന്നങ്ങളുടെ വിപണനം, സംഭരണം, സംസ്കരണം, ചില്ലറ വിൽപ്പന തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന നാഫെഡിന്‍റെ ബിസിനസ് പോർട്ട്‌ഫോളിയോയ്ക്ക് പുതിയ മാനം കൈവരും.

സഹകരണ മേഖലയ്ക്ക് പുതിയ വിപണികൾ

രാജ്യത്തെ സഹകരണ സ്ഥാപനങ്ങളെ സാമ്പത്തിക വളർച്ചയുടെ പ്രധാന പങ്കാളികളാക്കുകയെന്ന വിശാലമായ നയത്തിന്‍റെ ഭാഗമായാണ് ഇത്തരം വൈവിധ്യവൽക്കരണ നീക്കങ്ങൾ. ക്ഷീര, ഭവനം, മത്സ്യബന്ധനം, പഞ്ചസാര, ഉപഭോക്തൃ സേവനം, വിപണനം, സംസ്കരണം തുടങ്ങി വിവിധ മേഖലകളിലായി എട്ട് ലക്ഷത്തിലധികം സഹകരണ സംഘങ്ങളാണ് രാജ്യത്തുള്ളത്. കർഷകരുമായും ഉൽപാദക സംഘടനകളുമായും നേരിട്ട് ബന്ധമുള്ള സഹകരണ സ്ഥാപനങ്ങൾക്ക് പുതിയ ഉപഭോക്തൃ വിപണികൾ തുറക്കുന്നതിലും റെയിൽവേ കാറ്ററിങ് പദ്ധതി നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

നാഫെഡിന്‍റെ പ്രവർത്തനം 

കാർഷിക സംഭരണത്തിനും വിപണനത്തിനും പുറമെ ചില്ലറ വിൽപ്പന, സ്ഥാപനങ്ങൾക്ക് പലചരക്ക് ഉൽപ്പന്ന വിതരണം, ജൈവ ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനം തുടങ്ങിയ മേഖലകളിലും നാഫെഡ് സജീവമാണ്. രാജ്യത്തുടനീളമുള്ള 1,200-ലധികം എഫ്.പി.ഒകളുടെ വികസനത്തിനും നാഫെഡ് പിന്തുണ നൽകുന്നുണ്ട്. വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളിലെ നാഫെഡിന്റെ സാന്നിധ്യം ഒരു കാറ്ററിങ് കരാറിനപ്പുറം സഹകരണ മേഖലയുടെ വളരുന്ന സാമ്പത്തിക പങ്കാളിത്തത്തിന്‍റെ പ്രതീകമാകുകയാണ്. ഉൽപാദനം മുതൽ ഉപഭോക്താവിലേക്കുള്ള വിതരണ ശൃംഖലയിൽ സഹകരണ സ്ഥാപനങ്ങൾക്ക് കൂടുതൽ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കാനുള്ള സാധ്യതയും ഇത് തുറക്കുന്നു.
 

News Image

സഹകരണ പെൻഷൻ വാങ്ങുന്നവർ ശ്രദ്ധിക്കുക; മസ്റ്ററിങ് പുതുക്കാൻ ഇനി ദിവസങ്ങൾ മാത്രം

 

 

ശ്യാം സരസ്വതി

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ പെൻഷൻകാർക്ക് 2026-ലെ വാർഷിക ബയോമെട്രിക് മസ്റ്ററിങ് പുതുക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡാണ് ഇക്കാര്യം അറിയിച്ചത്.

പെൻഷൻ ലഭിക്കുന്ന സഹകരണ മേഖലയിൽ നിന്നുള്ളവർ നിർബന്ധമായും നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കണം. ഇതിനായി സമീപത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴി  മസ്റ്ററിങ് പുതുക്കാനുള്ള സൗകര്യം ലഭ്യമാണ്.

സെപ്റ്റംബർ 30നകം മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. അതിനാൽ അവസാന തീയതി കാത്തിരിക്കാതെ അർഹരായ എല്ലാ പെൻഷൻകാരും എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് പെൻഷൻ ബോർഡ് അഭ്യർഥിച്ചു.

വാർഷിക മസ്റ്ററിങ് പെൻഷൻകാരുടെ ജീവിച്ചിരിപ്പിന്‍റെ സ്ഥിരീകരണത്തിനും പെൻഷൻ വിതരണം തുടർച്ചയായി ഉറപ്പാക്കുന്നതിനുമുള്ള നടപടിയാണ്. അക്ഷയ കേന്ദ്രത്തിലെത്തി ആവശ്യമായ നടപടികൾ പൂർത്തിയാക്കുന്നതിലൂടെ ഇത് നിർവഹിക്കാം.
 

News Image

നബാര്‍ഡ് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ്- 2026ന് സെപ്തംബര്‍ 9ന് തുടക്കം

 

 

അശ്വതി ആര്‍.പിള്ള

 

തിരുവനന്തപുരം: നബാര്‍ഡ് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ്- 2026ന് സെപ്തംബര്‍ 9ന്  മുംബൈ ജിയോ വേള്‍ഡ് സെന്ററില്‍ തുടക്കമാകും. സെപ്തംബര്‍ 9 മുതല്‍ 11 വരെ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെകില്‍ ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയില്‍ സാങ്കേതിക  വിദ്യകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം, കൃഷിക്കും ഗ്രാമവികസനത്തിനും എങ്ങനെ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യും. 


ഡാറ്റാധിഷ്ഠിത ഇന്റലിജന്‍സ് വഴി ഗ്രാമീണ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്ന നൂതന പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനായി  സ്റ്റാര്‍ട്ടപ്പുകള്‍, ഫിന്‍ടെക്കുകള്‍, എ ഐ ഇന്നൊവേറ്റര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ഡെവലപ്പര്‍മാര്‍, സാങ്കേതിക പ്രൊഫഷണലുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് നബാര്‍ഡ് ഹാക്കത്തോണ്‍ GFF 2026 സംഘടിപ്പിക്കുന്നത്. 

ഗ്രാമീണ സൂക്ഷ്മ സംരംഭങ്ങള്‍ക്കായി ബദല്‍ ഡാറ്റ സ്രോതസ്സുകള്‍, ഡിജിറ്റല്‍ പേയ്മെന്റ് സിഗ്‌നലുകള്‍, മാര്‍ക്കറ്റ് ഇന്റലിജന്‍സ് എന്നിവ ഉപയോഗിച്ച് എ ഐ അധിഷ്ഠിത ക്യാഷ് ഫ്‌ളോ പ്രെഡിക്ഷന്‍ & റിസ്‌ക് ഫ്‌ളാഗിംഗ് ് സിസ്റ്റം എന്നിവ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാക്കത്തോണിന്റെ ഭാഗമാകാന്‍ നബാര്‍ഡ് ക്ഷണിച്ചിരിക്കുന്നത്. 

ധനകാര്യ സ്ഥാപനങ്ങളുടെയും  വികസന ഏജന്‍സികളുടെയും ഗ്രാമീണ സംരംഭങ്ങളുടെയും സാമ്പത്തികാവസ്ഥ നന്നായി മനസ്സിലാക്കാനും, ക്രെഡിറ്റ് ആക്സസ് മെച്ചപ്പെടുത്താനും, സമയബന്ധിതമായ ഇടപെടലുകള്‍ സുഗമമാക്കാനും പ്രാപ്തമാക്കുന്ന നൂതന പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഹാക്കത്തോണ്‍ ലക്ഷ്യമിടുന്നത്.

News Image

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടാം; ആര്‍.ബി.ഐയ്ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി

അശ്വതി ആര്‍.പിള്ള 

ന്യൂഡല്‍ഹി:  മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിടാന്‍ ആര്‍.ബി.ഐക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. ഭരണസമിതി പിരിച്ചുവിട്ടതിന് ശേഷം പരമാവധി അഞ്ചു വര്‍ഷത്തേക്ക് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാം. ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിക്കാനും റിസര്‍വ് ബാങ്കിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാകണം തീരുമാനമെടുക്കേണ്ടതെന്നും ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. 
നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ മഹാരാഷ്ട്രയിലെ അഭ്യുദയ സഹകരണ ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ട് ഭരണം അഡ്മിനിസ്‌ട്രേറ്ററെ ഏല്‍പ്പിച്ചിരുന്നു. റിസര്‍വ് ബാങ്കിന്റെ ഈ നടപടി ബോംബെ ഹൈക്കോടതിയും ശരിവെച്ചിരുന്നു. ഇതിനെതിരെ ഭരണസമിതിയംഗങ്ങള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കേരളത്തിലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍ക്കും വിധി ബാധകമാകും. 

നിക്ഷേപകരെയും ബാങ്കിനെയും ദോഷകരമായ ഭരണരീതികളില്‍ നിന്നും സംരക്ഷിക്കാനും ബാങ്കിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കാനും ബാങ്കിംഗ് നിയന്ത്രണനിയമം ആര്‍.ബി.ഐക്ക് പ്രത്യേക നിയന്ത്രണാധികാരം നല്‍കുന്നുണ്ട്. പുതിയ ഡയറക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി പൊതുയോഗം വിളിച്ചുചേര്‍ക്കാനുള്ള നിയമപരമായ ബാധ്യത അഡ്മിനിസ്‌ട്രേറ്റര്‍ക്കുണ്ട്. ആര്‍.ബി.ഐ നിശ്ചയിച്ചിട്ടുള്ള പിരിച്ചുവിടല്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് യോഗം വിളിച്ച് കൂട്ടാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. 


 

News Image

പുതിയ ആശയങ്ങൾ കയ്യിലുണ്ടോ..? സഹകരണ സംഘങ്ങൾക്ക് 25 ലക്ഷം വരെ ഗ്രാന്‍റ് ലഭിക്കും, വിശദമായി അറിയാം

 

ശ്യാം സരസ്വതി

സഹകരണ മേഖലയിലെ നവീകരണത്തിനും ആധുനികവൽക്കരണത്തിനും നാഷണൽ കോപ്പറേറ്റീവ് ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ (എൻ‌സി‌ഡി‌സി) കൂടുതൽ സഹായങ്ങൾ നൽകുന്നു. സഹകാർ ഇന്നൊവേഷൻ സ്‌കീം (എസ്‌ഐ‌എസ്) എന്ന ഗ്രാന്‍റ് അധിഷ്ഠിത സംരംഭം പ്രാഥമിക സഹകരണ സംഘങ്ങളുടെ പുതിയ ആശയങ്ങളെ ലാഭകരമായ സംരംഭങ്ങളാക്കി മാറ്റാൻ സഹായിക്കുന്നു.

2025-26 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച ഈ പദ്ധതി, നൂതനവും പ്രായോഗികവും ഫലപ്രദവുമായ ആശയങ്ങളുള്ള ഒരു സഹകരണ സ്ഥാപനത്തിന് 25 ലക്ഷം രൂപ വരെ 100% ഗ്രാന്റ് സഹായം നൽകുന്നു. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കൽ, നൂതന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വികസനം, പുതിയ ബിസിനസ് മോഡലുകൾ, ശക്തമായ വിപണി ബന്ധങ്ങൾ, സുസ്ഥിരതയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് എസ്‌ഐ‌എസ് വഴി സാമ്പത്തിക സഹായം ലഭിക്കുക. അധിക ധനസഹായം ആവശ്യമുണ്ടെങ്കിൽ വായ്പാ സഹായവും എൻസിഡിസി നൽകും. 

പദ്ധതിയുടെ പ്രാധാന്യം 

സഹകരണ സംഘങ്ങൾക്ക് പലപ്പോഴും നൂതന ആശയങ്ങൾ ഉണ്ടാകുമെങ്കിലും ആശയപരമായ ഘട്ടത്തിനപ്പുറത്തേക്ക് ആ ആശയങ്ങൾ കൊണ്ടുപോകുന്നതിന് മതിയായ ധനസഹായം ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ സഹകാർ ഇന്നൊവേഷൻ സ്‌കീമിന് പ്രാധാന്യം ഏറെയാണ്. ഗ്രാന്‍റ് ലഭിക്കുന്നതിലൂടെ തങ്ങളുടെ പ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കാനോ, സാങ്കേതികവിദ്യ അവതരിപ്പിക്കാനോ, പുതിയ മേഖലകളിലേക്ക് വൈവിധ്യവൽക്കരിക്കാനോ ആഗ്രഹിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്ക് സാമ്പത്തിക തടസ്സം കുറയ്ക്കാൻ കഴിയും.

കൃഷി, ക്ഷീരവികസനം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണം, വിപണനം, സംഭരണം, ഗ്രാമീണ സേവനങ്ങൾ എന്നിവയുൾപ്പെടെ സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലകളിൽ ഈ സംരംഭത്തിന് വിശാലമായ സാധ്യതകളുണ്ട്. ഡിജിറ്റൽ പരിഹാരങ്ങൾ, മൂല്യവർദ്ധനവ്, മെച്ചപ്പെട്ട ഉൽ‌പാദന സംവിധാനങ്ങൾ, നൂതന ഉൽ‌പ്പന്നങ്ങളും സേവനങ്ങളും അല്ലെങ്കിൽ സുസ്ഥിര ബിസിനസ്സ് രീതികൾ എന്നിവ ഉൾപ്പെടുന്ന പദ്ധതികൾ സഹകരണ സ്ഥാപനങ്ങളെ വിപണി സാധ്യതകൾ ഉപയോഗപ്പെടുക്കാൻ സഹായിക്കുന്നു. 

സഹകരണ പ്രസ്ഥാനത്തിനുള്ളിൽ സംരംഭകത്വവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള എൻ‌സി‌ഡി‌സിയുടെ വിശാലമായ ശ്രമത്തിലും സഹകാർ ഇന്നൊവേഷൻ സ്കീം ഉൾപ്പെടുന്നു. നൂതന ആശയങ്ങളുള്ള പുതുതായി രൂപീകരിച്ച സഹകരണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും സഹകരണ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുവ സഹകാർ പോലുള്ള സംരംഭങ്ങൾ എൻ‌സി‌ഡി‌സി മുമ്പ് നടത്തിയിട്ടുണ്ട്. നൂതന പദ്ധതികൾക്ക്, പ്രത്യേകിച്ച് പ്രാഥമിക സഹകരണ തലത്തിൽ, പുതിയ പദ്ധതി വ്യത്യസ്തമായ ഗ്രാന്റ് അധിഷ്ഠിത മാർഗം നൽകുന്നു. സഹകരണ മേഖലയിൽ നിന്ന് ഉയർന്നുവരുന്ന നൂതന ആശയങ്ങൾക്ക് പ്രായോഗികവും സുസ്ഥിരവുമായ സംരംഭങ്ങളായി വികസിപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും, ആധുനികവും, കരുത്തുറ്റതും, ഭാവിക്ക് അനുയോജ്യമായതുമായ സഹകരണ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുക എന്ന വിശാലമായ ലക്ഷ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ആത്യന്തിക ലക്ഷ്യം.

News Image

സ്വര്‍ണ പണയ വായ്പകള്‍ക്ക് സിബില്‍ സ്‌കോര്‍; വലഞ്ഞ് കര്‍ഷകര്‍


അശ്വതി ആര്‍.പിള്ള 

തിരുവനന്തപുരം: സ്വര്‍ണം പണയംവെച്ചുള്ള വായ്പകള്‍ക്ക് സിബില്‍ സ്‌കോര്‍ മാനദണ്ഡമാക്കിയത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നബാര്‍ഡ് വഴിയുള്ള  കാര്‍ഷിക വായ്പകള്‍ക്കും സിബില്‍ സ്‌കോര്‍ ആവശ്യമാണ്. കഴിഞ്ഞ തവണത്തെ നെല്ലിന്റെ വില ലഭിക്കാത്തതിനാല്‍ തന്നെ  പല കര്‍ഷകര്‍ക്കും സിബില്‍ സ്‌കോര്‍ കുറവാണ്. ഇതോടെ 4% പലിശ നിരക്കില്‍ കര്‍ഷകര്‍ക്ക് പ്രത്യേകമായി ലഭിക്കുന്ന ലോണും കിട്ടില്ല. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കര്‍ഷക സംഘടനകള്‍. സംസ്ഥാന സര്‍ക്കാര്‍  കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ച്,സ്വര്‍ണ പണയ വായ്പാ വിഷയത്തില്‍ സിബില്‍ സ്‌കോര്‍ മാനദണ്ഡം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ പറയുന്നു. 

കഴിഞ്ഞ തവണ നെല്ലിന് ലഭിക്കേണ്ട തുക കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്താന്‍ വൈകിയതോടെ സിബില്‍ സ്‌കോര്‍ കുറയുകയായിരുന്നു. പല കര്‍ഷകരും സ്വര്‍ണ പണയത്തിന്മേലും മറ്റും വായ്പയെടുത്താണ് കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത് എന്നതിനാല്‍ തന്നെ ഇത് തുടര്‍ന്നുള്ള നെല്‍കൃഷിയെ സാരമായി ബാധിക്കും. മിക്കയിടത്തും ഭൂമി തരിശിടേണ്ട അവസ്ഥയിലേക്ക് ഇതോടെ കാര്യങ്ങള്‍ നീങ്ങും എന്നാണ് വിലയിരുത്തല്‍.
 

News Image

മാങ്കുളം സര്‍വീസ് സഹകരണ ബാങ്ക് കാര്‍ഷിക വ്യാപാര മന്ദിരം ഉദ്ഘാടനം സെപ്തംബര്‍ 12ന്

 

അശ്വതി ആര്‍.പിള്ള
 


ഇടുക്കി: ടീം കോപ്പറേറ്റീവിന്റെ സാങ്കേതിക സഹായത്തോടെ മാങ്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ച കാര്‍ഷിക വ്യാപാര മന്ദിരത്തിന്റെയും ബാങ്കിന്റെ ഗോള്‍ഡന്‍ ജൂബിലി വര്‍ഷത്തിന്റെയും  ഉദ്ഘാടനം സെപ്തംബര്‍ 12ന് (ശനിയാഴ്ച) രാവിലെ 11 മണിക്ക് ദേവികുളം എം.എല്‍.എ എഫ്. രാജ നിര്‍വഹിക്കും. പാക്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി ശശി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, നബാര്‍ഡ്, സഹകരണ വകുപ്പ്, കേരള ബാങ്ക് ഉദ്യോഗസ്ഥര്‍, ജില്ലയിലെ പ്രമുഖ സഹകാരികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. സ്പൈസസ് മാര്‍ക്കറ്റ്, അഗ്രോ സര്‍വീസ് സെന്റര്‍, അഗ്രി ക്ലിനിക്ക് എന്നിവയാണ് കാര്‍ഷിക വ്യാപാര മന്ദിരത്തില്‍ പ്രാരംഭ ഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 

 

നബാര്‍ഡിന്റെ എഐഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ചിരിക്കുന്ന പദ്ധതിക്കാവശ്യമായ ഡിപിആര്‍ തയ്യാറാക്കിയതും സാങ്കേതിക സഹായം നല്‍കിയതും ടീം കോപ്പറേറ്റീവാണ്


 

News Image

കേരള ബാങ്ക് വാര്‍ഷിക പൊതുയോഗം സെപ്തംബര്‍ 22ന്


അശ്വതി ആര്‍.പിള്ള 


എറണാകുളം: കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം സെപ്തംബര്‍ 22ന് (ചൊവ്വ) രാവിലെ 10ന് എറണാകുളം, അങ്കമാലി കറുകുറ്റി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഹാളില്‍  നടക്കും. യോഗത്തില്‍ എല്ലാ 'എ' ക്ലാസ് അംഗ സംഘങ്ങളുടെയും പ്രതിനിധികള്‍  പങ്കെടുക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ചോദ്യങ്ങളും പ്രമേയങ്ങളും സെപ്തംബര്‍ 16ന്  വെകിട്ട് 5 മണിക്ക് മുമ്പായി ബാങ്കിന്റെ ഹെഡ് ഓഫീസില്‍ ലഭിക്കണം. അതിനുശേഷം ലഭിക്കുന്ന ചോദ്യങ്ങളും പ്രമേയങ്ങളും പരിഗണിക്കുന്നതല്ല.

 

 

അംഗങ്ങള്‍ക്ക് പ്രതിനിധി പത്രത്തിന്റെ 2 പകര്‍പ്പ് വാര്‍ഷിക റിപ്പോര്‍ട്ടിനൊപ്പം തപാല്‍മാര്‍ഗം അയച്ചിട്ടുണ്ട്. ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ വിവരങ്ങളും ചേര്‍ത്ത് പിങ്ക് നിറത്തിലുള്ള പകര്‍പ്പ് സെപ്തംബര്‍ 18ന് വെകിട്ട് 5 മണിക്ക് മുമ്പായി ബാങ്കിന്റെ ഹെഡ് ഓഫീസില്‍ ലഭിക്കുന്നവിധം അയക്കേണ്ടതാണ്. വെള്ള നിറത്തിലുള്ള പകര്‍പ്പ് പൊതുയോഗ ദിവസം പ്രതിനിധി കൊണ്ടുപോകേണ്ടതാണ്.

 

News Image

33,786 കോടി രൂപ കവിഞ്ഞ് നബാര്‍ഡിന്റെ ഡിസിസിബി റീഫിനാന്‍സ് ഫണ്ട്

 

അശ്വതി ആര്‍.പിള്ള 


ന്യൂഡല്‍ഹി: 2025-26 കാലയളവില്‍ ഇന്ത്യയുടെ സഹകരണ വായ്പാ മേഖലയിലെ സാമ്പത്തിക സഹായം നബാര്‍ഡ് ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്.  ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളിലേക്കുള്ള (ഡിസിസിബി) നേരിട്ടുള്ള റീഫിനാന്‍സ് 33,700 കോടി രൂപ കവിഞ്ഞു, അതേസമയം പിഎസിഎസ് കമ്പ്യൂട്ടറൈസേഷനും സഹകരണ വികസന ഫണ്ടിനും കീഴിലുള്ള ചെലവുകളും  ഈ വര്‍ഷം വര്‍ധിച്ചിട്ടുണ്ട്.

2026 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തെ നബാര്‍ഡിന്റെ ഓഡിറ്റ് ചെയ്ത സാമ്പത്തിക പ്രസ്താവനകള്‍ പ്രകാരം, ഡിസിസിബികള്‍ക്കുള്ള നേരിട്ടുള്ള റീഫിനാന്‍സ് 33,785.65 കോടി രൂപയായി, 2024-25 ല്‍ ഇത് 27,767.64 കോടി രൂപയായിരുന്നു. ഒറ്റ വര്‍ഷം കൊണ്ട് 6,018.01 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 


2026 മാര്‍ച്ച് അവസാനത്തോടെയുള്ള നബാര്‍ഡിന്റെ റീഫിനാന്‍സ് പോര്‍ട്ട്ഫോളിയോയില്‍ ഉല്‍പ്പാദന, വിപണന ക്രെഡിറ്റായി 1,81,068.83 കോടി രൂപയും ഇടത്തരം, ദീര്‍ഘകാല പദ്ധതി വായ്പകളായി 2,89,283.02 കോടി രൂപയും ഉള്‍പ്പെടുന്നു.


റീഫിനാന്‍സ് വിഭാഗത്തില്‍ സംസ്ഥാന സഹകരണ ബാങ്കുകള്‍ (എസ്ടിസിബികള്‍), സംസ്ഥാന സഹകരണ കാര്‍ഷിക, ഗ്രാമവികസന ബാങ്കുകള്‍ (എസ്സിആര്‍ഡിബികള്‍), പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ (ആര്‍ആര്‍ബികള്‍) എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ് ഉള്‍പ്പെടുന്നത്. 

സഹകരണ വായ്പാ സംവിധാനത്തിന്റെ അടിസ്ഥാന തലം നവീകരിക്കുന്നതിനുള്ള ഒരു പ്രധാന ഇടപെടലായ പിഎസിഎസ് കമ്പ്യൂട്ടറൈസേഷനോടുള്ള വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിബദ്ധതയും അക്കൗണ്ടുകള്‍ എടുത്തുകാണിക്കുന്നു.

പിഎസിഎസ് കമ്പ്യൂട്ടറൈസേഷനായുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പദ്ധതി പ്രകാരം, 2025-26 കാലയളവില്‍ ചെലവ്/ക്രമീകരണങ്ങള്‍ക്കായി നബാര്‍ഡ് 83.22 കോടി രൂപ വകയിരുത്തി. പ്രോജക്റ്റ് അക്കൗണ്ടിന് 17.48 കോടി രൂപയുടെ ഓപ്പണിംഗ് ബാലന്‍സ് ഉണ്ടായിരുന്നു, അതേസമയം വര്‍ഷത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍/റീഫണ്ടുകള്‍ എന്നിവ 65.55 കോടി രൂപയായിരുന്നു.

സഹകരണ ക്രെഡിറ്റ് ശൃംഖലയെ പിന്തുണയ്ക്കുന്ന ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള കമ്പ്യൂട്ടറൈസേഷന്‍ സംരംഭവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.

നബാര്‍ഡിന്റെ സഹകരണ വികസന ഫണ്ടിലെ (സിഡിഎഫ്) ചെലവിലും കുത്തനെ വര്‍ധനയുണ്ടായി. 2024-25 ലെ 54.55 കോടി രൂപയില്‍ നിന്ന് 2025-26 ല്‍ ചെലവ് 105.25 കോടി രൂപയായി വര്‍ധിച്ചു. ഏകദേശം 93 ശതമാനം വര്‍ധനവാണിത്. 

2026 മാര്‍ച്ച് അവസാനത്തോടെ സിഡിഎഫ് ബാലന്‍സ് 300 കോടി രൂപയായിരുന്നു. വിവിധ വികസന ഫണ്ടുകള്‍ക്ക് കീഴിലുള്ള നബാര്‍ഡിന്റെ മൊത്തം പ്രമോഷണല്‍ ചെലവ് 280.32 കോടി രൂപയായിരുന്നു. ഇതില്‍ പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷന്‍ ഡെവലപ്മെന്റ് ഫണ്ടിന് കീഴിലുള്ള 116.95 കോടി രൂപയും, ഫാം സെക്ടര്‍ പ്രൊമോഷന്‍ ഫണ്ടിന് കീഴിലുള്ള 15.12 കോടി രൂപയും, ഗ്രാമ്യ വികാസ് നിധിക്ക് കീഴിലുള്ള 37.66 കോടി രൂപയും ഉള്‍പ്പെടുന്നു.

 


ഹ്രസ്വകാല സഹകരണ ഗ്രാമീണ ക്രെഡിറ്റ് ഫണ്ട് മറ്റൊരു പ്രധാന ഘടകമാണ്. 2026 മാര്‍ച്ച് 31-ന് ഇവിടെ നിക്ഷേപം 35,000 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 32,079.11 കോടി രൂപയായിരുന്നു. 2025-26 കാലയളവില്‍ ഈ നിക്ഷേപങ്ങള്‍ക്ക് നബാര്‍ഡ് 1,662.89 കോടി രൂപ പലിശയായി നല്‍കിട്ടുണ്ട്. 

മൊത്തത്തില്‍ കണക്കുകൂട്ടിയാല്‍  നബാര്‍ഡിന്റെ സ്റ്റാന്‍ഡലോണ്‍ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റുകള്‍ പ്രകാരം നല്‍കിയ വായ്പകള്‍ 9,30,822.88 കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ ആര്‍ഐഡിഎഫിന് കീഴിലുള്ള 1,98,551.75 കോടി രൂപയും നബാര്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് അസിസ്റ്റന്‍സിന് കീഴിലുള്ള 53,574.88 കോടി രൂപയും ഉള്‍പ്പെടുന്നു.

സഹകരണ ഗ്രാമീണ വായ്പകള്‍ക്ക് ധനസഹായം നല്‍കുന്നതിലും ശക്തിപ്പെടുത്തുന്നതിലും നബാര്‍ഡിന്റെ തുടര്‍ച്ചയായ പങ്കിനെ എടുത്തുകാട്ടുന്നതാണ് ഈ കണക്കുകള്‍. പ്രത്യേകിച്ച് ഡിസിസിബി റീഫിനാന്‍സ്, പിഎസിഎസ് ഡിജിറ്റൈസേഷന്‍, സമര്‍പ്പിത സഹകരണ വികസന ഫണ്ടിംഗ് എന്നിവയിലൂടെയാണ് നബാര്‍ഡ് ഈ മേഖലയില്‍ ധനസഹായം നല്‍കിയിരിക്കുന്നത്. 
 

News Image

ലോകത്തിലെ ഏറ്റവും ശക്തമായ ഡയറി ബ്രാന്‍ഡായി അമുല്‍

 

അശ്വതി ആര്‍.പിള്ള

 

ന്യൂഡല്‍ഹി: ബ്രാന്‍ഡ് ഫിനാന്‍സ് ഫുഡ് ആന്‍ഡ് ഡ്രിങ്ക് 2026ന്റെ പഠനത്തില്‍ ലോകത്തിലെ ഏറ്റവും ശക്തമായ ഡയറി ബ്രാന്‍ഡായി അമുലിനെ തിരഞ്ഞെടുത്തു. ഇത് ഇന്ത്യയുടെ പ്രധാന ഡയറി കോ-ഓപ്പറേറ്റിവ് ബ്രാന്‍ഡാണ് അമുലിന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ്. ലോകത്തിലെ മുന്‍നിര ഭക്ഷ്യ, നോണ്‍-ആല്‍ക്കഹോളിക് പാനീയ, ഡയറി ബ്രാന്‍ഡുകളെ അവയുടെ മൂല്യത്തിന്റെയും ശക്തിയുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണ് ഈ പഠനത്തിലൂടെ ചെയ്യുന്നത്. 


അമുലിന്റെ ബ്രാന്‍ഡ് മൂല്യം 22 ശതമാനം ഉയര്‍ന്ന് 5 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിരിക്കുകയാണിപ്പോള്‍. അതേസമയം,  ബ്രാന്‍ഡ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ് (BSI) സ്‌കോര്‍ 100 ല്‍ 93.0 ആണ്. ലോകത്തിലെ ഏറ്റവും ശക്തമായ ഭക്ഷ്യ ബ്രാന്‍ഡുകളില്‍ രണ്ടാം സ്ഥാനവും ഏറ്റവും മൂല്യവത്തായ പാലുല്‍പ്പന്ന ബ്രാന്‍ഡുകളില്‍ നാലാം സ്ഥാനവും ആഗോളതലത്തില്‍ ഏറ്റവും മൂല്യവത്തായ ഭക്ഷ്യ ബ്രാന്‍ഡുകളില്‍ 13-ാം സ്ഥാനവുമാണ് അമുല്‍ നേടിയിരിക്കുന്നത്.  മികച്ച 50 ആഗോള ഭക്ഷ്യ ബ്രാന്‍ഡുകളില്‍ ഇടം നേടുന്ന ഏക ഇന്ത്യന്‍ ബ്രാന്‍ഡാണിത്.


ദശലക്ഷക്കണക്കിന് ക്ഷീരകര്‍ഷകരുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് അമുലിന്റെ ഈ വളര്‍ച്ച. അതിനാല്‍ സഹകരണ പ്രസ്ഥാനത്തിന് തന്നെ ഈ അംഗീകാരം വളരെ പ്രധാനപ്പെട്ടതാണ്. അമുല്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഗുജറാത്ത് സഹകരണ പാല്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷനില്‍ 18 അംഗ യൂണിയനുകളും ഏകദേശം 18,600 ഗ്രാമ പാല്‍ സഹകരണ സംഘങ്ങളും 3.64 ദശലക്ഷം ഉല്‍പ്പാദക അംഗങ്ങളുമുണ്ട്. ഇവിടെ പ്രതിദിനം ശരാശരി 32 ദശലക്ഷം ലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നു. 


അമുലിന്റെ നേട്ടങ്ങള്‍ അതിന്റെ സാമ്പത്തിക വളര്‍ച്ചയിലും പ്രതിഫലിച്ചിട്ടുണ്ട്. 2023-24 ല്‍ 59,545 കോടി രൂപയായിരുന്ന ജിസിഎംഎംഎഫ് 2024-25 ല്‍ 65,911 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. പാല്‍, നെയ്യ്, വെണ്ണ, ചീസ്, പനീര്‍, ഐസ്‌ക്രീം, ചോക്ലേറ്റുകള്‍, പരമ്പരാഗത മധുരപലഹാരങ്ങള്‍, മറ്റ് നിരവധി ഭക്ഷ്യ വിഭാഗങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വൈവിധ്യമായ ഭക്ഷ്യവിഭവങ്ങളാണ് അമുലിനുള്ളത്.


ഇതോടൊപ്പം  തന്നെ അമുല്‍ അന്താരാഷ്ട്രതലത്തില്‍ സാന്നിധ്യം  ഉറപ്പിച്ചിട്ടുണ്ട്. അമുല്‍ ഉല്‍പ്പന്നങ്ങള്‍ 50-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. അതേസമയം, സമീപകാല സംരംഭങ്ങളില്‍ അമേരിക്കയിലെ പുതിയ പാല്‍ വില്‍പ്പനയും അന്താരാഷ്ട്ര സഹകരണ പങ്കാളിത്തങ്ങളിലൂടെ സ്‌പെയിനിലേക്കും പോര്‍ച്ചുഗലിലേക്കും ബിസിനസ് വ്യാപിപ്പിച്ചതും ഉള്‍പ്പെടുന്നു. കര്‍ഷക ഉടമസ്ഥതയിലുള്ള സഹകരണ മാതൃകയും ഇന്ത്യന്‍ പാലുല്‍പ്പന്നങ്ങളും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള അമുലിന്റെ ശ്രമത്തിന്റെ ഭാഗമാണിത്. 

ഏറ്റവും പുതിയ ബ്രാന്‍ഡ് ഫിനാന്‍സ് അംഗീകാരം അമുലിന്റെ മുന്‍കാല ആഗോള നേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. 2024 ലെ വിലയിരുത്തലില്‍ ബ്രാന്‍ഡ് ഫിനാന്‍സ് അമുലിനെ ലോകത്തിലെ ഏറ്റവും ശക്തമായ ഭക്ഷ്യ-പാലുല്‍പ്പന്ന ബ്രാന്‍ഡായി അംഗീകരിച്ചിരുന്നു. ഉപഭോക്തൃ വിശ്വാസം, ഉല്‍പ്പന്ന ഗുണനിലവാരം, നവീകരണം, മത്സരാധിഷ്ഠിത വിലനിര്‍ണ്ണയം, കര്‍ഷകരെ വിപണികളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന വ്യതിരിക്തമായ സഹകരണ മാതൃക എന്നിവയാണ്  അമുലിന്റെ തുടര്‍ച്ചയായ നേട്ടത്തിന് കാരണമായത്.


 

News Image

എന്‍ സി ഡി സി ഭേദഗതി ബില്‍; സഹകരണ മേഖലയില്‍ വരാനിരിക്കുന്നത് വന്‍ മാറ്റങ്ങൾ

 

അശ്വതി ആര്‍. പിള്ള 

 

തിരുവനന്തപുരം:  ഇന്ത്യയുടെ സഹകരണ മേഖലയ്ക്ക് സഹായം നല്‍കുന്നതില്‍ എന്‍ സി ഡി സിയുടെ പങ്ക് വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ലോക്സഭയില്‍ നാഷണല്‍ കോപ്പറേറ്റീവ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (എന്‍ സി ഡി സി ) ബില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ  കേരളത്തില്‍ വന്‍ എതിര്‍പ്പുകളാണ് ഉടലെടുത്തത്. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്നായിരുന്നു ഉയര്‍ന്ന പ്രധാന ആരോപണം. 

എന്‍ സി ഡി സി ബില്‍: സര്‍ക്കാര്‍ പറയുന്നതെന്ത്?


കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദനം, സംസ്‌കരണം, വിപണനം, സംഭരണം, കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്കായി സഹകരണസംഘങ്ങള്‍ വഴിയുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള എന്‍സിഡിസി രൂപീകരണത്തിനും നിയന്ത്രണത്തിനുമാണ് 1962-ല്‍ എന്‍ സി ഡി സി അടിസ്ഥാന നിയമം നടപ്പിലാക്കിയത്. കോര്‍പറേഷന്റെ 
സാമ്പത്തികസ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനും പ്രവര്‍ത്തനമേഖല വിപുലീകരിക്കുന്നതിനും മറ്റ് സേവനങ്ങള്‍ക്കുമായി 1973, 1974, 2002 വര്‍ഷങ്ങളില്‍ ഇതില്‍ ഭേദഗതികള്‍ വരുത്തിയിരുന്നു. എന്നാല്‍ 2026ല്‍ വരുത്തിയ ഭേദഗതി മറ്റുള്ളവയില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. 


പുതിയ ഭേദഗതിയിലൂടെ വിഭാവനം ചെയ്യുന്ന മാറ്റങ്ങള്‍


നേരിട്ടുള്ള സാമ്പത്തികസഹായമാണിതില്‍ പ്രധാനം. മുമ്പ് സംസ്ഥാന സര്‍ക്കാരുകള്‍വഴിയോ രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍വഴിയോ മാത്രം ലഭ്യമായിരുന്ന ഫണ്ടുകള്‍ ഇനി മുതല്‍ പ്രാദേശിക സഹകരണസംഘങ്ങള്‍ക്ക് നേരിട്ട് കൈപ്പറ്റാം.

വിപണിയുടെ വിപുലീകരണവും ഇതുവഴി നടപ്പിലാകും. നഗര--ഗ്രാമ ഭേദമന്യേയുള്ള വാണിജ്യകേന്ദ്രങ്ങള്‍, സേവനമേഖലകള്‍ എന്നിവയ്ക്ക്  സാമ്പത്തിക പിന്തുണ നടപ്പാക്കുന്നു. റിസര്‍വ് ബാങ്ക്, വാണിജ്യ ബാങ്കുകള്‍ എന്നിവയുമായി വായ്പവിവരങ്ങള്‍ പങ്കുവയ്ക്കാന്‍ എന്‍സിഡിസിക്ക് നിയമപരമായ അധികാരം പുതിയ ഭേദഗതിയിലൂടെ നല്‍കുന്നു.

എന്നാല്‍ സഹകരണ  പ്രസ്ഥാനങ്ങളുടെ ആത്മാവായ ഫെഡറലിസവും ജനാധിപത്യപരമായ സ്വയംഭരണവും പുതിയ ഭേദഗതിയോടെ അപകടത്തിലാകുമെന്നാണ് പ്രധാന വാദം.  ഭരണഘടനാപരമായ ഫെഡറലിസത്തിന്റെ ലംഘനമാണ് ഇതില്‍ പ്രധാനം. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍പ്രകാരം സഹകരണം സംസ്ഥാനപട്ടികയില്‍ ഉള്‍പ്പെട്ടതാണ്.  പുതിയ ഭേദഗതിയിലൂടെ സംസ്ഥാന സര്‍ക്കാരുകളെയും സംസ്ഥാന സഹകരണ രജിസ്ട്രാര്‍മാരെയും പൂര്‍ണമായും മറികടന്ന് 
പ്രാദേശികസംഘങ്ങളിലേക്ക് നേരിട്ട് ഇടപെടാം. ഇത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമായാണ് വിലയിരുത്തപ്പെടുന്നത്. 

സ്വകാര്യ- കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ കടന്നുകയറ്റമാണ് മറ്റൊരു ആശങ്ക. സഹകരണ ധനസഹായങ്ങള്‍ 'അംഗങ്ങളാല്‍ നടത്തുന്ന, അംഗങ്ങള്‍ക്കുവേണ്ടിയുള്ള' സംഘങ്ങള്‍ക്കുമാത്രമുള്ളതാണ്. എന്നാല്‍, ഭേദഗതിയില്‍ 'സഹകരണവികസനത്തിനായി പ്രവര്‍ത്തിക്കുന്ന മറ്റു കമ്പനികള്‍/സ്ഥാപനങ്ങള്‍' എന്ന വിശാല നിര്‍വചനം ഉള്‍പ്പെടുത്തിയതോടെ, സ്വകാര്യവ്യക്തികള്‍ക്കും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കും എന്‍സിഡിസി ഫണ്ടും ഓഹരിപങ്കാളിത്തവും കൈവശപ്പെടുത്താനാകും. ഇത് യഥാര്‍ത്ഥ സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കവരും.  മാത്രമല്ല, നബാര്‍ഡ്, പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകള്‍, മറ്റു ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനമേഖലകളുമായി എന്‍ സി ഡി സി ഫണ്ടുകള്‍ കൂടിക്കലരും. 


ജനാധിപത്യ സ്വയംഭരണത്തിന്റെ തകര്‍ച്ചയാണ് മറ്റൊരു പ്രധാന വിഷയം. ഭരണസമിതികള്‍ക്കും അംഗങ്ങള്‍ക്കും പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, എന്‍സിഡിസി നേരിട്ട് വായ്പ നല്‍കുമ്പോള്‍ 
മുന്നോട്ടുവയ്ക്കുന്ന കടുപ്പമേറിയ ഉപാധികളും കേന്ദ്രനിയമങ്ങളും പ്രാദേശിക ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വയംഭരണ സ്വാതന്ത്ര്യത്തിന് കോട്ടംതട്ടും. 

ഗ്രാമീണ പ്രാഥമിക സംഘങ്ങളള്‍ പാര്‍ശ്വവത്ക്കരിക്കപ്പെടാന്‍ ഇത് കാരണമാകുന്നുണ്ടെന്നാണ് മറ്റൊരു വിലയിരുത്തല്‍. ധനസഹായത്തിന് എന്‍സിഡിസി ആവശ്യപ്പെടുന്ന കര്‍ശനമായ ഈടുകള്‍ കാരണം, വലിയ സാമ്പത്തികശേഷിയുള്ള സ്വകാര്യ കമ്പനികള്‍ക്കും വലിയ സൊസൈറ്റികള്‍ക്കും പണം ലഭിക്കാന്‍ എളുപ്പമാകും. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന ഗ്രാമീണ പ്രാഥമിക കര്‍ഷക സഹകരണസംഘങ്ങള്‍ വായ്പപദ്ധതികളില്‍നിന്ന് പുറന്തള്ളപ്പെടാന്‍ സാധ്യതയേറെയാണ്.

വളരെ പ്രധാനപ്പെട്ട ആശങ്ക വകുപ്പ് 13എയുടെ കൂട്ടിച്ചേര്‍ക്കലാണ്. റിസര്‍വ് ബാങ്ക്, വാണിജ്യ ബാങ്കുകള്‍, മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയുമായി ക്രെഡിറ്റ് വിവരങ്ങള്‍ പങ്കിടുന്നതിനും ശേഖരിക്കുന്നതിനുമുള്ള വ്യക്തമായ അധികാരം സെക്ഷന്‍ 13എയില്‍ പറയുന്നു. ഇത് കര്‍ഷകര്‍ക്ക് വലിയ ഭീഷണിയാകും. വിളനാശം, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം കര്‍ഷകര്‍ക്ക് ലോണ്‍ പെട്ടെന്ന് തിരിച്ചടക്കാന്‍ കഴിഞ്ഞെന്ന് വരില്ല. 13എ വകുപ്പനുസരിച്ച് തിരിച്ചടവ് മുടങ്ങുന്ന വിവരങ്ങള്‍ തത്സമയം സിബില്‍ പോര്‍ട്ടലിലേക്ക് എത്തും. ഇതോടെ കര്‍ഷകരുടെ 'ക്രെഡിറ്റ് സ്‌കോര്‍' കുറയും. പിന്നീട് വായ്പകള്‍ നേടുന്നതിന് ഇത് തിരിച്ചടിയാകും. 

13എ വകുപ്പുപ്രകാരം റിസര്‍വ് ബാങ്ക്, സിബില്‍, വാണിജ്യ ബാങ്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വായ്പവിവരങ്ങള്‍ പങ്കുവയ്ക്കാന്‍ എന്‍സിഡിസിക്ക് നിയമപരമായ അധികാരം ലഭിക്കും. കേന്ദ്രീകൃതശൃംഖലയിലേക്ക് പോകുന്നതോടെ,  പ്രാദേശിക ഭരണസമിതികള്‍ക്കുള്ള സ്വതന്ത്ര അധികാരം ഇല്ലാതാകും. 

News Image

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി: ആശ്വാസമോ സഹകരണ സംഘങ്ങളുടെ കുത്തുപാളയെടുപ്പോ ?

സഹകരണ സംഘങ്ങളുടെ നിലനിൽപ്പ് പരിഗണിക്കാതെയുള്ള വായ്പാ ഇളവുകൾ ഇനി എത്രകാലം?

വായ്പാ കുടിശ്ശിക കുറയ്ക്കുന്നതിനും ദീർഘകാലമായി തിരിച്ചടവ് മുടങ്ങിയ വായ്പകൾ തീർപ്പാക്കുന്നതിനുമായി സർക്കാർ കാലാകാലങ്ങളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (One Time Settlement – OTS) നടപ്പിലാക്കുന്നു. വായ്പക്കാരിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഇത് ആശ്വാസകരമായേക്കാം. എന്നാൽ, ഇത്തരം പദ്ധതികൾ തുടർച്ചയായി നടപ്പിലാക്കുമ്പോൾ അതിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നത് ആരാണെന്ന ചോദ്യം ഗൗരവമായി ഉയരേണ്ടതാണ്.

സർക്കാർ പ്രഖ്യാപിക്കുന്ന ഇളവിന്റെ പേരിൽ വായ്പക്കാരന് ലഭിക്കുന്ന ആനുകൂല്യത്തുക സർക്കാർ സംഘത്തിന് നൽകുന്നില്ല. സംഘം എഴുതിത്തള്ളുന്ന തുകയാണ് സംഘത്തിന്റെ നഷ്ടമായി മാറുന്നത്. അതായത്, സർക്കാരിന് നേരിട്ട് വലിയ സാമ്പത്തിക നഷ്ടമില്ലെങ്കിലും, സഹകരണ സംഘത്തിന്റെ ഫണ്ടിനും ലാഭത്തിനും കരുതൽശേഷിക്കും അതിന്റെ ആഘാതം ഉണ്ടാകുന്നു.ഇത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം.

തിരിച്ചടവ് ശേഷിയുള്ളവർക്കും ആനുകൂല്യം എന്തിന്?

യഥാർത്ഥത്തിൽ സാമ്പത്തികമായി തകർന്നുപോയ, ദുരിതം നേരിടുന്ന, തിരിച്ചടവിന് പ്രായോഗികമായി കഴിയാത്ത വായ്പക്കാരെ മാനുഷിക പരിഗണനയിൽ സഹായിക്കുന്നതിൽ തെറ്റില്ല.പക്ഷേ തിരിച്ചടവ് ശേഷിയുള്ളവരും OTS-ന്റെ ആനുകൂല്യം നേടുന്ന സാഹചര്യം ഉണ്ടാകുന്നത് വായ്പാ സംസ്കാരത്തെ തന്നെ തകർക്കും.“കുറച്ചുകാലം തിരിച്ചടയ്ക്കാതെ നിന്നാൽ ഒടുവിൽ ഇളവ് ലഭിക്കും” എന്നൊരു ധാരണ വായ്പക്കാരിൽ വളർന്നാൽ, കൃത്യമായി തിരിച്ചടയ്ക്കുന്നവരാണ് യഥാർത്ഥത്തിൽ ശിക്ഷിക്കപ്പെടുന്നത്.

കൃത്യമായി തവണകൾ അടയ്ക്കുന്ന ഒരാൾക്ക് യാതൊരു ആനുകൂല്യവും ലഭിക്കാതെ, മനഃപൂർവം കുടിശ്ശിക വരുത്തിയ ഒരാൾക്ക് വലിയ ഇളവ് ലഭിക്കുന്ന സാഹചര്യം ഉണ്ടാകരുത്. അത് വായ്പാ അച്ചടക്കത്തോടുള്ള അനീതിയാണ്.

വായ്പ എഴുതിത്തള്ളാൻ സർക്കാരിന് എന്ത് അധികാരം?

ഇവിടെ മറ്റൊരു അടിസ്ഥാന ചോദ്യം കൂടി ഉയരുന്നു. ഒരു സഹകരണ സംഘം സ്വന്തം ഫണ്ടിൽ നിന്ന് നൽകിയ വായ്പയുടെ തിരിച്ചടവ് തുകയിൽ ഇളവ് നൽകാനോ എഴുതിത്തള്ളാനോ സർക്കാരിന് എത്രത്തോളം അധികാരമുണ്ട്?

വായ്പ നൽകിയത് സംഘമാണ്. അതിനുള്ള പണം നിക്ഷേപകരിൽ നിന്നും അംഗങ്ങളിൽ നിന്നും സമാഹരിച്ച സംഘത്തിന്റെ ഫണ്ടാണ്. വായ്പക്കാരൻ തിരിച്ചടയ്ക്കേണ്ട തുക സംഘത്തിന്റെ സ്വത്താണ്. അങ്ങനെയിരിക്കെ, സംഘത്തിന്റെ സാമ്പത്തിക സ്ഥിതിയും നിക്ഷേപകരുടെ താൽപര്യവും കണക്കിലെടുക്കാതെ, സർക്കാർ തലത്തിൽ നിന്ന് ഒരു പൊതുപദ്ധതി പ്രഖ്യാപിച്ച് വായ്പയുടെ ഒരു ഭാഗം എഴുതിത്തള്ളാൻ നിർദ്ദേശിക്കുന്നത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്.

സർക്കാർ ആനുകൂല്യം പ്രഖ്യാപിക്കുകയാണെങ്കിൽ അതിന്റെ സാമ്പത്തിക ബാധ്യതയും സർക്കാർ ഏറ്റെടുക്കണം. സംഘം നഷ്ടം സഹിച്ച് സർക്കാർ പ്രഖ്യാപനം നടപ്പാക്കുന്ന രീതി ശാശ്വതമായ പരിഹാരമാകില്ല.

എല്ലാ വായ്പക്കാരും ഒരേ തരക്കാരല്ല

വായ്പ എടുത്ത ശേഷം ഗുരുതരമായ രോഗം, അപകടം, തൊഴിൽ നഷ്ടം, പ്രകൃതിക്ഷോഭം, കുടുംബത്തിലെ ദുരന്തം, വ്യാപാര തകർച്ച തുടങ്ങിയ കാരണങ്ങളാൽ തിരിച്ചടയ്ക്കാൻ കഴിയാതെ പോയവരുണ്ട്. അത്തരം കേസുകളിൽ സംഘത്തിന്റെ ഭരണസമിതിക്ക് വ്യക്തിഗതമായി കേസ് പരിശോധിക്കാൻ കഴിയണം.വായ്പക്കാരന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി പരിശോധിക്കുക,
തിരിച്ചടവ് ശേഷി വിലയിരുത്തുക, ഈടിന്റെ സ്ഥിതി പരിശോധിക്കുക,
സംഘത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കുക, ആവശ്യമായിടത്ത് നിയമാനുസൃതമായി ഇളവ് അനുവദിക്കുക. ഇതാണ് കൂടുതൽ യുക്തിസഹമായ സമീപനം.

ദുരിതമനുഭവിക്കുന്നവന് ആശ്വാസം നൽകണം; എന്നാൽ തിരിച്ചടവ് ശേഷിയുള്ളവന് അനാവശ്യമായ ആനുകൂല്യം നൽകരുത്. രജിസ്ട്രാറുടെ സർക്കുലർ സംഘത്തിന്റെ നിലനിൽപ്പിനുമുകളിൽ അല്ല. സഹകരണ മേഖലയെ നിയന്ത്രിക്കുന്നതിനായി രജിസ്ട്രാർ പുറപ്പെടുവിക്കുന്ന സർക്കുലറുകൾക്കും നിർദ്ദേശങ്ങൾക്കും അവയുടെ നിയമപരമായ പരിധിയിൽ പ്രാധാന്യമുണ്ട്. എന്നാൽ ഓരോ നിർദ്ദേശവും നടപ്പാക്കുമ്പോഴും സംഘത്തിന്റെ സാമ്പത്തിക നിലനിൽപ്പ്, നിക്ഷേപകരുടെ താൽപര്യം, അംഗങ്ങളുടെ താൽപര്യം, സംഘത്തിന്റെ ഭാവി എന്നിവ കൂടി പരിഗണിക്കപ്പെടണം.

ഒരു സർക്കുലർ നടപ്പാക്കുന്നതിലൂടെ തന്നെ സംഘം സാമ്പത്തികമായി തകർന്നുപോകുന്ന സാഹചര്യം ഉണ്ടാകുന്നുവെങ്കിൽ, അതിന്റെ പ്രത്യാഘാതം ആരാണ് ഏറ്റെടുക്കുക?

അവസാനം നഷ്ടം കൂടും. ഫണ്ട് erosion ഉണ്ടാകും. ലാഭം കുറയും. കരുതൽ ഫണ്ടുകൾ ക്ഷയിക്കും. തുടർന്ന് സംഘത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായാൽ അതിന്റെ ഉത്തരവാദിത്വം ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും മേൽ ചുമത്തപ്പെടാനും സാധ്യതയുണ്ട്. അതിനാൽ സംഘത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് മുമ്പ് സംഘങ്ങളുമായി ഫലപ്രദമായ കൂടിയാലോചന അനിവാര്യമാണ്. കുടിശ്ശിക പിരിവിന് മറ്റു മാർഗങ്ങളും പരീക്ഷിക്കണം. വായ്പാ കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പലപ്പോഴും പര്യാപ്തമാകുന്നില്ലെന്ന വിമർശനം ശക്തമാണ്. അങ്ങനെയെങ്കിൽ ഓരോ തവണയും എഴുതിത്തള്ളലിലേക്ക് പോകുന്നതിന് പകരം, പിരിവ് സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ആവശ്യമായ കേസുകളിൽ Revenue Recovery പോലുള്ള നിയമപരമായ പിരിവ് സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗിക്കാം. കുടിശ്ശികക്കാരിൽ തിരിച്ചടവ് ശേഷിയുള്ളവരെ കണ്ടെത്തി കർശനമായ പിരിവ് നടപടികൾ സ്വീകരിക്കുകയും യഥാർത്ഥത്തിൽ ദുരിതത്തിലായവരോട് മാനുഷിക സമീപനം സ്വീകരിക്കുകയും ചെയ്യണം. OTS പുനഃപരിശോധിക്കണം

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പൂർണ്ണമായി ഒഴിവാക്കണമെന്നല്ല പറയുന്നത്. പക്ഷേ അതിന് വ്യക്തമായ മാനദണ്ഡങ്ങൾ വേണം.

* തിരിച്ചടവ് ശേഷിയുള്ളവരെ ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കണം.
* മനഃപൂർവം കുടിശ്ശിക വരുത്തിയവരെ പ്രത്യേകമായി പരിഗണിക്കണം.
* യഥാർത്ഥ സാമ്പത്തിക ദുരിതം നേരിട്ടവർക്കാണ് മുൻഗണന നൽകേണ്ടത്.
* ഓരോ കേസിന്റെയും സാമ്പത്തിക സ്ഥിതി പരിശോധിക്കണം.
* സംഘത്തിന്റെ സാമ്പത്തിക ശേഷി പരിഗണിക്കണം.
* സംഘത്തിന് ഉണ്ടാകുന്ന നഷ്ടത്തിന് ഉത്തരവാദിത്വം ആരുടേതാണെന്ന് വ്യക്തമാക്കണം.
* എഴുതിത്തള്ളൽ മൂലം സംഘത്തിന്റെ ഫണ്ട് erosion ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം.

 സർക്കാർ പ്രഖ്യാപിക്കുന്ന ഇളവിന്റെ സാമ്പത്തിക ബാധ്യത സഹകരണ സംഘങ്ങളുടെ മേൽ മാത്രം അടിച്ചേൽപ്പിക്കരുത്.

സർക്കാരും സംഘങ്ങളും തമ്മിൽ ഉത്തരവാദിത്വ പങ്കിടൽ വേണം

സഹകരണ സംഘങ്ങൾ സർക്കാരിന്റെ സാമ്പത്തിക സ്ഥാപനങ്ങൾ മാത്രമല്ല. അവ അംഗങ്ങളുടെയും നിക്ഷേപകരുടെയും പണത്തിൽ പ്രവർത്തിക്കുന്ന ജനകീയ സ്ഥാപനങ്ങളാണ്.

അതുകൊണ്ട് സർക്കാരിന്റെ ഓരോ നയവും നടപ്പാക്കുമ്പോഴും സംഘങ്ങളുടെ സാമ്പത്തിക താൽപര്യം സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്.

സംഘങ്ങളോട് ആലോചിക്കാതെ സർക്കാർ കുടിശ്ശിക എഴുതിത്തള്ളാൻ നിർദ്ദേശിക്കുകയും അതിന്റെ നഷ്ടം സംഘം തന്നെ വഹിക്കുകയും ചെയ്യുന്ന രീതി അംഗീകരിക്കാൻ കഴിയില്ല.

സർക്കാർ ഒരു ആനുകൂല്യം പ്രഖ്യാപിക്കട്ടെ. അർഹത നിശ്ചയിക്കട്ടെ. യഥാർത്ഥ ദുരിതബാധിതരെ കണ്ടെത്തട്ടെ. പക്ഷേ അതിന്റെ സാമ്പത്തിക ബാധ്യതയും അതനുസരിച്ച് ഏറ്റെടുക്കണം.

ഇനി വേണ്ടത് പുതിയൊരു വായ്പാ സംസ്കാരം

വായ്പ എടുത്താൽ തിരിച്ചടയ്ക്കണം എന്ന ബോധം ശക്തിപ്പെടണം. കൃത്യമായി തിരിച്ചടയ്ക്കുന്നവന് പ്രോത്സാഹനം നൽകുകയും, തിരിച്ചടയ്ക്കാൻ ശേഷിയുണ്ടായിട്ടും മനഃപൂർവം കുടിശ്ശിക വരുത്തുന്നവരോട് കർശനമായ സമീപനം സ്വീകരിക്കുകയും വേണം. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികൾ തുടർച്ചയായൊരു പതിവായി മാറിയാൽ അത് കുടിശ്ശിക പരിഹരിക്കുകയല്ല; കുടിശ്ശിക ഉണ്ടാക്കാനുള്ള പ്രേരണയായി മാറും. അതുകൊണ്ട് ഇനി ഒരു പുനർചിന്ത അനിവാര്യമാണ്.

സഹകരണ സംഘങ്ങളുടെ പണം കൊണ്ട് സർക്കാർ ആശ്വാസപദ്ധതികൾ നടപ്പാക്കുന്ന കാലം അവസാനിക്കണം.

ദുരിതബാധിതന് ആശ്വാസം വേണം — എന്നാൽ സംഘത്തിന്റെ നിലനിൽപ്പിന്റെ വിലയ്ക്ക് അല്ല.

തിരിച്ചടവ് ശേഷിയുള്ളവന് ഇളവ് വേണ്ട — തിരിച്ചടയ്ക്കാൻ കഴിയാത്തവന് നീതി വേണം.

ഇതാണ് ഇനി സഹകരണ വായ്പാ നയത്തിന്റെ അടിസ്ഥാന തത്വമാകേണ്ടത്. സഹകരണ സംഘങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള വായ്പാ നയമാണ് വേണ്ടത്; സംഘങ്ങളെ സാമ്പത്തികമായി തളർത്തുന്ന എഴുതിത്തള്ളൽ നയമല്ല.
 


 ✍️അനിൽ സി പി

News Image

ഊരാളുങ്കലിൻ്റെ വൈദഗ്ധ്യം കടൽ കടക്കുന്നു; ഒമാനിലും മാലിദ്വീപിലും പദ്ധതികൾ

 

അശ്വതി ആര്‍.പിള്ള
 

കോഴിക്കോട്: പ്രവർത്തന പരിധി മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലും കോടികളുടെ പദ്ധതികൾ ഏറ്റെടുത്ത് യു എൽ സി സി എസ്.  ഒമാൻ, മാലദ്വീപ് എന്നീ രാജ്യങ്ങളിലും ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലും ഒട്ടേറെ പദ്ധതികളാണ് യു എൽ സി സി എസ് ഏറ്റെടുത്തിരിക്കുന്നത്.  സ്വകാര്യമേഖലയിലേക്കും ഇവർ  പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. 4000 കോടി രൂപയുടെ പദ്ധതികളാണ് സൊസൈറ്റി കേരളത്തിന് പുറത്ത് ലക്ഷ്യമിടുന്നത്. 


  യു എൽ സി സിൻ്റെ   മെറ്റീരിയൽ ടെസ്റ്റിംഗ് സംരംഭമായ മാറ്റർ ലാബിന്  ഇന്ത്യക്ക് പുറത്ത് രണ്ടും മറ്റു സംസ്ഥാനങ്ങളിൽ 22 പദ്ധതികളും ലഭിച്ചിട്ടുണ്ട്. മാലിദ്വീപിൽ മുക്ത എക്സ്പോർട്സിൻ്റെ ഏകത ദ്വീപ്  പദ്ധതിയിലും തില ഫുഷി ദ്വീപ്   പദ്ധതിയിലുമാണ് മാറ്റർ ലാബിൻ്റെ ദൗത്യം.  ഉത്തരാഖണ്ഡ്, ബംഗാൾ, തമിഴ്നാട്, കർണാടക, ഗോവ, പുതുച്ചേരി,  ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സിവിൽ, കെമിസ്ട്രി, ജിയോ ടെക്സ്റ്റൈൽ, മെറ്റലർജി ഭാഗങ്ങളിലായി 22 പദ്ധതികളും നടപ്പാക്കുന്നു. മംഗളൂരു തുറമുഖം, കോയമ്പത്തൂർ വിമാനത്താവളം, രാമേശ്വരം പാലം, അഗത്തി വിമാനത്താവളം, എന്നിവിടങ്ങളിലും പ്രവർത്തികളുണ്ട്.


 യു എൽ  ടെക്നോളജി സൊല്യൂഷൻസിന് വിദേശത്ത് ഉൾപ്പെടെ നിരവധി പദ്ധതികളുണ്ട്. ഒമാനിലെ ഗ്രാമീണ വൈദ്യുത വിതരണ ശൃംഖലയുടെ ജി ഐ എസ് അടിസ്ഥാന ആസ്തി മാപ്പിങ് ആണ് ഇതിലൊന്ന്.

News Image

ക്ഷീര കർഷകർക്ക് ആശ്വാസ വാർത്ത; മരുന്നുകൾ വൻ വിലക്കുറവിൽ നൽകാൻ കേന്ദ്ര പദ്ധതി

 

 

അശ്വതി ആർ.പിള്ള

 

തിരുവനന്തപുരം: ക്ഷീര കർഷകർക്ക് ആശ്വാസമേകാൻ നൂതന പദ്ധതിയുമായി കേന്ദ്രസർക്കാർ.
കാലിത്തീറ്റ, ചികിത്സാ ചെലവുകൾ എന്നിവ വർധിച്ച സാഹചര്യത്തിലാണ്   പ്രതിസന്ധിയിലായ കർഷകരെ  പുതിയ പദ്ധതിയിലൂടെ ചേർത്തുപിടിക്കാന്‍ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. കുറഞ്ഞ വിലയിൽ ഗുണനിലവാരമേറിയ ജനറിക് മൃഗചികിത്സാ മരുന്നുകളും കാലിത്തീറ്റയും ലഭ്യമാക്കുന്ന പശു ഔഷധി പദ്ധതിയാണ് സർക്കാർ പുതിയതായി വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടെ മൃഗചികിത്സ ഇനി കർഷകർക്ക് ഭാരമാകില്ല.

 

 ആയുർവേദ മരുന്നുകളും നാടൻ ചികിത്സാ മരുന്നുകളും സൗജന്യമായി ഇനി മുതൽ ക്ഷീരകർഷകർക്ക് ലഭ്യമാകുമെന്നാണ് പദ്ധതി നൽകുന്ന ഉറപ്പ്. 
പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ജൻ ഔഷധി  മെഡിക്കല്‍ സ്റ്റോറുകൾ പോലെ തന്നെ പശു ഔഷധി മെഡിക്കൽ സ്റ്റോറുകൾ  ആരംഭിക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കി​​​സാ​​​ന്‍ സ​​​മൃ​​​ദ്ധി കേ​​​ന്ദ്ര​​​(പി​​​എ​​​കെ​​​എ​​​സ്‌​​​കെ), സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ വ​​​ഴി​​​യാ​​​ണ് ഇവയുടെ പ്രവർത്തനം നടത്തുക. മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ൽപ​​​ന​​​വി​​​ല​​​യു​​​ടെ 20 ശ​​​ത​​​മാ​​​നം ലാ​​​ഭം കേ​​​ന്ദ്രം നടത്തുന്നവർക്ക് നൽകും. 

 

ലൈവ് സ്റ്റോക്ക് ആൻഡ് ഡയറി കർഷകർ,  പൗള്‍ട്രി ഫാം കർഷകർ, പന്നി കർഷകർ, ഫാർമർ പ്രൊഡ്യുസേഴ്സ് ഓർഗനൈസേഷന്‍, ക്ഷീര സംഘങ്ങൾ,  മരുന്ന് വിൽപനക്കാർ തുടങ്ങിയവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

News Image

കണ്ണവത്തിന്‍റെ തേൻ ഇനി വിപണിയിലും; പാട്യം സഹകരണ ബാങ്കിന്‍റെ വേറിട്ട സംരംഭം

കണ്ണവം മലനിരകളുടെ പ്രകൃതിസമ്പത്തിനെ വരുമാനമാക്കി മാറ്റി ശ്രദ്ധേയമായിരിക്കുകയാണ് പാട്യം സർവീസ് സഹകരണ ബാങ്ക്. കണ്ണവത്തെ തേനീച്ച കർഷകരിൽ നിന്ന് ശേഖരിക്കുന്ന തേൻ വിപണിയിലെത്തിക്കുന്ന ഹണി ഓഫ് കണ്ണവം (Honey of Kannavam) എന്ന സംരംഭമാണ് ബാങ്കിന്റെ നേതൃത്വത്തിൽ മുന്നേറുന്നത്.

കണ്ണവം മേഖലയിലെ പരമ്പരാഗത തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് മികച്ച വിപണി ഉറപ്പാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബാങ്കിന്റെ നേതൃത്വത്തിൽ ശേഖരിച്ച് സംസ്കരിച്ചാണ് തേൻ വിപണിയിലെത്തിക്കുന്നത്. 

പ്രകൃതിദത്തമായ തേൻ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനൊപ്പം പ്രാദേശിക കർഷകരുടെ വരുമാനം വർധിപ്പിക്കാനും സഹകരണ മേഖലയ്ക്ക് പുതിയൊരു സംരംഭ മാതൃക സൃഷ്ടിക്കാനും പദ്ധതിക്ക് സാധിക്കുന്നുണ്ട്. നബാഡിന്‍റെ എഐഎഫ് പദ്ധതി പ്രകാരം രണ്ടരകോടി രൂപ വായ്പയെടുത്താണ് പാട്യം സര്‍വീസ് സഹകരണ ബാങ്ക് ഈ സംരംഭം തുടങ്ങിയത്. സഹകരണ മേഖലക്കു തന്നെ മാതൃകയായി ശാസ്ത്രീയമായി തേന്‍ സംഭരിച്ച് ശുദ്ധമായി കുപ്പികളിലാക്കി വിപണി കണ്ടെത്തി വിജയം കൊയ്യുകയാണ് ഇതിന്‍റെ സംഘാടകര്‍.

‘ഹണി ഓഫ് കണ്ണവം ’ എന്ന ബ്രാൻഡിലൂടെ കണ്ണവത്തിന്റെ തനത് തേൻ കൂടുതൽ വിപണികളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പാട്യം സഹകരണ ബാങ്ക്. നാടന്‍ തേന്‍ കിലോ ഗ്രാമിന് 500 രൂപയും കാട്ടു തേനിന് 998 രൂപയും ചെറുതേനിന് കിലോ ഗ്രാമിന് 2400 രൂപയ്‌ക്കുമാണ് സംഘം വില്‍ക്കുന്നത്. കൂടാതെ മിക്‌സഡ് ഡ്രൈ ഫ്രൂട്ട്, ഹണി ക്രഞ്ച് എന്നിവയും ഉത്പ്പാദിപ്പിക്കുന്നുണ്ട്. 

News Image

ACSTIക്ക് പുതിയ നേതൃത്വം: അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി സജികുമാർ എസ്

 

അശ്വതി ആർ. പിള്ള

 

തിരുവനന്തപുരം: അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ACSTI) അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി സജികുമാർ എസ്. ചുമതലയേറ്റു.    സംസ്ഥാന സഹകരണ ബാങ്ക് മാനേജരായ  സജികുമാർ എസിനാണ് ACSTI അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ താൽക്കാലിക അധിക ചുമതല കൂടി  നൽകി  സംസ്ഥാന സഹകരണ വകുപ്പ് ഉത്തരവിറക്കിയത്. ഗവർണറുടെ ഉത്തരവ് പ്രകാരം സഹകരണ വകുപ്പ് അഡിഷണൽ സെക്രട്ടറി എം.ബി. ലതാ കുമാരിയാണ്  ഔദ്യോഗിക ഉത്തരവിറക്കിയത്.   കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് സജികുമാർ എസ്.

News Image

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

 

 

അശ്വതി ആർ. പിള്ള 


ഇ.എം.ഐ വഴി  സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയവ  വാങ്ങിയ ശേഷം തിരിച്ചടവ് മുടങ്ങിയാൽ അവയുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആർ.ബി.ഐ പുതിയ മാർഗ നിർദേശം പുറത്തിറക്കി. വായ്പ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ഉപകരണങ്ങൾ ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വായ്പദാതാക്കൾക്ക് ആർ.ബി.ഐ കർശനമായ വ്യവസ്ഥകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിർദേശപ്രകാരം  2027 ജനുവരി ഒന്ന് മുതൽ ഇത്  പ്രാബല്യത്തിൽ വരും.


വായ്പ തിരിച്ചടവ് ഈടാക്കുന്ന രീതികളെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിൻ്റെ   പശ്ചാത്തലത്തിലാണ് പുതിയ നിർദേശം. തിരിച്ചടവ് മുടങ്ങിയവരെ ഭീഷണിപ്പെടുത്തുക, സോഷ്യൽ മീഡിയയിലൂടെ സമ്മർദം ചെലുത്തുക, അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുക തുടങ്ങിയ രീതികൾക്കെതിരെ നേരത്തെ ഉപഭോക്താക്കളിൽ നിന്ന്  പരാതികൾ ഉയർന്നിരുന്നു.

സാധാരണ വ്യക്തിഗത വായ്പ, വാഹന വായ്പ പോലുള്ള വായ്പകളുടെ  തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വായ്പദാതാവിന് ഉപഭോക്താവിൻ്റെ മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിവ പ്രവർത്തനരഹിതമാക്കാനോ ഉപയോഗം നിയന്ത്രിക്കാനോ കഴിയില്ല. എന്നാൽ, വായ്പ ഉപയോഗിച്ച് അതേ ഉപകരണം തന്നെയാണ് വാങ്ങിയതെങ്കിൽ ചില നിബന്ധനകൾക്ക് വിധേയമായി ഉപകരണത്തിന്റെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്താനാകും. 

ഇ.എം.ഐ കുടിശ്ശിക 30 ദിവസമായിട്ടില്ലെങ്കിൽ ഉപകരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ല എന്നാണ് നിർദേശം. ഈ ഘട്ടത്തിൽ വായ്പദാതാവ് ഉപഭോക്താവിന് ഔദ്യോഗികമായി നോട്ടീസ് നൽകണം. 30 മുതൽ 60 ദിവസം വരെ കുടിശ്ശിക തുടരുകയാണെങ്കിൽ ഉപകരണത്തിൽ ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. 60 ദിവസത്തിലധികം കുടിശ്ശികയായാൽ മാത്രമേ പൂർണ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയൂ.

News Image

പയറുവർഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും കൃഷിയ്ക്ക് സഹകരണ സ്ഥാപനങ്ങൾക്ക് കേന്ദ്രപദ്ധതി

 

അശ്വതി ആർ.പിള്ള


പയറുവർഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും കൃഷിയ്ക്കായാണ് കേന്ദ്ര പദ്ധതി ഒരുങ്ങുന്നത്. പദ്ധതി പ്രകാരം സഹകരണ സ്ഥാപനങ്ങൾക്ക് മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമിക്കാം.
സംസ്ഥാനത്ത് 900 ഹെക്ടറിൽ പയറുവർഗ കൃഷി നടപ്പാക്കാനാണ്  പദ്ധതി. രണ്ടാംവിള നെൽക്കൃഷിക്ക് ശേഷം പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലാണ് പദ്ധതി ആരംഭിക്കുക. തുവര, ഉഴുന്ന്, ചെറുപയർ, വൻപയർ എന്നിവയാണ് കൃഷി ചെയ്യുക. പയറുവർഗ കൃഷിയിൽ സ്വയംപര്യാപ്തത നേടുന്നതിനുള്ള ‘മിഷൻ ഫോർ ആത്മനിർഭരത ഇൻ പൾസസ്’ പദ്ധതിയുടെ ഭാഗമാണിത്.


കാർഷിക സർവകലാശാലകളും നാഷണൽ സീഡ് കോർപറേഷനും പുതുതായി വികസിപ്പിച്ചെടുത്ത വിത്തുകൾ കർഷകർക്ക് സൗജന്യമായി നൽകും. അഞ്ചുവർഷം പിന്നിട്ടിട്ടില്ലാത്ത വിത്തിനങ്ങൾ 300 ഹെക്ടറിലും അഞ്ചുവർഷം പിന്നിട്ട വിത്തിനങ്ങൾ 600 ഹെക്ടറിലും വിതരണം ചെയ്യും. നാലുവർഷത്തേക്ക് താങ്ങുവിലയ്ക്ക് നാഷണൽ സീഡ് കോർപറേഷൻ ഉത്പന്നങ്ങൾ സംഭരിക്കും.


പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലകളിൽ  എണ്ണക്കുരു കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായും പദ്ധതിയുണ്ട്. നാഷണൽ മിഷൻ ഓൺ എഡിബിൾ ഓയിൽസ്–ഓയിൽ സീഡ്സ് പദ്ധതിയുടെ ഭാഗമായി പാലക്കാട്ട് 500 ഹെക്ടറിൽ നിലക്കടലയും ആലപ്പുഴ, കൊല്ലം ജില്ലകളിൽ 500 ഹെക്ടറിൽ എള്ളും കൃഷി ചെയ്യും. കർഷകർക്ക് സൗജന്യ പരിശീലനവും ഹെക്ടറിന് 11,400 രൂപ നിരക്കിൽ നിലക്കടല, എള്ള് വിത്തുകളും സൗജന്യമായി നൽകും. ഒരു കർഷകന് പരമാവധി ഒരു ഹെക്ടറിലേക്കുള്ള വിത്താണ് സൗജന്യമായി ലഭിക്കുക. പദ്ധതിച്ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും.


സൗജന്യ മണ്ണുപരിശോധന നടത്തി നൽകുന്ന സോയിൽ ഹെൽത്ത് കാർഡിന്റെ അടിസ്ഥാനത്തിലായിരിക്കും വളപ്രയോഗത്തിനുള്ള നിർദേശങ്ങളും ശുപാർശകളും നൽകുക. പദ്ധതിയിൽ അംഗമാകുന്നവരുടെ കൃഷിഭൂമി ഗൂഗിൾ മാപ്പിങ് ചെയ്ത് കേന്ദ്ര പോർട്ടലിൽ ഉൾപ്പെടുത്തും. സഹകരണ സംഘങ്ങൾ കൂടാതെ കർഷക കൂട്ടായ്മകൾക്കും കർഷക കമ്പനികൾക്കും പദ്ധതിയുടെ ഭാഗമായി മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാം. മുതൽമുടക്കിന്റെ 33 ശതമാനം, പരമാവധി 9.9 ലക്ഷം രൂപ വരെ, സബ്സിഡിയായി ലഭിക്കും. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ കേന്ദ്ര കൃഷിമന്ത്രാലയം, മിഷൻ ഫോർ ആത്മനിർഭരത ഇൻ പൾസസ്, നാഷണൽ മിഷൻ ഓൺ എഡിബിൾ ഓയിൽസ് എന്നിവയുടെ വെബ്സൈറ്റുകളിലും പ്രിൻസിപ്പൽ കൃഷി ഓഫീസുകൾ മുഖേനയും ലഭ്യമാകും.

News Image

ചെണ്ടുമല്ലി കൃഷിയില്‍ നൂറുമേനി വിളവുമായി കുന്നുകര സര്‍വീസ് സഹകരണ ബാങ്ക്

 

അശ്വതി ആര്‍.പിള്ള

 

എറണാകുളം: കുന്നുകര സര്‍വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു.  മുന്‍ നിയമ- വ്യവസായ വകുപ്പ് മന്ത്രി  പി. രാജീവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.


 ബാങ്ക് പ്രസിഡണ്ട് വി.എസ്. വേണു അദ്ധ്യക്ഷനായി.  കുടുംബശ്രീ ജെഎല്‍ജി വായ്പാ പദ്ധതിയുടെ ഉദ്ഘാടനം കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഗീതാകൃഷ്ണന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഫില ഷമീര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  അനില്‍. ആര്‍, എല്‍. എ. മോഹനന്‍, ഷക്കീല ഗോപി,  കെ.സി. ജയകുമാര്‍, സി. വി. ബിജീഷ്, രുദ്രാക്ഷി മാധവന്‍, ബാങ്ക് വൈസ് പ്രസിഡണ്ട് എസ് ബിജു,  ബോര്‍ഡ് അംഗം പി. ടി. ജോസ് എന്നിവര്‍ സംസാരിച്ചു.

News Image

രാജ്യത്ത് 1.41 ലക്ഷം സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനരഹിതം; 49177 സൊസൈറ്റികള്‍ ലിക്വിഡേഷനിലെന്ന് അമിത് ഷാ

 

അശ്വതി ആര്‍.പിള്ള


ന്യൂഡല്‍ഹി: രാജ്യത്തുടനീളം രജിസ്റ്റര്‍ ചെയ്തിട്ടുള്ള 8.53 ലക്ഷം സഹകരണ സംഘങ്ങളില്‍ 1.41 ലക്ഷം സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനരഹിതമെന്ന് റിപ്പോര്‍ട്ട്. 49,177 സംഘങ്ങള്‍ ലിക്വിഡേഷനിലാണ്.  ഇത് സഹകരണ മേഖലയിലെ സാമ്പത്തിക ക്രമക്കേടുകള്‍, ദുര്‍ബലമായ മാനേജ്‌മെന്റ്, വൈകുന്ന ഓഡിറ്റുകള്‍ തുടങ്ങിയ വെല്ലുവിളികളിലേക്ക് വിരല്‍ ചൂണ്ടുന്നു. 

നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡാറ്റാബേസില്‍ (എന്‍സിഡി) നിന്നുള്ള ഡാറ്റ അനുസരിച്ച്, 6.63 ലക്ഷം സഹകരണ സംഘങ്ങള്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമാണ്. ഇതില്‍ 5.95 ലക്ഷം എണ്ണം ഓഡിറ്റ് ചെയ്തിട്ടുണ്ട്, അതേസമയം ഏകദേശം 68,020 സംഘങ്ങള്‍ ഓഡിറ്റ് ചെയ്യപ്പെടാതെ തുടരുന്നു. 2026 ജൂലൈ 15 ലെ കണക്കനുസരിച്ച് എന്‍സിഡി പോര്‍ട്ടലില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ പ്രകാരമാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. 

 ഏറ്റവും വലിയ സഹകരണ ശൃംഖല മഹാരാഷ്ട്രയിലാണ്, 2,19,775 ഫങ്ഷണല്‍ സൊസൈറ്റികള്‍ ഇവിടെ ഓഡിറ്റ് ചെയ്തിട്ടുണ്ട്, 8,446 എണ്ണം ഓഡിറ്റ് ചെയ്യപ്പെടാതെ തുടരുന്നു. ഗുജറാത്തില്‍ 79,823 ഫങ്ഷണല്‍ സൊസൈറ്റികളുണ്ട്, അതില്‍ 73,340 ഓഡിറ്റ് ചെയ്യപ്പെട്ടതും 6,483 അണ്‍ ഓഡിറ്റ് ചെയ്യപ്പെട്ടതുമായ സൊസൈറ്റികള്‍ ഉള്‍പ്പെടുന്നു. തെലങ്കാനയില്‍ 46,672 ഫങ്ഷണല്‍ സൊസൈറ്റികളുണ്ട്, 43,478 ഓഡിറ്റ് ചെയ്യപ്പെട്ടതാണ്. കര്‍ണാടകയില്‍ 40,440 ഫങ്ഷണല്‍ സൊസൈറ്റികളുണ്ട്, അതില്‍ 37,732 എണ്ണം ഓഡിറ്റ് ചെയ്യപ്പെട്ടതുമാണ്.

മധ്യപ്രദേശില്‍ 25,479 ഓഡിറ്റ് ചെയ്യപ്പെട്ട സൊസൈറ്റികള്‍ ഉണ്ട്. രാജസ്ഥാനില്‍ 27,172 ഫങ്ഷണല്‍ സൊസൈറ്റികളുണ്ട്, അതില്‍ 23,497 എണ്ണം ഓഡിറ്റിന് വിധേയമായതാണ്. ഉത്തര്‍പ്രദേശില്‍ 22,888 ഫങ്ഷണല്‍ സൊസൈറ്റികളുണ്ട്, അതില്‍ 15,528 ഓഡിറ്റ് ചെയ്യപ്പെട്ടതും 7,360 ഓഡിറ്റ് ചെയ്യാത്തതുമാണ്. പശ്ചിമ ബംഗാളില്‍ 23,028 ഫങ്ഷണല്‍ സൊസൈറ്റികളുണ്ട്, അതില്‍ 16,977 എണ്ണം ഓഡിറ്റ് ചെയ്യപ്പെട്ടതും 6,051 എണ്ണം ഓഡിറ്റ് ചെയ്യപ്പെടാത്തതുമാണ്. ബീഹാറില്‍ 22,243 ഫങ്ഷണല്‍ സൊസൈറ്റികളുണ്ട്, അതില്‍ 19,896 എണ്ണം ഓഡിറ്റ് ചെയ്യപ്പെട്ടവയാണ്. തമിഴ്നാട്ടില്‍ 21,090 ഫങ്ഷണല്‍ സൊസൈറ്റികളില്‍ 9,384 എണ്ണം ഓഡിറ്റ് ചെയ്യപ്പെട്ടവയാണ്. ഹരിയാനയില്‍ 15,447 ഫങ്ഷണല്‍ സൊസൈറ്റികളുണ്ട്, ഇതില്‍ 13,228 എണ്ണം ഓഡിറ്റ് ചെയ്യപ്പെട്ടവയാണ്. കേരളത്തില്‍ 15,106 സൊസൈറ്റികളില്‍ 14,624 എണ്ണവും പഞ്ചാബില്‍ 12,666 സൊസൈറ്റികളില്‍ 11,715 എണ്ണവും ഓഡിറ്റ് ചെയ്യപ്പെട്ടവയാണ്. ആന്ധ്രാപ്രദേശില്‍ 11,970 എണ്ണം ഓഡിറ്റ് ചെയ്യപ്പെട്ടവ ഉള്‍പ്പെടെ 12,408 ഫങ്ഷണല്‍ സൊസൈറ്റികളുണ്ട്.

ചില സംസ്ഥാനങ്ങളില്‍ ഓഡിറ്റ് ചെയ്യപ്പെടാത്ത ഫങ്ഷണല്‍ സൊസൈറ്റികളുടെ എണ്ണം താരതമ്യേന കൂടുതലാണ്.  ജമ്മു കശ്മീരിലെ 9,132 പ്രവര്‍ത്തനക്ഷമമായ സംഘങ്ങളില്‍ 5,138 ഉം ഒഡീഷയിലെ 8,063 സംഘങ്ങളില്‍ 3,198 ഉം ഓഡിറ്റ് ചെയ്യപ്പെടാത്തവയാണ്. അസമില്‍ 8,071 പ്രവര്‍ത്തനക്ഷമമായ സംഘങ്ങളില്‍ 2,957 എണ്ണം ഓഡിറ്റ് ചെയ്യപ്പെടാത്ത സംഘങ്ങളാണ്, ഉത്തര്‍പ്രദേശിലും പശ്ചിമ ബംഗാളിലും യഥാക്രമം 7,360 ഉം 6,051 ഉം ഓഡിറ്റ് ചെയ്യപ്പെടാത്ത സംഘങ്ങളുണ്ട്.


8.53 ലക്ഷം സഹകരണ സംഘങ്ങളെയും ഏകദേശം 32 കോടി അംഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു സമഗ്ര ഡിജിറ്റല്‍ ശേഖരമായി നാഷണല്‍ കോപ്പറേറ്റീവ് ഡാറ്റാബേസ് തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ മേഖലയിലെ സുതാര്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഗ്രാമീണ സഹകരണ ബാങ്കുകളെ RBI ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ പദ്ധതിയുടെ കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്. 

News Image

കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു


അശ്വതി ആര്‍.പിള്ള
 

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലാ സഹകരണാശുപത്രി സംഘത്തിന്റെ കീഴില്‍ കുമ്പളയില്‍ ആരംഭിച്ച സോളാര്‍ ഇ വി ചാര്‍ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ നിര്‍വഹിച്ചു. വാട്ടര്‍ റീചാര്‍ജിംഗ് സിസ്റ്റം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് അധ്യക്ഷനായി. കാസര്‍ഗോഡ് ജില്ലാ സഹകരണാശുപത്രി സെക്രട്ടറി കെ.പ്രദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
 
ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ അനര്‍ട്ടിന്റെ സബ്സിഡിയോടുകൂടിയാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ കീഴില്‍ ചെങ്കള ഇ കെ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ ആരംഭിച്ച ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍  ഒരുമാസം 1.37ലക്ഷത്തോളം വരുമാനം നേടി  വന്‍ വിജയമായിരിക്കുകയാണ്. മുള്ളേരിയയില്‍ ആരംഭിക്കുന്ന ഇ വി ചാര്‍ജിംഗ് സ്റ്റേഷന്റെ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്. 210 കെ വി സോളാര്‍ പ്ലാന്റും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.   


ചടങ്ങില്‍ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. അബ്ദുള്‍ കാദര്‍, കാസര്‍ഗോഡ് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍ ) കെ.വി. സതീഷ് ചന്ദ്രന്‍, അനര്‍ട്ട് ഡിസ്ട്രിക് എഞ്ചിനീയര്‍ സയ്യിദ് താജുദ്ദീന്‍ തങ്ങള്‍ കെ.എസ്, ഇലകിട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രസീദ എം.കെ എന്നിവര്‍ വിശിഷ്ടാതിഥികളായി. കാസര്‍ഗോഡ് ജില്ല സഹകരണ ആശുപത്രി സംഘം   പ്രസിഡണ്ട് പി. രഘുദേവന്‍, വൈസ് പ്രസിഡണ്ട് എം.സുമതി, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 

News Image

കടവത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ മീറ്റും ജെഎല്‍ജി പരിശീലന ക്ലാസും നടന്നു


അശ്വതി ആര്‍. പിള്ള 

 

കണ്ണൂര്‍: കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മയും സംരംഭക പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി കടവത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ മീറ്റ് 2016 സംഘടിപ്പിച്ചു. തൃപ്പങ്ങോട്ടൂര്‍ സിഡിഎസിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

 

ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ ലോകകപ്പ് ഫുട്ബോള്‍ പ്രവചന  മത്സരത്തിന്റെ നറുക്കെടുപ്പ് തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂര്‍ മൂലശ്ശേരി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് മനോഹരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. കുടുംബശ്രീയും സഹകരണ ബാങ്കും എന്ന വിഷയത്തില്‍ സഹകരണ വകുപ്പ് സ്പെഷ്യല്‍ ഗ്രേഡ് ഓഡിറ്റര്‍ കെ. സതീഷ് കുമാറും ജെ എല്‍ ജി പദ്ധതികളും സംരംഭങ്ങളും എന്ന വിഷയത്തില്‍ ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരിയും ക്ലാസെടുത്തു. ബാങ്ക് സെക്രട്ടറി എ.കെ സുരേഷ്, അസി.സെക്രട്ടറി പി.കെ വിനോദ് കുമാര്‍, തൃപ്പങ്ങോട്ടൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എ.പി വാസന്തി, കെ.ലതിക, മുന്‍ സിഡിഎസ്  ചെയര്‍പേഴ്‌സണ്‍ കെ.പ്രീത, നിഷ കീഴ്പ്പാട്ട്, വി.കെ ലക്ഷ്മി, ജില്‍ഷ, ശ്രീലത എന്നിവര്‍ സംസാരിച്ചു. 
 

News Image

കേരള അർബൻ കോ-ഓപ്പറേറ്റീവ് ചീഫ് എക്സിക്യൂട്ടീവ് ഫോറം സംസ്ഥാന കൺവെൻഷൻ സമാപിച്ചു

 

അശ്വതി ആര്‍.പിള്ള
 

കണ്ണൂർ: കേരള അർബൻ കോ-ഓപ്പറേറ്റീവ് ചീഫ് എക്സിക്യൂട്ടീവ് ഫോറത്തിന്റെ രണ്ടാമത് സംസ്ഥാന കൺവെൻഷൻ ആഗസ്റ്റ് 8, 9 തീയതികളിൽ കണ്ണൂർ കൈരളി ഹെറിറ്റേജ് റിസോർട്ടിൽ നടന്നു. ടി. ഒ മോഹനൻ എം എൽ എ കൺവെൻഷൻ  ഉദ്ഘാടനം ചെയ്തു.   വിരമിച്ച സെക്രട്ടറിമാർക്കുള്ള ആദരവും ഉപഹാര സമർപ്പണവും  വി. കുഞ്ഞിക്കൃഷ്ണൻ എം എൽ എ  നിർവഹിച്ചു.
കേരളത്തിലെ 14 ജില്ലകളിലെ അർബൻ സഹകരണ സംഘങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ “അർബൻ ഡയറക്ടറി 2026” ചടങ്ങിൽ സഹകരണ ജനാധിപത്യവേദി ജില്ലാ കൺവീനർ രഞ്ജിത്ത് നാറാത്ത് പ്രകാശനം ചെയ്തു.


കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന അർബൻ സഹകരണ സംഘമായ കൊടുവായൂർ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ചടങ്ങിൽ ആദരിച്ചു. സഹകരണ ജനാധിപത്യവേദി സംസ്ഥാന കമ്മിറ്റി അംഗം  മുണ്ടേരി ഗംഗാധരൻ ആദരവ്  സമർപ്പിച്ചു.

ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഫോറം സംസ്ഥാന പ്രസിഡണ്ട്  അജയകുമാർ കെ. അധ്യക്ഷനായി.  സംസ്ഥാന സെക്രട്ടറി ബിനീഷ് ഒ.വി. സ്വാഗതവും സംസ്ഥാന ട്രഷറർ സുജിത്ത്കുമാർ പി.പി. നന്ദിയും പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള അർബൻ സഹകരണ സംഘങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ്മാരും സഹകരണ മേഖലയിലെ വിദഗ്ധരും പങ്കെടുത്ത സെമിനാറിൽ അർബൻ സഹകരണ മേഖല നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ഭാവി പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു.

News Image

കണ്‍സ്യൂമര്‍ഫെഡ് ഓണം സഹകരണ വിപണി സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 14ന്


അശ്വതി ആര്‍.പിള്ള 


തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് ഓണം സഹകരണവിപണി 2026 സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 14 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം സ്റ്റാച്യുവില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കും. സഹകരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ലിജു അധ്യക്ഷനാകും. ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധന്‍ ആദ്യ വില്‍പനയും ഗതാഗത മന്ത്രി സി.പി ജോണ്‍ ത്രിവേണി ഇക്കോഫ്രണ്ട്‌ലി നോട്ടുബുക്കുകളുടെ ലോഞ്ചിംഗും നിര്‍വഹിക്കും. ആഗസ്റ്റ് 16 മുതല്‍ 25 വരെയാണ് ഓണം സഹകരണ വിപണി നടക്കുക. 
 

 

News Image

ഭീഷണി വേണ്ട; വായ്പ തിരിച്ചടവ് സംബന്ധിച്ച് ബാങ്കുകള്‍ക്കും റിക്കവറി ഏജന്‍സികള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുമായി ആര്‍ബിഐ


അശ്വതി ആര്‍.പിള്ള 



ന്യൂഡല്‍ഹി: വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന ഉപഭോക്താക്കളെ  ബാങ്കുകളും റിക്കവറി ഏജന്‍സികളും ഭീഷണിപ്പെടുത്തുന്നത് തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ തിരിച്ചടവ് റിക്കവറി പ്രക്രിയകളില്‍ സുതാര്യതയും മാന്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ആര്‍ ബി ഐയുടെ ഈ ഇടപെടല്‍. 2027 ജനുവരി 1 മുതലാണ് പുതിയ നിയമങ്ങള്‍ നിലവില്‍ വരിക. 

വായ്പ  എടുത്ത വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യം, അന്തസ്സ്, സ്വകാര്യത എന്നിവ സംരക്ഷിക്കുകയാണ് ആര്‍ ബി ഐയുടെ ലക്ഷ്യം. റിക്കവറി ഏജന്‍സികളുടെ കടന്നുകയറ്റവും മോശം പെരുമാറ്റവും സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ബാങ്കുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. മെയ് മാസത്തില്‍ പുറത്തുവിട്ട കരട് നിര്‍ദേശങ്ങളില്‍ വിവിധ പങ്കാളികളില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് അന്തിമ ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്.

വായ്പ എടുത്തവരെ ബന്ധപ്പെടുന്നതിനും സന്ദര്‍ശിക്കുന്നതിനും കൃത്യമായ സമയക്രമം ആര്‍ ബി ഐ നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 7 മണി വരെ മാത്രമേ റിക്കവറി ഏജന്റുമാര്‍ക്ക് ഉപഭോക്താക്കളെ ഫോണില്‍ വിളിക്കാനോ നേരിട്ട് സന്ദര്‍ശിക്കാനോ അനുവാദമുള്ളൂ. ഉപഭോക്താവ് പ്രത്യേകം ആവശ്യപ്പെടുകയോ അനുമതി നല്‍കുകയോ ചെയ്താല്‍ മാത്രമേ ഈ സമയ പരിധിക്ക് പുറത്ത് ബന്ധപ്പെടാന്‍ പാടുള്ളൂ എന്നും നിര്‍ദേശമുണ്ട്. 


റിക്കവറി പ്രക്രിയയില്‍  കഠിനമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തല്‍, അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കല്‍, സോഷ്യല്‍ മീഡിയ വഴി വ്യക്തിഗത വിവരങ്ങളോ വീഡിയോകളോ ശബ്ദരേഖകളോ പ്രചരിപ്പിക്കല്‍, ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും അനാവശ്യ സന്ദേശങ്ങള്‍ അയക്കല്‍ എന്നിവ കുറ്റകരമാണെന്ന് ആര്‍ബിഐ നിര്‍ദേശത്തില്‍ പറയുന്നു. 


റിക്കവറി സംബന്ധിച്ച എല്ലാ ഫോണ്‍ സംഭാഷണങ്ങളും ബാങ്കുകള്‍ റെക്കോര്‍ഡ് ചെയ്യണം. ഈ ഫോണ്‍ റെക്കോര്‍ഡുകള്‍ ആറ് മാസത്തേക്ക് സൂക്ഷിക്കുകയും വേണം. കേസ് കോടതിയിലാണെങ്കില്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ റെക്കോര്‍ഡിംഗ് സൂക്ഷിക്കണം. സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന വിവരം ഉപഭോക്താവിനെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 
 

News Image

കടവത്തൂർ സർവീസ് സഹകരണ ബാങ്ക് കുടുംബശ്രീ മീറ്റ് ആഗസ്റ്റ് 13 ന്

 

അശ്വതി ആര്‍. പിള്ള

കണ്ണൂര്‍: കടവത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കുടുംബശ്രീ മീറ്റും ജെ എല്‍ ജി പരിശീലന ക്ലാസും ആഗസ്റ്റ് 13 ന് ഉച്ചയ്ക്ക് 2.30 ന് കല്ലിക്കണ്ടി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന  മത്സരത്തിന്റെ നറുക്കെടുപ്പ് തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂര്‍ മൂലശ്ശേരി നിര്‍വഹിക്കും.  പരിപാടിയില്‍ ബാങ്ക് പ്രസിഡണ്ട് മനോഹരന്‍ മാസ്റ്റര്‍ അധ്യക്ഷനാകും. കുടുംബശ്രീയും സഹകരണ ബാങ്കും എന്ന വിഷയത്തില്‍ സഹകരണ വകുപ്പ് സ്‌പെഷ്യല്‍ ഗ്രേഡ് ഓഡിറ്റര്‍ കെ. സതീഷ് കുമാറും ജെ എല്‍ ജി പദ്ധതികളും സംരംഭങ്ങളും എന്ന വിഷയത്തില്‍ ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരിയും ക്ലാസെടുക്കും. ബാങ്ക് സെക്രട്ടറി എ.കെ സുരേഷ്, അസി.സെക്രട്ടറി പി.കെ വിനോദ് കുമാര്‍ എന്നിവര്‍ സംസാരിക്കും. 


 

News Image

പെന്‍ഷന്‍ വീടുകളിലെത്തി വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കാനുള്ള നീക്കം പെന്‍ഷന്‍ പദ്ധതി അവസാനിപ്പിക്കാനുള്ള ശ്രമം- പിണറായി വിജയന്‍


അശ്വതി ആര്‍.പിള്ള 

 

തിരുവനന്തപുരം:  കിടപ്പുരോഗികള്‍ ഒഴികെയുള്ളവര്‍ക്ക് സാമൂഹ്യ പെന്‍ഷന്‍ വീടുകളിലെത്തിച്ച് നല്‍കുന്നത് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാജ്യത്തിന് മാതൃകയായ പെന്‍ഷന്‍ പദ്ധതി വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തെ അംഗീകരിക്കാനാവില്ലെന്നും സഹകരണ സംഘങ്ങള്‍ വഴിയുള്ള വീട്ടുപടിക്കലെ പെന്‍ഷന്‍ വിതരണം നിര്‍ത്തലാക്കാനുള്ള നീക്കം പതിയെ പെന്‍ഷന്‍ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാന്‍ കഴിയില്ല
 
പാവപ്പെട്ടവരുടെ കൈകളില്‍ നേരിട്ട് പെന്‍ഷന്‍ തുക എത്തിക്കുന്ന ജനകീയമായ പെന്‍ഷന്‍ വിതരണ പദ്ധതിയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നത്. 
പത്ത് വര്‍ഷക്കാലമായി ഡി.ടി.ബി സ്വയം തെരഞ്ഞെടുത്തവരൊഴികെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരിലെ പകുതിയോളം പേര്‍ക്കും ബാങ്കുകള്‍ കയറിയിറങ്ങാതെ തങ്ങളുടെ വീട്ടുപടിക്കല്‍ പെന്‍ഷന്‍ തുക ലഭ്യമായിരുന്നു. 
ആ സിസ്റ്റമാണ് യുഡിഎഫ് സര്‍ക്കാര്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നത്. 


കിടപ്പുരോഗികള്‍ ഒഴികെയുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പെന്‍ഷന്‍ വിതരണം ഡി.ബി.ടി വഴി ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാക്കാനാണ് സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്. സഹകരണ സംഘങ്ങള്‍ വഴിയുള്ള വീട്ടുപടിക്കലെ പെന്‍ഷന്‍ വിതരണം നിര്‍ത്തലാക്കാനുള്ള ഈ നീക്കം പതിയെ പെന്‍ഷന്‍ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണ്. ഡി.ബി.ടി അല്ലാതെ വാതില്‍പ്പടി പെന്‍ഷന്‍ വാങ്ങുന്നവര്‍ ബാങ്കിംഗ് സേവന മേഖലക്കു പുറത്തുള്ളവരാണ്. ഇവരില്‍ ബഹുഭൂരിപക്ഷവും അടിസ്ഥാന വിഭാഗത്തില്‍ നിന്നുള്ളവരും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുമാണ്. സമൂഹത്തിന്റെ കരുതല്‍ വേണ്ടതായിട്ടുള്ള ഇവര്‍ക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അവകാശമല്ലെന്നും സര്‍ക്കാരിന്റെ ഔദാര്യമാണെന്നുമുള്ള വികല വലതുപക്ഷ നയത്തിന്റെ പ്രതിഫലനമാണ് യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ ഉത്തരവെന്നു വ്യക്തമാണ്.
തൊടു സാങ്കേതിക ന്യായങ്ങള്‍ക്കൊപ്പം 
ഡി.ബി.ടി സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ സംസ്ഥാനത്തിന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ട് എന്ന വാദം കൂടി നിരത്തിയാണ് യുഡിഎഫ് സര്‍ക്കാര്‍ ഈ നീക്കത്തിന് ന്യായീകരണം ചമയ്ക്കുന്നത്. കേരളത്തില്‍ ഒരു മാസം ആകെ വിതരണം ചെയ്യുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുകയുടെ കേവലം 1%  മാത്രമാണ് കേന്ദ്രവിഹിതം. ഈ വിഹിതം കിട്ടുന്നതാകട്ടെ ആകെ പെന്‍ഷന്‍ ലഭിക്കുന്നവരുടെ 13.5% ആളുകള്‍ക്ക് മാത്രവും. 86% പേര്‍ക്കും മുഴുവന്‍ തുകയും നല്‍കുന്നത് സംസ്ഥാനമാണ്. അതിനാല്‍ തന്നെ, പെന്‍ഷന്‍ വിതരണ രീതിയെപ്പറ്റിയുള്ള കേന്ദ്ര തിട്ടൂരങ്ങളെ തള്ളിക്കളഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നത്. എന്നാല്‍ കേന്ദ്രനിര്‍ദ്ദേശം ഒരു അവസരമായി കണ്ടുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതിയെ തന്നെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണ്.
ജനകീയ പെന്‍ഷന്‍ വിതരണ സംവിധാനമില്ലാതാക്കി വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതിയാണ്. പുതിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യമുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും സഹകരണ സംഘങ്ങള്‍ വഴി വീട്ടില്‍ നേരിട്ട് പെന്‍ഷന്‍ എത്തിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. 

News Image

കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ആഗസ്റ്റ് 10ന്


അശ്വതി ആര്‍.പിള്ള

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലാ സഹകരണാശുപത്രി സംഘത്തിന്റെ കീഴില്‍ കുമ്പളയില്‍ ആരംഭിക്കുന്ന സോളാര്‍ ഇ വി ചാര്‍ജിംഗ് സ്റ്റേഷന്റെയും വാട്ടര്‍ റീചാര്‍ജിംഗ് സിസ്റ്റത്തിന്റെയും ഉദ്ഘാടനം ആഗസ്റ്റ് 10ന് രാവിലെ 10 മണിക്ക് നടക്കും. സോളാര്‍  ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീനും വാട്ടര്‍ റീചാര്‍ജിംഗ് സിസ്റ്റം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാമും നിര്‍വഹിക്കും. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് അധ്യക്ഷനാകും. കാസര്‍ഗോഡ് ജില്ലാ സഹകരണാശുപത്രി സെക്രട്ടറി കെ.പ്രദീപ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
 
ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ അനര്‍ട്ടിന്റെ സബ്‌സിഡിയോടുകൂടിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ കീഴില്‍ ചെങ്കള ഇ കെ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ ആരംഭിച്ച ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ വന്‍വിജയമായിരുന്നു. മുള്ളേരിയയില്‍ ആരംഭിക്കുന്ന ഇ വി ചാര്‍ജിംഗ് സ്റ്റേഷന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. 210 കെ വി സോളാര്‍ പ്ലാന്റും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.   


ചടങ്ങില്‍ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. അബ്ദുള്‍ കാദര്‍, കാസര്‍ഗോഡ് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍ ) കെ.വി. സതീഷ് ചന്ദ്രന്‍, അനര്‍ട്ട് ഡിസ്ട്രിക് എഞ്ചിനീയര്‍ സയ്യിദ് താജുദ്ദീന്‍ തങ്ങള്‍ കെ.എസ്, ഇലകിട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രസീദ എം.കെ എന്നിവര്‍ വിശിഷ്ടാതിഥികളാകും. കാസര്‍ഗോഡ് ജില്ല സഹകരണ ആശുപത്രി സംഘം   പ്രസിഡണ്ട് പി. രഘുദേവന്‍, വൈസ് പ്രസിഡണ്ട് എം.സുമതി, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. 

News Image

സഹകരണ വായ്പകള്‍ക്ക് അധിക പലിശയിളവ്; 'ആശ്വാസ്' മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി സര്‍ക്കാര്‍

 


അശ്വതി ആര്‍.പിള്ള
 

തിരുവനന്തപുരം: സഹകരണസംഘങ്ങളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരമൊരുക്കുന്ന ആശ്വാസ് -2026 പദ്ധതിയില്‍ കൂടുതല്‍ പലിശയിളവുകള്‍ അനുവദിച്ചു. ഇത് സംബന്ധിച്ച  സര്‍ക്കുലര്‍ സഹകരണസംഘം രജിസ്ട്രാര്‍ കെ. ഇമ്പശേഖര്‍ പുറത്തിറക്കി. 

ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 31 വരെ 100ദിന പരിപാടിയായാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതുക്കിയ മാര്‍ഗനിര്‍ദേശപ്രകാരം 50,000 രൂപ വരെയുള്ള  വായ്പകളില്‍ അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ കുടിശ്ശികയായ വായ്പകള്‍ക്ക് സംഘംതല കമ്മിറ്റിക്ക് പലിശ പൂര്‍ണമായി ഒഴിവാക്കി നല്‍കാവുന്നതാണ്. അഞ്ച്  വര്‍ഷത്തില്‍ താഴെ കുടിശ്ശികയായ വായ്പകളില്‍ സംഘംതല കമ്മിറ്റിക്ക് പലിശയില്‍ പരമാവധി 50%  വരെ ഇളവ് നല്‍കി വായ്പാക്കണക്ക് അവസാനിപ്പിക്കാവുന്നതാണ്. 

50,000 രൂപയ്ക്ക് മുകളില്‍ 5,00,000 രൂപവരെയുള്ള വായ്പകള്‍ക്ക് സംഘംതല കമ്മിറ്റിക്ക് പലിശയില്‍ പരമാവധി 25% വരെയും താലൂക്ക്തല കമ്മിറ്റിക്ക് 35% വരെയും ജില്ലാതല കമ്മിറ്റിക്ക് 50% വരെയും ഇളവ് നല്‍കാം. 

5,00,000 രൂപയ്ക്ക് മുകളില്‍ 25,00,000 രൂപ വരെയുള്ള വായ്പകളില്‍ 1 വര്‍ഷം കുടിശ്ശികയായ വായ്പകള്‍ക്ക് വായ്പ അനുവദിച്ച സമയത്തുള്ള പലിശ നിരക്കോ നിലവിലുള്ള പലിശ നിരക്കോ ഏതാണോ കുറവ് അതുപ്രകാരം വായ്പാക്കണക്ക് അവസാനിപ്പിക്കാവുന്നതാണ്. 1 വര്‍ഷം മുതല്‍ 3  വര്‍ഷം വരെ കുടിശ്ശികയായ വായ്പകള്‍ക്ക് കുറഞ്ഞി നിരക്കില്‍ പലിശ കണക്കാക്കി പലിശയുടെ 10% വരെ ഇളവ് നല്‍കാം. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കുടിശ്ശികയായ വായ്പകള്‍ക്ക് കുറഞ്ഞ നിരക്കില്‍ പലിശ കണക്കാക്കി 15% വരെ ഇളവും 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കുടിശ്ശികയായ വായ്പകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ പലിശ കണക്കാക്കി 25% വരെ ഇളവ് നല്‍കാം. 

25,00,000 മുതല്‍ 50,00,000 വരെയുള്ള  1 വര്‍ഷം കുടിശ്ശികയായ വായ്പകള്‍ക്ക് വായ്പ അനുവദിച്ച സമയത്തുള്ള പലിശ നിരക്കോ നിലവിലുള്ള പലിശ നിരക്കോ ഏതാണോ കുറവ് അത് പ്രകാരം വായ്പാ കണക്ക് അവസാനിപ്പിക്കാവുന്നതാണ്. ഒരു വര്‍ഷം മുതല്‍ 3 വര്‍ഷം വരെ കുടിശ്ശികയായ  വായ്പകള്‍ക്ക് കുറഞ്ഞ നിരക്കില്‍ പലിശ കണക്കാക്കി പലിശയുടെ 5% വരെ ഇളവ് നല്‍കാം. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കുടിശ്ശികയായ വായ്പകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ പലിശ കണക്കാക്കി 10% വരെയും 5 വര്‍ഷം മുതല്‍ കുടിശ്ശികയായ വായ്പകള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ പലിശ കണക്കാക്കി 15% വരെയും ഇളവ് നല്‍കാം.


ഗുരുതര രോഗം ബാധിച്ചവര്‍ക്കും പരമാവധി ഇളവ് നല്‍കി വായ്പാ ബാധ്യത അവസാനിപ്പിക്കാന്‍ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്. താലൂക്ക് തല സമിതിയില്‍ എം.എല്‍.എമാരെയും ജില്ലാതല സമിതിയില്‍ എം.എല്‍.എമാരെയും എം.പിമാരെയും ഉള്‍പ്പെടുത്തും. സംസ്ഥാനതല സമിതിയുടെ അധ്യക്ഷന്‍ സഹകരണവകുപ്പ് മന്ത്രിയായിരിക്കും. 


 

News Image

ബി.എസ്.എന്‍.എല്‍ സിംകാര്‍ഡുകള്‍ ഇനി തപാല്‍ ഓഫീസുകള്‍ വഴിയും


കോഴിക്കോട്: ബി.എസ്.എന്‍.എല്‍ സിംകാര്‍ഡ് എടുക്കാന്‍ ഇനി ഏറെ എളുപ്പം. ഇനി മുതല്‍ തപാല്‍ ഓഫീസുകള്‍ വഴിയും സിം കാര്‍ഡുകള്‍ ലഭ്യമാകും. ഇപ്പോള്‍ ഹെഡ് പോസ്റ്റ് ഓഫീസുകളിലാണ് സിം കാര്‍ഡുകള്‍ വിതരണമാരംഭിച്ചിട്ടുള്ളത്. വൈകാതെ ഇത് എല്ലാ തപാല്‍ ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. ആധാര്‍കാര്‍ഡും മറ്റുരേഖകളുമായി തപാല്‍ ഓഫീസിലെത്തുന്നവര്‍ക്ക് വെറും 51 രൂപയ്ക്ക് സിം വാങ്ങാം. ഗുണഭോക്താവിന്റെ ഫോട്ടോ വെരിഫിക്കേഷന്‍ ഉള്ളതിനാല്‍ നേരിട്ടെത്തണം. 

ഓരോ പോസ്റ്റ് ഓഫീസിലും ഓരോ ഉദ്യോഗസ്ഥന് സിം കാര്‍ഡ് വിതരണത്തിന്റെ പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. മാസം 100 സിമ്മെങ്കിലും ഒരു ഹെഡ്പോസ്റ്റ് ഓഫീസില്‍നിന്ന് വില്‍ക്കാനാമെന്നാണ്  അധികൃതരുടെ പ്രതീക്ഷ. തപാല്‍വകുപ്പിന്റെയും ബി.എസ്.എന്‍.എലിന്റെയും സേവനശൃംഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയതീരുമാനം. 
 

News Image

മഴക്കെടുതി: കെ.സി.ഇ.എഫ് കോട്ടയം ജില്ലാ കൗണ്‍സില്‍ യോഗവും സ്വീകരണ സമ്മേളനവും മാറ്റിവെച്ചു

 


അശ്വതി ആര്‍.പിള്ള

കോട്ടയം: കോട്ടയം ജില്ല കടുത്ത മഴക്കെടുതികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും, അടുത്ത അഞ്ചുദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതിനാലും ഓഗസ്്റ്റ് 8 ശനിയാഴ്ച കാഞ്ഞിരപ്പള്ളിയില്‍ നടത്തുവാന്‍ തീരുമാനിച്ചിരുന്ന കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്  കോട്ടയം ജില്ലാ കൗണ്‍സില്‍ യോഗവും എം.എല്‍.എമാര്‍ക്കുള്ള സ്വീകരണ സമ്മേളനവും മാറ്റിവെച്ചതായി കെ.സി.ഇ.എഫ്. കോട്ടയം ജില്ലാ സെക്രട്ടറി മനു കൈമള്‍ അറിയിച്ചു.  

News Image

പുല്ലഴി കോള്‍പടവ് സഹകരണ സംഘത്തിൽ ക്രമക്കേടെന്നാരോപണം; ഭരണസമിതിക്കെതിരെ കര്‍ഷകർ

 

  • അശ്വതി ആര്‍.പിള്ള

 


തൃശൂര്‍: ' വേലി തന്നെ വിളവ് തിന്നുക' എന്ന ചൊല്ല് തൃശൂര്‍ പുല്ലഴി കോള്‍പടവ് സഹകരണ സംഘത്തിന്റെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. പുല്ലഴിയിലെ 600ലേറെ കര്‍ഷകര്‍ക്ക് ആശ്വാസമാകേണ്ട കോള്‍പടവ് സഹകരണ സംഘം ഭരണസമിതിക്കെതിരെ കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്. സംഘം ഒന്നരക്കോടി രൂപയുടെ കടത്തിലാണെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ സമരരംഗത്തെത്തിയിരിക്കുകയാണ്. 

കര്‍ഷകര്‍ തിരിച്ചടച്ച വായ്പാ തുക കേരള ബാങ്കിന് കൈമാറാതെ ഭരണസമിതി വകമാറ്റിയെന്നാണ് പ്രധാന ആരോപണം. ഇതിനെ തുടര്‍ന്ന് വായ്പ കുടിശ്ശികയായതായി ചൂണ്ടിക്കാട്ടി ബാങ്ക് കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ചതും പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. 


നെല്‍കൃഷിക്കും വരമ്പുകളിലെ സൂര്യകാന്തി കൃഷിക്കും പേരുകേട്ട പ്രദേശമാണ് പുല്ലഴി. 600 ഓളം കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പുല്ലഴി കോള്‍പടവില്‍ ഏകദേശം 900 ഏക്കറിലാണ് കൃഷി നടത്തുന്നത്. 

സഹകരണ സംഘം മുഖേന കര്‍ഷകര്‍ക്ക് 10,000 രൂപ വീതം വായ്പ അനുവദിച്ചിരുന്നു. ഈ തുക കര്‍ഷകര്‍ സഹകരണ സംഘത്തിന് തിരിച്ചടച്ചെങ്കിലും കേരള ബാങ്കിലേക്ക് കൈമാറിയിട്ടില്ലെന്നാണ് ആരോപണം. ഇതോടെ വായ്പ ഇപ്പോഴും കുടിശ്ശികയായി തുടരുകയാണെന്നും ബാങ്ക് നിയമനടപടികള്‍ ആരംഭിച്ചതായും കര്‍ഷര്‍ പറയുന്നു. മഴക്കാലത്ത് മത്സ്യകൃഷിയും വെള്ളമിറങ്ങുമ്പോള്‍ നെല്‍കൃഷിയും നടത്തുന്നതാണ് പുല്ലഴി കോള്‍പടവിലെ രീതി. എന്നാല്‍ ഈ കൃഷിയൊക്കെ  ഇന്ന് പ്രതിസന്ധിയിലാണ്.


പുല്ലഴി കോള്‍പടവ് സഹകരണ സംഘത്തിന്റെ നടത്തിപ്പിനായി ഒരു വര്‍ഷം കര്‍ഷകരില്‍ നിന്നും ഒരു ഏക്കര്‍ ഭൂമിക്ക് 4500രൂപ വീതം ഈടാക്കുന്നുണ്ട്. എന്നാല്‍ ഈ തുക എങ്ങനെ വിനിയോഗിക്കുന്നുവെന്ന കൃത്യമായ കണക്ക് അംഗങ്ങളായ കര്‍ഷകര്‍ക്ക് വ്യക്തമല്ല. മാത്രമല്ല, സംഘത്തിന്റെ കീഴില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രണ്ട് നീതി മെഡിക്കല്‍ സ്റ്റോറുകളും നഷ്ടത്തെ തുടര്‍ന്ന് അടച്ചുപൂട്ടി. ഇത് ഭരണസമിതിയുടെ പിടിപ്പുകേടാണെന്നും കര്‍ഷക സംരക്ഷണ സമിതി അംഗമായ ജോയ് കോലഞ്ചേരി പറഞ്ഞു. 


ഭരണസമിതിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കര്‍ഷകരുടെ നേതൃത്വത്തില്‍ പുല്ലഴി കോള്‍പടവ് സഹകരണസംഘം ഓഫീസിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു. വിഷയത്തില്‍ സഹകരണ വകുപ്പിന് പരാതി നല്‍കിയതായും അവര്‍ അറിയിച്ചു.

അതേസമയം സഹകരണസംഘം പണ്ടേ കടത്തിലാണെന്ന് പ്രസിഡണ്ട് കുളങ്ങാട്ട് ഗോപിനാഥന്‍ പറഞ്ഞു. കര്‍ഷകര്‍ എടുത്ത വായ്പ യഥാസമയം തിരിച്ചടയ്ക്കാത്തതാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

News Image

കാര്‍ഷികോല്‍പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍; സഹകരണസ്ഥാപനങ്ങള്‍ക്ക് 3 കോടി വരെ ധനസഹായവുമായി പി.എം.എഫ്.എം.ഇ പദ്ധതി

 

അശ്വതി ആര്‍.പിള്ള

 

തിരുവനന്തപുരം: കാര്‍ഷികോത്പന്നങ്ങളുടെ സംസ്‌കരണവും മൂല്യവര്‍ധനയും ഉള്‍പ്പെടെയുള്ള ഭക്ഷ്യവ്യവസായസംരംഭങ്ങള്‍ നടത്തുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത.  പ്രധാന്‍മന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റര്‍പ്രൈസസ് (പി.എം.എഫ്.എം.ഇ.) പദ്ധതി പ്രകാരം സഹകരണസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ചെറുകിട സംരംഭങ്ങള്‍ക്കാണ് പരമാവധി മൂന്നുകോടി രൂപ വരെ ധനസഹായമായി കിട്ടുക. ഇന്ത്യയൊട്ടാകെ രണ്ടു ലക്ഷത്തോളം സംരംഭകര്‍  ഭക്ഷ്യസംസ്‌കരണ മേഖലയിലെ ചെറുകിട സംരംഭകര്‍ക്ക് സാമ്പത്തികസഹായം നല്‍കാന്‍ നടപ്പിലാക്കിയിരിക്കുന്ന ഈ പദ്ധതിയുടെ ഉപഭോക്താക്കളാണ്. 
പുതിയ സംരംഭങ്ങള്‍ക്ക് മാത്രമല്ല, നിലവിലുള്ളത് വിപുലീകരിക്കാനും സഹായം ലഭിക്കും. സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്ക്, ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ പരിധിയില്‍ 
സ്ഥിരമൂലധന നിക്ഷേപത്തിന്റെ 35 ശതമാനം ക്രെഡിറ്റ്-ലിങ്ക്ഡ് കാപിറ്റല്‍ സബ്സിഡി ലഭിക്കും.  

സഹകരണസ്ഥാപനങ്ങള്‍ക്ക് മാത്രമല്ല, എഫ്.പി.ഒ.കള്‍, സ്വാശ്രയസംഘങ്ങള്‍ എന്നിവയ്ക്കും അടിസ്ഥാനസൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനായി പദ്ധതിവിഹിതത്തിന്റെ 35 ശതമാനം, പരമാവധി മൂന്നുകോടി രൂപവരെ സഹായമായി കിട്ടും. പദ്ധതി നടപ്പിലാക്കുന്നത് സെപ്റ്റംബര്‍വരെ നീട്ടിയിട്ടുണ്ട്. വിവരങ്ങള്‍ pmfme.mofpi.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. സംശയനിവാരണത്തിനും സാങ്കേതിക സഹായത്തിനും ടീം കോപ്പറേറ്റീവിന്റെ 9496908426 എന്ന നമ്പറില്‍ ബന്ധപ്പെടാം. 


 

News Image

രാമന്തളി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ സംഗമം സംഘടിപ്പിച്ചു


 


അശ്വതി ആര്‍.പിള്ള
 

കണ്ണൂര്‍: രാമന്തളി സര്‍വീസ് സഹകരണ ബാങ്ക് 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബാങ്ക് പരിധിയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ സംഗമവും ജെഎല്‍ജി സംരംഭക പരിശീലനവും സംഘടിപ്പിച്ചു. രാമന്തളി പഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ. ശശി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് പി. സുഗുണന്‍ മാസ്റ്റര്‍ അധ്യക്ഷനായി.  ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി ജെഎല്‍ജി പരിശീലന ക്ലാസ് എടുത്തു. ബാങ്ക് സെക്രട്ടറി കെ.വി. സുരേന്ദ്രന്‍, അസി. സെക്രട്ടറി രജനി കെ.എന്‍.വി,  സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുമ എന്‍.പി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യ എസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ രാജന്‍, കെ.പി. ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
 

News Image

ഉയര്‍ന്ന പലിശയും മറ്റ് ആനുകൂല്യങ്ങളും; സ്ത്രീകളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാം


തൃത എം.യു.

 

സമ്പാദ്യ ശീലം വളർത്താൻ സ്ത്രീകൾ മിടുക്കരാണെങ്കിലും  ബാങ്ക് അക്കൗണ്ട് എടുക്കുന്നതിൽ  പിന്നിലാണെന്നത് ഒരു യാഥാർത്ഥ്യമാണ്. ഒരു ബാങ്ക് അക്കൗണ്ട് പോലും തുടങ്ങാൻ കഴിയാത്തവരുണ്ട്. ഇവരെ സഹായിക്കാൻ സർക്കാർ നിരവധി  പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം ഇളവുകളും അനുവദിച്ചിട്ടുണ്ട്. സ്ത്രീകളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴുള്ള നേട്ടങ്ങളും  നിരവധിയാണ്. 

ഏറ്റവും കുറഞ്ഞ മിനിമം ബാലൻസ് തന്നെയാണ് പ്രധാന ആകർഷണം. സ്ത്രീകൾക്കായുള്ള സ്പെഷ്യൽ  അക്കൗണ്ടുകളിൽ പ്രതിമാസം നിലനിർത്തേണ്ട മിനിമം തുക  സാധാരണ അക്കൗണ്ടുകളേക്കാൾ കുറവായിരിക്കും.ചില ബാങ്കുകൾ സിറോ ബാലൻസ് സൗകര്യവും നൽകുന്നു.

സേവിങ്സ് അക്കൗണ്ടുള്ള സ്ത്രീകൾക്ക് വാഹന വായ്പകള്‍, ഭവന വായ്പകൾ,   ബിസിനസ് വായ്പകള്‍  എന്നിവക്ക് പലിശയിലും, അഡ്മിനിസ്ട്രേഷൻ ചാർജുകളിലും ഇളവ് ലഭിക്കും.

ഡെപ്പോസിറ്റുകൾക്ക് കൂടുതൽ പലിശയും ലഭ്യമാകും. ചില ബാങ്കുകൾ സ്ത്രീകളുടെ ഫിക്‌സഡ്, സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് സാധാരയെക്കാൾ കൂടുതൽ പലിശ നൽകുന്നുണ്ട്. മാത്രമല്ല ഓഫറുകളും ക്യാഷ്ബാക്കുകളും  ഉൾപ്പെടെ വുമൺ ബാങ്ക് അക്കൗണ്ടുകൾക്ക് ലഭ്യമാകും. 
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഷോപ്പിംഗ്, ഗ്രോസറി, ഹെല്‍ത്ത്കെയര്‍, സിനിമാ ടിക്കറ്റുകള്‍ എന്നിവയില്‍ കൂടുതല്‍ ക്യാഷ്ബാക്കുകളും, ഡിസ്‌കൗണ്ടുകളും സ്ത്രീകൾക്ക് ലഭിക്കും.

 ഇന്‍ഷുറന്‍സ് പരിരക്ഷയും  സൗജന്യമാണ്. സ്ത്രീകളുടെ അക്കൗണ്ടുകള്‍ക്കൊപ്പം സൗജന്യ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്, ആശുപത്രി ചെലവുകള്‍ക്കുള്ള പരിരക്ഷ എന്നിവ പല ബാങ്കുകളും സൗജന്യമായി നല്‍കുന്നുണ്ട്. 

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേരിട്ട് ലഭിക്കുമെന്നതാണ് മറ്റൊരു ഗുണം. കുടുംബശ്രീ, മറ്റ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സ്വയംതൊഴില്‍ വായ്പകള്‍, സബ്സിഡികള്‍, ക്ഷേമപദ്ധതികള്‍ എന്നിവയുടെ തുക തടസമില്ലാതെ നേരിട്ട് അക്കൗണ്ടിലേക്ക് ലഭിക്കാന്‍ സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് സഹായിക്കുന്നു. രജിസ്‌ട്രേഷനിലും  ഇളവുകള്‍ ലഭ്യമാണ്. 
സ്ത്രീകളുടെ പേരില്‍ വസ്തുവോ, വീടോ വാങ്ങുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവുകള്‍ ലഭിക്കും. സ്ത്രീയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴി തുക കൈമാറുന്നത് ഇതിനായി പ്രയോജനപ്പെടുത്താം.

 
സമ്പാദ്യ ശീലം വളർത്താനും ,സ്വന്തമായി പണം കൈകാര്യം ചെയ്യാനും, അടിയന്തര ആവശ്യങ്ങള്‍ക്കായി പണം സൂക്ഷിച്ച്  വെക്കാനും ഇത്തരത്തിലുള്ള അക്കൗണ്ടുകൾ  സ്ത്രീകളെ പ്രാപ്തരാക്കുന്നു.

ഫെഡറല്‍ ബാങ്ക്, മഹിള മിത്ര പ്ലസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്‌ഐബി മഹിള ഡിലൈറ്റ്, കാനറ ബാങ്ക്, കാനറ ഏഞ്ചല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, വുമണ്‍സ് സേവിംഗ്‌സ് അക്കൗണ്ട് , ഐസിഐസിഐ ബാങ്ക് , അഡ്വാന്റേജ് വുമണ്‍ ഓറ സേവിംഗ്‌സ് അക്കൗണ്ട്, ആക്‌സിസ് ബാങ്ക്, ആക്‌സിസ് വുമണ്‍സ് സേവിംഗ്‌സ് അക്കൗണ്ട്, കൊട്ടക് മഹീന്ദ്ര ബാങ്ക്, കൊട്ടക് സില്‍ക്ക് വുമണ്‍സ് സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങിയ ബാങ്കുകൾ  ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് വിവിധ അധിക ആനുകൂല്യങ്ങള്‍ നല്‍കുന്നവരാണ്.

News Image

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ അന്തരിച്ചു

 

 

അശ്വതി ആർ. പിള്ള 


 *കോഴിക്കോട്:*   ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാനും പ്രമുഖ സഹകാരിയുമായ രമേശന്‍ പാലേരി (66) അന്തരിച്ചു. കരളിൽ അർബുദബാധയെത്തുടർന്ന് ചികിത്സ തുടരുന്നതിനിടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അന്ത്യം. ഉച്ചയ്ക്ക് 2 ന് ഊരാളുങ്കൽ സൈബർ പാർക്കിൽ പൊതു ദർശനത്തിനു ശേഷം മൃതദേഹം വടകരയിലേക്ക് കൊണ്ടുപോകും. 


സംസ്ഥാനത്തെ സഹകരണ മേഖലയുടെ  മുൻനിര പ്രവർത്തകരിൽ ഒരാളെയാണ് രമേശൻ പാലേരിയുടെ വേർപാടിലൂടെ കേരളത്തിന് നഷ്ടമായത്. 1995 മുതൽ‌ ഊരാളുങ്കൽ‌ സൊസൈറ്റി ചെയർമാനായി പ്രവർത്തിച്ച് വരികയായിരുന്നു.  32 വര്‍ഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്റെ മകനാണ്.

News Image

ലാപ്‌ടോപും ടാബും വാങ്ങാം; ജെന്‍സി ടെക് ലോണുമായി കേരള ബാങ്ക്

 

അശ്വതി ആര്‍.പിള്ള
 

തിരുവനന്തപുരം:  ജെന്‍സി ടെക് വായ്പാ പദ്ധതി അവതരിപ്പിച്ച് കേരള ബാങ്ക്. കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ് ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാനാണ് വായ്പ അനുവദിക്കുക. ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതി 27ന് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. വായ്പ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങാനാകില്ല. എന്നാല്‍, ടാബ് വാങ്ങാം. 6.99% പലിശ നിരക്കില്‍ 30 മാസമാണ് വായ്പ തിരിച്ചടവ് കാലാവധി. 

വിദ്യാര്‍ഥികള്‍ രക്ഷിതാവുമായി ചേര്‍ന്നാണ് വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്. രക്ഷിതാവിനെ കുടാതെ ഒരു ബന്ധുവിന്റെ കൂടി ജാമ്യം വേണം. സിബില്‍ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് വായ്പ നല്‍കുക. ജെന്‍സി ടെക് വായ്പ എടുക്കുന്നവര്‍ കേരള ബാങ്കില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്താല്‍ അവര്‍ക്ക് പലിശയില്‍ അര ശതമാനം ഇളവും ഉണ്ടാകും. 
 

News Image

സോഷ്യല്‍ മീഡിയ എന്‍ഗേജ്‌മെന്റ്; വനിതാ ശാക്തീകരണ പരിപാടിയുമായി മാറാടി വില്ലേജ് വനിതാ കോപ്പറേറ്റീവ് സൊസൈറ്റി

 

അശ്വതി ആര്‍.പിള്ള


എറണാകുളം: മാറാടി വില്ലേജ് വനിതാ കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘത്തിന് കീഴിലെ വനികള്‍ക്കായി സോഷ്യല്‍ മീഡിയ എന്‍ഗേജ്‌മെന്റ് വര്‍ധിപ്പിക്കുന്നതിനായി പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. അങ്കമാലി FISAT എന്‍ജിനിയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. 

സോഷ്യല്‍ മീഡിയ ഫലപ്രദമായി  ഉപയോഗിച്ച് സംരംഭങ്ങളുടെയും സംഘടനാ പ്രവര്‍ത്തനങ്ങളുടെയും പ്രചാരണം ശക്തിപ്പെടുത്തുന്നതിനും ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമുള്ള വിവിധ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. FISAT  ഫാക്കല്‍റ്റി കോ- ഓര്‍ഡിനേറ്റര്‍മാരായ മിനു കുര്യാക്കോസ്, ജെസ്ലിന്‍ പി.ജോ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. മാറാടി വില്ലേജ് വനിതാ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ചിന്നമ്മ വര്‍ഗീസ് അധ്യക്ഷയായി.

News Image

രാജ്യത്തെ അഞ്ച് സഹകരണ ബാങ്കുകള്‍ക്കെതിരെ കടുത്ത നടപടിയുമായി റിസര്‍വ് ബാങ്ക്

തൃത എം.യു.


മുംബൈ: വിവിധ സഹകരണ ബാങ്കുകള്‍ക്കെതിതിരെ കര്‍ശന നടപടിയുമായി ആര്‍.ബി.ഐ.  ഭരണനിര്‍വ്വഹണം, വായ്പാ രീതികള്‍, 'നോ യുവര്‍ കസ്റ്റമര്‍' (KYC) മാനദണ്ഡങ്ങള്‍, ഡിപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവെയര്‍നസ് ഫണ്ട് (DEAF) നിബന്ധനകള്‍ എന്നിവയിലെ വീഴ്ചകളെ തുടര്‍ന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, ബീഹാര്‍ എന്നിവിടങ്ങളിലെ അഞ്ച് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആകെ 44.80 ലക്ഷം രൂപയുടെ  പിഴ ചുമത്തി.


ആര്‍.ബി.ഐ നടപ്പിലാക്കിവരുന്ന പരിശോധനകളുടെ ഭാഗമായി പ്രഖ്യാപിച്ച ഈ പിഴകള്‍, സഹകരണ ബാങ്കിംഗ് മേഖലയില്‍ നിയന്ത്രണ നിബന്ധനകളും ഭരണ നിലവാരവും കര്‍ശനമാക്കും എന്നത് വ്യക്തമാക്കുന്നു. ഏറ്റവും ഉയര്‍ന്ന പിഴയായ 13.30 ലക്ഷം രൂപ ഗുജറാത്തിലെ സൂറത്ത് പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനാണ് ചുമത്തിയത്. അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ബാധകമായ ആര്‍.ബി.ഐയുടെ ഭരണനിര്‍വ്വഹണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചത്.


മറ്റൊരു പ്രധാന പിഴയായ 13 ലക്ഷം രൂപ മഹാരാഷ്ട്രയിലെ 'ദി ചിഖ് ലി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡി'നാണ് ചുമത്തിയത്. അര്‍ഹതപ്പെട്ട അവകാശകാശികളില്ലാത്ത നിക്ഷേപങ്ങള്‍ ഡിപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവെയര്‍നസ് ഫണ്ടിലേക്ക് (DEAF) മാറ്റാതിരിക്കുക, ഭൂമി ഏറ്റെടുക്കുന്നതിനായി ബില്‍ഡര്‍മാര്‍ക്കും കരാറുകാര്‍ക്കും വായ്പ അനുവദിക്കുക, KYC മാനദണ്ഡങ്ങള്‍ പ്രകാരം സംശയാസ്പദമായ ഇടപാടുകള്‍ കണ്ടെത്തുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുള്ള കാര്യക്ഷമമായ സംവിധാനം ഉണ്ടാക്കുന്നതില്‍ പരാജയപ്പെടുക തുടങ്ങി നിരവധി വീഴ്ചകള്‍ ആര്‍.ബി.ഐ  കണ്ടെത്തി. ബാങ്കിംഗ് റഗുലേഷന്‍ ആക്ട് ലംഘിച്ച് സ്വന്തം ഡയറക്ടര്‍മാരില്‍ ഒരാള്‍ക്ക് വായ്പ അനുവദിച്ചതിന് അഹമ്മദ്‌നഗറിലെ 'അശോക് സഹകാരി ബാങ്ക് ലിമിറ്റഡിന്' 10 ലക്ഷം രൂപ പിഴ ചുമത്തി.


 അതേസമയം, അര്‍ഹതപ്പെട്ട അവകാശകാശികളില്ലാത്ത നിക്ഷേപങ്ങള്‍ DEAF-ലേക്ക് മാറ്റുന്നതില്‍ വരുത്തിയ കാലതാമസത്തിനും, KYC മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇടപാടുകാരുടെ റിസ്‌ക് വര്‍ഗ്ഗീകരണം ക്രമമായി അവലോകനം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനും ഒഡീഷയിലെ 'സംബല്‍പൂര്‍ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് സെന്‍ട്രല്‍ ബാങ്ക് ലിമിറ്റഡിന്' 8 ലക്ഷം രൂപ പിഴ ചുമത്തി. സെന്‍ട്രല്‍ കെ.വൈ.സി റെക്കോര്‍ഡ്‌സ് രജിസ്ട്രിയില്‍ (CKYCR) ഉപഭോക്താക്കളുടെ KYC വിവരങ്ങള്‍ അപ്ലോഡ് ചെയ്യാത്തതിന് ബീഹാറിലെ 'നവാദ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്' 50,000 രൂപ പിഴ ലഭിച്ചു.


മാര്‍ച്ച് മാസത്തില്‍, താനൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, കൊടഗു ഡി.സി.സി.ബി, മൈസൂര്‍ ആന്‍ഡ് ചാമരാജനഗര്‍ ഡി.സി.സി.ബി, ലോക്‌നേതെ ആര്‍.ഡി. അപ്പാ ക്ഷീരസാഗര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, പാലി ഡി.സി.സി.ബി എന്നീ അഞ്ച് സഹകരണ ബാങ്കുകള്‍ക്ക് കെ.വൈ.സി പാലനം, വായ്പാ മാനദണ്ഡങ്ങള്‍, നിയന്ത്രണ റിപ്പോര്‍ട്ടിംഗ് എന്നിവയുമായി ബന്ധപ്പെട്ട വീഴ്ചകള്‍ക്ക് പിഴ ചുമത്തിയിരുന്നു.

2025 ഡിസംബര്‍ മുതല്‍ 2026 മേയ് വരെയുള്ള ആറു മാസ കാലയളവില്‍ നടപടിയെടുത്ത 99 നിയന്ത്രിത സ്ഥാപനങ്ങളില്‍  56 സഹകരണ ബാങ്കുകള്‍ക്കെതിരെ ശിക്ഷാനടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

News Image

അഞ്ച് ബാങ്കുകള്‍ കൂടി ഇ-ട്രഷറി പോര്‍ട്ടലുമായി ബന്ധിപ്പിക്കും

 

തൃത എം.യു.
 

തിരുവനന്തപുരം:  അഞ്ച് ന്യൂജെന്‍ സ്വകാര്യ ബാങ്കുകള്‍ കൂടി സംസ്ഥാന സര്‍ക്കാരിന്റെ ഇ-ട്രഷറി പോര്‍ട്ടലുമായി ബന്ധിപ്പിക്കാന്‍ ധനവകുപ്പ് അനുമതി നല്‍കി. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി ഐ, ആക്‌സിസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര എന്നീ ബാങ്കുകളാണ് ഇ- ട്രഷറി സംവിധാനത്തിന്റെ ഭാഗമായി മാറുന്നത്. 

ഈ ബാങ്കുകളില്‍ അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്കിനി  മറ്റ് ബാങ്കുകളിലേക്ക് പണം മാറ്റാതെ തന്നെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള പണമടക്കാം. നികുതികള്‍, വിവിധ സര്‍ക്കാര്‍ ഫീസുകള്‍, പിഴകള്‍,സ്റ്റാമ്പ് ഡ്യൂട്ടി, റെജിസ്‌ട്രേഷന്‍ ഫീസുകള്‍, മോട്ടോര്‍ വാഹന വകുപ്പിലെ ഫീസുകള്‍ എന്നിവ ന്യൂജന്‍ വഴി അടക്കാം. നിലവില്‍ ദേശാസത്കൃത  ബാങ്കുകള്‍ക്കും ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും മാത്രമാണ് ഈ സൗകര്യം ഉണ്ടായിരുന്നത്. 

വിവിധ ബാങ്കുകള്‍ നല്‍കിയ അപേക്ഷയും ട്രഷറി  ഡയറക്ടറുടെ  ശിപാര്‍ശയും  പരിഗണിച്ചാണ് സര്‍ക്കാര്‍ തീരൂമാനം. 2014 ആഗസ്റ്റ്  ഒന്നു മുതലാണ് കേരളത്തില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഇ- ട്രഷറി സംവിധാനം വന്നത്.

News Image

വ്യാപാരികളുടെ യുപിഐ ഇടപാടുകള്‍ക്ക് കേന്ദ്രം ചാര്‍ജ് ഈടാക്കിയേക്കും

 

  • തൃത എം.യു


ന്യൂഡല്‍ഹി: വന്‍കിട വ്യാപാരികളുടെ യുപിഐ പെയ്‌മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. 2020ല്‍ ഒഴിവാക്കിയ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍) പുനസ്ഥാപിക്കുകയായിരിക്കും ഇതുമായി ബന്ധപ്പെട്ട് ചെയ്യുക.

വാര്‍ഷിക വിറ്റുവരവ് 1 കോടി മുതല്‍ 1.5 കോടി രൂപയില്‍ അധികമുള്ള വന്‍കിട വ്യാപാരികള്‍ക്കാണ് എംഡിആര്‍ നിയമം ബാധകം. മാത്രമല്ല 20000 രൂപയില്‍ അധികമുള്ള ഇടപാടുകള്‍ക്കാണ് അധിക ചാര്‍ജ് ഈടാക്കുക. ഇക്കണോമിക്‌സ് ടൈംസ് ആണ്  
ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എംഡിആര്‍ ഒഴിവാക്കിയതിനു ശേഷം യുപിഐ  ഇടപാടില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് ബാങ്കുകള്‍ക്കും പേയ്മെന്റ് കമ്പനികള്‍ക്കും കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സബ്‌സിഡികള്‍ നല്‍കുന്നുണ്ടെങ്കിലും അത് പ്രതീക്ഷിച്ചതിലും കുറവാണ്. ഈ സാഹചര്യത്തിലാണ് എംഡിആര്‍ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയും എംഡിആര്‍ തിരികെ കൊണ്ടുവന്നത് മുന്‍പ് ശിപാര്‍ശ ചെയ്തിരുന്നു.

 പുതിയ നിര്‍ദ്ദേശം ചെറുകിട വ്യാപാരികളെയും സാധാരണക്കാരെയും ബാധിക്കില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സര്‍ക്കാര്‍തലത്തില്‍ ഉന്നതല ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ എന്നാണ് സൂചന.

News Image

സഹകരണ ബാങ്കിലെ വായ്പ തിരിച്ചടച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന പൊതുധാരണ അവസാനിക്കണം; ഡോ. ടി.എം തോമസ് ഐസക്ക്

 

  • അശ്വതി ആര്‍. പിള്ള 

കണ്ണൂര്‍:  സഹകരണ ബാങ്കുകളിലെ വായ്പ തിരിച്ചടച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന  പൊതുധാരണ അവസാനിക്കണമെന്നും സഹകരണ മേഖലയിലെ പ്രതിസന്ധിക്ക് ഇത് പ്രധാന കാരണമാണെന്നും മുന്‍ ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക്ക്. മാത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നബാര്‍ഡിന്റെ ഗ്രാന്റോടെ ആരംഭിച്ച റൂറല്‍ ഹാട്ട് ( ഗ്രാമീണ ആഴ്ചച്ചന്ത) പദ്ധതിയും ബാങ്കിന്റെ 75-ാം വാര്‍ഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശസാല്‍കൃത ബാങ്കുകള്‍ പാവപ്പെട്ടവരെ സഹായിക്കുന്നതിന് പകരം ബാങ്കുകള്‍ അംബാനിമാര്‍ക്കും അദാനിമാര്‍ക്കും വായ്പ കൊടുക്കാനാണ് മത്സരിക്കുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞു.  സാധാരണക്കാരന്റെ അഭയകേന്ദ്രമാണ് സഹകരണ ബാങ്കുകള്‍. ഓരോ പ്രദേശത്തും നാനാവിധ സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്നുവെന്നതാണ് സഹകരണ ബാങ്കുകളെ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 


ചടങ്ങില്‍ ആഴ്ചച്ചന്തയുടെ താക്കോല്‍ദാനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ജോയിയും സംരംഭകത്വ ഉദ്ഘാടനം മുന്‍ എം.എല്‍.എ  ടി.ഐ. മധുസൂദനനും ആദ്യവില്‍പ്പന കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡണ്ട് പി.അനസൂയയും നിര്‍വഹിച്ചു. ഫാര്‍മേഴ്സ്  ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം നബാര്‍ഡ് ഡി.ജി.എം. ജിഷി മോന്‍ നിര്‍വഹിച്ചു. 

നബാര്‍ഡിന്റെ ധനസഹായത്തോടെ ആരംഭിച്ചിരിക്കുന്ന റൂറല്‍ഹാട്ട് പദ്ധതിക്കാവശ്യമായ ഡിപിആര്‍ തയ്യാറാക്കിയതും സാങ്കേതിക സഹായം നല്‍കിയതും ടീം കോപ്പറേറ്റീവാണ്. 

ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ ടി. ശശിധരന്‍ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി കെ.വി.ഷൈലജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.വി.ലേജു, ബാങ്ക് പ്രസിഡണ്ട് സി.രവീന്ദ്രന്‍, വൈസ് പ്രസിഡണ്ട് എം. പ്രകാശന്‍, വിവിധ ബാങ്ക് പ്രസിഡണ്ടുമാരായ കെ.ഡി. അഗസ്റ്റിന്‍, പി.പി.സിദിന്‍, ടി.തമ്പാന്‍ മാസ്റ്റര്‍, മനേഷ് മോഹന്‍, പയ്യന്നൂര്‍ അസി. രജിസ്ട്രാര്‍ അജിത്ത് കുമാര്‍ സി, അസി. ഡയറക്ടര്‍ ഓഫ് ഓഡിറ്റ് എന്‍. ചന്ദ്രന്‍, ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പരി, കുഞ്ഞിരാമന്‍ മാസ്റ്റര്‍, ടി.വിജയന്‍, പി.രാധ, ബാബു കുര്യാക്കോസ്, വി.വി. ഭാസ്‌കരന്‍, ടി.എം. ബാലകേശവന്‍ മാസ്റ്റര്‍, ടി.തമ്പാന്‍, പി.വി. പ്രഭാകരന്‍, എ.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

News Image

ആര്‍ബിഐയുടെ മിഷന്‍ സക്ഷം: നഗര സഹകരണ ബാങ്കുകള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു


മീനാക്ഷി ഹരി 
 

പൂനെ: രാജ്യത്തെ നഗര സഹകരണ ബാങ്കിംഗ് മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) 'മിഷന്‍ സക്ഷം' പദ്ധതിയുടെ ഭാഗമായി പൂനെയിലെ കോസ്‌മോസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ സമഗ്ര പരിശീലന പരിപാടി സംഘടിപ്പിച്ചു.

കോസ്‌മോസ് ബാങ്കിന്റെ സഹകരണത്തോടെ നടന്ന ഏകദിന പരിശീലനത്തില്‍ പൂനെ ജില്ലയിലെ 45 നഗര സഹകരണ ബാങ്കുകളില്‍ നിന്നുള്ള ചെയര്‍പേഴ്‌സണ്‍മാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍, ഡയറക്ടര്‍മാര്‍, മാനേജിങ് ഡയറക്ടര്‍മാര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ഏകദേശം 180 പ്രതിനിധികള്‍ പങ്കെടുത്തു.

ഭരണ മികവ് (Good Governance), റിസ്‌ക് മാനേജ്‌മെന്റ്, നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കല്‍ (Regulatory Compliance), സാങ്കേതികവിദ്യയുടെ ഉപയോഗം, സൈബര്‍ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിശീലനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.

ആദ്യ സെഷനില്‍, ആര്‍ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പവന്‍ പണ്ഡിറ്റ് ''സദ്ഭരണം വഴി ഡയറക്ടര്‍ ബോര്‍ഡിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍'' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പൊതുജന വിശ്വാസം നിലനിര്‍ത്താനും ദീര്‍ഘകാല സ്ഥിരത ഉറപ്പാക്കാനും മികച്ച ഭരണസംവിധാനം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് ആര്‍ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മനീഷ് കുമാര്‍ ''റിസ്‌ക് മേല്‍നോട്ടവും സ്ഥാപനങ്ങളുടെ പ്രതിരോധശേഷിയും'' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ഉയര്‍ന്നുവരുന്ന സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ ശക്തമായ റിസ്‌ക് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ ആവശ്യമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ ബാങ്കിംഗ് (CAB), പൂനെ അംഗമായ അഭിഷേക് കുമാര്‍ ''ശക്തമായ ക്രെഡിറ്റ് റിസ്‌ക് സംസ്‌കാരം'' എന്ന വിഷയത്തില്‍ പരിശീലനം നല്‍കി. വായ്പാ വിലയിരുത്തലും നിരീക്ഷണ സംവിധാനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു.

മാല ശിരീഷ് ലാല്‍ ''കസ്റ്റമര്‍ ഡ്യൂ ഡിലിജന്‍സ് (CDD): അടിസ്ഥാനങ്ങളും മികച്ച രീതികളും'' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ശക്തമായ KYC നടപടികളും കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ (AML) മാനദണ്ഡങ്ങളും ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് നിര്‍ണായകമാണെന്ന് അവര്‍ പറഞ്ഞു.

അവസാന സാങ്കേതിക സെഷനില്‍ കെ. സുരേഷ് കുമാര്‍ ''ഉയര്‍ന്നുവരുന്ന സൈബര്‍ ഭീഷണികള്‍, നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങള്‍, നഗര സഹകരണ ബാങ്കുകളിലെ പുതിയ കേസുകള്‍'' എന്ന വിഷയത്തില്‍ സംസാരിച്ചു. സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സാങ്കേതിക നവീകരണങ്ങള്‍ നടപ്പാക്കുന്നതിനും തുടര്‍ച്ചയായ നിരീക്ഷണം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 നഗര സഹകരണ ബാങ്കുകളുടെ ഭരണനിലവാരം, സ്ഥാപനങ്ങളുടെ ശേഷി, റിസ്‌ക് കൈകാര്യം ചെയ്യാനുള്ള കഴിവ്, സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ആര്‍ബിഐയുടെ മിഷന്‍ സക്ഷം പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. കോസ്‌മോസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഈ സംരംഭത്തിന് ആതിഥേയത്വം വഹിച്ചതിലൂടെ സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രൊഫഷണല്‍ മികവ് വളര്‍ത്താനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചതായും വിലയിരുത്തപ്പെട്ടു.

News Image

കേരള അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ചീഫ് എക്സിക്യൂട്ടീവ് ഫോറം സംസ്ഥാന കൺവെൻഷൻ ആഗസ്റ്റ് 8, 9 തീയതികളിൽ കണ്ണൂരിൽ

 

അശ്വതി ആര്‍. പിള്ള
 

കണ്ണൂർ: കേരളത്തിലെ 14 ജില്ലകളിലുമുള്ള അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ സെക്രട്ടറിമാരുടെ സംസ്ഥാന കൺവെൻഷൻ 2026 ആഗസ്റ്റ് 8, 9 തീയതികളിൽ കണ്ണൂരിലെ കൈരളി ഹെറിറ്റേജ് റിസോർട്ടിൽ നടക്കും. കേരള അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ചീഫ് എക്സിക്യൂട്ടീവ് ഫോറത്തിന്റെ നേതൃത്വത്തിലാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ മുഴുവൻ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെയും സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന "അർബൻ ഡയറക്ടറി – 2026" കൺവെൻഷനോടനുബന്ധിച്ച് പ്രകാശനം ചെയ്യും. വിരമിച്ച സെക്രട്ടറിമാർക്കുള്ള യാത്രയയപ്പും ചടങ്ങിൽ നടക്കും.  കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന അർബൻ ക്രെഡിറ്റ് സഹകരണ സ്ഥാപനമായ പാലക്കാട് ജില്ലയിലെ കൊടുവായൂർ അർബൻ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പ്രത്യേക ആദരവും പുരസ്കാരവും ചടങ്ങിൽ  സമ്മാനിക്കും.


പ്രമുഖ സഹകാരികളുടെയും വകുപ്പ്തല ഉദ്യോഗസ്ഥരുടെയും  രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെയും  നേതൃത്വത്തിൽ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രത്യേക സെമിനാറും സംവാദവും കൺവെൻഷന്റെ ഭാഗമായി നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിമാരും സഹകരണ മേഖലയിലെ പ്രമുഖരും കൺവെൻഷനിൽ  പങ്കെടുക്കും.

News Image

തൊടണ്ണൂർ വനിതാ കോപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി ശൈലജക്ക് യാത്രയയപ്പ് ഒരുക്കി വടകര സെക്രട്ടറി ഫോറം

 

  • അശ്വതി ആര്‍. പിള്ള
     

കോഴിക്കോട്: തൊടണ്ണൂർ വനിതാ കോപ്പറേറ്റീവ്  സൊസൈറ്റിയിൽ നിന്നും  റിട്ടയർ ചെയ്യുന്ന സെക്രട്ടറി ശൈലജക്ക്  വടകര സെക്രട്ടറി ഫോറം യാത്രയയപ്പ് നൽകി. അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ  സതീഷ് ഉപഹാരം നൽകി ചടങ്ങ്  ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡണ്ട് വിനു സി.വി. അധ്യക്ഷത വഹിച്ചു.  സെക്രട്ടറി ദിപിൻ,  പ്രവിത,  മനോജൻ, തുടങ്ങിയവർ പങ്കെടുത്തു.

News Image

മാത്തിൽ സർവീസ് സഹകരണ ബാങ്ക് 75-ാം വാർഷികവും, റൂറൽഹാട്ട് പദ്ധതി ഉദ്ഘാടനവും ജൂലൈ 20ന്

 

തൃത എം.യു
 

കണ്ണൂർ: മാത്തിൽ  സർവീസ് സഹകരണ ബാങ്ക് നബാർഡിന്റെ സഹായത്തോടെ  ആരംഭിച്ച റൂറൽഹാട്ട് ( ഗ്രാമീണ ആഴ്ച ചന്ത) പദ്ധതിയുടെ ഉദ്ഘാടനവും  ബാങ്കിന്റെ 75-ാം വാർഷികവും ജൂലൈ 20 തിങ്കളാഴ്ച രാവിലെ 10.30 ന്  മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ: തോമസ് ഐസക്ക് നിർവഹിക്കും. 

പുതിയതായി ആരംഭിക്കുന്ന ഗ്രാമീണ ആഴ്ച ചന്ത (റൂറൽ ഹാട്ട്) പഞ്ചായത്തിലെയും സമീപ പഞ്ചായത്തിലെയും കർഷകർക്ക് അവരുടെ കാർഷിക ഉൽപ്പന്നങ്ങൾ   വിറ്റഴിക്കാൻ സഹായകമാകും.

 1976 മുതൽ  പ്രവർത്തനമാരംഭിച്ച  മാത്തിൽ സർവീസ്  സഹകരണ ബാങ്ക് 22 വർഷമായി തുടർച്ചയായി ലാഭത്തിലാണ്. അഞ്ചു ബ്രാഞ്ചുകൾ ഉള്ള ബാങ്കിൽ  വൈവിധ്യവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി  രാസവള ഡിപ്പോ, നീതി മെഡിക്കൽസ് സ്റ്റോർ, നീതി റൂഫിംഗ് ഷീറ്റ്, പൈപ്പ്സ്, പഴം-പച്ചക്കറി വിപണന  കേന്ദ്രം(അഗ്രി മാർട്ട്), കാർഷിക യന്ത്രോപകരണ  
( അഗ്രീടെക് ) വിതരണ കേന്ദ്രം, ഇ. വി ചാർജിങ് സ്റ്റേഷൻ  എന്നിവയും ആരംഭിച്ചിട്ടുണ്ട്. 

 ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ  പി.ശശിധരൻ  അധ്യക്ഷത വഹിക്കും. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. ജോയ്  താക്കോൽദാനവും, മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ   സംരംഭകത്വ ഉദ്ഘാടനവും  കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡണ്ട് പി. അനസൂയ ആദ്യ വിൽപ്പനയും നിർവഹിക്കും. നബാർഡ് സിജിഎം നാഗേഷ് കുമാർ അനുമാല ഫാർമേഴ്സ് ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്യും.  ബാങ്ക് പ്രസിഡണ്ട് സി.രവീന്ദ്രൻ, സെക്രട്ടറി കെ.വി ഷൈലജ, വൈസ് പ്രസിഡണ്ട് എം.പ്രകാശൻ, വിവിധ ബാങ്ക് പ്രസിഡണ്ടുമാർ, സഹകാരികൾ എന്നിവർ പങ്കെടുക്കും.

News Image

സഹകരണ സംഘങ്ങളുടെ എം എസ് എസ് വരുമാനം സി എ ജി ഓഡിറ്റിംഗിന് വിധേയമാക്കണോ: ടീം കോപ്പറേറ്റീവിന്റെ സൗജന്യ വെബിനാര്‍ 18ന്


 

മീനാക്ഷി ഹരി 

കണ്ണൂര്‍ :  ''സഹകരണ സംഘങ്ങളുടെ എം.എസ്.എസ്. വരുമാനം സി.എ.ജി ഓഡിറ്റിംഗിന് വിധേയമാകണോ?'' എന്ന വിഷയത്തെ ആസ്പദമാക്കി ടീം കോ-ഓപ്പറേറ്റീവ്  സംഘടിപ്പിക്കുന്ന വെബിനാര്‍ ജൂലൈ വൈകിട്ട് വൈകിട്ട് 7 മണിക്ക് ഗൂഗിള്‍ മീറ്റ് വഴി   നടക്കും. സഹകരണ സംഘങ്ങളുടെ പ്രതിമാസ ചിട്ടിയുടെ മേല്‍ പുതുതായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സി എ ജി ഓഡിറ്റിംഗ്  നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണ മേഖലയും സഹകാരികളും  നിര്‍ബന്ധമായി അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ കാര്യങ്ങള്‍ വെബിനാറില്‍ ചര്‍ച്ചചെയ്യും. 


വെബിനാറില്‍ മുന്‍ ACSTI ഡയറക്ടര്‍ ബി.പി. പിള്ള, മുന്‍     കെ.എസ്.എഫ്.ഇ.  ചെയര്‍മാന്‍ അഡ്വ.മാണി വിതയത്തില്‍ എന്നിവര്‍ ക്ലാസെടുക്കും. വെബിനാറില്‍ സഹകരണ സംഘങ്ങളിലെ എം.എസ്.എസ്. രൂപീകരണവുമായി ബന്ധപ്പെട്ട നിയമപരവും ഭരണപരവും ഓഡിറ്റിംഗുമായി ബന്ധപ്പെട്ട  സംശയങ്ങള്‍ക്ക് മറുപടി നല്‍കും. സഹകരണ മേഖലയിലെ ജീവനക്കാര്‍, സഹകാരികള്‍, ഭരണസമിതി അംഗങ്ങള്‍, എന്നിവര്‍ക്ക് വെബിനാറില്‍ പങ്കെടുക്കാം.  രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 7907039315, 8330045026 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. 

News Image

'ജില്ലാ സഹകരണ ബാങ്കുകൾ തിരിച്ചു വരുമോ?'; മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് കണ്ണൂരിൽ മാധ്യമ പ്രവർത്തകർക്ക് വിശദീകരിച്ചു

കണ്ണൂർ: 'ജില്ലാ സഹകരണ ബാങ്കുകൾ തിരിച്ചു വരുമോ?'
എന്ന വിഷയത്തിൽ ടീം കോപ്പറേറ്റീവ് സംഘടിപ്പിച്ച ചർച്ചയെ തുടർന്ന് സഹകരണ മന്ത്രി എം.ലിജുവിന് സമർപ്പിച്ച റിപ്പോർട്ട് കണ്ണൂരിൽ മാധ്യമ പ്രവർത്തകർക്ക് മുമ്പാകെ വിശദീകരിച്ചു. 
 ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി ഐസിഎം മുൻ ഡയറക്ടർ ബി പി പിള്ള നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ ബൈജു എൻ കുറിപ്പ് കോഡിനേറ്റർ സജീഷ് കുട്ടനെല്ലൂർ എം കെ ശ്യാം എന്നിവർ അടങ്ങുന്ന സംഘമായിരുന്നു റിപ്പോർട്ട് മന്ത്രിക്ക് കൈമാറിയത്. ബന്ധപ്പെട്ട വിഷയത്തിൽ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതിനും വിദഗ്ധരുടെ അഭിപ്രായങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ആണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ടീം കോപ്പറേറ്റീവ് ഭാരവാഹികൾ അറിയിച്ചു.  റിപ്പോർട്ട് സ്വീകരിച്ച മന്ത്രി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വിശദമായി പഠിക്കുമെന്നും വിഷയം ഗൗരവത്തോടെ പരിശോധിക്കും എന്നും ഉറപ്പുനൽകിയതായും ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി പറഞ്ഞു.

 വാർത്താസമ്മേളനത്തിൽ പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി, പിആർഒ അശ്വതി ആർ പിള്ള, അസിസ്റ്റന്റ് കോഡിനേറ്റർ മീനാക്ഷി ഹരി എന്നിവർ പങ്കെടുത്തു.

News Image

വീട്ടിലിരിക്കുന്ന സ്വര്‍ണം ഇനി വരുമാനമാക്കാം


സ്റ്റാഫ് റിപ്പോര്‍ട്ടര്‍
 

ന്യൂഡൽഹി: വീടുകളിൽ ഉപയോഗിക്കാതെ ഇരിക്കുന്ന സ്വർണാഭരണങ്ങളും നാണയങ്ങളും വഴി  വരുമാനം നേടാൻ പൊതുജനങ്ങൾക്ക് പുതിയ അവസരമൊരുങ്ങുന്നു. കേന്ദ്ര സർക്കാർ 2015-ൽ അവതരിപ്പിച്ച 'ഗോൾഡ് മോണിറ്റൈസേഷൻ സ്കീം' (GMS) വൻ മാറ്റങ്ങളോടെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പരിഷ്കരിച്ച് പ്രഖ്യാപിക്കുമെന്നാണ് ധനമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


പുതിയ പരിഷ്കാരം അനുസരിച്ച് ബാങ്കുകൾക്ക് പുറമെ രാജ്യത്തെ അംഗീകൃത ജ്വല്ലറികൾ വഴിയും ജനങ്ങൾക്ക് തങ്ങളുടെ സ്വർണം നിക്ഷേപിക്കാനാകും.  നൽകുന്ന  സ്വർണത്തിന്റെ മൂല്യമനുസരിച്ച്  ബാങ്ക് കൃത്യമായ പലിശ നൽകും. നിക്ഷേപ കാലാവധി കഴിയുമ്പോൾ,  താല്പര്യമനുസരിച്ച് ഒന്നുകിൽ ശുദ്ധമായ സ്വർണ്ണമായോ അല്ലെങ്കിൽ അന്നത്തെ വിപണി നിരക്കിലുള്ള പണമായോ ഈ നിക്ഷേപം തിരികെ വാങ്ങാവുന്നതാണ്.
 

News Image

ബാങ്ക് തട്ടിപ്പ്; വൃദ്ധ ദമ്പതികൾ 8 കോടിയുടെ കടക്കെണിയിൽ

 

സ്റ്റാഫ് റിപ്പോര്‍ട്ടര്‍
 

കോട്ടയം: കുറഞ്ഞ പലിശയ്ക്ക് ലോണ്‍ വാഗ്ദാനം ചെയ്താണ് വൃദ്ധ ദമ്പതികളെ എട്ട് കോടിയുടെ കടക്കെണിയിലാക്കിയത്. കോട്ടയം ചങ്ങനാശ്ശേരി വലിയകുളം മൂലക്കാട്ട് ആന്റണി ജോര്‍ജും കുടുംബവുമാണ് വന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായത്. ദമ്പതികള്‍ അറിയാതെ ഇവരുടെ വസ്തുവകകളുടെ ആധാരം കൈക്കലാക്കി, വ്യാജ ഒപ്പും രേഖകളും ചമച്ചാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോതമംഗലം ബ്രാഞ്ചില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയത്. ഇവരുടെ പരാതിയിൽ, എറണാകുളം സ്വദേശിയായ ബാങ്ക് മാനേജര്‍ ജെന്നി വര്‍ഗീസ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ  പോലീസ് കേസെടുത്തു. ഒരു തവണ പോലും തങ്ങൾ  പോയിട്ടില്ലാത്ത ഒരു  ബാങ്കില്‍ നിന്ന് എട്ട് കോടിയിലധികം രൂപയുടെ കടക്കാരാണെന്ന  നോട്ടീസ് വന്ന ഞെട്ടലിലാണ്  ഈ ദമ്പതികള്‍. 

ദമ്പതികളുടെ മകന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലെത്തിയ ഏജന്റുമാര്‍, അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ വെറും 0.8% പലിശയ്ക്ക് മൂന്ന് കോടി രൂപ ലോണ്‍ ശരിയാക്കി നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് ആധാരം കൈക്കലാക്കിയത്. ചീരംചിറ സഹകരണ ബാങ്കിലിരുന്ന ആധാരം തട്ടിപ്പ് സംഘം പണം നല്‍കി തിരിച്ചെടുക്കുകയായിരുന്നു.  തുടര്‍ന്ന് ഈ രേഖകള്‍ ഉപയോഗിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോതമംഗലം ബ്രാഞ്ചില്‍ നിന്ന് ദമ്പതികള്‍ അറിയാതെ തന്നെ വലിയ തുക ലോണ്‍ എടുത്തു. മറ്റൊരാളുടെ പേരില്‍ എടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയതോടെ  ഗ്യാരണ്ടര്‍മാരായ ദമ്പതികളെ ബാങ്ക് സമീപിക്കുകയുമായിരുന്നു. പലിശയടക്കം 8 കോടി 39 ലക്ഷം രൂപ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് ജപ്തി നോട്ടീസ് അയച്ചപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ട വിവരം 85 വയസ്സുകാരനായ ആന്റണിയും ഭാര്യയും മനസിലാക്കുന്നത്. 
ജീവിതസമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വരുമോ എന്ന ഭീതിയിലാണിവർ.   100 കോടിയുടെ തട്ടിപ്പ് പരമ്പരകേസിലെ ഒന്നാം പ്രതിയായ ജെന്നി വര്‍ഗീസ് സമാനമായ രീതിയില്‍ വിവിധ ബാങ്കുകളില്‍ നിന്നായി നൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുള്ള ആളാണെന്ന് വ്യക്തമായിട്ടുണ്ട്.

News Image

തമിഴ്നാട് സഹകരണ ആശുപത്രികളുടെ മോഡലായി കൊല്ലം എന്‍ എസ് ആശുപത്രി

 

സ്റ്റാഫ് റിപ്പോര്‍ട്ടര്‍


 കൊല്ലം: തമിഴ്നാട് സർക്കാർ ആരംഭിക്കുന്ന സഹകരണ ആശുപത്രികളുടെ നടത്തിപ്പിന്റെ മോഡൽ സ്ഥാപനമായി  കൊല്ലത്തെ എന്‍ എസ് സഹകരണ ആശുപത്രി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി സി ജോസഫ് വിജയുടെ നിര്‍ദേശപ്രകാരം അഡ്മിനിസ്ട്രേഷന്‍ ഘടന, പ്രവര്‍ത്തനം, സാമ്പത്തിക സ്ഥിതിവിവര കണക്ക്, ചികിത്സാ നിരക്ക്, സോഫ്റ്റ്‍വെയർ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി തമിഴ്നാട് ആരോഗ്യ സെക്രട്ടറി ഹാരിസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം എന്‍ എസ് ആശുപത്രി സന്ദര്‍ശിച്ചു. തമിഴ്നാട്ടിലെ 34 ഗവ. മെഡിക്കൽ കോളേജുകള്‍ക്ക് പുറമേയാണ് ജില്ലാ തലത്തിൽ സര്‍ക്കാര്‍ നേരിട്ട് സഹകരണ ആശുപത്രികള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.  തമിഴ്നാട് സഹകരണ സംഘം രജിസ്ട്രാര്‍ കെ നന്ദകുമാറിന്റെ നേതൃത്വത്തിൽ എന്‍ എസ് സഹകരണ ആശുപത്രിയടക്കം കേരളത്തിലെയും മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവടങ്ങിലെയും സഹകരണ ആശുപത്രികള്‍ സന്ദര്‍ശിച്ച് പഠനം നടത്തി നൽകിയ റിപ്പോര്‍ട്ടിന്റെ തുടര്‍ നടപടിയായാണ് എന്‍ എസ് ആശുപത്രിയെ മോഡൽ ആശുപത്രിയായി തെരഞ്ഞെടുത്തത്.

 പൊതുജനങ്ങളിൽനിന്നുള്ള ഓഹരി സമാഹരണം, മറ്റ് ആശുപത്രികളേക്കാള്‍ കുറഞ്ഞ ചികിത്സാ നിരക്കുകളുടെ ക്രമീകരണം, ഇന്‍ഫെക്‍ഷന്‍ കണ്‍ട്രോള്‍ മോണിറ്ററിങ്, സാമ്പത്തിക ആസൂത്രണം, വരുമാനത്തിൽനിന്നുള്ള പുനര്‍നിക്ഷേപം എന്നിവ സംബന്ധിച്ച് വിശദമായി പഠിക്കാനാണ്   സംഘം തിങ്കളാഴ്ച എത്തിയത്. ഇവർ ആശുപത്രിയിലെ വിവിധ വകുപ്പുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. എന്‍ എസ് ആശുപത്രി അഡ്മിനിസ്ട്രേഷന്റെയും ഡോക്ടര്‍മാരുടെയും സേവനം തമിഴ്നാട്ടിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്‌. ആശുപത്രി വൈസ് പ്രസിഡണ്ട്  എ. മാധവന്‍പിള്ള, സെക്രട്ടറി പി. ഷിബു, ഭരണസമിതി അംഗങ്ങളായ അഡ്വ. പി. കെ. ഷിബു, കെ. ഓമനക്കുട്ടന്‍, മെഡിക്കൽ അഡ്മിനിസ്ട്രേറ്റര്‍ ഡോ. വി. കെ. സുരേഷ്‍കുമാര്‍, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്‌ ഡോ. ഡി. ശ്രീകുമാര്‍, ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. വസന്തദാസ്, മാനേജര്‍മാരായ ആര്‍. വര്‍ഷ, ദിവ്യ സുദര്‍ശന്‍, രഘുനാഥന്‍, രോഹിത് കൃഷ്ണന്‍, പിആര്‍ഒമാരായ ജയ്ഗണേഷ്, സുറുമി ലുക്ക്മാന്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ വിജയകുമാര്‍, കേരള സര്‍ക്കാര്‍ പ്രതിനിധി ഡോ.അഗസ്റ്റിന്‍ എന്നിവര്‍  ചര്‍ച്ചയിൽ പങ്കെടുത്തു.

News Image

കേരളത്തിന് പുതിയ സഹകരണനയം രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി എം. ലിജു

 

സ്റ്റാഫ് റിപ്പോര്‍ട്ടര്‍
 

തിരുവനന്തപുരം: കേരളത്തിന് പുതിയ സഹകരണനയം രൂപീകരിക്കുന്നത് പരിഗണനയിലെന്ന് സഹകരണ വകുപ്പ് മന്ത്രി എം.ലിജു. സഹകരണമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് വേണ്ട പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. ടീം കോപ്പറേറ്റീവുമായി നടന്ന ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 


 

News Image

ജില്ലാ ബാങ്ക് തിരിച്ചുവരുമോ? ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ സഹകരണ വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

 

  • സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം:  'ജില്ലാ സഹകരണ ബാങ്ക്  തിരിച്ചു വരുമോ....' എന്ന വിഷയത്തില്‍ ടീം കോപ്പറേറ്റീവ് സംഘടിപ്പിച്ച  ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ധരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് സഹകരണ വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ചു.  

 

ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍  മധു ചെമ്പേരി, എ.സി.എസ്.ടി. ഐ മുന്‍ ഡയറക്ടര്‍ ബി. പി. പിള്ള, നബാര്‍ഡ് റിട്ട. സി.ജി.എം ബൈജു.എന്‍. കുറുപ്പ്, കോര്‍ഡിനേറ്റര്‍  സജീഷ് കുട്ടനെല്ലൂര്‍, എം. കെ.ശ്യാം എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിക്ക് സമര്‍പ്പിച്ചത്.  ജില്ലാ സഹകരണ ബാങ്ക് തിരിച്ച് കൊണ്ടു വരുന്ന വിഷയം  പഠിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.


 

News Image

ടീം കോപ്പറേറ്റീവ് കണ്ണൂര്‍ റീജിയണല്‍ ഓഫീസ് ഉദ്ഘാടന സപ്ലിമെന്റ് പ്രകാശനം ചെയ്തു


കണ്ണൂര്‍: ടീം കോപ്പറേറ്റീവ് കണ്ണൂര്‍ റീജിയണല്‍ ഓഫീസ് ഉദ്ഘാടന സപ്ലിമെന്റ് 'ഉജ്ജ്വലം ' നബാര്‍ഡ് റിട്ട. സി.ജി.എം ബൈജു.എന്‍. കുറുപ്പ്, എ.സി എസ്.ടി.ഐ മുന്‍ ഡയറക്ടര്‍ ബി.പി പിള്ളയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി, കോര്‍ഡിനേറ്റര്‍ സജീഷ് കുട്ടനെല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

News Image

വായ്പ ലഭിക്കാന്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ മാത്രം പോര; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍ കൂടി...

 

  • സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ വായ്പ ലഭിക്കാന്‍ ഏറെ എളുപ്പമാണെന്നാണ് പലരും കരുതുന്നത്. മികച്ച ക്രെഡിറ്റ് സ്‌കോര്‍, വായ്പ ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെങ്കിലും, വായ്പ നല്‍കുന്ന സ്ഥാപനം വായ്പ അനുവദിക്കുമെന്ന കാര്യം ഉറപ്പുനല്‍കാനാവില്ല. 


ഇന്ത്യയിലെ മിക്ക ബാങ്കുകളും നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളും 
വായ്പയെടുക്കുന്നയാളുടെ സാമ്പത്തിക പെരുമാറ്റം വിലയിരുത്തുന്നതിനുള്ള പ്രധാന സൂചകങ്ങളിലൊന്നായാണ് ക്രെഡിറ്റ് സ്‌കോറുകളെ ഉപയോഗിക്കുന്നത്. 750ന് മുകളിലുള്ള സ്‌കോറുകള്‍ പൊതുവെ വായ്പ ലഭിക്കാന്‍ അനുകൂലമായി കണക്കാക്കുന്നു. കൂടാതെ മികച്ച പലിശ നിരക്കുകളും വായ്പാ നിബന്ധനകളും ലഭിക്കാന്‍ ഇത് അപേക്ഷകരെ സഹായിക്കും. 


നിങ്ങളുടെ മുന്‍കാല വായ്പാ പെരുമാറ്റത്തിന്റെ ഒരു സംഗ്രഹമായി ക്രെഡിറ്റ് സ്‌കോറിനെ കണക്കാക്കാം. നിങ്ങള്‍ വായ്പകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും കൃത്യസമയത്ത് തിരിച്ചടച്ചിട്ടുണ്ടോ എന്ന് വായ്പാ ദാതാക്കളോട് പറയുന്നു. എന്നാല്‍ നിങ്ങളുടെ നിലവിലെ സാമ്പത്തിക സാഹചര്യം ക്രെഡിറ്റ് സ്‌കോര്‍ വെളിപ്പെടുത്തുന്നില്ല. 

വായ്പ അനുവദിക്കുന്നതിന് മുന്‍പായി ബാങ്ക് സാധാരണയായി നിങ്ങളുടെ വരുമാനം, തൊഴില്‍ നില, മറ്റ് വായ്പകള്‍, സമ്പാദ്യ ശീലങ്ങള്‍, തിരിച്ചടക്കാനുള്ള ശേഷി എന്നിവ പരിശോധിക്കുന്നു. ഒരു വായ്പയെടുത്തയാള്‍ക്ക് 800 സ്‌കോര്‍ ഉണ്ടെങ്കിലും വരുമാനം ഉറപ്പില്ലെങ്കില്‍, അല്‍പ്പം കുറഞ്ഞ സ്‌കോറുള്ള സ്ഥിരവരുമാനമുള്ള മറ്റൊരു വ്യക്തിയെ അപേക്ഷിച്ച് അയാള്‍ക്ക് കൂടുതല്‍ റിസ്‌കുണ്ട്. 
 

News Image

വെറുതെയിരിക്കുന്ന സ്വര്‍ണ്ണത്തില്‍ നിന്നും വരുമാനം നേടണോ? ഗോള്‍ഡ് ലീസിംഗ് രീതികളും സര്‍ക്കാര്‍ നിയമങ്ങളും അറിയാം

നിങ്ങളുടെ കൈയില്‍ വെറുതേയിരിക്കുന്ന സ്വര്‍ണ്ണത്തില്‍ നിന്നും വരുമാനം നേടണോ?  അലമാരകളിലും, ബാങ്കുകളുടെ ലോക്കറുകളിലും മറ്റും വെറുതെയിരിക്കുന്ന സ്വര്‍ണ്ണത്തില്‍ നിന്ന് അധിക വരുമാനം കണ്ടെത്താനുള്ള ഒരു മാര്‍ഗമാണ് ഗോള്‍ഡ് ലീസിംഗ്. 
ആകര്‍ഷകമായ പലിശയാണ് ഈ സ്‌കീം വാഗ്ദാനം ചെയ്യുന്നത്. അതേസമയം പദ്ധതിയുടെ കൃത്യമായ റിസ്‌കുകളും, സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെ പരിമിതികളും അറിയേണ്ടതുണ്ട്.

എന്താണ് ഗോള്‍ഡ് ലീസിംഗ്?

പണം പലിശയ്ക്ക് നല്‍കുന്നതുപോലെ തന്നെയാണ് ഗോള്‍ട് ലീസിംഗും. വീട്ടിലോ ബാങ്ക് ലോക്കറിലോ വെറുതെ ഇരിക്കുന്ന സ്വര്‍ണ്ണം വില്‍ക്കാതെ, അത് ആവശ്യമുള്ള മറ്റൊരാള്‍ക്ക് താല്‍ക്കാലികമായി വാടകയ്ക്ക് നല്‍കുന്ന രീതിയാണിത്. പ്രധാനമായും ജുവലറികളാണ് ഇത്തരം സ്‌കീമുകളുടെ പ്രധാന ഉപഭോക്താക്കള്‍. ഇതു വഴി സ്വര്‍ണ്ണം നല്‍കുന്നവര്‍ക്ക് പലിശയോ വരുമാനമോ നേടാനാകും. സ്വര്‍ണത്തിന്റെ വില വര്‍ദ്ധിക്കുന്നതിന്റെ ലാഭം നിലനിര്‍ത്തിക്കൊണ്ടുതന്നെ, വര്‍ഷം 2.75% മുതല്‍ 4.5% വരെ വരുമാനം നേടാം. 


ഇതിനായി ആദ്യം സ്വര്‍ണത്തിന്റെ പരിശുദ്ധി അംഗീകൃത കേന്ദ്രങ്ങളില്‍ പരിശോധിച്ച് തിട്ടപ്പെടുത്തും. തുടര്‍ന്ന് സര്‍ക്കാരിന്റെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമിന് കീഴില്‍, ഈ സ്വര്‍ണം ബാങ്കുകളില്‍ നിക്ഷേപിക്കാം. ബാങ്ക് അതിന്റെ കൃത്യമായ അളവും, കാലാവധിയും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. സ്വകാര്യ പ്ലാറ്റ്‌ഫോമുകളും സമാനമായ രീതി പിന്തുടരുന്നുണ്ട്. ബാങ്കുകളോ, സ്വകാര്യ ആപ്പുകളോ ഈ സ്വര്‍ണം ഒരുമിച്ച് പൂള്‍ ചെയ്ത് ജുവലറികള്‍ക്ക് ബിസിനസ് ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കുന്നു. ഇതില്‍ നിന്നും ലഭിക്കുന്ന വാടകയുടെ ഒരു ഭാഗം നിക്ഷേപകന് പലിശയായി ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണമായോ അല്ലെങ്കില്‍ അന്നത്തെ വിപണി വിലയ്ക്കുള്ള പണമായോ തിരികെ കിട്ടും.

എന്നാല്‍ ഈ പദ്ധതി ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകള്‍ പോലെ പൂര്‍ണ്ണ സുരക്ഷിതമല്ല. കൗണ്ടര്‍പാര്‍ട്ടി ഡിഫോള്‍ട്ട് റിസ്‌ക് ആണ്ഏറ്റവും പ്രധാനം. സ്വര്‍ണം വാടകയ്ക്ക് എടുത്ത ജുവലറിയോ, ഇടനിലക്കാരായ സ്വകാര്യ പ്ലാറ്റ്‌ഫോമോ തകരുകയോ, സാമ്പത്തിക ബാധ്യതയില്‍ പെടുകയോ ചെയ്താല്‍ നിക്ഷേപകന് സ്വര്‍ണം പൂര്‍ണ്ണമായി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ' ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം ' വഴി ബാങ്കുകളില്‍ നടത്തുന്ന സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ്ണമായ സുരക്ഷയും, നിയന്ത്രണവുമുണ്ട്. എന്നാല്‍ വിപണിയിലുള്ള പല പുതിയ ഡിജിറ്റല്‍, സ്വകാര്യ ഗോള്‍ഡ് ലീസിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്കും ആര്‍ബിഐ, സെബി എന്നിവരുടെ നിയന്ത്രണങ്ങളോ നിക്ഷേപക സംരക്ഷണ നിയമങ്ങളോ ബാധകമല്ല. ഡിജിറ്റല്‍ ഗോള്‍ഡ് ഉല്‍പ്പന്നങ്ങള്‍ സെക്യൂരിറ്റീസുകളുടെ പരിധിയില്‍ വരില്ലെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. 

News Image

തലശ്ശേരി വ്യാപാരി വ്യവസായി സഹകരണ സംഘത്തില്‍ വന്‍ ക്രമക്കേട്; കോടികളുമായി സെക്രട്ടറി മുങ്ങി

തലശ്ശേരി: വ്യാപാരികളുടെ സഹകരണ സംഘത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട്. കോടികളുടെ തട്ടിപ്പ് നടത്തി സെക്രട്ടറി മുങ്ങിയതായി പരാതി. ഒ.വി റോഡില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി വ്യാപാരി വ്യവസായി വെല്‍ഫെയര്‍ സഹകരണ സംഘത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 

സംഭവം പുറത്തായതോടെ സംഘത്തിന്റെ ഓഫിസ് കഴിഞ്ഞ കുറച്ച് ദിവസമായി പൂട്ടിയിട്ടിരിക്കുകയാണ്. സെക്രട്ടറി ജ്യോതിഷിനെതിരെ സഹകരണസംഘം ഭാരവാഹികള്‍ അസി. രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. സെക്രട്ടറി മുങ്ങിയതോടെ സംഘത്തില്‍ നിക്ഷേപം നടത്തിയ വ്യാപാരികളും പൊതുജനങ്ങളും ഏറെ ആശങ്കയിലാണ്. നിരവധിപേര്‍ ലക്ഷക്കണക്കിന് രൂപ സംഘത്തില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. നിക്ഷേപ തുകയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയെ തുടര്‍ന്ന് പലരും സംഘവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓഫീസ് അടഞ്ഞുകിടക്കുന്നതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.  വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മുനിസിപ്പല്‍ കമ്മിറ്റിക്ക് കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

അതേസമയം, സഹകരണ സംഘം ഭാരവാഹികള്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. സംഘത്തിന്റെ 
ഔദ്യോഗിക അറിവോ അനുമതിയോ ഇല്ലാതെ സെക്രട്ടറി സ്വന്തം നിലക്ക് വിവിധ വ്യക്തികളില്‍ നിന്ന് ആറര ശതമാനം പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചെന്ന് വ്യാപാരി പ്രതിനിധികള്‍ പറയുന്നു. ഈ തുകയാണ് ഇപ്പോള്‍ തിരികെ ലഭിക്കാത്തത്. 
സെക്രട്ടറി സ്വീകരിച്ച നിക്ഷേപങ്ങളുടെ കൃത്യമായ കണക്കോ, എത്ര പേരില്‍ നിന്നാണ് പണം സമാഹരിച്ചതെന്ന വിവരമോ ഇതുവരെ ലഭിച്ചിട്ടില്ല. 
 

News Image

തുടങ്ങനാട് സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ്; മുന്‍ സെക്രട്ടറിമാരായ ദമ്പതികളുടെ സ്വത്ത് ജപ്തി ചെയ്തു

 

:സ്വന്തം ലേഖിക
 

തൊടുപുഴ: തുടങ്ങനാട് സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ മുന്‍ ബാങ്ക് സെക്രട്ടറിമാരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു. ഇടുക്കി ജില്ലാ സഹകരണസംഘം 
ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം. കലാവതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. മുന്‍ സെക്രട്ടറിമാരായ ബെന്നി മാത്യു, ഭാര്യ മേരി സിബിള്‍ അലക്സ് എന്നിവരില്‍നിന്ന് ബാങ്കിന് വരുത്തിയ നഷ്ടം ഈടാക്കുന്നതിനാണ് നടപടി. നിലവില്‍ തിട്ടപ്പെടുത്തിയ ക്രമക്കേട് തുകയായ 37,01,857 രൂപയും ഇതിന്റെ 12 ശതമാനം പലിശയായ 17,71,146 രൂപയും ഉള്‍പ്പെടെ ആകെ 54,73,003 രൂപ ഈടാക്കുന്നതിനായാണ്  ഇവരുടെ സ്വത്ത് ജപ്തി ചെയ്തത്. ബെന്നി മാത്യുവിന്റെ പേരില്‍ മുട്ടം വില്ലേജിലുള്ള 94.22 ആര്‍, 53 ആര്‍ വസ്തുവകകളാണ് ജപ്തിചെയ്തത്. നിലവിലെ 121 കേസുകളിലാണ് നടപടി. അന്വേഷണത്തിലിരിക്കുന്ന മറ്റ് നിരവധി കേസുകളും ഇവര്‍ക്കെതിരെയുണ്ട്. 

ബാങ്കില്‍ 2014 നവംബര്‍ ഒന്നുമുതല്‍ സെക്രട്ടറിയായിരുന്ന ബെന്നി മാത്യു 2023 മാര്‍ച്ച് 31നാണ് വിരമിച്ചത്. തുടര്‍ന്ന് 2023 ഏപ്രില്‍ ഒന്നുമുതല്‍, ബെന്നി മാത്യുവിന്റെ ഭാര്യയും  അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന മേരി സിബിള്‍ അലക്സ് സെക്രട്ടറിയായി. 2025 മേയ് 31 നാണ് ഇവര്‍ വിരമിക്കുന്നത്.  ഇരുവരും ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ബാങ്കിന് സാമ്പത്തികനഷ്ടം വരുത്തിയതായി വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 


കാര്‍ഷിക വായ്പയെടുത്ത ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരില്‍ നിന്നും നബാര്‍ഡില്‍ നിന്നും തിരികെ ലഭിക്കുന്ന പലിശത്തുക വിതരണം ചെയ്യാതെ, ബാങ്കിലെ സസ്പെന്‍സ് അക്കൗണ്ടുകളില്‍  സൂക്ഷിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ 121 സസ്പെന്‍സ് അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന ഒരുകോടിയോളം രൂപ വ്യാജരേഖ ചമച്ചും ഗൂഢാലോചന നടത്തിയും ഇരുവരും പിന്‍വലിച്ചു. ബന്ധുക്കളുടെയും മറ്റ് പലരുടെയും വായ്പക്കണക്കുകളിലേക്കും പണംമാറ്റി. 


പണം ഈടാക്കുന്നതിനായി തൊടുപുഴ അസിസ്റ്റന്റ് രജിസ്ട്രാര്‍ മുന്‍പാകെ ആര്‍ബിട്രേഷന്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, കേസ് നടപടികളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി, ബെന്നി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള മുട്ടം വില്ലേജിലെ ബ്ലോക്ക് 17ല്‍പ്പെട്ട വസ്തുക്കള്‍ മറ്റുള്ളവരുടെ പേരിലേക്ക് മാറ്റാനും ഇവ ഈട് നല്‍കി വായ്പയെടുക്കാനും ശ്രമം നടക്കുന്നതായി ബാങ്ക് ഭരണസമിതിക്ക് വിവരം ലഭിച്ചു. ഈ സാഹചര്യത്തിലാണ് അടിയന്തര ജപ്തിക്ക് ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടത്. 

നിലവില്‍ നിക്ഷേപങ്ങള്‍ പോലും തിരികെ നല്‍കാന്‍ സാധിക്കാത്തവിധം ബാങ്ക് പ്രതിസന്ധിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് തൊടുപുഴ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) റിപ്പോര്‍ട്ടുചെയ്തിരുന്നു.

News Image

ഇന്ന് അന്താരാഷ്ട്ര സഹകരണദിനം; അറിയാം സഹകരണദിന ചരിത്രം

ഇന്ന് അന്താരാഷ്ട്ര സഹകരണദിനം. എല്ലാ വർഷവും ജൂലൈയിലെ ആദ്യ ശനിയാഴ്ചയാണ് അന്താരാഷ്ട്ര സഹകരണ ദിനമായി  (International Day of Cooperatives) ആചരിക്കുന്നത്.  ഐക്യരാഷ്ട്രസഭയുടെയും (UN) ഇൻ്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിന്റെയും (ICA) നേതൃത്വത്തിലാണ് ഓരോ വർഷവും സഹകരണ ദിനാചരണം സംഘടിപ്പിക്കുന്നത്. സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും അവ സമൂഹത്തിന് നൽകുന്ന സംഭാവനകളെക്കുറിച്ചും ജനങ്ങളിൽ അവബോധം വളർത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. "സമാധാനപരമായ ഒരു ലോകത്തിനായി സഹകരണ സ്ഥാപനങ്ങൾ" (Cooperatives for a peaceful world) എന്നതാണ് ഇത്തവണത്തെ പ്രമേയം. സുസ്ഥിരമായ സമാധാനത്തിന് എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം, ജനാധിപത്യപരമായ പങ്കാളിത്തം, ഉത്തരവാദിത്വം, പങ്കാളിത്തത്തിലധിഷ്ഠിതമായ സാമ്പത്തിക അവസരങ്ങൾ എന്നിവ അനിവാര്യമാണ് എന്നാണ് ഈ സന്ദേശം മുന്നോട്ടുവയ്ക്കുന്നത്. 

1923 മുതൽ ഇൻ്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് (ICA) സഹകരണദിനം ആചരിക്കുന്നുണ്ടെങ്കിലും, 1995ലാണ്  ഐക്യരാഷ്ട്രസഭ ഇത് ഔദ്യോഗികമായി അംഗീകരിച്ചത്.  സാമ്പത്തിക വികസനം, സാമൂഹിക നീതി, ഐക്യദാർഢ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സഹകരണ മേഖല വലിയ പങ്കുവഹിക്കുന്നുണ്ട്.  കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്ക് സഹകരണ പ്രസ്ഥാനങ്ങൾ നൽകിയ സംഭാവനകൾ എടുത്തുപറയാവുന്നതാണ്.1923 മുതൽ ഇൻ്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് (ICA) ഈ ദിനം ആചരിക്കുന്നുണ്ടെങ്കിലും, 1995-ൽ ഐക്യരാഷ്ട്രസഭ ഇത് ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. സാമ്പത്തിക വികസനം, സാമൂഹിക നീതി, ഐക്യദാർഢ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സഹകരണ മേഖല വലിയ പങ്കുവഹിക്കുന്നുണ്ട്.


 

News Image

ശമ്പള പരിഷ്കരണ കുടിശ്ശിക; ധർണയുമായി കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി

ആലപ്പുഴ: കേരള ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാത്ത ബാങ്ക് മാനേജ്മെന്റ് നടപടിയിൽ പ്രതിഷേപ്രതിഷേധിച്ച് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി )  ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൻ ധർണ സംഘടിപ്പിച്ചു. 
കേരള ബാങ്ക് ആലപ്പുഴ റീജിണൽ ഓഫീസിനു മുന്നിൽ നടന്ന ധർണ അമ്പലപ്പുഴ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി. എൻ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് വി.ആർ. റെജികുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹരിഹര ബ്രഹ്മ മോഹനൻ, ബെഫി ജില്ലാ സെക്രട്ടറി എസ് സി സുരേഷ്, എം.എം. ലിജിമോൾ എന്നിവർ സംസാരിച്ചു.

News Image

ജില്ലാ സഹകരണബാങ്ക് തിരിച്ചുവരുമോ? അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നിറഞ്ഞ് ടീം കോപ്പറേറ്റീവിന്റെ ചര്‍ച്ച


കണ്ണൂര്‍:  ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ ജില്ലാ സഹകരണബാങ്ക് തിരിച്ചുവരുമോ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. നബാര്‍ഡ് റിട്ട. ചീഫ് ജനറല്‍ മാനേജറും കേരള ബാങ്ക് മാനേജ്മെന്റ് ബോര്‍ഡ് മെമ്പറുമായ ബൈജു എന്‍. കുറുപ്പ് മോഡറേറ്ററായി. സഹകരണ ജനാധിപത്യവേദി മുന്‍ ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള, കെ.എസ്.എഫ്.ഇ മുന്‍ ചെയര്‍മാനും കേരള ബാങ്ക് മാനേജ്മെന്റ് ബോര്‍ഡ് മുന്‍ മെമ്പറുമായ അഡ്വ. മണി വിതയത്തില്‍, പ്രമുഖ സഹകരണ വിദഗ്ധനും എ.സി.എസ്.ടി.ഐ മുന്‍ ഡയറക്ടറുമായ ബി.പി.പിള്ള, എറണാകുളം ജില്ലാ സഹകരണബാങ്ക് മുന്‍ പ്രസിഡണ്ട് അഡ്വ.എം.എം. മോനായി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് റിട്ട. ചീഫ് മാനേജര്‍ എം.എം.ഫിലിപ്പ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സഹകാരികള്‍ തങ്ങളുടെ നിര്‍ദേശങ്ങളും ആശങ്കകളും പങ്കുവെച്ചു. 

കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള സഹകാരികളും സഹകരണബാങ്ക് ജീവനക്കാരും ഭരണസമിതിയംഗങ്ങളും ചര്‍ച്ചയില്‍ പങ്കാളികളായി. ടീം കോപ്പറേറ്റീവ് പ്രൊജക്ട്് ഡയറക്ടര്‍ മധു ചെമ്പേരി, സജീഷ് കുട്ടനെല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചയില്‍ നിന്നും ക്രോഡീകരിച്ച ക്രിയാത്മകമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

News Image

കേരളത്തിന്റെ വികസനത്തിന് പൂർണ്ണ പിന്തുണയുമായി നബാർഡ്

തിരുവനന്തപുരം  : നബാർഡ് കേരള ചീഫ് ജനറൽ മാനേജർ നഗേഷ് കുമാർ അനുമാല  മുഖ്യമന്ത്രി വി.ഡി. സതീശനുമായി  നിയമസഭയിൽ അദ്ദേഹത്തിൻ്റെ ചേംബറിൽ  കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ അടിസ്ഥാന സൗകര്യത്തെ മുൻനിർത്തി അതിന്റെ വികസനത്തിനും കാർഷിക ഉന്നമനത്തിനും ശക്തമായ പിന്തുണ അറിയിക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. നബാർഡ് സംസ്ഥാനത്ത് നടപ്പിലാക്കിയതും വരും കാലത്ത് നടപ്പിലാക്കേണ്ടതുമായ പദ്ധതികൾ, സംസ്ഥാന ബജറ്റിൽ ഉൾക്കൊള്ളിച്ച പദ്ധതികളായ അടിസ്ഥാന സൗകര്യ വികസനം, കാർഷിക പുരോഗതി, തീരദേശ സംഭരണം, കണക്റ്റിവിറ്റി എന്നീ പദ്ധതികൾക്കും നബാർഡിന്റെ എല്ലാ പിന്തുണയും അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി.  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ജലജീവൻ മിഷന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി നടപ്പിലാക്കുന്ന പദ്ധതികൾ, കിഫ്ബി ഫുഡ് പാർക്കുകൾ  എന്നിവയ്ക്കുള്ള  നബാർഡിന്റെ  ധനസഹായവും പങ്കാളിത്തവും എന്നിവ ചർച്ചാവിഷയമായി. നബാർഡിന്റെ  നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ സർക്കാർ പദ്ധതികളും അതിന്റെ പുരോഗതിയും കേരളത്തിന്റെ വികസനരംഗത്ത് നബാർഡിന്റെ  സാമ്പത്തിക ഇടപെടലുകൾ എന്നിവ സി.ജി.എം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി, ഗ്രാമീണ അടിസ്ഥാന സൗകര്യ  വികസനത്തിനോടൊപ്പം തന്നെ സർക്കാരിന്റെ വികസന പദ്ധതിയോട്
 ചേർന്ന് നിന്ന്  കാർഷിക മേഖലയിലെ ആധുനികവത്ക്കരണം, കാർഷിക സംരംഭങ്ങൾക്ക് പൂർണ്ണ പിന്തുണ, പുതിയതായ സാങ്കേതികവിദ്യകളുടെ പ്രചാരണം  എന്നിവയിലും നബാർഡ് ഗവൺമെന്റിന് ഒപ്പമുണ്ടാകുമെന്നും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി.

News Image

ഫോണ്‍പേ വാലറ്റ് ഉപഭോക്താക്കള്‍ക്ക് ഉഗ്രന്‍ പണി; ഇന്‍ആക്ടീവ് വാലറ്റുകള്‍ക്ക് പിഴ

ഉപഭോക്താക്കള്‍ക്കായി പുതിയ നിബന്ധനകളുമായി ഫോണ്‍പേ. ദീര്‍ഘകാലമായി വാലറ്റ് ഉപയോഗിക്കാതിരിക്കുകയും എന്നാല്‍ വാലറ്റില്‍ ബാലന്‍സ് നിലനിര്‍ത്തുകയും ചെയ്യുന്നവരില്‍ നിന്ന് മെയിന്റനന്‍സ് ഫീ ഈടാക്കാനാണ് കമ്പനിയുടെ തീരുമാനം. നിശ്ചിത കാലാവധിക്കുള്ളില്‍ വാലറ്റ് സജീവമാക്കിയില്ലെങ്കില്‍ അക്കൗണ്ടിലുള്ള പണം നഷ്ടമാകുന്ന രീതിയിലാണ് പുതിയ പരിഷ്‌കാരം. 

12 മാസമോ അതിലധികമോ  കാലയളവില്‍ യാതൊരുവിധ ഇടപാടുകളും നടത്താത്ത വാലറ്റുകളെയാണ് 'ഇന്‍ആക്ടീവ്'പട്ടികയില്‍ ഫോണ്‍പേ ഉള്‍പ്പെടുത്തുക. ഇങ്ങനെയുള്ള 
വാലറ്റുകളില്‍ പണമുണ്ടെങ്കില്‍ പ്രതിമാസ/ത്രൈമാസ മെയിന്റനന്‍സ് ചാര്‍ജ് ഈടാക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

വാലറ്റിലെ തുക പൂജ്യമാകുന്നത് വരെയോ വാലറ്റ് വീണ്ടും സജീവമാകുന്നത് വരെ ഇത്തരത്തില്‍ തുക ഈടാക്കിക്കൊണ്ടിരിക്കും.
 

News Image

കാലിക്കറ്റ് നോര്‍ത്ത് സര്‍വീസ് സഹകരണ ബാങ്കിന്റെ ജീവിതശൈലീ രോഗ ബോധവത്ക്കരണ ക്ലാസ് 21ന്


കോഴിക്കോട്: കാലിക്കറ്റ് നോര്‍ത്ത്  സര്‍വീസ് സഹകരണ ബാങ്കിന്റെ കാരപ്പറമ്പ് നീതി മെഡിക്കല്‍ ലാബ് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ 21ന് വൈകിട്ട് നാലിന് ജീവിതശൈലീ രോഗ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. കാരപ്പറമ്പ് നീതി മെഡിക്കല്‍ ലാബ് പരിസരത്തു നടക്കുന്ന ക്യാമ്പില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം മുന്‍ മേധാവി ഡോ. പി. കെ. ശശിധരന്‍ ' ജീവിതശൈലീ രോഗങ്ങള്‍ നിങ്ങള്‍ അറിയേണ്ടതും ചെയ്യേണ്ടതും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ബാങ്ക് പ്രസിഡണ്ട് ഇ.പ്രേംകുമാര്‍ അധ്യക്ഷനാകും.  
നഗരസഭാ കൗണ്‍സിലര്‍മാരായ എം. എം.ലത, ഷിംജിത് ടി.എസ്, ഷൈനി 
ശോഭിത കെ.സി,  ബാങ്ക് പ്രസിഡണ്ട് കെ.പി. അജയകുമാര്‍,  PACS അസോസിയേഷന്‍ സെക്രട്ടറി ടി.വി. നിര്‍മ്മലന്‍, KCEU CNSCB യൂണിറ്റ് സെക്രട്ടറി ഫിറോസ്ഖാന്‍ എന്‍.പി, ബാങ്ക് സെക്രട്ടറി ബിന്ദുഷ വി.ടി എന്നിവര്‍ സംസാരിക്കും.

News Image

കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണം ​​​​​​​


കണ്ണൂര്‍: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ക്കായി യോഗാ ദിനാചരണവും ഒത്തുചേരലും സംഘടിപ്പിക്കും. ജൂണ്‍ 21ന് ഞായറാഴ്ച രാവിലെ 8 മണിക്ക് കതിരൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പിഎസിഎസ് സംസ്ഥാന സെക്രട്ടറി പി. ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ യോഗ അസോസിയേഷന്‍ സെക്രട്ടറി ഡോ. പ്രേമരാജന്‍ കാന വിശിഷ്ടാതിഥിയാകും. യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ഷില്‍ന, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. സനില്‍കുമാര്‍ തുടങ്ങിയവരും സഹകരണ മേഖലയിലെ ജീവനക്കാരും പങ്കെടുക്കുന്നു.

News Image

സഹകരണ മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷകളേകി ബഡ്ജറ്റ്

തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കി യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ്. സഹകരണ മേഖലയ്ക്കായി ആകെ 114.44 കോടി രൂപയാണ് വകയിരുത്തിയത്. സമീപകാലത്ത് സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്ക് നിക്ഷേപകരുടെ ഇടയില്‍ മങ്ങലേറ്റിട്ടുണ്ടെന്നും ഇത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബഡ്ജറ്റില്‍ പറയുന്നു. 

സഹകരണ സംഘങ്ങളിലെ നിക്ഷേപത്തുക  യഥാസമയം മടക്കി നല്‍കാന്‍ കഴിയുന്ന തരത്തില്‍ നിക്ഷേപ ഗ്യാരന്റി സ്‌കീമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള പദ്ധതി നടപ്പിലാക്കും.  സപ്ലൈകോയുടെ നേതൃത്വത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിലും വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളിലും സഹകരണ മേഖലയെ കൂടി പങ്കാളികളാക്കും. സംസ്ഥാനത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ സാധ്യതകളില്‍ സഹകരണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി '100 % ഊര്‍ജ്ജ സ്വയംപര്യാപ്ത സഹകരണ സംഘങ്ങള്‍' എന്ന പദ്ധതി നടപ്പാക്കുമെന്നും ബഡ്ജറ്റില്‍ പറയുന്നു. 

സഹകരണ മേഖലയില്‍ പി.സി.പി (പൊതു സഹകരണ പങ്കാളിത്തം) മാതൃകയില്‍ പദ്ധതികളാരംഭിക്കാന്‍ പ്രോത്സാഹനം നല്‍കുമെന്നും ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

News Image

കാലിക്കറ്റ് സര്‍വീസ് സഹകരണ ബാങ്ക് ഹരിതഭവനം പദ്ധതി ഉദ്ഘാടനം 13ന്

കോഴിക്കോട്: കാലിക്കറ്റ് സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഹരിതഭവനം  പദ്ധതി ഉദ്ഘാടനവും വിവിധ പുരസ്‌കാര വിതരണവും അനുമോദനവും നാളെ              ( ജൂണ്‍ 13 ശനിയാഴ്ച) നടക്കാവ് ഈസ്റ്റ് എവന്യു ഹോട്ടലില്‍ നടക്കും. കേരള ബാങ്ക് ചെയര്‍മാന്‍ പി. മോഹനന്‍ മാസ്റ്റര്‍ ഹരിതഭവനം പദ്ധതി ഉദ്ഘാടനം നിര്‍വഹിക്കും. അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് 2026 കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഡോ. എസ്. ജയശ്രീയും പെര്‍ഫോര്‍മന്‍സ് എക്‌സലന്‍സ് അവാര്‍ഡ് അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ്) കിഷോര്‍ കെ.ജോസും നിര്‍വഹിക്കും. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ബാബു പറമ്പത്ത് കോപ്പറേറ്റീവ്  ഗ്രീന്‍ ഹോം പദ്ധതിയെക്കുറിച്ച് വിശദീകരിക്കും.

ചടങ്ങില്‍ ടൗണ്‍ ബാങ്ക് ചെയര്‍മാന്‍ വി. നിര്‍മ്മലന്‍ അധ്യക്ഷനാകും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ സി.പി. അബ്ദുള്‍ സലിം, സഫറി വെള്ളയില്‍, ശ്രീജ സി.നായര്‍, കോഴിക്കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഇ. പ്രേംകുമാര്‍, പ്രൈമറി കോപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എന്‍. സുബ്രഹ്‌മണ്യന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് പി. നിഖില്‍, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ. ബൈജു, ടൗണ്‍ ബാങ്ക് വൈസ് ചെയര്‍മാന്‍ അഡ്വ.ഒ.എം.ഭരദ്വാജ്, ജനറല്‍ മാനേജര്‍ ഇ.സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും. 

കേരളത്തില്‍ ആദ്യമായാണ് ഒരു സഹകരണ സ്ഥാപനം ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ഭവനങ്ങള്‍ ഹരിതഭവനങ്ങളാക്കി മാറ്റുന്ന കോപ്പറേറ്റീവ് ഗ്രീന്‍ ഹൗസ് പദ്ധതി നടപ്പിലാക്കി മാതൃക സൃഷ്ടിക്കാനൊരുങ്ങുന്നത്. 
 

News Image

സഹകരണ മേഖലയെ കൊള്ളയടിക്കുന്നവർക്കെതിരെ  കക്ഷിരാഷ്ട്രീയം ഇല്ലാതെ നിയമനടപടി  സ്വീകരിക്കും: മന്ത്രി എം. ലിജു

തൃശൂർ: സഹകരണ മേഖലയിലെ  അഴിമതിയും തകർച്ചയും മൂലം  ജനങ്ങൾക്ക് ആശങ്ക ഉണ്ടായിട്ടുണ്ടെന്നും സഹകരണ മേഖലയെ കൊള്ളയടിക്കുന്നവർക്കെതിരെ കക്ഷിരാഷ്ട്രീയം ഇല്ലാതെ നിയമനടപടി  സ്വീകരിക്കുമെന്നും സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു.   കേരള സർക്കാർ സഹകരണ വകുപ്പ് തണൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിയ്യൂർ മണലാർക്കാവ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം. ലിജു. 
വൻകിട പ്രഖ്യാപനങ്ങൾ നടത്താതെ എവിടെയാണ് ചോർച്ച എന്ന് കണ്ടുപിടിച്ച് സഹകരണ ബാങ്കുകളുടെ വിശ്വസ്തത ഉറപ്പുവരുത്തേണ്ടതാണെന്നും ഈ മേഖലയെ ജനകീയമാക്കാൻ ചെറുപ്പക്കാർക്ക് അവസരം കൊടുക്കുമെന്നും അതിനാൽ  സ്കൂൾ കുട്ടികളെ വരെ ചേർത്തുപിടിച്ച്  മുന്നോട്ടുപോകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി  നൂറു ദിവസത്തിനുള്ളിൽ ക്രിയാത്മകമായ കാര്യങ്ങൾ നടത്തുവാൻ സഹകരണ വകുപ്പ് തീരുമാനിച്ചു. 

 മണലാർക്കാവ് ക്ഷേത്ര മൈതാനത്ത് മന്ത്രി ചെടികൾ നട്ട് പരിസ്ഥിതിദിന സന്ദേശം പകർന്നു.
സംസ്ഥാന  സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം  പി. ആർ. വർഗീസ് മാസ്റ്റർ  അധ്യക്ഷനായി.   തൃശ്ശൂർ ജനറൽ ജോയിന്റ് രജിസ്ട്രാർ  ജൂബി ടി. കുര്യാക്കോസ്, അഡ്വ. ഷോൺ പല്ലിശ്ശേരി, എം. ബാലാജി, ശാരി കിഷോർ, സി.എൻ. ഗോവിന്ദൻകുട്ടി, ടി.നരേന്ദ്രൻ, എം. കെ. അബ്ദുൽസലാം, എൻ.കെ. പ്രമോദ് കുമാർ, അഡ്വ. പി.ആർ.വാസു,  ടി. കെ. ഉണ്ണികൃഷ്ണൻ, സായൂജ് എം. എം, നിഷ പി.സി, കെ. എസ്. രാമചന്ദ്രൻ,  വിജയാംബിക, എന്നിവർ പങ്കെടുത്തു.

News Image

വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥ സർവീസിൽ നിന്നും വിരമിച്ചത് കടബാധ്യത തീർത്ത് നൽകി; മാതൃകയായി മേഴ്സി ചെറിയാൻ

കോഴിക്കോട്: കടക്കെണിയിലായ കിടപ്പാടം ജപ്തി ചെയ്യാൻ  നാല് വർഷം മുമ്പ് എത്തിയ റിക്കവറി ഓഫീസർ കഴിഞ്ഞ ദിവസം ബാങ്കിൽനിന്നു വിരമിച്ചത് ആ കുടുംബത്തിന്റെ ബാധ്യതകൾ അടച്ചു തീർത്ത്  ആധാരം തിരിച്ചേൽപിച്ച ശേഷം. കൊയിലാണ്ടി താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്കിലെ അസിസ്റ്റന്റ് സെക്രട്ടറി വേങ്ങേരി ഗ്രീഷ്മത്തിൽ മേഴ്സി ചെറിയാനാണ്  മാതൃകാപരമായ തീരുമാനത്തിന് ശേഷം  സർവീസിൽ നിന്നും പടിയിറങ്ങിയത്.  ബാലുശ്ശേരി പുത്തൂർവട്ടം കവുങ്ങിൻതോട്ടത്തിൽ ജാനുവിനും മകൾക്കുമാണ് നഷ്ടപ്പെടുമെന്ന് കരുതിയ കിടപ്പാടം മേഴ്സി ചെറിയാൻ വീണ്ടെടുത്ത് നൽകിയത്. 


2016ൽ ആണ് ജാനു കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നു 75,000 രൂപ വായ്പ എടുത്തത്. തിരിച്ചടയ്ക്കാനാവാതെ വന്നതോടെ മുതലും പലിശയും വർധിച്ച് കിടപ്പാടം ജപ്തി ഭീഷണിയിലായി. 2022ൽ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന നടപടികൾക്കായി സെയിൽ ഓഫിസർക്കൊപ്പം അന്ന് റിക്കവറി ഓഫിസർ ആയിരുന്ന മേഴ്സി ചെറിയാനും എത്തി. അന്ന് ജാനുവിൻ്റെയും കുടുംബത്തിൻ്റെയും അവസ്ഥ നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു.  അദാലത്തിലൂടെ വായ്പ തീർപ്പാക്കാൻ ബാങ്ക് അവസരം നൽകിയെങ്കിലും ജാനുവിനും കുടുംബത്തിനും വായ്പ അടച്ചു തീർക്കാനാകുന്ന അവസ്ഥയിലായിരുന്നില്ല.  ഇവരുടെ ലോൺ പുതുക്കി നൽകിയ ശേഷം മാസത്തവണകൾ സ്വന്തം ശമ്പളത്തിൽ നിന്നും മേഴ്സി  ചെറിയാൻ അടച്ചു തുടങ്ങി. വിരമിച്ചാൽ ബാക്കി ഗഡു അടയ്ക്കാൻ പ്രയാസമാകുമെന്ന് കരുതിയാണ്  അവശേഷിച്ച മുഴുവൻ  തുകയും വിരമിക്കുന്നതിന്റെ തലേന്ന് അടച്ച് തീർപ്പാക്കിയത്. 

ഇതിനായി കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയനിൽ (കെസിഇയു) നിക്ഷേപിച്ചിരുന്ന തുകയാണ് മേഴ്സി വിനിയോഗിച്ചത്. ജാനുവും മകളും ആധാരം തിരികെ വാങ്ങാ‍ൻ എത്തിയപ്പോഴാണ് അസിസ്റ്റന്റ് സെക്രട്ടറിയാണു ഈ ബാധ്യതകൾ തീർപ്പാക്കിയതെന്ന് മറ്റു ജീവനക്കാരും അറിഞ്ഞത്. ആധാരം തിരികെ നൽകിയ ശേഷം മേഴ്സി ചെറിയാ‍ൻ വിരമിക്കുകയാണെന്ന് മനസ്സിലായതോടെ ജാനുവിനും മകൾ പുഷ്പയ്ക്കും സങ്കടം അടക്കാനായില്ല.

29 വർഷം മുൻപ് ക്ലാർക്ക് ആയാണ്  മേഴ്സി ചെറിയാൻ കൊയിലാണ്ടി താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിൽ ജോലിയിൽ പ്രവേശിച്ചത്.

News Image

സ്വര്‍ണം വിറ്റിട്ടില്ല; വാര്‍ത്തകള്‍ തള്ളി ആര്‍ബിഐ

ഡല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ച തടയാനും വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ത്താനുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചെന്ന വാര്‍ത്തകള്‍ തള്ളി ആര്‍ബിഐ. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യാജമാണെന്ന് കേന്ദ്ര ധനമന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും വ്യക്തമാക്കി. മെയ് 22ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ ആര്‍ബിഐ 1,200 കോടി ഡോളറിന്റെ (ഏകദേശം 1 ലക്ഷം കോടി രൂപയിലധികം) സ്വര്‍ണം വിറ്റഴിച്ചെന്നായിരുന്നു ബ്ലൂംബെര്‍ഗ് ഇക്കണോമിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്നും രാജ്യത്തിന്റെ പക്കലുള്ള ഭൗതിക സ്വര്‍ണശേഖരത്തില്‍ കുറവ് വന്നിട്ടില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. രാജ്യത്തിന്റെ പക്കലുള്ളത് 880.52 ടണ്‍ ഭൗതിക സ്വര്‍ണമാണെന്നാണ് കണക്കുകള്‍. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. 


രാജ്യത്തിന്റെ ഭൗതിക സ്വര്‍ണ ശേഖരം നിലവില്‍ 880.52 മെട്രിക് ടണ്ണാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണ ശേഖരത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. 2025 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 879.58 മെട്രിക് ടണ്ണായിരുന്നു ആര്‍ബിഐയുടെ സ്വര്‍ണ ശേഖരം. ഇതില്‍ നിന്നാണ് നിലവിലെ സ്വര്‍ണ ശേഖരം 880.52 ടണ്ണിലേക്ക് ഉയര്‍ന്നത്. ഒരു വര്‍ഷത്തിനിടെ സ്വര്‍ണ ശേഖരത്തില്‍ 0.94 മെട്രിക് ടണ്ണിന്റെ വര്‍ധനവാണുണ്ടായത്. 

മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ പങ്ക് വലിയ രീതിയില്‍ വര്‍ധിച്ചതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗവും ചൂണ്ടിക്കാട്ടി. 


 

News Image

പോളിമര്‍ പ്ലാസ്റ്റിക്ക് നോട്ടുകള്‍ വീണ്ടും പരീക്ഷിക്കാനൊരുങ്ങി ആര്‍ബിഐ

ഡല്‍ഹി: കറന്‍സിയില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് ആര്‍ബിഐ. 'പോളിമര്‍ പ്ലാസ്റ്റിക് നോട്ടുകള്‍' വീണ്ടും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ആദ്യ ഘട്ടം ഉടന്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 10, 20 രൂപ നോട്ടുകളാകും ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പോളിമര്‍ രൂപത്തില്‍ പുറത്തിറക്കുക. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിനിമയം ചെയ്യപ്പെടുന്നതും പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കുന്നതുമായ നോട്ടുകളാണിതെന്നതിനാലാണ് ആദ്യഘട്ടത്തില്‍ 10, 20 നോട്ടുകളെ പരിഗണിക്കുന്നത്. 


സാധാരണ പേപ്പര്‍ നോട്ടുകള്‍ കോട്ടണ്‍, ലിനന്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നതെങ്കില്‍, പോളിമര്‍ നോട്ടുകള്‍ നിര്‍മ്മിക്കുന്നത് 'ബൈയാക്‌സിലി ഓറിയന്റഡ് പോളിപ്രൊപ്പിലീന്‍' എന്ന പ്രത്യേക തരം പ്ലാസ്റ്റിക് ഫിലിം ഉപയോഗിച്ചാണ്. സാധാരണ നോട്ടുകളെപ്പോലെ തന്നെ ഭാരക്കുറവുള്ളതും മടക്കാന്‍ കഴിയുന്നതുമാണ് ഈ നോട്ടുകളും. എന്നാല്‍ പേപ്പര്‍ നോട്ടുകളേക്കാള്‍ 2 മുതല്‍ 4 മടങ്ങ് വരെ കൂടുതല്‍ കാലം ഇവ കേടുപാടുകൂടാതെ ഇരിക്കും. അതായത് സാധാരണ നോട്ടുകള്‍ ഒന്നര- രണ്ട് വര്‍ഷത്തിനകം നശിക്കുമ്പോള്‍ പോളിമര്‍ പ്ലാസ്റ്റിക്ക് നോട്ടുകള്‍ ഏഴ് വര്‍ഷത്തിലധികം ഈടുനില്‍ക്കും. പൂര്‍ണ്ണമായും വാട്ടര്‍പ്രൂഫ് ആയതിനാല്‍ വെള്ളം നനഞ്ഞാല്‍ ഇവ നശിക്കില്ല. ചെളിയും എണ്ണമയവും പിടിക്കില്ല. അത്യാധുനിക ഹോളോഗ്രാമുകള്‍ ഉള്‍പ്പെടെ ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കള്ളനോട്ടുകള്‍ എത്തുന്നത് തടയാനും സഹായിക്കും.

News Image

റിട്ട. സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ എൻ. നാരായണൻ അന്തരിച്ചു

കണ്ണൂർ: റിട്ടയേർഡ്  സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ  കൂത്തുപറമ്പ് മാങ്ങാട്ടിടം കരിയിൽ സലിനാസിൻ  എൻ. നാരായണൻ ( 80 )  അന്തരിച്ചു. 
ഭാര്യ: ലീല. മക്കൾ: സലിന, സലിൻ കുമാർ. മരുമകൾ ജിബിന സലിൻ കുമാർ

News Image

ടീം കോപ്പറേറ്റീവ് റീജിയണൽ ഓഫീസ് കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു

കണ്ണൂർ:  ടീം കോപ്പറേറ്റീവ് റീജിയണൽ ഓഫീസ് കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചു. 
മലബാർ മേഖലയിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ ഓഫീസ് തുറന്നത്. മേലേ ചൊവ്വ ശിവക്ഷേത്രത്തിനു സമീപം  പ്രവർത്തനം ആരംഭിച്ചിരിക്കുന്ന ഓഫീസ്  കേരള ദിനേശ്  ചെയർമാനും സഹകരണ വകുപ്പ് മുൻ ജോയിൻ്റ് രജിസ്ട്രാറുമായ എം.കെ. ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു.  ടീം  കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി അധ്യക്ഷനായി. ഐ സി എം  മുൻ ഡയറക്ടർ എം.വി. ശശികുമാർ, ചൊവ്വ കോപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡണ്ട് എൻ.ടി. സുധീന്ദ്രൻ മാസ്റ്റർ, എളയാവൂർ  സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി. മനോഹരൻ, ടീം കോപ്പറേറ്റീവ് സ്റ്റാഫ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

News Image

സഹകരണ മേഖലയില്‍ കൂടുതല്‍ നടപടികളുമായി നയപ്രഖ്യാപനം; സഹകരണ വിജിലന്‍സ് കാര്യക്ഷമമാക്കും


തിരുവനന്തപുരം: സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിനുതകുന്ന കൂടുതല്‍ നയങ്ങളുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗം. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയമ ഭേദഗതികളടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു. സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുത്ത് സംസ്ഥാന സര്‍ക്കാര്‍ സഹകരണ മേഖലയെ ശക്തിപ്പെടുത്തുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. 

സഹകരണ മേഖല അഴിമതി മുക്തമാക്കും, സഹകരണ വിജിലന്‍സ് കാര്യക്ഷമമാക്കും, റിസ്‌ക് ഫണ്ട് പദ്ധതി നവീകരിക്കും, നിക്ഷേപഗാരന്റി സ്‌കീം ഫലപ്രദമാക്കും, നിക്ഷേപങ്ങള്‍ യഥാസമയം തിരികെ നല്‍കും, സഹകരണ സംഘങ്ങളില്‍ തിരഞ്ഞെടുപ്പ്  നടത്തും തുടങ്ങിയ കാര്യങ്ങളും നയപ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. 

സഹകരണ മേഖലയിലെ നിലവിലെ പ്രശ്‌നങ്ങള്‍ സമഗ്രമായി പരിഗണിക്കും. നിക്ഷേപകര്‍ക്കും കടമെടുക്കുന്നവര്‍ക്കും  സഹകരണ സ്ഥാപന അംഗങ്ങള്‍ക്കും ഗുണകരമാകുന്ന സംവിധാനങ്ങള്‍ കൊണ്ടുവരും. ഇതിനായി 1969ലെ കേരള കോപ്പറേറ്റീവ് സൊസൈറ്റി നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. 

തട്ടിപ്പും ദുര്‍വിനിയോഗവും കാരണം തടസ്സപ്പെട്ട നിക്ഷേപങ്ങള്‍ ഉടനടി നിക്ഷേപകരിലേക്കെത്തിക്കുന്നതിനാവശ്യമായ നടപടിയെടുക്കും. ദുര്‍വിനിയോഗം  നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിന് കൃത്യമായ മേല്‍നോട്ട സംവിധാനം സ്ഥാപിക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അഴിമതി മുക്തവും സുതാര്യവുമാക്കുന്നതിന് കോപ്പറേറ്റീവ് വിജിലന്‍സ് വിഭാഗത്തെ ശക്തിപ്പെടുത്തും. 

എല്ലാ നിക്ഷേപകര്‍ക്കും നിക്ഷേപത്തിന്മേല്‍ ഗ്യാരണ്ടി ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും നയ പ്രഖ്യാപനത്തില്‍ പറയുന്നു. സഹകരണ സ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ കൃത്യ സമയത്ത് തിരിച്ചടക്കുന്നത് ഉറപ്പാക്കാനുള്ള പദ്ധതി നടപ്പാക്കും. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീമിലും മാറ്റം വരുത്തും. നിക്ഷേപങ്ങളുടെ സുരക്ഷ ശക്തമാക്കുന്നതിനൊപ്പം സഹകരണ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത പുനസ്ഥാപിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നുണ്ട്. 
 

News Image

ടീം കോപ്പറേറ്റീവിൻ്റെ നാലാമത് സഹകരണ പഠനയാത്ര മെയ് 29, 30 തിയ്യതികളിൽ

തൃശൂർ: ടീം കോപ്പറേറ്റീവ് സംഘടിപ്പിക്കുന്ന നാലാമത് സഹകരണ പഠനയാത്ര മെയ് 29, 30 തിയ്യതികളിൽ  മലബാറിലേക്ക് നടക്കും. 29 ന് രാവിലെ തൃശൂരിൽ നിന്നും  പുറപ്പെടുന്ന യാത്ര പുന്നപ്പാല എസ് സി ബി,    ചുങ്കത്തറ എസ് സി ബി (മലപ്പുറം), കാരശ്ശേരി വനിതാ സൊസൈറ്റി, ചോറോട് എസ് സി ബി (കോഴിക്കോട്),  കേരള ദിനേശ്, കണ്ണൂർ ടൗൺ എസ് സി ബി, കൂത്തുപറമ്പ് സി ആർ ബി, കതിരൂർ എസ് സി ബി  എന്നിവിടങ്ങൾ സന്ദർശിച്ച് 30ന് രാത്രി തൃശൂരിൽ തിരിച്ചെത്തും.   ബാങ്കുകളും അനുബന്ധ സ്ഥാപനങ്ങളും  സന്ദർശിച്ച് വൈവിധ്യവത്കരണത്തിൻ്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതികൾ പഠനവിധേയമാക്കും.  കൂടുതൽ വിവരങ്ങൾക്ക്: 9633657272,  9496908426.

News Image

ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ മൂന്നാമത് സഹകരണ പഠനയാത്ര നടന്നു

 

തൃശൂര്‍: ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ പ്രമുഖ സഹകാരികളെയും സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ട് ദിവസങ്ങളിലായി നടന്ന മൂന്നാമത് സഹകരണ  പഠനയാത്ര സമാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലെ മികച്ച സഹകരണ സ്ഥാപനങ്ങള്‍ സംഘത്തിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

 മൂവാറ്റുപുഴ ആനിക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക്, കൂത്താട്ടുകുളം കാക്കൂര്‍ സര്‍വീസ് സഹകരണ ബാങ്ക്,  തങ്കമണി സര്‍വീസ് സഹകരണ ബാങ്ക്,  മാങ്കുളം സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങള്‍ സംഘം സന്ദര്‍ശിച്ചു.  ആനിക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ASCO ഡയഗനോസ്റ്റിക് സെന്റര്‍ സഹകാരികള്‍ക്ക് പുതിയ അനുഭവമായി. അത്യാധുനിക രീതിയിലുള്ള ലബോറട്ടറിക്ക് പുറമെ എക്‌സ് റേ, സി ടി സ്‌കാന്‍ തുടങ്ങിയ സംവിധാനങ്ങളും പഠനയാത്രാ സംഘം സന്ദര്‍ശിച്ചു. തുടര്‍ന്ന് കാക്കൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ KASCO ഫ്രൂട്ട് ആന്റ് വെജിറ്റബിള്‍ പ്രൊസസിംഗ് പ്ലാന്റ് എന്നിവയും സന്ദര്‍ശിച്ചു. നബാര്‍ഡിന്റെ എസ് ആര്‍ എഫ്, എ ഐ എഫ് സ്‌കീമില്‍ ആരംഭിച്ച ഈ പദ്ധതിയുടെ ഡി പി ആര്‍ തയ്യാറാക്കിയതും സാങ്കേതിക സഹായം നല്‍കിയതും ടീം കോപ്പറേറ്റീവാണ്.  തങ്കമണി സര്‍വീസ് സഹകരണ ബാങ്കി നേതൃത്വത്തിലുള്ള ടീ ഫാക്ടറിയും സംഘം സന്ദര്‍ശിച്ചു.


 സഹകരണമേഖലയിലെ വൈവിധ്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അറിയുകയെന്ന ലക്ഷ്യത്തോടെയാണ് പഠനയാത്ര സംഘടിപ്പിച്ചത്. ഊഷ്മളമായ സ്വീകരണമാണ് സഹകരണ പഠനയാത്രാ സംഘത്തിന് വിവിധ ബാങ്കുകളില്‍ നിന്നും ലഭിച്ചത്. സഹകരണ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ക്ലാസുകള്‍ എന്നിവയും യാത്രയുടെ ഭാഗമായി നടന്നു.   ബാങ്കുകള്‍ക്ക് പരസ്പരം മനസ്സിലാക്കാനും, മാതൃക ഉള്‍ക്കൊള്ളാനും, പഠിക്കാനുമുള്ള അവസരമാണ് സഹകരണ പഠന യാത്ര മുന്നോട്ട് വെക്കുന്നതെന്ന് പ്രൊജക്റ്റ് ഡയറക്ടര്‍ മധു ചെമ്പേരി പറഞ്ഞു.
 അടുത്തതായി മലബാര്‍ മേഖലയിലേക്കാണ് ടീം  കോപ്പറേറ്റീവിന്റെ നാലാമത് സഹകരണ പഠനയാത്ര  പ്ലാന്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൊപ്പം സര്‍വീസ് സഹകരണ ബാങ്ക്, കോട്ടായി സര്‍വീസ് സഹകരണ ബാങ്ക്, ശ്രീരാമകൃഷ്ണ സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ ഭരണ സമിതി അംഗങ്ങളാണ് സഹകരണ പഠനയാത്രയില്‍ പങ്കെടുത്തത്. 

News Image

സഹകരണ മേഖലയെ കൂടുതല്‍ ഗൗരവമായി കാണണം: എം.കെ ദിനേശ് ബാബു

കണ്ണൂര്‍: സഹകരണ പ്രസ്ഥാനങ്ങള്‍ കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ കൂടി ആവശ്യമാണ് എന്നറിഞ്ഞുകൊണ്ട് മുന്നോട്ട് പോകണമെന്നും വളരെ ഗൗരവത്തോടെ കാണേണ്ട സഹകരണ പ്രസ്ഥാനങ്ങളെ പലരും അങ്ങനെ കാണാത്തതിന്റെ ഫലമാണ് ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപചയമെന്നും കേരള ദിനേശ് ചെയര്‍മാനും സഹകരണ വകുപ്പ് മുന്‍ ജോയിന്റ് രജിസ്ട്രാറുമായ എം.കെ ദിനേശ് ബാബു. ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ ചൊവ്വ കോപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന 'പിള്ള സാര്‍ സ്പീക്കിങ്ങ്' സഹകരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖല പ്രൊഫഷണലിസത്തിലേക്ക് വന്നാല്‍ മാത്രമേ നിലവില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്ക് മാറ്റമുണ്ടാകൂ. ഇപ്പോഴത്തെ സ്ഥിതിയില്‍ മുന്നോട്ട് പോയാല്‍ സഹകരണ പ്രസ്ഥാനങ്ങളുടെ ഭാവി നശിക്കും. സർക്കാരിന്റെ ട്രഷറിയിലുള്ള പണത്തേക്കാള്‍ കൂടുതല്‍ പണം സഹകരണ പ്രസ്ഥാനങ്ങളുടെ കൈയ്യിലുണ്ടെന്നും നാടിന്റെ സമസ്ത മേഖലയിലും സഹകരണ പ്രസ്ഥാനങ്ങള്‍ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


സെമിനാറിൽ, സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികളും അവ അതിജീവിക്കാനുള്ള മാര്‍ഗങ്ങളും ചര്‍ച്ചചെയ്ത് പ്രമുഖ സഹകരണ വിദഗ്ധനും എസി എസ്ടിഐ മുൻ ഡയറക്ടറുമായ ബി.പി. പിള്ളയുമായി ചോദ്യോത്തരവേള നടന്നു. സഹകരണ മേഖലയിൽ ടീം കോപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച നൂതന പദ്ധതിയായ ഇ.വി ചാർജിംഗ് സ്റ്റേഷൻ്റെ സാധ്യതകളെക്കുറിച്ച് ചോറോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി. ദിനേശൻ, കണ്ണൂർ ടൗൺ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് അഡ്വ.പി.കെ. അൻവർ, ടെക് 7 എനർജി ഡയറക്ടർ ശ്രീകാന്ത് കണ്ണേരി എന്നിവർ സംസാരിച്ചു. ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി അധ്യക്ഷനായി. ചൊവ്വ കോപ്പറേറ്റീവ് റൂറൽ ബാങ്ക് സെക്രട്ടറി എം. സുമേഷ് സ്വാഗതവും, ടീം കോപ്പറേറ്റീവ് കോഡിനേറ്റർ സഞ്ജയ് നന്ദിയും പറഞ്ഞു.

News Image

ടീം കോപ്പറേറ്റീവിന്റെ സഹകരണ സെമിനാര്‍ നാളെ


കണ്ണൂര്‍: ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സഹകരണ സെമിനാര്‍ ' പിള്ള സാര്‍ സ്പീക്കിങ്ങ്' മെയ് 8ന് ഉച്ചയ്ക്ക് 2 മണിക്ക് ചൊവ്വ കോപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. കേരള ദിനേശ് ചെയര്‍മാനും സഹകരണസംഘം മുന്‍ ജോയിന്റ് രജിസ്ട്രാറുമായ ദിനേശ് ബാബു ഉദ്ഘാടനം ചെയ്യും. പ്രമുഖ സഹകാരിയും എസിഎസ്ടിഐ മുന്‍ ഡയറക്ടറുമായ ബി.പി. പിള്ള സെമിനാര്‍ നയിക്കും. ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി അധ്യക്ഷനാകും.  ടെക് 7 എനര്‍ജി ഡയറക്ടര്‍ ശ്രീകാന്ത് കണ്ണേരി, ചോറോട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി. ദിനേശന്‍ എന്നിവര്‍ സഹകരണ മേഖലയില്‍ ഇ വി ചാര്‍ജിംഗ് സ്റ്റേഷന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ക്ലാസെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496908426, 9544638426.


 

News Image

ടീം കോപ്പറേറ്റീവ് സംഘടിപ്പിക്കുന്ന മൂന്നാമത് സഹകരണ പഠനയാത്ര മെയ് 15, 16 തീയതികളിൽ

തൃശൂർ: ടീം കോപ്പറേറ്റീവ് സംഘടിപ്പിക്കുന്ന മൂന്നാമത് സഹകരണ പഠനയാത്ര മെയ് 15, 16 തീയതികളിൽ  മൂന്നാറിലേക്ക് നടക്കും. 15 ന് രാവിലെ തൃശൂരിൽ നിന്നും  പുറപ്പെടുന്ന യാത്ര മൂന്നാർ, മാങ്കുളം, തങ്കമണി  എന്നിവിടങ്ങൾ സന്ദർശിച്ച് 16ന് രാത്രി തൃശൂരിൽ തിരിച്ചെത്തും. യാത്രയുടെ ഭാഗമായി  ആനിക്കാട് സർവീസ് സഹകരണ ബാങ്ക്,   കാക്കൂർ സർവീസ് സഹകരണ ബാങ്ക്, തങ്കമണി സർവീസ് സഹകരണ ബാങ്ക്, മാങ്കുളം സർവീസ് സഹകരണ ബാങ്ക്, മൂന്നാർ സർവീസ് സഹകരണ ബാങ്ക്  എന്നിവിടങ്ങളും അനുബന്ധ സ്ഥാപനങ്ങളും  സന്ദർശിച്ച് വൈവിധ്യവത്കരണത്തിൻ്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതികൾ പഠനവിധേയമാക്കുന്നതിനൊപ്പം മൂന്നാറിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളും  സന്ദർശിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9847315688, 9633657272.

News Image

7,000-ത്തിലധികം വാഹനങ്ങളുമായി ഭാരത് ടാക്സി ചണ്ഡിഗഡിലേക്ക്

 

  • സോന സുരേന്ദ്രന്‍


ചണ്ഡിഗഡ്: സഹകരണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ റൈഡ്-ഹെയിലിംഗ് പ്ലാറ്റ്‌ഫോമായ ഭാരത് ടാക്സി 7,000-ത്തിലധികം വാഹനങ്ങളുമായി ചണ്ഡിഗഡിൽ തങ്ങളുടെ പ്രവർത്തനം ആരംഭിച്ചു.  ഇതിൽ 5,000 ക്യാബുകൾ, 1,500 ഓട്ടോകൾ, 500 ബൈക്ക് ടാക്സികൾ എന്നിവ ഉൾപ്പെടുന്നു. ​ഡൽഹി-എൻ‌സി‌ആർ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ വിജയകരമായ മുന്നേറ്റത്തിന് ശേഷമാണ് ഭാരത് ടാക്സി ചണ്ഡിഗഡിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഡ്രൈവർമാരെ 'സാരഥികൾ' എന്ന് വിശേഷിപ്പിക്കുന്ന ഈ പ്ലാറ്റ്‌ഫോം, പങ്കാളിത്ത ഉടമസ്ഥാവകാശം, ന്യായമായ വരുമാനം, സുതാര്യമായ നിരക്ക് എന്നിവയിലൂടെ വേറിട്ടുനിൽക്കുന്നു.
​നിലവിൽ രാജ്യത്തുടനീളം 5 ലക്ഷത്തിലധികം സാരഥികളും 29 ലക്ഷം ഉപഭോക്താക്കളുമുള്ള ഭാരത് ടാക്സി, ഇന്ത്യയിലെ നഗര ഗതാഗത മേഖലയിൽ ശക്തമായ ഒരു ജനകീയ ബദലായി മാറിയിരിക്കുകയാണ്.
​"ചണ്ഡിഗഡ് ഞങ്ങളെ സംബന്ധിച്ച് സുപ്രധാന വിപണിയാണ്. യാത്രക്കാർക്ക് വിശ്വസനീയമായ സേവനം ഉറപ്പാക്കുന്നതിനൊപ്പം സാരഥികളുടെ സാമ്പത്തിക വളർച്ചയും പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നു," എന്ന് വിവേക് പാണ്ഡെ വ്യക്തമാക്കി.


​NCDC, IFFCO, NABARD തുടങ്ങിയ പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭാരത് ടാക്സി, "സഹകരണത്തിലൂടെ സമൃദ്ധി" എന്ന കാഴ്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. 

News Image

ഐ സി എമ്മിന്റെ ഹയര്‍ ഡിപ്ലോമ ഇന്‍ കോപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:  ഇൻസ്റ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെൻ്റ് (ഐ സി എം) ന് കീഴിലുള്ള  എച്ച് ഡി സി എം ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് കോഴ്സിൻ്റെ 2026 - 27 വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. കേരള സർക്കാരിൻ്റെയും  ഇന്ത്യയിലുടനീളവുമുള്ള അംഗീകാരം  ലഭിച്ച കോഴ്സ് സഹകരണ ബാങ്കുകളിലും  സഹകരണ വകുപ്പിലും  മികച്ച തൊഴിലവസരങ്ങളിലേക്ക് വഴിതെളിക്കുന്നു.  സ്മാർട്ട് ക്ലാസ് മുറികൾ, 
 മികച്ച സൗകര്യമുള്ള ലൈബ്രറി,ഹോസ്റ്റൽ സൗകര്യം എന്നിവയും വിദ്യാർത്ഥികൾക്കായി  ഒരുക്കിയിരിക്കുന്നു.  കൂടുതൽ വിവരങ്ങൾ https://icmtvm.org എന്ന വെബ് സൈറ്റിലോ  ഡോ.ലക്ഷ്മി സുരേഷ് ബാബു, ഐ ഡി സി എം കോഴ്സ് കോഡിനേറ്റർ, 9495953602, 9061124804, എന്ന നമ്പറിലോ  അനില പി നായർ, എച്ച് ഡി സി എം കോഴ്സ് അസിസ്റ്റൻ്റ്, 9946793893എന്ന നമ്പറിലോ ലഭ്യമാകും.

News Image

സഹകരണരംഗം പുരസ്കാരം സമർപ്പിച്ചു

വടകര:  സഹകരണ മേഖലയിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ടീം കോപ്പറേറ്റീവ് ഏർപ്പെടുത്തിയ  
 സഹകരണ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പ്രഥമ സഹകരണ രത്നം പുരസ്കാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സോസൈറ്റിയിലെത്തി  സമർപ്പിച്ചു.

 ചെയർമാൻ പാലേരി രമേശന് വേണ്ടി 
 വൈസ് ചെയർമാൻ എം. എം സുരേന്ദ്രൻ, മാനേജിംഗ് ഡയറക്ടർ ഷാജു എം. ഡി, ഡയറക്ടർമാരായ രാജൻ കെ. ടി ,പ്രകാശൻ, അനന്തൻ, ജി. എം. അഡ്മിൻ  ഷാബു എന്നിവർ ചേർന്ന്  ടീം കോപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, ചോറോട് സഹകരണ ബാങ്ക് പ്രസിഡണ്ട് വി. ദിനേശൻ എന്നിവരിൽ നിന്നും  പുരസ്കാരം സ്വീകരിച്ചു.
 ടീം കോപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ  മധു ചെമ്പേരി, 
ചോറോട് സർവീസ് കോ-ഓപ്പറേറ്റീവ്  ബാങ്ക് സെക്രട്ടറി സുരേഷ്, ഭരണ സമിതി അംഗം മധു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

News Image

ഇരിക്കൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്; കേസെടുക്കാന്‍ കോടതി ഉത്തരവ്

കണ്ണൂർ: നിക്ഷേപിച്ച തുക തിരികെ നൽകിയില്ലെന്നും  കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ആരോപിച്ച് ഇരിക്കൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിക്കും  ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാം  കോടതിയാണ് ഉത്തരവിട്ടത്. നിക്ഷേപകരായ റിട്ട.  പ്രിൻസിപ്പൽ സി. പത്മനാഭൻ, പി ശ്രീജ എന്നിവർ അഡ്വ. മുഹമ്മദ് രിഫായി  പാമ്പുരുത്തി മുഖേന നൽകിയ പരാതിയിലാണ് ഉത്തരവ്.   ബാങ്ക് സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരടക്കം ആറു പേരെ പ്രതി ചേർത്താണ് പരാതി നൽകിയിരിക്കുന്നത്. ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് കോടതിയുടെ നിർദ്ദേശം. 


 ചികിത്സാ ആവശ്യങ്ങൾക്കായി പണം പിൻവലിക്കാൻ എത്തിയ  നിക്ഷേപകരെ ബാങ്ക് അധികൃതർ തെറ്റിദ്ധരിപ്പിച്ചവെന്നും  സ്ഥിര നിക്ഷേപം  സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റാനും വലിയ നിക്ഷേപങ്ങൾ വിഭജിച്ച്  പലരുടെ പേരിലാക്കാനും  നിർബന്ധിച്ചു എന്നും  ഇപ്രകാരം ചെയ്താൽ ഉടൻ പണം നൽകാമെന്ന് വിശ്വസിപ്പിച്ചെങ്കിലും പിന്നീട് പണം നൽകാൻ തയ്യാറായില്ലെന്നും  പരാതിയിൽ  ആരോപിക്കുന്നു.


 ബാങ്കിൻ്റെ പരിധിക്ക് പുറത്തുള്ളവർക്ക് അംഗത്വം നൽകി കോടികൾ വായ്പ നൽകിയെന്നും ഭരണസമിതിക്ക് താല്പര്യമുള്ളവർക്ക് നൽകിയ വലിയ തുക തിരിച്ചുപിടിക്കാൻ നടപടി സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ബാങ്കിലെ സ്വർണ ഉരുപ്പടികൾ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഒന്നാം പ്രതിയായ സെക്രട്ടറി നിലവിൽ വിദേശത്താണുള്ളത്.  രാജിവെച്ചുപോയ ഭരണസമിതി അംഗങ്ങളിൽ ഒരാൾ നിലവിൽ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട്, ഒരാൾ പഞ്ചായത്തംഗം, മറ്റൊരാൾ ബ്ലോക്ക് പഞ്ചായത്തംഗം, ഒരാൾ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് എന്നിങ്ങനെ സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവർ ആണ്.   പോലീസിനും  മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് നിക്ഷേപകർ കോടതിയെ സമീപിച്ചത്.

News Image

കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു


സഹകരണ മേഖലയില്‍ കാസര്‍ഗോഡ് ജില്ലയിലെ ആദ്യ പദ്ധതി

കാസര്‍ഗോഡ്:  കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ കീഴില്‍ ചെങ്കള ഇ കെ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച  സോളാര്‍ ഇ വി  ചാര്‍ജിംഗ് സ്റ്റേഷന്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു ഐ എ എസ് ഉദ്ഘാടനം ചെയ്തു. ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ അനര്‍ട്ടിന്റെ സബ്‌സിഡിയോടുകൂടി  ആരംഭിച്ച പദ്ധതി കാസര്‍ഗോഡ് ജില്ലയില്‍ സഹകരണ രംഗത്തെ ആദ്യത്തേതും സംസ്ഥാനത്തെ സഹകരണ ആശുപത്രികളില്‍ ആദ്യത്തേതുമായ സംരംഭമാണ്. കുമ്പള കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി, മുള്ളേരിയ കോപ്പറേറ്റീവ് മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലായി ആരംഭിക്കുന്ന രണ്ട് ഇ വി ചാര്‍ജിംഗ് സ്റ്റേഷന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. 210 കെ വി സോളാര്‍ പ്ലാന്റും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.   

ചടങ്ങില്‍ ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡണ്ട് പി. രഘുദേവന്‍ അധ്യക്ഷനായി. സെക്രട്ടറി കെ. പ്രദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍ഗോഡ് ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) വി. ചന്ദ്രന്‍, കേരള ബാങ്ക് ഡയറക്ടര്‍ എ.എം. മേരി, അനര്‍ട്ട് കാസര്‍ഗോഡ് ഡിസ്ട്രിക് എഞ്ചിനീയര്‍ സയ്യിദ് താജുദ്ദീന്‍ തങ്ങള്‍ കെ.സി, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജെറാള്‍ഡ് ജെ, ജില്ലാ സഹകരണസംഘം വൈസ് പ്രസിഡണ്ട് എം.സുമതി, ഡയറക്ടര്‍ ടി.എം.എ. കരീം, ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി, ചെങ്കള ഇ.കെ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി സെക്രട്ടറി താരാനാഥ പി, മാനേജര്‍ എം. അനൂപ് കുമാര്‍, ടെക് 7 എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ശ്രീകാന്ത് കണ്ണേരി, എ. രവീന്ദ്ര, ഗോകുല്‍ സതീഷ്, അഡ്വ.ടി.വി. ഗംഗാധരന്‍, കെ.വി. വിശ്വനാഥന്‍, പി.ബി. തൗഫീസ്, എ.ആര്‍. ധന്യവാദ്, അബൂബക്കര്‍ ടി.എ, ഇബ്രാഹിം എം.കെ. ചെങ്കള, അബ്ദുല്ല കുഞ്ഞി പി.എം, മനോജ് കെ.ആര്‍, ജിതിന്‍ കൃഷ്ണന്‍ പി തുടങ്ങിയവര്‍ പങ്കെടുത്തു. 

 

 

സഹകരണ മേഖലയിലെ വൈവിധ്യവത്ക്കരണ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടീം കോപ്പറേറ്റീവ് കേരളത്തിലുടനീളം സഹകരണ സ്ഥാപനങ്ങളില്‍ ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ എന്ന നൂതന പദ്ധതി ആവിഷ്‌കരിച്ചത്. അനര്‍ട്ടിന്റെ സബ്സിഡിയോടെ 2022 മുതല്‍ ആരംഭിച്ച ഈ പദ്ധതിക്ക് പാപ്പിനിശ്ശേരി കോപ്പറേറ്റീവ് റൂറല്‍ ബാങ്കിലായിരുന്നു തുടക്കമിട്ടത്. ചിറക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, മാത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കോളയാട് സര്‍വ്വീസ് സഹകരണ ബാങ്ക്, കണ്ണൂര്‍ ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് (കണ്ണൂര്‍), പൂയപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് (കൊല്ലം), പുന്നപ്പാല സര്‍വ്വീസ് സഹകരണ ബാങ്ക് ( മലപ്പുറം), ചോറോട് സര്‍വ്വീസ് സഹകരണ ബാങ്ക് (കോഴിക്കോട്) എന്നിവിടങ്ങളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കി.  25ഓളം ബാങ്കുകളില്‍ പദ്ധതി തുടങ്ങുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. വലിയ മുതല്‍ മുടക്കിന്റെ ആവശ്യമില്ലാതെ നിലവിലുള്ള സ്ഥലസൗകര്യങ്ങളില്‍ തന്നെ പദ്ധതി തുടങ്ങാം എന്നതും തൊഴിലാളികളുടെ ആവശ്യമില്ല എന്നതും ഇ വി ചാര്‍ജിംഗ് സ്റ്റേഷന്റെ സ്വീകാര്യത കൂട്ടുന്നു.

News Image

കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം 31ന്

                     

  സഹകരണ മേഖലയില്‍ കാസര്‍ഗോഡ് ജില്ലയിലെ ആദ്യ പദ്ധതി
 

കാസര്‍ഗോഡ്:  കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ കീഴില്‍ ചെങ്കള ഇ കെ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ ആരംഭിക്കുന്ന  സോളാര്‍ ഇ വി  ചാര്‍ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം മാര്‍ച്ച് 31ന് വൈകിട്ട് 4 മണിക്ക് നടക്കും. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു ഐ എ എസ് ഉദ്ഘാടനം നിര്‍വഹിക്കും. തൃശൂര്‍ ആസ്ഥാനമായുള്ള ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ അനര്‍ട്ടിന്റെ സബ്‌സിഡിയോടുകൂടി  ആരംഭിക്കുന്ന പദ്ധതി കാസര്‍ഗോഡ് ജില്ലയില്‍ സഹകരണ രംഗത്തെ ആദ്യത്തേതും സംസ്ഥാനത്തെ സഹകരണ ആശുപത്രികളില്‍ ആദ്യത്തേതുമായ സംരംഭമാണ്. കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ കീഴില്‍ കുമ്പള, മുള്ളേരിയ എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന ഇ വി ചാര്‍ജിംഗ് സ്റ്റേഷന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. 210 കെ വി സോളാര്‍ പ്ലാൻ്റും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.   

ചടങ്ങില്‍ ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡണ്ട് പി. രഘുദേവന്‍ അധ്യക്ഷനാകും. സെക്രട്ടറി കെ. പ്രദീപ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. കാസര്‍ഗോഡ് ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) വി. ചന്ദ്രന്‍, കേരള ബാങ്ക് ഡയറക്ടര്‍ എ.എം. മേരി, അനര്‍ട്ട് കാസര്‍ഗോഡ് ഡിസ്ട്രിക് എഞ്ചിനീയര്‍ സയ്യിദ് താജുദ്ദീന്‍ തങ്ങള്‍ കെ.സി, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജെറാള്‍ഡ് ജെ, കാസര്‍ഗോഡ് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നാഗരാജ ഭട്ട് കെ. എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജില്ലാ സഹകരണസംഘം വൈസ് പ്രസിഡണ്ട് എം.സുമതി, ഡയറക്ടര്‍ ടി.എം.എ. കരീം, ടീം കോപ്പറേറ്റീവ് ഡയറക്ടര്‍ മധു ചെമ്പേരി, എ. രവീന്ദ്ര, ഗോകുല്‍ സതീഷ്, അഡ്വ.ടി.വി. ഗംഗാധരന്‍, എ. ചന്ദ്രശേഖരന്‍, എം. അനൂപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

News Image

പാൻ കാർഡ് അപേക്ഷ; ഏപ്രിൽ 1 മുതൽ ഈ രേഖകൾ നിർബന്ധം

പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ 2026 ഏപ്രില്‍ ഒന്നു മുതല്‍ സമഗ്രമായ മാറ്റങ്ങളാണ് നടപ്പിലാക്കുന്നത്.  അപേക്ഷാ ഫോമുകളിലും ആവശ്യമായ രേഖകളിലും മാറ്റം വരും.  നിലവില്‍ ആധാര്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് ലളിതമായ രീതിയിൽ പാൻ കാർഡിന്  അപേക്ഷിക്കാം. എന്നാൽ, പുതിയ നിയമപ്രകാരം അധിക രേഖകള്‍ കൂടി സമർപ്പിക്കണം. 2026 മാര്‍ച്ച് 31 വരെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എളുപ്പത്തില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാനാകും. എന്നാല്‍ ഏപ്രില്‍ മുതല്‍ ജനന തിയ്യതി സ്ഥിരീകരിക്കാന്‍ ആധാറിനൊപ്പം ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എസ്എസ്എല്‍സി ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒരു രേഖ കൂടി നല്‍കണം. 

പുതിയ ചട്ടപ്രകാരം, പാന്‍ കാര്‍ഡിലെ പേരും ആധാര്‍ കാര്‍ഡിലെ പേരും അക്ഷരത്തെറ്റുകളില്ലാതെ കൃത്യമായി പൊരുത്തപ്പെടണം. ചെറിയ വ്യത്യാസങ്ങള്‍ പോലും അപേക്ഷ നിരസിക്കാന്‍ കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.  നിലവിലുള്ള അപേക്ഷാ ഫോമുകള്‍ മാര്‍ച്ച് 31ഓടെ പിന്‍വലിക്കും. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ ഫോമുകള്‍ മാത്രമേ ലഭ്യമാകുകയുള്ളൂ. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍ സര്‍വീസ് സെന്ററുകള്‍ (സിഎസ്സി) ആണ് ഈ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്. 


പുതിയ സംവിധാനത്തില്‍ ഇ-കെവൈസി നടപടിക്രമങ്ങളും കൂടുതല്‍ കര്‍ശനമാക്കും. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി വഴി മാത്രമേ അപേക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയൂ. നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് പുതിയ നിയമങ്ങള്‍ ബാധകമല്ലെങ്കിലും, വിവരങ്ങളില്‍ തിരുത്തല്‍ വരുത്തുമ്പോള്‍ ഈ ചട്ടങ്ങള്‍ ബാധകമായേക്കും. ഇന്ത്യയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന പ്രവാസികള്‍ക്കും പുതിയ രേഖാ സമര്‍പ്പണ നിയമങ്ങള്‍ ബാധകമാകും. പ്രവാസികൾക്ക് പാസ്‌പോര്‍ട്ട് പ്രധാന രേഖയായി സമര്‍പ്പിക്കേണ്ടി വരും. അധിക നടപടിക്രമങ്ങള്‍ ഒഴിവാക്കാൻ മാര്‍ച്ച് 31നു മുന്‍പായി അപേക്ഷ നൽകാവുന്നതാണ്.

News Image

ഓൺലൈൻ തട്ടിപ്പ് പരാതി; സഹകരണ സംഘം പ്രസിഡണ്ട് അറസ്റ്റിൽ

കണ്ണൂർ: ഓൺലൈൻ തട്ടിപ്പ് പരാതിയിൽ   ലേബർ ബാങ്ക് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് കല്ലിക്കോടൻ രാ​ഗേഷ് അറസ്റ്റിൽ. ബാങ്ക് അക്കൗണ്ടിൽ നടന്ന അനധികൃത പണമിടപാട് കേസിലാണ് അറസ്റ്റ്.   ബാങ്ക് അക്കൗണ്ടിൽ നടന്ന ഒന്നരക്കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തമിഴ്നാട് സ്വദേശിയുടെ പരാതിയിലാണ് തമിഴ്നാട് പൊലീസ് രാ​ഗേഷിനെ അറസ്റ്റ് ചെയ്തത്.


പരാതിയിൽ തമിഴ്നാട് സൈബർ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് സംഘം കണ്ണൂരിലെത്തുകയായിരുന്നു. സൈബർ തട്ടിപ്പ് സംഘമാണ് ഈ തുക അയച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. തെരഞ്ഞെടുപ്പ് ചെലവുകൾക്കായാണ് ഈ തുക ബാങ്ക് അക്കൗണ്ടിലെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് തവണകളായി 2.22 കോടി രൂപ എത്തിയതിൽ കണ്ണൂർ ടൗണ്‍ പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഗേഷ് പ്രസിഡന്റായ ലേബർ ബാങ്ക് വെൽഫെയർ കോ ഒപ്പറേറ്റീവ് സൊസൈറ്റിയുടെ അക്കൗണ്ട് വഴി തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ.

News Image

സഹകരണരത്‌നം സഹകരണ റിയാലിറ്റി ഷോ സീസണ്‍-3; മേയര്‍ ഒ. സദാശിവന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സഹകരണരത്‌നം സഹകരണ റിയാലിറ്റി ഷോ സീസണ്‍-3 കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഒ. സദാശിവന്‍ ഉദ്ഘാടനം ചെയ്തു. എ സി എസ് ടി ഐ മുന്‍ ഡയറക്ടര്‍ ബി.പി. പിള്ള,  കെ.പി. രാമനുണ്ണി, എം.കെ  ദിനേശ് ബാബു, എം.വി ശശികുമാര്‍ തുടങ്ങിയവര്‍ പാനല്‍ ബോര്‍ഡ് മെമ്പര്‍മാരായി പ്രോഗ്രാമിനെ വിശകലനം ചെയ്ത് സംസാരിച്ചു.

 സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഇ. പ്രേംകുമാര്‍,  ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി, അഡ്വ. ജി. എസ് പ്രശാന്ത് ബാബു, ടി.വി നിര്‍മ്മലന്‍, ഇ. സുനില്‍കുമാര്‍, സജീഷ് കുട്ടനെല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

വിവിധ ജില്ലകളില്‍ നിന്നുള്ള സഹകരണ ബാങ്കുകള്‍ പങ്കെടുത്ത റിയാലിറ്റി ഷോയില്‍ സഹകരണ സ്ഥാപനങ്ങളുടെ മാതൃകാപരമായ പ്രവര്‍ത്തനം, സഹകരണ വിജയഗാഥ, സഹകരണമാതൃക, നൂതന ബാങ്കിംഗ് രീതി, പുതിയ സഹകരണ പാഠങ്ങള്‍ എന്നിവ വേദിയില്‍ അവതരിപ്പിച്ചു. 

 ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ ലോകചരിത്രത്തില്‍ ആദ്യമായാണ് സഹകരണ ബാങ്കുകളെയും സഹകരണ മേഖലയിലെ പ്രമുഖ  വ്യക്തികളെയും പങ്കെടുപ്പിച്ച് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ 2024,2025 വര്‍ഷങ്ങളില്‍ തൃശൂരില്‍ നടന്നിരുന്നു. കേരളത്തിലെ ഏഴ് ജില്ലകളില്‍ നിന്നും 20 ബാങ്കുകളാണ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്.

News Image

സഹകരണരത്‌നം സഹകരണ റിയാലിറ്റി ഷോ നാളെ കോഴിക്കോട്

തൃശൂര്‍: സഹകരണരത്നം സഹകരണ റിയാലിറ്റി ഷോയുടെ മൂന്നാം ഭാഗം നാളെ (മാര്‍ച്ച് 7) കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഒ. സദാശിവന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശിന് സഹകരണരത്‌നം പുരസ്‌കാരം സമ്മാനിക്കും. 

ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ ലോകചരിത്രത്തില്‍ ആദ്യമായാണ് സഹകരണ ബാങ്കുകളെയും സഹകരണ മേഖലയിലെ പ്രമുഖ  വ്യക്തികളെയും പങ്കെടുപ്പിച്ച് കൊണ്ട് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ള സഹകരണ ബാങ്കുകള്‍ പങ്കെടുക്കുന്ന റിയാലിറ്റി ഷോയില്‍ സഹകരണ സ്ഥാപനങ്ങളുടെ മാതൃകാപരമായ പ്രവര്‍ത്തനം, സഹകരണ വിജയഗാഥ, സഹകരണമാതൃക, നൂതന ബാങ്കിംഗ് രീതി, പുതിയ സഹകരണ പാഠം എന്നിവ അവതരിപ്പിക്കും. 

2024, 2025 വര്‍ഷങ്ങളില്‍ തൃശൂരിലാണ് സഹകരണരത്നം സഹകരണ റിയാലിറ്റി ഷോ നടന്നത്. എന്നാല്‍ ഇത്തവണ അതില്‍ നിന്നും വ്യത്യസ്തമായി മലബാറിന്റെ മണ്ണിലാണ് സഹകരണരത്നം റിയാലിറ്റി ഷോ അരങ്ങേറുക. രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന  റിയാലിറ്റി ഷോയില്‍ കേരളത്തിലുടനീളമുള്ള സഹകരണ ബാങ്കുകളും സഹകരണ മേഖലയിലെയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെയും പ്രമുഖരും പങ്കെടുക്കും. 
 

News Image

സഹകരണരത്‌നം സഹകരണ റിയാലിറ്റി ഷോ സീസണ്‍-3 മാര്‍ച്ച് 7ന് കോഴിക്കോട്

തൃശൂര്‍: സഹകരണരത്‌നം സഹകരണ റിയാലിറ്റി ഷോയുടെ മൂന്നാം ഭാഗം മാര്‍ച്ച് ഏഴിന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ ലോകചരിത്രത്തില്‍ ആദ്യമായാണ് സഹകരണ ബാങ്കുകളെയും സഹകരണ മേഖലയിലെ പ്രമുഖ  വ്യക്തികളെയും പങ്കെടുപ്പിച്ച് കൊണ്ട് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്.

2024, 2025 വര്‍ഷങ്ങളില്‍ തൃശൂരിലാണ് സഹകരണരത്‌നം സഹകരണ റിയാലിറ്റി ഷോ നടന്നത്. എന്നാല്‍ ഇത്തവണ അതില്‍ നിന്നും വ്യത്യസ്തമായി മലബാറിന്റെ മണ്ണിലാണ് സഹകരണരത്‌നം റിയാലിറ്റി ഷോ അരങ്ങേറുക. രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന  റിയാലിറ്റി ഷോയില്‍ കേരളത്തിലുടനീളമുള്ള സഹകരണ ബാങ്കുകളും സഹകരണ മേഖലയിലെയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെയും പ്രമുഖരും പങ്കെടുക്കും. ഫെബ്രുവരി 28ന് നടത്താനിരുന്ന പരിപാടി ചില സാങ്കേതിക കാരണങ്ങളാല്‍ മാര്‍ച്ച് 7ലേക്ക് മാറ്റുകയായിരുന്നു.

News Image

ടീം കോപ്പറേറ്റീവിന്റെ സഹകരണ പഠന യാത്ര സമാപിച്ചു

തൃശൂര്‍: ടീം കോപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ പ്രമുഖ സഹകാരികളെയും സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ, സഹകരണ സംഘം ജീവനക്കാർ എന്നിവരെയും ഉൾപ്പെടുത്തിക്കൊണ്ട് രണ്ട് ദിവസങ്ങളിലായി നടത്തിയ സഹകരണ പഠനയാത്ര സമാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ മികച്ച  സഹകരണ സ്ഥാപനങ്ങൾ സംഘത്തിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു. പുന്നപ്പാല  സർവ്വീസ് സഹകരണ ബാങ്ക്, കാരശ്ശേരി വനിതാ സഹകരണ സംഘം, ചുങ്കത്തറ സർവ്വീസ് സഹകരണ ബാങ്ക്,  ചിറക്കൽ സർവ്വീസ് സഹകരണ ബാങ്ക്, കേരള ദിനേശ്, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്, കൂത്തുപറമ്പ്  കോപ്പറേറ്റീവ് റൂറൽ ബാങ്ക് എന്നിവിടങ്ങളാണ്  സംഘം സന്ദർശിച്ചത്.

സഹകരണമേഖലയിലെ വൈവിധ്യവൽക്കരണ പ്രവർത്തനങ്ങൾ നേരിട്ട് അറിയുകയെന്ന ലക്ഷ്യത്തോടെയാണ് പഠനയാത്ര സംഘടിപ്പിച്ചത്.ഊഷ്മളമായ സ്വീകരണമാണ് സഹകരണ പഠനയാത്രാ സംഘത്തിന് വിവിധ ബാങ്കുകളിൽ നിന്നും ലഭിച്ചത്. സഹകരണ ചർച്ചകൾ, സംവാദങ്ങൾ, ക്ലാസുകൾ എന്നിവയും യാത്രയുടെ ഭാഗമായി നടന്നു.   ബാങ്കുകൾക്ക് പരസ്പരം മനസ്സിലാക്കാനും, മാതൃക ഉൾക്കൊള്ളാനും, പഠിക്കാനുമുള്ള അവസരമാണ് സഹകരണ പഠന യാത്ര മുന്നോട്ട് വെക്കുന്നതെന്ന് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി പറഞ്ഞു.
 കേരളത്തിന്റെ വടക്കേ അറ്റത്ത് നിന്നും തെക്ക് ഭാഗത്തേക്കാണ് അടുത്ത കോപ്പറേറ്റിവ് ടൂർ പ്ലാൻ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീരാമകൃഷ്ണ സർവ്വീസ് സഹകരണ ബാങ്ക്, തൈക്കാട് സർവ്വീസ് സഹകരണ ബാങ്ക്, പന്നിവിഴ സർവ്വീസ്  സഹകരണ ബാങ്ക്, പാറക്കടവ് സർവ്വീസ് സഹകരണ ബാങ്ക്, വേങ്ങൂർ സർവ്വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ പ്രസിഡണ്ട്, സെക്രട്ടറി, ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പഠനയാത്രാ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. 


സഹകരണ മേഖലയിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ടീം കോപ്പറേറ്റീവിന്റെ സഹകരണ രത്നം 2026 റിയാലിറ്റി ഷോ ഫെബ്രുവരി മാസത്തിൽ കോഴിക്കോട് ജില്ലയിൽ വെച്ചും നടക്കും.

News Image

നിങ്ങൾ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തില്ലേ? അവസാന തീയ്യതി ഡിസംബർ 31

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ ഇനി  ദിവസങ്ങൾ  മാത്രം ബാക്കി.  ഡിസംബർ 31 ആണ് പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതി. ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ 31നുശേഷം പ്രവർത്തന ക്ഷമമല്ലാതാകും. ഒപ്പം പാൻ കാർഡ് ഉപയോഗിച്ചുള്ള സേവനങ്ങൾക്കും തടസ്സം നേരിടും. 

പുതിയ പാൻ കാർഡ് അപേക്ഷകർ ഇൻകം ടാക്സ് ഫയലിങ് പോർട്ടൽ സന്ദർശിച്ച് വിവരങ്ങൾ രേഖപ്പെടുത്തുക. തുടർന്ന്  പ്രൊഫൈൽ സെക്ഷനിൽ പോയി 'ലിങ്ക് ആധാർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പാൻ നമ്പറും ആധാർ നമ്പറും ടൈപ്പ് ചെയ്ത ശേഷം'കണ്ടിന്യൂ ടു പേ ത്രൂ ഇ പേ ടാക്സ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അസസ്മെന്‍റ് ഇയറും ടൈപ്പ് ഓഫ് പേയ്മെന്‍റിൽ 'അദർ റസീപ്റ്റ്സ്' എന്ന ഓപ്ഷനും നൽകുക. ഉതിന് ശേഷം  പേയ്മെന്‍റ് രീതി തിരഞ്ഞെടുത്ത് ബാങ്ക് വെബ്സൈറ്റിലേക്ക് റീ ഡയറക്ട് ചെയ്ത് പണം അടക്കുക. പണമടച്ചതിനു ശേഷം ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാവുന്നതാണ്.

News Image

കോളയാട് സർവ്വീസ് സഹകരണ ബാങ്ക് ഇ വി ചാർജിങ്ങ് സ്റ്റേഷനും ജൻ ഔഷധി മെഡിക്കൽ സ്റ്റോറും നാടിന് സമർപ്പിച്ചു

കണ്ണൂർ : കോളയാട് സർവ്വീസ് സഹകരണ ബാങ്ക് വൈവിധ്യവൽക്കരണ പ്രവർത്തനങ്ങളുടെ  ഭാഗമായി നടപ്പിലാക്കുന്ന ഇ വി  ചാർജിങ്ങ് സ്റ്റേഷൻ്റെയും  ജൻ ഔഷധി മെഡിക്കൽ സ്റ്റോറിൻ്റെയും ഉദ്ഘാടനം 
രാജ്യസഭ എം.പി വി. ശിവദാസൻ നിർവഹിച്ചു. 

 പുന്നപ്പാലം ഇ വി ചാർജിങ്ങ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ചടങ്ങിൽ ജൻ ഔഷധി ആദ്യവില്പന  ഡെപ്യൂട്ടി രജിസ്ട്രാർ സൈബുന്നിസ എം ടിയും   ഇ വി ചാർജിങ്ങ് സ്വിച്ച് ഓണും ആദ്യ ചാർജിങ്ങും കണ്ണൂർ റീജിയണൽ  ആർടിഒ  ഇ. എസ് ഉണ്ണികൃഷ്ണൻ നിർവഹിച്ചു.

ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് ടി.യു ഉലഹന്നാൻ അധ്യക്ഷനായി.  ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി, ടെക് 7  എനർജി ഡയറക്ടർ ശ്രീകാന്ത് കണ്ണേരി, പയ്യന്നൂർ ബ്ലോക്ക് ലേബർ കോൺട്രാക്ട് സൊസൈറ്റി സെക്രട്ടറി ജിതിൻ കൃഷ്ണൻ, സിലിക്കൺ ഐ ടി സൊല്യൂഷൻ എം.ഡി  മനോജ് കുമാർ എന്നിവരെ ആദരിച്ചു. 

 കോളയാട് സർവ്വീസ് സഹകരണ ബാങ്ക്  സെക്രട്ടറി പി.വി സുമേഷ്,  ഡയറക്ടർ കെ. പ്രകാശൻ, മുഹമ്മദ് റഷീദ് കെ, രതീഷ് മാടപ്പൊയിൽ, നിതീഷ് ജി.എൻ, പി.രവി, എ.ഷാജു, സാജൻ ചെറിയാൻ, പ്രേമരാജൻ എ.കെ, രാജു എൻ, മനോജ് കെ.ജെ തുടങ്ങിയവർ പങ്കെടുത്തു.


ഇ വി ചാർജിംഗ് സ്റ്റേഷൻ പ്രൊജക്ട് മുന്നോട്ടുവെച്ചതും  ഡി പി ആർ തയ്യാറാക്കിയതും  സാങ്കേതിക സഹായങ്ങൾ  നൽകിയതും ടീം കോപ്പറേറ്റീവാണ്.  അനർട്ടിന്റെ സബ്സിഡിയോടുകൂടി  ടീം കോപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ സഹകരണ മേഖലയിൽ  ആരംഭിക്കുന്ന എട്ടാമത്തെ   ഇ വി ചാർജിംഗ് സ്റ്റേഷനാണ് പുന്നപ്പാലയിലേത്.   പാപ്പിനിശ്ശേരി കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, ചിറക്കൽ സർവീസ്  സഹകരണ ബാങ്ക്, മാത്തിൽ സർവീസ് സഹകരണ ബാങ്ക്, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ( കണ്ണൂർ) പൂയ്യപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് (കൊല്ലം), പുന്നപ്പാല സർവ്വീസ് സഹകരണ ബാങ്ക് ( മലപ്പുറം), ചോറോട് സർവ്വീസ് സഹകരണ ബാങ്ക് (കോഴിക്കോട്)   തുടങ്ങിയ ഏഴ് ബാങ്കുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഈ പ്രൊജക്ടുകൾ എല്ലാം വൻ വിജയമാണ്. മൂന്ന് വർഷം മുമ്പ് ടീം കോപ്പറേറ്റീവാണ് ഇ വി ചാർജിംഗ് സ്റ്റേഷൻ പദ്ധതി  സഹകരണ മേഖലയിൽ കൊണ്ടുവന്നത്.  പൂർണമായും ഓട്ടോമാറ്റിക്കാണെന്നതിനാൽ തൊഴിലാളികളെ ആവശ്യമില്ലെന്നതും ഈ ഇന്നൊവേറ്റീവ് പ്രൊജക്ടിൻ്റെ പ്രത്യേകതയാണ്.

News Image

കോളയാട് സർവ്വീസ് സഹകരണ ബാങ്ക് ഇ വി ചാർജിങ്ങ് സ്റ്റേഷൻ, ജൻ ഔഷധി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ഡിസംബർ 23ന്

കണ്ണൂര്‍: കോളയാട് സർവ്വീസ് സഹകരണ ബാങ്ക് വൈവിധ്യവൽക്കരണ പ്രവർത്തനങ്ങളുടെ  ഭാഗമായി നടപ്പിലാക്കുന്ന ഇ വി  ചാർജിങ്ങ് സ്റ്റേഷൻ്റെയും  ജൻ ഔഷധി മെഡിക്കൽ സ്റ്റോറിൻ്റെയും ഉദ്ഘാടനം ഡിസംബർ 23ന് ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് രാജ്യസഭ എം.പി വി. ശിവദാസൻ നിർവഹിക്കും. 

 പുന്നപ്പാലം ഇ വി ചാർജിങ്ങ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ചടങ്ങിൽ  ജൻ ഔഷധി ആദ്യവില്പന  ഡെപ്യൂട്ടി രജിസ്ട്രാർ സൈബുന്നിസ എം ടിയും   ഇ വി ചാർജിങ്ങ് സ്വിച്ച് ഓണും ആദ്യ ചാർജിങ്ങും കണ്ണൂർ റീജിയണൽ  ആർടിഒ  ഇ. എസ് ഉണ്ണികൃഷ്ണനും യു പി ഐ/ക്യു ആർ കോഡ് ഫെസിലിറ്റി ഉദ്ഘാടനം കൂത്തുപറമ്പ് അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറൽ അജീഷ് കെ. കിഴക്കയിലും  നിർവഹിക്കും. 


ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് ടി.യു ഉലഹന്നാൻ അധ്യക്ഷത വഹിക്കും.  ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി, ടെക് 7  എനർജി ഡയറക്ടർ ശ്രീകാന്ത് കണ്ണേരി, പയ്യന്നൂർ ബ്ലോക്ക് ലേബർ കോൺട്രാക്ട് സൊസൈറ്റി സെക്രട്ടറി ജിതിൻ കൃഷ്ണൻ, സിലിക്കൺ ഐ ടി സൊല്യൂഷൻ എം.ഡി  മനോജ് കുമാർ എന്നിവരെ ആദരിക്കും. 

 കോളയാട് സർവ്വീസ് സഹകരണ ബാങ്ക്  സെക്രട്ടറി പി.വി സുമേഷ്,  ഡയറക്ടർ കെ. പ്രകാശൻ, മുഹമ്മദ് റഷീദ് കെ, ബാദുഷ എം, രതീഷ് മാടപ്പൊയിൽ, നിതീഷ് ജി.എൻ, പി.രവി, എ.ഷാജു, സാജൻ ചെറിയാൻ, പ്രേമരാജൻ എ.കെ, രാജു എൻ, മനോജ് കെ.ജെ തുടങ്ങിയവർ പങ്കെടുക്കും.

News Image

ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ മാറ്റാൻ ഇനി നെട്ടോട്ടമോടേണ്ട: പുതിയ അപ്ഡേറ്റ് എത്തി

ഡൽഹി: ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി നെട്ടോട്ടമോടേണ്ട. ആധാര്‍ സെന്‍റര്‍ സന്ദര്‍ശിക്കുകയോ ക്യൂവില്‍ നില്‍ക്കുകയോ, നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കുകയോ വേണ്ട. 
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ ഇനി നിങ്ങള്‍ക്ക് വീട്ടിലിരുന്ന് അപ്‌ഡേറ്റ് ചെയ്യാം. ഒടിപിയും ഫേസ് ഓതന്‍റിക്കേഷനും വഴി വീട്ടിലിരുന്നുകൊണ്ട് ആധാര്‍ മൊബൈല്‍ നമ്പര്‍ പുതുക്കാനുള്ള ഫീച്ചര്‍ പുത്തന്‍ ആധാര്‍ ആപ്പില്‍ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അവതരിപ്പിച്ചു. ഈ സവിശേഷത ആധാര്‍ ആപ്പില്‍ വന്നതോടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കൂടുതൽ എളുപ്പമാകും.  


മുമ്പ്  ആധാര്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ എന്‍‌റോള്‍മെന്‍റ് സെന്‍റര്‍ സന്ദര്‍ശിക്കണമായിരുന്നു. എന്നാല്‍ അതിന് പകരം ഇനി മൊബൈല്‍ ഫോണ്‍ വഴി നിമിഷ നേരം കൊണ്ട് ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനാകും എന്നതാണ് പുതിയ സവിശേഷത.

മൊബൈൽ നമ്പർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം? 


 
പുതിയ ആധാര്‍ ആപ്പ് തുറന്നാല്‍ 'മൊബൈൽ നമ്പർ അപ്ഡേറ്റ് ' എന്നൊരു ഓപ്ഷന്‍ കാണാനാകും. പേര്, വിലാസം, ഇമെയില്‍ അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ ആധാര്‍ ആപ്പ് വഴി അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഉടന്‍ വരും. ഒടിപി അടിസ്ഥാനത്തിലുള്ള സേവനമായതിനാല്‍ ആധാര്‍ കാര്‍ഡുമായി ഒരു മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെങ്കില്‍ ആക്റ്റീവ് സിം കാര്‍ഡ് ആവശ്യമാണ്. 


എന്നാല്‍ ജനനതീയതി അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ നിലവിൽ ആപ്പിൽ  ലഭ്യമല്ല. ആധാര്‍ കാര്‍ഡിലെ ഫിംഗര്‍ പ്രിന്‍റ്, ഐറിസ് സ്‌കാന്‍ എന്നീ  ബയോമെട്രിക് വിവരങ്ങളും  അപ്‌ഡേറ്റ് ചെയ്യാന്‍ ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാവില്ല. ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാന്‍ ആധാര്‍ എന്‍‌റോള്‍മെന്‍റ് സെൻ്റർ സന്ദര്‍ശിച്ചേ മതിയാകൂ.

News Image

സഹകരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ: ടീം കോപ്പറേറ്റീവ് സംഘടിപ്പിക്കുന്ന വെബിനാർ 5 ന്

തൃശൂർ: സഹകരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ എന്ന  വിഷയത്തിൽ  ടീം കോപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ നടത്തുന്ന  വെബിനാർ ഡിസംബർ  5 ന് വൈകിട്ട് 7 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടക്കും. മുൻ എ സി എസ് ടി ഐ ഡയറക്ടർ ബി.പി. പിള്ള ക്ലാസ് നയിക്കും. ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി ആമുഖ പ്രഭാഷണം നടത്തും. 

പുതിയ സാഹചര്യത്തിൽ സഹകരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങൾ,  സെക്രട്ടറിമാർക്ക് പെനാൽറ്റി ചുമത്തുന്ന സാഹചര്യങ്ങൾ, സഹകരണ മേഖലയിൽ പാലിക്കേണ്ട പുതിയ നിയമങ്ങളും നടപടി ക്രമങ്ങളും, സഹകരണ നിയമത്തിൽ വന്ന മാറ്റങ്ങൾ എന്നിവ ചർച്ച ചെയ്യും. താൽപര്യമുള്ളവർ 83300045026, 9846391755 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

News Image

സിബില്‍ സ്‌കോറും ഈടും മാത്രം പോര; ബാങ്ക് വായ്പകള്‍ കിട്ടാന്‍ ഇനിയുമുണ്ട് കടമ്പകള്‍

മുംബൈ: മികച്ച ക്രെഡിറ്റ് സ്‌കോറും ഈടും മാത്രം ഉണ്ടായാല്‍ ബാങ്ക് വായ്പകള്‍ ലഭിച്ചിരുന്ന കാലം അവസാനിച്ചു. ഇനി വായ്പ നല്‍കുന്നതിന് മുമ്പ് അപേക്ഷകരുടെ പേരില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന  കാര്യം കൂടി  ബാങ്കുകള്‍ പരിശോധിക്കും. ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതികളായവര്‍ക്ക് വായ്പ നല്‍കേണ്ടതില്ലെന്നാണ് ബാങ്കുകളുടെ തീരുമാനം. ക്രിമിനല്‍ രേഖകള്‍ പരിശോധിക്കാനുള്ള നിയമ സാധുതകൂടി വിലയിരുത്തിയ ശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുക.  ബാങ്കുകളുടെ കൂട്ടായ്മ നടത്തിയ ചര്‍ച്ചയിലാണ് ഇനി വായ്പക്കാരന്റെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലം കൂടി പരിശോധിക്കാന്‍  തീരുമാനിച്ചത്.

വായ്പ വളര്‍ച്ച പ്രധാനപ്പെട്ടതാണെങ്കിലും കൂടുതല്‍ ശക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ബാങ്കുകള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇനി മൊബൈല്‍ ബാങ്കിങ്ങിലൂടെ വ്യക്തിഗത വായ്പക്ക് അപേക്ഷ നല്‍കുന്നവരും ചെറുകിട വ്യവസായങ്ങള്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും വായ്പക്ക് അപേക്ഷ നല്‍കിയ ഉടമകളും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ബാങ്കുകളെ ബോധ്യപ്പെടുത്തണം.  

ഡിജിറ്റല്‍ ലോണുകള്‍ വ്യാപകമായതോടെ നേരിട്ട് ബാങ്കുകളിലെത്തി ചെറിയ തുക വായ്പ വാങ്ങുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. നിലവില്‍ വായ്പ നല്‍കുന്നതിന് മുമ്പ് വ്യവസായ സ്ഥാപനങ്ങളുടെ പ്രതിച്ഛായ പരിശോധിക്കാറുണ്ട്. എന്നാല്‍ ക്രിമിനല്‍ രേഖകള്‍ പരിശോധിക്കുന്നതിലൂടെ വായ്പ അപേക്ഷകളില്‍ ഉറച്ച തീരുമാനമെടുക്കാന്‍ ബാങ്കുകള്‍ക്കാകും. വായ്പയെടുത്ത സ്ഥാപനത്തിന്റെ ഉടമ എന്തെങ്കിലും കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലില്‍ പോയാലോ, വായ്പ തിരിച്ചടവ്  കാലയളവില്‍ ഈടുവെച്ച ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അല്ലെങ്കില്‍ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ  വിഭാഗം കണ്ടുകെട്ടിയാല്‍ ബാങ്കുകളുടെ സാമ്പത്തിക സുരക്ഷിതത്തെ തന്നെ ഇത് പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് ഇത്തരമൊരു തീരുമാനം.

News Image

പത്ത് വര്‍ഷത്തില്‍ കൂടുതലായി ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തന രഹിതമാണോ? പണം പിന്‍വലിക്കാന്‍ സഹായവുമായി ആര്‍ബിഐ

ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവരാണ് നമ്മളില്‍ പലരും. ഈ അക്കൗണ്ടുകളില്‍ പലതും പല ആവശ്യങ്ങള്‍ക്കായി തുടങ്ങി പിന്നീട് മറന്നു പോയതാകും. എന്നാല്‍ അതിലുള്ള പണമോ? അഥവാ നമ്മള്‍ മറന്നാലും ആര്‍ ബി ഐ മറക്കില്ല. 10 വര്‍ഷത്തില്‍ കൂടുതലായി പ്രവര്‍ത്തന  രഹിതമായ അക്കൗണ്ടില്‍ ഉള്ള പണം ഉപഭോക്താക്കള്‍ക്ക് വീണ്ടെടുക്കുന്നതിന് ആര്‍ ബി ഐ നിര്‍ദേശം നല്‍കി. 

10 വര്‍ഷത്തില്‍ കൂടുതലായി പ്രവര്‍ത്തനരഹിതമായ ഇത്തരം ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ഇപ്പോള്‍ പണം പിന്‍വലിക്കാം. ആ ഫണ്ട് ആര്‍ ബി ഐയുടെ നിക്ഷേപക ബോധവല്‍ക്കരണ ഫണ്ടിലാണ് നിലവില്‍ കിടക്കുന്നത്. എന്നാല്‍ ആ പണം ഇപ്പോള്‍ ക്ലെയിം ചെയ്യാനാകും. ആദ്യം ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ പരിശോധിക്കുക: https://udgam.rbi.org.in അതിനായി ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ സന്ദര്‍ശിക്കുക. ശേഷം കെ വൈ സി സമര്‍പ്പിക്കുക. കെ വൈ സി അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞാല്‍ പണം, പലിശ ഉണ്ടെങ്കില്‍ അതും സഹിതം കൈപ്പറ്റാനാകും.

News Image

റോഡ് അടച്ചിട്ട് ഒന്നര വർഷം; ചോറോട് ബാങ്ക് ഹൈക്കോടതിയിൽ!

ചോറോട്: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി  വടകര അടുത്തുള്ള  ചോറോട് റെയിൽവേ ഓവർ ബ്രിഡ്ജിന്റെ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് ചോറോട് സർവീസ് സഹകരണ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചു.

2024 മാർച്ചിലാണ് മേൽപ്പാല നിർമാണത്തിനായി ബാങ്കിലേക്കുള്ള അപ്രോച്ച് റോഡ് അടച്ചത്. വടകരയിൽ നിന്നും ചോറോട് ഗ്രാമ പഞ്ചായത്തിന്റെ കിഴക്കുഭാഗത്തേക്ക് പോകുന്ന റോഡ് അടച്ചതിൽ അന്ന് ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ചോറോട് ബാങ്ക് പ്രസിഡണ്ട് വി ദിനേശൻ, മുസ്ലിം ലീഗ് നേതാവ് നാസർ, ബാങ്ക് ഭരണസമിതി അംഗം മധു കുറുപ്പത്ത് എന്നിവർ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. 'റോഡ് അടച്ചാൽ മാത്രമേ നിർമ്മാണം  പൂർത്തിയാക്കാൻ കഴിയൂ എന്നും, ആറുമാസത്തിനുള്ളിൽ പണിപൂർത്തിയാക്കി റോഡ് തുറന്നു നൽകുമെന്നും  നാഷണൽ ഹൈവേ അതോറിറ്റി ഉറപ്പു നൽകിയിരുന്നു'. എന്നാൽ, ഒന്നരവർഷം കഴിഞ്ഞിട്ടും യാതൊരു മാറ്റവും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ബാങ്ക് ഹൈവേയ്ക്കെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. 

നിലവിൽ മേൽപ്പാലത്തിന്റെ റെഡിമെയ്ഡ് ഭാഗങ്ങൾ ചോറോട് സ്ഥാപിച്ചിട്ടുണ്ട്. ഇത് വലിയ കപ്പി ഉപയോഗിച്ച് അതിൻറെ പോസ്റ്റുകളിലേക്ക് മാറ്റിയാൽ മാത്രമേ റോഡ് സഞ്ചാര യോഗ്യമാക്കാൻ സാധിക്കുകയുള്ളൂ. 'ഇതു മാറ്റി സ്ഥാപിക്കുന്നതിന് ട്രെയിൻ ഗതാഗതം നാലുമണിക്കൂർ പൂർണമായും നിർത്തിവെക്കേണ്ടതുണ്ടെന്നും, ഈ കാര്യത്തിൽ റെയിൽവേ വരുത്തുന്ന കാലതാമാസമാണ് നിർമ്മാണം വൈകാനുള്ള കാരണം എന്നാണ് എൻ. എച്ച്.എ ബാങ്കിനെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ്, ഹൈക്കോടതിയിൽ സമർപ്പിച്ച കേസിൽ റെയിൽവേ-യേയും കക്ഷി ചേർത്തത്. കോടതി ഇടപെട്ട് എത്രയും വേഗം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി തരണം എന്നതാണ് ബാങ്കിൻറെ ആവശ്യം.
 
50,000 ത്തിലധികം ഉപഭോക്താക്കളുള്ള ചോറോട് സർവീസ് സഹകരണ ബാങ്കിലേക്ക് ഉള്ള റോഡ് അടച്ചതിനാൽ സാധാരണക്കാർക്ക് അവരുടെ ദൈന്യംദിന ബാങ്കിംഗ് ആവശ്യങ്ങൾക്കായി എത്താൻ സാധിക്കുന്നില്ല. നിലവിലുള്ള റോഡ് പൊതു വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്തതും, അപ്രയോഗികവുമാണ്. സ്വകാര്യ വാഹനങ്ങൾ ഉള്ളവരാണ് ഇപ്പോൾ കൂടുതലായി ബാങ്കിംഗ് ആവശ്യങ്ങൾക്കായി എത്തുന്നത്. റോഡ് അടച്ചത് പ്രദേശത്തെ സാധാരണക്കാരെയാണ് കൂടുതലായി ബാധിച്ചിരിക്കുന്നത്. ഇത് ഒരു പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതിന് തുല്യമാണെന്നാണ് ബാങ്കിൻറെ നിലപാട്.

News Image

'ഓട്ടോ പേ' ബാധ്യതയാകുന്നുണ്ടോ? അറിയാം ഇക്കാര്യങ്ങൾ

അക്കൗണ്ടിൽ നിന്നും ചെറിയ  തുകകൾ  പ്രതീക്ഷിക്കാത്ത നേരത്ത് ഡെബിറ്റാകാറുണ്ടോ?    ഇതിന് പിന്നിൽ  പലപ്പോഴും നമ്മൾ തന്നെ എപ്പോഴെങ്കിലുമായി  സെറ്റ് ചെയ്ത 'ഓട്ടോപേ' (Autopay) സംവിധാനമാകാം. 
ഗൂഗിൾ പേ (GPay) പോലുള്ള യുപിഐ ആപ്പുകൾ ഉപയോഗിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്സ്ക്രിപ്ഷനോ, കറന്റ് ബില്ലുകളോ, മറ്റ് സേവനങ്ങളോ അടയ്ക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ പലപ്പോഴും  'ഓട്ടോപേ' ഓപ്ഷൻ എനേബിൾ ആകാം.  ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാൻ ഇത് നല്ലതാണെങ്കിലും, ഉപയോഗിക്കാത്ത സേവനങ്ങൾക്ക് പോലും ഇത്തരത്തിൽ പണം നഷ്ടപ്പെടുന്നത് വലിയ ബാധ്യതയാകാം.  

പണമടയ്ക്കേണ്ട കാര്യം നമ്മൾ മറന്നാലും ഗൂഗിൾ പേ മറക്കാറില്ല. കൃത്യം തീയതിയിൽ പണം അക്കൗണ്ടിൽ നിന്ന് ഡെബിറ്റാകും. ഇതിനുള്ള ഏക പോംവഴി  അനാവശ്യമായി പണം പോകുന്നത് തടയാൻ ഗൂഗിൾ പേയിലെ ഓട്ടോപേ ലിസ്റ്റ് പരിശോധിച്ച് അവ ക്യാൻസൽ ചെയ്യുകയാണ്. 

 

ഗൂഗിൾ പേ ആപ്പ് തുറന്ന് മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ (Profile Picture) ടാപ്പ് ചെയ്യുക. താഴേക്ക് നോക്കിയാൽ "Autopay" എന്നൊരു ഓപ്ഷൻ കാണാം. അത് തിരഞ്ഞെടുക്കുക.
നിങ്ങളുടെ നിലവിലുള്ള (Active) എല്ലാ ഓട്ടോപേ സബ്സ്ക്രിപ്ഷനുകളുടെയും ലിസ്റ്റ് ഇവിടെ കാണാം. 
ഇതിൽ ഏതാണോ നിങ്ങൾക്ക് നിർത്തലാക്കേണ്ടത് അതിൽ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന "Cancel Autopay" എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. തുടർന്ന്  കൺഫോം ചെയ്യുക. തുടർന്ന് നിങ്ങളുടെ UPI പിൻ നൽകി അത് അംഗീകരിക്കുക.

ഇത്രയും ചെയ്താൽ ഓട്ടോപേ ക്യാൻസൽ ആയതായി കാണിച്ച് നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും. ഇതോടെ അടുത്ത മാസം മുതൽ ആ സേവനത്തിനായി നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ഓട്ടോമാറ്റിക് ആയി പണം ഈടാക്കുന്നത് നിലയ്ക്കുകയും ചെയ്യും.

News Image

സപ്തവർണം മാറുന്നു; സഹകരണ വാരാഘോഷത്തിന് ഉയർത്തേണ്ടത് പുതിയ പതാക

സഹകരണ വാരാഘോഷ പ്രചാരണ പ്രവർത്തനങ്ങൾക്ക് നിലവിൽ ഉപയോഗിച്ചുവന്നിരുന്ന സപ്തവർണ പതാകയ്ക്ക് പകരം പുതിയ പതാക ഉയർത്താൻ   സഹകരണ വകുപ്പ് മന്ത്രിയുടെ നിർദേശം. സപ്തവർണ പതാക ഈവർഷം കൂടി പ്രചരണ പരിപാടികൾക്ക് ഉപയോഗിക്കാവുന്നതാണ്. 

മഴവിൽ നിറത്തിൽ  ഉപയോഗിച്ചിരുന്ന സഹകരണ പതാക മാറ്റാൻ കേരളത്തിലും നിർദേശം നൽകിയിരുന്നു.  ഈ നിറം ഭിന്ന ലിംഗവിഭാഗത്തിൻ്റെ  അടയാളമായി ആഗോളതലത്തിൽ അംഗീകരിച്ചിരുന്നു. അതിൻ്റെ  അടിസ്ഥാനത്തിൽ 2001ൽ  സഹകരണ പതാകയിൽ ഇൻ്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് മാറ്റം വരുത്തിയിരുന്നു. എന്നാൽ സംസ്ഥാനത്ത് ഇപ്പോഴും മഴവിൽ നിറത്തിലുള്ള പതാകയാണ് സഹകരണ പരിപാടികൾക്ക് ഉപയോഗിച്ചുവരുന്നത്. ഇത്  മാറ്റണമെന്ന് ദേശീയ സഹകരണ യൂണിയൻ്റെ നിർദേശം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. പ്ലം നിറത്തിൻ്റെ പശ്ചാത്തലത്തിൽ ഇൻ്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിൻ്റെ ലോഗോ വെള്ള നിറത്തിൽ  ഉപയോഗിച്ചിട്ടുള്ളതാണ് പുതിയ പതാക. 14 മുതൽ 20 വരെ ദേശീയതലത്തിൽ സഹകരണ വാരം ആചരിക്കാറുണ്ട്. പുതിയ പതാകയുടെ ലഭ്യത കുറവ് കണക്കിലെടുത്ത് പഴയ പതാക ഈ വാരാഘോഷ പരിപാടികൾക്ക്  കൂടി ഉപയോഗിക്കുന്നതിൽ  പ്രശ്നമില്ലെന്ന ഇളവ് സംസ്ഥാന സഹകരണ യൂണിയൻ നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഉള്ളതിനാൽ കേരളത്തിൽ സഹകരണ വാരാഘോഷം നീട്ടിവെച്ചിരിക്കയാണ്.

News Image

ചോറോട് സർവീസ് സഹകരണ ബാങ്ക് ഇ വി ചാർജിംഗ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു

കോഴിക്കോട്:  ചോറോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വൈവിധ്യ വൽക്കരണത്തിന്റെ ഭാഗമായി ആരംഭിച്ച  ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ പാലേരി  രമേശൻ നിർവഹിച്ചു.  ചോറോട്  ബാങ്ക് പ്രസിഡണ്ട്  വി. ദിനേശൻ  അധ്യക്ഷനായി.   

 ഇലക്ട്രിക് വാഹനങ്ങൾ  വർധിച്ചുവരുന്ന സാഹചര്യത്തിൽ,  കോഴിക്കോട് ജില്ലയിലെ സഹകരണ മേഖലയിൽ ആദ്യമായാണ്  ചോറോട് സർവീസ് സഹകരണ ബാങ്ക്  
ഇ വി ചാർജിംഗ് സ്റ്റേഷൻ ആരംഭിക്കുന്നത്. 
ടീം കോപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന  ഏഴാമത്തെ  ഇ വി ചാർജിങ് സ്റ്റേഷനാണിത്.  60Kw ശേഷിയുള്ള യൂണിറ്റാണ് ബാങ്കിന് സമീപം   പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.  പുതിയ കാലത്തിന് ഏറ്റവും അനുയോജ്യമായ ഈ പദ്ധതി നാടിനും നാട്ടുകാർക്കും ഗുണകരമാകുമെന്ന് ബാങ്ക് പ്രസിഡണ്ട്‌ വി. ദിനേശൻ പറഞ്ഞു. 

ഷിജു പി, മധു ചെമ്പേരി,   മധു മഠത്തിൽ, മനോജ് താബു  എന്നിവർ സംസാരിച്ചു. പി. കെ. സതീശൻ, പി. പി. ചന്ദ്രശേഖരൻ, സി. പി. ശ്രീധരൻ, എൻ. ടി.കെ ലളിത, കെ. കെ.കൃഷ്ണൻ, കെ. വി.മോഹൻദാസ്, വി. പി. ശശി, ബാങ്ക് ജീവനക്കാർ, സഹകാരികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

News Image

തദ്ദേശ തിരഞ്ഞെടുപ്പ്; സഹകരണ സംഘങ്ങളുടെ ഭരണ സമിതി കാലാവധി 90 ദിവസം കൂടി നീട്ടി

തദ്ദേശ തെരഞ്ഞെടുപ്പ്  പ്രഖ്യാപിച്ച സാഹചര്യത്തിൽ തന്നെ സഹകരണ സംഘങ്ങളിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് സഹകരണ സംഘങ്ങളുടെ ഭരണ സമിതി കാലാവധി 90 ദിവസം കൂടി നീട്ടി സർക്കാർ ഉത്തരവിട്ടു. 


10-11-2025 മുതൽ  7-2-2026 വരെയുള്ള കാലയളവിൽ   കാലാവധി അവസാനിക്കുന്ന  സഹകരണ സംഘങ്ങളുടെ ഭരണസമിതി കാലാവധി നീട്ടാനാണ് സർക്കാർ തീരുമാനം.   ഭരണസമിതിയുടെ കാലാവധി 5 വർഷം എന്നത് 5 വർഷവും 90 ദിവസവുമായി വർദ്ധിപ്പിച്ചു. കേരള സഹകരണ നിയമം വകുപ്പ് 101 പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് കേരള സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

News Image

സ്വർണം മാത്രമല്ല, ഇനി വെള്ളിയും പണയം വെക്കാം

സ്വർണാഭരണങ്ങൾ പണയം വെച്ച് വായ്പ എടുക്കുന്നതു പോലെ ഇനി വെള്ളിയും പണയം വെക്കാം. റിസർവ് ബാങ്കിൻ്റെ 2025 ലെ സ്വർണം, വെള്ളി വായ്പാ ചട്ടപ്രകാരമാണ് ഇത്. ഇതുസംബന്ധിച്ച മാർഗ നിർദേശങ്ങൾ ധനകാര്യസ്ഥാപനങ്ങൾ 2026 ഏപ്രിൽ ഒന്നിനകം  പാലിക്കണമെന്ന്  റിസർവ് ബാങ്ക് നിഷ്കർഷിച്ചിട്ടുണ്ട്. 


 നിലവിൽ ചില ധനകാര്യ സ്ഥാപനങ്ങൾ മാത്രമാണ് വെള്ളി ഈടായി വാങ്ങി വായ്പ കൊടുക്കുന്നത്.  അതുകൊണ്ടുതന്നെ വെള്ളി പണയ വായ്പ അത്ര ജനകീയം അല്ല. എന്നാൽ ഇനിമുതൽ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി വെള്ളി പണയം വെച്ച് ലോൺ എടുക്കാനാകും. 


 ചില സഹകരണ ബാങ്കുകൾ, പ്രാദേശിക ബാങ്കിതര  ധനകാര്യ സ്ഥാപനങ്ങൾ എന്നിങ്ങനെ ചുരുക്കം ചില  സ്ഥാപനങ്ങളാണ് ഇതുവരെ വെള്ളി പണയത്തിന്മേൽ വായ്പ കൊടുത്തിരുന്നത്. എന്നാൽ  റിസർവ് ബാങ്കിൻ്റെ  2025 ലെ സ്വർണം, വെള്ളി വായ്പ ചട്ടപ്രകാരം ഇനി മുതൽ വെള്ളി ഈടായി  സ്വീകരിച്ചും  ബാങ്കുകൾക്ക്  ഉൾപ്പെടെ വായ്പ വിതരണം ചെയ്യാം.  കഴിഞ്ഞ ഏതാനും മാസങ്ങളായി വെള്ളിയുടെ വില  റെക്കോർഡ് തകർത്ത്  ഉയർന്നതും ഒട്ടേറെപ്പേർ വെള്ളിയും വൻ തോതിൽ നിക്ഷേപങ്ങൾ നടത്തിയിരിക്കുന്നതും ആണ്  പ്രസക്തി വർദ്ധിപ്പിച്ചത്. 

എന്നാൽ, വെള്ളി ആഭരണങ്ങളും വെള്ളി നാണയങ്ങളും മാത്രമേ ഇടായി  സ്വീകരിക്കൂ. വെള്ളിക്കട്ടികൾ, വെള്ളി ഇ ടി എഫ്, വെള്ളി കേന്ദ്രീകൃത മ്യൂച്ചൽ ഫണ്ട് എന്നിവ ഈടുവയ്ക്കാൻ ആവില്ല. മാത്രമല്ല, വെള്ളി ഏതു രൂപത്തിലായാലും വാങ്ങാൻ വേണ്ടി ഒരു ധനകാര്യ സ്ഥാപനവും വായ്പ അനുവദിക്കില്ല. എന്നാൽ  വ്യാവസായിക ആവശ്യത്തിന് വെള്ളി അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ല. 

 പരമാവധി 10 കിലോയോളം വെള്ളി മാത്രമേ ഈടായി സ്വീകരിക്കൂ. സ്വർണ്ണത്തിന് ഇത് ഒരു കിലോഗ്രാം ആണ്. ഈട്  വയ്ക്കുന്നത് വെള്ളിനാണയങ്ങൾ ആണെങ്കിൽ പരമാവധി 500 ഗ്രാം മാത്രമേ സ്വീകരിക്കൂ. സ്വർണത്തിൻ്റെ കാര്യത്തിൽ  ഈ പരിധി  50 ഗ്രാം വരെയാണ്. 


  വെള്ളിക്കും ലോൺ ടു വാല്യു  ബാധകമാണ്.  രണ്ടരലക്ഷം രൂപ വരെയുള്ള  വെള്ളി പണയ വായ്പയാണ് തേടുന്നതെങ്കിൽ പണയം വെക്കുന്ന വെള്ളിയുടെ 85% വരെ തുക വായ്പയായി നേടാം.  രണ്ടര  ലക്ഷത്തിന്  മുകളിൽ 5 ലക്ഷം വരെയാണ് വായ്പ എങ്കിൽ  ലഭിക്കുന്നത്  പണയ വെള്ളിയുടെ 80%  വരെയാണ്. 5 ലക്ഷത്തിന്  മുകളിലെ  വായ്പകൾക്ക് ഇത് 75 ശതമാനമാണ്.

News Image

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; സഹകരണ വാരാഘോഷം ഡിസംബർ അവസാന വാരത്തിലേയ്ക്ക് മാറ്റി

തൃശൂർ: 2025 നവംബർ 14 മുതൽ 20 വരെ
നടത്താനിരുന്ന സഹകരണ വാരാഘോഷം തെരെഞ്ഞടുപ്പ് പെരുമാറ്റ ചട്ടത്തിൻ്റെ പശ്ചാത്തലത്തിൽ ഡിസംബർ അവസാന വാരത്തിലേക്ക്  മാറ്റിയതായി സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ 
കോലിയക്കോട് എൻ. കൃഷ്ണൻ നായർ അറിയിച്ചു. 


തെരെഞ്ഞടുപ്പ് കമ്മീഷൻ്റെ  നിർദ്ദേശപ്രകാരമാണ് പരിപാടി മാറ്റി വെച്ചത്. സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന ജില്ലാ താലൂക്ക് തല പരിപാടികൾ അടക്കം മാറ്റി വെച്ചിട്ടുണ്ട്.   പുതിയ തീയ്യതി പിന്നീട് അറിയിക്കും.

News Image

നെല്ല് സംഭരിക്കാൻ ഇനി സഹകരണസംഘങ്ങൾ; 31 സംഘങ്ങൾ സന്നദ്ധത അറിയിച്ചതായി മന്ത്രി വി.എൻ. വാസവൻ

പാലക്കാട്: പാലക്കാട് ജില്ലയിൽ 31 സഹകരണ സംഘങ്ങൾ നെല്ല് സംഭരിക്കുമെന്ന് മന്ത്രി വി എൻ വാസവൻ.  സംഭരണകേന്ദ്രങ്ങൾ സജ്ജമായാൽ കൂടുതൽ സംഘങ്ങൾ നെല്ലെടുക്കാൻ രംഗത്തുവരുമെന്നും മന്ത്രി പറഞ്ഞു. നെല്ല് സംഭരണത്തിനായി സഹകരണ മേഖലയെ പ്രയോജനപ്പെടുത്താൻ ചേർന്ന മന്ത്രിതല യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 


 സംഭരണവിലയായ 30 രൂപയ്ക്ക് തന്നെ നെല്ലെടുക്കും. ഏഴുദിവസത്തിനകം വില കർഷകർക്ക് നൽകും. സംഘങ്ങൾ ധാരണയുണ്ടാക്കുന്ന മില്ലിൽ സംസ്‌കരിക്കുന്ന മുഴുവൻ അരിയും സപ്ലൈകോ വാങ്ങുമെന്നും മന്ത്രി വി. എൻ വാസവൻ വ്യക്തമാക്കി. നെല്ലുംസഭരണവുമായി ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതിയുടേയും സഹകരണ-കൃഷി-ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടേയും സഹകരണസംഘം പ്രസിഡന്റുമാരുടേയും യോഗത്തിനുശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ്, കളക്ടർ എം.എസ്. മാധവിക്കുട്ടി എന്നിവരും പങ്കെടുത്തു.


ഗോഡ‍ൗണിന്റെ അപര്യാപ്‌തത പരിഹരിച്ചാൽ മറ്റ്‌ സംഘങ്ങളും നെല്ല്‌ സംഭരണത്തിന്‌ തയ്യാറാകും. മില്ലുകാരുടെ  ദയക്കുവേണ്ടി കർഷകർ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകരുതെന്നാണ്‌ സർക്കാര്‍ നിലപാട്‌. ജില്ലയിലെ ചില മില്ലുകാരുമായി നേരത്തെതന്നെ സഹകരണ സംഘങ്ങൾ ചർച്ച ചെയ്‌തു. നല്ല സമ്പത്തുള്ള ബാങ്കുകൾ നേരിട്ട്‌ മില്ലുകാരുമായി ബന്ധപ്പെട്ട്‌ നെല്ല്‌ കൊടുക്കാനും അത്‌ അരിയാക്കിയാൽ സപ്ലൈകോ ഏറ്റെടുക്കാനും തീരുമാനിച്ചു. സഹകാരികളും സർക്കാർ നിർദേശം സ്വാഗതം ചെയ്‌തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 


നെല്ല്‌ സംഭരണവും ഗോഡ‍ൗൺ ഒരുക്കലും നടപ്പാക്കാനാണ്‌ സബ്‌ കമ്മിറ്റി രൂപീകരിച്ചത്‌. നെല്ല്‌ സംഭരിച്ച്‌ ഒരാഴ്‌ചയ്‌ക്കകം കർഷകന്‌ സർക്കാർ സർക്കാർ തീരുമാനിച്ച വില നൽകും.  പൊതുമേഖലയിൽ നെല്ല്‌ സംഭരിക്കാൻ രണ്ട്‌ സംഭരണ– സംസ്‌കരണ–വിപണന സംഘങ്ങൾ പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. പാലക്കാട്  ജില്ലയിൽ പാപ്‌കോസും കോട്ടയം ജില്ലയിൽ കാപ്‌ക്കോസും.കാപ്‌ക്കോസിന്‌ ഭൂമി ഏറ്റെടുത്ത്‌ നിർമാണ പ്രവർത്തനം തുടങ്ങി. ഫെബ്രുവരിയോടെ കമീഷൻ ചെയ്യും. പാലക്കാട്‌ സ്ഥലം ഏറ്റെടുത്തതായും മന്ത്രി പറഞ്ഞു.

News Image

സഹകരണ ബാങ്ക് വായ്പാ പരിധി ഉയര്‍ത്തി; ഉയര്‍ന്ന പരിധി ഒരു കോടി


തിരുവനന്തപുരം:സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും നല്‍കാവുന്ന ഉയര്‍ന്ന വായ്പ 75 ലക്ഷം രൂപയില്‍ നിന്ന് ഒരു കോടിയായി വര്‍ധിപ്പിച്ചു. സഹകരണ ബാങ്കുകള്‍ക്ക് നല്‍കാനാവുന്ന  വിവിധ വായ്പകളുടെ പരിധി ഉയര്‍ത്തിയിട്ടുണ്ട്.
 

സ്വയം തൊഴില്‍ (15 ലക്ഷം ), വ്യവസായം (50 ലക്ഷം ), സ്വര്‍ണപ്പണയം ( 50 ലക്ഷം ), വിദ്യാഭ്യാസം (30 ലക്ഷം ), വിവാഹം (10 ലക്ഷം ), വീട് നിര്‍മാണം (50 ലക്ഷം ), ചികിത്സ, മരണാനന്തര കാര്യങ്ങള്‍ (2 ലക്ഷം ), വിദേശ ജോലി (10 ലക്ഷം ), വാഹനം വാങ്ങല്‍ ( 30 ലക്ഷം  ), ഹെവി വാഹനങ്ങള്‍( 50 ലക്ഷം ), മുറ്റത്തെ മുല്ല ലഘുവായ്പ (25 ലക്ഷം ), വീടിന് ഭൂമി വാങ്ങല്‍( 10 ലക്ഷം ) എന്നിങ്ങനെയാണ് കണക്കുകള്‍. 

 100 കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപമുള്ള ബാങ്കിനും സംഘത്തിനുമാണ് ഒരു കോടി രൂപ വരെ വായ്പ നല്‍കാന്‍ അനുമതിയുള്ളത്. 100 കോടി വരെയെങ്കില്‍  75 ലക്ഷം വരെയാണ് പരിധി.  പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍, ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്നിവയ്ക്ക് അംഗങ്ങളുടെ പരസ്പര ജാമ്യത്തില്‍ 50,000 രൂപ വരെ വായ്പ നല്‍കാനാകും.  വസ്തുവോ ശമ്പള സര്‍ട്ടിഫിക്കറ്റോ ജാമ്യമായി വെച്ചുള്ള  കാര്‍ഷികേതര വായ്പകള്‍ക്ക്  10 ലക്ഷം രൂപ വരെ നല്‍കാം. വായ്പ നല്‍കുന്ന ജാമ്യ വസ്തുവിന്റെ മൂല്യനിര്‍ണയം കൃത്യമായി നടത്തണമെന്നും സഹകരണ റജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

News Image

കോഴിക്കോട് ജില്ലയില്‍ സഹകരണമേഖലയിലെ ആദ്യ ഇ വി ചാര്‍ജിംഗ് സ്‌റ്റേഷനുമായി ചോറോട് സര്‍വ്വീസ് സഹകരണ ബാങ്ക്; ഉദ്ഘാടനം നവംബര്‍ 15ന്

 
കോഴിക്കോട്:ചോറോട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ സഹകരണ മേഖലയിലെ ആദ്യത്തെ ഇ വി ചാര്‍ജിംഗ്  സ്റ്റേഷന്‍ നവംബര്‍ 15  ശനിയാഴ്ച വൈകിട്ട് 4. 30ന് ഊരാളുങ്കന്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍ നാടിന് സമര്‍പ്പിക്കും. ബാങ്ക് പ്രസിഡണ്ട് വി ദിനേശന്‍ അധ്യക്ഷനാകും.

  
ബാങ്ക് വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായാണ് ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ സഹകരണ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം ഒരുങ്ങുന്നത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ വ്യാപകമായ ഇന്നത്തെ കാലഘട്ടത്തില്‍ നാടിന്റെ ആവശ്യകതകള്‍ മനസിലാക്കിയാണ് ചോറോട് ബാങ്ക് ഹെഡ്ഓഫീസിന് സമീപമായി ചാര്‍ജിംഗ് സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. 

 

 

പ്രൊജക്ട് മുന്നോട്ടുവെച്ചതും  ഡി പി ആര്‍ തയ്യാറാക്കിയതും  സാങ്കേതിക സഹായങ്ങള്‍  നല്‍കിയതും ടീം കോപ്പറേറ്റീവാണ്.  അനര്‍ട്ടിന്റെ സബ്‌സിഡിയോടുകൂടി  ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ സഹകരണ മേഖലയില്‍  ആരംഭിക്കുന്ന ഏഴാമത്തെ   ഇ വി ചാര്‍ജിംഗ് സ്റ്റേഷനാണ് ചോറോടേത്.   പാപ്പിനിശ്ശേരി കോ- ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്, ചിറക്കല്‍ സര്‍വീസ്  സഹകരണ ബാങ്ക്, മാത്തില്‍ സര്‍വീസ് സഹകരണ ബാങ്ക്, കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ( കണ്ണൂര്‍) പൂയ്യപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് (കൊല്ലം), പുന്നപ്പാല സര്‍വ്വീസ് സഹകരണ ബാങ്ക് (മലപ്പുറം)  തുടങ്ങിയ ആറ്  ബാങ്കുകളിലാണ് മുമ്പ് പദ്ധതി നടപ്പിലാക്കിയത്. ഈ പ്രൊജക്ടുകള്‍ എല്ലാം വന്‍ വിജയമാണ്. മൂന്ന് വര്‍ഷം മുമ്പ് ടീം കോ- ഓപ്പറേറ്റീവാണ് ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ പദ്ധതി  സഹകരണ മേഖലയില്‍ കൊണ്ടുവന്നത്.  പൂര്‍ണമായും ഓട്ടോമാറ്റിക്കാണെന്നതിനാല്‍ തൊഴിലാളികളെ ആവശ്യമില്ലെന്നതും ഈ ഇന്നൊവേറ്റീവ് പ്രൊജക്ടിന്റെ പ്രത്യേകതയാണ്.

News Image

വിജയപഥത്തിലൂടെ നൂതന ആശയങ്ങളുമായി പുന്നപ്പാല സര്‍വ്വീസ് സഹകരണ ബാങ്ക്

ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ച്ചക്കെതിരായി നടന്ന ടിപ്പുസുല്‍ത്താന്റെ പടയോട്ടങ്ങള്‍ക്ക് മൂകസാക്ഷിയായ വണ്ടൂര്‍. തൊഴില്‍ സമരങ്ങള്‍, കര്‍ഷക സമരങ്ങള്‍, സാംസ്‌കാരിക നവോത്ഥാന മുന്നേറ്റങ്ങള്‍ എന്നിവയ്ക്കെല്ലാം വണ്ടൂര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. വണ്ടൂരിനടുത്ത് തൃശൂര്‍- ഊട്ടി-മൈസൂര്‍ സംസ്ഥാന പാതയില്‍ നടുവത്ത് ഒരു നാടിന്റെ സമസ്ത മേഖലയിലും വെളിച്ചം പകര്‍ന്ന് പുന്നപ്പാല സര്‍വ്വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചിട്ട് ഒരു നൂറ്റാണ്ടോടടുക്കുകയാണ്. ബാങ്കിംഗ് രംഗത്തെ  വളര്‍ച്ചയോടൊപ്പം തന്നെ  പുത്തന്‍ സാങ്കേതിക വിദ്യകളിലൂന്നി നൂതന ആശയങ്ങള്‍ നടപ്പിലാക്കാനും ബാങ്കിന് കഴിഞ്ഞു എന്നത് ഈ തിളക്കത്തിന് മാറ്റുകൂട്ടുന്നു. 

 1928  ല്‍ ഐക്യനാണയ സംഘമായാണ്  പുന്നപ്പാല സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തനമാരംഭിക്കുന്നത്. 1974 മുതലാണ് ബാങ്ക് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ചെറുകിട കച്ചവടക്കാരും വ്യാപാരികളും ഏറെയുള്ള തിരുവാലി പഞ്ചായത്തിന്റെ സാമ്പത്തിക മേഖലയില്‍ പുന്നപ്പാല സര്‍വ്വീസ് സഹകരണ ബാങ്ക് വലിയ പങ്കുവഹിക്കുന്നുണ്ട്. 

614 അംഗങ്ങളുമായി പ്രവര്‍ത്തനം ആരംഭിച്ച  ബാങ്കിന് ഇന്ന്  7027 എ ക്ലാസ് മെമ്പര്‍മാര്‍ ഉള്‍പ്പെടെ 14181 മെമ്പര്‍മാരുണ്ട്. 
12455 രൂപ മൂലധനത്തില്‍  പ്രവര്‍ത്തനമാരംഭിച്ച  ബാങ്കിന്   ഇപ്പോള്‍ 80 കോടി 71 ലക്ഷം രൂപയാണ് പ്രവര്‍ത്തന മൂലധനം. 10 വര്‍ഷമായി തുടര്‍ച്ചയായി ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നതും ബാങ്കിന്റെ ഈ നേട്ടങ്ങള്‍ക്ക് മിഴിവേകുകയാണ്. 

ഇന്ന് ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡോടെ നടുവത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന് ഹെഡ്ഡ് ഓഫീസ് അടക്കം നാല് ബ്രാഞ്ചുകളാണുള്ളത്. പൂളക്കല്‍, ഏറിയാട് എന്നിവിടങ്ങളിലെ ബ്രാഞ്ചിന് പുറമെ നടുവത്ത് ഈവനിംഗ് ബ്രാഞ്ചും പ്രവര്‍ത്തിക്കുന്നു. 2 മണി മുതല്‍ 8വരെയാണ് ഈവനിംഗ് ബ്രാഞ്ചിന്റെ പ്രവര്‍ത്തന സമയം.  3 നിക്ഷേപവായ്പ കള ക്ഷന്‍ ഏജന്റുമാരടക്കം 24  ജീവനക്കാര്‍ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നിക്ഷേപം സ്വീകരിക്കുക,  കാര്‍ഷിക- കാര്‍ഷികേതര വായ്പ, മുറ്റത്തെ മുല്ലപദ്ധതി, വനിതകള്‍ക്ക് ഇരുചക്രവാഹനവായ്പ, കുടുംബശ്രീകള്‍ക്ക് ലിങ്കേജ് വായ്പ, സ്വര്‍ണ്ണ പണയ വായ്പ  തുടങ്ങിയവ നല്‍കുക വഴി നാടിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ കൈത്താങ്ങാവുന്നുണ്ട് ബാങ്ക്. വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വയം പര്യാപ്തത നേടാന്‍ ഇതിലൂടെ സാധിച്ചു. കാര്‍ഷിക രംഗത്തും ബാങ്കിന്റെ ഇടപെടല്‍ സജീവമാണ്. നെല്‍കൃഷിക്കായി 25000 രൂപ പലിശ രഹിത വായ്പ നല്‍കുന്നതിനൊപ്പം അംഗങ്ങളായ കര്‍ഷകര്‍ക്ക് വിത്തും വളവും സൗജന്യമായി നല്‍കുന്നു. 

നിലവിലെ പ്രസിഡണ്ട് കെ.പി ഭാസ്‌കരനും, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പി. ശാന്തിയുമാണ്.  വൈസ് പ്രസിഡണ്ട്  കെ.പി സത്യനാഥന്‍, ഡയറക്ടര്‍മാരായ പി  നാരായണന്‍, കെ. അബ്ദുള്‍ സലാം, കെ. ഷിജു, സി.കെ. അബ്ദുള്‍ കരീം, ഒ. ജസ്ന, വി.വി സിന്ധു, എം. പ്രസീത എന്നിവര്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഒപ്പമുണ്ട്. 

ലോക്കര്‍ സൗകര്യത്തിന് പുറമെ ഇടപാടുകാര്‍ക്കായി ആധുനിക ബാങ്കിംഗ് സംവിധാനങ്ങളായ കോര്‍ ബാങ്കിംഗ് സംവിധാനം, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു. 

സാമൂഹ്യ സാംസ്‌കാരിക മേഖലയിലും ബാങ്ക് നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. 2024 ബാങ്കിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളും വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിച്ചത്. അസി. കളക്ടര്‍ വി എം ആര്യ  ഐ എ എസ് ഉദ്ഘാടനം ചെയ്ത  കുടുംബശ്രീ സംഗമം ഏറെ ശ്രദ്ധേയമായിരുന്നു.  സഹകരണ മേഖലയിലെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ സഹകാരി സംഗമവും ബാങ്കിന്റെ സാമൂഹ്യ സാംസ്കാരിക  പ്രവര്‍ത്തനങ്ങളില്‍ എടുത്ത് പറയേണ്ടതാണ്.  വിദ്യാഭ്യാസ മേഖലയില്‍ കരുത്തുപകരുക എന്ന ലക്ഷ്യത്തോടെ എല്ലാവര്‍ഷവും എസ് എസ് എല്‍ സി, പ്ലസ് ടു, എൽ. എസ് എസ്. യു. എസ്. എസ് വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം നല്‍കി വരുന്നു. ഉത്സവകാല ചന്തകള്‍ നടത്തുക വഴി ബാങ്ക് പരിധിയിലെ കര്‍ഷകര്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിന് സാധിക്കുന്നുണ്ട്. പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാനായതും ബാങ്കിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്‍തൂവല്‍ ചാര്‍ത്തുന്നു. മരണപ്പെട്ടവരുടെയും മാരകരോഗം ബാധിച്ചവരുടെയും വായ്പകള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ റിസ്‌ക് ഫണ്ട് ആനുകൂല്യങ്ങളും ലഭ്യമാക്കി വരുന്നു. 

ബാങ്കിന്റെ വൈവിധ്യവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യത്യസ്ത മേഖലകളിലേക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സോളാര്‍ പവേർഡ് ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ ഇതിന് ഉദാഹരണമാണ്. സെപ്തംബര്‍ 22ന് മന്ത്രി വി. അബ്ദു റഹിമാന്‍ നാടിന് സമര്‍പ്പിച്ച ഇ വി ചാര്‍ജിംഗ് സ്റ്റേഷൻ വന്‍വിജയകരമാണെന്നു മാത്രമല്ല, മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാന്‍ ഒരു നാടിനെ പര്യാപ്തമാക്കുക കൂടി ചെയ്യുന്നു. ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ നടപ്പിലാക്കുന്ന ആദ്യ ഇ വി ചാര്‍ജിംഗ് സ്റ്റേഷന്‍ എന്ന  പ്രത്യേകത കൂടി ഇതിനുണ്ട്. 

ഒരു നാടിനും ജനങ്ങള്‍ക്കും  വേണ്ടി പ്രവര്‍ത്തിച്ച്, കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ജൈത്രയാത്ര തുടരുകയാണ് പുന്നപ്പാല സര്‍വ്വീസ് സഹകരണ ബാങ്ക്.

https://youtube.com/shorts/as48A35PTVk?si=v__ZnV9koX-fJNPE

 

News Image

ടീം കോപ്പറേറ്റീവിൻ്റെ സഹകരണ പഠനയാത്ര സമാപിച്ചു

 തൃശൂര്‍: ടീം കോപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ പ്രമുഖ സഹകാരികളെയും സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ, സഹകരണ സംഘം ജീവനക്കാർ എന്നിവരെയും ഉൾപ്പെടുത്തിക്കൊണ്ട് രണ്ട് ദിവസങ്ങളിലായി നടത്തിയ സഹകരണ പഠനയാത്ര സമാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ മികച്ച എട്ട് സഹകരണ സ്ഥാപനങ്ങൾ സംഘത്തിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കൊപ്പം സർവ്വീസ് സഹകരണ ബാങ്ക്, കാരശ്ശേരി വനിതാ സഹകരണ സംഘം, ചുങ്കത്തറ സർവ്വീസ് സഹകരണ ബാങ്ക്,  ചിറക്കൽ സർവ്വീസ് സഹകരണ ബാങ്ക്, കേരള ദിനേശ്, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്, കൂത്തുപറമ്പ് റൂറൽ കോപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളാണ്  സംഘം സന്ദർശിച്ചത്. 

കൊപ്പം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എൻ.പി രാമദാസ് സഹകരണ പഠനയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സഹകരണമേഖലയിലെ വൈവിധ്യവൽക്കരണ പ്രവർത്തനങ്ങൾ നേരിട്ട് അറിയുകയെന്ന ലക്ഷ്യത്തോടെയാണ് പഠനയാത്ര സംഘടിപ്പിച്ചത്. പഠനയാത്രയുടെ ഭാഗമായി കാരശ്ശേരി വനിതാ സഹകരണ സംഘം നേതൃത്വം നൽകുന്ന യു പി സ്കൂൾ, ഫിറ്റ്നസ് സെൻ്റർ എന്നിവ സംഘം സന്ദർശിച്ചു.

ബാങ്കിങ്ങിന് പുറമെ, വൈവിധ്യവത്ക്കരണത്തിൽ വേറിട്ട മാതൃക തീർക്കുന്ന 
ചുങ്കത്തറ സർവ്വീസ് സഹകരണ ബാങ്കിൽ,  ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകർന്ന് പ്രവർത്തിക്കുന്ന   ലാബ്, ഫിസിയോ തെറാപ്പി സെൻ്റർ,  കർഷകർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ  കുറഞ്ഞ നിരക്കിൽ കാർഷികോപകരണങ്ങൾ ലഭ്യമാക്കുന്ന  അഗ്രോ ഷോപ്പ്, പ്ലാൻ്റ്  ടിഷ്യു കൾച്ചർ ഡിവിഷൻ എന്നിവയും സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസിലാക്കി. മലപ്പുറം ജില്ലയിലെ പുന്നപ്പാല സർവ്വീസ് സഹകരണ ബാങ്കിൽ പുതുതായി  ആരംഭിച്ച ഇ വി ചാർജിംഗ് സ്റ്റേഷനും പ്രവർത്തനങ്ങളും സംഘം  മനസിലാക്കി.  


കണ്ണൂർ ജില്ലയിൽ   ചിറക്കൽ സർവീസ് സഹകരണ ബാങ്ക്,  കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്, കൂത്തുപറമ്പ് റൂറൽ  കോ- ഓപ്പറേറ്റീവ് ബാങ്ക് എന്നിവയും കേരള ദിനേശുമാണ്  സഹകരണ പഠനയാത്രയുടെ ഭാഗമായി  സന്ദർശിച്ചത്. 


ചിറക്കൽ സർവ്വീസ് സഹകരണ ബാങ്കിലെ  വൈവിധ്യവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി   ആരംഭിച്ച ഇ വി ചാർജിംഗ് സ്റ്റേഷൻ, സ്കൂൾ, ഗാർഡൻ എന്നിവ  സംഘം സന്ദർശിച്ചു. തുടർന്ന് കേരള ഫോക് ലോർ അക്കാദമി, മ്യൂസിയം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.  

കേരള ദിനേശിൽ, ചെയർമാൻ എം.കെ ദിനേശ് ബാബുവിൻ്റെ നേതൃത്വത്തിൽ  പഠനയാത്രാ സംഘത്തെ സ്വീകരിച്ചു. ദിനേശ് ഐ ടി യൂണിറ്റ്, ഫുഡ് പ്രൊസസിംഗ് യൂണിറ്റ്, അപ്പാരൽ യൂണിറ്റ്, അഞ്ചരക്കണ്ടിയിലെ കോക്കനട്ട് പ്രൊസസിംഗ് യൂണിറ്റ് എന്നിവയിൽ  സംഘം സന്ദർശനം നടത്തി. തുടർന്ന് കതിരൂർ സർവീസ് സഹകരണ ബാങ്കിലെത്തിയ പഠനയാത്രാ സംഘം ഇ വി  ചാർജിംഗ് സ്റ്റേഷൻ, ജിംനേഷ്യം, ടർഫ്, നീതി ലാബ് എന്നിവ സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസിലാക്കി. കൂത്തുപറമ്പ് റൂറൽ  കോ- ഓപ്പറേറ്റീവ് ബാങ്കിലാണ്  പഠന യാത്ര  സമാപിച്ചത്.  ബാങ്കിൻ്റെ കീഴിലുള്ള ഓഡിറ്റോറിയം,  റൂമുകൾ എന്നിവിടങ്ങളിലും സന്ദർശനത്തിൻ്റെ ഭാഗമായി സംഘം എത്തി.


ഊഷ്മളമായ സ്വീകരണമാണ് സഹകരണ പഠനയാത്രാ സംഘത്തിന് വിവിധയിടങ്ങളിൽ നിന്നും ലഭിച്ചത്. സഹകരണ ചർച്ചകൾ, സംവാദങ്ങൾ, ക്ലാസുകൾ എന്നിവയും നടന്നു. രണ്ടാംഘട്ട സഹകരണ യാത്ര നവംബറിൽ നടക്കും.
News Image

ടീം കോ-ഓപ്പറേറ്റീവിൻ്റെ നേതൃത്വത്തിലുള്ള സഹകരണ പഠനയാത്രയ്ക്ക് തൃശൂരിൽ തുടക്കമായി

തൃശൂര്‍: ടീം കോ-ഓപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ പ്രമുഖ സഹകാരികളെയും സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ, സഹകരണ സംഘം ജീവനക്കാർ എന്നിവരെയും ഉൾപ്പെടുത്തിക്കൊണ്ട് രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന
സഹകരണ പഠനയാത്ര തൃശൂരിൽ നിന്നും പുറപ്പെട്ടു. കൊപ്പം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എൻ.പി രാമദാസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. 

തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലൂടെ സഞ്ചരിച്ച് നാളെ ( ഒക്ടോബർ 17 ) വൈകിട്ട്  കൂത്തുപറമ്പ് റൂറൽ  കോ- ഓപ്പറേറ്റീവ് ബാങ്കിലാണ് പഠനയാത്ര സമാപിക്കുക. സഹകരണമേഖലയിലെ വൈവിധ്യവൽക്കരണ പ്രവർത്തനങ്ങൾ നേരിട്ട് അറിയുകയാണ് പഠനയാത്രയുടെ ലക്ഷ്യം.

 ഒരു ദശാബ്ദക്കാലമായി സഹകരണ മേഖലയിൽ നൂതനമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന ടീം കോ-ഓപ്പറേറ്റീവിൻ്റെ സഹകരണ മേഖലയ്ക്ക്  കരുത്തു പകരുന്ന പുതിയ തുടക്കമാണ് സഹകരണ പഠനയാത്ര. ടീം കോ-ഓപ്പറേറ്റീവ്  സഹകരണ ബാങ്കുകളുടെ ചരിത്രവും വർത്തമാനവും കോർത്തിണക്കി "സഹകരണ വിജയഗാഥ "എന്ന പേരിൽ പുസ്തകം പുറത്തിറക്കുകയും 2024, 2025 വർഷങ്ങളിൽ "സഹകരണരത്നം റിയാലിറ്റി ഷോയും" സംഘടിപ്പിച്ചിരുന്നു. സഹകരണ മേഖലയിൽ നൂതനമായ ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ കൊണ്ടുവന്നതും ടീം കോ-ഓപ്പറേറ്റീവാണ്. സഹകരണരംഗമെന്ന പേരിൽ എട്ട് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലായി 2500 ലധികം അംഗങ്ങളും  നിലവിലുണ്ട്.
News Image

ടീം കോ-ഓപ്പറേറ്റീവിൻ്റെ നേതൃത്വത്തിലുള്ള സഹകരണ പഠനയാത്രയ്ക്ക് നാളെ തൃശൂരിൽ തുടക്കം


 തൃശൂര്‍:ടീം കോ-ഓപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ പ്രമുഖ സഹകാരികളെയും സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ, സഹകരണ സംഘം ജീവനക്കാർ എന്നിവരെയും ഉൾപ്പെടുത്തിക്കൊണ്ട് ഒക്ടോബർ 16, 17 തീയതികളിൽ നടത്തുന്ന സഹകരണ പഠനയാത്രയ്ക്ക് നാളെ തൃശൂരിൽ തുടക്കമാകും. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലൂടെ സഞ്ചരിച്ച് 17 ന്  കൂത്തുപറമ്പ് റൂറൽ  കോ- ഓപ്പറേറ്റീവ് ബാങ്കിലാണ് പഠനയാത്ര സമാപിക്കുക. സഹകരണമേഖലയിലെ വൈവിധ്യവൽക്കരണ പ്രവർത്തനങ്ങൾ നേരിട്ട് അറിയുകയാണ് പഠനയാത്രയുടെ ലക്ഷ്യം.

കൊപ്പം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എൻ.പി രാമദാസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഒരു ദശാബ്ദക്കാലമായി സഹകരണ മേഖലയിൽ നൂതനമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന ടീം കോ-ഓപ്പറേറ്റീവിൻ്റെ സഹകരണ മേഖലയ്ക്ക്  കരുത്തു പകരുന്ന പുതിയ തുടക്കമാണ് സഹകരണ പഠനയാത്ര. ടീം കോ-ഓപ്പറേറ്റീവ്  സഹകരണ ബാങ്കുകളുടെ ചരിത്രവും വർത്തമാനവും കോർത്തിണക്കി സഹകരണ വിജയഗാഥ എന്ന പേരിൽ പുസ്തകം പുറത്തിറക്കുകയും 2024, 2025 വർഷങ്ങളിൽ സഹകരണരത്നം റിയാലിറ്റി ഷോയും സംഘടിപ്പിച്ചിരുന്നു. സഹകരണ മേഖലയിൽ നൂതനമായ ഇലക്ട്രോണിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ കൊണ്ടുവന്നതും ടീം കോ-ഓപ്പറേറ്റീവാണ്.സഹകരണരംഗമെന്ന പേരിൽ എട്ട് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലായി 2500 ലധികം അംഗങ്ങളും  നിലവിലുണ്ട്.
News Image

ഇനി ആർക്കും അയയ്ക്കാം 'ഇ- റുപ്പി'; ബാങ്ക് അക്കൗണ്ട് പോലും വേണ്ട

ഇനി ഏതു വ്യക്തിയുടെ ഫോൺ നമ്പറിലേക്കും റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയായ ‘ഇ–റുപ്പി’ അയയ്ക്കാം. പണം സ്വീകരിക്കുന്ന വ്യക്തിക്ക് ‘ഇ–റുപ്പി’ വാലറ്റോ യുപിഐ ഐഡിയോ ബാങ്ക് അക്കൗണ്ടോ  ആവശ്യമില്ല.  ഇതു സാധ്യമാക്കാനുള്ള ‘വോലറ്റ് ഓൺ ദ് ഗോ’ സൗകര്യമാണ് റിസർവ് ബാങ്ക് അവതരിപ്പിച്ചത്. 

  ‘ഇ–റുപ്പി' വാലറ്റുള്ള വ്യക്തിക്ക് പണമയക്കേണ്ട വ്യക്തിയുടെ  ഫോൺ നമ്പർ ടൈപ് ചെയ്ത് പണമയയ്ക്കാം. എസ്എംഎസ് ആയി ‘ഇ–റുപ്പി’ ലഭിക്കുന്ന ആൾക്ക്  ഫോണിൽ തനിയെ വാലറ്റ് സൃഷ്ടിക്കപ്പെടും. ഈ തുക ബാങ്ക് അക്കൗണ്ടിലേക്കു പോലും മാറ്റാതെ ഉപയോഗിക്കാനാകും എന്നതാണ് മറ്റൊരു പ്രത്യേകത.  വിവിധ ബാങ്കുകൾ നൽകുന്ന ‘ഇ–റുപ്പി’ വാലറ്റുകൾ യുപിഐ ഭീം ആപ്പിൽ ഒരുമിച്ച് ലഭ്യമാക്കാനുള്ള സൗകര്യവും ആരംഭിച്ചിട്ടുണ്ട്.
News Image

കേരള ബാങ്കിൻ്റെ എക്സലൻസ് അവാർഡ് വീണ്ടും മക്കരപ്പറമ്പ സർവ്വീസ് സഹകരണ ബാങ്കിന്


കേരള ബാങ്കിൻ്റെ മികച്ച സർവീസ് സഹകരണബാങ്കിനുള്ള എക്സലൻസ് അവാർഡിന് വീണ്ടും മക്കരപ്പറമ്പ സർവ്വീസ് സഹകരണ ബാങ്ക് അർഹമായി. കേരള ബാങ്ക് ഡയറക്ടർ സാബു എബ്രഹാമിൽ നിന്നും ബാങ്ക് പ്രസിഡണ്ട് പി കെ സെയ്യിദ് അബു തങ്ങൾ, സെക്രട്ടറി സി എച്ച് മുഹമ്മദ് മുസ്തഫ, ഡയറക്ടർ കുഞ്ഞുമുഹമ്മദ് കെ  എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
News Image

ഈടുവെച്ച വസ്തു ഇനി യഥാർത്ഥ ഉടമകൾക്ക് ലേലത്തിൽ പിടിക്കാനാകില്ല; പുതിയ ഉത്തരവുമായി സുപ്രീം കോടതി

വസ്തു ഈടുവെച്ച് വായ്പ എടുത്തവർക്ക് തിരിച്ചടിയായി  സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. ജപ്തി നടപടികളിലേക്ക് പോയാൽ സ്വത്ത് തിരിച്ചു പിടിക്കാൻ ഉടമസ്ഥർക്ക്  സാധിക്കില്ല  എന്നതാണ് 2016ലെ സർഫാസി നിയമ ഭേദഗതി പ്രകാരം പറയുന്നത്. ഈ  നിയമ ഭേദഗതി പ്രാബല്യത്തിൽ വരും മുമ്പ് വായ്പയെടുത്തവർ ക്കും ബാധകമാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.  ജപ്തിയിലേക്ക് പോയ വസ്തുവകകൾ ലേലത്തിൽ തിരിച്ചുപിടിക്കാൻ കാത്തിരിക്കുന്നവർക്ക് ഇതോടെ അതിനു സാധിക്കാത്ത അവസ്ഥ വരും.  ജസ്റ്റിസ് ജെ ബി പർദിവാല  അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.  2016 ലാണ് സർഫാസി നിയമ ഭേദഗതി വരുന്നത്. എന്നാൽ 2016 ന്  മുമ്പ് എടുത്ത വായ്പകൾക്കും ഈ നിയമ ഭേദഗതി ബാധകമാകുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. 2016ൽ നിയമഭേദഗതി വരുംമുമ്പ് വായ്പ എടുത്ത ആൾക്ക് ലേല നോട്ടീസ് പ്രസിദ്ധീകരിച്ചതിന്  ശേഷം ഈടുവെച്ച സ്വത്ത് തിരിച്ചെടുക്കാൻ  സാധിക്കുമായിരുന്നു.ലേല തീയതിക്ക് മുമ്പ് വരെ ഇത്തരത്തിൽ വസ്തു തിരിച്ചെടുക്കാൻ കഴിയുമായിരുന്നു.  വസ്തു വീടുവയ്ക്കുന്ന  ആളുടെ അവകാശമാണ്  2016ലെ ഈ നിയമ ഭേദഗതിയോടെ  ഇല്ലാതായി മാറിയത്. 

 2016 മുമ്പ് വായ്പയെടുത്ത ശേഷം ലേലത്തിൽ പോയ വസ്തു വുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർണായകമായ ഉത്തരവ്. സർഫാസി നിയമവുമായി ബന്ധപ്പെട്ടുള്ള ചില അവ്യക്തതകൾ നീക്കി വ്യക്തത വരുത്താൻ കേന്ദ്ര ധനമന്ത്രാലയത്തോട്  സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
News Image

ഡിജിറ്റല്‍ ഇടപാടുകൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ; നിർദ്ദേശങ്ങളുമായി ആർബിഐ

ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകളുടെ സുരക്ഷാ രീതികളില്‍ വിപ്ലവകരമായ മാറ്റവുമായി റിസര്‍വ് ബാങ്ക്.  എസ്.എം.എസ്. അധിഷ്ഠിത ഒറ്റത്തവണ പാസ് വേഡ് (ഒ.ടി.പി.) സംവിധാനം ഘട്ടം ഘട്ടമായി ഒഴിവാക്കി റിസ്‌ക് അടിസ്ഥാനമാക്കിയുള്ള ചട്ടക്കൂടിലേക്ക് രാജ്യത്തെ മുഴുവന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയേയും മാറ്റാനാണ് ആര്‍.ബി.ഐയുടെ നിര്‍ദ്ദേശം. 2026 ഏപ്രില്‍ മുതല്‍ യു.പി.ഐ. ഇടപാടുകള്‍ ഉള്‍പ്പെടെ ആഭ്യന്തര ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് ഇത്തരത്തിലുള്ള വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. നിലവിലുള്ള ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ സംവിധാനത്തിനപ്പുറമുള്ള സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുകയെന്നതാണ്  പുതിയ നിയമങ്ങളുടെ ലക്ഷ്യം. 

 കാര്‍ഡ് വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ സാങ്കേതിക മേഖല പ്രയോജനപ്പെടുത്തി പുതിയ ഓതന്റിക്കേഷന്‍ സംവിധാനങ്ങൾ ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നതാണ് പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിൽ ഒന്ന്.  എന്നാല്‍, എസ്.എം.എസ്. അധിഷ്ഠിത ഒ.ടി.പി. ഒഴിവാക്കില്ല. കുറഞ്ഞത് രണ്ട് സുരക്ഷാ നടപടികൾക്ക് അപ്പുറം, ഇടപാടിലെ തട്ടിപ്പ് സാധ്യത പരിഗണിച്ച് അധിക റിസ്‌ക് പരിശോധനകള്‍ ഏര്‍പ്പെടുത്താന്‍ കാര്‍ഡ് വിതരണക്കാര്‍ക്ക് ഇതിലൂടെ സാധിക്കുകയും ചെയ്യും.
News Image

ടീം കോപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ 'സഹകരണ മേഖലയിലെ വർത്തമാനകാല വെല്ലുവിളികളും അതിജീവിക്കാനുള്ള കർമ്മപദ്ധതികളും ' വെബിനാർ 29 ന്

ടീം കോപ്പറേറ്റീവ്, സഹകരണ രംഗം ഓൺലൈൻ ന്യൂസ്, സഹകരണ രംഗം വാട്സ് ആപ്പ് കൂട്ടായ്മ എന്നിവയുടെ  നേതൃത്വത്തിൽ  'സഹകരണ മേഖലയിലെ വർത്തമാനകാല വെല്ലുവിളികളും അതിജീവിക്കാനുള്ള കർമ്മപദ്ധതികളും ' എന്ന വിഷയത്തിൽ  സെപ്തംബർ 29 ന് രാത്രി 7.30 ന്  വെബിനാർ നടക്കും.  എ സി എസ് ടി ഐ മുൻ ഡയറക്ടർ ഡോ. ബി.പി പിള്ള ക്ലാസ് എടുക്കും. ഗൂഗിൾ മീറ്റ് വഴിയാണ്  വെബിനാർ നടക്കുക.  താൽ പര്യമുള്ളവർ 833 004 50 26, 98 46 39 17 55 എന്നീ നമ്പറുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
News Image

പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് പരിശീലനം


 കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്കായി എ സി എസ് ടി ഐ  ( അഗ്രികൾച്ചറൽ കോ- ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ) ൻ്റെ  ആഭിമുഖ്യത്തിൽ പരിശീലനം നൽകുന്നു. ഒക്ടോബർ 6 മുതൽ 10 വരെയാണ് പരിശീലന പരിപാടി  നടക്കുന്നത്. വിശദവിവരങ്ങൾ www.acstikerala.com എന്ന വെബ്സൈറ്റിലോ  9188318031, 949659 8031 എന്നീ നമ്പറുകളിലോ  ലഭിക്കും.
News Image

പുന്നപ്പാല സർവീസ് സഹകരണ ബാങ്ക് ഇ വി ചാർജിംഗ് സ്റ്റേഷൻ മന്ത്രി വി അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു

മലപ്പുറം: പുന്നപ്പാല സർവീസ് സഹകരണ ബാങ്കിൽ ടീം കോ-ഓപ്പറേറ്റീവിൻ്റെ  നേതൃത്വത്തിൽ ആരംഭിച്ച സോളാർ ഇ വി ചാർജിംഗ് സ്റ്റേഷൻ  കായിക, വഖഫ്, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി  അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു.  ഇ വി ചാർജിംഗ് സ്റ്റേഷനുകൾ  സഹകരണ ബാങ്കുകളെ സംബന്ധിച്ച് പുതിയ മുന്നേറ്റമാണ്.  സാമ്പത്തിക നേട്ടത്തിനുമപ്പുറം  പരിസ്ഥിതി സൗഹാർദ്ദം കൂടിയാണെന്നതാണ് ഇ വി ചാർജിംഗ് സ്റ്റേഷനുകളെ വ്യത്യസ്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  ബാങ്ക് പ്രസിഡണ്ട് കെ പി ഭാസ്കരൻ അധ്യക്ഷനായി. സോളാർ പവർ സ്വിച്ച് ഓൺ തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രാമൻകുട്ടിയും വാഹന ചാർജിംഗ് ലോഞ്ചിങ് മലപ്പുറം ജോയിൻ്റ്  രജിസ്ട്രാർ ജനറൽ എൻ എം പ്രജീഷും നിർവഹിച്ചു. 

  
ബാങ്ക് സെക്രട്ടറി ഇൻചാർജ് പി ശാന്തി റിപ്പോർട്ട് അവതരിപ്പിച്ചു.  ചടങ്ങിൽ  ടീം കോ‌- ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരിയെ മന്ത്രി വി അബ്ദുറഹിമാൻ പൊന്നാടയണിയിച്ച് ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി ശോഭന, എ  കോമളവല്ലി, യൂണിറ്റ് ഇൻസ്പെക്ടർ പ്യാരിലാൽ, വണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ ടി മുഹമ്മദാലി, ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി, പി ഗൗരി, വി രാമചന്ദ്രൻ, എം മോഹൻദാസ്, കെ പി രവീന്ദ്രൻ,  കെ എസ് ഇ ബി അസിസ്റ്റൻ്റ് എഞ്ചിനീയർ ഇ ശ്രീജിത്ത്, വി സി ഉണ്ണികൃഷ്ണൻ, എം രാജഗോപാലൻ എന്നിവർ സംസാരിച്ചു.  പുന്നപ്പാല സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് കെ പി സത്യനാഥൻ സ്വാഗതവും കെ പ്രവിൽ കുമാർ നന്ദിയും പറഞ്ഞു.   വിവിധ ബാങ്ക് പ്രസിഡണ്ടുമാർ,  സഹകരണ സംഘം പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 


പ്രൊജക്ട് മുന്നോട്ടുവെച്ചതും  ഡി പി ആർ തയ്യാറാക്കിയതും  സാങ്കേതിക സഹായങ്ങൾ  നൽകിയതും ടീം കോ- ഓപ്പറേറ്റീവാണ്.  അനർട്ടിന്റെ സബ്സിഡിയോടുകൂടി  ടീം കോ- ഓപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ സഹകരണ മേഖലയിൽ  ആരംഭിക്കുന്ന ആറാമത്തെ  ഇ വി ചാർജിംഗ് സ്റ്റേഷനാണ് പുന്നപ്പാലയിലേത്.   പാപ്പിനിശ്ശേരി കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, ചിറക്കൽ സർവീസ്  സഹകരണ ബാങ്ക്, മാത്തിൽ സർവീസ് സഹകരണ ബാങ്ക്, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ( കണ്ണൂർ) പൂയ്യപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് (കൊല്ലം)  തുടങ്ങിയ അഞ്ച് ബാങ്കുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഈ പ്രൊജക്ടുകൾ എല്ലാം വൻ വിജയമാണ്. മൂന്ന് വർഷം മുമ്പ് ടീം കോ- ഓപ്പറേറ്റീവാണ് ഇ വി ചാർജിംഗ് സ്റ്റേഷൻ പദ്ധതി  സഹകരണ മേഖലയിൽ കൊണ്ടുവന്നത്.  പൂർണമായും ഓട്ടോമാറ്റിക്കാണെന്നതിനാൽ തൊഴിലാളികളെ ആവശ്യമില്ലെന്നതും ഈ ഇന്നൊവേറ്റീവ് പ്രൊജക്ടിൻ്റെ പ്രത്യേകതയാണ്.
News Image

വരുന്നൂ... കിടപ്പാടം ജപ്തി ഒഴിവാക്കാൻ പുതിയ നിയമം

തിരുവനന്തപുരം: താമസിക്കാന്‍ മറ്റുസ്ഥലങ്ങളില്ലാത്തവരുടെ  കിടപ്പാടം ബാങ്കുകളും മറ്റ്  ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നതൊഴിവാക്കാന്‍ നിയമം വരുന്നു. 'കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലി'ന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. 

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താല്‍ (മനഃപൂര്‍വമായി വീഴ്ച വരുത്താത്ത) തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് പാര്‍പ്പിടം ജപ്തിചെയ്യപ്പെടുമെന്ന ഭീഷണി നേരിടുന്നവര്‍ക്കാവും ഈ നിയമത്തിൻ്റെ ആനുകൂല്യം ലഭിക്കുക. ഇക്കാര്യം കണ്ടെത്താന്‍ ജില്ലാ, സംസ്ഥാന തലങ്ങളില്‍ സമിതികളുണ്ടാകും. മൂന്നുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള  ആകെ വായ്പാതുക അഞ്ചുലക്ഷവും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷവും കവിയാത്തവർക്കാണ് ഈ നിയമത്തിൻ്റെ പരിരക്ഷ ലഭിക്കുക. 

ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത വ്യവസ്ഥകളോടെ ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക നിധിക്ക് രൂപം നല്‍കും. പൊതുമേഖലാ ബാങ്കുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, കെഎസ്എഫ്ഇ, കെഎഫ്‌സി പോലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും  വായ്പ എടുത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക്  ഇത് ബാധകമാകില്ല.
News Image

പുന്നപ്പാല സർവീസ് സഹകരണ ബാങ്ക് ഇ വി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം നാളെ മന്ത്രി വി അബ്ദു റഹിമാൻ നിർവഹിക്കും

മലപ്പുറം:പുന്നപ്പാല സർവീസ് സഹകരണ ബാങ്കിൽ ടീം കോ-ഓപ്പറേറ്റീവിൻ്റെ  നേതൃത്വത്തിൽ ആരംഭിക്കുന്ന  സോളാർ ഇ വി ചാർജിംഗ് സ്റ്റേഷൻ്റെ ഉദ്ഘാടനം  സെപ്തംബർ 22 ന് വൈകുന്നേരം 3 മണിക്ക് കായിക,  ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി  അബ്ദു റഹിമാൻ നിർവഹിക്കും.  പുന്നപ്പാല സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ പി ഭാസ്കരൻ അധ്യക്ഷനാകും. 

ബാങ്ക് സെക്രട്ടറി ഇൻചാർജ് പി ശാന്തി റിപ്പോർട്ട് അവതരിപ്പിക്കും. തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രാമൻകുട്ടി സോളാർ പവർ സ്വിച്ച് ഓൺ കർമ്മവും  മലപ്പുറം ജോയിൻ്റ്  രജിസ്ട്രാർ ജനറൽ സുരേന്ദ്രൻ ചെമ്പ്ര വാഹന ചാർജിംഗ് ലോഞ്ചിങ്ങും നിർവഹിക്കും. 

പുന്നപ്പാല സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് കെ പി സത്യനാഥൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി ശോഭന, എ  കോമളവല്ലി, തിരുവാലി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി പി മോഹനൻ, നിലമ്പൂർ അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറൽ എൻ എം പ്രജീഷ്, ബാങ്ക് ചീഫ് അക്കൗണ്ടൻ്റ് കെ പ്രവിൽ കുമാർ,   വിവിധ ബാങ്ക് പ്രസിഡണ്ടുമാർ,  സഹകരണ സംഘം പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

പ്രൊജക്ട് മുന്നോട്ടുവെച്ചതും  ഡി പി ആർ തയ്യാറാക്കിയതും  സാങ്കേതിക സഹായങ്ങൾ  നൽകിയതും ടീം കോ- ഓപ്പറേറ്റീവാണ്.  അനർട്ടിന്റെ സബ്സിഡിയോടുകൂടി  ടീം കോ- ഓപ്പറേറ്റീവിൻ്റെ നേതൃത്വത്തിൽ സഹകരണ മേഖലയിൽ  ആരംഭിക്കുന്ന ആറാമത്തെ  ഇ വി ചാർജിംഗ് സ്റ്റേഷനാണ് പുന്നപ്പാലയിലേത്.   പാപ്പിനിശ്ശേരി കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, ചിറക്കൽ സർവീസ്  സഹകരണ ബാങ്ക്, മാത്തിൽ സർവീസ് സഹകരണ ബാങ്ക്, കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ( കണ്ണൂർ) പൂയ്യപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് (കൊല്ലം)  തുടങ്ങിയ അഞ്ച് ബാങ്കുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഈ പ്രൊജക്ടുകൾ എല്ലാം വൻ വിജയമാണ്. മൂന്ന് വർഷം മുമ്പ് ടീം കോ- ഓപ്പറേറ്റീവാണ് ഇ വി ചാർജിംഗ് സ്റ്റേഷൻ പദ്ധതി  സഹകരണ മേഖലയിൽ കൊണ്ടുവന്നത്.  പൂർണമായും ഓട്ടോമാറ്റിക്കാണെന്നതിനാൽ തൊഴിലാളികളെ ആവശ്യമില്ലെന്നതും ഈ ഇന്നൊവേറ്റീവ് പ്രൊജക്ടിൻ്റെ പ്രത്യേകതയാണ്.
News Image

എഫ് സി ബി എയുടെ മികച്ച കോ- ഓപ്പറേറ്റീവ് ബാങ്കിനുള്ള പുരസ്കാരം കതിരൂർ സർവീസ് സഹകരണ ബാങ്കിന്

കണ്ണൂര്‍: എഫ് സി ബി എയുടെ മികച്ച കോ- ഓപ്പറേറ്റീവ്  ബാങ്കിനുള്ള ദേശീയ പുരസ്കാരം കതിരൂർ സർവീസ് സഹകരണ ബാങ്കിന്. ഗോവയിൽ നടന്ന ചടങ്ങിൽ വെച്ച് ഗോവ സഹകരണ വകുപ്പ് മന്ത്രി സുഭാഷ് ഷിരോദ്കറിൽ നിന്നും കതിരൂർ സർവീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ, സെക്രട്ടറി പുത്തലത്ത് സുരേഷ് ബാബു, ഡയറക്ടർമാരായ കാട്യത്ത് പ്രകാശൻ, കെ.സുരേഷ്, അസി.സെക്രട്ടറി എം.രാജേഷ് ബാബു, ബ്രാഞ്ച് മാനേജർ കെ. ബൈജു എന്നിവർ  ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
News Image

കെ സി ഇ യു 'ആദരവ് 2025' സെപ്തംബർ 20ന് നടക്കും

തൃശൂര്‍: കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ( സി ഐ ടി യു ) 50-ാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആദരവ് 2025 സെപ്തംബർ 20ന് വൈകിട്ട് 3 മണിക്ക് നടക്കും. തൃശൂർ കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ടി പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ യു പി ജോസഫ്, എം കെ കണ്ണൻ, കെ കെ രാമചന്ദ്രൻ എം എൽ എ, എൻ കെ രാമചന്ദ്രൻ, പി എം വഹീദ, പി എസ് ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
News Image

ജെ എൽ ജി വായ്പാ വിതരണം ഒരു കോടി; വിജയം ആഘോഷിച്ച് മാറാടി വില്ലേജ് വനിതാ കോ- ഓപ്പറേറ്റീവ് സൊസൈറ്റി

മൂവാറ്റുപുഴ: മാറാടി വില്ലേജ് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ടീം കോ-ഓപ്പറേറ്റീവിൻ്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കിയ ജെ എൽ ജി  
പദ്ധതിയുടെ വിജയാഘോഷവും ജെ എൽ ജി പഠന ക്ലാസും നടന്നു. പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി  മാറാടി പഞ്ചായത്ത് പ്രസിഡണ്ട് ഒ പി  ബേബി ഉദ്ഘാടനം ചെയ്തു. 

ജെ എൽ ജി ഗ്രൂപ്പുകൾ മുഖേന ഒരു കോടി രൂപ വായ്പ വിതരണം നടത്തിയതിൻ്റെ   ഭാഗമായാണ് വിജയാഘോഷം സംഘടിപ്പിച്ചത്. വായ്പാ തിരിച്ചടവ് കൃത്യമായി നടന്നു എന്നതാണ് ഈ പദ്ധതിയെ വിജയത്തിലേക്ക് നയിച്ചത്. പദ്ധതി മുന്നോട്ട് വെച്ചതും തുടര്‍ന്നുള്ള പരിശീലനവും സാങ്കേതിക സഹായവും ലഭ്യമാക്കിയതും ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിലാണ്.

മാറാടി വില്ലേജ് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട്  ഡോ. ചിന്നമ്മ വർഗീസ് അധ്യക്ഷയായി. മാറാടി അഗ്രികൾച്ചർ ഇംപ്രൂവ്മെൻ്റ് സൊസൈറ്റി പ്രസിഡണ്ട്  സാബു ജോൺ പദ്ധതി വിശദീകരിച്ചു. 

ഭരണ സമിതി അംഗം പ്രിൻസി ബേബി, പി പി തങ്കച്ചൻ അനുസ്മരണം നടത്തി. തുടർന്ന് ടീം കോ- ഓപ്പറേറ്റീവ്  പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി ജെ എൽജി  പദ്ധതി പഠന ക്ലാസ് നയിച്ചു.   പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകിയ  മധു ചെമ്പേരിയെ ആദരിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡണ്ട് ഒപി ബേബി മൊമൻ്റോയും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവും ഭരണ സമിതി അംഗവുമായ ഷാൻ്റി എബ്രഹാം ഉപഹാരവും നൽകി. തുടർന്ന് സംഘത്തിന് കീഴിലെ 36 ജെ എൽ ജികളിൽ കൃത്യമായ തിരിച്ചടവ് നടത്തുന്ന 20 ഗ്രൂപ്പുകളെ  അനുമോദിച്ചു.  

 മാറാടി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പി ജോളി, സംഘം സെക്രട്ടറി രമ്യ പി വി, വൈസ് പ്രസിഡണ്ട്  മിനി സാബു,  ഭരണസമിതി അംഗങ്ങളായ  രമ പരമേശ്വരൻ, നെസിനി ജെയിംസ്, സിയ ബെന്നി,  രഞ്ജിനി ബിനു, അനി വർഗീസ്, സിജി കെ സി, സിനി ജ സനിൽ, സംഘം ജീവനക്കാരായ   സീമ എസ് പ്രസാദ്, സാബി ജോസഫ്, ടീം കോ-ഓപ്പറേറ്റീവ് പ്രതിനിധികളായ സജീഷ് കുട്ടനെല്ലൂർ, ശ്യാം എന്നിവർ പങ്കെടുത്തു.
News Image

മാറാടി വില്ലേജ് വനിതാ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ജെ എൽ ജി വിജയാഘോഷം; ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരിക്ക് ആദരവ്

മൂവാറ്റുപുഴ: മാറാടി വില്ലേജ് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജെ എൽ ജി  
പദ്ധതിയുടെ വിജയാഘോഷത്തിൽ പദ്ധതിക്കാവശ്യമായ പഠന ക്ലാസുകളും സാങ്കേതിക സഹായവും നൽകിയ ടീം കോ- ഓപ്പറേറ്റീവ്  പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരിയെ ആദരിച്ചു.  മാറാടി പഞ്ചായത്ത് പ്രസിഡണ്ട് ഒ പി  ബേബി മൊമെൻ്റോയും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവും ഭരണ സമിതി അംഗവുമായ ഷാൻ്റി എബ്രഹാം ഉപഹാരവും നൽകി.  

മാറാടി വില്ലേജ് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട്  ഡോ. ചിന്നമ്മ വർഗീസ് അധ്യക്ഷയായി.  മാറാടി അഗ്രികൾച്ചർ ഇംപ്രൂവ്മെൻ്റ് സൊസൈറ്റി പ്രസിഡണ്ട്  സാബു ജോൺ,  മാറാടി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പി ജോളി, സംഘം സെക്രട്ടറി രമ്യ പി വി, വൈസ് പ്രസിഡണ്ട്  മിനി സാബു,  ഭരണസമിതി അംഗങ്ങളായ  പ്രിൻസി ബേബി, രമ പരമേശ്വരൻ, നെസിനി ജെയിംസ്, സിയ ബെന്നി,  രഞ്ജിനി ബിനു, അനി വർഗീസ്, സിജി കെ സി, സിനി ജ സനിൽ, സംഘം ജീവനക്കാരായ സീമ എസ് പ്രസാദ്, സാബി ജോസഫ്, ടീം കോ-ഓപ്പറേറ്റീവ് പ്രതിനിധികളായ സജീഷ് കുട്ടനെല്ലൂർ, ശ്യാം എന്നിവർ പങ്കെടുത്തു.
News Image

വയനാട് ജില്ലാ സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ മുട്ടിൽ എം.ശ്രീധരമേനോൻ അന്തരിച്ചു

കൽപറ്റ: വയനാട് ജില്ലാ സഹകരണ ബാങ്കിൻ്റെ ആരംഭ കാലം മുതൽ ജനറൽ മാനേജരായിരുന്ന മുട്ടിൽ പ്രശാന്തിയിൽ എം.ശ്രീധരമേനോൻ (88) അന്തരിച്ചു.കോഴിക്കോട് മിംസ് ആശുപത്രിയിൽ ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം.  എംസിസി ബാങ്കിലും വയനാട് ജില്ലാ ബാങ്കിലും ജോലി ചെയ്തിട്ടുണ്ട്. കൽപ്പറ്റ റോട്ടറി ക്ലബ്ബ് ട്രഷറർ സ്ഥാനം വഹിച്ചിരുന്നു. ഭാര്യ: പരേതയായ പ്രഭാവതി.  മകൻ പ്രശാന്ത് (റിലയൻസ് ട്രൻഡ് ഫോർമാറ്റ് ഹെഡ്), പരേതയായ   കവയത്രി നന്ദിത. സംസ്കാരം  വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.
News Image

കൊല്ലം- തേനി ദേശീയപാതയില്‍ വാഹനാപകടം; സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം


കൊല്ലം: കൊല്ലം- തേനി ദേശീയപാതയില്‍ ബസിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം. കരിന്തോട്ട സര്‍വീസ് സഹകരണ ബാങ്ക് ക്ലർക്കായി തൊടിയൂര്‍ സ്വദേശിനി അഞ്ജന (24) ആണ് മരിച്ചത്. 


 ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്‌കൂളിന് സമീപമാണ്  അപകടം നടന്നത്. അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ ഒരു സ്കൂൾ ബസ് തട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ, മറ്റൊരു ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു. കരിന്തോട്ട സര്‍വീസ് സഹകരണ ബാങ്കിൽ ക്ലർക്കായ  അഞ്ജന കഴിഞ്ഞ  തിങ്കളാഴ്ചയാണ് ജോലിയിൽ പ്രവേശിച്ചത്.  ഒക്ടോബര്‍ 19-ന് വിവാഹം നടക്കാനിരിക്കവേയാണ് ദാരുണമായ അപകടം.
News Image

ഭാഗ്യനിധി നിക്ഷേപ പദ്ധതി; നടത്തറ ബാങ്കിനെതിരെ ഉപഭോക്തൃ കോടതി

തൃശൂർ : ഭാഗ്യനിധി നിക്ഷേപ പദ്ധതിയിൽ  വാഗ്ദാനം ചെയ്ത തുക നൽകാതിരുന്നതിനെ തുടർന്ന്  നൽകിയ  ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അഞ്ചേരി സ്വദേശിനി വാലത്ത് വീട്ടിൽ നവീന ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂച്ചട്ടിയിലുള്ള നടത്തറ ഫാർമേർസ് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനെതിരെ തൃശൂർ ജില്ലാ ഉപഭോക്തൃ കോടതിയുടെ  വിധി. നവീനയുടെ പേരിൽ ഭാഗ്യനിധി പദ്ധതി പ്രകാരം 5000 രൂപ നിക്ഷേപിച്ചിരുന്നു. കാലാവധി പൂർത്തിയാകുമ്പോൾ 80000 രൂപയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ വാഗ്ദാനം ചെയ്തത് പോലെ സംഖ്യ നൽകിയില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

 കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുവാനിടയുള്ളതിനാലാണ് നിക്ഷേപ സ്കീം അവസാനിപ്പിച്ചതെന്നായിരുന്നു നടത്തറ ഫാർമേർസ് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൻ്റെ  വാദം. എന്നാൽ,  എതിർകക്ഷിയുടെ പ്രവൃത്തി നീതീകരിക്കാനാവാത്തതാണെന്നും സേവനത്തിലെ വീഴ്ചയാണെന്നും കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരിക്ക് വാഗ്ദാനപ്രകാരം 80000 രൂപയും നഷ്ടപരിഹാരമായി 10000 രൂപയും നൽകുവാനാണ് വിധി  പുറപ്പെടുവിച്ചത്.  ഹർജിക്കാരിക്ക് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി.
News Image

നിക്ഷേപ തുകയ്ക്ക് പലിശ നൽകിയില്ല; മലയാളി ക്ഷേമനിധി ലിമിറ്റഡിനെതിരെ വിധി

തൃശൂർ: ഏങ്ങണ്ടിയൂർ മലയാളി ക്ഷേമനിധി ലിമിറ്റഡ്‌ നിക്ഷേപസംഖ്യ പലിശ സഹിതം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ  പരാതിക്കാരിക്ക് അനുകൂല വിധി. ഏങ്ങണ്ടിയൂർ സ്വദേശിനി സജി ഉത്തമൻ ഫയൽ ചെയ്ത ഹർജിയിലാണ് വിധി പ്രഖ്യാപിച്ചത്.   മലയാളി ക്ഷേമനിധി ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടർക്കുമെതിരെയാണ്  വിധി പ്രഖ്യാപിച്ചത്. 

 1,00,000 രൂപയാണ് സജി ഉത്തമൻ സ്ഥാപനത്തിൽ  നിക്ഷേപിച്ചത്.  നിക്ഷേപത്തിന് 10.5% പലിശ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നിക്ഷേപ സംഖ്യ തിരികെ നൽകുമ്പോൾ വാഗ്ദാനം ചെയ്ത പലിശ നൽകിയില്ല.  തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. നിക്ഷേപ സംഖ്യ പലിശ സഹിതം തിരികെ നൽകാത്ത എതിർകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത കച്ചവട ഇടപാടുമാണെന്ന് കോടതി വിലയിരുത്തി.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്,  ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരിക്ക് 1,00,000 രൂപയും 2023 ജൂലൈ മുതൽ 10.5% പലിശയും നഷ്ടപരിഹാരമായി 5,000 രൂപയും നൽകുവാൻ  വിധി പുറപ്പെടുവിക്കുകയായിരുന്നു.  ഹർജിക്കാരിക്ക് വേണ്ടി അഡ്വ.എ.ഡി.ബെന്നി ഹാജരായി.

News Image

പൊലിയം തുരുത്ത് ഇക്കോ ടൂറിസം പദ്ധതി കേരളത്തിലെ ടൂറിസം രംഗത്ത് വന്‍ മുന്നേറ്റം - മന്ത്രി വി എന്‍ വാസവന്‍

കാസര്‍ഗോഡ്: പൊലിയം തുരുത്ത് ഇക്കോ ടൂറിസം വില്ലേജ്  നാടിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ പദ്ധതിയാണെന്നും കേരളത്തിലെ ടൂറിസം രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍. സഹകരണ മേഖലയിലെ സംസ്ഥാനത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമായ പൊലിയം തുരുത്ത് ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

 പ്രകൃതി രമണീയമായ ഈ പ്രദേശത്ത്, പ്രത്യേകിച്ച് പുഴയുടെ സൗന്ദര്യവും അതിന്റെ എല്ലാ അര്‍ത്ഥത്തിലുള്ള ആസ്വദ്യതയും ഉറപ്പാക്കിക്കൊണ്ട് ഇവിടെ എത്തിച്ചേരുന്ന ഏതൊരു വ്യക്തിക്കും ശുദ്ധവായു ശ്വസിക്കാന്‍ അന്തരീക്ഷം ഒരുക്കി നല്‍കുന്നു എന്നതാണ്  ഏറ്റവും അനുഗ്രഹീതമായ ഘടകമെന്നും  പ്രത്യേകിച്ച് നഗരങ്ങളിലും ജനനിബിഢമായ കേന്ദ്രങ്ങളിലും അധിവസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രശ്‌നവും ആഗോള  പ്രശ്‌നവും പാരിസ്ഥിതിക പ്രശ്‌നവും ശുദ്ധവായു ശ്വസിക്കാന്‍ കഴിയാത്ത വിധം അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈയ്ഡ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണെന്നും അത്തരം ഒരു ഘട്ടത്തിലാണ് ഇത്തരം ഇക്കോ ടൂറിസം പദ്ധതിക്ക് പ്രസക്തിയേറുന്നതെന്നും  മന്ത്രി പറഞ്ഞു. ചന്ദ്രഗിരിപ്പുഴയോരത്ത് ഇത്രയും  മനോഹരമായ ഒരു ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ ചന്ദ്രഗിരി എക്കോ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ മന്ത്രി അഭിനന്ദിച്ചു. 

സഹകരണ മേഖലയിലെ സംസ്ഥാനത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാണ് കാസര്‍കോഡ് ബേഡഡുക്കയിലെ ചന്ദ്രഗിരിപ്പുഴയോരത്ത് പ്രവര്‍ത്തന സജ്ജമായത്.  ആറേക്കര്‍ സ്വകാര്യ ഭൂമി പാട്ടത്തിനെടുത്താണ് പൊലിയം തുരുത്ത് ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ചന്ദ്രഗിരി പുഴയോരത്തെ തുരുത്തിലേക്ക് മനോഹരമായ തൂക്കുപാലത്തിലൂടെയാണ് പ്രവേശനം. പുഴയുടെ ഭംഗി നുകര്‍ന്ന് ആറേക്കറോളം വരുന്ന പൊലിയം തുരുത്തിലേക്ക് പോകാനാകും. പുഴകളാല്‍ ചുറ്റപ്പെട്ട തുരുത്തില്‍ വിനോദ സഞ്ചാര ഗ്രാമം തന്നെയാണ് ചന്ദ്രഗിരി എക്കോ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി ഒരുക്കിയിരിക്കുന്നത്. കോട്ടേജുകള്‍, ഗസ്റ്റ് ഹൗസ്, ആംഫി തിയേറ്റര്‍, നടപ്പാത തുടങ്ങി പലതും പൊലിയം തുരുത്തില്‍ ഒരുക്കിയിട്ടുണ്ട്.
News Image

നിക്ഷേപകർക്ക് പണം തിരികെ നൽകിയില്ല; വ​ള​പ​ട്ട​ണം സ​ർ​വ്വീസ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം

അ​ക്കൗ​ണ്ടി​ൽ​ പണമുണ്ട്. പക്ഷെ  പി​ൻ​വ​ലി​ക്കാ​നാകാത്ത അവസ്ഥയിലാണ് വ​ള​പ​ട്ട​ണം സ​ർ​വ്വീസ് സ​ഹ​ക​ര​ണ ബാ​ങ്കിലെ നിക്ഷേപകർ. ഇതോടെ ബാങ്കിന്  മു​ന്നി​ൽ നി​ക്ഷേ​പ​ക​ർ പ്ര​തി​ഷേ​ധിച്ചു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് സ്ത്രീ​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള നൂ​റോ​ളം നി​ക്ഷേ​പ​ക​രാണ്  ബാ​ങ്കി​നു മു​ന്നി​ലെ​ത്തി​യ​ത്. ബാ​ങ്ക് ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​മാ​യി സം​സാ​രി​ക്കാ​ൻ ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ആ​രും സ​ന്ന​ദ്ധ​രാ​യി​ല്ല.


അ​ക്കൗ​ണ്ടി​ലു​ള്ള പ​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ സെ​ക്ര​ട്ട​റി​യു​ടെ കാ​ബി​നു മു​ന്നി​ലെ​ത്തിയെങ്കിലും ഫലമുണ്ടായില്ല.  പ​ണ​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് സെ​ക്ര​ട്ട​റി​യും  ന​ൽ​കി​യ​ത്. 80 ല​ക്ഷം വ​രെ നി​ക്ഷേ​പ​മു​ള്ള​വ​ർ ഒ​രു ല​ക്ഷം ചോ​ദി​ച്ചി​ട്ടുപോലും ന​ൽ​കാ​ൻ വി​സ്സ​മ്മ​തി​ക്കു​ക​യാ​ണ് ബാങ്ക് അധികൃതർ. പ​ണം എ​ന്നു ല​ഭി​ക്കു​മെ​ന്ന ഉ​റ​പ്പ് പോ​ലും ഇവർക്ക്  ന​ൽ​കാ​നാകാത്തത്  നി​ക്ഷേ​പ​ക​രെ ആ​ശ​ങ്ക​യി​ലാഴ്ത്തിയിരിക്കുകയാണ്. 

ബാങ്കിൻ്റെ അനാസ്ഥയെ തുടർന്ന് ചെക്ക് മാറി നൽകാതെ യുവാവിൻ്റെ ജോലി നഷ്ടമായ സംഭവവും ഉണ്ടായി. ജി​ല്ല​യി​ലെ പ്ര​മു​ഖ കെ​ട്ടി​ട നി​ർ​മാ​ണ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാരനാണ് ജോലി നഷ്ടമായത്. നി​ർ​മാ​ണ ക​മ്പ​നി​യി​ലെ റെ​ഡി​മി​ക്സ് യൂ​നി​റ്റ് വി​ഭാ​ഗ​ത്തി​ലെ ജീ​വനക്കാരനായിരുന്നു താഴെ ചൊവ്വ സ്വദേശി ടോണി. വ​ള​പ​ട്ട​ണം മ​ന്ന​യി​ലെ ക​രാ​ർ ഏ​റ്റെ​ടു​ത്ത ഇ​ന​ത്തി​ൽ 80,000രൂ​പ​യുടെ ചെക്കാണ്  ല​ഭി​ച്ചത്.  ജൂ​ൺ മൂ​ന്നി​ന്റെ തീ​യ​തി​യി​ലു​ള്ള ചെ​ക്ക് പി​റ്റേ​ന്ന് ത​ന്നെ വ​ള​പ​ട്ട​ണം സ​ർ​വ്വീസ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ കൈ​മാ​റി. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ണം ല​ഭി​ച്ചി​ല്ല. അ​ന്വേ​ഷി​ച്ച് എ​ത്തു​മ്പോ​ഴെ​ല്ലാം പ​ണ​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ഇയാൾക്ക് ല​ഭി​ച്ച​ത്. ക​മ്പ​നി​യി​ൽ അ​ട​ക്കേ​ണ്ട തു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും കാ​ര്യ​മു​ണ്ടാ​യി​ല്ല. ചെ​ക്ക് മാ​റി​കി​ട്ടാ​ത്ത വി​ഷ​യം അ​റി​യി​ച്ച​തി​നാ​ൽ ക​മ്പ​നി​ കു​റ​ച്ച് സാ​വ​കാ​ശം ന​ൽ​കി. പിന്നീട് ആ കാലാവധിയും കഴിഞ്ഞതോടെ ജോലി നഷ്ടമാവുകയായിരുന്നു.  പ​ണം താ​ൻ എ​ടു​ത്തു​വെ​ന്നാ​ണ് പ​ല​രും ക​രു​തു​ന്ന​തെന്നും ഇയാൾ പറയുന്നു. 


ചികിത്സയ്ക്ക് ഉൾപ്പെടെ, ബാങ്കിൽ നിക്ഷേപിച്ച പണം തിരിച്ചെടുക്കാൻ എത്തുന്നവർക്കും ഇത് തന്നെയാണവസ്ഥ. പണം തിരികെ കിട്ടാൻ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണിവർ.
News Image

സഹകരണ വകുപ്പിനു കീഴിലുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്കും ഓണം ബോണസ്


സഹകരണ വകുപ്പിന്  കീഴിലുള്ള വിവിധ സഹകരണ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കും ഇത്തവണ ഓണം ബോണസ് ലഭിക്കും. കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന നിക്ഷേപ / വായ്പ കലക്ഷന്‍ ഏജന്റുമാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ബോണസിന്  അര്‍ഹതയില്ലാത്ത എല്ലാ താല്‍ക്കാലിക ജീവനക്കാര്‍ക്കും  ഓണത്തോടനുബന്ധിച്ച് ബോണസ് പ്രഖ്യാപിച്ചു. 5250 രൂപയാണ് രൂപയാണ് ഇവര്‍ക്ക് ലഭിക്കുക

News Image

അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല സമാപനം: സ്വാഗതസംഘം രൂപീകരണ യോഗം ആഗസ്റ്റ് 29ന്



 അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല സമാപനം ആലപ്പുഴയില്‍ നടക്കും. സമാപന പരിപാടിയുടെ  സ്വാഗതസംഘ രൂപീകരണ യോഗം 
ആഗസ്റ്റ് 29ന് 11 മണിക്ക് ആലപ്പുഴ കയര്‍ കോര്‍പ്പറേഷന്‍ ഹാളില്‍ നടക്കും.

News Image

കണ്ടല ബാങ്ക് തട്ടിപ്പ്; കണ്ടുകെട്ടിയ സ്വത്തുക്കള്‍ ബാങ്കിന് തന്നെ കൈമാറി


തിരുവനന്തപുരം മാറനല്ലൂര്‍ കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ ഒരുകോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ തിരികെ ബാങ്കിനുതന്നെ കൈമാറി. 2,500 നിക്ഷേപകര്‍ക്കാണ് തട്ടിപ്പില്‍ പണം നഷ്ടമായത്. ഇത് തിരികെ നല്‍കുന്നതിനായാണ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സ്വത്തുക്കള്‍ ബാങ്ക് അധികൃതര്‍ക്ക് കൈമാറിയത്. 


മുഖ്യപ്രതിയും ബാങ്ക്  മുന്‍ പ്രസിഡണ്ടുമായ എന്‍. ഭാസുരാംഗന്റെയും കുടുംബത്തിന്റെയുമുള്‍പ്പെടെയുള്ള ഭൂമിയും കെട്ടിടങ്ങളും കാറും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍  ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സിമി, കണ്ടല ബാങ്ക് സെക്രട്ടറി ബൈജു രാജിന് കൈമാറി. 

നിക്ഷേപ തട്ടിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരം മാറനല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ്   ഭാസുരാംഗനും മകന്‍ ജെ.ബി. അഖില്‍ ജിത്തിനുമെതിരേ രണ്ടുവര്‍ഷം മുന്‍പ് ഇഡി കേസെടുത്തത്.  57 കോടി രൂപയുടെ തട്ടിപ്പ്  നടന്നെന്ന്  ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.  ഇതേത്തുടര്‍ന്നാണ് ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും പേരിലുണ്ടായിരുന്ന  ഒരു കോടി രൂപയിലേറെ സ്വത്തുകള്‍ കണ്ടു കെട്ടിയത്. ബാങ്കില്‍ പണയം വെച്ച സ്വത്തുക്കള്‍ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. 

നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ മാര്‍ഗമില്ലാതായതോടെ ഇഡി കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിട്ടുകിട്ടുന്നതിനായി  കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇ ഡി കണ്ടുകെട്ടിയ സ്വത്തുക്കള്‍ ബാങ്കിന് വിട്ടുനല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.

 76.67 ലക്ഷം രൂപയുടെ ഭൂസ്വത്തുക്കളാണ് ബാങ്കിന് തിരികെ നല്‍കിയത്. ഇതിനുപുറമേ 25 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ് കാര്‍, 
കണ്ടല ബാങ്കിന്റെ രണ്ട് ശാഖകളിലായുണ്ടായിരുന്ന 7.99 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ എന്നിവയും  ബാങ്കിന് തിരികെ നല്‍കി. ആധാരത്തിലെ വിലയാണ് ഇ ഡി മൂല്യമായി കണക്കാക്കിയിരിക്കുന്നത് എന്നതിനാല്‍ സ്വത്തുക്കളുടെ മൂല്യം ഇതിന്റെ ഇരട്ടിയോളം വരും. ഇവ ലേലം ചെയ്ത് കിട്ടുന്ന തുകയുപയോഗിച്ചായിരിക്കും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുക.

News Image

നിങ്ങള്‍ കെ വൈ സി പുതുക്കിയില്ലേ? എങ്കില്‍ അക്കൗണ്ട് ബ്ലോക്കാകും; അറിയാം ഈ നിര്‍ദേശങ്ങള്‍


നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പത്തുവര്‍ഷം പൂര്‍ത്തിയായോ. എങ്കില്‍ നിര്‍ബന്ധമായും കെ.വൈ.സി പുതുക്കണം. അല്ലെങ്കില്‍ പണം പിന്‍വലിക്കുന്നതടക്കമുള്ള  നിങ്ങളുടെ എല്ലാ ബാങ്കിങ്ങ് സേവനങ്ങളും തടസ്സപ്പെടും. 

കെ വൈ സി കാലാവധി കഴിഞ്ഞ  57 ലക്ഷം അക്കൗണ്ടുകളാണ് കേരളത്തിലുള്ളത്. സംസ്ഥാനത്തെ ആകെ ബാങ്ക് അക്കൗണ്ടുകളുടെ 20 ശതമാനത്തോളം വരുമിത്. കെ.വൈ സി പുതുക്കാത്തതിനെ തുടര്‍ന്ന് ഇതിനോടകം തന്നെ ബാങ്ക് സേവനങ്ങള്‍ തടസ്സപ്പെട്ട് തുടങ്ങിയിട്ടുണ്ടെന്നും സംസ്ഥാനതല  ബാങ്കേഴ്സ് സമിതി കണ്‍വീനര്‍ കെ എസ് പ്രദീപ് പറഞ്ഞു. 

2014 -15 കാലയളവില്‍ വിവിധ സബ്സിഡികള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി 
സീറോ ബാലന്‍സില്‍ എടുത്തിട്ടുള്ള പ്രധാനമന്ത്രി ജന്‍ധന്‍ യോജന 
അക്കൗണ്ടുകളാണ് കെ.വൈ.എസി പുതുക്കാത്ത അക്കൗണ്ടുകളില്‍ അധികവും. കാലാവധി കഴിഞ്ഞ 57 ലക്ഷം അകൗണ്ടുകളില്‍ 90 ശതമാനവും ഇത്തരം അക്കൗണ്ടുകളാണ്. കെ വൈ സി നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സബ്സിഡിയായി എത്തുന്ന തുകയടക്കം പിന്‍വലിക്കാനാകാത്ത സാഹചര്യമുണ്ടാകും. ചെക്കുകളുള്ള അക്കൗണ്ടുകളില്‍ ചെക്ക് മടങ്ങുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. 


ബാങ്കിലെത്തി ഫോട്ടോ, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ നല്‍കിയാണ്
കെ.വൈ.സി പുതുക്കേണ്ടത്. ഇക്കാര്യത്തില്‍ അക്കൗണ്ടുടമകളെ ബോധവത്കരി
കരിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. 
അതേസമയം, . സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത മൂന്ന്-നാല് ശതമാനം പേരാണുള്ളത്. ഇവര്‍ക്ക് അക്കൗണ്ട് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു വരികയാണ്. 



News Image

ഐ സി എം തിരുവനന്തപുരത്തിന്റെ നേതൃത്വത്തില്‍ എം എസ് എസ്, സ്വര്‍ണ്ണ ഉരുപ്പടി പരിശോധന പരിശീലനം




ഐ സി എം തിരുവനന്തപുരത്തിന്റെ നേതൃത്വത്തില്‍  പ്രാഥമിക സഹകരണ ബാങ്ക് ജീവനക്കാര്‍ക്കായി  എം എസ് എസ്,  സ്വര്‍ണ്ണ  ഉരുപ്പടി പരിശോധന ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 29, 30 തീയതികളില്‍ എറണാകുളം  മുപ്പത്തടം സഹകരണ ബാങ്ക്  ഹാളിലാണ് ദ്വിദിന പരിശീലന പരിപാടി  സംഘടിപ്പിക്കുന്നത്.  


 സ്വര്‍ണ ഉരുപ്പടികളുടെ ഗുണനിലവാരം  പരിശോധിക്കുന്നതില്‍ പ്രായോഗിക  പരിജ്ഞാനം നല്‍കുന്നതിനൊപ്പം  പരിഷ്‌കരിച്ച എം എസ് എസ് നിബന്ധനകളും,അതിന്റെ ശരിയായ നടത്തിപ്പും ഉള്‍പ്പെടയുള്ള വിഷയങ്ങളിലാണ് ഐ സി എം തിരുവനതപുരം പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നത്. എം എസ് എസ് കണക്കെഴുത്തുരീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ക്ലാസില്‍ വിശദമാക്കും. 

2300 രൂപയും 18 ശതമാനം  ജി എസ് ടി യും ആണ് ഫീസ്. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 5 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.  വിശദ  വിവരങ്ങള്‍ക്ക്: 9946793893 9605890002.

News Image

അയ്മനം വില്ലേജ് സര്‍വ്വീസ് സഹകരണ ബാങ്ക് 100-ാം വാര്‍ഷികം : അയ്മനം പഞ്ചായത്തിന് ആംബുലന്‍സ് കൈമാറി


അയ്മനം : അയ്മനം വില്ലേജ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 100-ാം  വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി അയ്മനം പഞ്ചായത്തിന് ആംബുലന്‍സ് കൈമാറി. മന്ത്രി വി എന്‍ വാസവന്‍ പഞ്ചായത്ത് പ്രസിഡണ്ട് വിജി രാജേഷിന് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. 


യോഗത്തില്‍ റിസ്‌ക് ഫണ്ടിന് അര്‍ഹരായ ഏഴ് പേര്‍ക്ക് 10.70 ലക്ഷം രൂപ മന്ത്രി കൈമാറി. ബാങ്ക് പ്രസിഡണ്ട് ഒ ആര്‍ പ്രദീപ്കുമാര്‍ അധ്യക്ഷനായി. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ എം രാധാകൃഷ്ണന്‍, ജില്ല സഹകരണ ആശുപത്രി വൈസ് പ്രസിഡണ്ട് കെ എന്‍ വേണുഗോപാല്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ പി പി സലിം, അസി. രജിസ്ട്രാര്‍ കെ പി ഉണ്ണികൃഷ്ണന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ കെ ഷാജിമോന്‍, രതീഷ് കെ വാസു, അയ്മനം പഞ്ചായത്തംഗം പ്രമോദ് തങ്കച്ചന്‍, സിപിഐഎം ഏരിയ സെക്രട്ടറി ബാബു ജോര്‍ജ്, സിപിഐ മണ്ഡലം സെക്രട്ടറി കെ ഐ കുഞ്ഞച്ചന്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം ബെന്നി സി പൊന്നാരം, കോണ്‍ഗ്രസ് അയ്മനം മണ്ഡലം പ്രസിഡണ്ട് ഒളശ്ശ ആന്റണി, ബാങ്ക് മുന്‍ പ്രസിഡണ്ടുമാരായ കെ കെ ഭാനു,കെ കെ കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.ബാങ്ക് വൈസ് പ്രസിഡണ്ട്  മിനി മനോജ് സ്വാഗതവും ബാങ്ക് സെക്രട്ടറി ടി എസ് രഞ്ജിത നന്ദിയും പറഞ്ഞു.

News Image

ആറന്മുളക്കണ്ണാടി ആന്റ് കരകൗശല നിര്‍മ്മാണ തൊഴിലാളി സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം 25ന്


ആറന്മുള: ആറന്മുളക്കണ്ണാടി ആന്റ് കരകൗശല നിര്‍മ്മാണ തൊഴിലാളി സഹകരണ സംഘത്തിന്റെ  ആറന്മുള കിഴക്കേനടയിലുള്ള ഷോറൂമിന്റെയും ഓഫീസിന്റെയും ഉദ്ഘാടനം ആഗസ്റ്റ് 25 ന്  രാവിലെ 9. 30 ന് നടക്കും. സഹകരണ ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ ഉദ്ഘാടനം  നിര്‍വഹിക്കും. ചടങ്ങില്‍  രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

News Image

ബേഡഡുക്ക ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് നാട്ടുചന്ത ആഗസ്റ്റ് 23ന് തുടങ്ങും



 കാസര്‍ഗോഡ്: ബേഡഡുക്ക ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓണത്തോടനുബന്ധിച്ചുള്ള നാട്ടുചന്തയ്ക്ക്
ആഗസ്റ്റ് 23 ന് തുടക്കമാകും.  

എല്ലാ ശനിയാഴ്ചയും രാവിലെ 9 മണി മുതല്‍ കുണ്ടംകുഴി ഹെഡ് ഓഫീസ് പരിസരത്താണ് നാട്ടുചന്ത നടക്കുക. വിവിധ കാര്‍ഷികോല്‍പന്നങ്ങള്‍,  പലഹാരങ്ങള്‍, കറി പൗഡറുകള്‍, അച്ചാറുകള്‍ എന്നിവ മിതമായ നിരക്കില്‍ നാട്ടു ചന്തയിലൂടെ ലഭിക്കും. 

News Image

ഗ്രാമങ്ങളിലും ഇനി ഡിജിറ്റല്‍ ബാങ്കിങ്ങ് തരംഗം; വരുന്നൂ, രാജ്യം മുഴുവന്‍ ഡി ബി യു യൂണിറ്റുകള്‍


ബാങ്ക്, ബാങ്കിങ്ങ് എന്നീ പദങ്ങളുടെ നിര്‍വചനത്തിലും പ്രവര്‍ത്തനത്തിലും വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ജീവിതത്തിന്റെ  സമസ്ത മേഖലകളിലും ഇടപെടാന്‍ കഴിയുന്ന സ്ഥാപനങ്ങളായി ബാങ്കുകള്‍ മാറിയിട്ടുണ്ട്. ഡിജിറ്റല്‍ സേവനങ്ങള്‍ മാത്രമല്ല, കറന്‍സികള്‍ വരെ വ്യാപകമായിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ സാധ്യത കൂടിവരികയാണ്. 

ഈ സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ ഇത്തരം ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകള്‍ വ്യാപിപ്പിക്കാന്‍  കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്. നിലവില്‍, 100 ല്‍ അധികം ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകളാണ് ഗ്രാമീണ, അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. 2026 സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്തെ ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകളുടെ എണ്ണം ഇരട്ടിയാകും.


എ ടി എമ്മുകള്‍ക്ക് സമാനമായ ഡിജിറ്റല്‍ ബാങ്കിങ്ങ് സേവനങ്ങള്‍ ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകളിലൂടെ ലഭിക്കും. രാജ്യത്തെ ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും.

ഡിജിറ്റല്‍ ബാങ്കിങ്ങ്  യൂണിറ്റുകളും പ്രവര്‍ത്തനവും 

ഡിജിറ്റല്‍ ബാങ്കിങ്ങ് സേവനങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത പ്രത്യേക കിയോസ്‌കുകളാണ് ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകള്‍. പരമ്പരാഗത ബാങ്കിങ്ങ്, ഓണ്‍ലൈന്‍ ബാങ്കിങ്ങ് എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് ഇവയുടെ പ്രവര്‍ത്തനം. 

അക്കൗണ്ട് ആരംഭിക്കല്‍, പണം കൈമാറല്‍, വായ്പകള്‍ക്കായുളള അപേക്ഷ നല്‍കല്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകള്‍ വഴി ലഭിക്കും. ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവരെ സഹായിക്കാന്‍ ഇത്തരം യൂണിറ്റുകളില്‍ സ്റ്റാഫുകളുടെ സേവനവും ഉണ്ടാകും. 

ഡിജിറ്റല്‍ പണമിടപാടുകള്‍ ഏറെ സുഗമമാകുമെന്നതാണ് ഡി ബി യുവിന്റെ ഏറ്റവും പ്രധാന ഗുണം. ഇന്‍ഷുറന്‍സ്, പെന്‍ഷന്‍  പദ്ധതികള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ലഭ്യമാക്കാനാണ് പദ്ധതി. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (PMJDY), പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY), അടല്‍ പെന്‍ഷന്‍ യോജന (APY), പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടര്‍ ആത്മനിര്‍ഭര്‍ നിധി (PM SVANidhi) തുടങ്ങിയ പ്രധാന പദ്ധതികളെല്ലാം DBU കളില്‍ ലഭ്യമാക്കാനാണ് തീരുമാനം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ ഡിജിറ്റല്‍  വിതരണം സുഗമമാക്കാനും നേരിട്ടുള്ള ആനുകൂല്യങ്ങളുടെ കൈമാറ്റം കാര്യക്ഷമമാക്കാനും കഴിയും. 


ഗ്രാമങ്ങളില്‍ എല്ലാവര്‍ക്കും ബാങ്കിങ്ങ്


ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ബാങ്കിന്റെ സേവനങ്ങള്‍ കൈയെത്തും ദൂരെ എത്തിക്കുക എന്ന ലക്ഷ്യം കൂടി ഡിജിറ്റല്‍ ബാങ്കിങ്ങ് യൂണിറ്റുകള്‍ക്കുണ്ട്. ഇതിന് വേണ്ട പ്രാഥമിക നടപടികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചു കഴിഞ്ഞു.  എല്ലാ ഗ്രാമങ്ങളിലും ഡി ബി യു ആരംഭിച്ച് സാധാരണക്കാരിലേക്കും ഡിജിറ്റല്‍ ബാങ്കിങ്ങ് സേവനങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം. എല്ലാവര്‍ക്കും  ഒരുപോലെ സൗകര്യപ്രദവും കാര്യക്ഷമവുമായ ബാങ്കിങ് സേവനങ്ങള്‍ ഇതോടെ ലഭിക്കും. 

ഡിജിറ്റല്‍ ബാങ്കിങ്ങ്  യൂണിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക മാത്രമല്ല, സേവനങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്. ഇവയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

News Image

കേരള ദിനേശ് ഓണം സ്റ്റാള്‍ തുടങ്ങി; താരമായി ഓണക്കിറ്റ്

കേരള ദിനേശ് ഓണം  സ്റ്റാളിന്  കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ തുടക്കമായി. നടന്‍ ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. കേരള ദിനേശ് ചെയര്‍മാന്‍ എം കെ ദിനേശ് ബാബു അധ്യക്ഷനായി. കൈത്തറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ ആദ്യ വില്‍പ്പന നടത്തി. ഡോ. കെ എം രേഷ്മിത ഏറ്റുവാങ്ങി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് അജിമോന്‍, അഡ്വ. ശശി ഡി നമ്പ്യാര്‍, കേരള ദിനേശ് കേന്ദ്ര സംഘം സെക്രട്ടറി എം എം കിഷോര്‍കുമാര്‍, കേന്ദ്രസംഘം ഡയറക്ടര്‍ എം ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

 21 ഉല്‍പന്നങ്ങളടങ്ങിയ ഓണക്കിറ്റാണ്  സ്റ്റാളിലെ പ്രധാന ആകര്‍ഷണം. 1,300 രൂപ വില വരുന്ന ഓണക്കിറ്റ് 999 രൂപയ്ക്ക് ഇവിടെ നിന്നും വാങ്ങാം. കിറ്റ് കൂടാതെ തേങ്ങാപ്പാല്‍, പ്രഥമന്‍ കിറ്റ്, പായസം മിക്‌സ് (പാലട), തേങ്ങാപ്പൊടി, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, ഗോതമ്പ് പൊടി, പുട്ടുപൊടി, ജാം, സ്‌ക്വാഷ്, അഗ്മാര്‍ക്ക് കറിപ്പൊടികള്‍, മസാലപ്പാെടികള്‍, അച്ചാര്‍ തുടങ്ങിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ഇവിടുണ്ട്. കോട്ടണ്‍ ഷര്‍ട്ടുകള്‍, മുണ്ട്, സാരി, ബെഡ് ഷീറ്റ്, കുട്ടികളുടെ വസ്ത്രങ്ങള്‍, നൈറ്റി തുടങ്ങിയ തുണിത്തരങ്ങളും കുടകളും പ്രത്യേക വിലക്കുറവില്‍ ലഭ്യമാണ്. സെപ്തംബര്‍ നാല് വരെയാണ് ഓണം സ്റ്റാള്‍ പ്രവര്‍ത്തിക്കുക. 

News Image

അങ്കമാലി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഴിമതി കേസ്: രണ്ട് പേര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി



അങ്കമാലി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഴിമതി കേസില്‍ അറസ്റ്റിലായ രണ്ട് പേര്‍ക്ക് കേരള ഹൈക്കോടതി തിങ്കളാഴ്ച  ജാമ്യം അനുവദിച്ചു. വ്യാജ വായ്പകള്‍ അനുവദിച്ചുകൊണ്ട് 115.8 കോടി രൂപ തട്ടിയതിന്   ഇവര്‍ക്കെതിരെയും മറ്റ് പ്രതികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അങ്കമാലി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പ്രതികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

News Image

ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ദിനേശ് : ഓണം സ്റ്റാള്‍ ആഗസ്റ്റ് 19 ന് ആരംഭിക്കും


ഓണത്തെ വരവേല്‍ക്കാനൊരുങ്ങി കേരള ദിനേശ്. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ആരംഭിക്കുന്ന ഓണം സ്റ്റാളിന്റെ ഉദ്ഘാടനം  ആഗസ്റ്റ് 19ന് വൈകിട്ട് മൂന്ന് മണിക്ക് സിനിമാതാരം ഇര്‍ഷാദ് ഉദ്ഘാടനം ചെയ്യും. കേരള ദിനേശ് ചെയര്‍മാന്‍ എം കെ ദിനേശ് ബാബു അധ്യക്ഷനാകും. കൈത്തറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ 
അരക്കന്‍ ബാലന്‍ ആദ്യവില്പന സ്വീകരിക്കും. ചടങ്ങില്‍ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.


വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍, കറിക്കൂട്ടുകള്‍,  പായസം മിക്‌സ് തുടങ്ങി  ഓണാഘോഷത്തിനാവശ്യമായവയെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയാണ് ദിനേശ് ഓണം സ്റ്റാള്‍ ആരംഭിക്കുന്നത്.

News Image

ചികിത്സയ്ക്ക് പണം നല്‍കിയില്ല; നിക്ഷേപത്തുക ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ ബാങ്കില്‍ സമരവുമായി വൃദ്ധ ദമ്പതികള്‍


ചികിത്സക്കായി  നിക്ഷേപത്തുക അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ ബാങ്കില്‍ സമരവുമായി വൃദ്ധദമ്പതികള്‍. ബാങ്കിന്റെ ഠാണാവിലെ ഹെഡ് ഓഫിസിലാണ് ഇവര്‍  കുത്തിയിരിപ്പ് സമരം നടത്തിയത്.
രാവിലെ  ബാങ്കില്‍ എത്തിയ ദമ്പതികള്‍ ബാങ്ക് സമയം കഴിഞ്ഞ് രാത്രി എട്ടരയോടെയാണ് സമരം അവസാനിപ്പിച്ച് മടങ്ങിയത്. കോമ്പാറ സ്വദേശി തേക്കാനത്ത് ഡേവിസ് (80), ഭാര്യ താണ്ട (75) എന്നിവരാണ് മക്കളായ ജിജി, ജിഷ എന്നിവര്‍ക്കൊപ്പം പണം ആവശ്യപ്പെട്ട് ബാങ്കില്‍ എത്തിയത്. താണ്ടയുടെ പേരില്‍ 10 ലക്ഷം രൂപയിലധികം 
സ്ഥിരനിക്ഷേപം ഉണ്ട്. 

ഹൃദ്രോഗിയായ ഡേവിസിന് അടിയന്തരമായി പേസ് മേക്കര്‍  ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് ഇവര്‍ നിരവധി തവണ  ബാങ്കില്‍ ചെന്നിരുന്നു.  ആര്‍ബിഎ!!െ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ അന്നു തന്നെ ഇന്‍ഷുറന്‍സ് തുകയായ 5 ലക്ഷം രൂപ ലഭിക്കാനുള്ള അപേക്ഷയും നല്‍കിയിരുന്നു. പിന്നീട് ചികിത്സയുടെ രേഖകളും ബാങ്ക് അധികൃതര്‍ക്ക് നല്‍കി. എന്നാല്‍, പണം ആവശ്യപ്പെട്ട് പലതവണ ബാങ്ക് അധികൃതരെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു.

 ബഹ്‌റൈനിലെ ഗവ. പ്രസില്‍ ജോലി ചെയ്തിരുന്ന ഡേവിസിന്റെ സമ്പാദ്യമാണ് ബാങ്കില്‍ നിക്ഷേപിച്ചത്. ഡേവിസിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ബാങ്ക് അധികൃതരെ അറിയിച്ചപ്പോള്‍  ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ശസ്ത്രക്രിയക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു നല്‍കാമെന്നാണ്  ബാങ്കിന്റെ ചെയര്‍പേഴ്‌സന്‍ അറിയിച്ചത്.   എന്നാല്‍  തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ പണത്തിന് എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയാണെന്നും ഇവര്‍ പറഞ്ഞു.

 അതേ സമയം, ഡേവിസിന്റെ ശസ്ത്രക്രിയ ഏത് ആശുപത്രിയില്‍ വേണമെങ്കിലും നടത്താന്‍ ആവശ്യമായ ചെലവ് ബാങ്ക് വഹിക്കുമെന്ന് നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നതായും ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ഇവര്‍ നല്‍കിയ അപേക്ഷ ആര്‍ബിഎ!!െയുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നു എന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.  ചികിത്സാ ആവശ്യം, വിവാഹം, വിദ്യാഭ്യാസം തുടങ്ങി അടിയന്തരമായി പണം ആവശ്യമുള്ള 24 അപേക്ഷകളാണ്  ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി ലഭിച്ചിട്ടുള്ളത്.  അതെല്ലാം ആര്‍ബിഎ!!െക്ക് അയച്ചിരുന്നു. തുടര്‍ നടപടികള്‍ ആരംഭിച്ചതായി ഇമെയില്‍ അറിയിപ്പ് ലഭിച്ചതായും വരും ദിവസങ്ങളില്‍ തന്നെ  പണം ലഭിക്കുമെന്നുമാണ്  ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

News Image

വൈവിധ്യവത്ക്കരണത്തിന്റെ വേറിട്ട മാതൃക; ക്രിമറ്റോറിയം പദ്ധതിയുമായി പുഴവാത് സഹകരണ ബാങ്ക്

ഓരോ മനുഷ്യരുടെയും  ജീവിതകാലയളവില്‍ ഒട്ടേറെ സേവനങ്ങള്‍ ബാങ്കുകള്‍ നല്‍കാറുണ്ട്. എന്നാല്‍ മരണശേഷമോ?

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പുഴവാത് സര്‍വീസ് സഹകരണ ബാങ്കിന് ഉത്തരമുണ്ട്.  നാട്ടിലെ സാധാരണക്കാരന് താങ്ങും തണലുമായി നിലകൊള്ളുന്ന ബാങ്ക്  ക്രിമറ്റോറിയം സംവിധാനം ഒരുക്കിയാണ് വേറിട്ട മാതൃകയായത്. സഹകരണമേഖലയിലെ ആദ്യ ക്രിമറ്റോറിയം പദ്ധതിയാണ് പുഴവാത് ബാങ്കിലേത്.  വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷിക, വ്യവസായ മേഖലകളില്‍ ഒക്കെ സഹകരണ ബാങ്കുകള്‍ സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു മേഖലയിലേക്ക് കടന്നു വരുന്നത് ആദ്യമായാണെന്ന പ്രത്യേകതയും ഉണ്ട്. 

ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി പരിധിയിലാണ് പുഴവാത് സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. സമീപപ്രദേശങ്ങളില്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനായി പൊതുശ്മശാനമോ മറ്റു സൗകര്യങ്ങളോ ഇല്ല. ഇത് മനസ്സിലാക്കിയാണ് എന്നും സാധാരണക്കാര്‍ക്ക് ഒപ്പം നിന്നിരുന്ന ബാങ്ക് ക്രിമറ്റോറിയം എന്ന ആശയത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ നാട്ടിലെ സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്നുണ്ട് ബാങ്കിന്റെ ഈ പദ്ധതി. 


ക്രിമറ്റോറിയം സേവനം ആവശ്യമുള്ളവര്‍ക്ക്, അവര്‍ പറയുന്ന ഇടങ്ങളില്‍ എത്തി സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മടങ്ങുകയാണ് രീതി.   രണ്ട് ജീവനക്കാരെയും ബാങ്ക് ഇതിനായി നിയോഗിച്ചിട്ടുണ്ട്. അത്യാധുനിക രീതിയില്‍ ഗ്യാസ് ഉപയോഗിച്ചാണ് സംസ്‌കാരം നടത്തുന്നത്.  ഇതിന് അധികം വിറക് ആവശ്യമില്ല എന്നത്  മാത്രമല്ല, സാധാരണ ചിതയില്‍ ദഹിപ്പിക്കുന്നതുപോലെ അമിതമായ പുകയും  അന്തരീക്ഷ മലിനീകരണവും ഇല്ല എന്നതും പ്രത്യേകതയാണ്.  ഒരു ശവസംസ്‌കാര ചടങ്ങിന് 6500 രൂപയാണ് ഈടാക്കുന്നത്.  ഇതിനുപുറമേ മൊബൈല്‍ മോര്‍ച്ചറി സംവിധാനവും ബാങ്കിനുണ്ട്. ക്രിമറ്റോറിയവും അനുബന്ധ സംവിധാനങ്ങളും ഒക്കെ സൂക്ഷിക്കുന്നതിനായി ബാങ്കിന് സ്വന്തമായി കെട്ടിടമുണ്ട്.  വാഹന സൗകര്യവും ഒരുക്കിയിരിക്കുന്നു.  ക്രിമറ്റോറിയം, മൊബൈല്‍ മോര്‍ച്ചറി  എന്നിവയ്ക്കായി 3.45 ലക്ഷമാണ് ചിലവ്. 

മരണാനന്തര ചടങ്ങുകള്‍ക്ക് മറ്റും വരുന്ന ചിലവുകള്‍ പലപ്പോഴും സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമാണ്. ഇത് മുന്നില്‍ക്കണ്ടാണ് കുറഞ്ഞചെലവില്‍ ശവദാഹത്തിനുള്ള  സംവിധാനമൊരുക്കി പുഴവാത് സര്‍വീസ് സഹകരണ ബാങ്ക് ഈ മേഖലയിലേക്ക് കടന്നുവന്നത്.

News Image

പ്രമുഖ സഹകാരിയും സാഹിത്യകാരനുമായിരുന്ന ബി കെ തിരുവോത്ത് അന്തരിച്ചു



സഹകരണമേഖലയിലെ ആദ്യകാലസംഘാടകനും സാഹിത്യകാരനുമായ വടകര കാര്‍ത്തികപ്പള്ളിയിലെ പൊന്നമ്പത്ത് ബി.കെ. തിരുവോത്ത് (ടി. ബാലകൃഷ്ണക്കുറുപ്പ്-92) അന്തരിച്ചു. ആദ്യകാല സോഷ്യലിസ്റ്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന അദ്ദേഹം  
കേരളത്തിലെ സഹകരണമേഖലയിലെ അസംഘടിതരായിരുന്ന ജീവനക്കാരെയും പെന്‍ഷന്‍കാരെയും സംഘടിപ്പിക്കുന്നതിന് മുന്നില്‍നിന്നു. കേരള കോ ഓപറേറ്റിവ് എംപ്ലോയീസ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറിയും കോ ഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സ്ഥാപക പ്രസിഡന്റുമായിരുന്നു. നാഷനല്‍ കോ ഓപറേറ്റീവ് യൂണിയന്‍ ദേശീയസ മിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രൈമറി കോ ഓപറേറ്റിവ് എംപ്ലോയീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പ്രസിഡന്റാണ്. വില്യാപ്പള്ളി സഹകരണ ബാങ്ക് സെക്രട്ടറിയായാണ് വിരമിച്ചത്.

സാഹിത്യരംഗത്തും ഏറെ സജീവമായിരുന്ന ബി കെ തിരുവോത്ത്  ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. തേന്‍തുള്ളി (ചെറുകഥകള്‍), സോഷ്യലിസം വഴിത്തിരിവില്‍ (ലേഖനങ്ങള്‍), 
ഗാന്ധിജി കമ്മ്യൂണിസ്റ്റ് കണ്ണില്‍ (ലേഖനം), പരല്‍മീനുകള്‍ (കവിത), മലബാറിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം (ചരിത്രം), പഴമയില്‍ നിന്നൊരു കാറ്റാടി (ലേഖനങ്ങള്‍), വി.പി. സ്വാതന്ത്ര്യസമരത്തിലെ ഒരേട്, അധികാരികളെ ഞെട്ടിച്ച ഓഗസ്റ്റ് സ്‌ഫോടനങ്ങള്‍ (കെ.ബി.മേനോന്റെ ജീവചരിത്രം) എന്നിവയാണ് പ്രധാനകൃതികള്‍.



News Image

ദേശീയ സഹകരണ നയം; കേരളം എന്തു ചെയ്യും?




സഹകരണ മേഖലയില്‍ നിരവധി മാറ്റങ്ങള്‍ക്ക് വഴി വെച്ചാണ് ദേശീയ സഹകരണ നയം പ്രഖ്യാപിച്ചത്. സഹകരണ മേഖലയില്‍  കേരളം മുമ്പ് നടപ്പിലാക്കിയ ആശയങ്ങള്‍ രാജ്യവ്യാപകമാക്കാന്‍ ഉതകുന്ന നിര്‍ദേശങ്ങളാണ് സഹകരണ നയത്തില്‍ ഉള്ളതെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. എന്നാല്‍ സഹകരണ നയം കേരളത്തെ സംബന്ധിച്ചിടത്തോളം അത്ര ആശാവഹമല്ലെന്നും സഹകരണം സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമായതിനാല്‍ അന്തിമ തീരുമാനം സംസ്ഥാനങ്ങള്‍ക്കാണെന്നുമാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കേന്ദ്ര സഹകരണ നയത്തെക്കുറിച്ച് കോ- ഓപ്പറേറ്റീവ് കണ്‍സള്‍ട്ടന്റും ട്രെയിനറുമായ സാജിദ് എം. ആനക്കുഴി പറയുന്നു



 ദേശീയ സഹകരണ നയവും കേരളത്തിന്റെ ആശങ്കകളും 


സഹകരണം സംസ്ഥാന വിഷയമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ സഹകരണം സംസ്ഥാന വിഷയമാണെന്ന് പ്രതിപാദിക്കുന്നു. സഹകരണം സംസ്ഥാന വിഷയമാകുമ്പോള്‍, കേന്ദ്രം അവതരിപ്പിക്കുന്ന നയങ്ങള്‍  സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപ്പിലാക്കിയാല്‍ മാത്രമേ അതിന് പ്രാബല്യമുണ്ടാകൂ.  രാജ്യസഭയും ലോക്‌സഭയും നിയമം പാസാക്കിയാല്‍  മാത്രം കാര്യമില്ലെന്നും  രാജ്യത്തെ 50% സംസ്ഥാനങ്ങളും ഇത് അംഗീകരിക്കണമെന്നും അഥവാ മറ്റ് സംസ്ഥാനങ്ങള്‍  അംഗീകരിച്ചാല്‍ തന്നെ സംസ്ഥാന വിഷയമായ സാഹചര്യത്തില്‍ ഇത് സംസ്ഥാനങ്ങള്‍ക്ക് പ്രാബല്യത്തില്‍ വരുത്താനും വരാതിരിക്കാനും അധികാരമുണ്ടെന്നും സാജിദ് എം. ആനക്കുഴി വ്യക്തമാക്കി.  നേരത്തേ തന്നെ കേന്ദ്ര സര്‍ക്കാര്‍  ഈ നിയമം  കൊണ്ടുവരാന്‍  ശ്രമം നടത്തിയിരുന്നുവെങ്കിലും നടപ്പിലാക്കാതെ പോയതാണ്. അതിന്റെ പ്രധാന  കാരണം ഇത് സംസ്ഥാന വിഷയമാണ് എന്നതാണ്.  അന്ന് മോഡല്‍ ബൈലോയും ഏകീകൃത നിയമങ്ങളും  കൊണ്ടുവന്നെങ്കിലും  നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഓരോ സംസ്ഥാനത്തെയും സഹകരണ നയങ്ങള്‍ വ്യത്യസ്തമാണ്. ഓരോ സംസ്ഥാനത്തെയും  കാര്‍ഷിക ഭൂപ്രകൃതികള്‍ വ്യത്യസ്തമാണ്. ഉദാഹരണത്തിന്  ഉത്തര്‍പ്രദേശിലെ കാര്‍ഷിക സമ്പദ് വ്യവസ്ഥ അല്ല കേരളത്തിലേത്.  ഇതൊക്കെ വച്ചുനോക്കുമ്പോള്‍ സഹകരണമേഖലയില്‍ ഒരു ഏകീകൃത രീതി  കൊണ്ടുവരിക എന്നത് അത്ര എളുപ്പത്തില്‍  നടപ്പിലാക്കാവുന്ന കാര്യമല്ല.  ഇത് നടപ്പിലാക്കുമോ ഇല്ലയോ എന്നത് കാലം തെളിയിക്കേണ്ട വിഷയമാണ് ' - സാജിദ് എം ആനക്കുഴി ചൂണ്ടിക്കാണിക്കുന്നു.

 സംസ്ഥാനങ്ങള്‍ ദേശീയ സഹകരണ നയം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്താല്‍ ഈ നിയമം നിലനില്‍ക്കില്ല. നിലനില്‍ക്കണമെങ്കില്‍  സംസ്ഥാനങ്ങളുടെ  കൂടി അംഗീകാരം ആവശ്യമാണ്.  കേന്ദ്രം ഏകീകൃതമായ പല സഹകരണ നയങ്ങളും  കൊണ്ടു വന്നിരുന്നുവെങ്കിലും നടപ്പിലാക്കാതെ പോയതിന്റെ  പ്രധാന കാരണം ഇതു തന്നെയാണെന്നും ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കേന്ദ്ര സഹകരണ നയം എന്ന്  കരുതാതിരിക്കാന്‍ ആവില്ലെന്നും അദ്ദേഹത്തിന്റെ പക്ഷം.


 ദേശീയ ഡാറ്റാബേസ് 


 ഓരോ സംസ്ഥാനത്തെയും ഡാറ്റകള്‍ വ്യത്യസ്തമാണ്. ഡാറ്റാബേസുകള്‍  ബന്ധിപ്പിക്കുമ്പോള്‍ മറ്റൊരു സംസ്ഥാനത്തിലെ ഡാറ്റാബേസിന്   അനുസൃതമായി നമ്മുടെ ഡാറ്റകളും മാറ്റേണ്ടിവരും. ഇത് നടപ്പിലാക്കാനാവുന്ന കാര്യമല്ല. ഡാറ്റാബേസുകള്‍  ഏകീകൃത ഡാറ്റാബേസിന്  കീഴില്‍ കൊണ്ടു വരിക എന്നതും ഡാറ്റാ ബേസുകള്‍ കൈമാറുക എന്നതും   പ്രായോഗികമായ കാര്യമല്ല എന്നതാണ് തന്റെ  അഭിപ്രായമെന്നും  അതുകൊണ്ടാണ് സംസ്ഥാന വിഷയമായി ഇതിനെ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു നില്‍ക്കുന്നതെന്നും സാജിദ് എം. ആനക്കുഴി പറഞ്ഞു.



 സഹകരണനയം കേരളത്തിന് നേട്ടമോ ? 

 ദേശീയ സഹകരണ നയത്തില്‍ കേരളത്തിന് ചില ഗുണങ്ങളുണ്ട്. എന്നാലും കേരളത്തിലെ സഹകരണ നിയമങ്ങളും സാഹചര്യങ്ങളും അനുസരിച്ച് ആശങ്കകള്‍ക്ക് വകയുണ്ട്.   ഓള്‍ ഇന്ത്യ ഓഹരിയില്‍ 75% നിക്ഷേപങ്ങളും കേരളത്തില്‍നിന്നാണ്. ഒരു ഏകീകൃത രീതി കൊണ്ടുവരുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ കേരളത്തിലെ സഹകരണ മേഖലയിലും ഉണ്ടാകും. അത് ഒഴിവാക്കുക എന്നത് സംസ്ഥാനത്തിന്റെ ആവശ്യമാണ്.  കേരളത്തിലെ സഹകരണ സംഘങ്ങളും പ്രവര്‍ത്തനങ്ങളും പോലെയല്ല കര്‍ണ്ണാടകത്തിലും ബീഹാറിലും ആന്ധ്രയിലും ഉള്ളത്. ഘടനകള്‍ വ്യത്യസ്തമാണ്. ത്രീ ടയര്‍ സ്ട്രക്ചര്‍ ആയിരുന്നു നബാര്‍ഡ് കൊണ്ടുവന്നിരുന്നത്. എന്നാല്‍ സംസ്ഥാന വിഷയം എന്ന നിലയിലാണ് അത് ടൂ ടയര്‍  ആക്കിമാറ്റിയത്. വീണ്ടും അത് ത്രീ ടയറിലേക്ക്  കൊണ്ടുപോവുകയെന്നത് അത്ര പ്രായോഗികമായ കാര്യം അല്ല. നിലവിലുള്ള സമ്പ്രദായം അനുസരിച്ചേ  കേരളത്തിന് തുടര്‍ന്നു പോകാന്‍ കഴിയൂ എന്നും  സാജിദ് എം. ആനക്കുഴി വ്യക്തമാക്കി. 

News Image

കുളപ്പുള്ളി സര്‍വീസ് സഹകരണ ബാങ്ക് തുണി ചന്തയ്ക്ക് ആഗസ്റ്റ് 13 ന് തുടക്കം



കുളപ്പുള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള  തുണി ചന്തയുടെ ഉദ്ഘാടനം ആഗസ്റ്റ് 13ന് രാവിലെ 10 മണിക്ക് ബാങ്ക് ഹെഡ് ഓഫീസില്‍ അഡ്വ. കെ പ്രേംകുമാര്‍ എം എല്‍ എ നിര്‍വഹിക്കും.  ബാങ്ക് പ്രസിഡണ്ട്  പി. രഞ്ജിത്ത് അധ്യക്ഷത വഹിക്കും.   ഷൊര്‍ണൂര്‍ നഗരസഭ ചെയര്‍മാന്‍ എം.കെ ജയപ്രകാശ് മുഖ്യാതിഥിയാകും. 

 കുത്താമ്പുള്ളി -  കണ്ണൂര്‍ എന്നിവിടങ്ങളിലെ മികച്ച കൈത്തറി ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക്  മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ് ചന്തയുടെ ലക്ഷ്യം. 10% മുതല്‍ 50% വരെ വിലക്കിഴിവില്‍ കൈത്തറി തുണിത്തരങ്ങള്‍ ലഭിക്കും. 

ആഗസ്റ്റ് 26 മുതല്‍ ബാങ്ക് ഹെഡ് ഓഫീസ്, കുളപ്പുള്ളി ബ്രാഞ്ച്,  കണയം വെസ്റ്റ് ബ്രാഞ്ച് എന്നിവിടങ്ങളില്‍  നേന്ത്രക്കായ ചന്തയും സെപ്റ്റംബര്‍ 1, 2, 3 തീയതികളായി ഹെഡ് ഓഫീസില്‍ പച്ചക്കറി ചന്തയും നടക്കും.

News Image

വീണ്ടും വരുന്നു... 'കേരള സവാരി'


സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനനമായ  'കേരള സവാരി' വീണ്ടും വരുന്നു.   പ്രധാന യാത്രാകേന്ദ്രങ്ങളില്‍ ടാക്‌സികള്‍ക്കായി  പ്രീ പെയ്ഡ് കൗണ്ടര്‍ ഒരുക്കണമെന്ന് തദ്ദേശസ്ഥാപനങ്ങളോട് തദ്ദേശവകുപ്പ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. 
വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകള്‍, പ്രമുഖ ക്ഷേത്രങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ ഇതിനാവശ്യമായ ക്രമീകരണം വേണമെന്നാണ്  നിര്‍ദേശം. 

 മൂവിങ് ടെക്' ഏജന്‍സിയുടെ 'നന്മയാത്രി' ആപ്പ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ ചൂഷണം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം.  പദ്ധതി സംബന്ധിച്ച് തൊഴില്‍ നൈപുണ്യ വകുപ്പു സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പു സെക്രട്ടറിമാരും പങ്കെടുത്തു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പൂര്‍ണ സഹകരണം ഉറപ്പു നല്‍കിയിട്ടുണ്ട്. 


 'മൂവിങ് ടെക്' ഏജന്‍സി തമിഴ്‌നാട്, കര്‍ണാടക, പശ്ചിമബംഗാള്‍, ഒഡിഷ എന്നിവിടങ്ങളിലും  ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. കൊച്ചിയില്‍ 'യാത്രി' എന്ന പേരില്‍ ഇവര്‍ സര്‍വീസ് നടത്തുന്നുണ്ട്.

News Image

സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് ഭരണസമിതി പുന:സംഘടിപ്പിച്ചു


സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് ഭരണസമിതി 
 പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രാഥമിക സഹകരണ സംഘം മാനേജ്‌മെന്റ് പ്രതിനിധി ആര്‍. തിലകനാണ് ചെയര്‍മാന്‍. പി. ഗഗാറിന്‍, സാബു എബ്രഹാം ( സംസ്ഥാന സഹകരണ ബാങ്ക് മാനേജ്‌മെന്റ് പ്രതിനിധികള്‍), ആമ്പക്കാട്ട് സുരേഷ്, അനില്‍കുമാര്‍ ( സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരുടെ പ്രതിനിധികള്‍), കെ.വി പ്രജീഷ്, പി. പത്മജ, പി.എസ് ജയചന്ദ്രന്‍, പി.ഹരീന്ദ്രന്‍, മുരളി പ്രതാപ്, ടി.പി മല്‍ക, അഡ്വ. പുഷ്പദാസ് ( പ്രാഥമിക സഹകരണ സംഘം മാനേജ്‌മെന്റ് പ്രതിനിധികള്‍) , എന്‍.വി അജയകുമാര്‍ ( സഹകരണ പെന്‍ഷനേഴ്‌സ് പ്രതിനിധി) എന്നിവര്‍ അംഗങ്ങളാണ്.  സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ സംഘം  രജിസ്ട്രാര്‍ എന്നിവരെ  എക്‌സ് ഒഫിഷ്യോ അംഗങ്ങളായും തെരഞ്ഞെടുത്തു.

News Image

ഇതര സഹകരണ സംഘങ്ങളുടെ വായ്പകള്‍ക്ക് പ്രൊസസ്സിംഗ് ചാര്‍ജ്



പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ (PACS ) ഒഴികെയുള്ള ഇതര സഹകരണസംഘങ്ങളുടെ വായ്പകളിന്‍ മേല്‍ പ്രൊസസ്സിംഗ് ചാര്‍ജ് ഈടാക്കുന്നതിന് 
കേരള ബാങ്ക്  തീരുമാനിച്ചു. 

 ഇതിന്റെ അടിസ്ഥാനത്തില്‍ ഇതര സഹകരണ സംഘങ്ങളുടെ വായ്പകളില്‍ വായ്പാ തുക അനുവദിക്കുമ്പോഴും പരിധി വര്‍ധിപ്പിക്കല്‍/ പുതുക്കല്‍ എന്നിവ നടത്തുമ്പോഴും പ്രൊസസ്സിംഗ് ചാര്‍ജ് നല്‍കണം.  അന്‍പതു ലക്ഷം രൂപയ്ക്കു മുകളില്‍ അനുവദിക്കുന്ന വായ്പകള്‍ക്ക് അനുവദിച്ച തുകയുടെ 0.50% പ്രൊസസ്സിംഗ് ചാര്‍ജ് ഈടാക്കണം.  വായ്പാതുക 50 ലക്ഷം രൂപവരെ അനുവദിക്കുന്ന വായ്പകള്‍ക്കും ഇതര സംഘങ്ങള്‍ അംഗതലത്തില്‍ വിതരണം ചെയ്ത വായ്പകള്‍ക്ക് പുനര്‍വായ്പയായി  അനുവദിക്കുന്ന  വായ്പകള്‍ക്കും  ചാര്‍ജ് ബാധകമല്ല. പുതിയ തീരുമാനം  പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍  ഒഴികെയുള്ള ഇതര സഹകരണസംഘങ്ങളെ ദോഷകരമായി ബാധിക്കും.


News Image

കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നവീകരിച്ച കാപ്പുമ്മല്‍ സായാഹ്ന ശാഖ ഉദ്ഘാടനം ആഗസ്റ്റ് 12ന്


 കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കാപ്പുമ്മല്‍ സായാഹ്ന ശാഖയുടെ ഉദ്ഘാടനം ആഗസ്റ്റ് 12 ന്  ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയില്‍
രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

News Image

ദേശീയ സഹകരണ നയം; ആശങ്കയ്ക്കുമപ്പുറം അറിയാന്‍:- അഡ്വ. എം എം മോനായി പ്രതികരിക്കുന്നു



കേരളം ഏറെ ആശങ്കയോടെ ഉറ്റുനോക്കിയിരുന്ന ദേശീയ സഹകരണനയം കഴിഞ്ഞ ദിവസം  കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. എന്നാല്‍ സഹകരണ നയം പുറത്ത് വന്നതോടെ കേരളത്തിന് ആശങ്കയ്ക്കും ആശ്വാസത്തിനും വകയുണ്ടെന്നാണ് സഹകരണമേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കേരളത്തിലെ സഹകാരികള്‍ രൂപപ്പെടുത്തിയെടുത്ത ആശയങ്ങള്‍ രാജ്യമെമ്പാടും നടപ്പാക്കിയെടുക്കാനുള്ള ശ്രമമാണ് സഹകരണ നയം എന്ന് ഒരുകൂട്ടര്‍ അഭിപ്രായപ്പെടുമ്പോള്‍, സഹകരണ നയം ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തെയാണെന്നും ജില്ലാ ബാങ്കുകള്‍ തിരിച്ച് കൊണ്ടുവരുന്നതുള്‍പ്പെടെ കേരളത്തിലെ സഹകരണ മേഖലയില്‍ ഏറെ മാറ്റങ്ങള്‍ അനിവാര്യമാണെന്നുമാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. അതേസമയം സഹകരണം  സംസ്ഥാന വിഷയമായതിനാല്‍ ദേശീയ സഹകരണ നയം ഭരണഘടനാ വിരുദ്ധമാണെന്നും ആരോപണമുണ്ട്. ഇതുതന്നെയാണ് സര്‍ക്കാരിന്റെ നിലപാടും. ദേശീയ സഹകരണ നയത്തെക്കുറിച്ച് മുന്‍ എംഎല്‍എയും എറണാകുളം ജില്ലാ സഹകരണബാങ്ക് പ്രസിഡണ്ടുമായിരുന്ന അഡ്വ. എം എം മോനായി സംസാരിക്കുന്നു. 



ദേശീയ സഹകരണ നയം; കേരളത്തിന് ആശങ്ക വേണോ?

ദേശീയ സഹകരണ നയം നടപ്പായാല്‍ കേരളം നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ നിരവധിയാണ്. എന്നാല്‍ സഹകരണ നയം പൂര്‍ണമായും സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ സംസ്ഥാനത്തിന് മാത്രമേ അതില്‍ നിയമ നിര്‍മാണം സാധ്യമാകൂ എന്ന് എം എം മോനായി വ്യക്തമാക്കുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണത്. സംസ്ഥാന വിഷയമായ ഒരു കാര്യത്തിലാണ് കേന്ദ്രം ഇപ്പോള്‍ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്.  ഇന്ത്യയിലെ സഹകരണ മേഖലയ്ക്ക്  രാഷ്ട്രീയമായ വേര്‍തിരിവില്ല. അതുകൊണ്ടു തന്നെ ഒരു സംഘത്തില്‍ അംഗങ്ങള്‍ ആയിരിക്കുന്ന ആളുകള്‍ തന്നെ മറ്റു സംഘങ്ങളിലും അംഗങ്ങളാകുകയും  രണ്ടിടത്തുനിന്നും വായ്പകളെടുക്കുകയും ചെയ്യുന്ന അവസ്ഥയാണ്. സഹകരണ നിയമത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ വരുമ്പോള്‍ ഇതിനെയെല്ലാം നിയന്ത്രക്കാന്‍ റിസര്‍വ്വ് ബാങ്ക് പോലെയോ ഡിഐസിജിസി പോലെയോ ഉള്ള ഒരു കണ്‍ട്രോളിങ് സംവിധാനം ആവശ്യമാണ്. ഇല്ലെങ്കില്‍ അത് വളരെയധികം പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറയുന്നു.

നിലവില്‍ കേരളത്തില്‍ 25000ത്തോളം സഹകരണ സംഘങ്ങള്‍ ഉണ്ട്. ഇനിയും കേന്ദ്ര സഹകരണ നിയമപ്രകാരം സഹകരണ സംഘങ്ങള്‍ രൂപീകരിച്ചാല്‍ അത് ആരോഗ്യകരമാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും തുടര്‍ന്നുണ്ടാകുന്ന മത്സരത്തില്‍  ആരൊക്കെ പിടിച്ചു നില്‍ക്കും എന്നത് നിലവില്‍ പ്രവചനാതീതമാണെന്നും  എം എം മോനായി പറഞ്ഞു. 


കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഗുണമോ?


നമ്മള്‍ക്കെല്ലാവര്‍ക്കും ഒരു അതിര്‍വരമ്പുകള്‍ ഉണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ കേന്ദ്രത്തിന് മാത്രം നിയമം  നടത്താവുന്ന ഏരിയയും സംസ്ഥാനത്തിന് മാത്രം നിയമം നടപ്പാക്കാനാകുന്ന ഏരിയയും ഉണ്ട്. കേന്ദ്ര സഹകരണ നിയമം  സംസ്ഥാനത്തിന്റെ  അധികാര അതിര്‍ത്തിയിലേക്ക് ഉള്ള ഒരു കടന്നുകയറ്റമാണ്. കേന്ദ്ര ഗവണ്‍മെന്റ്  ഫണ്ട് ലഭിക്കുന്നതിനാല്‍ ചില ഗുണങ്ങള്‍ ഉണ്ട് എന്നുമാത്രം. പൊളിറ്റിക്കല്‍ പാര്‍ട്ടിസിപ്പേഷന്‍ സഹകരണ മേഖലയ്ക്ക് ഗുണം ചെയ്യും. പക്ഷെ, പൊളിറ്റിക്കല്‍ ഇന്റര്‍ഫിയറന്‍സ് സഹകരണ മേഖയ്ക്ക് ഗുണം ചെയ്യില്ല. 


സഹകരണ സംഘങ്ങള്‍ വഴിയുള്ള കാര്‍ഷികോത്പന്നങ്ങള്‍ ഭാരത്‌ ബ്രാന്‍ഡിന് കീഴില്‍ 

പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴി സഹകരണ മേഖലയ്ക്ക് സ്വന്തമായി വ്യവസായ ശ്യംഖല വേണമെന്നതാണ് പുതിയ സഹകരണ നയം. എന്നാല്‍ സ്വാതന്ത്ര്യാനന്തരം നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുകയും നടപ്പിലാക്കുകയും ചെയ്ത നാടാണ് നമ്മുടേതെന്നും ഈ പദ്ധതികളും  നിര്‍ദേശങ്ങളും എങ്ങനെ ആവിഷ്‌കരിക്കുന്നു എന്നതിലാണ് കാര്യമെന്നും എം എം മോനായി വ്യക്തമാക്കി. സഹകരണ സ്ഥാപനങ്ങള്‍ക്ക് ഏറെ വിപണി സാധ്യത കണ്ടെത്താനാവുന്ന നിര്‍ദേശമാണിതെങ്കിലും കര്‍ഷരില്‍ നിന്നും ഉത്പന്നങ്ങള്‍ നേരിട്ട് സംഭരിച്ച്, സംസ്‌കരിച്ച്, വിപണനം നടത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കര്‍ഷകര്‍ക്ക് ന്യായമായ വില  ലഭിക്കത്തക്കവിധം  ഉത്പന്നങ്ങള്‍ സംഭരിക്കാനാവണം എന്നതുമാത്രമായിരിക്കണം ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. 


ദേശീയ ഡാറ്റാബേസ് 

ദേശീയ ഡാറ്റാബേസുമായി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഡാറ്റാബേസിനെ ബന്ധിപ്പിക്കണം എന്നതാണ് ദേശീയ സഹകരണ നയത്തിലെ മറ്റൊരു  നിര്‍ദേശം. മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിസ് കീഴില്‍ രൂപീകരിക്കപ്പെട്ട ഒരു സംഘത്തിന് ഡാറ്റാബേസ് ഉണ്ടാക്കുകയും അത് ദേശീയ ഡാറ്റാബേസുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ കേരളത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണ സംഘങ്ങളുടെ ഡാറ്റാബേസ് ബന്ധിപ്പിക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ലെന്നും സംസ്ഥാന സര്‍ക്കാരാണ് ഇതില്‍ തീരുമാനം എടുക്കേണ്ടതെന്നും എം എം മോനായി പറഞ്ഞു. ബാങ്കിംഗ് സമ്പ്രദായത്തിലാണ് ജനങ്ങള്‍ക്ക് ഡാറ്റാബേസ് കൊണ്ടുള്ള ഗുണമുണ്ടാവുക.  സഹകരണ സംഘങ്ങള്‍ക്ക് റേറ്റിംഗ് ഇല്ല, എന്നാല്‍ മറ്റു ബാങ്കുകള്‍ക്ക സിബില്‍ റേറ്റിംഗ് ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വായ്പകള്‍ നല്‍കുന്നതും. ഡാറ്റാബേസിന്റെ അടിസ്ഥാനത്തിലാണ് ഇതൊക്കെ തീരുമാനിക്കപ്പെടുന്നത്. ദേശീയ ഡാറ്റാബേസുമായി ബന്ധിപ്പിക്കുമ്പോള്‍ ഈ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് സിബില്‍ സ്‌കോറിന്റെ പ്രശ്നമില്ല. എന്നാല്‍ നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെ റേറ്റിംഗ് എന്താണെന്നും ഇന്ന് സാധാരണക്കാരുടെ ജീവിതം ദുഷ്‌ക്കരമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

News Image

മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍ ആര്‍ബിട്രേറ്ററുമാരുടെ പാനല്‍; അപേക്ഷ ക്ഷണിച്ചു


2002 ലെ മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്ന സഹകരണ സംഘങ്ങള്‍ക്ക് ഈ നിയമത്തിലെ വകുപ്പ് 84 പ്രകാരവും 1996 ലെ ആര്‍ബിട്രേഷന്‍ ആന്റ് കണ്‍സിലിയേഷന്‍ ആക്ട് അനുസരിച്ചും ഈ സംഘങ്ങളുടെ മാനേജ്‌മെന്റ്, കോണ്‍സ്റ്റിറ്റിയൂഷന്‍ എന്നിവയുമായി ബന്ധപ്പെട്ടതും (ഒരു മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി അതിന്റെ വേതനം പറ്റുന്ന ജീവനക്കാര്‍ക്കെതിരെ എടുക്കുന്ന അച്ചടക്ക നടപടിയോ അല്ലെങ്കില്‍ 1947ലെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ടിലെ വകുപ്പ് 2 ( കെ ) പ്രകാരം പ്രഖ്യാപിച്ചിട്ടുള്ള ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ടോ ഒഴികെയുള്ളവ ) തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്, 2002ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തിലെ വകുപ്പ് 4 (2)ന്റെ അടിസ്ഥാനത്തില്‍ ആര്‍ബിട്രേറ്റര്‍മാര്‍ക്കായി  അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍  സംസ്ഥാന സഹകരണ വകുപ്പില്‍ നിന്നും ഡെപ്യൂട്ടി രജിസ്ട്രാര്‍ / ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ കുറയാത്ത തസ്തികയില്‍ വിരമിച്ചവരും, 2025 ഓഗസ്റ്റ് 7ന് വിരമിച്ച ശേഷം 20 മാസം കഴിയാന്‍ പാടുള്ളതും അല്ല. താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിരമിച്ച തീയതി, തസ്തിക, വകുപ്പ് എന്നിവ വ്യക്തമാക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 4 ന് വൈകിട്ട് 5 മണിക്ക് മുന്‍പ്  സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ ( ഭരണം) മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചു.   രൂപീകരിക്കുന്ന ആര്‍ബിട്രേറ്റര്‍മാരുടെ പാനലില്‍ നിന്നും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ഫയല്‍ ചെയ്യുന്ന ആര്‍ബിട്രേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനായി, സഹകരണ സംഘം രജിസ്ട്രാര്‍ പ്രത്യേക ഉത്തരവ് മുഖേന ചുമതലപ്പെടുത്തുന്ന ആര്‍ബിട്രേറ്റര്‍മാര്‍ ഈ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ച് ആര്‍ബിട്രേഷന്‍ കേസുകള്‍ തീര്‍പ്പാക്കി അവാര്‍ഡ് പുറപ്പെടുവിക്കേണ്ടതാണ്. നിയമിക്കപ്പെടുന്ന ആര്‍ബിട്രേറ്റര്‍മാരുടെ പ്രതിഫലം ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ബന്ധപ്പെട്ട സംഘത്തില്‍ നിന്നും ലഭിക്കുന്നതാണ്

News Image

കേരള കോ ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് ആഗസ്റ്റ് 20ന് തുടക്കം



 കേരള കോ ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പതിനൊന്നാമത് സംസ്ഥാന സമ്മേളനം ആഗസ്റ്റ് 20, 21, 22 തീയതികളില്‍ പാലക്കാട് നടക്കും. 
ആഗസ്റ്റ് 20ന് വൈകിട്ട് നാലുമണിക്ക് ഒലവക്കോട് നിന്നും ആരംഭിക്കുന്ന വിളംബരജാഥ സമ്മേളന സ്ഥലമായ  ജൈനിമേട് എന്‍.എന്‍ കണ്‍വെന്‍ഷന്‍ സെന്‍ട്രലില്‍ സമാപിക്കും. 21 ന്   ഉദ്ഘാടന സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍  ഉദ്ഘാടനം ചെയ്യും. എം പിമാര്‍, എം എല്‍ എമാര്‍, പ്രമുഖ സഹകാരികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. 21ന് വൈകുന്നേരം പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ വി.കെ സുരേഷ് ബാബു ക്ലാസ് എടുക്കും.  22ന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.

News Image

യു പി ഐ സേവനങ്ങള്‍ക്ക് പണം നല്‍കണോ? സൂചനകള്‍ നല്‍കി ആര്‍ ബി ഐ


യു പി ഐ ഇടപാടുകള്‍ക്ക് പണം നല്‍കേണ്ടി വരുമെന്ന സൂചനയുമായി  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ ഡിജിറ്റല്‍ ഇടപാടിലെ പ്രധാനിയായ  യു പി ഐ ഇടപാടുകള്‍ക്ക് എംഡിആര്‍ (മര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ്) ഈടാക്കും എന്ന വാര്‍ത്തകള്‍ക്കിടെയാണ് ആര്‍ബിഐ ഗവര്‍ണര്‍ പുതിയ  മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.നിലവില്‍ യു.പി.ഐ സൗജന്യമായി നിലനിര്‍ത്താന്‍ ബാങ്കുകള്‍ക്കും മറ്റ് ഫിന്‍ടെക് ഇക്കോസിസ്റ്റത്തിനും സര്‍ക്കാര്‍  സബ്സിഡി നല്‍കുന്നുണ്ടെന്നും  അദ്ദേഹം പറഞ്ഞു. 



യുപിഐ ഇടപാടുകളില്‍ വന്‍ വര്‍ധനവ് ഉണ്ടായ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രസ്താവന. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുപിഐ ഇടപാടുകളുടെ എണ്ണം പ്രതിദിനം 3.10 ബില്യണില്‍ നിന്ന് ആറ് ബില്യണായി ഉയര്‍ന്നിരുന്നു. ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് ഈടാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഡിജിറ്റല്‍ പേയ്മെന്റ് സേവനങ്ങള്‍ നല്‍കുന്നതിന് ബാങ്കുകള്‍ക്കോ പേയ്മെന്റ് ഗേറ്റ്വേയ്‌ക്കോ കമ്പനികള്‍ നല്‍കുന്ന തുകയാണ് എംഡിആര്‍. നേരത്തെ 2,000 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്തുന്നു എന്ന വാര്‍ത്തയും  പുറത്തുവന്നിരുന്നു. യുപിഐ ഇടപാടുകള്‍ക്ക് 18 ശതമാനം ജിഎസ്ടി ചുമത്താന്‍ സര്‍ക്കാര്‍ നീക്കം എന്നായിരുന്നു  റിപ്പോര്‍ട്ട്. ചില ഇടപാടുകള്‍ക്കുള്ള മെര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് (എംഡിആര്‍) പോലുള്ള ചാര്‍ജുകള്‍ക്ക് മുകളിലാണ് ജിഎസ്ടി ഈടാക്കുക എന്നാണ് പുറത്തുവന്ന വിവരം. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന്  പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കിയിരുന്നു.

News Image

വരുന്നൂ... യുപിഐ ഇടപാടിനും ബയോമെട്രിക് സംവിധാനം


യുപിഐ ഉപഭോക്താക്കള്‍ക്ക് പിന്‍ നമ്പറിന് പകരം ബയോമെട്രിക് സംവിധാനമുപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സൗകര്യമൊരുങ്ങുന്നു. ഇപ്പോള്‍ അക്കൗണ്ടില്‍നിന്ന് പണം കൈമാറുന്നതിന് വെരിഫിക്കേഷനായി ഉപയോഗിക്കുന്ന പിന്‍നമ്പറിന് പകരമായാണ് വിരലടയാളമുപയോഗിച്ചോ,  മുഖം തിരിച്ചറിഞ്ഞുള്ളതോ ആയ തിരിച്ചറിയല്‍ സംവിധാനം ഒരുങ്ങുന്നത്.  നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) പുതിയ സംവിധാനം തയ്യാറാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനൊപ്പം സുരക്ഷ ശക്തമാക്കാനും ഇത് ഉപകരിക്കുമെന്നാണ് പ്രതീക്ഷ. പിന്‍ നമ്പര്‍ മോഷ്ടിക്കപ്പെടാനുള്ള സാധ്യതയും  ഒഴിവാക്കാനാകും.


നിലവില്‍ ഇത് പരീക്ഷണഘട്ടത്തിലാണ്.  ആവശ്യമുള്ളവര്‍ക്ക് തിരഞ്ഞെടുത്തുപയോഗിക്കാനാകുന്ന രീതിയിലാകും പുതിയ രീതി നടപ്പാക്കുകയെന്നാണ് സൂചന. രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളില്‍ 80 ശതമാനവും യുപിഐവഴിയായതും സുരക്ഷയുയര്‍ത്തേണ്ടതിന്റെ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഒരുവര്‍ഷത്തോളമായി എന്‍പിസിഐ ബയോമെട്രിക് വെരിഫിക്കേഷന്‍ സേവനം കൊണ്ടുവരുന്നതിനായി പരിശ്രമിച്ചുവരുകയാണ്.  2025 ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ ഇതിന്റെ മാതൃക അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണം പൂര്‍ത്തിയായാല്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാകും ഇത് നടപ്പാക്കുക.

News Image

ടീം കോപ്പറേറ്റീവ് നേതൃത്വം നല്‍കി; മാത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നബാര്‍ഡ് റൂറല്‍ ഹാട്ട് പ്രൊജക്റ്റിന് അന്തിമ അംഗീകാരം


ടീം കോപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ  നബാര്‍ഡ്  റൂറല്‍ ഹാട്ട് പ്രൊജക്റ്റിന് നബാര്‍ഡിന്റെ അന്തിമ അംഗീകാരം. 
പ്രൊജക്റ്റ് അംഗീകാരം ലഭിക്കുന്ന ബാങ്കുകള്‍ക്ക് നബാര്‍ഡ് 15 ലക്ഷം രൂപ ഗ്രാന്റ് നല്‍കും. ഒരു വര്‍ഷം ജില്ലയില്‍ ഒരു ബാങ്കിന് മാത്രമാണ് പ്രൊജക്റ്റ് ലഭിക്കുക. നബാര്‍ഡിന്റെ മുംബൈ  ഹെഡ് ഓഫീസില്‍ നിന്നാണ് അംഗീകാരം നല്‍കുന്നത്. നിരവധി ബാങ്കുകള്‍ ഇതിലേക്ക് പ്രൊജക്റ്റുകള്‍ സമര്‍പ്പിക്കാറുണ്ടെങ്കിലും ചിലതിനു മാത്രമേ  അംഗീകാരം ലഭിക്കാറുള്ളൂ. പദ്ധതിയുടെ ഡി പി ആര്‍  തയ്യാറാക്കിയതിനു പുറമേ സാങ്കേതികസഹായവും ടീം കോപ്പറേറ്റീവ് നല്‍കി.

News Image

സഹകരണ ബാങ്കുകളുടെ ശാഖാ വിപുലീകരണവും എ ടി എം സജ്ജീകരണവും; പുതിയ നിര്‍ദേശങ്ങളുമായി ആര്‍ ബി ഐ



അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് (യു സി ബി) പുതിയ ശാഖകള്‍ തുറക്കുന്നതിനും, എ ടി എമ്മുകള്‍, പ്രോസസ്സിംഗ് സെന്ററുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനും അനുമതികളും അംഗീകാരങ്ങളും നല്‍കുന്നതിനായി, ബിസിനസ് അംഗീകാരത്തിനുള്ള യോഗ്യതാ മാനദണ്ഡനിര്‍ദേശങ്ങള്‍ (ഇ സി ബി എ)  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ   പുറത്തിറക്കി. ബാങ്കുകളുടെ നിയന്ത്രണപരമായ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍.   

കഴിഞ്ഞ സാമ്പത്തിക   വര്‍ഷത്തില്‍  മാര്‍ച്ച് 31ലെ ഓഡിറ്റ് ചെയ്ത  സാമ്പത്തിക ഇടപാടുകളെ  അടിസ്ഥാനമാക്കി, മൂലധന പര്യാപ്തത, ആസ്തി നിലവാരം, ലാഭക്ഷമത, കരുതല്‍ അനുപാതങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിക്കുന്ന ഒരു ബാങ്കിനെ ഇ സി ബി എ മാനദണ്ഡങ്ങള്‍  പൂര്‍ണ്ണമായും പാലിക്കപ്പെടുന്നതായി കണക്കാക്കുമെന്നും  ആര്‍ ബി ഐ  പറഞ്ഞു.

ബാങ്കുകള്‍ ഏറ്റവും കുറഞ്ഞ റെഗുലേറ്ററി  മൂലധന പര്യാപ്തതാ അനുപാതം (സി എ  ആര്‍) നിലനിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.  ബാങ്കുകളുടെ  അറ്റ നിഷ്‌ക്രിയ ആസ്തികള്‍ (എന്‍ പി എ) മൂന്ന് ശതമാനത്തില്‍ കൂടരുത്. കൂടാതെ, ബാലന്‍സ് ഷീറ്റില്‍ സഞ്ചിത നഷ്ടങ്ങളൊന്നുമില്ലാതെ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ബാങ്ക് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്നും ഇതില്‍ പറയുന്നു. 

നിലവിലെ അല്ലെങ്കില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ക്യാഷ് റിസര്‍വ് റേഷ്യോ (സി ആര്‍ ആര്‍) അല്ലെങ്കില്‍ സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ് എല്‍ ആര്‍ ) നിലനിര്‍ത്തുന്നതില്‍ ഒരു വീഴ്ചയും ഉണ്ടാകരുത്. ബാങ്കുകള്‍ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍സ് (സി ബി എസ്) പൂര്‍ണ്ണമായും നടപ്പിലാക്കിയിരിക്കണം. മുന്‍ സാമ്പത്തിക വര്‍ഷത്തിലോ നിലവിലെ സാമ്പത്തിക വര്‍ഷത്തിലോ  ബാങ്ക് ആര്‍ ബി ഐയുടെ ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമല്ലാതിരിക്കുകയോ,  സൂപ്പര്‍വൈസറി ആക്ഷനോ,  പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷനോ (പി സി എ) വിധേയമായിരിക്കുകയോ ചെയ്യരുത്. ബാങ്കിന്റെ ബോര്‍ഡില്‍ കുറഞ്ഞത് രണ്ട് പ്രൊഫഷണല്‍ ഡയറക്ടര്‍മാരെങ്കിലും ഉണ്ടായിരിക്കണം.


തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക പ്രസ്താവനകളെ അടിസ്ഥാനമാക്കി, ഒരു ബാങ്ക് എല്ലാ വര്‍ഷവും ഇ സി ബി എ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിര്‍ണ്ണയിക്കേണ്ടതാണ്. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇത് സംബന്ധിച്ച് സ്വയം പരിശോധിച്ച്  തൃപ്തിപ്പെടുകയും അത് അംഗീകരിക്കുന്ന ഒരു പ്രമേയം പാസാക്കുകയും വേണം. ബോര്‍ഡ് പ്രമേയത്തിന്റെ തീയതി മുതല്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ആര്‍ ബി ഐയെ അറിയിക്കണം.

News Image

പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 12 ലക്ഷം കോടി തിരിച്ചടവ് കുടിശ്ശിക



രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ  വായ്പാ തിരിച്ചടവ് തെറ്റിച്ചവരുടെ കുടിശ്ശികയില്‍ എഴുതിത്തള്ളിയത് 12,08,882 കോടി രൂപ. 2015-16 മുതല്‍ 2024-25 വരെയുള്ള കണക്കാണിത്. കേന്ദ്ര ധനകാര്യ വകുപ്പ് പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയതാണ് കണക്കുകള്‍. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ തുക എഴുതിത്തള്ളിയത്. 1.06 ലക്ഷം കോടി രൂപയാണ് എസ്.ബി.ഐ എഴുതിത്തള്ളിയത്. ആകെ എഴുതിത്തള്ളിയ തുകയുടെ ഒമ്പത് ശതമാനമാണിത്.   

എഴുതിത്തള്ളിയ കൂട്ടത്തില്‍ മനപ്പൂര്‍വം വായ്പ തിരിച്ചടക്കാത്ത 1,629 പേരുണ്ട്. ഇവര്‍ക്ക് ബാങ്കുകളിലുള്ള ബാധ്യത 1,62,938 കോടി രൂപയാണ്. ഡെബിറ്റ് റിക്കവറി ട്രൈബ്യൂണല്‍, സര്‍ഫാസി ആക്ട്, നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണല്‍, പി.എം.എല്‍.എ, ഫെമ എന്നീ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഇവ ഉപയോഗിച്ച് തിരിച്ചു പിടിക്കാനായത് 15,870 കോടിയുടെ ആസ്തി മാത്രമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

വായ്പ എഴുതിത്തള്ളല്‍ എന്നാല്‍ കുടിശ്ശിക വരുത്തിയവരെ ബാധ്യതയില്‍നിന്ന് ഒഴിവാക്കലല്ല എന്നാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍ നല്‍കിയ വിശദീകരണം. ഈ തുക ബാങ്കിന്റെ ബാധ്യതാ കണക്കില്‍നിന്ന് ഒഴിവാക്കും. അതേസമയം, വായ്പയെടുത്തവരെ ബാധ്യത പട്ടികയില്‍ നിലനിര്‍ത്തുകയും തിരിച്ചുപിടിക്കാനുള്ള നടപടി തുടരുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

News Image

സ്വര്‍ണ പണയ വായ്പകള്‍ക്ക് സ്വീകാര്യതയേറുന്നു: ഒരു വര്‍ഷം കൊണ്ട് ഇരട്ടി വര്‍ധന



രാജ്യത്ത് സ്വര്‍ണ പണയത്തിന്മേലുള്ള  വായ്പകള്‍ക്ക് സ്വീകാര്യതയേറിയതായി കണക്കുകള്‍. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരം  സ്വര്‍ണവിലയ്‌ക്കൊപ്പം തന്നെ  സ്വര്‍ണപണയ വായ്പകളും  കുതിച്ചുയര്‍ന്നെന്ന്  വ്യക്തമാണ്. 2024 മെയ് വരെയുള്ള കണക്കനുസരിച്ച് 1,16,777 കോടി രൂപയുടെ സ്വര്‍ണപ്പണയമായിരുന്നു രേഖപ്പെടുത്തിയിരുന്നതെങ്കില്‍ ഈ വര്‍ഷം മെയ് വരെ ഇത് 2,51,369 കോടി രൂപയായി ഉയര്‍ന്നുവെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. ഒരു വര്‍ഷം കൊണ്ട് ഇരട്ടി വര്‍ധനയാണ്  വായ്പകളിലുണ്ടായിരിക്കുന്നത്.

  
മറ്റ് വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വര്‍ണ വായ്പകള്‍ ഈടിന് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണ വായ്പകളിലേക്ക് തിരിയുന്നുവെന്നാണ് ധനകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.  അടുത്തിടെ റിസര്‍വ് ബാങ്ക് സ്വര്‍ണ വായ്പകളുടെ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചതും ഈ  കുതിച്ചുകയറ്റത്തിന് ഒരു കാരണമാണ്. 

 രണ്ടര ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് സ്വര്‍ണത്തിന്റെ 85 ശതമാനം വരെ വായ്പയായി നല്‍കാന്‍ അനുമതിയുണ്ട്. രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ളവയ്ക്ക് സ്വര്‍ണത്തിന്റെ 80  ശതമാനം  വരയും അഞ്ച് ലക്ഷത്തിനു മുകളില്‍ 75 ശതമാനം വരെയുമാണ് വായ്പ നല്‍കാനാവുക. സഹകരണ ബാങ്കുകള്‍ക്കും പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്കും 4 ലക്ഷത്തിന് മുകളിലുള്ള ബുള്ളറ്റ് വായ്പകള്‍ ( മുതലും പലിശയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അടയ്ക്കാനാകുന്ന  വായ്പകള്‍) അനുവദിക്കാനാകും.

ഇതിനൊപ്പം സുരക്ഷിതമല്ലാത്ത വായ്പാ രീതികള്‍ അവസാനിപ്പിക്കുന്നതിന് ആര്‍.ബി.ഐ ചില പുതിയ നിയമങ്ങളും അവതരിപ്പിച്ചിരുന്നു.  ഈടായി സൂക്ഷിക്കുന്ന സ്വര്‍ണം ആരുടേതാണെന്ന് വ്യക്തമല്ലെങ്കില്‍ സ്വര്‍ണ വായ്പ നല്‍കാന്‍ കഴിയില്ലെന്ന് ഇതില്‍ വ്യക്തമാക്കുന്നു. മാത്രമല്ല പണയമായി നല്‍കിയ സ്വര്‍ണമോ വെള്ളിയോ വീണ്ടും ഉപയോഗിക്കുന്നതില്‍ നിന്ന് വായ്പാസ്ഥാപനങ്ങള്‍ക്ക്  വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.  കടം വാങ്ങുന്നയാള്‍ ഔദ്യോഗികമായി ആവശ്യപ്പെടുകയും ചില നിബന്ധനകള്‍ പാലിക്കുകയും ചെയ്താല്‍ മാത്രമേ കടം കൊടുക്കുന്നവര്‍ക്ക് സ്വര്‍ണ വായ്പ പുതുക്കാന്‍ കഴിയൂ എന്നും ഈ നിയമത്തില്‍ പറയുന്നു. ബുള്ളറ്റ് തിരിച്ചടവ് നടത്തുന്ന വായ്പകളില്‍  കടം വാങ്ങുന്നയാള്‍ പലിശ അടച്ചതിനുശേഷം മാത്രമേ വായ്പ പുതുക്കാന്‍ കഴിയൂ. വായ്പാ മാനദണ്ഡങ്ങളില്‍ കൊണ്ടുവന്ന ഇത്തരം മാറ്റങ്ങള്‍ സ്വര്‍ണ വായ്പയ്ക്ക് ഗുണകരമായതായാണ് വിലയിരുത്തല്‍.

News Image

സഹകരണ സംഘങ്ങളുടെ നിക്ഷേപം സ്വീകരിക്കലും അംഗങ്ങളുടെ വായ്പ തിരിച്ചടവും; അറിഞ്ഞിരിക്കണം ഈ നിയന്ത്രണങ്ങള്‍





സഹകരണ സംഘങ്ങള്‍ നിക്ഷേപം സ്വീകരിക്കുന്നതിനും നിക്ഷേപം തിരികെ നല്‍കുന്നതിനും   അംഗങ്ങള്‍ വായ്പ സ്വീകരിക്കുന്നതും തിരിച്ചടക്കുന്നതിനും ആദായ നികുതി നിയമത്തിലെ 269 എസ് എസ്, 269 ടി വകുപ്പുകള്‍ അനുസരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  

സഹകരണ സംഘങ്ങള്‍ നിക്ഷേപം  സ്വീകരിക്കുന്നതിലുള്ള/അംഗങ്ങള്‍ വായ്പ 
 സ്വീകരിക്കുന്നതിലുള്ള നിയന്ത്രണം 


ആദായ നികുതി നിയമത്തിലെ 269 എസ് എസ്  വകുപ്പിലെ വ്യവസ്ഥയനുസരിച്ച് ഒരാള്‍ മറ്റൊരാളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുമ്പോള്‍ മുമ്പ് സ്വീകരിച്ച നിക്ഷേപത്തില്‍ മടക്കി നല്‍കാന്‍ ബാക്കി നില്‍പ്പുള്ള സംഖ്യയും  ഇപ്പോള്‍  നിക്ഷേപമായി സ്വീകരിക്കുന്ന തുകയുമടക്കം 20000 രൂപയോ അതിലധികമോ ആണെങ്കില്‍ പണമായി സ്വീകരിക്കാന്‍ പാടില്ലെന്നാണ് നിയമം. ഇത്തരം ഇടപാടുകള്‍ക്ക് അക്കൗണ്ട് പേയീ ചെക്ക്, അക്കൗണ്ട് പേയീ ബാങ്ക് ഡ്രാഫ്റ്റ്, ബാങ്ക് അക്കൗണ്ടിലൂടെയുള്ള  ഇലക്ടോണിക് ക്ലിയറിംഗ് സിസ്റ്റം അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് , നെറ്റ് ബാംങ്കിംഗ്, ഐഎംപിഎസ്, യുപിഐ, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഭീം ആധാര്‍ പേ എന്നിങ്ങനെയുള്ള ഇലക്ട്രോണിക് രീതികള്‍ സ്വീകരിക്കേണ്ടതാണ്.

മേല്‍പറഞ്ഞ നിബന്ധനയില്‍ നിന്ന് സര്‍ക്കാര്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക്, സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള കോര്‍പറേഷനുകള്‍, സര്‍ക്കാര്‍ കമ്പനികള്‍,  കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിഞ്ജാപനത്തിലൂടെ പ്രഖാപിക്കുന്ന മറ്റു സ്ഥാപനങ്ങള്‍  എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. നിക്ഷേപം നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന രണ്ടുപേര്‍ക്കും കാര്‍ഷിക വരുമാനം ഉണ്ടായിരിക്കുകയും ഇവര്‍ക്ക് രണ്ടുപേര്‍ക്കും നികുതി നല്‍കേണ്ടതായ വരുമാനം ഇല്ലാതിരിക്കുകയും ആണെങ്കില്‍ മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ ബാധകമല്ല.

2023 ഫിനാന്‍സ് ആക്ടിലൂടെ 269 എസ്എസ് വകുപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ള വ്യവസ്ഥ അനുസരിച്ച്  പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവ അംഗങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങളേയും ഈ സംഘങ്ങളില്‍ നിന്ന്  അംഗങ്ങള്‍ സ്വീകരിക്കുന്ന വായ്പകളേയും സംബന്ധിച്ചിടത്തോളം 20000 രൂപ എന്നത് 2 ലക്ഷം രൂപ എന്നാക്കിയിട്ടുണ്ട്. 

 സഹകരണ സംഘങ്ങള്‍ നിക്ഷേപം തിരികെ നല്‍കുന്നതിലുള്ള/അംഗങ്ങള്‍ വായ്പ തിരിച്ചടക്കുന്നതിലുള്ള നിയന്ത്രണം  

ആദായ നികുതി നിയമത്തിലെ 269 ടി വകുപ്പിലെ വ്യവസ്ഥയനുസരിച്ച് നിക്ഷേപം തിരികെ നല്‍കുമ്പോഴും ഇത്തരം വ്യവസ്ഥ പാലിക്കേണ്ടതുണ്ട്. തിരികെ നല്‍കുന്ന നിക്ഷേപ സംഖ്യയോ, നിക്ഷേപത്തില്‍ പലിശയടക്കം മടക്കി നന്‍കാന്‍ ബാക്കി നില്‍പ്പുള്ള സംഖ്യയോ 20000 രൂപയോ അതിലധികമോ ആണെങ്കില്‍ പണമായി നല്‍കാന്‍ പാടില്ല.

2023 ലെ ഫിനാന്‍സ് ആക്ടിലൂടെ 269 ടി  വകുപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ള വ്യവസ്ഥ അനുസരിച്ച് പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവ അംഗങ്ങളില്‍ നിന്ന് സ്വീകരിച്ച നിക്ഷേപങ്ങള്‍ മടക്കികൊടുക്കുമ്പോഴും  ഈ സംഘങ്ങളില്‍ നിന്ന്  അംഗങ്ങള്‍ സ്വീകരിക്കുന്ന വായ്പകളുടെ തിരച്ചടവ് സംബന്ധിച്ചിടത്തോളവും 20000 രൂപ എന്നത് 2 ലക്ഷം രൂപയാക്കിയിട്ടുണ്ട്.  എന്നാല്‍ മുകളില്‍ സൂചിപ്പിച്ച 269 എസ് എസ്  വകുപ്പില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവിന്  ഈ വ്യവസ്ഥ ബാധകമല്ല. 

സ്ഥിര നിക്ഷേപങ്ങളാണ് നിയമത്തിന്റെ പരിധിയില്‍ വരുന്നതെങ്കിലും കമ്പനികളല്ലാത്തവരെ സംബന്ധിച്ചിടത്തോളം എല്ലാ തരത്തിലുള്ള നിക്ഷേപങ്ങളും ഉള്‍പ്പെടുന്നു എന്ന് നിയമത്തിലുണ്ട്. ബാങ്കുകള്‍ക്ക് നിക്ഷേപകന്റെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ കറന്റ് അക്കൗണ്ട്  എന്നിവയില്‍ ക്രെഡിറ്റ് ചെയ്ത്  മേല്‍പറഞ്ഞ വ്യവസ്ഥ പാലിക്കാതെ നിക്ഷേപങ്ങള്‍ മടക്കി നല്‍കാമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

ചുരുക്കത്തില്‍ സഹകരണ ബാങ്ക് അല്ലാത്ത ഒരു സഹകരണ സംഘത്തിന് 2 ലക്ഷം രൂപ നിക്ഷേപമുള്ള ഒരു അംഗത്തില്‍ നിന്ന്  പണമായി കൂടുതലായി നിക്ഷേപമൊന്നും സ്വീകരിക്കാനോ പണമായി നിക്ഷേപം മടക്കി നല്‍കാനോ ഇനി കഴിയില്ല. സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ട് ആണെങ്കിലും എഫ് ഡി ആണെങ്കിലും ഇത് ബാധകമാണ്.  നിയമം ലംഘിച്ചാല്‍ 100 ശതമാനം  തുക് പിഴയായി ഈടാക്കും. 
അംഗങ്ങള്‍ക്ക്  വായ്പ സ്വീകരിക്കുന്നത്തിനും തിരിച്ചടക്കുന്നതിനും നിയന്ത്രണമുള്ളതിനാല്‍ 2 ലക്ഷം രൂപയോ കൂടുതലോ പണമായി സ്വീകരിക്കുകയോ തിരിച്ചടക്കുകയോ ചെയ്താല്‍ 100 ശതമാനം തുക അവര്‍ പിഴയടക്കേണ്ടി വന്നേക്കാം.

2023 ലെ ഫിനാന്‍സ് അക്ടിലൂടെ കൂട്ടിച്ചേര്‍ത്ത വ്യവസ്ഥകള്‍ക്ക് മുന്നെ നിലവിലിരുന്ന 269 എസ് എസ്, 269 ടി വകുപ്പുകളിലെ  നിയമവ്യവസ്ഥകള്‍ സഹകരണ സംഘങ്ങള്‍  അംഗങ്ങളുമായി  നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് ബാധകമല്ലെന്നുള്ള  ഇന്‍കം ടാക്‌സ് അപ്പലറ്റ് ട്രിബ്യൂണലുകളുടെ വിധികള്‍  ഇതോടെ അപ്രസക്തമായിരിക്കുകയാണ്. 


News Image

അയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടോദ്ഘാടനം മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു


വാഴക്കാല: അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക്  ഹെഡ് ഓഫീസ് സമുച്ചയം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് എ സി  ഓഡിറ്റോറിയം ഉമാ തോമസ് എം എല്‍ എയും സേഫ് ഡെപ്പോസിറ്റ് ലോക്കറും ബാങ്ക് കൗണ്ടറും എറണാകുളം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കെ വി സുധീറും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ ടി എല്‍ദോ അധ്യക്ഷനായി.  സെക്രട്ടറി ഇന്‍ ചാര്‍ജ് എം എസ് റീജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

തൃക്കാക്കര നഗരസഭ അധ്യക്ഷ രാധാമണി പിള്ള, വാര്‍ഡ് കൗണ്‍സിലര്‍ സുനീറ ഫിറോസ്, എ ജി  ഉദയകുമാര്‍, കെ കെ സന്തോഷ് ബാബു, എം കെ ചന്ദ്രബാബു, റാഷിദ് ഉള്ളംമ്പള്ളി, എന്‍ കെ വാസുദേവന്‍, ടി എ സുഗതന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്കിന്റെ മുന്‍ പ്രസിഡണ്ടുമാരായിരുന്ന എം ഇ ഹസൈനാര്‍, കെ ആര്‍ ജയചന്ദ്രന്‍ എന്നിവരെയും   മുന്‍ സെക്രട്ടറിമാരെയും ചടങ്ങില്‍  ഉപഹാരം നല്‍കി ആദരിച്ചു. 


News Image

ധര്‍മടം സര്‍വ്വീസ് സഹകരണ ബാങ്ക് സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു


സഹകരണ മേഖലയുടെ അടിത്തറ തകര്‍ക്കാനാണ് പുതിയ നിയമം കൊണ്ടു വരുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ പറഞ്ഞു. ധര്‍മടം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം നീക്കങ്ങള്‍ക്കെതിരേയുള്ള പ്രതിരോധം കൂടിയാണ് ബാങ്ക് നല്‍കുന്ന അവാര്‍ഡുകള്‍. സഹകരണ മേഖലയെക്കുറിച്ചുള്ള തന്റെ ആശങ്ക ഈ വേദിയിലല്ലാതെ എവിടെ രേഖപ്പെടുത്തുമെന്നും അദ്ദേഹം ചോദിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറച്ച് കാലം പാലയാട് താമസിച്ച കാര്യവും അപ്പോള്‍ ഹിഗ്വിറ്റ എന്ന കഥയെഴുതാനുണ്ടായ പശ്ചാത്തലവുമെല്ലാം അദ്ദേഹം സ്മരിച്ചു.

ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ  എം.പി കുമാരന്‍ സാഹിത്യ പുരസ്‌ക്കാരവും യുവ കഥാകാരികള്‍ക്കുള്ള വി വി. രുക്മിണി ചെറുകഥാ പുരസ്‌ക്കാരവുമാണ്  എന്‍.എസ് മാധവന്‍ വിതരണം ചെയ്തത്. എം. പി കുമാരന്‍ പുരസ്‌കാരം എന്‍.ശശിധരന് സമ്മാനിച്ചു. അര ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം.
യുവ കഥാകാരികള്‍ക്കുള്ള വി. വി രുക്മിണി ചെറുകഥാ പുരസ്‌ക്കാരം കാവ്യ അയ്യപ്പനും ഏറ്റുവാങ്ങി. പതിനായിരം രൂപയും ശില്‍പ്പവുമാണ്  പുരസ്‌കാരം. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ടി.അനില്‍ അധ്യക്ഷനായി. അഡ്വ. കെ. കെ രമേഷ് പുരസ്‌ക്കാര ജേതാക്കളെ പരിചയപ്പെടുത്തി. എഴുത്തുകാരായ ഇ. പി രാജഗോപാലന്‍, ഷീല ടോമി, ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി എന്നിവര്‍ സംസാരിച്ചു. പുരസ്‌ക്കാര ജേതാക്കളായ എന്‍. ശശിധരനും,  കാവ്യ അയ്യപ്പനും  മറുപടി പ്രസംഗം നടത്തി. പുരസ്‌ക്കാര സമിതി കണ്‍വീനര്‍ സി. പി  ഹരീന്ദ്രന്‍  സ്വാഗതവും ബാങ്ക് സെക്രട്ടറി ദിലീപ് വേണാടന്‍ നന്ദിയും പറഞ്ഞു.

News Image

ഓഗസ്റ്റ് ഒന്നു മുതല്‍ യുപിഐ നിയമങ്ങള്‍ മാറുന്നു: അറിയാം ഇക്കാര്യങ്ങള്‍

 


ഇന്ന് പണമിടപാടുകള്‍ക്കായി യുപിഐ ആപ്പുകളെ ആശ്രയിക്കാത്തവര്‍ വിരളമാണ്. എന്നാല്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യുപിഐ) നിയമങ്ങളില്‍ മാറ്റം വരികയാണ്.  യുപിഐ ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത എന്നിവ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐ നിയമങ്ങളില്‍ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നത്. 

ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം ഉള്‍പ്പടെയുള്ള യുപിഐ ആപ്പുകളില്‍ ഏതെങ്കിലും സജീവമായി ഉപയോഗിക്കുന്നവരാണോ  നിങ്ങള്‍? എങ്കില്‍  ഈ മാറ്റങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍  അറിഞ്ഞിരിക്കേണ്ടതാണ്.  അക്കൗണ്ട് ബാലന്‍സ് നോക്കുന്നതിലും, പണമയക്കുന്നതിലും ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിലുമെല്ലാം പുതിയ നിയമങ്ങളിലൂടെ മാറ്റം വരും. 


ഇന്ത്യയില്‍ 600 കോടി യുപിഐ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇടപാടുകള്‍ നടക്കുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം, യുപിഐ സേവനങ്ങള്‍ക്ക് തടസം നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് അടുത്തകാലത്തായി പരാതികള്‍ ഉയരുന്നുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് ബാലന്‍സ് നോക്കുക, പേമെന്റ് സ്റ്റാറ്റസ് ആവര്‍ത്തിച്ച് റിഫ്രഷ് ചെയ്യുക പോലുള്ള റിക്വസ്റ്റുകള്‍ ആവര്‍ത്തിച്ച് വരുന്നതാണ് ഇത്തരത്തില്‍ തടസം നേരിടുന്നതിന്റെ പ്രധാന കാരണമെന്നാണ് എന്‍പിസിഐയുടെ വിലയിരുത്തല്‍. ഇത് സിസ്റ്റം ഓവര്‍ലോഡ് ആവുന്നതിനും മുഴുവന്‍ ഉപഭോക്താക്കളുടേയും ഇടപാടുകളുടെ വേഗം കുറയുന്നതിനും കാരണമാവുന്നു. ഇതിന് നിയന്ത്രണം കൊണ്ടുവരുന്നതാണ് പുതിയ യുപിഐ നിയമങ്ങള്‍.



ഓഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരുന്ന പുതിയ നിയമപ്രകാരം  ദിവസേന 50 തവണ മാത്രമേ ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കൂ. 25 തവണ മാത്രമേ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ നോക്കാനാവൂ. വിവിധ സബ്‌സ്‌ക്രിപ്ഷനുകള്‍ക്കുള്ള ഓട്ടോ പേ ഇടപാടുകള്‍ ഒരു ദിവസമുടനീളം തോന്നും പോലെ നടത്തുന്നതിന് പകരം, ഇനി നിശ്ചിത സമയങ്ങളില്‍ മാത്രമേ ഓട്ടോ പേ ഇടപാടുകള്‍ നടക്കൂ. പണമിടപാട് നടത്തിയതിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ഒരു ദിവസം മൂന്ന് തവണ മാത്രമേ സാധിക്കൂ. ഒരുതവണ പരിശോധിച്ചാല്‍ പിന്നീട് 90 സെക്കന്റിന് ശേഷമേ ഇത്തരത്തില്‍ സ്റ്റാറ്റസ് പരിശോധിക്കാനാവൂ.

News Image

ദേശീയ സഹകരണ നയം പ്രഖ്യാപിച്ചു; സഹകരണ ബാങ്കുകളെ വിവിധോദ്ദേശ്യ സഹകരണ സംഘങ്ങളാക്കും: വിശദാംശങ്ങള്‍ അറിയാം


കേരളം ഏറെ ആശങ്കയോടെ ഉറ്റുനോക്കിയിരുന്ന ദേശീയ സഹകരണ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എല്ലാ പഞ്ചായത്തിലും ഒരു സര്‍വീസ് സഹകരണ ബാങ്ക്, എല്ലാ ജില്ലയിലും ഒരു ജില്ലാ സഹകരണ ബാങ്ക്, എല്ലാ നഗരങ്ങളിലും ഒരു അര്‍ബന്‍ സഹകരണ ബാങ്ക് എന്നിവ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് നയം പ്രഖ്യാപിച്ചു കൊണ്ട്  കേന്ദ്രമന്ത്രി അമിത്ഷാ പറഞ്ഞു. 


പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ (സര്‍വീസ് സഹകരണ ബാങ്കുകള്‍) പ്രവര്‍ത്തനത്തില്‍   പുതിയ നയത്തിലൂടെ നിരവധി കാതലായ മാറ്റങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള പദ്ധതി നിര്‍വഹണ ഏജന്‍സികളായി പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളെ മാറ്റും.  സര്‍വീസ് സഹകരണ ബാങ്കുകളെ വിവിധോദ്ദേശ്യ സഹകരണ സംഘങ്ങളാക്കാനും പുതിയ  നയം ലക്ഷ്യമിടുന്നുണ്ട്.  സഹകരണ ബാങ്കുകള്‍ക്കൊപ്പം പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രം, വെയര്‍ഹൗസുകള്‍, പൊതു സേവനകേന്ദ്രം, ന്യായവില കട, എല്‍പിജി വിതരണം, പെട്രോള്‍/ഡീസല്‍ പമ്പ്, പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രം, ഗ്രാമീണ പൈപ്പ് ജലവിതരണ പദ്ധതി എന്നിവ കൂടി ആരംഭിച്ച്  വിവിധ മേഖലകളിലേക്കുള്ള പ്രവര്‍ത്തന വ്യാപനം കൂടി പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നു. 

കേരളം എതിര്‍പ്പ് അറിയിച്ച ഏകീകൃത സോഫ്റ്റ്വെയര്‍ നടപ്പാക്കണമെന്നും  നയത്തില്‍ പറയുന്നു.  കൂടാതെ ദേശീയ തലത്തിനൊപ്പം സംസ്ഥാന തലത്തിലും സഹകരണ സംഘങ്ങളുടെ ഡേറ്റബേസ് ഉണ്ടാക്കണമെന്നും ഇത് ദേശീയ ഡേറ്റബേസുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കാര്‍ഷിക വായ്പകളില്‍ പലിശയിളവ് ലഭ്യമാക്കുന്നത് എളുപ്പമാക്കാന്‍ സഹകരണ ബാങ്കുകളുടെ ഡേറ്റ കാര്‍ഷിക മന്ത്രാലയത്തിന്റെ അടക്കമുള്ള ഡേറ്റബേസുമായി സംയോജിപ്പിക്കും.

ദേശീയ തലത്തില്‍ അപ്പെക്സ് സഹകരണ ബാങ്ക് രൂപീകരിക്കും, സഹകരണ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രൂപീകരിക്കും, പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ എല്ലാ സഹകരണ സംഘങ്ങള്‍ക്കും റാങ്കിങ് നല്‍കും, തകര്‍ച്ച നേരിടുന്ന സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സംസ്ഥാന തലത്തില്‍ പ്രത്യേക സംവിധാനം ഒരുക്കും എന്നിവയും ദേശീയ സഹകരണ നയത്തിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.

News Image

ഇനി കുട്ടികള്‍ക്കും യുപിഐ പേയ്‌മെന്റ് നടത്താം: അറിയാം ഇക്കാര്യങ്ങള്‍



ഡിജിറ്റല്‍ ലോകത്ത്, യുപിഐ പേയ്‌മെന്റുകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇന്ന് കടകളില്‍ നിന്നും സാധനം വാങ്ങുന്നത് മുതല്‍ ഓണ്‍ലൈന്‍ ബില്ലുകള്‍ അടയ്ക്കുന്നത് വരെ മിക്കവരും യുപിഐ പേയ്‌മെന്റ് സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, ഇതുവരെ  കുട്ടികള്‍ക്ക് യുപിഐ പേയ്‌മെന്റ് നടത്താന്‍ സാധിച്ചിരുന്നില്ല. കുട്ടികള്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടോ യുപിഐ ഐഡിയോ ഇല്ലാത്തതിനാലാണ് അവര്‍ക്ക് ഇത് സാധ്യമാകാതിരുന്നത്. ഇപ്പോഴിതാ  ഈ പ്രശ്‌നത്തിന്  പരിഹാരവുമായാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) 'യുപിഐ സര്‍ക്കിള്‍' എന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. 


 എന്താണ് യുപിഐ സര്‍ക്കിള്‍? 

 യുപിഐ സര്‍ക്കിള്‍ എന്നത് ഒരു പ്രധാന ഉപയോക്താവിന് അതായത് പ്രാഥമിക ഉപയോക്താവിന്  അവരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച്, മറ്റൊരു ഉപയോക്താവിന് (ദ്വിതീയ ഉപയോക്താവ്) യുപിഐ ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കുന്ന സംവിധാനമാണ്.

ഈ സംവിധാനം വഴി, പ്രായമായവര്‍ക്കും ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും വേഗത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കും. പ്രധാന ഉപയോക്താവിന് നടത്തുന്ന ഇടപാടുകളില്‍ ഒരു  പരിധി നിശ്ചയിക്കാനും അത് സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും കഴിയും.

 യുപിഐ സര്‍ക്കിള്‍  പ്രധാനമായും  രണ്ട് ഉപയോക്താക്കള്‍ക്കാണ് ഉപയോഗിക്കാനാവുക. പ്രധാന ഉപയോക്താവ് അഥവാ പ്രാഥമിക ഉപയോക്താവ് (പ്രധാന ഉപയോക്താവിന് സ്വന്തമായി ബാങ്ക് അക്കൗണ്ടും യുപിഐ ഐഡിയുമുണ്ടാകും ), 
 ദ്വിതീയ ഉപയോക്താവ് അഥവാ സെക്കന്‍ഡറി യൂസര്‍ (ബാങ്ക് അക്കൗണ്ട് ഇല്ലാത്തയാള്‍ )
എന്നിവര്‍ക്കാണ്  യുപിഐ സര്‍ക്കിള്‍ സേവനം ലഭിക്കുന്നത്. 

പ്രധാന ഉപയോക്താവ് അവരുടെ യുപിഐ ആപ്പില്‍,  യുപിഐ സര്‍ക്കിള്‍ തിരഞ്ഞെടുത്ത് ദ്വിതീയ ഉപയോക്താവിനെ ചേര്‍ക്കാനാകും.  ഇത് അവരുടെ യുപിഐ ഐഡി ഉപയോഗിച്ചോ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ചെയ്യാവുന്നതാണ്.
ദ്വിതീയ ഉപയോക്താവിനെ ചേര്‍ത്ത ശേഷം, പ്രധാന ' ഉപയോക്താവിന് രണ്ട് തരം അധികാരപ്പെടുത്തലുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. 

പൂര്‍ണ്ണമായ അധികാരപ്പെടുത്തല്‍: ഈ രീതിയില്‍, പ്രധാന ഉപയോക്താവ് ഒരു നിശ്ചിത പ്രതിമാസ പരിധി നിശ്ചയിക്കുന്നു.   ഈ പരിധിക്കുള്ളില്‍ ദ്വിതീയ ഉപയോക്താവിന് ഇടപാടുകള്‍ നടത്താനാകും. ഓരോ ഇടപാടിനും 5,000 രൂപ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്.  ഓരോ തവണയും ഇടപാടുകള്‍ നടത്തുന്നതിന്  പ്രധാന ഉപയോക്താവിന്റെ അംഗീകാരം ആവശ്യമില്ല.


ഭാഗികമായ അധികാരപ്പെടുത്തല്‍:  രീതിയില്‍, ദ്വിതീയ ഉപയോക്താവ് ഓരോ ഇടപാട് നടത്തുമ്പോഴും പ്രധാന ഉപയോക്താവിന്റെ അംഗീകാരം ആവശ്യമാണ്. പ്രധാന ഉപയോക്താവ് അവരുടെ യുപിഐ പിന്‍ നല്‍കിയാല്‍ മാത്രമേ ആ  ഇടപാട് പൂര്‍ത്തിയാകൂ.  പുതിയതായി ഒരു ദ്വിതീയ ഉപയോക്താവിനെ ചേര്‍ക്കുമ്പോള്‍ ആദ്യത്തെ 24 മണിക്കൂറില്‍ ഒരു ഇടപാടിന് 5,000 രൂപ മാത്രമായിരിക്കും പരിധി. ഒരു പ്രധാന ഉപയോക്താവിന് പരമാവധി അഞ്ച് ദ്വിതീയ ഉപയോക്താക്കളെ വരെ ചേര്‍ക്കാനും  സാധിക്കും.

News Image

ദേശീയ സഹകരണനയം: ആശങ്കകളും പ്രതീക്ഷകളും





 ദേശീയ സഹകരണ നയം 2025, കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ ഇന്ന് പുറത്തിറക്കുന്നതോടെ ഇന്ത്യയുടെ സഹകരണ മേഖല വലിയ മാറ്റത്തിന് ഒരുങ്ങുകയാണ്. സഹകരണ മേഖലയ്ക്ക് ഒറ്റനയം കര്‍ശനമായി നടപ്പാക്കുമെന്നാണ് അമിത് ഷാ മുന്‍പ് പറഞ്ഞത്. കേരളം വലിയ ആശങ്കയോടെയാണ് സഹകരണ നയത്തെ നോക്കിക്കാണുന്നത്. 
സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍  മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനായി പുറത്തിറക്കിയ 2002 ലെ അടിസ്ഥാന നയത്തിന് പകരമായാണ് പുതിയ സഹകരണ നയം പ്രഖ്യാപിക്കുന്നത്. 

സഹകരണ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുമൊനൊപ്പം, സഹകരണത്തിലൂടെ അഭിവൃദ്ധി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം നടപ്പിലാക്കാനൊരുങ്ങുന്നത്. 

 ദേശീയ സഹകരണ നയത്തിന്റെ ലക്ഷ്യമെന്ത്? 


 സഹകരണ സ്ഥാപനങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാകുന്ന തരത്തിലും, കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും ഗ്രാമപ്രദേശങ്ങളില്‍ വിപുലമായ തൊഴിലവസരങ്ങളും വരുമാന മാര്‍ഗ്ഗങ്ങളും സൃഷ്ടിക്കുന്നതിന് സഹകരണ സ്ഥാപനങ്ങള്‍  പ്രാപ്തമാണെന്ന് ഉറപ്പ് വരുത്തുകയുമാണ് നയത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

 2002 ലെ ദേശീയ സഹകരണ നയം മാറ്റുന്നതെന്തിന്? 

ആഗോളവല്‍ക്കരണത്തിന്റെയും സാങ്കേതിക വിദ്യകളുടെയും ഫലമായി കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ നമ്മുടെ സമൂഹത്തിലും രാജ്യത്തും വിദേശങ്ങളിലും സംഭവിച്ചിട്ടുള്ള  കാര്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് സഹകരണ മന്ത്രാലയത്തിന്റെ ഈ നീക്കം. ഈ മാറ്റങ്ങള്‍ പരിഗണിച്ച്, 'നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ സഹകരണ സ്ഥാപനങ്ങളെ കൂടുതല്‍ സജീവവും കാര്യക്ഷമവുമാക്കാനും  'വികസിത് ഭാരത് 2047' എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ സഹകരണ മേഖലയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനും പുതിയ നയം രൂപീകരിക്കേണ്ടി വന്നു എന്ന് സഹകരണ മന്ത്രാലയം വ്യക്തമാക്കി.

 2025 ലെ ദേശീയ സഹകരണ നയത്തില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്? 

പുതിയ സഹകരണ നയം വഴി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും  1.4 ബില്യണ്‍ ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും.

2025 ലെ അന്താരാഷ്ട്ര സഹകരണ വര്‍ഷത്തിന്റെ  ഭാഗമായി നടന്ന സംസ്ഥാന സഹകരണ മന്ത്രിമാരുടെ യോഗത്തില്‍, 2026 ഫെബ്രുവരിയോടെ 2,00,000 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്നും, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. 


സഹകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന വിലയിരുത്തല്‍ യോഗത്തില്‍, ക്ഷീര, മത്സ്യബന്ധന സഹകരണ സംഘങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും സഹകരണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. 

2026 ജനുവരി 31-നകം എല്ലാ സംസ്ഥാനങ്ങളും അവരവരുടെ സഹകരണ നയങ്ങള്‍ പ്രഖ്യാപിക്കണമെന്നാണ് അമിത് ഷായുടെ  ഉത്തരവ്. സഹകരണ ബാങ്കുകളെ ബാങ്കിംഗ് നിയമത്തിന് കീഴില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ഇതിനോട്  റിസര്‍വ് ബാങ്ക് മൃദുസമീപനമാണ്  സ്വീകരിച്ചിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ ഒരു ഗ്രാമം പോലും സഹകരണ സംഘമില്ലാതെ അവശേഷിക്കരുതെന്നും, ഈ ലക്ഷ്യം കൈവരിക്കുന്നതിന് ദേശീയ സഹകരണ ഡാറ്റാബേസ് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള 48 അംഗ ദേശീയതല സമിതിയാണ് പുതിയ ദേശീയ സഹകരണ നയത്തിന്റെ കരട് തയ്യാറാക്കിയത്. ദേശീയ, സംസ്ഥാന സഹകരണ ഫെഡറേഷനുകള്‍, വിവിധ സഹകരണ സംഘങ്ങള്‍, ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരാണ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരുന്നത്.


എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി കമ്മിറ്റി 17 മീറ്റിംഗുകള്‍ നടത്തുകയും അഹമ്മദാബാദ്, ബെംഗളൂരു, ഗുരുഗ്രാം, പട്ന എന്നിവിടങ്ങളില്‍ നാല് പ്രാദേശിക യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഈ യോഗങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ 648 നിര്‍ദ്ദേശങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യുകയും പുതിയ സഹകരണ നയത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


News Image

കോ ഓപ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷനേഴ്‌സ് ബോര്‍ഡിന്റെ ബയോമെട്രിക് മസ്റ്ററിംഗ്, ഇ- ഓഫീസ് ഉദ്ഘാടനം 30 ന്



കോ ഓപ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷനേഴ്‌സ് ബോര്‍ഡിന്റെ   ബയോമെട്രിക് മസ്റ്ററിംഗ്, ഇ- ഓഫീസ് ഉദ്ഘാടനം മുതിര്‍ന്ന പെന്‍ഷന്‍കാര്‍ക്കുള്ള ആദരവ് സമര്‍പ്പണം എന്നിവ 
ജൂലൈ 30 (ബുധനാഴ്ച) വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ഡിപിഐ ജംഗ്ഷനിലെ ജവഹര്‍ സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ബയോമെട്രിക് മസ്റ്ററിങ് ഉദ്ഘാടനം സഹകരണ  തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി ടി.എന്‍. വാസവും ഇ- ഓഫീസ് ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും മുതിര്‍ന്ന പെന്‍ഷന്‍കാര്‍ക്കുള്ള ആദരവ് സമര്‍പ്പണം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനിലും നിര്‍വഹിക്കും. ആന്റണി രാജു എം.എല്‍.എ അധ്യക്ഷനാകും. 

സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. വീണ എന്‍. മാധവന്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ ഷെറിന്‍ എം.എസ്,  സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍.  കൃഷ്ണന്‍ നായര്‍, കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കല്‍, സഹകരണ ജനാധിപത്യ വേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള, 
വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവി കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു, പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. തിലകന്‍, പെന്‍ഷന്‍ ബോര്‍ഡ് സെക്രട്ടറി ആര്‍. ശിവകുമാര്‍  തുടങ്ങിയവര്‍ പങ്കെടുക്കും.

News Image

സഹകരണ സംഘം ജീവനക്കാരുടെ വിവരശേഖരണം: ജൂലൈ 30 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള  SPARK മാതൃകയില്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനാണ്  
സഹകരണ സംഘം രജിസ്ട്രാര്‍  നിര്‍ദേശം നല്‍കിയത്. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍  ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സോഫ്റ്റ്വെയര്‍ ( കോപ്പറേറ്റീവ് എംപ്ലോയി മാനേജ്‌മെന്റ്  സിസ്റ്റം) തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഇത്. 
 ജീവനക്കാരുടെ വിവരശേഖരണത്തിനായി ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുള്ള ഗൂഗിള്‍ ഷീറ്റില്‍ ജില്ലയിലെ മുഴുവന്‍ സഹകരണ സംഘം ജീവനക്കാരുടെയും വിവരങ്ങള്‍ 
ശേഖരിക്കാനാണ് താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍മാരോട് നിര്‍ദേശിച്ചിരിക്കുന്നത്.  ജോയിന്റ്  രജിസ്ട്രാര്‍ തലത്തില്‍ ഈ വിവരങ്ങള്‍ പരിശോധിച്ച് ജൂലൈ 30 നുള്ളില്‍  അന്തിമമാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

News Image

അയ്യനാട് സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടോദ്ഘാടനം 26 ന്

അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിന് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഹെഡ് ഓഫീസ് കെട്ടിടോദ്ഘാടനം 
ജൂലൈ 26ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 12ന് നടക്കും. വ്യവസായ നിയമ, കയർ വകുപ്പ് മന്ത്രി അഡ്വ പി  രാജീവ് ഉദ്ഘാടനം ചെയ്യും. എ സി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം  തൃക്കാക്കര എം എൽ എ ഉമ തോമസ് നിർവഹിക്കും. സേഫ് ഡെപ്പോസിറ്റ് ലോക്കർ, ബാങ്ക് കൗണ്ടർ എന്നിവയുടെ ഉദ്ഘാടനം എറണാകുളം സഹകരണ ജോയിൻ്റ് രജിസ്ട്രാർ കെ വി സുധീർ  നിർവഹിക്കും.  ബാങ്ക് പ്രസിഡണ്ട് കെ ടി എൽദോ അധ്യക്ഷനാകും.  
ചടങ്ങിൽ മുൻ ബാങ്ക് പ്രസിഡണ്ട്,  സെക്രട്ടറിമാർ എന്നിവരെ ആദരിക്കും. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള ആദരവ് സമ്മാനിക്കും.

അത്യാധുനിക സൗകര്യങ്ങളോടെയാണ് അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഹെഡ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം കൊച്ചി മെട്രോ പ്രൊജക്റ്റ് സ്ഥലമേറ്റെടുക്കലിൻ്റെ ഭാഗമായി പൊളിച്ചു മാറ്റേണ്ടി വന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. വാഴക്കാലയിൽ ബാങ്കിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് 7600 ചതുരശ്ര അടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഹെഡ് ഓഫീസ് മന്ദിര നിർമാണം പൂർത്തീകരിച്ചത്.   ബാങ്കിംഗ് പ്രവർത്തനം കൂടാതെ എ സി ഓഡിറ്റോറിയം, കാർ പാർക്കിംഗ് സൗകര്യങ്ങളോടുകൂടിയ കൊമേഴ്സ്യൽ കോംപ്ലക്സ് എന്നിവയും ഒരുക്കിയിട്ടുണ്ട്. 

ഉദ്ഘാടന ചടങ്ങിൽ ലേബർ ഫണ്ട് വെൽഫെയർ ബോർഡ് മുൻ ചെയർമാൻ സി കെ പരീത്, 
ബാങ്ക് വൈസ് പ്രസിഡണ്ട് എൻ കെ വാസുദേവൻ,  സെക്രട്ടറി ഇൻചാർജ് റീജ,  ഭരണസമിതി അംഗം ടി എ സുഗതൻ,
വിവിധ രാഷ്ടീയ കക്ഷി പ്രതിനിധികൾ, ബാങ്ക് പ്രതിനിധികൾ
തുടങ്ങിയവർ പങ്കെടുക്കും.
News Image

കുതിച്ചുയര്‍ന്ന് സഹകരണ ബാങ്ക് ഐഡിആര്‍ : റിസര്‍വ്വ് ബാങ്കിന്റെ പുതിയ കണക്കുകള്‍ ഇങ്ങനെ


 സഹകരണ ബാങ്കുകളുടെ ഇന്‍ഷ്വര്‍ ചെയ്ത നിക്ഷേപ അനുപാതം ( ഐ ഡി ആര്‍ )  61.9% ആയി ഉയര്‍ന്നതായി  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വാണിജ്യ ബാങ്കുകളുടെ ഐ ഡി ആര്‍  40.4 ശതമാനമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ചാണിത്. 

ആര്‍ബിഐ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം  ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനില്‍ (ഡിഐസിജിസി) രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1,982 ബാങ്കുകളില്‍ 1,843 എണ്ണം സഹകരണ ബാങ്കുകളാണ്. ബാക്കി 139 എണ്ണം പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യമേഖല ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ (ആര്‍ആര്‍ബി), ചെറുകിട ധനകാര്യ ബാങ്കുകള്‍ (എസ്എഫ്ബി), പേയ്മെന്റ് ബാങ്കുകള്‍, ലോക്കല്‍ ഏരിയ ബാങ്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള വാണിജ്യ ബാങ്കുകളാണ്.

സഹകരണ സ്ഥാപനങ്ങളില്‍, അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്കുകള്‍  65.1% എന്ന ഇന്‍ഷ്വര്‍ നിക്ഷേപ അനുപാതം രേഖപ്പെടുത്തി. ഡിസ്ട്രിക് സെന്‍ട്രല്‍ കോപ്പറേറ്റീവ് ബാങ്കുകള്‍ 64.3% ഐ ഡി ആറും സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് 42.2% എന്ന കുറഞ്ഞ  ഐ ഡി ആറും രേഖപ്പെടുത്തി.

2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്, സഹകരണ ബാങ്കുകളുടെ മൊത്തം ഇന്‍ഷ്വര്‍ ചെയ്ത നിക്ഷേപങ്ങള്‍ 7,72,806 കോടി രൂപയായിരുന്നു. അതേസമയം അവയുടെ വിലയിരുത്താവുന്ന നിക്ഷേപങ്ങള്‍ 12,48,879 കോടി രൂപയായിരുന്നു.  അതിന്റെ ഫലമായി മൊത്തം ഐഡിആര്‍ 61.9 ശതമാനമായി ഉയര്‍ന്നു. 

ഡിഐസിജിസി ഒരു ബാങ്കില്‍ ഓരോ നിക്ഷേപകനും 5 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. 2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്, എല്ലാ രജിസ്റ്റര്‍ ചെയ്ത ബാങ്കുകളിലുമായി മൊത്തം നിക്ഷേപ അക്കൗണ്ടുകളുടെ 97.6%, അതായത് 293.7 കോടി അക്കൗണ്ടുകള്‍, പൂര്‍ണ്ണമായും ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. മൂല്യത്തിന്റെ കാര്യത്തില്‍, മൊത്തം വിലയിരുത്താവുന്ന നിക്ഷേപങ്ങളുടെ 41.5%, അതായത് 241 ലക്ഷം കോടി രൂപ, ഡിഐസിജിസി പദ്ധതി പ്രകാരം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്.

ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ ഗണ്യമായ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഡിഐസിജിസി 26,764 കോടി രൂപ പിരിച്ചെടുത്തിരുന്നു.ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.1ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്.

News Image

ധര്‍മ്മടം ബാങ്ക് എം.പി കുമാരന്‍, വി.വി രുഗ്മിണി സാഹിത്യ പുരസ്‌കാരങ്ങള്‍ 26 ന് സമ്മാനിക്കും



ചരിത്ര ഗവേഷകനും എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എം.പി. കുമാരന്‍ മാസ്റ്ററുടെ സ്മരാണാര്‍ഥം നല്‍കുന്ന ധര്‍മ്മടം ബാങ്ക് എം.പി. കുമാരന്‍ സാഹിത്യപുരസ്‌കാര സമര്‍പ്പണവും വനിതാ സാഹിതി മുന്‍ അധ്യക്ഷയും നോവലിസ്റ്റുമായിരുന്ന വി.വി. രുഗ്മിണിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ നവാഗത കഥാകാരിക്കുള്ള വി.വി. രുഗ്മിണി പുരസ്‌കാര സമര്‍പ്പണവും  ജൂലൈ 26 ന് (ശനിയാഴ്ച) വൈകിട്ട് 4.30ന്  ചിറക്കുനി ധര്‍മ്മടം ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.   പ്രശസ്ത കഥാകൃത്ത് എന്‍.എസ്. മാധവന്‍ പുരസ്‌കാരം സമര്‍പ്പിക്കും. 
എം.പി. കുമാരന്‍ സാഹിത്യ പുരസ്‌കാരം എന്‍. ശശിധരനും വി.വി. രുഗ്മിണി ചെറുകഥാ പുരസ്‌കാരം കാവ്യ അയ്യപ്പനും ഏറ്റുവാങ്ങും.   ചടങ്ങില്‍ പുരസ്‌കാര സമിതി ചെയര്‍മാന്‍ ടി. അനില്‍ അധ്യക്ഷത വഹിക്കും.  നിരൂപകന്‍ ഇ.പി. രാജഗോപാലന്‍, നോവലിസ്റ്റ് ഷീല ടോമി എന്നിവര്‍ പ്രഭാഷണം നടത്തും. പുരസ്‌കാര സമിതി അംഗം അഡ്വ. കെ.കെ. രമേശ് പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തും. ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ. രവി, റെയ്ഡ് കോ ചെയര്‍മാന്‍ എം. സുരേന്ദ്രന്‍, കണ്ണൂര്‍ സഹകരണ വകുപ്പ് ജോ. ഡയറക്ടര്‍ പി.വി. വത്സരാജ്, പുരസ്‌കാര സമിതി കണ്‍വീനര്‍ സി.പി. ഹരീന്ദ്രന്‍, ധര്‍മ്മടം ബാങ്ക് സെക്രട്ടറി ദിലീപ് വേണാടന്‍ എന്നിവര്‍ പങ്കെടുക്കും.




News Image

വി എസിന് ആദരം: സഹകരണ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് ജൂലൈ 22 ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ സഹകരണ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എൻ.ഐ ആക്ടിൻ്റെ  പരിധിയിൽപ്പെടാത്തതും സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിൽ ഉള്ളതുമായ എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും
അവധിയായിരിക്കുമെന്ന് സഹകരണ സംഘം രജിസ്ട്രാർ അറിയിച്ചിട്ടുണ്ട്.


 സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.  ജൂലായ് 22 മുതൽ മൂന്ന് ദിവസത്തേക്കാണ് ഔദ്യോഗിക ദുഃഖാചരണം. ഈ ദിവസങ്ങളിൽ സംസ്ഥാനത്താകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.
News Image

സഹകരണ വകുപ്പിലെ ഒഴിവുകൾ; അപേക്ഷിക്കുന്നതിന് ഒറ്റത്തവണ രജിസ്റ്റർ ചെയ്യണം

സഹകരണ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനായി ഇനി മുതൽ  കേരള കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡിൻ്റെ  വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം. cseb.kerala.gov.in വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ വരുന്ന സ്ക്രീനിൽ വൺടൈം രജിസ്ട്രേഷൻ ക്ലിക്ക് ചെയ്ത്  രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഇതിന്  മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, തിരിച്ചറിയൽ രേഖകൾ എന്നിവ ആവശ്യമാണ്.    ഫോട്ടോ, ഒപ്പ്,  വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ,  എക്സ്പീരിയൻസ്  സർട്ടിഫിക്കറ്റ്,  റിസർവേഷൻ സർട്ടിഫിക്കറ്റ്  തുടങ്ങിയവയുടെ ഡിജിറ്റൽ കോപ്പിയും രജിസ്ട്രേഷന്   ആവശ്യമാണ്.  നൽകിയ വിവരങ്ങൾ എല്ലാം മൈ പ്രൊഫൈൽ ലിങ്കിലുള്ള പ്രൊഫൈൽ പ്രിവ്യൂ എന്ന മെനുവിൽ കാണാനാകും. തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ പ്രൊഫൈൽ എൻട്രി എന്ന മെനുവിൽ പ്രവേശിച്ച് മാറ്റാൻ സാധിക്കുന്നതാണ്.
News Image

സ്വർണപ്പണയ വായ്പയിലെ ആശയക്കുഴപ്പങ്ങൾ അകറ്റാം; വിശദീകരണവുമായി റിസർവ് ബാങ്ക്

കാർഷിക, ചെറുകിട സംരംഭ (എംഎസ്എംഇ) മൂലധന ആവശ്യങ്ങൾക്കായി ഉപഭോക്താക്കൾക്ക് സ്വർണവും വെള്ളിയും സ്വയംസാക്ഷ്യപ്പെടുത്തി വായ്പയെടുക്കാം. 
സ്വർണ്ണ പണയ വായ്പ സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ  ശക്തമായിരിക്കേയാണ് റിസർവ് ബാങ്കിൻ്റെ വിശദീകരണം.

കഴിഞ്ഞ ഡിസംബറിൽ റിസർവ് ബാങ്ക് പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം കൃഷി, എംഎസ്എംഇ ആവശ്യങ്ങൾക്കായി
ഈടില്ലാതെ 2 ലക്ഷം രൂപവരെ വായ്പ നൽകാമെന്ന് വ്യക്തമാക്കിയിരുന്നു.1.6 ലക്ഷം രൂപയായിരുന്ന പരിധിയാണ് രണ്ടുലക്ഷം രൂപയാക്കി ഉയർത്തിയത്.  എന്നാൽ, പിന്നീടും ചില ബാങ്കുകൾ ഇതേപരിധിയിലുള്ള വായ്പകൾക്ക് ഉപഭോക്താക്കൾ സ്വയം സാക്ഷ്യപ്പെടുത്തി നൽകിയ സ്വർണവും  വെള്ളിയും ഈടായി സ്വീകരിച്ചിരുന്നു.  ഇത് ചട്ടവിരുദ്ധമാണെന്ന ആശയക്കുഴപ്പം ഉയരുകയും ചെയ്തിരുന്നു.
ചില ബാങ്കുകൾ ചട്ടവിരുദ്ധമാകുമെന്ന് സൂചിപ്പിച്ച് ഈടു സ്വീകരിക്കാനും മടിച്ചു. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ വിശദീകരണം.

 ഉപഭോക്താക്കള്‍‌ സ്വയംസാക്ഷ്യപ്പെടുത്തിയ  ഈടു സ്വീകരിക്കുന്നത് ചട്ടവിരുദ്ധമല്ലെന്നും എന്നാൽ‌, മുൻഗണനാ ശ്രേണിയിലെ ഈടുരഹിത-വായ്പാച്ചട്ടം പാലിക്കാൻ ബാങ്കുകൾ ശ്രദ്ധിക്കണമെന്നുമാണ്   റിസർവ് ബാങ്ക് നോട്ടിഫിക്കേഷനിൽ ചൂണ്ടിക്കാണിക്കുന്നത്.  ഷെഡ്യൂൾഡ് ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, സ്മോൾ‌ ഫിനാൻസ് ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയ്ക്കും ഈ ചട്ടം ബാധകമാണ്.
News Image

സഹകരണമേഖലയിലെ വർത്തമാനകാല വെല്ലുവിളികളും അതിജീവിക്കാനുള്ള കർമ്മ പദ്ധതികളും; സെമിനാറുമായി ടീം കോപ്പറേറ്റീവ്

കണ്ണൂർ: 'സഹകരണമേഖലയിലെ വർത്തമാനകാല വെല്ലുവിളികളും അതിജീവിക്കാനുള്ള കർമ്മ പദ്ധതികളും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ടീം കോപ്പറേറ്റീവ്, സഹകരണരംഗം ഓൺലൈൻ ന്യൂസ്, സഹകരണരംഗം വാട്സ് ആപ്പ് കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 26 ശനിയാഴ്ച 2 മണിക്ക് കണ്ണൂർ കേരള ബാങ്ക് ഓഡിറ്റോറിയത്തിലാണ് സെമിനാർ.  കേരള ദിനേശ് ചെയർമാൻ എം.കെ. ദിനേശ് ബാബു ഉദ്‌ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ മുൻ എ.സി.എസ്.ടി.ഐ ഡയറക്‌ടർ ബി.പി. പിള്ള മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഇ.വി ചാർജിങ്ങ് സ്റ്റേഷൻ പ്രൊജക്റ്റിന്റെ സാധ്യതകളെക്കുറിച്ച് ടീം കോപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, ടെക് 7 എനർജി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപന ഡയറക്ടർ ശ്രീകാന്ത് കണ്ണേരി എന്നിവർ നയിക്കുന്ന ക്ലാസും ഉണ്ടായിരിക്കുന്നതാണ്.
News Image

50 രൂപയുടെ നാണയമില്ല; ഇഷ്ടം നോട്ടിനോട്

ന്യൂഡല്‍ഹി: അമ്പത് രൂപയുടെ നാണയമിറക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.   നിലവിലുള്ള പത്ത്, ഇരുപത് രൂപാ നാണയങ്ങളെക്കാള്‍ ആളുകള്‍ക്കിഷ്ടം നോട്ടുകള്‍ ഉപയോഗിക്കാനാണെന്നും സര്‍ക്കാര്‍ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി. 

അമ്പതുരൂപാ നാണയങ്ങള്‍ ഇറക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ മറുപടി ഫയല്‍ ചെയ്തത്. 2022-ല്‍ റിസർവ് ബാങ്ക് നാണയങ്ങളുടെ സൗകര്യവും സ്വീകാര്യതയും സംബന്ധിച്ച്  സര്‍വേ നടത്തിയിരുന്നു. കറന്‍സി നോട്ടുകളാണ് നാണയത്തെക്കാള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നതെന്നാണ്  സർവ്വേയിൽ വ്യക്തമായത്.
News Image

റവന്യൂ വിവരങ്ങൾ ഇനി ഒറ്റ ചിപ്പിൽ; കേന്ദ്രസർക്കാർ അംഗീകാരം നേടി ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതി

സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഡിജിറ്റൽ റവന്യു കാർഡ് പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ അംഗീകാരം. 
കേന്ദ്ര ഭരണപരിഷ്ക്കരണ വകുപ്പിൽ   സംസ്ഥാന സഹകരണ സംരംഭ പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്ന 11 ഇനങ്ങളിൽ ഒന്നാമതായാണ്  കേരളത്തിന്‍റെ ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതി ഇടം നേടിയത്. 

വ്യക്തിയുടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും വ്യക്തി വിവരങ്ങളും  ഡിജിറ്റൽ റവന്യൂ കാർഡിൽ അടങ്ങിയിട്ടുണ്ട്. എടിഎം കാർഡിന്റെ മാതൃകയിൽ ചിപ്പും ക്യുആർ കോഡും യൂണിക് നമ്പരും ഉൾപ്പെടുന്നതാണ് കാർഡ്.

വില്ലേജ് ഓഫീസുകളിൽ നിന്നുള്ള എല്ലാ സേവനങ്ങളും ഓൺലൈനായാണ് ഇപ്പോൾ നൽകുന്നത്. എങ്കിലും വിവിധ ആവശ്യങ്ങൾക്ക് വിവിധതരം സാക്ഷ്യപത്രങ്ങൾ വർഷത്തിൽ രണ്ടും മൂന്നും തവണ ആവശ്യമായി വരുന്ന അവസരത്തിൽ ഓരോ തവണയും സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. 
ഇത് പരിഹരിക്കുന്നതിനാണ് ഡിജിറ്റൽ റവന്യൂ കാർഡ് എന്ന ആശയത്തിന് സർക്കാർ രൂപം നൽകിയത്.  ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന വില്ലേജുകളിൽ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുംവിധമാണ് നടപടികൾ പുരോഗമിക്കുന്നത്.
News Image

വായ്പയെടുത്തത് അറിയാതെ സ്ഥലം വാങ്ങി; കേരള ബാങ്കിൻ്റെ ജപ്തി ഭീഷണിയിൽ നിന്നും പ്രഹ്‌ളാദന് ആശ്വാസം

പത്തനംതിട്ട : കൊറ്റനാട് പഞ്ചായത്തില്‍ മഠത്തുംചാല്‍ കൊച്ചുകളളിക്കല്‍ കെ.സി പ്രഹ്ളാദന് ലൈഫ് മിഷനില്‍ ലഭിച്ച വീട് കേരള ബാങ്ക് ജപ്തി ചെയ്ത സംഭവത്തിൽ കുടുംബത്തെ ഒഴിപ്പിക്കില്ലെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. സ്ഥലത്തിൻ്റെ മുന്‍ ഉടമ വിജയകുമാറിന്റെ ശേഷിക്കുന്ന 12 സെന്റ് സ്ഥലം വിറ്റ് മുഴുവന്‍ തുകയും ഈടാക്കാനാണ് കേരള ബാങ്കിന് കളക്ടർ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തട്ടിപ്പ് നടത്തിയതിന് വിജയകുമാറിനെതിരെ കേസുമായി മുന്നോട്ടു പോകാന്‍ ബാങ്കിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കേരള ബാങ്ക്, ലൈഫ്മിഷന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിജയകുമാര്‍ 2017 മാര്‍ച്ചില്‍ 15 സെന്റ് സ്ഥലം കേരള ബാങ്കില്‍ പണയം വെച്ച് മൂന്നുലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് മറച്ചുവച്ചാണ് മൂന്ന് സെന്റ് സ്ഥലം മൂന്നുലക്ഷം രൂപയ്ക്ക് പ്രഹ്ളാദന് വിറ്റത്. തവണ മുടങ്ങിയപ്പോള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ ഇതും നടക്കാതെ വന്നതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് മുന്നോട്ട് പോയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
News Image

നിക്ഷേപത്തുക തിരിച്ചു നൽകിയില്ല; വടക്കേകാട് സഹകരണ ബാങ്കിനെതിരെ പരാതി

 നിക്ഷേപത്തുക തിരിച്ചു നൽകാതിരുന്നതിനെ തുടർന്ന്  വടക്കേകാട് സഹകരണ ബാങ്ക് സെക്രട്ടറിക്കും ഭരണസമിതി അംഗങ്ങൾക്കും എതിരെ  കേസെടുത്തു. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുക തിരികെ നൽകിയില്ലെന്നാണ് പരാതി.  കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്നാണ് വടക്കേ കാട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.   വടക്കേകാട് റോഡ് കുറ്റികരിപ്പോട്ട് ബെഞ്ചമിൻ്റെ പരാതിയിലാണ് നടപടി. പരാതിക്ക് ആസ്പദമായ സംഭവം നടന്ന  കാലയളവിലെ സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ എന്നിവരുൾപ്പെടെ 13 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. 


 ശാരീരിക വെല്ലുവിളി നേരിടുന്ന ബെഞ്ചമിൻ്റെ മാതാവ് ഫാത്തിമ യുടെ പേരിൽ 2022 ഡിസംബറിൽ 5 ലക്ഷം രൂപ വടക്കേകാട് ബാങ്കിൽ  സ്ഥിരനിക്ഷേപം നടത്തിയിരുന്നു. എന്നാൽ നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും പണം തിരിച്ചു നൽകിയില്ലെന്നാണ് പരാതി. ഫാത്തിമയുടെ ചികിത്സയ്ക്കുവേണ്ടിയാണ് തുക തിരിച്ചു ചോദിച്ചത്.  പലതവണ പോയപ്പോൾ രണ്ടു തവണയായി 10000 രൂപ മാത്രമാണ് നൽകിയതെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

കേസിലെ  ഒന്നാംപ്രതി ഫാത്തിമയുടെ സഹോദരൻ  ഉസ്മാനാണ്.   കുടുംബത്തിൽ ഫാത്തിമയ്ക്കുള്ള ഓഹരികൂടി  ഉസ്മാന് എഴുതി കൊടുത്തിരുന്നു. ഇതിൻ്റെ  വിലയാണ് ഉസ്മാൻ ബാങ്കിൽ നിക്ഷേപിച്ചത്.  ഈ തുക  പണമായി ആവശ്യപ്പെട്ടിരുന്നെങ്കിലും  ബാങ്കിൽ നിന്നും  കമ്മീഷൻ ലഭിക്കാനായി പണം ബാങ്കിൽ നിക്ഷേപിച്ചു എന്നാണ് ആക്ഷേപം.
News Image

സഹകരണരത്നം റിയാലിറ്റി ഷോ; രണ്ടാം ഭാഗത്തിന് വേദിയൊരുങ്ങുന്നു

തൃശൂർ :  സംസ്ഥാന തലത്തിൽ മികച്ച സഹകരണ ബാങ്കുകളെ ഒരു വേദിയിൽ അണിനിരത്തുന്ന സഹകരണരത്നം സഹകരണ റിയാലിറ്റി ഷോയുടെ രണ്ടാം ഭാഗത്തിന് വേദിയൊരുങ്ങുന്നു. കേരളത്തിലെ സാമൂഹ്യ സാമ്പത്തിക  മേഖലകളുടെ നാഡിയിടിപ്പായ സഹകരണ ബാങ്കുകളുടെ പ്രവർത്തനങ്ങൾ റിയൽ ആയും ലൈവ് ആയും  വേദിയിൽ എത്തുന്ന വേറിട്ട പരിപാടിയാണിത്.  ഓരോ സഹകരണ സ്ഥാപനങ്ങളും നടത്തിയിട്ടുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ, സഹകരണ വിദഗ്ധരുടെ വിലയിരുത്തലുകൾ, സഹകാരികളുമായുള്ള ചോദ്യോത്തര പരിപാടി തുടങ്ങിയ ക്രിയാത്മകമായ സെഷനുകളും ഇതിന്റെ ഭാഗമാണ്. ഒരേസമയം ഇൻഫർമേഷനും ഇന്നോവേഷനും കൂടിച്ചേരുന്ന സഹകരണ വിജ്ഞാനപരിപാടി കൂടിയാണിത്.  പങ്കെടുക്കുന്ന എല്ലാ ബാങ്കുകളേയും മെമന്റോയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് നൽകി ആദരിക്കും. ആദ്യഘട്ടം പരിപാടിയുടെ അബൂദപൂർവ്വമായ വിജയമാണ് രണ്ടാം ഭാഗത്തിന് വഴിയൊരുക്കിയതെന്ന് ടീം കോപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി പറഞ്ഞു. 

മുൻ ഏസിഎസിറ്റിഐയുടെ ഡയറക്ടർ. ബി.പി പിള്ള, കൺസ്യുമർ ഫെഡ് മാനേജിങ് ഡയറക്ടർ & മുൻ എ.സി.എസ്.ടി.ഐ ഡയറക്ടർ ഡോ. എം. രാമനുണ്ണി, മുൻ കണ്ണൂർ ജോയിന്റ് രജിസ്ട്രാറും കേരള ദിനേശിന്റെ ചെയർമാനുമായ എം കെ ദിനേശ് ബാബു, നബാർഡ് റിട്ട. സിജിഎം വി.ആർ രവീന്ദ്രനാഥ് തുടങ്ങിയവരാണ് പരിപാടിയുടെ   മേൽനോട്ടം വഹിക്കുന്നതും സാങ്കേതിക സഹായം നൽകുന്നതും. പ്രോഗ്രാമിൽ അറിയാനും പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും   7902305403, +91 83300 45026 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
News Image

സഹകരണ ബാങ്കിൽ നിന്ന് 18 കോടി രൂപയുടെ വായ്‌പ, 1.55 കോടി രൂപയുടെ ഇളവ്; വിവാദത്തിൽപെട്ട് പ്രീതി സിൻ്റ

മുംബൈ : തട്ടിപ്പ്  നടന്ന ന്യൂ ഇന്ത്യാ സഹകരണ ബാങ്ക് അനുവദിച്ച 18 കോടി രൂപയുടെ വായ്‌പ തിരിച്ചടച്ച് ബോളിവുഡ് തരാം പ്രീതി സിൻ്റ. താരത്തിന് 1.55 കോടി രൂപ വരെ ബാങ്ക് ഇളവായി നൽകിയെന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2011ൽ അനുവദിച്ച 18 കോടി രൂപയുടെ വായ്‌പ താരം 2014ൽ അടച്ചു തീർത്തതായി ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസന്വേഷിക്കുന്ന മുംബൈ പോലീസ് വ്യക്തമാക്കി.

പ്രീതി സിന്റ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ബിജെപിക്ക് കൈമാറിയെന്നും പകരമായി അടുത്തിടെ നഷ്ടത്തിലായ ന്യൂ ഇന്ത്യാ സഹകരണ ബാങ്ക് താരത്തിൻ്റെ 18 കോടി വായ്‌പ എഴുതിത്തള്ളിയെന്നും കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റി(കെപിസിസി)  എക്‌സിൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ പ്രതികരിച്ചുകൊണ്ട് താരം രംഗത്തെത്തിയിരുന്നു.
News Image

ചന്തകളിൽ തത്സമയ ലോൺ; പദ്ധതിയുമായി സഹകരണ വകുപ്പ്

തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ചന്തകളിൽ പ്രതിദിന   വായ്‌പ പദ്ധതി വരുന്നു . ഒരു ദിവസത്തേക്ക് ഒരു രൂപ പലിശ നിരക്കിൽ ആയിരം രൂപ ലഭിക്കുന്ന ഈ റീകൂപ്പ് പദ്ധതി ചന്തയിൽ നിന്ന് തത്സമയം വായ്‌പ നൽകും. സംസ്ഥാനത്തെ പ്രധാന ചന്തകളിലെല്ലാം സമാനായ രീതിയിൽ വട്ടിപ്പലിശക്കാർ പ്രവർത്തിച്ചുവരുന്നുണ്ട്. നൂറുരൂപ വായ്പയെടുത്താൽ ദിവസപലിശയായി പത്തുരൂപവരെ നൽകണം. കൊള്ള പലിശ ഈടാക്കി പ്രവർത്തിച്ചുവരുന്ന മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കുകയാണ് ഈ പദ്ധതി കൊണ്ട് സഹകരണ വകുപ്പ് ഉദ്ദേശിക്കുന്നത്. സഹകരണ ബാങ്കുകളുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഈ പദ്ധതി ചെറുകിട-വഴിയോര കച്ചവടക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
News Image

നിക്ഷേപങ്ങൾക്കും ലോക്കറുകൾക്കും ഇനി നാല് അവകാശികൾ

ന്യൂഡൽഹി : ബാങ്ക് നിക്ഷേപകങ്ങൾക്കും ലോക്കറുകൾക്കും ഇനി 4 നോമിനികൾ  (അവകാശികൾ) വരെ ആകാമെന്നുള്ള പുതിയ നിയമം വരുന്നു. ഇത് സംബന്ധിച്ച ബാങ്കിങ് ഭേദഗതി ബിൽ പാർലമെൻ്റിൻ്റെ ഇരുസഭകളും പാസാക്കി. രാഷ്ട്രപതി ഒപ്പ് വെയ്ക്കുന്നതോടെ ബിൽ നിയമമാകും. ലോക്കർ, ഡിപ്പോസിറ്റ് അക്കൗണ്ട് എന്നിവയ്ക്ക് ആകെ ഒരു നോമിനി എന്നതിൽ നിന്നും 4 വരെ നോമിനികൾ വരെ ആകാമെന്നതാണ് പുതിയ മാറ്റം.

ഇതോടൊപ്പം 1934ലെ, ആർബിഐ നിയമം, 1949ലെ ബാങ്കിങ് നിയന്ത്രണ നിയമം, 1955ലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1970ലെയും 1980ലെയും ബാങ്കിങ് കമ്പനീസ് നിയമം തുടങ്ങിയവയിലും ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്
News Image

സഹകരണ ബാങ്കിലെ വായ്‌പ തിരിച്ചടയ്ക്കാൻ സഹായം തേടി നിരാലംബയായ ഇരുപതുകാരി

ചെറു പ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട നിരാലംബയായ ഇരുപതുകാരി വായ്‌പ തിരിച്ചടയ്ക്കാനാകാതെ സഹായം തേടുന്നു. മാള കോട്ടയ്ക്കൽ സെൻ്റ് തെരേസാസ് ആർട്സ് ആൻ്റ് സ്പോർട്സ് കോളജിലെ അവസാന വർഷ വിദ്യാർത്ഥിനി സുഷമയാണ് സഹായം തേടിയത്. ഈ മാസം മുപ്പത്തിയൊന്നിനാണ് വായ്പ തുകയായ നാലര ലക്ഷം രൂപ തിരിച്ചടയ്ക്കാനുള്ള അവസാന തീയതി. 

അച്‌ഛനെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത സുഷമയ്ക്ക് തന്റെ നാലാം വയസിലാണ് അമ്മയെ നഷ്ടപ്പെടുന്നത്. അമ്മുമ്മ പുഷ്പവല്ലിയാണ് സുഷമയ്ക്ക് ഏക ആശ്രയമായി ഉണ്ടായിരുന്നത്. എന്നാൽ അർബുദം ബാധിച്ച് അമ്മൂമ്മയും മരണപ്പെട്ടു. അമ്മുമ്മ വീട് പണിക്കായി സഹകരണ ബാങ്കിൽ നിന്ന് ഒന്നര ലക്ഷത്തിന്റെ വായ്പ എടുത്തിരുന്നു. എന്നാൽ തിരിച്ചടയ്ക്കാൻ സാധിക്കാതെ നിലവിൽ പലിശ സഹിതം നാലര ലക്ഷത്തോളം രൂപയുടെ കടക്കെണിയിലാണ് സുഷമ.
News Image

സ്വർണ്ണ മൂല്യനിർണ്ണയം, വ്യാജ നോട്ട് കണ്ടെത്തൽ; ഐസിഎം ദ്വിദിന പരിശീലനം

തിരുവനന്തപുരം : സ്വർണ്ണ മൂല്യനിർണ്ണയം, വ്യാജ നോട്ട് കണ്ടെത്തൽ തുടങ്ങിയ വിഷയങ്ങളെ കുറിച്ച്, സർവീസ് സഹകരണ ബാങ്കുകൾ, അർബൻ കോപ്പറേറ്റീവ് ബാങ്കുകൾ, മറ്റു സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ ജീവനക്കാർക്കായി ഇസ്ടിട്യൂറ്റ് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് (ICM) ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നു. പൂജപ്പുര ഐസിഎം ക്യാമ്പസിൽ ഏപ്രിൽ 9,10 തിയതികളിലാണ് പരിശീലനം. രജിസ്ട്രേഷൻ ഫീസ് 3000 രൂപയും + 18% GSTയും. കൂടുതൽ വിവരങ്ങൾക്ക് 9946793893, 9497471605 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
News Image

ഏപ്രിൽ ഒന്ന് മുതൽ ബാങ്കിംഗ് ഇടപാടുകളിൽ അടിമുടിമാറ്റം

ഏപ്രിൽ മുതൽ ബാങ്കിംഗ് ഇടപാടുകളിൽ വലിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എ.ടി.എം ഉപയോഗം, മിനിമം ബാലൻസ് തുടങ്ങിയ കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എ.ടി.എം ഉപയോഗത്തിൽ സൗജന്യ പിൻവലിക്കലുകളുടെ എണ്ണം മൂന്നാക്കി ചുരുക്കുകയും ശേഷം നടത്തുന്ന പിൻവലിക്കലുകൾക്ക് 20 മുതൽ 25 രൂപ വരെ ഈടാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. 

മിനിമം ബാലൻസിന്റെ കാര്യത്തിൽ എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ  തുടങ്ങിയ ബാങ്കുകൾ നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അക്കൗണ്ട് ഹോൾഡർ  ഇടപാട് നടത്തുന്ന ബാങ്ക് ബ്രാഞ്ച് സ്ഥിതിചെയ്യുന്ന പ്രദേശവുമായി ബന്ധപ്പെട്ടാകും മിനിമം ബാലൻസ് നിശ്ചയിക്കുന്നത്. നഗര പ്രദേശങ്ങൾക്ക് മിനിമം ബാലൻസ് തുക കൂടുതലും ഗ്രാമങ്ങളിൽ താരതമ്യേന കുറവുമാകും.

ഇതുകൂടാതെ തട്ടിപ്പുകൾ തടയുന്നതിനായി പോസിറ്റീവ് പേ സിസ്റ്റം (പി.പി.എസ്) ബാങ്കുകൾ ഏറ്റെടുത്ത് നടപ്പിലാക്കും. ഇത് നടപ്പിലാക്കുന്നതിലൂടെ 50,000 രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾ മാറാൻ, ഉപഭോക്താക്കൾ ചെക്കുകളുടെ പ്രധാന വിവരങ്ങൾ ബാങ്കിൽ സമർപ്പിക്കേണ്ടതായി വരും. മറ്റൊന്ന് ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകളിൽ രജിസ്റ്റർ ചെയ്ത പ്രവർത്തനരഹിതമായ ഫോൺ നമ്പറുകൾ ബാങ്ക് രേഖകളിൽ നിന്ന് നീക്കം ചെയ്യപ്പെടും എന്നതാണ്.
News Image

സഹകരണ സ്ഥാപനങ്ങൾക്ക് GST ഏർപ്പെടുത്തുന്നത് സംബന്ധിച്ച് മുൻ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ രാധാകൃഷ്ണന്റെ വിശദീകരണം

സഹകരണ സ്ഥാപനങ്ങൾ അംഗങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലത്തിന്  GST നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. സഹകരണ വകുപ്പിൽ നിന്നിറങ്ങിയ സർക്കുലർ ഇത് സംബന്ധിച്ചു് അവബോധം നല്കാൻ പര്യാപ്തമല്ലെങ്കിലും ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്ക് വഴി മരുന്നിട്ടുണ്ടെന്നത് നല്ല കാര്യം.

ബഹു. സുപ്രീം കോടതിയിൽ നിന്ന് Calcutta Club ന്റെ കേസിലുണ്ടായ വിധി ഇക്കാര്യത്തിൽ വളരെ പ്രസക്തമാണ്. രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സഹകരണ സംഘങ്ങൾ, ക്ലബ്ബുകൾ, സംഘടനകൾ എന്നിവ അംഗങ്ങളുമായി നടത്തുന്ന ഇടപാടുകൾക്ക്‌ ലഭിക്കുന്ന പ്രതിഫലം ഇന്ത്യൻ ഭരണഘടനയുടെ 366 (29 A) അനുച്ഛേദം അനുസരിച്ചു് നികുതി വിമുക്തമാണെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ക്ലബ്ബുകൾ അംഗങ്ങൾക്ക് വിളമ്പുന്നതും വിൽക്കുന്നതുമായി മദ്യമുൾപ്പെടെയുള്ള ഉല്പന്നങ്ങൾക്കും  മറ്റു സേവനങ്ങൾക്കും നികുതി ഈടാക്കാതെ ഇരിക്കുമ്പോൾ പാവപ്പെട്ടവന്റേയും സാധാരണക്കാരെന്റെയും സഹകരണ സംഘങ്ങൾ കർഷകർക്ക് വിതരണം ചെയ്യുന്ന വളത്തിനും മറ്റും നികുതി നല്കികൊണ്ടിരിക്കുകയാണ് സഹകരണ സംഘങ്ങൾ.
 
സൂപ്രീം കോടതിയുടെ വിധി മറികടക്കാൻ വേണ്ടി GST നിയമത്തിൽ കൊണ്ടുവന്നിട്ടുള്ള ഭേദഗതിയനുസരിച്ച് ക്ലബ്ബുകളും സഹകരണ സംഘങ്ങളും അംഗങ്ങളുമായി നടത്തുന്ന ഇടപാടുകൾക്ക്‌ ലഭിക്കുന്ന പ്രതിഫലത്തിന്  GST നല്കേണ്ടിവരുന്നതാണ്. ഈ നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് മനസ്സിലാക്കാൻ വലിയ നിയമപരിജ്ഞാനം ഒന്നും ആവശ്യമില്ല. 

ഇപ്പോൾ ലോക്‌സഭയിൽ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സെഷനിൽ ബഹു. അഡ്വ. കെ. ഫ്രാൻസിസ്  ജോർജ്  MP മേല്പറഞ്ഞ വിഷയം ഇന്നലെ (25/03/2025) കേന്ദ്ര ധനകാര്യ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹം ധനകാര്യ മന്ത്രിയുമായി നേരിൽ ഈ വിഷയം ഉടനെ ചർച്ച ചെയ്യുന്നതാണെന്നും അറിയാൻ കഴിഞ്ഞു.

ഒരു തീരുമാനമുണ്ടാകുന്നതുവരെ GST വകുപ്പിൽ നിന്ന് സമൻസോ, ഷോ കോസ് നോട്ടീസോ, ഓർഡറോ ലഭിക്കുന്നതായാൽ നിയമം അനുശാസിക്കുന്ന മാർഗ്ഗം അവലംബിക്കുക എന്നതാണ് സഹകരണ സംഘങ്ങൾക്ക് ചെയ്യാനുള്ളത്.
News Image

ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ച് സംസ്ഥാന സർക്കാർ. 62 ലക്ഷത്തോളം  ഗുണഭോക്താക്കൾക്കാണ് 1600 രൂപ പെൻഷൻ ലഭിക്കുക.  സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിലാണ് ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ ആരംഭിച്ചത്.

നിലവിൽ പെൻഷൻ നൽകി തുടങ്ങിയത് സാമൂഹ്യസുരക്ഷ, ക്ഷേമനിധി എന്നിവയിൽ അംഗങ്ങളായിട്ടുള്ള  ഗുണഭോക്താകൾക്കാണ്. ഇതിലൂടെ 26 ലക്ഷത്തോളം പേർക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി പെൻഷൻ ലഭിക്കും.
News Image

ഫെഡറൽ ബാങ്കിന് 8 ലക്ഷം രൂപ പിഴ ചുമത്തി എറണാകുളം ഉപഭോക്തൃ കോടതി

ഭവന നിർമ്മാണ വായ്പക്ക് ഈടായി നൽകിയ ഭൂമിയുടെ ആധാരം നഷ്‌ടപ്പെടുത്തിയ കേസിൽ ഫെഡറൽ ബാങ്കിന് 8 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കോടതി. മലയാറ്റൂർ സ്വദേശി ജോളി മാത്യുവിന്റെ പരാതിയിന്മേലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ പരാതിക്കാരിക്ക് കോടതി ചെലവായി 10,000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവായിട്ടുണ്ട്. 

വായ്പ അടച്ചുതീർത്തിട്ടും ആധാരം തിരികെ കിട്ടാതിരുന്ന സാഹചര്യത്തിലാണ് ഫെഡറൽ ബാങ്ക് അങ്കമാലി ബ്രാഞ്ചിനെതിരെ എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ ജോളി മാത്യു  പരാതി സമർപ്പിച്ചത്.
News Image

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം, ചോദ്യം ചെയ്ത് ഹൈക്കോടതി

കൊച്ചി - മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ അതിജീവിച്ച ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളില്ലെന്ന നിലപാടുമായി കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. വായ്പയ്ക്ക് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ച് തിരിച്ചടവിനുവേണ്ടിയുള്ള പ്രക്രിയകൾ ആരംഭിക്കുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ നിലപാടിൽ അതൃപ്തി അറിയിച്ച ഹൈക്കോടതി മൊറട്ടോറിയം മാത്രം പോരെന്നും വായ്‌പ എഴുതിത്തള്ളുന്ന കാര്യം പരിഗണനയിൽ കൊണ്ടുവരണമെന്നും നിർദ്ദേശിച്ചു. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന ആവശ്യവും കോടതി മുന്നോട്ടുവെച്ചു.
News Image

പാക്സ് പുനരുദ്ധാരണ പാക്കേജ്: സഹകരണ മന്ത്രി നബാർഡുമായി ചർച്ച നടത്തി

പ്രതിസന്ധി നേരിടുന്ന കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (PACS)ക്ക് പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കണമെന്ന കേരളത്തിന്റെ ആവശ്യം  നബാർഡ്  പരിഗണിക്കും. നബാർഡ് ചെയർമാൻ  കെ വി  ഷാജിയുമായി  സഹകരണ മന്ത്രി വി എൻ വാസവൻ  നടത്തിയ ചർച്ചയിലാണ് കേരളത്തിന് പ്രതീക്ഷ നൽകുന്ന അനുകൂല പ്രതികരണമുണ്ടായത്. കേരള ബാങ്ക് വഴിയാകും പദ്ധതി നടപ്പിലാക്കുക. Animal Husbandary Infrastructure സ്കീമിൽ  പലിശ സബ്സിഡിയോടെ വായ്പ ലഭ്യമാക്കുന്ന  പദ്ധതിയാണ് പരിഗണിക്കുന്നത്.

നിക്ഷേപത്തിലും  വായ്പയിലും കേരളത്തിലെ പാക്സുകൾ ഉയർന്ന നിലവാരം പുലർത്തുന്നതായി നബാർഡ് ചെയർമാൻ വ്യക്തമാക്കി. കേരള ബാങ്കിന്റെ പ്രവർത്തനങ്ങൾ   മെച്ചപ്പെട്ടു വരുന്നതിലും ചെയർമാൻ സന്തുഷ്ടി രേഖപ്പെടുത്തി. PACS -ന്റെ പുനരുദ്ധാരണ പാക്കേജിനെ പറ്റി പഠനം നടത്താൻ നാബ്കോൺസിനെ ചുമതലപ്പെടുത്താനും നിർദ്ദേശമുണ്ടായി. ഓഹരി പങ്കാളിത്തം, സാമ്പത്തിക ആവശ്യമനുസരിച്ച്  വായ്പ റിക്കവറിക്ക്  വായ്പ എന്ന  ഇനങ്ങളിലാണ്  സഹായം അനുവദിക്കുക.

കേരളം നടപ്പിലാക്കുന്ന നിക്ഷേപ ഗ്യാരണ്ടി സ്കീം, വാണിജ്യ ബാങ്ക് നിക്ഷേപങ്ങൾക്ക് DICGC നൽകുന്ന പരിരക്ഷയ്ക്ക്  തുല്യമാണെന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു. ഉൽപാദന  മേഖലകളിൽ മാത്രം വായ്പ നൽകുക എന്നത്  പ്രാഥമിക സഹകരണ സംഘങ്ങൾ പാലിക്കേണ്ടതാണെന്നും സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾ, ഭക്ഷ്യ സംസ്കരണ മേഖല എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്  വായ്പ നൽകണമെന്നും ചെയർമാൻ നിർദ്ദേശിച്ചു. സഹകരണ മന്ത്രി കൂടാതെ  കേരള ബാങ്ക് പ്രസിഡണ്ട് ഗോപി  കോട്ടമുറിക്കൽ, ബോർഡ് ഓഫ് മാനേജ്മെന്റ്  ചെയർമാൻ  വി.രവീന്ദ്രൻ , ബോർഡ് ഓഫ് മാനേജ്മെന്റ് അംഗം  ബി.പി പിള്ള, സി.ഇ.ഒ ജോർട്ടി എം ചാക്കോ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
News Image

ഓഡിറ്റിംഗ് നടപടി ക്രമങ്ങൾ; ഐസിഎം ദ്വിദിന പരിശീലനം

സഹകരണ മേഖലയിലെ ഓഡിറ്റിംഗ് നടപടി ക്രമങ്ങളെ അടിസ്ഥാനമാക്കി തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റ് (ICM ) ഏപ്രിൽ 28, 29 തീയതികളിൽ പരിശീലനം സംഘടിപ്പിക്കുന്നു. പൂജപ്പുര ഐസിഎം ക്യാമ്പസിൽ നടക്കുന്ന പരിശീലന പരിപാടിയിൽ സഹകരണ ബാങ്ക് /ഓഫീസ് ഇന്റേണൽ ഓഡിറ്റർമാർക്ക് ഇന്റർ ഓഡിറ്റിംഗ് നടപടിക്രമങ്ങൾ, ഉത്തരവാദിത്വങ്ങൾ, അക്കൗണ്ടുകളും രേഖകളും പരിശോധനയും വിലയിരുത്തരും, ഫണ്ട് മാനേജ്മെന്റ് വിനിയോഗവും വായ്പ വിതരണത്തിന്റെയും  ഡെപ്പോസിറ്റുകളുടെയും  എം.എസ്.എസിന്റെയും പരിശോധന നടപടിക്രമങ്ങൾ , താൽക്കാലിക ലാഭം-നഷ്ട കണക്കും ബാക്കിപത്രവും  തയ്യാറാക്കൽ  തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ  ക്ലാസുകൾ  എടുക്കും. രജിസ്ട്രേഷൻ ഫീസ്  2000 രൂപയും  + 18% GSTയും. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ : 9946793893, 9497471605
News Image

തട്ടിപ്പ് കേസിൽ പ്രതിയായ സഹകരണ ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

കോട്ടയം: തട്ടിപ്പ് കേസിൽ പ്രതിയായി 27 വർഷം ഒളിവിൽ കഴിഞ്ഞ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇളംങ്ങുളം സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഗോപിനാഥൻനായരാണ് അറസ്റ്റിലായത്. 1998ൽ സെക്രട്ടറിയായി ജോലി ചെയ്തുവരികയായിരുന്ന പ്രതി രണ്ടര കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് വിജിലൻസ്  പിടികൂടിയത്. നിലവിൽ 12 കേസുകളിൽ പ്രതിചേർക്കപ്പെട്ട  ഗോപിനാഥൻനായർ വർഷങ്ങൾക്കു ശേഷം രഹസ്യമായി നാട്ടിലെത്തി തിരികെ മടങ്ങവേയാണ് വിജിലൻസ് പിടിയിലായത്.
News Image

നിക്ഷേപ സമാഹരണ പുരോഗതി അവലോകന യോഗം

തിരുവനന്തപുരം: നിക്ഷേപ സമാഹരണ പുരോഗതി വിലയിരുത്തുന്നതിനായി തലസ്ഥാനത്തെ പാക്ക്സ്, 10 കോടിയിലധികം നിക്ഷേപമുള്ള എംപ്ലോയീസ്, നിക്ഷേപം സ്വീകരിക്കുന്ന മറ്റ് പ്രധാന സംഘങ്ങൾ എന്നിവയുടെ യോഗം 28ാം തിയതി 2 മണിക്ക് സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ ചേരും. യോഗത്തിൽ സഹകരണ വകുപ്പ് സെക്രട്ടറി അധ്യക്ഷത വഹിക്കും.
News Image

സഹകരണ സർവീസ് പരീക്ഷ ബോർഡ് അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം : വിവിധ സഹകരണ സംഘം/ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലാർക്ക്, കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് നിയമനം. പരീക്ഷാ ബോർഡ് നടത്തുന്ന ഒ.എം.ആർ /ഓൺലൈൻ / പരീക്ഷയുടേയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിൻ്റേയും അടിസ്ഥാനത്തിലാകും നിയമനം.   പരീക്ഷ ബോർഡിന്റെ ഓൺലൈൻ വെബ്സൈറ്റ് http://www.cseb.kerala.gov.in/ മുഖേനയാണ് ഉദ്യോഗാർത്ഥികൾ അപേക്ഷകൾ സമർപ്പിക്കേണ്ടത്.
News Image

ഉപയോഗത്തിലില്ലാത്ത നമ്പറുകൾക്ക് യുപിഐ സേവനങ്ങൾ നഷ്ടമാകും

ന്യൂ ഡൽഹി: നിലവിൽ ഉപയോഗത്തിലല്ലാത്ത നമ്പറുകൾക്ക് യുപിഐ സേവനങ്ങൾ തടസ്സപ്പെടുമെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). ഏപ്രിൽ ഒന്ന് മുതലാണ് ഈ മാറ്റം വരുന്നത്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകൾ രജിസ്റ്റർ ചെയ്ത പ്രവർത്തനരഹിതമായ ഫോൺ നമ്പറുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. സേവനങ്ങളുടെ ലഭ്യതയ്ക്ക് ഉപയോഗത്തിലുള്ള മൊബൈൽ നമ്പരിൽ ഉപഭോക്താക്കൾ അക്കൗണ്ട് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
News Image

കേരളാ സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡ് സംഘങ്ങൾക്ക് അംഗത്വം പുതുക്കാം

കേരളാ സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡിന്റെ ഭാഗമായ സംഘങ്ങൾക്ക് 
2024-2025 വർഷത്തെ അംഗത്വം പുതുക്കാൻ അവസരം. ബോർഡിന്റെ ഓൺലൈൻ വെബ്സൈറ്റ് ( https://www.keralaco-opdgfb.org ) മുഖേനയാണ് അംഗത്വം പുതുക്കേണ്ടത്. നേരിട്ടോ തപാൽ മുഖേനയോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
News Image

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ ജൂനിയർ ഇൻസ്‌പെക്ടർ തസ്‌കയിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് കേരളാ പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2024 സെപ്റ്റംബർ 5ന് നടത്തിയ OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത്.
News Image

സഹകരണസർവകലാശാല സർക്കാരിന്റെ സജീവ പരിഗണനയിൽ

തിരുവനന്തപുരം: സഹകരണസർവകലാശാല തുടങ്ങുന്ന കാര്യം സംസ്ഥാന സർക്കാർ സജീവമായി പരിഗണിക്കുന്നു. സ്വകാര്യസർവകലാശാല വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സഹകരണ സർവ്വകലാശാല തുടങ്ങുക. ഇത് സംബന്ധിച്ച് സഹകരണസംഘം രജിസ്ട്രാർക്ക് നിർദേശം നൽകി. സഹകരണമേഖലയ്ക്ക് കീഴിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. കേന്ദ്രസർക്കാരും സഹകരണസർവകലാശാല ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് തങ്ങളെ ബാധിക്കുമോ എന്ന ആശങ്ക സംസ്ഥാന സർക്കാരിനുണ്ട്.
News Image

നിക്ഷേപ തട്ടിപ്പ് നടത്തിയ സഹകരണ സംഘം സെക്രട്ടറി അറസ്റ്റിൽ

നെടുമങ്ങാട് : 162 നിക്ഷേപകരുടെ 32 കോടിയോളം രൂപ തട്ടിപ്പു നടത്തിയ കേസിൽ സഹകരണ സംഘം സെക്രട്ടറി അറസ്റ്റിൽ. തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി വെൽഫെയർ സഹകരണ സംഘം സെക്രട്ടറി വി.എസ്.രാഖിയാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി. 

സംഘമിപ്പോൾ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്. അഡ്മിനിസ്ട്രേറ്റർ വി എസ് രാഖിയുൾപ്പടെ അഞ്ച് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു പിന്നാലെയാണ് അറസ്റ്റുണ്ടായത്.
News Image

നിക്ഷേപ തുക തിരികെ കിട്ടിയില്ല; ബാങ്കിനെതിരെ പ്രതിഷേധവുമായി കുടുംബം

നെയ്യാറ്റിൻകര : സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തത്തിനെതിരെ പ്രതിഷേധവുമായി കുടുംബം. തിരുവനന്തപുരം മാരായമുട്ടം സർവീസ് സഹകരണ ബാങ്കിന്റെ മുന്നിലാണ് തൂയൂർ സ്വദേശി ഗോപാലകൃഷ്ണനും കുടുംബവും പ്രതിഷേധവുമായി എത്തിയത്. ബാങ്കിൽ 20 ലക്ഷം രൂപ സ്ഥിര നിക്ഷേപമുള്ള ഗോപാലകൃഷ്ണൻ നായർ പലതവണ പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇതിനെ തുടർന്നാണ് കുടുംബം ബാങ്കിനെതിരെ പ്രതിഷേധിച്ചത്.

അതേസമയം 20 ലക്ഷം നൽകാനുണ്ടെന്ന നിക്ഷേപകന്റെ ആരോപണം ബാങ്ക് അധികൃതർ നിഷേധിച്ചു. സഹകരണ മേഖലയിലെ പ്രതിസന്ധി ബാങ്കും നേരിടുന്നുണ്ടെന്നും ഇതിനിടയിലും എട്ട് ലക്ഷം രൂപയോളം തിരികെ നൽകിയിട്ടുണ്ടെന്നുമാണ് മാരായമുട്ടം ബാങ്കിന്റെ വിശദീകരണം.

News Image

ഐസിഎം ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

തിരുവനന്തപുരം : പാക്‌സുകൾ, അർബൻ സഹകരണ ബാങ്കുകൾ, അർബൻ ക്രെഡിറ്റ് സൊസൈറ്റികൾ , എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റികൾ തുടങ്ങിയവയിലെ സബ് സ്റ്റാഫുകളുടെ നൈപുണ്യ വികസനം ലക്ഷ്യമാക്കി ഇസ്ടിട്യൂറ്റ് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ 7 മുതൽ 9 വരെ പൂജപ്പുര ഐസിഎം ക്യാമ്പസിലാണ് പരിശീലനം. രജിസ്‌ട്രേഷൻ ഫീസ് 3000+18% GST ആണ്. കൂടുതൽ വിവരങ്ങൾക്ക് +91-9946793893, +91-9562701326 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.


News Image

കതിരൂർ സർവീസ് സഹകരണ ബാങ്കിൽ ഇവി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.

                    ടീം കോപ്പറേറ്റിവിന്റെ അഭിമാന പദ്ധതിയായ EV ചാർജിങ് സ്റ്റേഷൻ കതിരൂർ സർവീസ് സഹകരണ ബാങ്കിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. ബാങ്ക് ഹെഡ് ഓഫീസിന്റെ മുന്നിൽ സ്ഥാപിച്ച ചാർജിങ് സ്റ്റേഷന് 30 kw ശേഷിയുണ്ട്. ഒരേ സമയം ഒരു ഒരു കാറിനു ചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ചാർജിംഗ്     മെഷീനാണിത്. തൊഴിലാളി രഹിതവും ചിലവ് കുറഞ്ഞതും നൂതനവുമായ പദ്ധതി എന്ന നിലയ്ക്ക് ഇത് ശ്രദ്ധേയമാണ്. 

ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌ ശ്രീജിത്ത്‌ ചോയൻ അധ്യക്ഷത വഹിച്ചു. കേരള സർക്കാർ ബാങ്ക് അംഗങ്ങൾക്ക് അനുവദിച്ച അംഗ സമാശ്വാസ നിധിയിൽനിന്നുള്ള സഹായധ വിതരണം റബ്ക്കോ ചെയർമാൻ കാരായി രാജൻ നിർവഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ബാങ്ക് ഇടപാടുകാർക്കുള്ള യുപിഐ സേവനങ്ങളുടെ ഉദ്ഘാടനം SBI ഇന്ത്യയുടെ റീജണൽ മാനേജർ സിജോയും പുതിയതായി നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം കതിരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.സനിലും പ്രതിഭകളെ ആദരിക്കലും നിക്ഷേപം സ്വീകരിക്കലും സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.അനിലും നിർവഹിച്ചു. ടീം കോപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കെ. എസ്. ബി അസിസ്റ്റന്റ് എൻജിനീയർ രാജേഷ്, ബാങ്ക് സെക്രട്ടറി പി. സുരേഷ്ബാബു, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് ബാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

അനർട്ടിന്റെ സബ്സിഡിയോടുകൂടി ടീം കോപ്പറേറ്റീവാണ് പദ്ധതി നടപ്പിലാക്കിയത്. കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി കോപ്പറേറ്റീവ് റൂറൽ ബാങ്ക്, ചിറക്കൽ സർവീസ് സഹകരണ ബാങ്ക്, മാത്തിൽ സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ ബാങ്കുകളിൽ പദ്ധതി വിജയകരമായി നടക്കുന്നുണ്ട്. പ്രൊജക്റ്റിന്റെ സാധ്യത മനസ്സിലാക്കി EV സ്റ്റേഷൻ തുടങ്ങാൻ വേണ്ടി ഒട്ടേറെ ബാങ്കുകൾ മുന്നോട്ടുവരുന്നുണ്ട്.
News Image

സഹകരണരത്നം സഹകരണ റിയാലിറ്റി ഷോ ചരിത്രത്തിന്റെ ഭാഗമായി

ലോകത്തിലാദ്യമായി ടീം കോ - ഓപ്പറേറ്റീവ് തൃശൂർ കില ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സഹകരണരത്നം 2024 സഹകരണ റിയാലിറ്റി ഷോ കേരളത്തിലെ സഹകരണ മേഖലയുടെ നേർക്കാഴ്ചയായി. വ്യത്യസ്തത കൊണ്ട് ചരിത്രത്തിൽ ഇടം പിടിച്ച സഹകരണരത്നം റിയാലിറ്റി ഷോ സഹകരണ ബാങ്കുകളുടെ ബാങ്കിങ് ഇതര പ്രവർത്തനങ്ങളുടേയും സാമൂഹിക ഇടപെടലിന്റേയും തുറന്നു കാട്ടൽ കൂടിയായി. നാടിന്റെ ചാലകശക്തികളായ സഹകരണ ബാങ്കുകൾ നടത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് പരിപാടിയിൽ അനാവരണം ചെയ്തത്. സംസ്ഥാനതലത്തിൽ 125 സഹകരണ ബാങ്കുകളെ ആദ്യഘട്ടത്തിൽ റിയാലിറ്റി ഷോയിലേക്ക് പരി​ഗണിച്ചിരുന്നു. അതിൽ നിന്നും തെരെഞ്ഞെടുത്ത 21 മികച്ച മാതൃകാ സഹകരണ ബാങ്കുകളാണ് ഫൈനൽ മെ​ഗാ പ്രോ​ഗ്രാമിൽ മാറ്റുരച്ചത്. പട്ടാമ്പി സർവീസ് സഹകരണ ബാങ്ക്, പനയാൽ സർവീസ് സഹകരണ ബാങ്ക്, മടിക്കൈ സർവീസ് സഹകരണ ബാങ്ക്, ചെക്യാട് സർവീസ് സഹകരണ ബാങ്ക്, മൊറാഴ - കല്ല്യാശ്ശേരി സർവീസ് സഹകരണ ബാങ്ക്, മക്കരപ്പറമ്പ സർവീസ് സഹകരണ ബാങ്ക്, മങ്കട സർവീസ് സഹകരണ ബാങ്ക്, വെണ്ണൂർ സർവീസ് സഹകരണ ബാങ്ക്, പെരുമണ്ണ സർവീസ് സഹകരണ ബാങ്ക്, ചാലക്കുടി ടൗൺ സഹകരണ ബാങ്ക്, പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക്, കൊരട്ടി സർവീസ് സഹകരണ ബാങ്ക്, മൂന്നാർ സർവീസ് സഹകരണ ബാങ്ക്, മാങ്കുളം സർവീസ് സഹകരണ ബാങ്ക്, തിരൂർ സർവീസ് സഹകരണ ബാങ്ക്, കതിരൂർ സർവീസ് സഹകരണ ബാങ്ക്, ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക്, പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക്, അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്, മീനങ്ങാടി സർവീസ് സഹകരണ ബാങ്ക്, പാപ്പിനിശ്ശേരി കോ - ഓപ്പറേറ്റീവ് റൂറൽ ബാങ്ക് എന്നീ ബാങ്കുകളാണ് പങ്കാളികളായത്. ‌‌‌‌



സഹകരണ മാതൃകകളും സഹകരണ പാഠങ്ങളും നേരിട്ടുകണ്ട് മനസ്സിലാക്കാനും പഠിക്കാനും സഹകരണരത്നം വേദിയായപ്പോൾ, ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും കാര്യക്ഷമമാക്കാനുമുള്ള അവസരമായും ഇത് മാറി. ഒപ്പം ഓരോ സഹകരണ ബാങ്കുകൾക്കും ഒട്ടേറെ അവസരങ്ങളും സാധ്യതകളും സഹകരണരത്നം റിയാലിറ്റി ഷോ തുറന്നു നൽകി. പരിപാടി ആദ്യം മുതൽക്കുതന്നെ അതിന്റെ  ആധികാരികതയും സുതാര്യതയും നിലനിർത്താൻ സംഘാടകർ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. എസിഎസ്ടിഐ മുൻ ഡയറക്ടർ ബി.പി.പിള്ള, കൺസ്യൂമർഫെഡ് മുൻ എംഡിയും എസിഎസ്ടിഐ മുൻ ഡയറക്ടറുമായ ഡോ. എം.രാമനുണ്ണി, കണ്ണൂർ മുൻ ജോയിന്റ് രജിസ്ട്രാറും കേരള ദിനേശ് ചെയർമാനുമായ എം.കെ.ദിനേശ് ബാബു, കേരള കാർഷിക സർവകലാശാല റിട്ട.പ്രൊഫസർ ഡോ.പി.അഹമ്മദ്, കില ഫാക്കൽറ്റി എം.രേണുകുമാർ എന്നിവർ ഉൾപ്പെട്ട വിദ​ഗ്ധ സംഘമാണ് റിയാലിറ്റി ഷോയ്ക്ക് മാർനിർദേശവും സാങ്കേതിക സഹായവും നൽകിയത്. ടീം കോ - ഓപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി, ടെക്നിക്കൽ ഹെഡ് പി.കെ.പ്രിയ എന്നിവർ നേതൃത്വം നൽകി.

ബാങ്കുകളുടെ പ്രവർത്തനം നേരിട്ടു കണ്ട് മനസ്സിലാക്കുന്നതിനായി കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കോളേജ്  ഓഫ് കോപ്പറേഷൻ ബാങ്കിങ് & മാനേജ്മെന്റ്, തക്ഷശില കോ-ഓപ്പറേറ്റീവ് കോച്ചിങ് സെന്റർ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ എത്തിയിരുന്നു. കൂടാതെ ഒട്ടേറെ സഹകരണബാങ്കുകളും കാണികളായി. പങ്കെടുത്ത 21 സഹകരണബാങ്കുകൾക്കും നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ വി.ആർ.രവീന്ദ്രനാഥ് മൊമന്റോയും പ്രശസ്തിപത്രവും നൽകി ആദരിച്ചു. പരിപാടിയിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക്,  മൂന്നാർ സർവീസ് സഹകരണ ബാങ്ക്, മാങ്കുളം സർവീസ് സഹകരണ ബാങ്ക്, ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക്, അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് എന്നീ സഹകരണ ബാങ്ക് ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു.
--
News Image

'സഹകരണരത്നം - 2024 ' സഹകരണ റിയാലിറ്റി ഷോയ്ക്ക് വിദഗ്ധരുടെ അഡ്വൈസറി ബോർഡ്

ടീം കോ-ഓപ്പറേറ്റീവും  സഹകരണരംഗം ന്യൂസും ചേർന്ന് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ലോകത്തിലെ ആദ്യ സഹകരണ റിയാലിറ്റി ഷോ  'സഹകരണരത്‌നം - 2024' ന്റെ കാര്യക്ഷമമായ നടത്തിപ്പിനും വിജയത്തിനും വേണ്ടി സഹകരണം, ബാങ്കിങ്ങ്, കാർഷികം എന്നി മേഖലകളിലെ വിദഗ്ധർ ഉൾപ്പെട്ട അഡ്വൈസറി ബോർഡ്.    
 എ .സി .എസ്. ടി .ഐ.യുടെ മുൻ ഡയറക്ടർ ബി.പി. പിള്ള, കൺസ്യുമർ ഫെഡ് മുൻ എം.ഡിയും   എ .സി .എസ്. ടി.ഐ. മുൻ ഡയറക്ടറുമായ ഡോ . എം . രാമനുണ്ണി, സഹകരണ വകുപ്പ് മുൻ ജോയിന്റ് രജിസ്ട്രാറും  കേരള ദിനേശ് ചെയർമാനുമായ എം. കെ. ദിനേശ് ബാബു, കേരള സർവ്വകലാശാല റിട്ട. പ്രൊഫ. ഡോ. പി. അഹമ്മദ്,  ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. സീനിയർ മാനേജർ എം. ഫിലിപ്പ് മാത്യു, കില കൺസൾട്ടന്റ് ഫാക്കൽറ്റി രേണുകുമാർ എന്നിവരാണ് അഡ്വൈസറി ബോർഡ് അഗംങ്ങൾ. 
സഹകരണ റിയാലിറ്റി ഷോയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനു   പുറമെ, ആവശ്യമായ സാങ്കേതിക സഹായവും ഇവർ നൽകുന്നുണ്ട്‌. ഫെബ്രുവരി - 17ന്   തൃശ്ശൂർ കില ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം. മികച്ച സഹകരണ ബാങ്കുകളെ പൂർണ്ണമായും അനാവരണം ചെയ്യുന്ന റിയാലിറ്റി ഷോ, കേരളത്തിലെ സഹകരണ മേഖലയുടെ നേർകാഴ്ചയാകും.
News Image

ലോകചരിത്രത്തിൽ ആദ്യമായി സഹകരണറിയാലിറ്റിഷോ

ടീം കോ-ഓപ്പറേറ്റീവും സഹകരണരംഗം ന്യൂസും ചേർന്ന്  ലോകചരിത്രത്തിലും സഹകരണചരിത്രത്തിലും ആദ്യമായി സംഘടിപ്പിക്കുന്ന 'സഹകരണരത്‌നം - 2024' സഹകരണറിയാലിറ്റി ഷോയുടെ പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുന്നു. സർക്കാർ സ്‌ഥാപനമായ കില ഓഡിറ്റോറിയത്തിൽ, ഫെബ്രുവരി - 17 നാണ് പ്രോഗ്രാം. ആദ്യം തൃശ്ശൂർ ടൗൺഹാളിൽ നടത്താനിരുന്ന പ്രോഗ്രാം, മികച്ച പ്രതികരണം പരിഗണിച്ച് കില ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു.
 
 സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ഈ മെഗാ പ്രോഗ്രാമിൽ പ്രാഥമികഘട്ടത്തിൽ 120 - ബാങ്കുകളെയാണ് തിരഞ്ഞെടുത്തിരുന്നത്. ഇതിൽനിന്ന് ഷോർട്ട്  ലിസ്റ്റ്  ചെയ്ത  30 - ബാങ്കുകളാണ് വേദിയിലെത്തുന്നത്. നാടിന്റെ  ചാലകശക്തികളായ സഹകരണ ബാങ്കുകൾ ഓരോ നാട്ടിലും വൈവിധ്യമാർന്ന മേഖലകളിൽ നടത്തിയ വിപ്ലകരമായ പ്രവർത്തനങ്ങളുടെ നേർകാഴ്ചയാണ് ഇവിടെ അനാവരണം ചെയ്യുന്നത്. ഇന്നത്തെ സാഹചര്യത്തിൽ സഹകരണമേഖലക്ക് കരുത്തും ഉണർവും പകരുന്നതാണ് പരിപാടി. സഹകരണം, ബാങ്കിങ്, കാർഷികം എന്നീ മേഖലകളിൽനിന്നും റിട്ടയർ ചെയ്യ്തവർ ഉൾപ്പെട്ട വിദഗ്ധകമ്മിറ്റിയാണ് സഹകരണരത്‌നം റിയാലിറ്റി ഷോക്ക് മേൽനോട്ടം വഹിക്കുന്നത്.
News Image

തിരുവാതിര ഞാറ്റുവേല ഫെസ്റ്റിവൽ 2023.

കാർഷികവികസന കർഷകക്ഷേമ വകുപ്പ് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നേതൃത്വം നൽകുന്ന തിരുവാതിര ഞാറ്റുവേല ഫെസ്റ്റിവൽ 2023.കാർഷിക സെമിനാറുകൾ, കർഷകരും കൃഷി ശാസ്ത്രജ്ഞരുമായി മുഖാമുഖം പരിപാടി, കാർഷികവിളകളുടെയും നടീൽ വസ്തുക്കളുടെയും ചെറുധാന്യങ്ങളുടെയും മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ പഴയ കാല കാർഷികോപകരണങ്ങളുടെയും പ്രദർശന വിപണനമേള തുടങ്ങി മറ്റനേകം കാർഷിക കലാ  പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 4,5,6 ദിവസങ്ങളിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന് എതിർവശം, കടുവാങ്കുളത്ത് വച്ച് നടക്കും.
News Image

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്.

പെരുവയൽ സർവീസ് സഹകരണ ബാങ്കും നീതി മെഡിക്കൽ ഷോപ്പും KMCT മെഡിക്കൽ കോളേജ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്.ജൂലൈ 1 ശനിയാഴ്ച രാവിലെ 9 മുതൽ 12.30 വരെ പെരുവയൽ നീതി മെഡിക്കൽ ഷോപ്പിനു സമീപമാണ്  ക്യാമ്പ്. ഷുഗർ ,പ്രഷർ, രക്തം തുടങ്ങിയവയുടെ പരിശോധന ഉണ്ടാവുന്നതാണ്.നേത്ര രോഗ വിഭാഗം,ത്വക്ക് രോഗ വിഭാഗം,ശിശുരോഗ വിഭാഗം,ഇ.എൻ.ടി,ഗൈനക്കോളജി തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്.അന്നേ ദിവസം ക്യാമ്പിൽ പങ്കെടുക്കുന്ന പിന്നോക്ക വിഭാഗങ്ങൾക്കും,ആരോഗ്യ ഇൻഷുറൻസ് (KASP) കാർഡ് ഉള്ളവർക്കും സർജറി തികച്ചും സൗജന്യമായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് 0495 2492113,8086197647 ഈ നമ്പറുകളിൽ ബന്ധപെടുക.
News Image

ജൈവകൃഷി നടീൽ ഉത്സവം.

ഓണത്തോടനുബന്ധിച്ചു ഒളവണ്ണ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കോഴിക്കോട് സൗത്ത് ജൈവകൃഷി കമ്മറ്റി നടത്തുന്ന ജൈവകൃഷി നടീൽ ഉത്സവം കൊടിനാട്ടുമുക്കിൽ വി.കെ.സി മമ്മദ് കോയ ഉദ്ഘടാനം ചെയ്തു.ചടങ്ങിൽ ഒളവണ്ണ സർവീസ്   സഹകരണ ബാങ്ക് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.ടി.പി. കോയ മൊയ്‌ദീൻ സ്വാഗതം പറയുകയും കെ.കെ ജയപ്രകാശ് നന്ദി രേഖപ്പെടുത്തി.
News Image

സഹകരണ പ്രസ്ഥാനനത്തിന്റെ സാമൂഹ്യ പ്രസക്തി -സാധ്യതകൾ,വെല്ലുവിളികൾ - 'സഹകരണ സെമിനാർ'

സഹകാര്യം പഠന വിഭാഗവും സഹകാര്യം ന്യൂസും സാസംഘടിപ്പിക്കുന്ന 'സഹകരണ സെമിനാർ'."സഹകരണ പ്രസ്ഥാനനത്തിs³d സാമൂഹ്യ പ്രസക്തി-സാദ്ധ്യതകൾ,വെല്ലുവിളികൾ" എന്നതാണ് വിഷയം.നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി.രാജീവ് സെമിനാർ ഉദ്ഘടാനം ചെയ്യും.മുൻ എം.എൽ.എ യും അഡ്വക്കേറ്റുമായ എം.എം മോനായി സെമിനാർ വിഷയം അവതരിപ്പിക്കും.ജൂൺ 24 ശനിയാഴ്ച ഉച്ചക്ക്  2.30ന് മുപ്പത്തടം സിംഫണി ഓഡിറ്റോറിയത്തിൽ വച്ചാണ് സെമിനാർ.

സെമിനാറിൽ  പങ്കെടുക്കുവാൻ പേരുകൾ രജിസ്റ്റർ ചെയ്യുക.

Ph : 9605890002 

 

News Image

എസ്.എസ്.എൽ.സി,പ്ലസ് ടു വിദ്യാർത്ഥികൾക്കായി മെറിറ്റ് ഈവനിംഗ്.

പന്തീരാങ്കാവ് സർവീസ് സഹകരണ ബാങ്കിs³d  നേതൃത്വത്തിൽ  വിദ്യാർത്ഥികൾക്കായി മെറിറ്റ് ഈവനിംഗ് സംഘടിപ്പിക്കുന്നു.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ+ നേടിയ A ക്ലാസ് മെമ്പർമാരുടെ കുട്ടികളെ അനുമോദിക്കുന്നു.കോഴിക്കോട് ലീഗൽ സർവീസസ് അതോറിറ്റിയിലെ  സബ് ജഡ്ജ് & സെക്രട്ടറിയായ ഷൈജൽ എം.പി ഉദ്ഘടാനം ചെയ്യും.പന്തീരാങ്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അധ്യക്ഷത വഹിക്കും.25/ 06/2023 ഞായറാഴ്ച വൈകുനേരം 4 മണിക്ക് പന്തീരാങ്കാവ് വ്യാപാര ഭവനിൽ വച്ചാണ് മെറിറ്റ് ഈവനിംഗ്.

News Image

പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കൾക് ക്യാഷ് അവാർഡ് വിതരണം.

പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കൾക് ക്യാഷ് അവാർഡ് വിതരണം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘടാനം ചെയ്യും.2023 ജൂൺ 25നു ഞായർ രാവിലെ 9 മണിക്ക് അന്തിക്കാട് ഗവ:എൽ.പി.സ്കൂളിൽ വച്ചു നടക്കും.മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ മുഖ്യാതിഥി ആയി എത്തും.സംഘം പ്രസിഡന്റ് ടി.കെ.മാധവൻ അധ്യക്ഷത വഹിക്കും.
News Image

സഹകരണ സംഭരണശാലകൾ വരുന്നു.

സഹകരണമേഖലയ്ക്കുകീഴിൽ ലോകത്തെ ഏറ്റവും വലിയ ധാന്യസംഭരണപദ്ധതി ആരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പ്രാ ഥമിക കാർഷിക സഹകരണ സംഘങ്ങൾ (പി.എ.സി.എസ്.) വഴി അഞ്ചുവർഷംകൊണ്ട് 700 ലക്ഷം ടൺ ശേഷിയുള്ള സംഭരണശാലകൾ സ്ഥാപിക്കാനാണ് ലക്ഷ്യം. ഓരോ ബ്ലോക്കി ലും കാർഷികസംഘങ്ങൾക്ക് കീഴിൽ 2000 ടൺ ശേഷിയുള്ള സംഭരണശാലകൾ അനുവദിക്കും. കേരളമുൾപ്പെടെ പത്തു സംസ്ഥാനങ്ങളിൽ പ്രാരംഭപദ്ധതി നടപ്പാക്കും. ഒരേക്കറെങ്കിലും സ്വന്തം പേ രിലുള്ള കാർഷികസംഘങ്ങളെ യാണ് സംഭരണശാലകൾ തുടങ്ങാനായി തിരഞ്ഞെടുക്കുക. പദ്ധതിച്ചെലവിന്റെ 25 മുതൽ 30 ശതമാനം വരെ സബ്സിഡിയായും ബാക്കി തുക പലിശ കുറഞ്ഞ വായ്പയായും നൽകുമെന്ന് സഹകരണ വകുപ്പ് ഡയറക്ടർ കപിൽ മീണ പറഞ്ഞു. ഇതിനായി കാർഷിക, ഭക്ഷ്യസം സ്മരണ, ഉപഭോക്തൃകാര്യ മന്ത്രാലയങ്ങൾക്കു കീഴിലുള്ള വിവിധ പദ്ധതികളിൽനിന്ന് 1.30 ലക്ഷം കോടി രൂപ കണ്ടെത്തും.
സാധിക്കുമെങ്കിൽ നാല് മാസത്തിനകം തുടങ്ങാനുദ്ദേശിക്കുന്ന പ്രാരംഭപദ്ധതിയിൽ എന്നെ ഓരോ സംസ്ഥാനത്തെയും ഓരോ സംഘങ്ങളെ ഉൾപ്പെടുത്താനാണ് ലക്ഷ്യം. കേരളവും താത്പര്യം അറിയിച്ചതായാണ് വിവരമെന്നും കപിൽ മീണ പറഞ്ഞു. രാജ്യത്തെ ഭക്ഷ്യധാന്യ ഉത്പാ ദനം 3,100 ലക്ഷം ടൺ ആണ് ന്നിരിക്കേ അതിന്റെ 47 ശതമാനം, അഥവാ 1,450 ലക്ഷം ടൺ സംഭരിക്കാനുള്ള ശേഷിയേ ഇവിടെയുള്ളൂ. വികസിത രാജ്യങ്ങളിൽ ഉത്പാദനത്തിനെക്കാളേറെയാണ് സംഭരണശേഷി. സഹകരണസംഘങ്ങൾക്കുകീഴിൽ  അഞ്ച് വർഷംകൊണ്ട് 700 ലക്ഷം ടൺ കൂടി ശേഷിയുണ്ടാക്കുന്നതോടെ ഇത് 2,150 ലക്ഷം ടൺ ആകും. ഇന്ത്യയിൽ 63,000 കാർഷിക സഹകരണസംഘങ്ങളാണ് പ്രവർത്തനക്ഷമമായിട്ടുള്ളത് . കാർഷികസംഘങ്ങൾക്ക് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ.) പോലുള്ള സർക്കാർ ഏജൻസികളുടെ സംഭരണകേന്ദ്രങ്ങളായും ന്യായവില ഷോപ്പുകളായും പ്രവർ ത്തിക്കാം.
പ്രാരംഭ പദ്ധതിയിലൂടെ പ്രാദേശികമായ ആവശ്യങ്ങൾ മനസ്സിലാക്കി രാജ്യവ്യാപകമായി കൂടുതൽ സംഭരണശാ ലകൾ തുടങ്ങും.
News Image

കുന്നുകര അഗ്രി പ്രൊഡക്ടസ് & മാർക്കറ്റിംഗ് യൂണിറ്റിന്റെ ശിലാസ്ഥാപനം.

കുന്നുകര സർവീസ് സഹകരണ ബാങ്ക് കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി നബാർഡിന്റെ
അഗ്രികൾച്ചർ ഇൻഫ്രാ സ്ട്രക്ച്ചർ ഫണ്ട് ഉപയോഗിച്ച് അഗ്രോനേച്ചറിന്റെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന കുന്നുകര അഗ്രി പ്രൊഡക്റ്റ്സ് & മാർക്കറ്റിങ് യൂണിറ്റിന്റെ ശിലാസ്ഥാപനം 2023 ജൂൺ 13 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ബാങ്ക് പ്രസിഡന്റ് ശ്രീ. വി എസ് വേണുവിന്റെ അദ്ധ്യക്ഷതയിൽ ബഹു കയർ നിയമ വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി. രാജീവ്‌ നിർവ്വഹിച്ചു.

കുന്നുകര സർവീസ് സഹകരണബാങ്കിന് കീഴിൽ 9 വാർഡുകളിലായി രൂപീകരിച്ച 10 സ്വയം സഹായ ഗ്രൂപ്പുകളിൽ അംഗങ്ങൾ ആയ 350 ൽ അധികം വരുന്ന കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക്  ഏത് പരിതസ്ഥിതിയിലും ന്യായവില ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.നിലവിൽ വിപണിയിൽ ഉള്ള വാക്വംഫ്രെഡ് ചിപ്സുകളിൽ ഉള്ളതിനേക്കാൾ വളരെ കുറഞ്ഞ രീതിയിൽ ഓയിൽ കണ്ടന്റ് ഉള്ള ഉൾപ്പന്നങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്. സ്വാഭാവികതയിലും രുചിയിലും ഗുണനിലവാരത്തിലും ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ആരോഗ്യകരമായ ഉത്പന്നങ്ങൾ അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ ഓഗസ്റ്റ് മാസത്തോടെ ഉൽപ്പാദനം ആരംഭിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത് എന്ന് ബാങ്ക് പ്രസിഡന്റ് ശ്രീ. വി എസ് വേണു അറിയിച്ചു.


News Image

നബാർഡിന്റെ വിവിധ വികസന പദ്ധതികളെക്കുറിച്ചുള്ള യോഗം പീലിക്കോട് ഗ്രാമപഞ്ചായത്തിൽ.

പീലിക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നബാർഡിന്റെ വിവിധ വികസന പദ്ധതികളെക്കുറിച്ചുള്ള ഒരു അവലോകനവും ചർച്ചയും സംഘടിപ്പിച്ചു.പഞ്ചായത്തിന്റെ സാധ്യതകൾക്ക് അനുസൃതമായി നടപ്പിലാക്കാൻ കഴിയുന്ന നബാർഡ് പദ്ധതികളെ കുറിച്ചാണ് യോഗത്തിൽ ചർച്ച ചെയ്യ്ത്.പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി അധ്യക്ഷത വഹിച്ചു.നബാർഡ് DDM ദിവ്യ പദ്ധതികൾ വിശദീകരിച്ചു.ARDSന്റെ കീഴിലുള്ള ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,പഞ്ചായത്ത് സെക്രട്ടറി വി.മധുസൂദനൻ,  വൈസ് പ്രസിഡന്റ് എ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.പഞ്ചായത്തിന് നബാർഡിന്റെ RIDF സ്‌ക്കിമിലും കാർഷികമേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ DPR തയാറാക്കുന്നത്  തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ARDSൻറെ കീഴിലുള്ള ടീം കോ-ഓപ്പറേറ്റീവ് ആണ്.
News Image

മടിക്കൈ സർവീസ് സഹകരണ ബാങ്കിൽ JLG പരിശീലനം.

മടിക്കൈ സർവീസ് സഹകരണ ബാങ്കിൽ നബാർഡിന്റെ സഹകരണത്തോടെ JLG ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.തൊഴിൽ രഹിതരായ വനിതകൾക്ക് അനിയോജ്യമായ സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങി വരുമാനം കണ്ടെത്തുകയാണ്  JLG പദ്ധതിയുടെ ലക്ഷ്യം.ബാങ്ക് പ്രസിഡന്റ് സി.പ്രഭാകരൻ അധ്യക്ഷത വഹിച്ചു.നബാർഡ് DDM ദിവ്യ,ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി എന്നിവർ ക്ലാസ് എടുത്തു.ബാങ്ക് സെക്രട്ടറി രമേശൻ,ബാങ്ക് മാനേജർ എ.വി.രാജൻ,ബാങ്ക് ഡയറക്ടർ കെ.വി.സുമതി എന്നിവർ സംസാരിച്ചു.തൃശൂർ കേന്ദ്രമായി സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന ടീം കോ-ഓപ്പറേറ്റീവ് ആണ് JLG പദ്ധതിക്ക് വേണ്ട മാർഗനിർദേശവും സാങ്കേതിക സഹായവും നൽകുന്നത്.
News Image

സഹകരണ ബാങ്കുകൾക്ക് കിട്ടാക്കടം എഴുതിതള്ളാനും ഒത്തുത്തീർപ്പ് ചർച്ചകൾ നടത്താനും ഉടൻ അനുമതി നൽകും:RBI

സഹകരണ ബാങ്കുകൾക്ക് കിട്ടാനുള്ള വായ്പാ തുക എഴുതിതള്ളാനും വീഴ്ച വരുത്തുന്ന വായ്പാക്കാരുമായി ഒത്തുത്തീർപ്പ് ചർച്ചകൾ നടത്താനുള്ള അനുമതി ഉടൻ ലഭിക്കുമെന്നു ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.വ്യാഴാഴ്ച  നടന്ന ധനനയ യോഗത്തിന് ശേഷമാണ് ഇക്കാര്യം വക്തമായത്.ഇത്‌വരെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾക്കും തിരഞ്ഞെടുത്ത നോൺ-ബാങ്കിങ്  ഫിനാൻസ് കമ്പനികൾക്കും മാത്രമാണ് ഡഡ് അസറ്റ് സൊല്യൂഷനിലുള്ള(Dud asset solutions)അധികാരം ലഭ്യമാക്കിയിരുന്നത്.ഇതേക്കുറിച്ചുള്ള മാർഗ നിർദ്ദേശം ഉടൻ പുറത്തിറക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.
അതേസമയം പ്രകൃതിക്ഷോഭത്തിനിരക്കളായ വായ്പാക്കാരുടെ അക്കൗണ്ടുകൾ പുനസംഘടിപ്പിക്കുന്നതിന്‌ നിലവിലുള്ള മാനദണ്ഡം യുക്തിപരമായി ഉപയോഗിക്കാനും നിർദ്ദേശം നൽകിയതായി ആർ.ബി.ഐ ഗവർണർ അറിയിച്ചു.വായ്പാ  ലക്ഷ്യങ്ങളിൽ മറ്റ് അർബൻ കോപ്പറേറ്റീവ്‌ ബാങ്കുകൾ  നേരിടുന്ന വെല്ലുവിളികളും ലഘുകരിക്കേണ്ടതുണ്ട്.
ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സമയപരിധി 2  വർഷം കൂടി നീട്ടിയിട്ടുണ്ട്.2026 മാർച്ച് വരെയാണ് സമയം നീട്ടിയതെന്നും ഗവർണർ പറഞ്ഞു.2023 മാർച്ച് 3ൽ ലക്ഷ്യങ്ങൾ പൂർത്തിയാക്കിയ വായ്പാ  ദാതാക്കൾക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.വിനോദസഞ്ചാരമുൾപ്പെടെ വിവിധ മേഖലയിലുള്ളവർക്ക് വിദേശ നാണ്യ സേവനങ്ങൾ എത്തിക്കുന്നതിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിനാണ് ഈ തീരുമാനം എന്നും ആർ.ബി.ഐ അറിയിച്ചു
News Image

അഴിയൂർ വനിതാ സഹകരണ സംഘം പുതിയ ശാഖാ ഉദ്ഘാടനം.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കികൊണ്ട് രൂപീകൃതമായ അഴിയൂർ വനിതാ സഹകരണ സംഘം ,കോറോത്ത് റോഡ് ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുവാൻ തീരുമാനിച്ചു. ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി ,  വി .എൻ. വാസവൻ 2023 ജൂൺ 8 വ്യാഴാഴ്ച്ച വൈകുന്നേരം 4:30  ന് കോറോത്ത് റോഡ് ശാഖ (പോസ്റ്റ് ഓഫീസിന് എതിർ വശം)  ഉദ്ഘാടനം  കർമ്മം നിർവഹിക്കും. 

News Image

കരിയർ കൗൺസിലിംഗ് & ഗൈഡൻസ് ക്യാമ്പ്

കോരാമ്പാടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ്സ്,പ്ലസ് വൺ,പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ കൗണ്സിലിംഗ് & ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു.2023 ജൂൺ 6 ചൊവ്വാഴ്ച്ച ഉച്ചക്ക് 1.30ന് എച്.എസ്.എസ് ഓഫ് ജീസസ്,കോതാട് സ്കൂളിൽ വച്ചു നടക്കും.സ്കൂൾ മാനേജർ റവ:ഫാദർ.മാർട്ടിൻ തൈപറമ്പിൽ  ഉദ്ഘടാനം നിർവ്വഹിക്കും.  
News Image

അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക വർഷ പദ്ധതിയിൽപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ നൽകി.

അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷ  പദ്ധതിയിൽപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ നൽകി.അങ്കമാലി എം.എൽ.എ റോയി.എം ജോൺ പദ്ധതി ഉദ്ഘടാനം ചെയ്തു.അങ്കമാലി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വാഹന നിയമങ്ങളെക്കുറിച്ച്  ബോധവത്കരണ ക്ലാസ് എടുത്തു.14,33,308 രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കറുകുറ്റി, മൂക്കന്നൂർ, മഞ്ഞപ്ര, തുറവൂർ, അയ്യംമ്പുഴ, മലയാറ്റൂർ, കാലടി, കാഞ്ഞൂർ പഞ്ചായത്തുകളിലെ തെരെഞ്ഞെടുക്കപ്പെട്ട 13 ഭിന്നശേഷി ഗുണഭോക്താക്കൾക്കാണ് വാഹനം കൈമാറിയത്. 2021-22 ൽ 12 ലക്ഷം രൂപ ചെലവിൽ 9 പേർക്ക് ഇലക്ട്രോണിക്ക് വീൽ ചെയർ നൽകിയിരുന്നു.

News Image

കുടുംബശ്രീ,ഹരിത കർമ്മ സേന,തൊഴിൽ ഉറപ്പും ചേർന്നൊരു മാസ്സ് ക്ലീനിങ് ഡ്രൈവ്.

കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പർമ്മാരുടെ നേതൃത്വത്തിൽ കുടുംബശ്രീ,ഹരിത കർമ്മ സേന,തൊഴിൽ ഉറപ്പ് എന്നിവരുമായി  സഹകരിച്ച് മാസ്സ് ക്ലീനിങ് ഡ്രൈവ്.മാലിന്യമുക്ത കുമ്പളങ്ങി എന്ന സന്ദേശത്തോടെയാണ് ഈ മാസ്സ് ക്ലീനിങ് ഡ്രൈവ്.2023 
ജൂൺ 3 ശനിയാഴ്ച രാവിലെ 8 മാണി മുതൽ കുമ്പളങ്ങി തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ.
News Image

എം.പി കുമാരൻ സാഹിത്യ പുരസ്‍ക്കാരം സമർപ്പിച്ചു.

ധർമ്മടം സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ 2022ലെ ധർമ്മടം ബാങ്ക് എം.പി  കുമാരൻ സാഹിത്യ പുരസ്‌ക്കാരം മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകളെ മുൻ നിർത്തി എൻ.പ്രഭാകരന് നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ സമർപ്പിച്ചു.മലയാളത്തിലെ യുവ കഥാകാരികൾക്ക് വേണ്ടി പുതുതായി ഏർപെടുത്തിയ ധർമ്മടം ബാങ്ക് വി.വി രുക്മിണി പുരസ്‌ക്കാരം വി.പ്രവീണക്കും ചടങ്ങിൽ സമ്മാനിച്ചു.ചിറകുനിയിലെ ധർമ്മടം ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കഥാകൃത്തും പുരോഗമന കലാ  സാഹിത്യ സംഘം ജില്ലാ പ്രെസിഡന്റുമായ ടി.പി വേണുഗോപാലൻ അധ്യക്ഷനായി.
News Image

2000 രൂപയുടെ ബാങ്ക്നോട്ട് സർകുലേഷനിൽ നിന്ന് പിൻവലിക്കുന്നതിന് റിസേർവ് ബാങ്ക് നിർദ്ദേശം പുറപിടിവിച്ചിട്ടുണ്ട്

രാജ്യത്ത് 2000 രൂപയുടെ ബാങ്ക്നോട്ട് സർക്കുലേഷനിൽ നിന്നും പിൻവലിക്കുന്നത് സംബന്ധിച്ച്  ഭാരതീയ റിസർവ് ബാങ്ക് എല്ലാ ബാങ്കുകൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബാങ്കിംഗ് ലൈസൻസോടെ പ്രവർത്തിക്കുന്നതും സഹകരണ സംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതുമായ സഹകരണ ബാങ്കുകൾ കൂടാതെയുള്ള മറ്റ് സ്ഥാപനങ്ങളും ഈ  നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. 
നിർദ്ദശങ്ങൾ കർശനമായി പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സംഘം ചീഫ് എക്സിക്യൂട്ടീവും  ഭരണസമിതിയും ഉത്തരവാദികളായിരിക്കുന്നതാണ്. സംഘങ്ങൾ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിനാവശ്യമായ നടപടികൾ ജില്ലാ ജോയിന്റ് രജിസ്ട്രാർമാർ സ്വീകരിക്കേണ്ടതും, നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് സംഘങ്ങളിൽ മിന്നൽ പരിശോധന ഉൾപ്പടെയുളള പരിശോധനകൾ ഈ കാലയളവിൽ നടത്തേണ്ടതുമാണ്.
News Image

ആധാർ ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ:10 വർഷത്തിലെരിക്കൽ വിവരങ്ങളും രേഖകളും അക്ഷയ കേന്ദ്രം വഴി പുതുക്കണം.

ഏറെ നിർണായകമായ നീക്കത്തിൽ കേന്ദ്ര സർക്കാർ ആധാർ ചട്ടം ഭേദഗതി ചെയ്തു.പുതിയ ഭേതഗതിയോടെ ആധാർ കാർഡിനായി സമർപ്പിച്ച അനുബന്ധ രേഖകളും വിവരങ്ങളും ഓരോ 10 വര്ഷം കൂടുമ്പോഴും പുതുക്കണം.വ്യാഴാ ഴ്ച ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കേന്ദ്ര ഇലക്ട്രോണിക് വിവര സാങ്കേതിക വിദ്യ മന്ത്രാലയം പുറത്തിറക്കി.ആധാർ കിട്ടി 10 വർഷമായാൽ അതിലെ വിവരങ്ങൾ തെളിവോടുകൂടി പുതുക്കണമെന്നു വിജ്ഞാപനം വ്യക്തമാകുന്നു.10 വര്ഷം കൂടുമ്പോൾ ആളെ തിരിച്ചറിയാനുള്ള രേഖയും വിലാസം തെളിയിക്കാനുള്ള രേഖയും ഇതിനായി സമർപ്പിക്കണമെന്നും വിജ്ഞാപനത്തിലുണ്ട്.
കേരളത്തിൽ അക്ഷയ കേന്ദ്രം വഴിയാണ് പുതുക്കാൻ സൗകര്യം  ഉള്ളത്.ഇന്ത്യൻ പാസ്സ്‌പോർട്ടുള്ള പ്രവാസി ഇന്ത്യക്കാരെയും ആധാർ കാർഡ് എടുക്കാൻ യു.ഐ.ഡി.എ.ഐ  പ്രോത്സാഹിപ്പിക്കുണ്ട്.പ്രവാസി ഇന്ത്യക്കാർ തങ്ങളുടെ പാസ്‌പോർടിലെ വ്യക്തിഗത വിവരങ്ങളും വിലാസവുമായിരിക്കണം ആധാറിൽ നൽകേണ്ടതെന്നും അതോറിറ്റി വ്യക്തമാക്കിയിരുന്നു.


News Image

സ്റ്റുഡൻറ് മാർക്കറ്റ് ഉദ്ഘടനം

എടച്ചേരി സഹകരണ സർവീസ് ബാങ്ക് പുതിയങ്ങാടിയിൽ തുടങ്ങിയ സ്റ്റുഡൻറ്  മാർക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് എൻ.പദ്മിനി ഉദ്ഘടനം ചെയ്തു.വിദ്യാര്ഥികള്ക് ആവശ്യമായ പഠന സാമഗ്രികൾ അടങ്ങുന്നതാണ് ഈ സ്റ്റുഡൻറ് മാർക്കറ്റ്.ബാങ്ക് പ്രസിഡന്റ് പി.കെ.ബാലൻ അധ്യക്ഷനായി.ഡയറക്ടർമാരായ സാഗിൻ ടിന്റു,കെ.പി.സുരേന്ദ്രൻ,ടി.കെ ബാലൻ,ജീവനക്കാരനായ പ്രജീഷ് പുന്നോളി,ഇ.എം.കിരൺ ലാൽ എന്നിവർ സംസാരിച്ചു.ഓ.പി.നിതീഷ് സ്വാഗതവും വി.രാജീവ് നന്ദിയും പറഞ്ഞു.
News Image

സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്കുള്ള മെമ്പർ റിലീഫ് ഫണ്ട് വിതരണം ചെയ്തു.

 കിള്ളിമംഗലം കർഷക സർവ്വിസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്കുള്ള മെമ്പർ റിലീഫ് ഫണ്ട് പ്രസിഡന്റ് കെ.സി. ശിവദാസൻ വിതരണം ചെയ്തു.ബാങ്ക് വൈസ് പ്രസിഡന്റ് ടി.എസ്.മുഹമ്മദ് ഭരണ സമിതി അംഗങ്ങളായ ടി.സി.രാമകൃഷ്ണൻ,പി.ജെ.തോമസ്,ഇ.പി.അഭിലാഷ്,ഹസീന,ബാങ്ക് സ്റ്റാഫുകളായ വിജയകുമാർ,നീതു,വിഷ്ണുദേവ് എന്നിവർ പങ്കെടുത്തു.
News Image

വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ

ഒക്കൽ അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച "കരിയർ ഗൈഡൻസ് സെമിനാർ" താന്നിപ്പുഴ സെന്റ് ജോസഫ്  പള്ളി പാരില്‍ വച്ച് നടന്നു.താന്നിപ്പുഴ പള്ളി വികാരി ഫാദർ ജോസ് തോട്ടക്കര സെമിനാർ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എം.വി.ബെന്നി അധ്യക്ഷത വഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് ടി.എൻ.സുരേന്ദ്രൻ ആശംസ നേർന്നു.കരിയർ ഗൈഡൻസ് കൺസൾട്ടന്റ് ആയി പ്രവർത്തിക്കുന്ന ജലീൽ എം.എസ്. വിവിധ മേഖലകളിലുള്ള ഉപരി പഠന സാധ്യതകൾ, കരിയർ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ, മികച്ച കരിയറുകളെ കുറിച്ചുള്ള വീക്ഷണം,പ്രമുഖ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടാനുള്ള അവസരങ്ങൾ,വിവിധ ഉദ്യോഗ മേഖലകൾ, ഇന്റർവ്യൂവിനെ എങ്ങനെ അഭിമുഖീകരിക്കണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് എടുത്തു. 10,11,12 ക്ലാസ്സുകളിലെ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
News Image

സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ടീമിന്റെ ട്രെയിനിങ് ക്യാമ്പ്

ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കേരളം സ്റ്റേറ്റ് ബ്രാഞ്ചിന്റെ സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ടീം (എസ്.ഡി.ആർ.ടി) 3 ദിവസത്തെ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു.ചങ്ങനാശേരി ക്രിസ്തുജ്യോതി കോളേജ് ഓഫ് മാനേജ്‌മന്റ് ആൻഡ് ടെക്നോളജിയിൽ മെയ് 26,27,28 നാണ് ക്യാമ്പ് നടക്കുന്നത് .
News Image

സഹകരണസംഘങ്ങള്‍ വിവരാവകാശ നിയമത്തിനു കീഴില്‍ വരില്ല - മദ്രാസ് ഹൈക്കോടതി

തിരുവാരൂര്‍ ജില്ലയിലെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘം പ്രസിഡന്റാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. പലിശരഹിത വായ്പകള്‍ നല്‍കിയിട്ടുള്ള കര്‍ഷകരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്നാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്.
സഹകരണസംഘം എന്നതു നിയമത്താൽ രൂപീകൃതമായ  പരമാധികാരമുള്ള സ്ഥാപനമല്ലെന്നും ഒരു നിയമത്തിന്‍കീഴില്‍ സൃഷ്ടിക്കപ്പെട്ട സ്ഥാപനം മാത്രമാണെന്നും കേരള സഹകരണ രജിസ്‌ട്രേഷന്‍ നിയമവുമായി ബന്ധപ്പെട്ട ഒരു കേസില്‍ 2013 ല്‍ സുപ്രീംകോടതിയുടെ വിധിയുണ്ടെന്നു ജസ്റ്റിസ് കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റേത് ഒരു സഹകരണസംഘമായതിനാല്‍ അതൊരു സ്റ്റാറ്റിയൂട്ടറി ബോഡിയല്ലെന്നും അതിനാല്‍ത്തന്നെ വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാകില്ലെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചു.
News Image

സഹകരണ എക്സ്പോ 2023

സഹകരണ എക്സ്പോയുടെ രണ്ടാമത് എഡിഷൻ, സംസ്ഥാന സർക്കാരിന്റെ മൂന്നാം 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 22 മുതൽ 30 വരെ കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ സംഘടിപ്പിക്കും.
സഹകരണ സംഘങ്ങൾ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ പ്രദർശനവും സഹകരണ വിപണനവും, സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം, എന്നിവയും വകുപ്പ് ഏറ്റെടുത്തു നടത്തിവരുന്ന വിവിധ ജനകീയ പദ്ധതികൾ തുടങ്ങിയവ ഉൾപ്പെട്ട പ്രത്യേക പവിലിയൻ, സഹകരണ മാതൃകകൾ പരിചയപ്പെടുത്തുന്ന നിരവധി സ്റ്റാളുകൾ, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, സഹകരണ മേഖലയിലെ കാലിക പ്രസക്തിയുള്ള സംഭവവികാസങ്ങളും പൊതുപ്രശ്നങ്ങളും ചർച്ച ചെയ്യുന്ന അക്കാദമിക് വിദഗ്ധർ, പ്രൊഫഷണലുകൾ എന്നിവർ പങ്കെടുക്കുന്ന ഇന്റർനാഷണൽ കോൺഫറൻസ്, പൊതുജനങ്ങൾക്കായി ദിവസവും സാംസ്കാരിക പരിപാടികൾ, ഫുഡ് കോർട്ട്, പ്രോഡക്ട് ലോഞ്ചിംഗിനും പുസ്തക പ്രകാശനത്തിനും പ്രത്യേക വേദികൾ എന്നിവ എക്സ്പോയുടെ പ്രത്യേകതകളാണ്.

News Image

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം പുതിയ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും ക്ഷീര-മത്സ്യബന്ധന സഹകരണ സംഘങ്ങളും സ്ഥാപിക്കും: കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ

രാജ്യത്തെ സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം പുതിയ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും (Primary Agricultural Credit Societies) ക്ഷീര-മത്സ്യബന്ധന സഹകരണ സംഘങ്ങളും സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
ഓരോ പഞ്ചായത്തിലും പ്രവർത്തനക്ഷമമായ പിഎസിഎസുകൾ സ്ഥാപിക്കുന്നതിനും, അതുപോലെ ഓരോ പഞ്ചായത്തിലും/ഗ്രാമത്തിലും പ്രവർത്തനക്ഷമമായ ക്ഷീര സഹകരണ സംഘങ്ങൾ സ്ഥാപിക്കുന്നതിനും, ഓരോ തീരദേശ പഞ്ചായത്തിലും/ഗ്രാമത്തിലും, വലിയ ജലാശയങ്ങളുള്ള പഞ്ചായത്ത്/ഗ്രാമത്തിലും പ്രായോഗിക മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതിക്ക് സഹകരണ മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്, എന്ന് കേന്ദ്ര 
മന്ത്രി  പറഞ്ഞു.
News Image

കാസർകോട് ജില്ലാപഞ്ചായത്ത് ഫുഡ് പാർക്ക് പ്രൊജക്ട്

കാസർകോട് ജില്ലാ പഞ്ചായത്ത് മടിക്കൈയിൽ നടപ്പിലാക്കുന്ന ഫുഡ് പാർക്കിൻ്റെ പ്രോജക്ടുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് പ്രീത, ടീം കോ-ഓപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി, ടെക്നിക്കൽ ഹെഡ് അർജുൻ പ്രകാശ്, മറ്റ് ജനപ്രതിനിധികൾ എന്നിവരും ചർച്ചയിലും സന്ദർശനത്തിലും പങ്കെടുത്തു.
News Image

JLG സ്വയം തൊഴിൽ പദ്ധതിയെക്കുറിച്ച് ട്രെയിനിംഗ് പ്രോഗ്രാം നടന്നു

വില്ല്യാപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ JLG സ്വയം തൊഴിൽ പദ്ധതിയെക്കുറിച്ചുള്ള ട്രെയിനിംഗ് പ്രോഗ്രാം നടന്നു. JLG യുടെ സാധ്യതകളെ കുറിച്ചും ലഭ്യതകളെ കുറിച്ചും ടീം കോ-ഓപ്പറേറ്റീവ് പ്രോജക് ഡയറക്റ്റർ മധു ചെമ്പേരി ക്ലാസ്സ് എടുത്തു. കൂടാതെ വനിതകളുടെ വിവിധ JLG ഗ്രൂപ്പുകൾ രൂപികരിച്ചു. പ്രസിഡൻ്റ് ബാബു, സെക്രട്ടറി ഷീല എന്നിവർ സംസാരിച്ചു.

News Image

ചെമ്പിരിക്ക ബ്ലീച്ച് - ടൂറിസം പദ്ധതി

കാസർകോട് ജില്ലാപഞ്ചായത്ത്  ചെമ്പിരിക്ക ബ്ലീച്ചിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയുടെ ഭാഗമായി സ്ഥലം സന്ദർശിച്ചു. ജില്ലാ പഞ്ചായത്തിന് വേണ്ടി ജില്ലാ വ്യവസായകേന്ദ്രം മാനേജർ സജീവ്, ടീം കോ -ഓപ്പറേറ്റിവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി, ടെക്നിക്കൽ ഹെഡ് അർജുൻ പ്രകാശ്, എഞ്ചിനീയർമാർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ചെമ്പിരിക്ക ബ്ലീച്ച് സന്ദർശിച്ചത്.  കേരള സർക്കാരിന്റെ ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ DPR തയ്യാറാക്കുന്നത് ടീം കോ -ഓപ്പറേറ്റിവാണ്.
News Image

ഈടുസ്വര്‍ണം ലേലം ചെയ്യുന്നതിനു രജിസ്ട്രാര്‍ മാര്‍ഗനിര്‍ദേശം

സഹകരണസംഘങ്ങളിലെ സ്വര്‍ണപ്പണയ വായ്പയിലെ ഈടുസ്വര്‍ണം ലേലം ചെയ്യുന്നതിനു സഹകരണസംഘം രജിസ്ട്രാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിനായി സംഘം പ്രസിഡന്റ്, ചീഫ് എക്‌സിക്യുട്ടീവ്, രണ്ടു ഭരണസമിതിയംഗങ്ങള്‍, ഒരു സീനിയര്‍ ജീവനക്കാരന്‍ എന്നിവരടങ്ങിയ ഒരു സബ്കമ്മിറ്റി രൂപവത്കരിക്കാൻ രജിസ്ട്രാര്‍ നിര്‍ദേശിച്ചു. രജിസ്ട്രാറുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നാല്‍ സംഘം ചീഫ് എക്‌സിക്യുട്ടീവിനും ഭരണസമിതിക്കുമായിരിക്കും അതിന്റെ ഉത്തരവാദിത്തം. ഇതിലൂടെ സംഘത്തിനുണ്ടാകുന്ന നഷ്ടത്തിന് ഇവര്‍ ഉത്തരവാദികളായിരിക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു.
News Image

ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്കിൽ JLG പരിശീലനം

ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്കിൽ JLG പദ്ധതിയുടെ ആദ്യ ക്ലാസ്സും ഡിജിറ്റൽ പ്രസൻ്റേഷനും നടന്നു. JLG സ്വയം തൊഴിൽ പദ്ധതികളെ കുറിച്ചും അവയുടെ സാധ്യതകളെ കുറിച്ചും JLG  സംരംഭങ്ങളെ കുറിച്ചും ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി  ഡിജിറ്റൽ പ്രസൻ്റ്റേഷനോടു കൂടിയ ക്ലാസ്സ് എടുത്തു. JLG പദ്ധതിയിലൂടെ തൊഴിൽ രഹിതരായ വനിതകൾക്ക് തൊഴിലും വരുമാനവും കണ്ടെത്തുകയാണ് ലക്ഷ്യം. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ - വാസന്തി പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി കെ. ജിഷ്ണു, പ്രസിഡൻ്റ് കെ. കെ. ജയപ്രകാശൻ, എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
News Image

ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്കിൽ JLG പരിശീലനം

കാർഷികേതര സേവന മേഖലയിൽ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ടി ഒളവണ്ണ സർവ്വീസ് സഹരണ ബാങ്ക് ടീം കോപ്പറേറ്റീവുമായി ചേർന്ന് JLG സ്വയം തൊഴിൽ പദ്ധതി നടപ്പിലാക്കുന്നു. ആദ്യ പരിശീലന പരിപാടി ഇന്ന് ഉച്ചയ്ക്ക് 2:00 ന് ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി നയിക്കും. ബാങ്ക് സെക്രട്ടറി കെ. ജിഷ്ണു, പ്രസിഡൻ്റ് കെ. കെ. ജയപ്രകാശൻ, പഞ്ചായത്ത് പ്രസിഡന്റ്, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ സംബന്ധിക്കും.
News Image

ചെർപ്പുളശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ JLG പരിശീലനം

ചെർപ്പുളശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ JLG പദ്ധതിയുടെ ആദ്യ ക്ലാസ്സും ഡിജിറ്റൽ പ്രസൻ്റ്റേഷനും നടന്നു. ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി JLG ലക്ഷ്യങ്ങളെ കുറിച്ചും, JLG സംരംഭങ്ങളെ കുറിച്ചും, JLG സ്വയം തൊഴിൽ പദ്ധതികളെ കുറിച്ചും ഡിജിറ്റൽ പ്രസൻ്റ്റേഷനോടു കൂടിയ വിശദമായ ക്ലാസ്സ് നയിച്ചു. JLG മാതൃക സ്വയം തൊഴിൽ പദ്ധതിയിലൂടെ തൊഴിൽ രഹിതമായ വനിതകൾക്ക് തൊഴിലും വരുമാനവും കണ്ടെത്തുക എന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ബാങ്ക് പ്രസിഡൻ്റ് മോഹനൻ, ബാങ്ക് മുൻ പ്രസിഡൻ്റും ബോർഡ് അംഗവുമായ നന്ദകുമാർ, എന്നിവർ സംബന്ധിച്ചു.
News Image

ചെർപ്പുളശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ JLG പരിശീലനം

ഗ്രാമീണ - കാർഷിക മേഖലയിൽ തൊഴിൽ രഹിതരായ വനിതകൾക്ക് തൊഴിലും വരുമാനവും കണ്ടെത്തുന്നതിന് വേണ്ടി ചെർപ്പുളശ്ശേരി സർവ്വീസ് സഹരണ ബാങ്ക്, ചെർപ്പുളശ്ശേരി നഗരസഭ കുടുംബശ്രീ മുഖേന JLG സ്വയം തൊഴിൽ പദ്ധതി നടപ്പിലാക്കുന്നു. വനിതകൾക്ക്  സംരംഭങ്ങൾക്കുള്ള പരിശീലനവും, സാമ്പത്തിക സഹായവും, വിപണന സൗകര്യവും ബാങ്ക് നടക്കും. ആദ്യ പരിശീലന പരിപാടി ഇന്ന് രാവിലെ 10:30 ന്  നടക്കും. ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി നയിക്കും.
News Image

സഹകരണ ബാങ്കുകളില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യർ ഒഴിവുകൾ

സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് ക്ലാര്‍ക്ക്/കാഷ്യർ മാർക്ക് അപേക്ഷിക്കാം. ഇതില്‍ 106 ഒഴിവ് ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ്.
മറ്റ് ഒഴിവുകള്‍: അസിസ്റ്റന്റ് സെക്രട്ടറി-2, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍-4, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-10. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം.
പരീക്ഷാ ബോര്‍ഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനം ഉണ്ടാകും. നിയമന അധികാരി ബന്ധപ്പെട്ട സഹകരണ ബാങ്കുകൾ ആയിരിക്കും. പ്രായപരിധി 1/01/2022 ല്‍ 18 വയസ്സ് തികയുകയും 40 വയസ്സ് കഴിയാന്‍ പാടില്ലാത്തതുമാണ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവ് ലഭിക്കും.
ഉദ്യോഗാര്‍ഥികള്‍ക്ക് ഒന്നില്‍ കൂടുതല്‍ ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പൊതുവിഭാഗക്കാര്‍ക്കും വയസ്സ് ഇളവ് ലഭിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഒരു ബാങ്കിന് 150 രൂപയും തുടര്‍ന്നുള്ള ഓരോ ബാങ്കിന് 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് : http://www.keralacseb.kerala.gov.in/

News Image

കേരള ബാങ്കിൽ 586 ഗോൾഡ് അപ്രൈസൽമാരുടെ ഒഴിവ്

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്  (കേരള ബാങ്ക്), വിവിധ ശാഖകളിലേക്ക് ഗോൾഡ് അപ്രൈസൽമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കമ്മിഷൻ വ്യവസ്ഥയിൽ താത്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. ഓരോ ജില്ലയിലേക്കും അപേക്ഷിക്കുന്നവർ, ആ ജില്ലയിലെ ബാങ്കിൻ്റെ ഏത് ശാഖയിലും ജോലിചെയ്യാൻ തയ്യാറാകണം. ഒരാൾ ഒന്നിൽ കൂടുതൽ ജില്ലകളിലേക്ക് ആപേക്ഷിക്കരുത്.
സ്വർണത്തിൻറെ മാറ്റ് പരിശോധിക്കുന്നതിൽ  ഏതെങ്കിലും അംഗീകൃത സ്ഥാപനം/ ഏജൻസി നൽകുന്ന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആഭരണനിർമാണതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വം, സ്വർണപ്പണികൾ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള  പത്താം ക്ലാസ്സ് ജയിച്ച 21 - 50 വയസ്സിനുള്ളിൽ പ്രായമുള്ള വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.
കേരള ബാങ്കിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ അപേക്ഷ തയ്യാറാക്കി ബാങ്കിൻ്റെ റീജനൽ ഓഫീസുകൾ/ ജില്ലാകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജനുവരി 21 വൈകിട്ട് അഞ്ചുമണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

News Image

Team cooperative ൻ്റെ ഒഫീഷ്യൽ കോൺഫറൻസ് തൃശൂരിൽ നടന്നു

Dr. ജോർജ് തോമസ്, Dr. പി. അഹമ്മദ്, Dr. ഗീവർഗീസ്, മധു ചെമ്പേരി, പി. കെ പ്രിയ , അർജുൻ പ്രകാശ്, രാഗേഷ് എ. ആർ , സജീഷ് ഭാസ്കരൻ, ഐശ്വര്യ പി. എം, ഋഷി പി. പി, അതുല്യ മാത്യു, ശ്രീലക്ഷ്മി സജീവൻ, അനഘ വി. ആർ, സഞ്ജന എം. എസ് എന്നിവർ കോൺഫറൻസിൽ പങ്കെടുത്തു.  നിലവിലുള്ള പ്രവർത്തനങ്ങളെ വിലയിരുത്തുന്നതോടൊപ്പം പുതിയ പദ്ധതികളും ചർച്ചയായി.
News Image

കർഷക കടാശ്വാസം - ജൂൺ 30 വരെ അപേക്ഷകൾ സ്വീകരിക്കും

കേരള സംസ്ഥാന കടാശ്വാസ  കമ്മീഷൻ മുഖേന കാർഷിക വായ്പ കൾക്ക് നൽകിവരുന്ന ആനുകൂല്യത്തിനായി കർഷകർക്ക് ജൂൺ 30 വരെ അപേക്ഷിക്കാവുന്നതാണ്. കർഷകർ സഹകരണ ബാങ്കുകളിൽ / സംഘങ്ങളിൽ നിന്നും എടുത്ത വായ്പകൾക്ക് കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മുഖേന നിലവിൽ പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് കടാശ്വാസം അനുവദിച്ചു വരുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. വായ്പാ തീയതി ഇടുക്കി, വയനാട് എന്നീ ജില്ലകൾ ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കർഷകർക്ക് 2016 മാർച്ച് 31 വരെയും ഇടുക്കി വയനാട് എന്നീ ജില്ലകളിലെ കർഷകർക്ക് 2020 ആഗസ്റ്റ് 31 വരെയും ആയി ദീർഘിപ്പിച്ച് കഴിഞ്ഞ മാസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മേൽ ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കുന്നതിനായി 2023 ജനുവരി 1 മുതൽ ജൂൺ 30 വരെ കേരള സംസ്ഥാന കടാശ്വാസ കമ്മീഷനിൽ കർഷകർക്ക്  കടാശ്വാസത്തിന് അപേക്ഷ നൽകാവുന്നതാണ്.
News Image

ഏഷ്യയിലെ എറ്റവും വലിയ സഹകരണ ബാങ്കിങ്ങ് സ്ഥാപനമായി കേരളബാങ്ക്

മലപ്പുറം ജില്ലാസഹകരണ ബാങ്കിന്റെ ലയന നടപടികൾ  പൂർത്തികരിച്ചതിനെ തുടർന്ന് ബാങ്കിന്റെ  ബിസിനസ് ജനറൽ മാനേജർ (എറണാകുളം) മലബാർ ജില്ലയിലെ സ്‌പെഷ്യൽ ഓഫീസറായി ചുമതലയേറ്റു. 769 ശാഖകളാണ് കേരളബാങ്കിന് മുൻപ് ഉണ്ടായതെങ്കിൽ, മലപ്പുറം കൂടി ഇതിന്റെ ഭാഗമായതോടെ അത്  823 ആയി ഉയർന്നു. 
 സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ കൂടുതൽ ജനകീയമായി മാറുന്നതിന്റെ  ഭാഗമായി നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റിസർവ്വ് ബാങ്കിന്റെ അംഗീകാരം നേടി ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ തീരുമാനിച്ചു. ഇതിൽ നിന്ന് മലപ്പുറം ജില്ലാ ബാങ്ക് മാത്രം മാറി നിൽക്കുകയായിരുന്നു. ലയനത്തെ അനുകൂലിച്ച 13 ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന്  2019 ഒക്ടോബർ 7ന് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. പതിമൂന്ന് ജില്ലാസഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കുക എന്ന നിയമപരമായ നടപടിയാണ് 2019 നവംബർ 29 ന്  പൂർത്തീകരിച്ചത്.    
കേരളബാങ്ക് രൂപീകരിച്ചതിനെ തുടർന്ന് സംഘങ്ങൾക്കുള്ള വായ്പയുടെ പലിശനിരക്ക് 1 മുതൽ 4% വരെ കുറഞ്ഞു. കൂടാതെ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പയ്ക്ക്  6% മാത്രം. സ്വർണപ്പണയ വായ്പയ്ക്ക് പ്രാഥമിക സഹകരണ ബാങ്കുകളിൽനിന്ന്  8% മാത്രമാണ് കേരള ബാങ്ക് ഈടാക്കുന്നത്. 8.5% ഉണ്ടായിരുന്ന ദീർഘകാല കാർഷിക വായ്പയുടെ പലിശനിരക്ക് 4.90% ആയി. വിവിധ ജില്ലകളിൽ പല പദ്ധതികൾക്ക് ഈടാക്കിയിരുന്ന പലിശനിരക്ക് പരമാവധി 9.5% ആയി നിജപ്പെടുത്തി. 10 ശതമാനത്തിനു മുകളിലുണ്ടായിരുന്ന ഭവനവായ്പയുടെ നിരക്ക് 9% ആക്കി. വ്യക്തിഗത- സംരംഭ വായ്പകളിൽ പലിശ കുറച്ചിട്ടുണ്ട്. പക്ഷെ ഈ സേവനങ്ങള്‍ ഒന്നും മലപ്പുറം ജില്ലയിലെ ജനങ്ങൾക്ക് ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഈ സേവനങ്ങൾ കേരളബാങ്കിന്റെ ശാഖകളിലൂടെ മലപ്പുറത്തേക്ക് എത്തുകയാണ്.
News Image

കേരള ബാങ്ക് ഇനി കേരളം മുഴുവനും

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ  ലയിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചപ്പോള്‍ മലപ്പുറം ജില്ലാ ബാങ്ക് ലയന അനുകൂലമായ പ്രമേയം പാസ്സാക്കാതെ വിട്ടു നിൽക്കുകയും മറ്റ് ജില്ലാ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുകയും കേരള ബാങ്ക് രൂപീകൃതമാകുകയും ചെയ്തു.
 അതിനുശേഷം മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ലയിപ്പിക്കാൻ സംസ്ഥാനസർക്കാർ നിയമപരമായ നടപടികൾ സ്വീകരിച്ചിരുന്നു. അതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഏറ്റവും അവസാനം മലപ്പുറം ജില്ലാ ബാങ്കിനെ ലയിപ്പിക്കുന്നതിന്റെ ഭാഗമായി അംഗസംഘങ്ങൾക്ക്‌ സഹകരണ രജിസ്‌ട്രാർ നൽകിയ കത്തിന്റെ നിയമസാധുതയും 2021ലെ ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുതയും ചോദ്യം ചെയ്‌ത്‌ മലപ്പുറം ജില്ലാ ബാങ്ക്‌ പ്രസിഡന്റും ഒരുകൂട്ടം പ്രാഥമിക സഹകരണസംഘം പ്രസിഡന്റുമാരും നൽകിയ ഹർജിയും തീര്‍പ്പാക്കിയ ഹൈക്കോടതി ലയനത്തിന് അനുമതി നല്‍കുകയായിരുന്നു.
News Image

ക്ഷേമപെൻഷൻ ഇൻസന്റീവ് മുൻകാല പ്രാബല്യത്തോടെ വെട്ടി കുറച്ച സർകാർ ഉത്തരവിന് ഹൈകോടതി സ്റ്റേ

ക്ഷേമ പെൻഷൻ വീട്ടിലെത്തിച്ചു നൽകുന്നതിന് ഏജൻറ്റുമാർക്കുള്ള കമ്മീഷൻ മുൻകാല ഫ്രാപല്യതോടെ വെട്ടിക്കുറച്ച സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. ഡെപ്പോസിറ്റ് കളക്ടർമാരുടെ അസോസിയേഷൻ ജനറൽ സെക്രട്ടറി ദിനേഷ് പെരുമണ്ണ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ടി. ആർ രവി ഇടക്കാല സ്റ്റേ അനുവദിച്ചത്. സാമൂഹ്യ സുരക്ഷാ പെൻഷൻ വീട്ടിലെത്തിക്കുന്നതിനുള്ള കമ്മീഷൻ ഈയിടെ സർക്കർ 50 രൂപയിൽ നിന്നും 30 രൂപയാക്കി വെട്ടികുറച്ചിരുന്നു. അതാണ് ഇപ്പോൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്.
News Image

മലപ്പുറത്തും ഇനി കേരള ബാങ്ക്‌

കൊച്ചി: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാം. ഇതിനായുള്ള സഹകരണസംഘം രജിസ്‌ട്രാറുടെ നടപടികൾ തുടരാമെന്ന്‌  ജസ്‌റ്റിസ്‌ വിജി അരുൺ അല്പം മുമ്പ് വിധി പറഞ്ഞു.   മലപ്പുറം ജില്ലാ ബാങ്കിനെ ലയിപ്പിക്കുന്നതിന്റെ ഭാഗമായി  അംഗസംഘങ്ങൾക്ക്‌ സഹകരണ രജിസ്‌ട്രാർ നൽകിയ കത്തിന്റെ നിയമസാധുതയും 2021ലെ ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുതയും ചോദ്യം ചെയ്‌ത്‌  ജില്ലാ ബാങ്ക്‌ പ്രസിഡന്റും എംഎൽഎയുമായ യു എ ലത്തീഫും ഒരുകൂട്ടം പ്രാഥമിക സഹകരണസംഘം പ്രസിഡന്റുമാരും നൽകിയ ഹർജിയിലാണ് വിധി.
News Image

സഹകരണ ബാങ്കുകളിൽ ജോലി ഒഴിവ്

സംസ്ഥാനത്തെ വിവിധ സഹകരണസംഘങ്ങളിലും ബാങ്കുകളിലും ഒഴിവുള്ള തസ്തികകളിലേക്ക് നിയമിക്കുന്നതിന്  യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍നിന്നു സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അസി. സെക്രട്ടറി, ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷ നൽകുന്നതിനുള്ള സമയ പരിധി 2023 ജനുവരി 28 ശനിയാഴ്ച വൈകിട്ട് അഞ്ചു വരെ.
കൂടുതൽ വിവരങ്ങൾക്ക് - https://moonamvazhi.com/wp-content/uploads/2023/01/exam.pdf
News Image

പുന്നോൽ സർവ്വീസ് സഹകരണ ബാങ്ക് കേരളസർക്കാരിന്റെ ജനക്ഷേമ പദ്ധതി നടപ്പിലാക്കി

തലശ്ശേരി: കേരളസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സഹകരണ മേഖലയിൽ കൂടി നടപ്പിലാകുന്നതിന്റെ ഭാഗമായി പുന്നോൽ സർവ്വീസ് സഹകരണ ബാങ്കിലെ രോഗബാധിതരായ 'എ' ക്ലാസ്സ് മെമ്പർമാർക്ക് സർക്കാരിൽ നിന്നും ലഭിച്ച ചികിത്സ സമാശ്വാസ ഫണ്ട് ഇൻ. ചാർജ് ന്യൂമാഹി  (ഗ്രാമപഞ്ചായത്ത്) പ്രസിഡൻ്റ് അർജുൻ പവിത്രൻ, മെമ്പർമാരുടെ ആശ്രിതർക്കുളള അപകട മരണ ഇൻഷൂറൻസ് തുക സർക്കിൾ സഹകരണ യൂണിയൻ മുൻ ചെയർമാൻ സി. കെ. രമേശൻ  എന്നിവർ വിതരണം ചെയ്തു.
News Image

കതിരൂർ സർവ്വീസ് സഹരണ ബാങ്ക് നടപ്പിലാക്കുന്ന പദ്ധതി; "വിഷരഹിത പച്ചക്കറിക്കായി പലിശ രഹിത ലോൺ"

കണ്ണൂർ: വിഷരഹിത പച്ചക്കറികൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. "വിഷരഹിത പച്ചക്കറിക്കായി പലിശ രഹിത ലോൺ" എന്ന പദ്ധതിയിൽ 2023 വീടുകളിൽ പദ്ധതി നടപ്പിലാക്കുന്നു. കതിരൂർ പഞ്ചായത്തിലെ 2023 വീടുകളിൽ മട്ടുപ്പാവിൽ പച്ചക്കറികൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 2023 ജനുവരി രണ്ടാം വാരം പദ്ധതിക്ക് തുടക്കം കുറിക്കുന്നു.
News Image

കെ. സുധാകരൻ പട്ടിക്കാട് സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

പെരിന്തൽമണ്ണ :പട്ടിക്കാട് സർവ്വീസ് സഹകരണ ബാങ്ക് കെ.പി. സി. സി. പ്രസിഡന്റ് കെ. സുധാകരൻ സന്ദർശിച്ചു. സൂപ്പർ ഗ്രേഡ് പദവിയിലുള്ള ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ബാങ്ക് പ്രസിഡന്റ് പി. അബ്ദുൾ ഹമീദ് എം. എൽ. എ,  വൈസ് പ്രസിഡന്റ് മാങ്ങോട്ടിൽ ബാലകൃഷ്ണൻ,  സെക്രട്ടറി എം. രാമദാസ് എന്നിവരുമായി  ചർച്ച നടത്തി.
കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം ജില്ലാ പ്രസിഡന്റും ബാങ്ക് സെക്രട്ടറിയുമായ എം. രാമദാസും ജീവനക്കാരും ഉപഹാരം നൽകി സ്വീകരിച്ചു.ഡി. സി. സി. പ്രസിഡന്റ്  അഡ്വ:വി. എസ്. ജോയ്,കെ. പി. സി. സി. ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, കെ. സി. ഇ. എഫ്. സംസ്ഥാന സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണൻ, അരവിന്ദൻ  മലപ്പുറം, ടി. രാധാകൃഷ്ണൻ എന്നിവർ  സംബന്ധിച്ചു.
News Image

ശ്രീകൃഷ്ണപുരം സർവ്വീസ് സഹകരണ ബാങ്കിന് ദേശീയ പുരസ്കാരം

 ശ്രീകൃഷ്ണപുരം സർവ്വീസ് ബാങ്ക്  ദേശീയ തലത്തിൽ മികച്ച സർവ്വീസ് സഹകരണ ബാങ്കിനുള്ള അവാർഡ്  നേടി. നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് സമിത്തും (NCBS) ഫ്രൻ്റിയേഴ്സ് ഇൻ കോ- ഓപ്പറേറ്റിവ് ബാങ്കിംഗ് അവാർഡ്സ് (FCBA) ഉം സംയുക്തമായി നൽകുന്നതാണ് അവാർഡ്. സഹകരണ രംഗത്തെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി ബാങ്ക് നടപ്പിലാക്കിയ വൈവിധ്യവത്കരണത്തിലൂന്നിയ പ്രവർത്തനങ്ങളാണ് അവാർഡിനർഹമാക്കിയത്. കോവിഡ് പ്രതിസന്ധിയിലും ഡെപ്പോസിറ്റ് വർദ്ധിപ്പിക്കാനും  നിക്ഷേപ - വായ്പാ നു പാതം മികച്ച രീതിയിൽ നിലനിർത്താനും ബാങ്കിനായി .
 ഇ. കെ.നായനാർ മെമ്മോറിയൽ ക്ലിനിക്ക്, നീതി ഫാർമസി, രണ്ട് ലാബുകൾ, രണ്ട് ജനസേവന കേന്ദ്രങ്ങൾ , ATM - CDM സെൻ്റർ, ആയുർവേദ ക്ലിനിക്ക്, ഔഷധി വൈദ്യശാല, രണ്ടര ഏക്കർ സ്ഥലത്ത് റബ്ബർ കൃഷി, 10000 ചതുരശ്ര അടിയിൽ സിവിൽ സപ്ലൈസ് ഏറ്റെടുത്ത് നടത്തുന്ന സംഭരണ കേന്ദ്രം, എ.സി. കോൺഫറൻസ് ഹാൾ, ഫെർട്ടിലൈസർ ഷോപ്പ്, ഇടപാടിനായെത്തുന്ന സാധാരണക്കാർക്ക് "അംഗപീഠം",  മുഴുവൻ ഇടപാടുകാർക്കും ഇൻഷൂറൻസ് പരിരക്ഷ , "സുരക്ഷ " --- ഇൻഷൂറൻസ് കോർപ്പറേറ്റ് ഏജൻസി, ശ്രദ്ധ ഹോംനേഴ്സിംഗ് ഏജൻസി, കുട്ടികൾക്കുള്ള പ്രത്യേക സമ്പാദ്യ പദ്ധതി, ഹൈടെക്സ്റ്റഡി റൂം വായ്പ, ഉന്നത വിദ്യാഭ്യാസത്തിനായി പലിശരഹിത ലാപ് ടോപ് വായ്പ, വിദ്യാഭ്യാസ വായ്പ,  ATM കാർഡ്, എല്ലാവരും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ഒന്നര ഏക്കർ സ്ഥലത്ത് ലാഭകരമായി നടപ്പാക്കിയ ചേന കൃഷി, കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരംഗത്തിന് വീട് വെച്ച് നല്കിയത്, വിഷുവിന് വർഷം തോറും നടത്തുന്ന നാണയമേള, ഒരു മിനിറ്റ് കൊണ്ട് ഗ്രാമിന് 4000/- രൂപ വരെ അനുവദിക്കുന്ന എക്സ്പ്രസ്സ് ഗോൾഡ് ലോൺ, 'സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും പo ന ത്തിൽ മികവ് പുലർത്തുന്നവരുമായ പത്ത് കുട്ടികളുടെ ഡിഗ്രി പഠനം ഏറ്റെടുത്തത് തുടങ്ങി വൈവിദ്ധ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾ ബാങ്ക് ഏറ്റെടുത്ത് നടത്തി വരുന്നു. ഹെഡ് ഓഫീസ്, മെയിൻ ബ്രാഞ്ച്, എളമ്പുലാശ്ശേരി, കൂട്ടിലക്കടവ്, മംഗലാംകുന്ന് എന്നിവിടങ്ങളിലെ  ബ്രാഞ്ചുകളും ശ്രീകൃഷ്ണപുരം ചന്തപ്പുരയിലെ  പ്രഭാത-സായാഹ് ന_ ഒഴിവു ദിന ശാഖയും ഉൾപ്പെടെ വർഷത്തിൽ 365 ദിവസവും പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ബാങ്കിനുണ്ട്. മികച്ച ഫയൽ മാനേജ്മെന്റിന്  ISO 9001 :2015 സർട്ടിഫിക്കേഷനും ബാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. 20000 ലധികം അംഗങ്ങളും 130 കോടി രൂപ നിക്ഷേപവും 98 കോടി രൂപ വായ്പയും ആണ് ഇപ്പോൾ ബാങ്കിന് ഉള്ളത്. കെ.രാമകൃഷ്ണൻ (പ്രസിഡൻ്റ്), എ.രാമകൃഷ്ണൻ (വെെസ്പ്രസിഡൻ്റ്) സി. ഉല്ലാസ് കുമാർ (സെക്രട്ടറി)യുമാണ്.മദ്ധ്യപ്രദേശിലെ ഇൻഡോറിലെ മാരിയട്ട് ഹോട്ടലിൽ വെച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ബാങ്കിന് വേണ്ടി പ്രതിനിധികൾ അവാർഡ്ഏറ്റുവാങ്ങി
.
News Image

ചേന കൃഷിയിൽ വൻ വിജയം കൊയ്ത് ശ്രീകൃഷ്ണപുരം സർവീസ് സഹകരണ ബാങ്ക്

ചേന കൃഷിയിൽ വൻ വിജയം കൊയ്ത് ശ്രീകൃഷ്ണപുരം സർവീസ് സഹകരണ ബാങ്ക്.സംസ്ഥാന സർക്കാറിൻ്റെ ഏവരും കൃഷിയിലേക്ക് എന്ന മുദ്രാവാക്യം ഏറ്റെടുത്ത് പാലക്കാട് ജില്ലയിലെ വലിമ്പിലിമംഗലം തരത്തിൽ പാടശേഖരത്തിൽ ചേന കൃഷി ഇറക്കിയ ബാങ്കിന് അപൂർവ നേട്ടം.  കർഷകൻ കൂടിയായ ഭരണസമിതി അംഗം .പി.ആർ.സന്ദീപാണ്‌ ചേനക്കൃഷിക്ക് നേതൃത്വം നൽകിയത്.  മികച്ച രീതിയിൽ വിളവിറക്കാനും ജനകീയത ഉറപ്പ് വരുത്തി വിളവെടുപ്പ് വരെ ഓരോ ഘട്ടത്തിലും കൃത്യമായ പരിപാലനത്തിലൂടെ പാടത്തുതന്നെയായിരുന്നു സന്ദീപ്. അദ്ധ്വാനത്തിന്റെ ഫലം ബാങ്കിനും നാടിനും ഒരുപോലെ ആഘോഷമായി. ഏറ്റവും മികച്ച വിളവുമായി സന്ദീപും സംഘവും  6016 കിലോ ചേനയാണ് പാടത്തുനിന്ന് കൊയ്തെടുത്തത്. കിലോയ്ക്ക്  24/- രൂപ വെച്ച് ചേന വിറ്റു പോവുകയും ചെയ്തു. കൃഷി നഷ്ടമാണെന്നു പറഞ്ഞ് പലരും പുറകോട്ടുപോകുന്ന സാഹചര്യത്തിലാണ് ബാങ്ക് വീണ്ടും കൃഷിയിലേക്ക് എന്ന പാഠം പകർന്നു നൽകിയത്.
ചേനക്കൃഷി വൻ വിജയമാക്കിയ സന്ദീപിനെയും സംഘത്തെയും  ശ്രീകൃഷ്ണപുരം സർവീസ് സഹകരണബാങ്ക് പ്രസിഡണ്ട് രാമകൃഷ്ണനും ഭരണസമിതി അംഗങ്ങളും അഭിനന്ദിച്ചു. ആദരിക്കാൻ ചടങ്ങു സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബാങ്ക്.


                                  
News Image

സഹകരണയാത്ര : വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

തൃശ്ശൂർ  : നബാർഡ്  SRF  സ്കീമിലുള്ള  പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  ടീം കോ-ഓപ്പറേറ്റീവ്, വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് പ്രസിഡന്റ് എം.ടി.വേലായുധൻ, സെക്രട്ടറി പി.എസ്.പ്രസാദ്, മറ്റ് ബോർഡ്  അംഗങ്ങൾ  എന്നിവരുമായി ചർച്ച നടത്തി. എഞ്ചിനീയർ  മുരളി, പ്രൊജക്റ്റ് അസിസ്റ്റന്റ് അർജുൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
News Image

സഹകരണയാത്ര : എരിമയൂർ സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

പാലക്കാട് :  നബാർഡ് SRF  സ്കീമിലുള്ള  പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പാലക്കാട്  എരിമയൂർ  സർവ്വീസ് സഹകരണ ബാങ്ക് ടീം കോ-ഓപ്പറേറ്റീവ്  സന്ദർശിച്ചു.  ബാങ്ക്  സെക്രട്ടറി സുമേഷുമായി  പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ചർച്ച  നടത്തി. പുതിയ പദ്ധതികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ DPR തയ്യാറാക്കുന്നതിന് തുടക്കമായി.
News Image

സഹകരണ യാത്ര : കൂത്തുപറമ്പ് സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

കണ്ണൂർ : നബാർഡ് SRF സ്‌കീമിൽ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ടീം കോ-ഓപ്പറേറ്റീവ്, കൂത്തുപറമ്പ് സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് പ്രസിഡന്റ് കുഞ്ഞനന്ദൻ, സെക്രട്ടറി ബീന എന്നിവരുമായി ചർച്ച നടത്തി. കാർഷിക, കാർഷികേതര മേഖലകളിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ DPR തയ്യാറാക്കുന്നതിന് തുടക്കമായി.
News Image

സഹകരണ യാത്ര : ഒക്കൽ അഗ്രിക്കൾച്ചറൽ ഇപ്രൂവ്മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി സന്ദർശിച്ചു

എറണാകുളം : നബാർഡ്  SRF  സ്കീമിലുള്ള  പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  ടീം കോ-ഓപ്പറേറ്റീവ്, ഒക്കൽ  അഗ്രിക്കൾച്ചറൽ  ഇപ്രൂവ്മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് പ്രസിഡന്റ് ബെന്നി, മറ്റ് ബാങ്ക് അംഗങ്ങൾ  എന്നിവരുമായി ചർച്ച നടത്തി.  പുതിയ പദ്ധതികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ DPR തയ്യാറാക്കുന്നതിന് തുടക്കമായി.
News Image

സഹകരണ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ

തിരുവനന്തപുരം : തിരുവനന്തപുരം മൺവിളയിലുള്ള അഗ്രിക്കൾച്ചറൽ  കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ACSTI) താഴെ പറയുന്ന തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അനുയോജ്യരും പരിചയസമ്പന്നരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. (സർവീസിൽ നിന്ന് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം).

1. ഫാക്കൽറ്റി (കോ-ഓപ്പറേഷൻ) - 1 ഒഴിവ് 
2. റിസർച്ച് അസോസിയേറ്റ് - 1 ഒഴിവ് 
3. കൺസൾട്ടന്റ്സ് 
4. ഇന്റേൺഷിപ്പ്  - 7 പൊസിഷൻസ് 

ഫാക്കൽറ്റി തസ്തികയിലേക്കുള്ള അപേക്ഷ 05 / 10 / 2022-നോ അതിനുമുമ്പോ ബന്ധപ്പെട്ട രേഖകൾ സഹിതം നിർദ്ദിഷ്‌ട ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്. ഫോർമാറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

മറ്റ് എല്ലാ ഒഴിവുകൾക്കും, CV അല്ലെങ്കിൽ ബയോഡാറ്റ 05 / 10 / 2022-നോ അതിനുമുമ്പോ, ACSTI ഡയറക്ടർക്ക് സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് : 0471-2598031, 9496598031, 9188318031, E-mail - acstikerala@yahoo.com, Website - www.acstikerala.com.
News Image

സഹകരണ യാത്ര : മുടക്കുഴ സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

എറണാകുളം  : നബാർഡ്  SRF  സ്‌കീമിലുള്ള പ്രൊജക്റ്റ് ചർച്ച ചെയ്യാൻ ടീം കോ-ഓപ്പറേറ്റീവ് മുടക്കുഴ  സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു.  പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, സെക്രട്ടറി മേഴ്‌സി പോൾ എന്നിവരുമായി ചർച്ച നടത്തി. പുതിയ പ്രൊജക്റ്റ് ആരംഭിക്കാൻ തുടക്കമായി.


News Image

പിണറായി ബാങ്കിൽ JLG ട്രെയിനിങ്

കണ്ണൂർ : പിണറായി സർവീസ് സഹകരണ ബാങ്കിൽ, ടീം കോ- ഓപ്പറേറ്റീവിന്റെ  നേതൃത്വത്തിൽ JLG  ട്രെയിനിങ് പ്രോഗ്രാം നടത്തി. ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് ഓഡിറ്റോറിയത്തിൽ  ട്രെയിനിങ് ക്ലാസ് എടുത്തു. ബാങ്ക് സെക്രട്ടറി ശ്രീഗണൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ഡയറക്ടർ വേലായുധൻ സ്വാഗതം പറയുകയും തുടർന്ന് പ്രസിഡന്റ് സുമജൻ ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു.
ക്ലാസ്സിനോടൊപ്പം ഡിജിറ്റൽ അവതരണവും ഉണ്ടായതിനാൽ അംഗങ്ങൾക്ക് JLG-യെ പറ്റി മനസ്സിലാക്കാൻ സഹായകരമായി. ബാങ്ക് ബോർഡ് അംഗങ്ങളും മറ്റ് വ്യക്തികളും പരിപാടിയിൽ പങ്കെടുത്തു. JLGയുടെ സാധ്യതകൾ, പ്രയോജനങ്ങൾ, ലക്ഷ്യങ്ങൾ, അംഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ എന്നിവയെപ്പറ്റി ക്ലാസ്സിൽ വിശദീകരിച്ചു. 
കാർഷികമേഖലയിലും ഗ്രാമീണമേഖലയിലും സ്വയംസഹായ സംഘങ്ങളുടെ സാധ്യതകൾ വിലയിരുത്തുന്നതായിരുന്നു പരിപാടി.
News Image

സഹകരണ യാത്ര : തായ്ക്കാട്ടുകര സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു

എറണാകുളം : നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ടീം കോ-ഓപ്പറേറ്റീവ്, തായ്ക്കാട്ടുകര സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് പ്രസിഡന്റ് സുലൈമാൻ, സെക്രട്ടറി മഞ്ജു എന്നിവരുമായി ചർച്ച നടത്തി.  
കാർഷിക, കാർഷികേതര മേഖലകളിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ DPR തയ്യാറാക്കുന്നതിന് തുടക്കമായി.
News Image

സഹകരണ യാത്ര : ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു.

 ഇടുക്കി :  നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  ടീം കോ-ഓപ്പറേറ്റീവ്, ശാന്തിഗ്രാം സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,  ബാങ്ക് പ്രസിഡന്റ് ജോയി  ജോർജ് , സെക്രട്ടറി മനോജ് എന്നിവരുമായി ചർച്ച നടത്തി.  
കാർഷിക, കാർഷികേതര മേഖലകളിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ DPR തയ്യാറാക്കുന്നതിന് തുടക്കമായി.
News Image

സഹകരണയാത്ര : അങ്കമാലി കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറിസ്റ്റ് സൊസൈറ്റി സന്ദർശിച്ചു.

അങ്കമാലി : നബാർഡ് SRF സ്കീമിലുള്ള പ്രൊജക്റ്റ് ചർച്ച ചെയ്യാൻ ടീം കോ-ഓപ്പറേറ്റീവ് അങ്കമാലി കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറിസ്റ്റ് സൊസൈറ്റി സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ബാങ്ക് സെക്രട്ടറി സിൻസി ഡെന്നിയുമായി ചർച്ച നടത്തി. ടീം കോ-ഓപ്പറേറ്റീവ് മീഡിയ വിഭാഗം പുറത്തിറക്കിയ കാർഷിക ജാലകം പുസ്തകം സമ്മാനിച്ചു.
News Image

സഹകരണ യാത്ര : വടക്കഞ്ചേരി കോ-ഓപ്പറേറ്റീവ് സർവീസ് ബാങ്ക് സന്ദർശിച്ചു.

പാലക്കാട് : ടീം കോ-ഓപ്പറേറ്റീവ് നബാർഡ് SRF സ്കീമിലുള്ള പ്രൊജക്റ്റ് ചർച്ച ചെയ്യാൻ പാലക്കാട് കോ-ഓപ്പറേറ്റീവ് സർവീസ് ബാങ്ക് സന്ദർശിച്ചു. ബാങ്ക് സെക്രട്ടറി, ടി.കെ സുഭാഷുമായി പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ചർച്ച നടത്തി. ടീം കോ-ഓപ്പറേറ്റീവ് മീഡിയ വിഭാഗം പുറത്തിറക്കിയ കാർഷിക ജാലകം പുസ്തകം സമ്മാനിച്ചു.  

News Image

സഹകരണയാത്ര : അരക്കുപറമ്പ് സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു.

മലപ്പുറം : നബാർഡ് SRF  സ്കീമിലുള്ള പ്രൊജക്റ്റ് ചർച്ച ചെയ്യാൻ  ടീം  കോ-ഓപ്പറേറ്റീവ് മലപ്പുറം അരക്കുപറമ്പ് സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ-ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ ബാങ്ക് സെക്രട്ടറി പി.അഷ്റഫുമായി ചർച്ച നടത്തി. ടീം കോ-ഓപ്പറേറ്റീവ് മീഡിയ വിഭാഗം പുറത്തിറക്കിയ കാർഷിക ജാലകം പുസ്തകം സമ്മാനിച്ചു.

News Image

സഹകരണ യാത്ര : കടവത്തൂർ സഹകരണ ബാങ്ക് സന്ദർശിച്ചു

കണ്ണൂർ : നബാർഡ് എസ്. ആർ. എഫ്. പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ച  നടത്തുന്നതിന് ടീം കോ-ഓപ്പറേറ്റീവ് കടവത്തൂർ ബാങ്ക് സന്ദർശിച്ചു.
ബാങ്ക് പ്രസിഡന്റ് സത്യൻ, സെക്രട്ടറി ചന്ദ്രൻ, ഭരണ സമിതി അംഗങ്ങൾ എന്നിവരുമായി പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, പ്രൊജക്റ്റ് ടെക്നിക്കൽ അസിസ്റ്റന്റ് ദേവിക എന്നിവർ ചർച്ച നടത്തി. കാർഷിക, കാർഷികേതര മേഖലകളിൽ, പുതിയ പദ്ധതികൾ  ആരംഭിക്കാൻ തീരുമാനമായി.
News Image

വിജയപഥത്തിൽ ഒരു നൂറ്റാണ്ട് ; ചരിത്രം രചിച്ച് കല്ലടിക്കോട് സഹകരണ ബാങ്ക്


പാലക്കാടന്‍ ഗ്രാമീണ സൗന്ദര്യം ഇഴപാകിയ മലയോര ഗ്രാമമായ കരിമ്പയില്‍, ജനങ്ങളുടെ അത്താണിയായി നിലകൊള്ളുന്ന കല്ലടിക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് വിജയപഥത്തിൽ യാത്ര തുടങ്ങി ഒരു നൂറ്റാണ്ടാവുകയാണ്. വളര്‍ച്ചയോടൊപ്പം ജനനന്മ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങൾ കൊണ്ട് നാടിന്റെ ഹൃദയത്തുടിപ്പാകാന്‍ കഴിഞ്ഞു എന്നത് ഈ അഭിമാന നേട്ടത്തിന് തിളക്കം കൂട്ടുന്നു.

1923 ല്‍ തുപ്പനാട് പുഴയുടെ തീരത്ത് 5 രൂപ വീതം  250 രൂപ ഓഹരി മൂലധനവുമായാണ് മലങ്കാട്ടില്‍ ചെല്ലപ്പന്‍ നായര്‍ അധ്യക്ഷനായി ഐക്യനാണയ സംഘം ആരംഭിക്കുന്നത്. നെല്ല് സംഭരണവും റേഷന്‍ഷോപ്പുമാണ്‌ അന്നുണ്ടായിരുന്നത്.  
1964 ല്‍ സഹകരണ സംഘമായും 1975 ല്‍ സഹകരണ ബാങ്കായും ഉയര്‍ന്നു.  ഇടപാടുകള്‍ വര്‍ദ്ധിച്ചപ്പോൾ മറ്റ് ബിസിനസുകളിലേക്കുള്ള കാല്‍വെയ്പിന് മുന്നോടിയായാണ് ഇപ്പോള്‍ ബാങ്ക് ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന 15 സെന്റ് സ്ഥലം വാങ്ങി പുതിയ കെട്ടിടം പണിതത്.

ഇന്ന് ക്ലാസ് വണ്‍ സ്പെഷ്യല്‍ ഗ്രേഡ് പദവിയിലെത്തി നില്‍ക്കുന്ന ബാങ്കിന് 175 കോടി നിക്ഷേപവും 122 കോടി വായ്പയുമുണ്ട്. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും നടപ്പാക്കിയുമാണ് ബാങ്ക് വിജയ പടവുകള്‍ താണ്ടുന്നത്. കരിമ്പ പഞ്ചായത്താണ് ബാങ്കിന്റെ പ്രവര്‍ത്തന പരിധി. രാവിലെ 9 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസ് ഇടപാടുകാര്‍ക്ക് ഏറെ ഗുണകരമാണ്.  പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിച്ച് സേവനങ്ങള്‍ സുഗമവും കുറ്റമറ്റതുമാക്കിയിട്ടുണ്ട്. ഹെഡ് ഓഫീസും മൂന്ന് ബ്രാഞ്ചുകളും  കോര്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.


ആധുനിക ബാങ്കിംഗ് സംവിധാനങ്ങളായ RTGS , NEFT വഴി ഇലക്ട്രോണിക് ഫണ്ട് കൈമാറ്റം, ഇടപാടുകാര്‍ക്ക് എസ് എം എസ് സൗകര്യം,western union money transfer സംവിധാനം, ഇന്ത്യയിലെവിടേക്കും demand draft, വിവിധതരം എം.എം.ബി.എസുകള്‍ എന്നിവ സേവനങ്ങൾ സുഗമമാക്കുന്നു. ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചും മറ്റ് മൂന്ന് ശാഖകളും ലാഭകരമായി പ്രവര്‍ത്തിക്കുന്നു. എല്ലാ ബ്രാഞ്ചിലും ലോക്കര്‍ സൗകര്യം ലഭ്യമാണ്. ബാങ്കിന്റെ മീറ്റിംഗുകള്‍ക്കായി ഹെഡ് ഓഫീസിന് മുകളിൽ പൂര്‍ണ്ണമായി ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളും, മറ്റു പരിപാടികള്‍ക്കായി 100 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സജ്ജമാക്കിയിട്ടുണ്ട്.

    


സംഘത്തിന്റെ തുടക്കകാലത്ത്  നെല്ല് സംഭരണവും റേഷന്‍ഷോപ്പും  മാത്രമായിരുന്നു ആദായമെങ്കിൽ ഇന്ന് സാധാരണക്കാരന്റെ അത്താണിയും കല്ലടിക്കോടിന്റെ വ്യാപാര ശൃംഖലയില്‍ പങ്കാളിയുമാണ് ബാങ്ക്. നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശ നല്‍കിവരുന്നു. കൂടാതെ കാര്‍ഷിക, കാര്‍ഷികേതര വായ്പകള്‍ , വിവാഹം, ചികിത്സ, കച്ചവടം, പഠനം എന്നിവയ്ക്ക് ഉള്‍പ്പെടെ വിവിധ വായ്പാ പദ്ധതികള്‍ നിലവിലുണ്ട്. 20 വര്‍ഷമായി ലാഭത്തില്‍ പ്രവൃത്തിച്ചു വരുന്ന ബാങ്ക് മെമ്പര്‍മാര്‍ക്ക് തുടര്‍ച്ചയായി ലാഭവിഹിതം നല്‍കിവരുന്നുണ്ട്. ക്ഷേമ പെന്‍ഷന്‍ വിതരണം, കെ.എസ്.ആര്‍.ടി സി പെന്‍ഷന്‍ വിതരണം എന്നിവയും ബാങ്ക് വഴി നടത്തിവരുന്നു.

കാർഷിക ഗ്രാമമായ കരിമ്പയിലെ കർഷകർക്കും കർഷക തൊഴിലാളികൾക്കും ഗുണകരമാണ് കല്ലടിക്കോട് സഹകരണ ബാങ്കിന്റെ കാർഷിക പദ്ധതികൾ. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ബാങ്കും കൃഷിഭവനും സംയുക്തമായി  'കല്ലടിക്കോടന്‍ ജൈവ കുത്തരി' വിപണിയിലിറക്കിയത് കാർഷിക- വാണിജ്യ രംഗത്തെ മറ്റൊരു ചുവടുവെപ്പായി. മുട്ടിക്കൽ കണ്ടം തരിശ് ഭൂമിയിൽ രണ്ടര ഏക്കർ പാടം പാട്ടത്തിനെടുത്ത് ബാങ്ക് ഭരണ സമിതി കൃഷിയിറക്കി. നെല്ല് വിൽക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കിയതിനെ തുടർന്നാണ് അരിയാക്കി പുതിയ ബ്രാന്റിൽ വിപണിയിൽ ഇറക്കിയത്. നീതി സൂപ്പര്‍ മാര്‍ക്കറ്റിലും കല്ലടിക്കോട് ഇക്കോ ഷോപ്പിലും ഒരു കിലോയ്ക്ക് 50 രൂപ നിരക്കില്‍ വില്‍പ്പന നടത്തുന്നത്.



 സര്‍ക്കാരിന്റെ 'സുവര്‍ണ കേരളം, ഹരിത കേരളം 'പദ്ധതിയുടെ ഭാഗമായി വിഷരഹിത പച്ചക്കറി തൈകളും ഫലവൃക്ഷ തൈകളും  ബാങ്ക് വിതരണം ചെയ്തു വരുന്നു.
കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പച്ചക്കറി കൃഷി, കോഴി, പന്നി ഫാം എന്നിവ ആരംഭിക്കുന്നതിനും മറ്റ് കാര്‍ഷിക ആവശ്യങ്ങള്‍ക്കുമായി ലോണ്‍ നല്‍കി വരുന്നു. കാര്‍ഷിക ആവശ്യത്തിനുള്ള രാസവളങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനായി ബാങ്കിന്റെ വളം ഡിപ്പോ ഇടക്കുറിശ്ശിയില്‍ പ്രവര്‍ത്തിക്കുന്നു.

കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം ആരോഗ്യ രംഗത്തെ ബാങ്കിന്റെ സേവനങ്ങള്‍ സ്വകാര്യ മേഖലയോട് കിടപിടിക്കുന്നതാണ്. ബാങ്ക് ആരംഭിച്ച നീതി സാന്ത്വനം ഡയാലിസിസ് സെന്റർ നന്മയും ജന സേവനവും ലക്ഷ്യമാക്കിയ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യമാണ്. വൃക്ക രോഗികള്‍ക്ക് ബാങ്കിന്റെ നീതി സാന്ത്വനം ഡയാലിസിസ് സെന്ററിലൂടെ കുറഞ്ഞ നിരക്കില്‍ ഡയാലിസിസ് ചെയ്യാം. സാധാരണ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരവും ഗുണകരവുമായ ഈ പദ്ധതി ആരംഭിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.  തുടക്കത്തില്‍ തന്നെ മൂന്ന് നിര്‍ധന കുടുംബത്തിലെ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കി ആശ്വാസമാകാനും ബാങ്കിന് കഴിഞ്ഞു. ഡയാലിസിസ് പൂര്‍ണ്ണമായും സൗജന്യമായി നടത്താനും ആലോചിച്ചുവരുന്നു.



ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിലൂടെ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ അലോപ്പതി മരുന്നുകള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നു.



 സ്വകാര്യ ലാബുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കില്‍ വിവിധ ടെസ്റ്റുകള്‍ ബാങ്കിന്റെ നീതി ലാബിലൂടെ നടത്താനാകും.  രാവിലെ 6.30 മുതല്‍ വൈകീട്ട് 8 വരെ തുറന്ന് പ്രവര്‍ത്തിക്കും. എല്ലാ പരിശോധനകള്‍ക്കും  10% മുതല്‍ 50 % വരെ ഡിസ്‌കൗണ്ട് ലഭ്യമാക്കുന്നു.


സാധാരണക്കാര്‍ക്ക് ആശ്രയമായ നീതി ക്ലിനിക്കില്‍ മികച്ച ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുളളത്. വിവിധ വിഭാഗങ്ങളിലായി നാല് ഡോക്ടര്‍മാര്‍ ക്ലിനിക്കില്‍ സേവനമനുഷ്ഠിക്കുന്നു. ഒരു വര്‍ഷക്കാലം നീണ്ട ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ക്ലിനിക്കില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും നടത്തി.



ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കുകയും അവ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയും ചെയ്യുന്ന നീതി സൂപ്പര്‍ മാര്‍ക്കറ്റും നാടിന്റെ ആശ്രയമാണ്.



പഠനത്തില്‍ മികവ് കാണിക്കുന്ന, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇടപാടുകാരുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുത്ത് സ്പോണ്‍സര്‍ ചെയ്യുന്ന വ്യത്യസ്തമായ പദ്ധതിയും ബാങ്ക് നടപ്പാക്കുന്നു.
പൊതുനന്മ ഫണ്ടില്‍ നിന്നും സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളിലേക്ക് ഉപകരണങ്ങള്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു  പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കും മറ്റ് മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കും ക്യാഷ് അവാര്‍ഡ് വിതരണം എന്നിവ  ചെയ്തുവരുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന് 10 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി.
കെയര്‍ ഹോം പദ്ധതിയിലൂടെ ഒരു വീട് നിര്‍മ്മിക്കുന്നതിനായി 4 ലക്ഷം രൂപ നല്‍കാനും ബാങ്കിന് കഴിഞ്ഞു.പ്രളയക്കെടുതി നേരിട്ട കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി 3 ലക്ഷം രൂപ നല്‍കി. കൂടാതെ 2017-18 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 5,26,650 രൂപയും നല്‍കി.

150 സ്വയം സഹായ സംഘങ്ങളും ബാങ്ക് രൂപീകരിച്ചിട്ടുണ്ട്. ബാങ്കിന്റെ കീഴിലുള്ള ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിന് വായ്പ നല്‍കിയതിലൂടെ 'സ്മാര്‍ട്ട് ഇന്റീരിയല്‍ ക്ലീനിംഗ്' എന്ന സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാനായി. ജനങ്ങളെ കൊള്ളപലിശക്കാരുടെ കടക്കെണിയില്‍ നിന്നും രക്ഷിക്കുന്നു മുറ്റത്തെ മുല്ല പദ്ധതിയിലൂടെ വായ്പ നല്‍കിവരുന്നു.
ഇടപാടുകാര്‍ക്കായി അപകട ഇന്‍ഷുറന്‍സ്, സര്‍ക്കാരിന്റെ റിസ്‌ക് ഫണ്ട് പദ്ധതി എന്നിവയിലൂടെ സുരക്ഷ ഉറപ്പാക്കുന്നു.

ജെ എല്‍ ജി ഗ്രൂപ്പുകളുടെ വിപുലീകരണം, ഹാര്‍ഡ് വെയര്‍ ഷോപ്പ്, കാര്‍ഷിക വിപണന കേന്ദ്രവും കയറ്റുമതിയും, ഇലക്ട്രിക്കല്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ എന്നിവയാണ് ബാങ്ക് മുന്നോട്ടു വച്ചിട്ടുള്ള പുതിയ പദ്ധതികൾ. ഇവ കൂടി യാഥാർത്ഥ്യമാകുന്നതോടെ സഹകരണ മേഖലയിൽ വികസനത്തിന്റെയും വൈവിധ്യവത്കരണത്തിന്റെയും വേറിട്ട മുഖമാകും കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്ക് എന്ന ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് പോവുകയാണ് വി.കെ ഷൈജു പ്രസിഡന്റും ബിനോയ് ജോസഫ് സെക്രട്ടറിയുമായുള്ള ഭരണസമിതി.



പ്രസിഡന്റ് വി.കെ ഷൈജു


സെക്രട്ടറി ബിനോയ് ജോസഫ്

News Image

സഹകരണ യാത്ര : തച്ചമ്പാറ സഹകരണ ബാങ്ക് സന്ദർശിച്ചു

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പാലക്കാട് തച്ചമ്പാറ സർവ്വീസ് സഹകരണ ബാങ്ക് ടീം കോ-ഓപ്പറേറ്റീവ് സന്ദർശിച്ചു.  പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ ബാങ്ക് പ്രസിഡന്റ് അബ്ദുൾ ലത്തീഫ്, സെക്രട്ടറി എം.ജയകുമാർ ,  ലാബ് കൺസൾട്ടന്റ് ഉണ്ണികൃഷ്ണൻ എന്നിവരുമായി ചർച്ച നടത്തി.   കാർഷിക, കാർഷികേതര മേഖലകളിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ടീം കോ- ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ DPR തയ്യാറാക്കുന്നതിന് തുടക്കമായി.
News Image

'സഹകരണ ഓണം' വിപണന മേള ഇന്നു മുതൽ കോഴിക്കോട്

കോഴിക്കോട് സഹകരണ കൺസോ ഷ്യത്തിന്റെ ആഭിമുഖ്യത്തിൽ 'സഹകരണ ഓണം' വിപണന മേള ഇന്ന് (ആഗസ്റ്റ് 27 ) മുതൽ സ്പെറ്റംബർ 7 വരെ പുതിയറയിലുള്ള സഹകരണ ഭവന്റെ മുറ്റത്ത് ഒരുക്കും. വിവിധ സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങൾ, വായ്പാ മേളകൾ, കൈത്തറി ഉത്പന്നങ്ങൾ എന്നിങ്ങനെ വിവിധ സ്റ്റാളുകൾ സജ്ജമാക്കും. ഭീമൻ പൂക്കളം ഒരുക്കിയാണ് പരിപാടിയുടെ ഉദ്ഘാടനം നടത്തുക.

News Image

യുവജന സഹകരണ സംഘം: 'വൈബ് ഫുഡ്‌സ്' പ്രോഡക്റ്റ് ലോഞ്ചിങ് നടത്തി

യുവജന സഹകരണ സംഘമായ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 'വൈബ് ഫുഡ്‌സ്' കറി പൗഡറിന്റെ പ്രോഡക്റ്റ് ലോഞ്ച് സഹകരണ മന്ത്രി വി.എൻ വാസവൻ നിര്‍വഹിച്ചു. വി.കെ പ്രശാന്ത് എം.എൽഎ , സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.

വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സൊസൈറ്റിയുടെ കീഴില്‍ ഏഴ് ഉപഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വൈബ് പ്രോഡക്ട്‌സിന്റെ പുതിയ ബ്രാന്റാണ് വൈബ് ഫുഡ്‌സ് എന്ന പേരിലുള്ള കറിപൗഡറുകള്‍.  മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കാശ്മീരി മുളകുപൊടി എന്നിങ്ങനെ 4 ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

News Image

നടക്കൽ സഹകരണ ബാങ്ക് : നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം

നടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ആഗസ്റ്റ് 26) വൈകീട്ട് മൂന്നിന് ബാങ്ക് അങ്കണത്ത് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവ്വഹിക്കും. ജി.എസ് ജയലാൽ എം.എൽ.എ അധ്യക്ഷനാകും. കോൺഫറൻസ് ഹാൾ ഉദ്ഘാടനം മുൻ എം പി പി.രാജേന്ദ്രൻ നിർവ്വഹിക്കും. മറ്റു ജനപ്രതിനിധികൾ, സഹകാരികൾ തുടങ്ങിയവർ പങ്കെടുക്കും.

News Image

സഹകരണ യാത്ര : കവിയൂർ സഹകരണ ബാങ്കുമായി ചർച്ച നടത്തി

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പത്തനംതിട്ട കവിയൂർ സർവ്വീസ് സഹകരണ ബാങ്ക് ടീം കോ-ഓപ്പറേറ്റീവ് സന്ദർശിച്ചു.  പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ ബാങ്ക് പ്രസിഡന്റ് അഡ്വ. രജിത് കുമാർ, ബോർഡ് അംഗം ഫിലിപ്പ്  എന്നിവരുമായി ചർച്ച നടത്തി.   ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു.
News Image

തുരുത്തിപ്പുറം സഹകരണ ബാങ്ക്: ഓണക്കാല വായ്പാ വിതരണവും പുരസ്കാര വിതരണവും

തുരുത്തിപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷ സ്പെഷ്യൻ വായ്പാ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള പുരസ്കാര വിതരണവും ബാങ്ക് പ്രസിഡന്റ് പി.വി ലാജു ഉദ്ഘാടനം ചെയ്തു. ഓണത്തോടനുബന്ധിച്ച് വനിതകൾക്ക് ടൂ വീലർ വാങ്ങുന്നതിന് പ്രത്യേക വായ്പ, സ്വർണ വള വാങ്ങുന്നതിന് ചുരുങ്ങിയ പലിശ നിരക്കിൽ 60,000 രൂപ, സമ്യദ്ധി നിക്ഷേപ പദ്ധതി, സ്വർണ്ണി വായ്പ എന്നിവ നൽകി വരുന്നു. ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ ഭരണ സമിതി അംഗങ്ങളായ ഡ്യൂയി ജോൺ , എം.വി മഹേഷ്, ആന്റണി തങ്കച്ചൻ , ഷൈനി തോമസ്, സെകട്ടറി എം.വി ഷൈമ എന്നിവർ സംസാരിച്ചു.

News Image

സഹകരണ യാത്ര : തിരുവാർപ്പ് സഹകരണ ബാങ്കുമായി പ്രോജക്ട് ചർച്ച

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട് തിരുവാർപ്പ് സർവ്വീസ് സഹകരണ ബാങ്കുമായി ടീം കോ-ഓപ്പറേറ്റീവ് ചർച്ച നടത്തി. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ -ഓർഡിനേറ്റർ ഷൈനിമോൾ , ബാങ്ക് പ്രസിഡന്റ് ബഷീർ, ജീവനക്കാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.   ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു.

News Image

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ 1600 ഓണച്ചന്തകൾ ആരംഭിക്കും

സഹകരണവകുപ്പിന്‍റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് സംസ്ഥാനത്ത് 1600 ഓണച്ചന്തകൾ തുടങ്ങുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ ഏഴുവരെ പ്രവർത്തിക്കുന്ന ഓണച്ചന്തയിൽ  13 ഇന നിത്യോപയോഗസാധനങ്ങൾ 50% വിലക്കുറവിൽ ലഭ്യമാകും. പൊതുവിപണിയിൽ നിന്നും 30% വരെ വിലക്കുറവിൽ സബ്‌സിഡി ഇനങ്ങളും, 10% - 40% വിലക്കുറവിൽ നോൺ-സബ്സിഡി ഇനങ്ങളും ലഭ്യമാകും. മിൽമയുടെ സ്പെഷ്യൽ ഓണ കിറ്റ് 297 രൂപയ്ക്ക് ലഭിക്കും. ഹോർട്ടി കോർപ്പുമായി സഹകരിച്ച് കർഷകരിൽ നിന്ന് ശേഖരിക്കുന്ന ജൈവ പച്ചക്കറികളും സഹകരണ സ്ഥാപനങ്ങൾ നേരിട്ട് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയും വില്പനയ്ക്കുണ്ടാകും. ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം 29ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

അരി-25 രൂപ, പച്ചരി- 23, പഞ്ചസാര- 22, വെളിച്ചെണ്ണ(500 മി.) - 46 , ചെറുപയർ- 74, മുളക്-75, മല്ലി- 79, ഉഴുന്ന്- 66, കടല-43 എന്നിവയാണ് പ്രധാന സബ്സിഡി ഇനങ്ങൾ. കൂടാതെ തേയില, സേമിയ, ഉള്ളി, സവാള, കിഴങ്ങ്, കറിപ്പൊടികൾ എന്നിവ പ്രത്യേക വിലക്കുറവിൽ ലഭിക്കും. ഇതോടൊപ്പം കാഷ്യൂ ഡെവലപ്പ്മെന്‍റ് കോർപറേഷന്‍റെ കശുവണ്ടിപ്പരിപ്പ് പൊതുമാർക്കറ്റിനേക്കാൾ 15 ശതമാനം വിലക്കുറവിൽ ലഭിക്കും. ഗുണനിലവാര പരിശോധനയിൽ അംഗീകാരം ലഭിക്കുന്നവ മാത്രമേ വിൽപനക്കായി എത്തിക്കുക. സഹകരണ സ്ഥാപനങ്ങൾ ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണമാത്രമാണ് വിൽപന നടത്തുക.

News Image

കടലും കടന്ന് ഹിറ്റായ കാര്‍ഷിക വിപ്ലവവുമായി വാരപ്പെട്ടി സഹകരണ ബാങ്ക്

കപ്പ വാങ്ങാന്‍ ആളില്ലാതെ കര്‍ഷകര്‍ വിഷമിക്കുന്നത് കണ്ടപ്പോള്‍ വിപണി കൂട്ടാന്‍ വാരപ്പെട്ടി സര്‍വ്വീസ് സഹകരണ ബാങ്ക് ആവിഷ്‌കരിച്ച പദ്ധതി ഇന്ന് വിദേശ വിപണിയില്‍  സൂപ്പര്‍ ഹിറ്റാണ്. തുടക്കത്തില്‍ പാഴാവുന്ന കപ്പ 15 രൂപ നിരക്കില്‍ സംഭരിച്ച് അരിഞ്ഞു വാട്ടി ഉണക്കി പായ്ക്കറ്റിലാക്കുകയായിരുന്നു. വിദേശ മലയാളികള്‍ക്കായി തയാറാക്കിയപ്പോള്‍ യോജ്യമായ മസാലയുടെ പായ്ക്കറ്റ് കൂടി ചേര്‍ത്തു.അതോടെ വിദേശ മലയാളികള്‍ക്കിടയില്‍ 'ടപ്പിയോക്ക വിത്ത് മസാല' സൂപ്പര്‍ ഹിറ്റായി. ആസ്‌ട്രേലിയ, ന്യൂസിലാന്റ്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് വാരപ്പെട്ടി ബ്രാന്റ് കപ്പയെത്തുന്നത്.


ഇങ്ങനെ,  കാര്‍ഷിക രംഗത്തെ ക്രിയാത്മകവും ജനോപകാരപ്രദവുമായ ഇടപെടലുകളാണ്
കോതമംഗലത്തുള്ള വാരപ്പെട്ടി സഹകരണ ബാങ്കിനെ കര്‍ഷകരുടെ സ്വന്തം ബാങ്കാക്കി മാറ്റുന്നത്.  തികച്ചും ഗ്രാമപ്രദേശമായ വാരപ്പെട്ടി വില്ലേജില്‍  ആധുനിക കൃഷി രീതികളും മാര്‍ക്കറ്റിംഗ് പദ്ധതികളും പരിചയപ്പെടുത്തുന്നതിലും ബാങ്ക് വിജയം കണ്ടു. തുടക്കം മുതല്‍ തന്നെ കര്‍ഷകര്‍ക്ക് താങ്ങായി നിന്നാണ് ബാങ്കിന്റെ വളര്‍ച്ച.

കര്‍ഷകര്‍ക്ക് വിത്തും വളവും കാര്‍ഷിക ഉപകരണങ്ങളും അനായാസം ലഭിക്കുന്നതിനായി ബാങ്ക് സ്ഥാപിച്ചതാണ് 'കാര്‍ഷിക ഉപകരണ സ്റ്റോര്‍ ' . വാര്‍പ്പെട്ടിക്കാരുടെ കൃഷിയുടെ ആരംഭം ഇവിടെ നിന്നാണ്. കര്‍ഷകര്‍ക്കാവശ്യമായ പച്ചക്കറിതൈ, വാഴക്കണ്ണ്, തെങ്ങിന്‍ തൈകള്‍, പ്ലാവിന്‍ തൈകള്‍ ,ആട്, കോഴി, മത്സ്യക്കുഞ്ഞുങ്ങള്‍ എന്നിവ ബാങ്ക് വിതരണം ചെയ്യുന്നു. 

  

കേര കര്‍ഷകരെ ലക്ഷ്യമിട്ട് കോക്കനട്ട് ഡവലപ്പ്മെന്റ് ബോര്‍ഡിന്റെ അംഗീകാരത്തോടെ  ബാങ്കിന്റെ ഒന്നര ഏക്കര്‍ സ്ഥലത്ത് സ്ഥാപിച്ച കോക്കനട്ട്  നഴ്സറി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ആദ്യവര്‍ഷം 2500 തെങ്ങിന്‍ തൈകളും കഴിഞ്ഞ വര്‍ഷം 10000 വിത്തു തേങ്ങ കോഴിക്കോട് കുറ്റ്യാടിയില്‍ നിന്നും നേരിട്ട് ശേഖരിച്ച് നട്ട്  മുളപ്പിച്ച് തൈകളാക്കി വിതരണം ചെയ്യാന്‍ കഴിഞ്ഞതും വലിയ നേട്ടമാണ്. ഈ വര്‍ഷവും തൈകള്‍ വിതരണത്തിനായി ഒരുങ്ങുന്നു.


സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി  തരിശായി കിടന്നിരുന്ന 6 ഏക്കര്‍ പാടശേഖരം ഏറ്റെടുത്ത്   ബാങ്ക് നേരിട്ട് നെല്‍കൃഷി ചെയ്തും ചരിത്രം രചിച്ചു.  ഇത് നാട്ടില്‍ നെല്‍കൃഷി വ്യാപിപ്പിക്കുതിന് ഒരു പ്രചോദനവുമായി .


കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംഭരിക്കാനും  മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണി വര്‍ദ്ധിപ്പിക്കാനും ബാങ്ക് കൊണ്ടുവന്ന ആശയം വലിയ വിജയമായി.

പച്ചക്കറികളും പഴങ്ങളും ശുദ്ധമായ രീതിയില്‍ ഉണക്കി സൂക്ഷിക്കുന്നതിനും ലഭ്യത കുറവുള്ള സമയത്ത് വിപണനം നടത്തുന്നതിനുമായി പുതിയ സാങ്കേതിക വിദ്യയായ ക്ലോസ്ഡ് ഹീറ്റ് പമ്പ് ഡീഹൈഡ്രേഷന്‍ വഴി വൈദ്യുതി ഉപയോഗിച്ച് ഉണക്കുന്ന രീതിയാണ് ബാങ്ക് നടപ്പാക്കുന്നത്. കര്‍ഷകര്‍ക്ക് നല്ല വില നല്‍കി വാങ്ങി ഉണക്കി സൂക്ഷിക്കുന്ന ചക്ക, ചക്കപ്പഴം, കപ്പ, പനാപ്പിള്‍, വാഴപ്പഴം, തുടങ്ങിയ എല്ലാ പഴങ്ങളും പച്ചക്കറികളും ഗുണമേന്മ നഷ്ടപ്പെടാതെ ഉണക്കി സൂക്ഷിക്കാന്‍ ഇതുവഴി സാധിക്കും.


പഴങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രത്യേക സാങ്കേതിക വിദ്യയും ബാങ്ക് നടപ്പാക്കിയിട്ടുണ്ട്. ഡീപ് ഫ്രീസ് ചെയ്ത് വാക്വംഫ്രൈയിംഗ് മെഷീന്‍ ഉപയോഗിച്ച് വളരെക്കുറച്ച് മാത്രം എണ്ണയില്‍ വറുത്തെടുക്കുന്ന രീതിയാണിത്.  എണ്ണ അമിതമായി ചൂടാകാതെയും സാധനങ്ങളുടെ ഗുണമേന്മയും യഥാര്‍ത്ഥ നിറവും നഷ്ടപ്പെടാതെയാണ് വറുത്തെടുക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുക വഴി എണ്ണ 62 ആവര്‍ത്തിവരെ ഉപയോഗിക്കാം. ഇങ്ങനെയുണ്ടാക്കുന്ന ചിപ്സുകള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും യഥേഷ്ടം ഉപയോഗിക്കാം.



2015 മുതല്‍ വാരപ്പെട്ടി ബ്രാന്റില്‍  AGMARK വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നുണ്ട്.  2017 മുതല്‍ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ ബാങ്ക് നേരിട്ട് വിപണനം നടത്തുന്നു.


മത്സ്യകൃഷിയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും മത്സ്യകൃഷിയെക്കുറിച്ച് അവബോധമുണ്ടാക്കുകയും ചെയ്യുതിനായി ഫിഷ്ടാങ്കും മത്സ്യകുഞ്ഞുങ്ങളേയും മീന്‍ തീറ്റയും അംഗങ്ങള്‍ക്ക് നല്‍കി ബാങ്ക് പരിധിയില്‍ 'വീട്ടിലൊരുകൂടമത്സ്യം'പദ്ധതി നടപ്പാക്കി.



ബാങ്കില്‍ നിന്നും സഹകാരികള്‍ക്ക് ആട്, പശു, പോത്ത് എന്നിവ വളര്‍ത്തുതിനായി വായ്പ നല്‍കുന്നുണ്ട്. കര്‍ഷകര്‍ക്ക് പൊതുമാര്‍ക്കറ്റിലേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഗുണമേന്‍മയുള്ള കാലിത്തീറ്റല ഭ്യമാക്കുക എ ലക്ഷ്യത്തോടെ കേരള ഫീഡ്സിന്റെ ഏജന്‍സി എടുത്ത് കാലത്തീറ്റ വിതരണം ചെയ്യുന്നത് ഏറെ സഹായകമാണ്.

ഈ ബാങ്കിന്റെ നേതൃത്വത്തില്‍ ഒരു കാര്‍ഷിക വിപണിയും പ്രവര്‍ത്തിച്ചു വരുന്നു.  സംഘത്തിലെ അംഗങ്ങളായ കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ച് അവരുടെ ഉത്പന്നങ്ങള്‍ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ശേഖരിച്ച് ലേലം ചെയ്ത് വില്‍പന നടത്തി കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പുവരുത്തുന്നു.


ഈ പദ്ധതികളെല്ലാം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനും ജനനന്മ ലക്ഷ്യംവച്ചുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കാനുമുള്ള പരിശ്രമത്തിലാണ് എം ജി രാമകൃഷ്ണന്‍ പ്രസിഡന്റും ടി ആര്‍ സുനില്‍ സെക്രട്ടറിയുമായ ഭരണസമിതി.



പ്രസിഡന്റ് എം ജി രാമകൃഷ്ണന്‍


സെക്രട്ടറി ടി ആര്‍ സുനില്‍


News Image

സഹകരണ യാത്ര : കാലടി കാഞ്ഞൂർ റൂറൽ സഹകരണ ബാങ്ക് സന്ദർശിച്ചു

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  കാലടി കാഞ്ഞൂർ റൂറൽ സഹകരണ ബാങ്ക് സന്ദർശിച്ച് ടീം കോ-ഓപ്പറേറ്റീവ്. പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ -ഓർഡിനേറ്റർ ഷൈനിമോൾ , ബാങ്ക് പ്രസിഡന്റ് ജോയ് പോൾ, സെക്രട്ടറി സിന്ദു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.   ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു. 

News Image

കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ: ധർണ നടത്തി

കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയേറ്റിന് സമീപം ധർണ്ണ നടത്തി. മുൻ മന്ത്രിയും കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റുമായ വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെ യ്തു. ന്യായമായ പെൻഷൻ അനുവദിക്കുക,
നിർത്തലാക്കിയ ഡി എ പുനഃസ്ഥാപിച്ച് കലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന ഡി എ അനുവദിക്കുക, പെൻഷൻ ബോർഡിൽ റിട്ടയർ ചെയ്തവരുടെ പ്ര തിനിധിയെ ഉൾപ്പെടുക, 2002ലെ ശമ്പളകുടിശിക, ഗ്രാറ്റിവിറ്റി എന്നിവ സുപ്രീം കോടതിയിലെ കേസ് പിൻവലിച്ച് അനുവദിക്കുക, മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക, പെൻഷൻ കേരള ബാങ്ക് വഴി നടപ്പിലാക്കുക, മെഡിക്കൽ അലവൻസ് വർധിപ്പിക്കുക, പെൻഷൻ പരിഷ്ക്കരണ കമ്മീഷൻ ശുപാർശകൾ
മുൻകാലത്തോടെ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.
സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വ.കരകുളം കൃഷ്ണപിള്ള മുഖ്യ പ്ര ഭാഷണം നടത്തി. പ്രസിഡന്റ് മുണ്ടേരി ഗംഗാധരൻ അധ്യക്ഷനായി. രാഷ്ട്രീയ  രംഗത്തെ പ്രമുഖർ , അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 

News Image

'ശുചിത്വം സഹകരണം' പദ്ധതിക്ക് തുടക്കമായി

അങ്കണവാടി മുതൽ എൽ.പി സ്‌കൂൾ തലം വരെയുള്ള കുട്ടികളിൽ മാലിന്യ സംസ്‌കരണശീലം വളർത്തുന്നതിനായി സഹകരണ വകുപ്പ് നടപ്പാക്കുന്ന 'ശുചിത്വം സഹകരണം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന മലയാളിയുടെ ശീലം മാറണമെന്നും പുതിയ മാലിന്യ നിർമ്മാർജ്ജന - ശുചിത്വ സംസ്ക്കാരം രൂപപ്പെടണമെന്നും മന്ത്രി പറഞ്ഞു. നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന മുഖ്യഘടകമാണ് ശുചിത്വം. മാലിന്യം ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുന്ന ശീലം വളരണം. കുട്ടികളിലൂടെയടക്കം പുതിയ ശുചിത്വ സംസ്കാരം വളർത്തിയെടുക്കുകയാണ് ശുചിത്വം സഹകരണം പദ്ധതിയുടെ ലക്ഷ്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും ഒരുമിച്ചു പ്രവർത്തിച്ചാൽ നാട്ടിൽ വലിയ മാറ്റം വരുത്താനാകും. ഈ നിലയിൽ സഹകരണ സംഘങ്ങളുടെ വ്യാപ്തി വർധിപ്പിക്കാനും ഇതിലൂടെ നാടിൻ്റെ സാമ്പത്തിക-സാമൂഹിക വളർച്ചയ്ക്കും പുരോഗതിക്കും സഹായകമായി  സംഘങ്ങൾക്ക് പ്രവർത്തിക്കാനും കഴിയുംവിധം സഹകരണ നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു.

കോട്ടയം തിരുവാർപ്പ് കിളിരൂർ സെന്റ് ഫ്രാൻസിസ് ഡി സാലസ് ചർച്ച് പാരീഷ് ഹാളിൽ നടന്ന പരിപാടിയിൽ ശുചിത്വം സഹകരണം ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. 
സഹകരണ രജിസ്ട്രാർ അലക്‌സ് വർഗീസ്  തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോനു നൽകി പരിശീലന കൈപുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ചു. 

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്,   സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ അംഗം കെ.എം. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
News Image

കൊടുവള്ളി സഹകരണ ബാങ്ക് :അഗ്രി എക്സ്പോയ്ക്ക് തുടക്കമായി

കൊടുവള്ളി സർവീസ് സഹകരണ ബാങ്കിന്റെ "അഗ്രി എക്സ്പോ 2022" കാർഷിക പ്രദർശനവും വിപണന മേളയും പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ഒ.പി.റഷീദ് അധ്യക്ഷനായി. വിവിധ സ്റ്റാളുകളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു,  സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ബിനു കെ, അസിസ്റ്റന്റ് ഡയറക്ടർ ലേഖ,  മുനിസിപ്പൽ കൗൺസിലർ സിപി നാസർ കോയ തങ്ങൾ, കെ ബാബു, കെ സി വേലായുധൻ, കൊടുവള്ളി കൃഷി ഓഫീസർ അപർണ, യൂണിറ്റ് ഇൻസ്പെക്ടർ മിനി ചെറിയാൻ തുടങ്ങിയവർ നിർവഹിച്ചു. കേരളത്തിലെ പ്രമുഖ കമ്പനികളും സഹകരണ സ്ഥാപനങ്ങളുടെ സ്റ്റാളുകളും കുടുംബശ്രീ സ്റ്റാളുകളും എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്. ബാങ്ക് വൈസ് പ്രസിഡണ്ട് കെ.സി.എൻ.അഹമ്മദ്കുട്ടി,സെക്രട്ടറി എ ജയശ്രീ, രാഷ്ട്രീയ പ്രതിനിധികൾ, ഭരണസമിതി അംഗങ്ങൾ, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 
News Image

കൈതാരം സഹകരണ ബാങ്ക് : പ്രതിഭാ സംഗമം നടത്തി

കൈതാരം സർവ്വീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമം നടത്തി. ബാങ്കിന്റെ ഹെഡ് ഓഫീസിന് സമീപം നടന്ന പ്രതിഭാ സംഗമം കെ ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ സതീശൻ അധ്യക്ഷനായി. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെയും പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിമ്ന സന്തോഷ്, കോട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ ഷാജി, ബാങ്ക് സെക്രട്ടറി ഇ.പി ശ്രീജ, ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
News Image

ഹ്രസ്വകാല കാർഷിക വായ്പകൾക്ക് 1.5% പലിശയിളവ്

ഹ്രസ്വകാല കാർഷിക വായ്പകൾക്ക് പലിശയിളവ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മൂന്നു ലക്ഷം വരെയുള്ള വായ്പകൾക്ക് ഒന്നര ശതമാനമാണു പലിശയിളവ്. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതോടെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഹ്രസ്വകാല കാര്‍ഷിക വായ്പകളുടെ പലിശ ഇളവ് 1.5% ആയി പുനഃസ്ഥാപിക്കും. ഇതിലൂടെ, 2022-23 മുതല്‍ 2024-25 വരെയുള്ള വരെയുള്ള സാമ്പത്തിക വര്‍ഷത്തേക്കു വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍(പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ മേഖലാ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, കംപ്യൂട്ടറൈസ്ഡ് പിഎസിഎസ് - പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍) കര്‍ഷകര്‍ക്ക് 3 ലക്ഷം രൂപ വരെ ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കുന്നതിന് 1.5% പലിശ ഇളവ് നല്‍കും. 

News Image

സഹകരണ യാത്ര : പറവൂർ SNVRC ബാങ്ക് സന്ദർശിച്ച് ടീം കോ-ഓപ്പറേറ്റീവ്

നമ്പാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  പറവൂർ SNVRC ബാങ്ക് സന്ദർശിച്ച് ടീം കോ-ഓപ്പറേറ്റീവ് .  പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ -ഓർഡിനേറ്റർ ഷൈനിമോൾ , ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.   ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു.
News Image

പറവൂര്‍-വടക്കേക്കര സഹകരണ ബാങ്ക് : സ്‌കോളര്‍ഷിപ്പ്, എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു

പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ  സ്‌കോളര്‍ഷിപ്പ്, എന്‍ഡോവ്‌മെന്റ് വിതരണം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ ബി മനോജ് അദ്ധ്യക്ഷനായി. യാഗത്തില്‍ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തില്‍ ബാങ്കിനു ലഭിച്ച ISO 9001 - 2015 സര്‍ട്ടിഫിക്കറ്റ് വെഞ്ചൂറ അസോസിയേറ്റ്‌സ് ലീഡ് ഓഡിറ്റര്‍ വരുണ്‍ ഗണേഷില്‍ നിന്നും ബാങ്ക് പ്രസിഡന്റ് എ ബി മനോജ് ഏറ്റുവാങ്ങി. 2022 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള എന്‍ഡോവ്‌മെന്റും സ്‌കോളര്‍ഷിപ്പും ചിറ്റാറ്റുകര പഞ്ചായത്തിലെ എല്‍ പി, യു പി സ്‌കൂളുകളിലെ നാല്, എഴ് ക്ലാസുകളില്‍  ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഉള്ള അവാര്‍ഡുകളും വിതരണം ചെയ്തു.  സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചിറ്റാറ്റുകര,വടക്കേക്കര പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ ക്വിസ് മത്സരത്തിലും ബാങ്കിലെ സ്വരാജ് സ്വാശ്രയ ഗ്രൂപ്പുകള്‍ക്കായി നടത്തിയ ദേശഭക്തിഗാന മത്സരങ്ങളിലും വിജയികളായവര്‍ക്ക് അവാര്‍ഡുകളും വിതരണം ചെയ്തു. ഭരണ സമിതി അംഗം കെ.എസ്.ജനാര്‍ദ്ദനന്‍, രാജു ജോസ്, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ ആന്റണി ജോസഫ്.കെ., പറവൂര്‍ അസി. രജിസ്ട്രാര്‍ ടി.എം.ഷാജിത, ലക്ഷ്മി കോളേജ് പ്രിന്‍സിപ്പാള്‍ എം വി ജോസ് മാസ്റ്റര്‍, വെഞ്ചൂറ അസോസിയേറ്റ്‌സ് ലീഡ്ഓഡിറ്റര്‍ വരുണ്‍ ഗണേഷ്, ഭരണ സമിതി അംഗങ്ങള്‍,സെക്രട്ടറി കെ. എസ്. ജയ്‌സി തുടങ്ങിയവര്‍ സംസാരിച്ചു.

News Image

'ശുചിത്വം സഹകരണം'പദ്ധതി : സംസ്ഥാനതല ഉദ്ഘാടനം

അങ്കണവാടി മുതല്‍ എല്‍.പി സ്‌കൂള്‍ തലം വരെയുള്ള കുട്ടികളില്‍ മാലിന്യ സംസ്‌കരണശീലം വളര്‍ത്തുന്നതിനായി നടപ്പാക്കുന്ന 'ശുചിത്വം സഹകരണം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 18) ഉച്ചക്ക് മൂന്നിന് കോട്ടയം തിരുവാര്‍പ്പ് കിളിരൂര്‍ സെന്റ് ഫ്രാന്‍സിസ് ഡി സാലസ് ചര്‍ച്ച് പാരീഷ് ഹാളില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷയാകും. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. സഹകരണ രജിസ്ട്രാര്‍ അലക്സ് വര്‍ഗീസ് പരിശീലന കൈപുസ്തകം പ്രകാശനം ചെയ്യും. തിരുവാര്‍പ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ. മേനോന്‍ കൈപുസ്തകം ഏറ്റുവാങ്ങും. വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയുടെ തുടര്‍ച്ചയായി ഇ-നാട് സഹകരണ സംഘവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ അംഗം കെ.എം. രാധാകൃഷ്ണന്‍, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എന്‍. വിജയകുമാര്‍, സഹകരണ സംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ എസ്. ജയശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബെവിന്‍ ജോണ്‍, വനിതാ ശിശുക്ഷേമ വകുപ്പ് പ്രോജക്ട് ഓഫീസര്‍ ജെബിന്‍ ലോലിത സെയ്ന്‍, മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കില്‍, ചെങ്ങളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം. കമലാസനന്‍, കാഞ്ഞിരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം. മണി, തിരുവാര്‍പ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ് ബഷീര്‍, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ഏറ്റുമാനൂര്‍ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജെസി നൈനാന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി.ടി. രാജേഷ്, കെ.ആര്‍. അജയ്, പി.എസ്. ഷീനമോള്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.എം ബിന്നു, ഫോബ്സ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് രാജീവ് ജോര്‍ജ്, ഇ-നാട് യുവജന സഹകരണ സംഘം പ്രസിഡന്റ് സജേഷ് ശശി എന്നിവര്‍ പങ്കെടുക്കും.
News Image

സഹകരണ യാത്ര : ചെറുന്നിയൂർ സഹകരണ ബാങ്കുമായി ചർച്ച നടത്തി

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ  ചെറുന്നിയൂർ സർവ്വീസ് സഹകരണ ബാങ്കുമായി ചർച്ച നടത്തി.  സെക്രട്ടറി അനിത  ചർച്ചയിൽ പങ്കെടുത്തു. ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു. 

News Image

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് :മലപ്പുറം ജില്ലാ സമ്മേളനം നടന്നു

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 34-ാമത് മലപ്പുറം ജില്ലാ സമ്മേളനം എ. പി. അനിൽകുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്തു. സഹകരണമേഖലയെ ഒരു പോറൽ പോലുമില്ലാതെ സംരക്ഷിക്കാൻ എല്ലാവരും ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ ആശ്രയിക്കുന്നത് ഏറെയും ഗ്രാമീണ ജനതയും സാധരണക്കാരുമാണ്. സർക്കാർ മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന മേഖലയും സഹകരണമാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയുടെ മുഖ്യപങ്കും ഈ മേഖലയുടേതാണ്. എന്നാൽ ഉത്തരവാദിത്തത്തോടെ ഈ മേഖലയെ സംരക്ഷിക്കേണ്ട കേന്ദ്ര -കേരള സർക്കാരുകളുടെ പല പ്രവർത്തനങ്ങളും ഈ മേഖലയുടെ പുരോഗതിക്കെതിരാണ്. ഇവയെയൊക്കെ അതിജീവിച്ചുകൊണ്ട് ഈ മേഖലക്ക് ഒരു കോട്ടവും തട്ടാതെ കാത്തുരക്ഷിക്കേണ്ട കടമ സഹകരണ ജീവനക്കാർക്കുണ്ട്. അതിനായി എംപ്ലോയീസ് ഫ്രണ്ട് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂർ  ഒ. സി. കെ. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് എം. രാമദാസ് അധ്യക്ഷത വഹിച്ചു. യാത്രയയപ്പ്‌ സമ്മേളനം ഡി. സി. സി. പ്രസിഡന്റ് വി. എസ്. ജോയ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. പി. സി. സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. വിരമിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, വി. അനിൽകുമാർ, കെ. അലവി, ടി. പി. രമാദേവി, ഷക്കീല എന്നിവർക്ക് യാത്രയയപ്പ്‌ നൽകി. പ്രൊഫഷണൽ എക്സല്ലൻസ് എന്ന വിഷയത്തിൽ പി. വി. സുരേന്ദ്രനാഥ് മോട്ടിവേഷൻ ക്ലാസ്സ്‌ നയിച്ചു .മുൻ ഡി. സി. സി. പ്രസിഡന്റ് അന്തരിച്ച വി. വി. പ്രകാശിന്റെ സ്മരണിക എ. പി. അനിൽകുമാർ പ്രകാശനം ചെയ്തു.
News Image

സഹകാരി സ്പീക്കിംഗ് - സഹകാരി സംസാരിക്കുന്നു

സഹകരണ മേഖലയെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള വ്യാപക പ്രചരണത്തിനെതിരെ
സഹകാരികളുടെ ശബ്ദം സഹകരണരംഗം ന്യൂസിലൂടെ പൊതു സമൂഹത്തിലെത്തുന്നു.

കേരളത്തിലെ മികച്ച സഹകരണ ബാങ്കുകളിലൊന്നായ പാറക്കടവ് സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സി.എം സാബു സംസാരിക്കുന്നു..

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ ഒറ്റപ്പെട്ട സംഭവം മാത്രമാണ്. പ്രാഥമിക സഹകരണ സംഘങ്ങൾ ജന ജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും  പ്രതിസന്ധികളിൽ ഒപ്പം നിൽക്കുകയും ചെയ്യുന്നവയാണ്. ഞങ്ങളുടെ ബാങ്കായ പാറക്കടവ് സർവ്വീസ് സഹകരണ ബാങ്ക് തന്നെ കിടപ്പു രോഗികളെ സൗജന്യമായി വീട്ടിൽ പോയി ചികിത്സിക്കുന്നത് ഉൾപ്പെടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾ, 65 വയസ് കഴിഞ്ഞവർക്ക് പെൻഷൻ, ചികിത്സാ സഹായം എന്നിവ നൽകി വരുന്നുണ്ട്. ഇതു കൂടാതെ പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ഓടിയെത്താവുന്ന ഇടമാണ് സഹകരണ പ്രസ്ഥാനങ്ങൾ. ഇത്തരത്തിൽ സഹകരണ ബാങ്കുകളെ ആശ്രയിക്കുന്ന സാധാരണക്കാരെ തകർക്കുന്നതാണ് സഹകരണ പ്രസ്ഥാനത്തിന് എതിരെയുണ്ടാക്കുന്ന എല്ലാ നീക്കങ്ങളും. കേരളത്തിലെ സഹകരണ പ്രസ്ഥാനം സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങൾ നിക്ഷേപമായി ലഭിച്ചു കൊണ്ട് രൂപപ്പെടുത്തിയെടുത്തതാണ്. ആ നിക്ഷേപത്തിൽ കണ്ണ് വക്കുന്ന ന്യൂ ജൻ ബാങ്കുകൾക്ക് ഒപ്പം നിന്നുകൊണ്ട് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലുളള മാധ്യമ വേട്ടയാണ് നടക്കുന്നത്. എന്നാൽ നിരവധി പ്രതിസന്ധികളിലൂടെ കടന്നുവന്ന സഹകരണ പ്രസ്ഥാനങ്ങൾ ഈ പ്രതിസന്ധിയെയും അതിജീവിക്കുക തന്നെ ചെയ്യും.

News Image

പട്ടാമ്പി സഹകരണ ബാങ്ക്: ഫുട്ബോൾ ടർഫ് ഉദ്ഘാടനം

പട്ടാമ്പി സർവ്വീസ് സഹകരണ ബാങ്ക് മുതുതല പറക്കാട് നിർമ്മിച്ച ഫുട്ബോൾ ടർഫിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 18 ന് രാവിലെ 9 ന് കായിക, ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവ്വഹിക്കും. സംസ്ഥാനത്ത് സഹകരണ മേഖലയിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ ഫുട്ബോൾ ടർഫാണിത്. മുഹമ്മദ് മുഹ്സിൻ എം.എൽ എ അധ്യക്ഷനാകും. സന്തോഷ് ട്രോഫി മുൻ കേരള ക്യാപ്റ്റനും എം.എസ്.പി മുൻ കമാൻഡന്റുമായ യു.ഷറഫ് അലി കിക്ക് ഓഫ് നിർവ്വഹിക്കും. ബാങ്ക് പ്രസിഡന്റ് കെ.പി അജയകുമാർ, മറ്റ് രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ, മറ്റ് സഹകാരികൾ തുടങ്ങിയവർ പങ്കെടുക്കും.
News Image

സഹകരണ യാത്ര : വാമനപുരം സഹകരണ ബാങ്കുമായി ചർച്ച നടത്തി

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്   ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ  വാമനപുരം സർവ്വീസ് സഹകരണ ബാങ്കുമായി ചർച്ച നടത്തി.  പ്രസിഡന്റ് രാജീവ് പി നായർ , സെക്രട്ടറി ഷിബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു.
News Image

ഓണം സമാശ്വാസ സഹായത്തിന് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായവരും 2022 ലെ ഓണക്കാലത്ത് ബോണസ് / ഫെസ്റ്റിവൽ അലവൻസ് ലഭിക്കാത്തവരുമായ സഹകരണ സംഘം ജീവനക്കാർക്ക് ബോർഡിൽ നിന്നും ഓണം സമാശ്വാസ സഹായത്തിന് അപേക്ഷിക്കാം. സാമ്പത്തിക ബാധ്യതയെ തുടർന്ന് പ്രവർത്തനം ഇല്ലാത്ത സഹകരണ സംഘം രജിസ്ട്രാറുടെയും കയർ, കൈത്തറി, ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് വ്യവസായം തുടങ്ങിയ ഇതര വകുപ്പുകളുടെയും ഭരണ നിയന്ത്രണത്തിലുള്ള വെൽഫെയർ ബോർഡിൽ അംഗങ്ങളായ ദുർബ്ബല വിഭാഗത്തിൽപ്പെട്ട സഹകരണ സംഘം ജീവനക്കാർക്കും കമ്മീഷൻ ഏജന്റുമാർക്കും അപേക്ഷിക്കാം. പ്രവർത്തനം നിന്നതിനാൽ 2022 വർഷത്തെ ഓണം ബോണസ് / ഫെസ്റ്റിവൽ അലവൻസ് സംഘത്തിലെ ജീവനക്കാർക്ക് നൽകാൻ സാധിക്കുകയില്ലെന്ന സംഘം പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സത്യവാങ്മൂലം ഉൾപ്പെടെയുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ സ്ഥാപനത്തിന്റെ ഭരണ നിയന്ത്രണ ചുമതലയുള്ള താലൂക്ക് / ജില്ലാതല ഉദ്യോഗസ്ഥന്റെ ശുപാർശ സഹിതം ബോർഡിന്റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ സമർപ്പിക്കണം. ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും www.kscewb.kerala.gov.in ൽ ലഭിക്കും. ഫോൺ - 0471 2333300

News Image

സഹകരണ യാത്ര : കരകുളം സഹകരണ ബാങ്ക് സന്ദർശിച്ചു

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ  കരകുളം സർവ്വീസ് സഹകരണ ബാങ്ക് സന്ദർശിച്ചു.  പ്രസിഡന്റ് എൻ ശങ്കരൻ നായരുമായി ചർച്ച നടത്തി. ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു. 

News Image

പറവൂർ വടക്കേക്കര സഹകരണ ബാങ്ക്: ക്വിസ് മത്സരം സംഘടിപ്പിച്ചു

75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്കിന്റെ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം  സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് ഉദ്ഘാടനം ചെയ്തു. ലക്ഷ്മി കോളേജ് പ്രിൻസിപ്പാൾ എം.വി.ജോസ്  മാസ്റ്റർ പ്രശ്നോത്തരിക്ക് നേതൃത്വം നൽകി. സെക്രട്ടറി കെ.എസ് ജയ്സി, ഭരണ സമിതി അംഗം രാജു ജോസ് , ലൈബ്രറേറിയൻ സോമശേഖരൻ കർത്ത തുടങ്ങിയവർ സംസാരിച്ചു.
ഹയർ സെക്കൻഡറി വിഭാഗത്തിൽ SNMHSS മൂത്തകുന്നം ഒന്നാം സ്ഥാനത്തും HMYSHS കൊട്ടുവള്ളിക്കാട് രണ്ടാം  സ്ഥാനത്തും GHSS പുതിയകാവ് മൂന്നാം സ്ഥാനത്തും, ഹൈ സ്കൂൾ വിഭാഗത്തിൽ GHSS പുതിയകാവ് ഒന്നാം സ്ഥാനത്തും SNMHSS മൂത്തകുന്നം രണ്ടാം സ്ഥാനത്തും HMYSHS കൊട്ടുവള്ളിക്കാട് മൂന്നാം സ്ഥാനത്തും,UP  വിഭാഗത്തിൽ SNMHS മൂത്തകുന്നം ഒന്നാം സ്ഥാനത്തും HMYSHS കൊട്ടുവള്ളിക്കാട് രണ്ടാം  സ്ഥാനത്തും St.Peters UPS തുരുത്തിപ്പുറം  മൂന്നാം സ്ഥാനത്തും, LP വിഭാഗത്തിൽ SNMGLPS കൊട്ടുവള്ളിക്കാട് ഒന്നാം സ്ഥാനത്തും GMLPS വടക്കേക്കര രണ്ടാം സ്ഥാനത്തും OLSAI കുഞ്ഞിത്തൈ മൂന്നാം സ്ഥാനത്തും എത്തി വിജയികളായി. ഇവർക്കുള്ള ഉപഹാരങ്ങൾ ആഗസ്റ്റ് 15 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ  ചടങ്ങിൽ വിതരണം ചെയ്യും.
News Image

മാനന്തവാടി കാർഷിക സഹകരണ ബാങ്കിന്റെ പേരിൽ വ്യാജ വായ്പാ ആപ്പ്; പിന്നിൽ ചൈനീസ് സംഘം

മാനന്തവാടി കാർഷിക സഹകരണ ബാങ്കിന്റെ പേരിൽ വായ്പാ ആപ്പ് തട്ടിപ്പ്. തട്ടിപ്പിന് പിന്നിൽ ചൈനീസ് സംഘം. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളിയുടെ നേതൃത്വത്തിലുള്ള സൈബർ സെക്യൂരിറ്റി കമ്പനിയാണ് തട്ടിപ്പ് കണ്ടെത്തിയത്.  വ്യക്തികളുടെ മൊബൈൽ ഫോണിലേയ്ക്ക്, ഉപാധികളില്ലാതെ ലോൺ ലഭിക്കും, പണം ഉടൻ തന്നെ പിൻവലിക്കാനും കഴിയും  എന്നതരത്തിൽ ബാങ്കിന്റെ പേരിൽ മെസേജ് ലഭിക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. മെസേജിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന നിമിഷം തന്നെ ചൈനീസ് ലോൺ ആപ്പിന്റെ സെർവറിലേയ്ക്കാണ് നയിക്കുന്നത്. പണം പിൻവലിക്കുന്നതിനായി ഇവിടെ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷം തന്നെ ഫോണിലുള്ള . കോൺടാക്ടുകൾ, ഫോട്ടോ, എസ് എം എസുകൾ വീഡിയോ തുടങ്ങി സർവ വിവരങ്ങളും തട്ടിപ്പുകാരുടെ കയ്യിലെത്തും. പണം തിരിച്ചടയ്ക്കാനായി ഇക്കൂട്ടർ നടത്തുന്ന ഭീഷണിക്ക് പിന്നാലെയാണ് സമ്പൂർണ സ്വകാര്യ വിവരങ്ങളും കൈവശപ്പെടുത്തുന്നതും അത് ദുരുപയോഗം ചെയ്യുന്നതും. ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ കമ്പനിയായ ടെക്നിസാക്ന്റാണ് തട്ടിപ്പിന് പിന്നിലെ ചൈനീസ് ശൃംഖലയെ കണ്ടെത്തിയത്. മലയാളിയായ നന്ദകിഷോർ ഹരികുമാറാണ് കമ്പനിക്ക് നേതൃത്വം നൽകുന്നത്. 
News Image

സഹകരണ യാത്ര : കല്ലിയൂര്‍ സഹകരണ ബാങ്കുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം : നബാര്‍ഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്   ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടര്‍ മധു ചെമ്പേരി, കോ -ഓര്‍ഡിനേറ്റര്‍ ഷൈനിമോള്‍ എന്നിവര്‍  കല്ലിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കുമായി ചര്‍ച്ച നടത്തി.  സെക്രട്ടറി സെക്രട്ടറി ബിന്ദു, ബാങ്ക് ജീവനക്കാരായ എസ് വിഷ്ണു, സത്യശീലന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

News Image

അതിഥി തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച്‌ കോട്ടച്ചേരി സഹകരണ ബാങ്കിന്റെ ആംബുലൻസ്

ജോലിക്കിടയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച  അതിഥി തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ തുണയായത് കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് . തിങ്കളാഴ്ച മരിച്ച രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മറ്റ് ആംബുലൻസ് ഡ്രൈവർമാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ  ആംബുലൻസ് ഡ്രൈവറായ സബിൻ ഈ ഉദ്യമം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം മൃതദേഹവുമായി രാജസ്ഥാനിലെ കരയുളി ഗ്രാമത്തിലേക്ക് പോവുകയും ബുധനാഴ്ച തിരിച്ച് മടങ്ങുകയും ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിയും യുവാവുമായ സബിൻ നാല് വർഷത്തോളമായി കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്തു വരികയാണ്.  ഹിമാചൽ പ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി ദൂര യാത്രകൾ വേണ്ടി വരുമ്പോഴും സബിൻ ഏറ്റെടുക്കാറുണ്ട്. ജനസേവനമാണ് ആംബുലൻസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ലാഭേച്ഛയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും  ബാങ്ക് അധികൃതർ പറഞ്ഞു. കോവിഡ് സമയത്ത് വിദ്യാർത്ഥികളെയും മറ്റും നാട്ടിലെത്തിക്കാൻ വിവിധ സ്ഥലങ്ങളിലേക്ക് സൗജന്യ സർവ്വീസ് നടത്തിയിട്ടുണ്ട്.



ആംബുലൻസ് ഡ്രൈവർ സബിൻ

News Image

സഹകരണ ബാങ്കുകളുടെ നിക്ഷേപം സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും: മന്ത്രി വി എന്‍ വാസവന്‍

ക്രമക്കേട് നടന്ന സഹകരണ ബാങ്കുകളിലെ നിക്ഷേപം  സംരക്ഷിക്കാനായി  സഹകരണ സംരക്ഷണ നിധി രൂപീകരിക്കാനും നിക്ഷേപ ഗ്യാരന്റി ബോര്‍ഡില്‍ നിയമ ഭേദഗതി വരുത്താനും തീരുമാനമായതായി സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സഹകരണ സംരക്ഷണ നിധി രൂപീകരിക്കാന്‍ സംഘങ്ങളുടെ മിച്ച ധനവും കരുതല്‍ ധനവും ഉപയോഗപ്പെടുത്തും. നിക്ഷേപകര്‍ക്ക് പലിശ കൃത്യമായി കൊടുക്കുന്നതിനുള്ള ഒരു സഞ്ചിതനിധിയായാണ് രൂപീകരിക്കുന്നത്. ബാങ്കുകളില്‍ ഇത്തരത്തില്‍ പ്രതിസന്ധി നേരിട്ടാല്‍ ഇതിനെ മറകടക്കാന്‍ കൃത്യമായി പ്രൊജക്ട് തയ്യാറാക്കി മുന്നോട്ടു പോകുമെന്ന് ഉറപ്പ് നല്‍കുന്ന ബാങ്കുകളെ സംരക്ഷിക്കാന്‍ ഈ ധനം ഉപയോഗപ്പെടുത്തും.  ഇതിനായി ആദ്യത്തെ ഒരുവര്‍ഷം മൊറട്ടോറിയം പ്രഖ്യാപിക്കുകയും പിന്നീടുള്ള വര്‍ഷങ്ങളില്‍ റി പേയ്‌മെന്റ് ആരംഭിക്കുകയും ചെയ്യും. ഇങ്ങനെ പ്രതിസന്ധിയിലായ സംഘത്തെ പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരാനാകും എന്നാണ് കരുതുന്നത്.  ക്രമക്കേടു നടന്ന സംഘങ്ങളില്‍ പണം ഈടാക്കേണ്ടവരില്‍ നിന്ന് ഈടാക്കുകയും ചെയ്യും.

ഇതുകൂടാതെ, നിക്ഷേപ ഗ്യാരന്റി ബോര്‍ഡിന്റെ നിയമമനുസരിച്ച് ലയനം നടക്കുന്ന ബാങ്കുകള്‍ക്ക് 2 ലക്ഷം രൂപ നല്‍കുന്നതിന്റെ പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു. ഇനിമുതല്‍ ക്രമക്കേടിലൂടെ പ്രതിസന്ധി നേരിടുന്ന ബാങ്കുകള്‍ക്കും ഇത് പ്രയോജനപ്പെടുത്തുന്നതിന് നിയമം ഭേദഗതി വരുത്താന്‍ തീരുമാനമായതായും മന്ത്രി പറഞ്ഞു.

കരുവന്നൂര്‍ തട്ടിപ്പ്: നിക്ഷേപകര്‍ക്ക് 35 കോടി നല്‍കും

കരുവന്നൂര്‍ ബാങ്കിലെ കാലാവധി പൂര്‍ത്തിയായ(mature deposit) നിക്ഷേപങ്ങള്‍ തിരിച്ചു നല്‍കുന്നതിന് നിക്ഷേപരകരുമായി സംസാരിച്ച് 35 കോടി നാളെ മുതല്‍ തിരിച്ച് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി 10 കോടി സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ നിന്നും റിസ്‌ക് ഫണ്ടില്‍ നിന്നും നല്‍കും. 25 കോടി രൂപ കേരളബാങ്കില്‍ നിന്ന് നല്‍കും. ഇതു കൂടാതെ ചികിത്സയ്ക്ക് പണമില്ലാതെ സ്ത്രി മരമപ്പെട്ട കുടുംബത്തിന്റെ  
മുഴുവന്‍ നിക്ഷേപവും നാളെ തിരിച്ച് നല്‍കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു


News Image

സഹകരണ യാത്ര : മേലാറ്റൂർ സഹകരണ ബാങ്ക് സന്ദർശിച്ചു

നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട്   ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി, കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ  മേലാറ്റൂർ സർവ്വീസ്  സഹകരണ ബാങ്ക് സന്ദർശിച്ചു.  സെക്രട്ടറി മൂസമിൽ ഖാനുമായി   ചർച്ച നടത്തി. ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു.
News Image

സഹകാരി സ്പീക്കിംഗ്

സഹകരണ മേഖലയെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള വ്യാപക പ്രചരണത്തിനെതിരെ
സഹകാരികളുടെ ശബ്ദം സഹകരണരംഗം ന്യൂസിലൂടെ പൊതു സമൂഹത്തിലെത്തുന്നു.

കേരളത്തിലെ മികച്ച സഹകരണ ബാങ്കുകളിലൊന്നായ കുഴുപ്പിള്ളി സഹകരണ ബാങ്കിന്റെ പ്രസിഡന്റ് എം.സി സുനിൽ കുമാർ സംസാരിക്കുന്നു..

സഹകരണ പ്രസ്ഥാനങ്ങൾ അപകടത്തിലാണ് എന്ന നിലയിലാണ് മാധ്യമങ്ങളിൽ റിപ്പോർട്ട് വരുന്നത്. ഇതിനെ മറികടക്കുന്നതിന് സർക്കാർ മുന്നിട്ടിറങ്ങണം. സഹകരണ പ്രസ്ഥാനങ്ങളുടെ അനിവാര്യതയും പ്രാധാന്യവും ജനങ്ങളിലേക്കെത്തിക്കണം. ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇതിൽ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. ഇത്തരത്തിൽ ക്രമക്കേട് കാണിക്കുന്നവർക്കെതിരെ കൃത്യമായി നടപടി എടുക്കുകയും അത് ജനങ്ങളിലേക്ക് എത്തുകയും വേണം. പല സഹകരണ പ്രസ്ഥാനങ്ങളെയും തകർച്ചയിൽ നിന്ന് വിജയത്തിലേക്കെത്തിച്ച , സഹകരണ മേഖലയെ ജീവനായി കണ്ട് പ്രവർത്തിക്കുന്ന സഹകാരികളുണ്ട്. അവരുടെ ആത്മാർത്ഥതയ്ക്കും അഭിമാനത്തിനും പോറലേൽക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. ഇതിനെ മറികടക്കാൻ എല്ലാ കാര്യങ്ങളും നിക്ഷേപകർക്ക് ബോധ്യപ്പെടുന്ന വിധത്തിൽ സുതാര്യമായി തന്നെ ചേയ്യേണ്ടതുണ്ട്. കൂൾ ബാർ തുടങ്ങുന്നതു മുതൽ എയർപോട്ട് വരെയുള്ള കാര്യങ്ങൾക്ക് സർക്കാരിനോട് ഒപ്പം നിൽക്കുന്ന രീതിയിൽ സഹകരണ മേഖല വളർന്നു കഴിഞ്ഞു. കേരളത്തിന്റെ അച്ചുതണ്ടെന്ന് പറയുന്നത് സഹകരണ മേഖലയാണ്.  പ്രസ്ഥാനത്തിന്റെ നിലനിൽപ്പിന് മണി മാനേജ്മെന്റ് കൃത്യമായി നടപ്പാക്കണം. അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കി  നേതൃസ്ഥാനത്തുള്ളവർ സുതാര്യമായി കാര്യങ്ങൾ നടപ്പാക്കുന്നതാണ് സഹകരണ പ്രസ്ഥാനങ്ങളുടെ വിജയം.


News Image

മാവേലിക്കര സഹകരണ ബാങ്ക് തട്ടിപ്പ്: ആറ് വർഷമായിട്ടും നിക്ഷേപകർക്ക് പണം കിട്ടിയിട്ടില്ല

2016 ഡിസംബറിലാണ് മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിൽ തട്ടിപ്പ് കണ്ടെത്തിയത്.38 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു ആദ്യ ഘട്ടത്തിൽ കണക്കാക്കിയിരുന്നത്.എന്നാൽ വിശദമായ അന്വേഷണത്തിൽ 60 കോടിക്ക് മുകളിലായിരുന്നു തട്ടിപ്പ് എന്ന് കണ്ടെത്തുകയായിരുന്നു.വ്യാജ വായ്‌പ ,ഉരുപ്പിടിയില്ലാതെ സ്വർണ്ണപണയത്തിന്മേൽ വായ്പ, സ്ഥിര നിക്ഷേപത്തിന് വ്യജ സർട്ടിഫിക്കറ്റ് എന്നിങ്ങനെ വിവിധ  രീതിയികളിലായിരുന്നു തട്ടിപ്പ് നടന്നത്.തഴക്കര ശാഖാ മാനേജർ ,അന്നത്തെ ബാങ്ക് പ്രസിഡന്റ് ,സെക്രട്ടറി,രണ്ട്‌ ജീവനക്കാർ എന്നിവരായിരുന്നു പ്രതികൾ .2017 മാർച്ചിൽ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു ,പക്ഷെ പുരോഗതിയുണ്ടായില്ല .പിന്നീട് നിക്ഷേപകർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ .ആലപ്പുഴ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു.അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു .ബാങ്ക് ഹെഡ് ഓഫീസിനു മുന്നിൽ നിക്ഷേപം തിരിച്ചു കിട്ടാൻ നിക്ഷേപകർ സമരം ചെയ്യുന്നു .ചികിത്സക്ക് പോലും പണമില്ലതെ ബുദ്ധിമുട്ടുന്ന നിരവധി നിക്ഷേപകരുണ്ട് ഇക്കൂട്ടത്തിൽ.60 ശതമാനം നിക്ഷേപകരും 60 വയസ്സ് പിന്നിട്ടവരാണ്.6 വർഷമായിട്ടും ഇവരുടെ കണ്ണീരൊപ്പാൻ ഒരു നടപടികളും ഇത് വരെ ഉണ്ടായിട്ടില്ല. 















News Image

തട്ടിപ്പു നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം വി .എസ് വിജയരാഘവൻ

സഹകാരി സ്പീക്കിങ് 
( സഹകാരികളുടെ ശബ്ദം സഹകരണരംഗം ന്യൂസിലൂടെ )
പാലക്കാട് ജില്ലയിലെ  എരിമയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും ,മുൻ എം .പി യും ,പ്രമുഖ സഹകാരിയുമായ വി .എസ് വിജയരാഘവൻ പറയുന്നു .
                                       കേരളത്തിന്റെ ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായ സഹകരണ മേഖല തകർന്നാൽ വട്ടിപ്പലിശക്കാരും ബ്ലേഡ് മാഫിയയും സ്വകാര്യ ബാങ്കുകളും ജനങ്ങളെ കൊള്ളയടിക്കും. കർഷകർക്ക് ഏതു സമയത്തും വായ്‌പ  നല്കാനും അവരെ സാമ്പത്തികമായി കൈ പിടിച്ചുയർത്താനും സഹകരണ മേഖല നൽകുന്ന പിന്തുണ വളരെ വലുതാണ്.ദേശസാത്കൃത ബാങ്കുകൾ കർഷകർക്ക് വായ്പ നല്കാൻ വിമുഖത കാട്ടുമ്പോൾ സഹായവുമായി എത്തുന്നത് സഹകരണ ബാങ്കുകളാണ്. ഒറ്റപ്പെട്ട ചില  സംഭവങ്ങളെ പെരുപ്പിച്ചു കാണിച്ച് മൊത്തം സഹകരണ പ്രസ്ഥാനവും തകർച്ചയിലാണെന്ന് ആക്ഷേപിക്കരുത് .അഴിമതിയും തട്ടിപ്പും നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം.അതിൽ രാഷ്ട്രീയം കലർത്തിയാൽ വലിയ വിലകൊടുക്കേണ്ടിവരും.
News Image

കൊങ്ങോർപ്പിള്ളി സഹകരണ ബാങ്ക് ബെസ്റ്റ് പെർഫോമൻസ് അവാർഡ് ഏറ്റുവാങ്ങി

എറണാകുളം: കേരള ബാങ്കിന്റെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് കൊങ്ങോർപ്പിള്ളി സഹകരണ ബാങ്കിന്. 2021-22 വർഷത്തിൽ പ്രാഥമിക സഹകരണ ബാങ്കുകളുടെ വിഭാഗത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനമാണ് നേടിയത്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ട മുറിക്കലിൽ നിന്ന് ബാങ്ക് പ്രസിഡന്റ് കെ ജി ഹരി അവാർഡ് ഏറ്റുവാങ്ങി. 25,000 രൂപയാണ് കാഷ് അവാർഡ്. മികച്ച നിക്ഷേപ വായ്പ, ഉപഭോക്‌തൃ സൗഹൃദ പ്രവർത്തനം, വായ്പ കുടിശ്ശിക നിവാരണം മറ്റ് പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് അവാർഡ് നൽകിയത്. ജില്ലയിലെ 150 പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നാണ് അവാർഡിന് അർഹരായവയെ തിരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റ് വി.എ ഷംസുദീൻ, മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ് കെ.ഡി റാണി തുടങ്ങിയവർ പങ്കെടുത്തു. 

News Image

സഹകരണ യാത്ര : വണ്ടൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിൽ

മലപ്പുറം: നബാർഡ്  SRF  സ്‌കീം പ്രകാരമുള്ള പ്രൊജക്റ്റുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,കോ -ഓർഡിനേറ്റർ ഷൈനിമോൾ എന്നിവർ  വണ്ടൂർ സഹകരണ ബാങ്കിലെത്തി പ്രസിഡൻറ് കെ.ടി മുഹമ്മദാലി ,സെക്രട്ടറി സുഭാഷ് എന്നിവരുമായി ചർച്ച നടത്തി. ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ " കാർഷിക വിജ്ഞാന ജാലകം ,കാർഷികരംഗത്തെ വിജയകഥകൾ എന്നീ പുസ്തകങ്ങൾ ബാങ്കിന് സമ്മാനിച്ചു. 







News Image

ടീം കോ -ഓപ്പറേറ്റീവിന്റെ സഹകരണ യാത്ര / കുളപ്പുള്ളി സഹകരണ ബാങ്ക്

സഹകരണ യാത്ര 
ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ഷൊർണ്ണൂരിനടുത്തുള്ള കുളപ്പുള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സന്ദർശിച്ചു. ബാങ്ക് പുതിയതായി ആരംഭിക്കാനിരിക്കുന്ന  കൃഷി കേന്ദ്രീകൃത പ്രോജെക്റ്റുമായി ബന്ധപ്പെട്ട് ചർച്ച നടത്തി .ബാങ്ക് പ്രസിഡൻറ് കെ .ടി .ജോർജിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ സെക്രട്ടറി വിനോദ് മേനോൻ,ബോർഡ് മെമ്പർ രഞ്ജിത്ത് ,പ്രോജക്റ്റ് കോ -ഓർഡിനേറ്റർ ഷൈനി മോൾ എന്നിവർ പങ്കെടുത്തു .ടീം കോ -ഓപ്പറേറ്റീവിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ കൃഷി സംബന്ധമായ പുസ്തകങ്ങൾ മധു ചെമ്പേരി ബാങ്കിന് സമ്മാനിച്ചു.
 



News Image

കരുവന്നൂർ ബാങ്കിന്റെ ബ്രാഞ്ചുകളല്ല കേരളത്തിലെ മറ്റു സഹകരണ ബാങ്കുകൾ

സഹകാരി സ്പീക്കിങ്ങ്
വിതുര സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി  സന്തോഷ് കുമാർ .പി  പറയുന്നു
                                                                             ഇപ്പോൾ സഹകരണ മേഖലയിൽ എന്തെങ്കിലും പ്രശ്നങ്ങളോ ,പ്രയാസങ്ങളോ ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദി ആരാണെന്നറിയാമോ..? . സഹകരണ മേഖലയെ തകർക്കാനായി രാഷ്‌ടീയമായി ഇടപെടുന്നു...അങ്ങനെയാണ് ,ഇങ്ങനെയാണ് എന്നൊന്നും പറയുന്നതിൽ കാര്യമില്ല. സഹകരണ മേഖലക്ക് അകത്തു നിന്നുള്ള ആളുകൾ തന്നെയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളുടെ ഉത്തരവാദികൾ .300 കോടി നിക്ഷേപമുള്ള ഒരു ബാങ്കാണ് കരുവന്നൂർ സഹകരണ ബാങ്ക്. പാവപ്പെട്ടവരുടെ പണമാണത്,സഹകരണ ബാങ്കുകളിൽ പണമിടുന്നത് വലിയ പണക്കാരല്ല തനി സാധാരണക്കാരാണ്.ഭരണ സമിതിയോടും,ജീവനക്കാരോടുമുള്ള വിശ്വാസത്തിന്റെ പുറത്താണ് അവർ സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത്.ആ വിശ്വാസത്തിന് മുകളിലാണ് ഇപ്പോൾ കരിനിഴൽ വീണിരിക്കുന്നത്.  പാവപ്പെട്ടവരുടെ വിയർപ്പ്പ കലർന്ന ആ പണമാണ് ജീവനക്കാരും ഭരണ സമിതി അംഗങ്ങളും കൊള്ളയടിച്ചത്. പണം നിക്ഷേപിച്ചവർ ഇന്ന്  ആശുപത്രിയിൽ പോകുന്നതിനും ,മറ്റു ആവശ്യങ്ങൾക്കുമായി  ബുദ്ധിമുട്ടുകയാണ് .ഇത്തരം ഒരു സാഹചര്യത്തിൽ സഹകരണ ബാങ്കുകളിൽ പണം നിക്ഷപിച്ചർ ആശങ്കപ്പെടും എന്നതിൽ ഒരു സംശയവുമില്ല.  "കരുവന്നൂർ ബാങ്കിന്റെ ബ്രാഞ്ചുകളല്ല കേരളത്തിലെ മറ്റു സഹകരണ ബാങ്കുകൾ" എന്ന് 
കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപകർ മനസ്സിലാക്കണം എന്നാണ്  എനിക്ക് പറയുവാനുള്ളത്. ഓരോ സഹകരണ ബാങ്കുകളും ഓരോ പ്രസ്ഥാനങ്ങളാണ്.അവർക്ക് അവരവരുടേതായ ഭരണ സമിതികളുണ്ട്,നിയന്ത്രണങ്ങളുണ്ട്,പാരമ്പര്യമുണ്ട്.100 കോടി നിക്ഷേപമുള്ള ഒരു ബാങ്കാണെന്ന് കരുതുക.ആ ബാങ്കിൽ 20 കോടി രൂപയോളം രൂപ എപ്പോൾ വേണമെങ്കിലും ക്യാഷ് ആക്കി മാറ്റാം എന്ന രീതിയിൽ  കേരള ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ് ,പുറമെ 30 കോടിയോളം രൂപ കേരള ബാങ്കിൽ നിന്നും കടമെടുക്കാം .അങ്ങനെ 100  കോടി നിക്ഷേപമുള്ള ബാങ്കിന് 50 കോടി രൂപ എപ്പോൾ വേണമെങ്കിലും പിൻവലിച്ച് കൊടുക്കാവുന്നതാണ്.ഇതാണ് അവിടുത്തെ മാനേജ്മെന്റിന്റെ ഒരു സംവിധാനം.കരുവന്നൂർ ഒന്നും അങ്ങനെയായിരുന്നില്ല എന്ന് നമുക്ക് പിന്നീട് മനസ്സിലായതാണ് .ഓരോ ആളുകളും നിക്ഷേപിച്ച പണം ചാക്കിൽ കെട്ടി സൂക്ഷിച്ചിരിക്കുകയല്ല .നമ്മുടെ തൊട്ടടുത്തുള്ള ആളുകൾക്ക് അത് വായ്പായായി കൊടുത്തിരിക്കുകയാണ്. അവർ തിരിച്ചടക്കുമ്പോൾ മാത്രമാണ് ബാങ്കിൽ ആ പണം എത്തുന്നത്.അവർ തിരിച്ചടക്കണമെങ്കിൽ കൊടുത്തിരിക്കുന്ന വായ്പകൾ 
നേർവഴിയിലുള്ളതായിരിക്കണം.കരുവന്നൂർ ഒരു ഒറ്റപ്പെട്ട സംഭവമാണ്. കുറച്ചു കാലതാമസം എടുത്തെങ്കിലും  എല്ലാവർക്കും പണം കൊടുക്കും എന്ന് ഗവൺമെന്റ്  ഉറപ്പു വരുത്തുന്നുണ്ട്. നിങ്ങൾ ഒരു സഹകരണ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ അവിടുത്തെ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും അവരുടെ ജീവിതരീതിയെയും നിർബന്ധമായും വീക്ഷിച്ചിരിക്കണം. ശരാശരിക്ക് മുകളിൽ അമിതമായി സാമ്പത്തിക ഇടപാട് നടത്തുന്നുണ്ടെങ്കിൽ സൂക്ഷിക്കണം അവിടെ എന്തോ   പ്രശ്നമുണ്ടെന്ന്  തന്നെ കരുതണം.  അല്ലാതെ കൂട്ടത്തോടെ ഓരോ സഹകരണ ബാങ്കുകളിലും ചെന്ന് പണം പിൻവലിക്കാൻ നിക്കരുത് അത് നമ്മുടെ നാടിനെ  വലിയ പ്രയാസങ്ങളിലും പ്രതിസന്ധിയിലും കൊണ്ടെത്തിക്കും . "വിശ്വാസ്യതക്ക് പോറലേൽക്കുന്ന ഒന്നും നമ്മുടെ ബാങ്കിൽ നടക്കുന്നില്ല" എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഓരോ സഹകരണ ബാങ്കുകളുടെയും ഉത്തരവാദിത്തമാണ്.



























 






News Image

ഏങ്ങണ്ടിയൂർ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

തൃശൂർ;ഏങ്ങണ്ടിയൂർ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിൽ പുതിയ ഭരണസമിതി നിലവിൽ വന്നു.
ഉത്തമൻ തേർ:പ്രസിഡന്റ് 
 സന്തോഷ്‌ കേരാച്ചൻ:വൈസ് പ്രസിഡന്റ്
ഭരണസമിതി അംഗങ്ങൾ 
 രാജഗോപാൽ കെ.
ഗോപാലകൃഷ്ണൻ PTA
ജോൺ ഇ എൽ
പ്രഭാത് പള്ളിതാഴത്ത്
ശാർങ്ങാധരൻ സി. എ.
സുരേഷ് ബാബു വി. കെ
ആബ്ദീൻ വലിയകത്ത്
മഞ്ജു ഉണ്ണികൃഷ്ണൻ
ഷീന ഉണ്ണികൃഷ്ണൻ
സീമ പ്രമോദ് എടുവായിൽ
  ഇ. രണദേവ്: മാനേജിങ് ഡയറക്ടർ


News Image

സഹകരണ സംഘം ,അർബൻ ബാങ്ക് ; നിയമന നിയമത്തിൽ ഭേദഗതി

കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും ,അർബൻ ബാങ്കുകളിലെയും നിയമന നിയമത്തിൽ ഭേദഗതി വരുത്തി. ഭേദഗതി പ്രകാരം പ്രാഥമിക സഹകരണ സംഘങ്ങളിലെ അസിസ്റ്റന്റ്  സെക്രട്ടറി ,മാനേജർ നിയമനകൾക്ക് നിശ്ചിത അനുപാതം ബാധകമാകും .നേരത്തെ 10 കോടിയിൽ കൂടുതൽ നിക്ഷേപമുള്ള സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കുമാണ്  ഈ തസ്തികകളിലെ നിയമനത്തിന് നിശ്ചിത അനുപാതം ബാധകമായിരുന്നത് .രണ്ടു തസ്തികകളിലേയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള അനുപാദത്തിലാണ് നിയമ ഭേദഗതിയിലൂടെ മാറ്റം വരുത്തിയത് .ഇനി 20 കോടി വരെ നിക്ഷേപമുള്ള പ്രഥമിക  സഹകരണ സംഘങ്ങളുടെയും,അർബൻ ബാങ്കുകളുടെയും അസിസ്റ്റൻറ്  
 സെക്രട്ടറി ,മാനേജർ തസ്തികകളിലേക്ക് മൂന്ന് പേർക്ക് സ്ഥാനക്കയറ്റം  നൽകുമ്പോൾ ഒരാളെ നേരിട്ട് നിയമിക്കണം .നൂറ്  കോടി വരെ നിക്ഷേപമുള്ള സംഘങ്ങളിൽ  രണ്ടു പേർക്ക് സ്ഥാനക്കയറ്റം നൽകുമ്പോൾ ഒന്ന്  നേരിട്ടാകണം. നൂറു കോടിക്ക് മുകളിൽ നിക്ഷേപമുള്ള സംഘങ്ങളിൽ ഒരു സ്ഥാനക്കയറ്റത്തിന് നേരിട്ടുള്ള ഒരു  നിയമനവും  വേണം.
News Image

മുള്ളൂർക്കര വില്ലേജ് സഹകരണ ബാങ്ക്: പുതിയ ഭരണ സമിതി ചുമതലയേറ്റു

മുള്ളൂർക്കര വില്ലേജ് സർവീസ്  സഹകരണ ബാങ്കിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു.                       പ്രസിഡൻറ്  - സി .ഗോപി , വൈസ് .പ്രസിഡൻറ്  -സൗമ്യ രാജേഷ് .
  ബോർഡ് മെമ്പർമാർ ,അലി എം.എം ,ജയദാസ് കെ.ബി , പോൾ  സി.ജെ, മുഹമ്മദ് മുസ്തഫ                      ഷിബിൻ ലാൽ, സന്തോഷ്‌കുമാർ കെ .കെ ,ഉഷാകുമാരി എം .എ ചന്ദ്രൻ വാകപ്പാറ                                                               
 
                                                                         



News Image

കല്ലടിക്കോട് സഹകരണ ബാങ്കിന് ദേശീയ പുരസ്‌കാരം

പാലക്കാട് : കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് ദേശീയ പുരസ്‌കാരത്തിന് അർഹമായി. സഹകരണ മേഖലയിലെ മികച്ച പ്രവർത്തനത്തിന് " ബെസ്റ്റ് ഓഫ് കോ-ഓപ്പറേറ്റീവ് ബാങ്ക്" എന്ന വിഭാഗത്തിലാണ് ഇക്കോണമിക്സ് ഫൗണ്ടേഷൻ ദേശീയ പുരസ്ക്കാരം കല്ലടിക്കോട് സഹകരണ ബാങ്കിന് ലഭിച്ചത്.2021-22 സാമ്പത്തിക വർഷത്തിൽ ബാങ്ക് കൈവരിച്ച നേട്ടങ്ങളും,സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തി വരുന്ന നീതി മെഡിക്കൽസ് ,നീതി ഡയാലിസിസ് യുണിറ്റ് ,നീതി സൂപ്പർമാർക്കറ്റ് ,വളം ഡിപ്പോ എന്നിവയുടെ പ്രവർത്തനമികവും കൂടി കണക്കിലെടുത്താണ് അവാർഡ് .നൂറാം വർഷത്തിലേക്ക് കടക്കുന്ന ബാങ്കിന്റെ പ്രവർത്തനമികവിന് കിട്ടിയ അംഗീകാരമാണിതെന്ന് ബാങ്ക് പ്രസിഡൻറ് വി.കെ ഷൈജു ,സെക്രട്ടറി ബിനോയ് ജോസഫ് എന്നിവർ പറഞ്ഞു .സെപ്റ്റംബർ 24 ന് ഡൽഹിയിൽ വെച്ചു നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര സമർപ്പണം.
News Image

സഹകാരി സ്പീക്കിങ്ങ് : എം.ജി രാമകൃഷ്ണൻ പറയുന്നു

സഹകരണ മേഖലയെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള വ്യാപക പ്രചരണത്തിനെതിരെ
സഹകാരികളുടെ ശബ്ദം സഹകരണരംഗം ന്യൂസിലൂടെ പൊതു സമൂഹത്തിലെത്തുന്നു.

കേരളത്തിലെ "മോഡൽ സഹകരണ ബാങ്കുകളിലൊന്നായ" 
വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും പ്രമുഖ സഹകാരിയുമായ 
എം.ജി രാമകൃഷ്ണൻ പറയുന്നു.

കരുവന്നൂർ ഒരു ഒറ്റപ്പെട്ട ഒരു സംഭമാണ്.ഭരണ സമിതിയെക്കാൾ കൂടുതൽ  ജീവനക്കാരുടെ കാര്യക്ഷമതയുടെ പോരായ്മയാണ് അവിടെ സംഭവിച്ചത് . കാര്യങ്ങൾ തെറ്റായ രീതിയിൽ പോകുന്നു എന്ന് കാണുമ്പോൾ കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ , ഗവണ്മെന്റ്,ഡിപ്പാർട്മെന്റ് തലത്തിൽ വരെ അറിയിക്കുവാനുള്ള  സംവിധാനങ്ങൾ നിലവിലുള്ളതാണ് .അവർ  അവരുടെ കടമ നിർവ്വഹിച്ചിരുന്നുവെങ്കിൽ  കാര്യങ്ങൾ ഇത്രയും വഷളാകില്ലായിരുന്നു. സ്ഥാപനം നിലനിന്നു പോകണം ഞങ്ങളുടെ ഉപജീവനമാണ് ഈ സ്ഥാപനവും ,പ്രസ്ഥാനവും,സഹകരണ മേഖലയുമെന്ന ചിന്ത   ജീവനക്കാർക്ക് കൂടി ഉണ്ടാവേണ്ടതായിരുന്നു. നൂറ് ശതമാനം ജീവനക്കാരാണ് ഉത്തരവാദി എന്നല്ല പറയുന്നത് ഭരണ സമിതിക്കും അതിൽ ഉത്തരവാദിത്തമുണ്ട്. കൂട്ടുത്തരവാദിത്തമാണല്ലോ സഹകരണ സ്ഥാപനങ്ങളെ നയിക്കുന്നത് . 
 .കരുവന്നൂർ ഒറ്റപ്പെട്ട സംഭവമാണ് സംഭവിക്കാൻ പാടില്ലാത്തതാണ്.അതിന്റെ പേരിൽ കേരളത്തിന്റെ സഹകരണ മേഖലക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല .എന്നുള്ളകാര്യത്തിൽ യാതൊരു തർക്കവുമില്ല .കേരളത്തിന്റെ സഹകരണ മേഖല എന്ന് പറഞ്ഞാൽ ജനലക്ഷങ്ങളുടെ  ആശ്രയമാണ്.മറ്റു സംസ്ഥാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.  ഇവിടെ,  അഴിമതി രഹിതമായിട്ട് തന്നെയാണ് 99.9 ശതമാനം സഹകരണ സംഘങ്ങളും ,പാക്‌സും പ്രവർത്തിച്ചു വരുന്നത്.കാരണം ഒരു ദേശസാത്കൃത ബാങ്കിൽ പണം നിക്ഷേപിക്കുന്ന നിക്ഷേപകനോ അല്ലെങ്കിൽ വായ്‌പയെടുക്കുന്ന ഒരാൾക്കോ ലഭിക്കുന്നതിന്റെ നൂറിരട്ടി  ആനുകൂല്യങ്ങളാണ്‌, മറ്റ്  സഹായധനങ്ങളായിട്ട് സഹകരണ മേഖലയിൽ  നിന്നും ലഭിക്കുക .വാരപ്പെട്ടി സഹകരണ ബാങ്ക്
 1,1 20 രൂപ വരുന്ന  14 നിത്യോപയോഗ സാധനങ്ങൾ വെറും 500 രൂപയ്ക്കാണ് ഈ കർക്കിടക മാസത്തിൽ 2500 കുടുംബങ്ങൾക്ക്  കൊടുക്കുവാൻ പോകുന്നത് .വേറെ ഏതെങ്കിലും ഒരു മേഖലക്ക് ഇങ്ങനെ ഒരു സഹായം കൊടുക്കുവാൻ കഴിയുമോ...?സഹകരണ സ്ഥാപനങ്ങൾ കർക്കശമായ സാമ്പത്തിക അച്ചടക്കം പാലിക്കണം ,ഓഡിറ്റിങ് കുറെക്കൂടി കർക്കശമാക്കണം.
സർക്കാരിന്റെ ഭാഗത്തു നിന്നും ചില പോരായ്മകൾ ഉണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല .കാരണം ഓഡിറ്റിങ്ങിനു വേണ്ടി പണം ചിലവഴിക്കുന്നത് സഹകരണ ബാങ്കുകൾ തന്നെയാണ് .ഓഡിറ്റർമാരെ യഥാസമയം ലഭിക്കാതെ വരുന്ന ചെറിയ ഒരു പോരായ്മായുണ്ട് .
അവര് വെറുതെ വൗച്ചർ നോക്കി മാത്രം പോകലല്ല ,സൂക്ഷ്മമായി പരിശോധിക്കുന്ന രീതി കൊണ്ടുവരണം.
അവര് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കീഴ്പ്പെട്ട് പോകാൻ പാടില്ല.
അത്തരത്തിലുള്ള എല്ലാ പോരായ്മകളും പരിഹരിച്ച് മുന്നോട്ടു പോയാൽ പ്രതിയോഗികളുടെ വായടച്ച് സഹകരണ മേഖലക്ക് കൂടുതൽ മുന്നേറാൻ സാധിക്കും സംശയമില്ല.
News Image

കാർഷിക വികസനം 'ഹൈ റേഞ്ചി 'ലെത്തിച്ച് കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക്


കട്ടപ്പനയിലെ കർഷകരുടെയും  കാർഷിക മേഖലയുടെയും വളർച്ച 'ഹൈ റേഞ്ചി 'ൽ കുതിക്കുയാണ്. മുന്നിൽ നിന്ന് നയിക്കാൻ  കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കുണ്ടെന്നത് തന്നെ കാര്യം.

കാർഷിക മേഖലയുടെ ശാസ്ത്രീയമായ വളർച്ചയിലൂന്നി അതിനൂതന പദ്ധതികളെ കൂട്ടുപിടിച്ചാണ് പ്രയാണം.

മണ്ണ് പരിശോധിച്ച് കൃഷി നിശ്ചയിക്കുന്നതു മുതൽ വിപണി വരെയുള്ള കാര്യങ്ങൾക്ക് ഹൈടെക് പദ്ധതികളാണ് ബാങ്ക് ആവിഷ്കരിച്ചിട്ടുള്ളത്.

വിവിധോദ്ദേശ സഹകരണ സംഘമായി പ്രവർത്തനം ആരംഭിക്കുമ്പോൾ കുടിയേറ്റ കർഷക കുടുംബങ്ങളുടെ ഉന്നമനമായിരുന്നു  ബാങ്കിന്റെ  ലക്ഷ്യം. ഇന്ന് സംസ്ഥാനം മൊത്തം അറിയപ്പെടുന്ന ആധുനിക ധനകാര്യ കാർഷിക വികസന പ്രസ്ഥാനമായി മാറാൻ ബാങ്കിനെ സഹായിച്ചത് ഈ പ്രവർത്തനങ്ങളാണ്.

തുടക്കം മുതൽ കർഷകർക്ക് വളവും കീടനാശിനിയും ന്യായവിലയ്ക്കും സമയോചിതമായും നൽകി വന്നിരുന്നു. ഇന്ന് വളം കീടനാശിനികളുടെ വിലനിലവാരം പിടിച്ചു നിർത്താൻ ബാങ്ക് നടത്തുന്ന വളം ഡിപ്പോ നിർണ്ണായ പങ്കാണ് വഹിക്കുന്നത്. പ്രമുഖ വളം കീടനാശിനി കമ്പനികളുടെ സ്റ്റോക്ക് പോയിന്റായും ഗുണനിലവാരമുള്ള ജൈവ വളങ്ങളുടെ വിതരണക്കാരായും ബാങ്ക് പ്രവർത്തിക്കുന്നു.



അത്യുത്പാദന ശേഷിയുള്ള തൈകളാണ് കൃഷി വിജയകരമാകുന്നതിന്റെ അടിസ്ഥാനം. ഇത്തരത്തിൽ തൈകൾ കർഷകർക്ക് ഉറപ്പാക്കുന്നതിന് ബാങ്ക് അമ്പലക്കവലയിൽ ആരംഭിച്ച ടിഷ്യൂകൾച്ചർ ലാബ് കട്ടപ്പനയിലെ കർഷകർക്ക് വലിയ നേട്ടമാണ്.  അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലാബിലൂടെ ഏത്തൻ, പൂവൻ, ഞാലിപൂവൻ, റോബസ്റ്റ കാളി തുടങ്ങിയ വാഴ തൈകളും അലങ്കാര സസ്യങ്ങളായ സികോണിയം, സിങ്കോണിയം, വേരിക്കേറ്റ , വൈറ്റ് ബട്ടർഫ്ലൈ , ബ്രൗൺ റെഡ്, സ്പൈഡർ, ഫിലോ ഡെൻഡ്രോൺ, സെനൊഡു ഫിലോ ഡെൻഡ്രോൺ, സെനൊഡു എന്നിവയുടെ തൈകളും  വിതരണം ചെയ്തു വരുന്നുണ്ട്.




ഓരോ കൃഷിക്കും അനുയോജ്യമായ മണ്ണിന്റെ ഘടന കണ്ടുപിടിക്കുന്നതിന് സജ്ജമാക്കിയ മണ്ണു പരിശോധനാ കേന്ദ്രം, ജലം പരിശോധിക്കുന്നതിനായി  ലാബ് എന്നിവ കർഷകർക്ക് എറെ ഗുണകരമാണ്.  കൃഷിയിടങ്ങളിൽ നിന്നും വീടുകളിൽ നിന്നും സാമ്പിളുകൾ എടുത്ത് പരമാവധി മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഫലം നൽകാൻ സാധിക്കുന്നു.




സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായങ്ങളോടു കൂടി കർഷക സേവന കേന്ദ്രത്തിന്റെ പ്രവർത്തനം വിപുലമായി നടത്തുന്നു. ബാങ്കിന്റെ സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത 2 ഏക്കർ സ്ഥലത്തും ഹൈടെക് ജൈവ കൃഷി നടത്തുന്നുണ്ട്. കട്ടപ്പന ബ്ലോക്കിലെ കർഷകരെ സംഘടിപ്പിച്ച്  ജൈവ കൃഷി ചെയ്യാൻ ബാങ്ക് പ്രോത്സാഹിപ്പിക്കുന്നു.




ജൈവ പച്ചക്കറി കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് ബാങ്ക് സ്വന്തമായി 2400 ചതുരശ്ര അടി പോളീ ഹൗസുകളും 2600 ചതുരശ്ര അടി മഴ മറകളും നടത്തുന്നു.
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ തൊവരിയാറിൽ  പോളീഹൗസ്/ മഴമറ കൃഷിയിലൂടെ തക്കാളി, പയർ, ബീൻസ്, കുക്കുംബർ, ചീര, ലെത്യൂസ്, കാബേജ്, ഖേൽ തുടങ്ങിയ പച്ചക്കറികൾ ഉത്പാദിപ്പിച്ച് ബാങ്കിന്റെ ഇക്കോ ഷോപ്പ് വഴി വിപണനം നടത്തുന്നു. തിരഞ്ഞെടുത്ത കർഷകരെ കൊണ്ട് ഹൈടെക് കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി സർക്കാർ സബ്സിഡി കിഴിച്ച് ബാക്കി വരുന്ന തുക ബാങ്ക് പലിശരഹിതമായി കർഷകർക്ക് വായ്പ നൽകുന്നു.




ഗുണമേന്മയും അത്യുത്പാദന ശേഷിയുമുള്ള കുരുമുളക് വള്ളികൾ കൃഷിക്കാർക്ക് മിതമായ നിരക്കിൽ നൽകുന്നുണ്ട്. ഓരോ വർഷവും 60,000 ൽ പരം പല ഇനത്തിൽപ്പെട്ട കുരുമുളക് വള്ളികൾ അമ്പലക്കവല കർഷക സേവന കേന്ദ്രത്തിൽ നിന്നും നൽകുന്നു. കൃഷി വകുപ്പിന്റെ സഹായത്തോടെ ബാങ്കിന്റെ നഴ്സറിയിലൂടെ   കുരുമുളക്, ടിഷ്യൂ കൾച്ചർ വാഴ തൈകൾ, ടിഷ്യു കൾച്ചർ ഇൻഡോർ സസ്യങ്ങൾ എന്നിവയ്ക്കൊപ്പം പൂച്ചെടികൾ, ഫലവൃക്ഷ തൈകൾ, ഔഷധ സസ്യങ്ങൾ, പച്ചക്കറി തൈകൾ മറ്റു ചെടികൾ എന്നിവ വിൽപ്പന നടത്തുന്നു.


ബാങ്കിന്റെയും കർഷകരുടെയും ഉത്പന്നങ്ങളുടെ വിപണിക്കായി ബാങ്കിന്റെ സ്വന്തം കെട്ടിടത്തിൽ തന്നെ ആധുനിക ശീതീകരണ സംവിധാനങ്ങളുള്ള ഇക്കോ ഷോപ്പ് നടത്തുന്നു. ജൈവ പച്ചക്കറിക്ക് ന്യായവില ഉറപ്പാക്കുക, വിപണന രംഗത്തെ ചൂഷണം ഒഴിവാക്കുക. നാട്ടിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ മാത്രമായി ഏക വ്യാപാര സ്ഥാപനമാണ് ബാങ്ക് നടത്തുന്നത്.

 


കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുന്നതിന് ഗ്രാമീണ വിപണന കേന്ദ്രവും പ്രവൃത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും കർഷകർ കൊണ്ടു വരുന്ന ഉത്പന്നങ്ങൾ ലേലം ചെയ്യും. ലേലതുക അടുത്ത ദിവസം തന്നെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു.




ഉത്പന്നങ്ങൾ പാഴായി പോകുന്നത് ഒഴിവാക്കാൻ ബാങ്ക് പുതുതായി ആരംഭിച്ച പഴം, പച്ചക്കറി സംസ്ക്കരണ കേന്ദ്രം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. 10 ഇനം കറി പൗഡറുകൾ ഇതിലൂടെ ഉത്പാദിപ്പിക്കുന്നു. കർഷകർക്ക് ആവശ്യമായ മാർഗനിർദേശം നൽകുന്നതിന് അഗ്രോ ക്ലിനിക്കും പ്രവർത്തിക്കുന്നു.



പ്രസിഡന്റ് ജോയി വെട്ടിക്കുഴി


സെക്രട്ടറി റോബിന്‍സ് ജോര്‍ജ്‌


ഇങ്ങനെ, കട്ടപ്പനയിലെ കാർഷിക മേഖയുടെ ഊർജ്ജമായി മാറിയ കട്ടപ്പന സഹകരണ ബാങ്കിനെ  39 വർഷത്തോളമായി നയിക്കുന്ന പ്രസിഡന്റ് ജോയി വെട്ടിക്കുഴിയും സെക്രട്ടറിയായ റോബിൻസ് ജോർജും അടുത്ത ചുവടുവെപ്പിന്റെ ആലോചനയിലാണ്.

തയ്യാറാക്കിയത് : അനീഷാ എം ഹിന്ദ്‌

News Image

പറവൂർ - വടക്കേക്കര സഹകരണ ബാങ്ക് : പോളി മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സഹകരണത്തോടെ  "പോളി മെഗാ മെഡിക്കൽ ക്യാമ്പ്" സംഘടിപ്പിച്ചു. ബാങ്ക് ഓഡിറ്റോറ്റയത്തിൽ വച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം  പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി.മനോജ് അദ്ധ്യക്ഷത വഹിച്ചു.ഭരണസമിതി അംഗം എം.ജി. നെൽസൻ സ്വാഗതവും സെക്രട്ടറി കെ.എസ് ജയ്സി നന്ദിയും പറഞ്ഞു. ജനറൽ മെഡിസിൻ, ശ്വാസകോശ സംബന്ധം, അസ്ഥിരോഗം, നേത്രരോഗം എന്നീ വിഭാഗങ്ങളിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനം  ലഭ്യമായിരുന്നു. പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.ഭരണ സമിതി അംഗങ്ങളായ കെ എസ് ജനാർദ്ദനൻ, പി എൻ വിജയൻ ,പി കെ ഉണ്ണി, എ.എൻ.സൈനൻ, സുമ ശ്രീനിവാസൻ, ഐഷ ബഷീർ, എം.വി.ഷാലീധരൻ തുടങ്ങിയവർ സംസാരിച്ചു.
News Image

സഹകരണ യാത്ര ; മന്ദരത്തൂർ സഹകരണ ബാങ്ക് / കോഴിക്കോട്

കോഴിക്കോട്; ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി മന്ദരത്തൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെത്തി നബാർഡ് SRF സ്‌കീമിൽ ഉൾപ്പെട്ട പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയും പദ്ധതി  നടപ്പിലാക്കാൻ പോകുന്ന സ്ഥലം സന്ദർശിക്കുകയും ചെയ്തു. മന്ദരത്തൂർ ബാങ്ക് പ്രസിഡൻറ് ദിവാകരൻ മാഷ്,സെക്രട്ടറി ഷാജി ,പ്രൊജക്റ്റ് കോ -ഓർഡിനേറ്റർ ഷൈനി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
News Image

സഹകാരി സ്പീക്കിങ്ങ്-പ്രമുഖ സഹകാരി പി.വി.ലാജു സംസാരിക്കുന്നു

സഹകരണ മേഖല ഇന്ന് പല തരത്തിലുള്ള വിചാരണകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സഹകരണമേഖയെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള കാര്യങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.  സഹകാരികൾ തന്നെ ഇതിനെതിരെ പ്രതിരോധം തീർക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. ഈ സാഹചര്യത്തിൽ സഹകാരികളുടെ ശബ്ദമാവുകയാണ് സഹകരണരംഗം ന്യൂസ്.

പ്രമുഖ സഹകാരിയും തിരുത്തിപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ പി.വി ലാജു സംസാരിക്കുന്നു.
            ഒറ്റപ്പെട്ട സംഭവങ്ങളെ ഊതി വീർപ്പിക്കുന്ന പ്രവണതക്ക് തടയിട്ടില്ലെങ്കിൽ  സഹകരണ മേഖലയുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകും.കാര്യക്ഷമമായ രീതിയിൽ നിയമ ഭേദഗതി വരുത്തേണ്ടത് അത്യാവശ്യമാണ്.ഭേദഗതി ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചല്ല ,സഹകരണ മേഖലക്ക് മൊത്തത്തിൽ ഗുണകരമായ തരത്തിലാണ് വരുത്തേണ്ടത്.അതുപോലെ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കേണ്ടതുണ്ട്.ബാങ്കുകൾ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ നേതൃത്വം  ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്ന പ്രവണതക്ക് തടയിടുന്നതിനായി നിയമ പോരായ്മകൾ കുറ്റമറ്റതാക്കണം.സഹകരണ മേഖലയുടെ മൊത്തം കുടിശ്ശിക വളരെ വലുതാണ് അത് തിരിച്ചു    പിടിക്കുന്നതിനായിട്ട് ഉദ്യോഗസ്ഥന്മാരോ ,സെയിൽ ഓഫീസർമാരോ അക്കാര്യത്തിൽ സഹകരണ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു പോകുന്നില്ല എന്നതും യാഥാർഥ്യമാണ് സഹകരണ മേഖലയിൽ പ്രതിസന്ധി എന്ന് പറഞ് കുടിശ്ശിക രൂക്ഷമാവുകയും നിക്ഷേപങ്ങൾ  പിൻ വലിക്കാനായി ആളുകൾ വരികയും  ചെയ്താൽ  പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.ഒറ്റയടിക്ക് നിക്ഷേപങ്ങൾ പിൻവലിക്കാനായി  വന്നാൽ അത് കൊടുക്കാൻ സാധിക്കാതെ വരും .അപ്പോൾ അത് ബാങ്കിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കും.
News Image

'സഹകാരി സ്പീക്കിംഗ് '

സാധാരണക്കാരുടെ അത്താണിയായ സഹകരണ മേഖല
 ഇന്ന് പല തരത്തിലുള്ള വിചാരണകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സഹകരണമേഖയെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള കാര്യങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.  സഹകാരികൾ തന്നെ ഇതിനെതിരെ പ്രതിരോധം തീർക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. ഈ സാഹചര്യത്തിൽ സഹകാരികളുടെ ശബ്ദമാവുകയാണ് സഹകരണരംഗം ന്യൂസ് .

പ്രമുഖ സഹകാരിയും എറണാകുളം ജില്ലയിലെ ആനിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ വി.കെ ഉമ്മർ സംസാരിക്കുന്നു..



കേരളത്തിലാകെ നിക്ഷേപം തിരിച്ച് നൽകാൻ കഴിയാത്ത 164 സംഘങ്ങൾ ഉണ്ടെന്ന് സഹകരണ മന്ത്രി പറഞ്ഞതായി മാധ്യമങ്ങളിൽ വന്ന വാർത്തയാണ് ഏറെ ചർച്ചയ്ക്ക് വഴിവെച്ചത്. എന്നാൽ ഇതിൽ 132 സംഘങ്ങളും ലേബർ സൊസൈറ്റികളും മറ്റ് സംഘങ്ങളുമാണ്. ലിക്വിഡേറ്റ് ചെയ്യപ്പെട്ട സൊസൈറ്റികളും ഇതിലുണ്ട്. എറണാകുളം ജില്ലയിൽ തന്നെ എട്ട് സൊസൈറ്റികളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിൽ PACS ഒരെണ്ണം പോലുമില്ല. അതിനാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് സഹകാരികൾ ആശങ്കപെടേണ്ട സാഹചര്യമില്ല.

കരുവന്നൂർ ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയ ഉടൻ തന്നെ സർക്കാർ ബാങ്കിന്റെ ഭരണ സമിതി പിരിച്ച് വിട്ടിരുന്നു. നിക്ഷേപകർക്ക് ബാക്കി നൽകാനുള്ള പണം തിരിച്ച് നൽകാൻ നടപടി സ്വീകരിച്ചുവരികയും ചെയ്യുന്നുണ്ട്.  ഒരു നിക്ഷേപകന്റെയും പണം നഷ്ടമാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിലെമ്പാടുമുള്ള സഹകരണ ബാങ്കുകളിൽ നിക്ഷേപ ഗ്യാരന്റി സ്കീം ഊർജിതമാണ്. ഓരോ ഡെപ്പോസിറ്റിനും ആനുപാതികമായ നിക്ഷേപ ഗ്യാരന്റി നൽകിയാണ് എല്ലാ ബാങ്കും പ്രവൃത്തിക്കുന്നത്. അതിനാൽ നിക്ഷേപകർ ആശങ്കപെടേണ്ട കാര്യമില്ല.  കേരളത്തിലാകെ നിക്ഷേപം പിൻവലിക്കപ്പെടുന്നു എന്ന് വാർത്ത വന്നപ്പോഴും ഞങ്ങളുടെ ബാങ്കായ ആനിക്കാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് ഒരു നിക്ഷേപകനും പണം പിൻവലിക്കാൻ എത്തിയിട്ടില്ല. വിശ്വാസ്യതയുടെ കാര്യത്തിൽ കോട്ടം തട്ടിയിട്ടുമില്ല. എന്നാൽ മാധ്യമങ്ങളിൽ ഇത്തരത്തിൽ വാർത്തകൾ വരുന്നത് സഹകരണ മേഖലയ്ക്ക് ഗുണകരമല്ല.
സഹകരണ മേഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെ പല പ്രവർത്തനങ്ങളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ഇതിനെതിരെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വേണ്ട നിലപാടെടുക്കുന്നുണ്ട്.

സഹകരണ മേഖല സമൂഹത്തിന് ഗുണകരമായ ഒട്ടേറെ പദ്ധതികളാണ് നാടപ്പാക്കി വരുന്നത്. എല്ലാ രംഗത്തുമുള്ള  സഹകരണ മേഖലയുട ഇടപെടലുകൾ വൻകിട ക്കാർക്കും കോർപറേറ്റുകൾക്കും അമിത ലാഭം കൊയ്യാൻ കഴിയാത്ത സാഹചര്യം സംജാതമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിലയാളുകൾ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രത്തിനൊപ്പം കൂടുന്നുണ്ട്. എന്നാൽ കേരളത്തിൽ എക്കാലത്തും കക്ഷി രാഷ്ട്രീയ ഭേദമന്യേ, ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലാതെ സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള ഇടപെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. തുടർന്നും ഇതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

News Image

സഹകരണ സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ് വെയർ

സംസ്ഥാനത്തെ മുഴുവൻ സഹകരണ സംഘങ്ങളിലും ശാഖകളിലും ഏക‍ീകൃത സോഫ്റ്റ്‍വെയർ സംവിധാനം നടപ്പാക്കാൻ റീടെൻഡർ നടപടിയായി. തട്ടിപ്പുകൾ ത‌ടയാൻ ലക്ഷ്യമിട്ടാണ് പുതിയ സോഫ്റ്റ് വെയർ ആവിഷ്കരിച്ചിരിക്കുന്നത്.

4 വർഷം മുൻപു സോഫ്റ്റ്‍വെയർ സ്ഥാപിക്കാൻ ടെൻഡർ നടപടി തുടങ്ങിയിരുന്നെങ്കിലും രാഷ്ട്രീയ–ഉദ്യോഗസ്ഥ സമ്മർദം മൂലം പിന്മാറിയിരുന്നു.

സംസ്ഥാനത്തെ സഹകരണ സംഘങ്ങളെല്ലാം സ്വന്തം നിലയ്ക്കു സ്ഥാപിച്ച സോഫ്റ്റ്‍വെയറുകൾ വഴിയാണ് ഇടപാടുകൾ നടത്തിവരുന്നത്. ഓഡിറ്റ് നടക്കുന്നതിനു തൊട്ടുമുൻപു സോഫ്റ്റ്‍വെയറിൽ കൃത്രിമം കാണിക്കാനാകുമെന്നതാണ് ഇതിന്റെ ന്യൂനത.  പുതിയ തീരുമാനപ്രകാരം എല്ലാ സഹകരണ സംഘങ്ങളിലെയും നിക്ഷേപം, വായ്പ തുടങ്ങിയ സേവനങ്ങൾ കേരള ബാങ്കിന്റെ കോർ സോഫ്റ്റ്‍വെയറുമായി യോജിപ്പിച്ചു കേന്ദ്രീകൃത ഓൺലൈൻ സമർപ്പിക്കാനും തുടർ നടപടി സ്വീകരിക്കാന‍ുമായി സഹകരണവകുപ്പ് സോഫ്റ്റ്‍വെയർ വികസിപ്പിച്ചുവരികയാണ്.

സഹകരണ സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾക്കും ഇനി ഓൺലൈനിന്റെ സ‍ുതാര്യതയുണ്ടാകും. തിരഞ്ഞെടുപ്പ് അപേക്ഷകൾ സമർപ്പിക്കാനും തുടർ നടപടി സ്വീകരിക്കാന‍ുമായി സഹകരണവകുപ്പ് സോഫ്റ്റ്‍വെയർ വികസിപ്പിച്ച് വരികയാണ്.

News Image

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി: കാലാവധി നീട്ടി

"നവകേരളീയം കുടിശ്ശിക നിവാരണം 2021 " ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി 2022 സെപ്തംബർ 15 വരെ ദീർഘിപ്പിച്ച് സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിറക്കി. നേരത്തെ ജൂലായ് 31 വരെ ദീർഘിപ്പിച്ച പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭ്യമാക്കണമെന്ന് ആവശ്യം ഉയർന്നതിന്നെ തുടർന്നാണ് തീരുമാനം.

News Image

സഹകരണ മേഖലയെ അങ്ങനെ തള്ളിക്കളയാനാകുമോ...?

കേരളത്തിലെ ആയിരക്കണക്കിന്
സഹകരണ സംഘങ്ങളിൽ  ചിലത് പ്രതിനന്ധിയിലാണ് എന്നത് യാഥാർഥ്യമാണ്. അതെല്ലാം കരുവന്നൂർ മോഡൽ തട്ടിപ്പ് കാരണമുണ്ടായതാണ് എന്ന രീതിയിൽ വരുന്ന പ്രചരണത്തെ കണ്ടില്ലെന്ന് നടിക്കരുത്.
മറ്റു ബാങ്കുകളെ അപേക്ഷിച്ച് സഹകരണ സംഘങ്ങളുടെ പ്രത്യേകത അവ സമൂഹവുമായി ഏറെ ഇഴുകിച്ചേർന്നു പ്രവർത്തിക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ വായ്പകൾ കൊടുക്കുന്നതിനും കൊടുത്തവ തിരിച്ചു പിടിക്കുന്നതിനും മറ്റു ബാങ്കുകൾ കാട്ടുന്ന ക്രൂരമായ നയങ്ങൾ  സഹകരണ സംഘങ്ങൾക്കില്ല .
ഇന്നും ഒരു സാധാരണക്കാരന് ഒരു അത്യാവശ്യത്തിന്  ഓടിച്ചെല്ലാൻ സാധിക്കുന്നത് ആ ദേശത്തെ സഹകരണ സംഘങ്ങളിലേക്കാണ്.
അല്ലാതെ കേരളത്തിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് കേരളത്തിന് പുറത്ത് വായ്പ നൽകാൻ ഉത്സാഹിക്കുന്ന പൊതുമേഖലാ ബാങ്കുകളുടെ ശാഖയിലേക്കല്ല.
ജപ്തി നടപടികളെ തുടർന്നും വായ്പ നിഷേധിച്ചതിന്റെ പേരിലും വ്യക്തികളും കുടുംബം ഒന്നടങ്കവും ആത്മഹത്യ ചെയ്ത വാർത്തകൾ കേരളത്തിലെ പൊതുമേഖലാ ബാങ്കുകളുടെ ചരിത്രമെടുത്താൽ നൂറുകണക്കിനാണുള്ളത്.
ഒരു അത്യാവശ്യ കാര്യത്തിന്
പണം കണ്ടെത്താനാവാതെ  നെട്ടോട്ടമൊടുമ്പോൾ അയാൾക്ക് ഒരുപക്ഷേ ആവശ്യമുള്ള തുകയ്ക്ക് പര്യാപ്തമായ രേഖകൾ ഈടായി നല്കാനില്ലെങ്കിലും ഉള്ള രേഖകൾ വാങ്ങി വെച്ചിട്ട് ആവശ്യമുള്ള പണം കൊടുക്കാൻ ഇവിടെ ഒരു പൊതുമേഖലാ ബാങ്കും തയ്യാറാവില്ല. അത് ചെയ്യാൻ ആ പ്രദേശത്തുള്ള ഒരു സഹകരണ സംഘം മാത്രമേ മുന്നോട്ടു വരികയുള്ളു.
അതുപോലെ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ സാവകാശം നൽകുന്നതിലും മുന്നിൽ സഹകരണ സംഘങ്ങൾ തന്നെയാണ്. ഇതൊക്കെ പലപ്പോഴും അത്തരം ബാങ്കുകളെ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. അത് ബാങ്കിങ് അറിയാത്തവർ അവയുടെ തലപ്പത്ത് ഇരിക്കുന്നതുകൊണ്ടല്ല. അതിലും ഉപരിയായി സാധാരണക്കാരന്റെ പ്രശ്നങ്ങളെ പരിഗണിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
ഇന്ന് സഹകരണ സംഘങ്ങൾക്കെതിരെ ആയുധമെടുത്ത് സമൂഹമാധ്യമങ്ങളിൽ ഉറഞ്ഞു തുള്ളുന്ന ഓരോരുത്തരും നെഞ്ചിൽ കൈവച്ച് ഒരുവട്ടം ചിന്തിക്കണം. തനിക്കോ തന്റെ ബന്ധുക്കൾക്കോ സുഹൃത്തുക്കളിൽ ഒരാൾക്കെങ്കിലുമോ എന്നെങ്കിലുമൊരിക്കൽ
" ഇന്ന് മാധ്യമങ്ങൾ പ്രതിസ്ഥാനത്ത്  നിർത്തിയിരിക്കുന്ന സഹകരണ സംഘങ്ങൾ" കൈത്താങ്ങായിട്ടുണ്ടോ എന്ന്.
ചില ഒറ്റപ്പെട്ട സംഭവങ്ങളെ എടുത്തുകാട്ടി ഈ ജനകീയ പ്രസ്ഥാനത്തെ ഇല്ലാതാക്കരുത്.

 അഴിമതിക്കാരായവരെ പുറംതള്ളാൻ രാഷ്ട്രീയ നേതൃത്വവും ആർജ്ജവം കാണിക്കണം. വഴി വിട്ട പ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിർത്തണം
   
ചില സ്ഥാപനങ്ങളിൽ
അപൂർവ്വം ചിലർ പുഴുക്കുത്തുകളായുണ്ടാവും. എന്ന് കരുതി വളരെ നല്ല നിലയിൽ ജനകീയ ബാങ്കിംഗ് പ്രവർത്തനം നടത്തുന്നവയെ കൂടി പ്രതിസ്ഥാനത്ത് നിർത്താതിരിക്കുക.
ഓർക്കുക
   സഹകരണമെന്നത് ഒരു സംസ്കാരമാണ് , അതേ സമയം അത് ഒരു ജീവിതരീതിയിലാണ് എന്ന് മറക്കാതിരിക്കുക.
ഈ താൽക്കാലിക പ്രതിസന്ധിയെ നമ്മൾ അതിജീവിക്കും.


അവലംബം : സോഷ്യൽ മീഡിയലെ കുറിപ്പ്
News Image

78 ന്റെ ചെറുപ്പവുമായി സഹകരണ ജീവിതം


"എനിക്കിപ്പോ 78 ആണ് പ്രായം. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കൃഷി ചെയ്യുന്നതിന് മാത്രമായി ഞാൻ പുതിയൊരു സഹകരണ സംഘത്തിന് രൂപം നൽകിയത്. ശൂരനാട്‌ കാർഷിക വികസന സഹകരണ സംഘം. ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ ഏറ്റെടുത്ത് കൃഷി ചെയ്ത് ഉൽപാദനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കേരളത്തിൽ തന്നെ ഇത്തരമൊരു സഹകരണ സംഘം ആദ്യമായാണ്. രജിസ്ട്രേഷൻ കഴിഞ്ഞതേ ഉള്ളൂവെങ്കിലും 2 ഏക്കറിൽ കൃഷി ആരംഭിച്ച് കഴിഞ്ഞു."  അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ മികച്ച സഹകാരിക്കുള്ള "റോബർട്ട് ഓവൻ പുരസ്കാര"ത്തിന് അർഹനായ എം. ഗംഗാധര കുറുപ്പ് സഹകരണ രംഗം ന്യൂസുമായി പങ്കുവച്ച വാക്കുകളാണിത്.

ഇങ്ങനെ, വേറിട്ട തലങ്ങൾ കണ്ടെത്തി സഹകരണ വിജയഗാഥ രചിക്കുന്നതിലൂടെയാണ് ജി ഗംഗാധരക്കുറുപ്പ് വ്യത്യസ്തനാകുന്നത്. 50 വർഷങ്ങൾക്ക് മുമ്പാണ് കോളേജ് പഠനം കഴിഞ്ഞ് ഇദ്ദേഹം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്. അന്ന് മുതൽ ഇന്നുവരെ തൊട്ടതെല്ലാം സഹകരണമാക്കി മാറ്റിയ പ്രവർത്തനങ്ങൾ സഹകരണത്തിന്റെ പിതാവായി അറിയപ്പെടുന്ന റോബർട്ട് ഓവറന്റ നാമത്തോടൊപ്പം എം. ഗംഗാധര കുറുപ്പ് എന്ന പേരും ചേർത്തു വച്ചു.
സഹകരണ രംഗത്ത് ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിയാത്ത ഇടങ്ങൾ ചുരുക്കം. സംസ്ഥാനത്തെ സഹകരണ മേഖലയിലെ പല നമ്പർ വൺ പദ്ധതികളുടെയും  ആശയങ്ങൾക്കും വിജയത്തിനും പുറകിൽ ഗംഗാധര കുറുപ്പിന്റെ പേര് കാണാം.

സ്വന്തം നാടായ കൊല്ലം ശൂരനാടുള്ള, ശൂരനാട്‌ തീപ്പെട്ടി തൊഴിലാളി വ്യവസായ സഹകരണ സംഘത്തിന്റെ പ്രസിഡന്റായാണ് തുടക്കം. 1980 കളിലാണ് ശൂരനാട്‌ ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക് വരുന്നതും ഇതിന്റെ ബോര്‍ഡ് മെമ്പറാകുന്നതും. പിന്നീട് ശൂരനാട്‌
ക്ഷീരോത്പാദക സഹകരണ സംഘം ബോര്‍ഡ് മെമ്പറായി. രണ്ട് തവണയായി കോ-ഓപ്പറേറ്റീവ് ഹോൾ സെയിൽ  കൺസ്യൂമർ സ്റ്റോർ പ്രസിഡന്റായും  കൊല്ലം ജില്ലാ സഹകരണ ബാങ്ക് ബോർഡ് മെമ്പറായും പ്രവർത്തിച്ചു.

എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവായി പ്രവർത്തിക്കുന്ന കാലത്താണ് ഒരു സമരത്തിൽ പങ്കെടുത്തതിന് പിരിച്ചുവിടപ്പെടുന്നത്. പിന്നീട് തിരുവനന്തപുരത്ത് അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്തു വന്നു.

 "ചെല്ലുന്നിടത്തെല്ലാം സഹകരണവും  കൂടെ കൂട്ടുന്ന എനിക്ക് വെറുതെയിരിക്കാനാകില്ലല്ലോ? " ഗംഗാധര കുറുപ്പ് ചോദിക്കുന്നു...

ആ സമയത്ത് തന്നെ പാരലൽ കോളേജ് അധ്യാപകരെ സംഘടിപ്പിച്ച് കേരളത്തിൽ വിദ്യാഭ്യാസ രംഗത്തെ ആദ്യ സഹകരണ സംഘം സ്ഥാപിച്ചു. അങ്ങനെ 45 വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം താലൂക്ക് എഡ്യുക്കേഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിലവിൽ വന്നു. ഈ സംഘത്തിന്റെ പ്രവചനാതീതമായ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ചതിലൂടെ  കഴിവും കഠിനപ്രയത്‌നവുമുള്ള ഒരു മികച്ച സഹകാരിയെ  സംസ്ഥാനത്തിന് സ്വന്തമാവുകയായിരുന്നു. ഒരു സഹകാരിയായി സ്വയം തെളിയിച്ച നാളുകൾ ! ഇന്ന് തിരുവനന്തപുരം ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്ന് ഈ സംഘത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.  ഇത് മാതൃകയാക്കി പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരണ അടിസ്ഥാനത്തിൽ പ്രവൃത്തിക്കുന്നുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വലിയ പങ്ക് വഹിക്കുന്ന സഹകരണ പ്രസ്ഥാനങ്ങൾ രൂപീകൃതമാകുന്നതിന് തുടക്കമിട്ടത് ഗംഗാധര കുറുപ്പാണെന്നതിൽ തർക്കമില്ല.

പിന്നീട് അദ്ദേഹത്തെ തേടിയെത്തിയത് കൺസ്യൂമർ ഫെഡിന്റെ ചെയമാൻ സ്ഥാനമാണ്.  അവസരങ്ങൾ എത്തേണ്ട കൈകളിൽ തന്നെ എത്തിച്ചേർന്നപ്പോൾ വീണ്ടും ചരിത്രം പിറന്നു. കൺസ്യൂമർ ഫെഡിനെ
ഇന്നു കാണുന്ന നിലയിലേക്ക് വളർത്തിയതിന് പിന്നിൽ പ്രവർത്തിച്ചതും ഇദ്ദേഹത്തിന്റെ ആവിഷ്കരണ മികവും ദീർഘവീക്ഷണവുമാണ്. നീതി സ്‌റ്റോർ , നീതി മെഡിക്കൽസ് , നീതി ഗ്യാസ് , ത്രിവേണി നോട്ട് ബുക്ക് എന്നിവ ഇദ്ദേഹത്തിന്റെ ആശയത്തിൽ പൂവിട്ടതാണ്. കേരളത്തിന്റെ സഹകരണ മേഖലയുടെ  തന്നെ നെടുംതൂണായി മാറിയ ഈ പദ്ധതികളുടെ വിജയം ഓരോ സാധാരണക്കാരന്റെയും വിജയമാണ്.  കൂടാതെ 2000 ത്തോളം പേർക്ക് തൊഴിൽ നൽകാനാകുന്ന തരത്തിൽ കൺസ്യൂമർ ഫെഡിനെ വളർത്തിയതും ഒന്നര കോടി രൂപ ചിലവഴിച്ച് എറണാകുളത്ത് ഹെഡ് ഓഫീസ് സ്ഥാപിച്ചതും ഇദ്ദേഹം ചെയർമാനായിരിക്കുമ്പോഴാണ് .

സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ മാനേജിംഗ് കമ്മിറ്റി മെമ്പറായി രണ്ട് തവണ പ്രവർത്തിച്ച ഇദ്ദേഹം, NCUI (നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ) ലേക്ക് അഖിലേന്ത്യാ തിരഞ്ഞെടുപ്പിലൂടെ കേരളത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മെമ്പർ എന്ന നേട്ടവും സ്വന്തമാക്കി ദേശീയ തലത്തിലും . ശ്രദ്ധിക്കപ്പെട്ടു.

സഹകരണ പ്രസ്ഥാനം എന്താണെന്നും പ്രശ്നങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ മറികടക്കാമെന്നുമെല്ലാം പ്രബന്ധങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രഭാഷണങ്ങളിലൂടെയുമൊക്കെ സഹകാരികളുമായി പങ്കുവച്ച് മുന്നോട്ടു പോയി. സഹകാരികൾക്ക് പരിശീല ക്ലാസുകൾ നടത്തി. സാധാരണക്കാർക്കൊപ്പം പ്രവർത്തിക്കാനും സാധാരണക്കാർക്കായി പ്രവൃത്തിക്കാനും ഊർജം നൽകുന്ന സഹകരണ മേഖലയെ ഏതു ഘട്ടത്തിലും ഇദ്ദേഹം കൂടെ കൂട്ടി. ഇതിനിടയിൽ സജീവ പാർട്ടി പ്രവർത്തകനായും  സർക്കാർ ഉദ്യോഗസ്ഥനായും ആറ് വർഷം പി.എസ്.സി ചെയർമാനായുമെല്ലാം നിറഞ്ഞ് നിന്നു .
ഇന്ന് ചുറുചുറുക്കുള്ള ഈ 78 കാരൻ സഹകാരി സ്വന്തം പഞ്ചായത്തിൽ പുതിയൊരു കാർഷിക സഹകരണ പ്രസ്ഥാനത്തിന് തുടക്കമിട്ടിരിക്കുകയാണ്.  പ്രാഥമിക തലത്തിൽ തുടങ്ങി സംസ്ഥാനതലവും ദേശീയ തലവും കടന്ന് വീണ്ടും പ്രാദേശീക തലത്തിലേക്ക് ... ഗംഗാധര കുറുപ്പിന്റെ സഹകരണ ജീവിതത്തിന്റെ ഗ്രാഫ് ഇങ്ങനെ പോകുന്നു. ഇദ്ദേഹമുള്ളിടത്തെല്ലാം സഹകരണവുമുണ്ട്... ജീവിതപങ്കാളി അഡ്വ. ലീലയും സഹകരണ മേഖലയിലെ പ്രവർത്തകയും മുൻ പഞ്ചായത്ത് പ്രസിഡന്റുമാണ്.

തയ്യാറാക്കിയത്: അനീഷാ എം ഹിന്ദ്‌
News Image

കേരള ബാങ്കിന്റെ മിഷൻ 100 ഡേയ്‌സ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു

കേരള ബാങ്കിന്റെ 100 ദിന കര്‍മ്മ പദ്ധതി "മിഷന്‍ 100 ഡേയ്‌സ്" സഹകരണ വകുപ്പ് മന്ത്രി  വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കേരള ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി ആറ് ശതമാനത്തില്‍ താഴെ നിലനിര്‍ത്താനുളള   പരിശ്രമമാണ് നടത്തിവരുന്നത്. കേരള ബാങ്കിന്റെ ബി ദ നമ്പര്‍ വണ്‍ ക്യാമ്പയിനിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിഷ്‌ക്രിയ ആസ്തി വലിയ തോതില്‍ കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ വായ്പ വിതരണത്തില്‍ കൂടി കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയണം. മിഷന്‍ 100 ഡേയ്‌സ് കര്‍മ്മ പദ്ധതിയുടെ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്തു.
News Image

കരുവന്നൂർ തട്ടിപ്പ് : സ്ഥിര നിക്ഷേപങ്ങളെക്കുറിച്ച് റിപ്പോർട്ട്‌ നൽകണമെന്ന് ഹൈക്കോടതി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ അടിയന്തിര ഇടപെടലുമായി ഹൈക്കോടതി. കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഹൈക്കോടതിയുടെ നിർദേശം. കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയിട്ടുണ്ടെന്നതിന്റെ രേഖകളും നൽകണമെന്ന് ഹൈ കോടതി അറിയിച്ചു.
കരുവന്നൂർ വിഷയത്തിൽ സംസ്ഥാന സർക്കാരിനോടും വിശദീകരണം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന് വ്യക്തമാക്കണം. ജസ്റ്റിസ് ടി.ആർ രവിയുടേതാണ് ഉത്തരവ്. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.
News Image

സഹകരണ മേഖല - ആശങ്കകൾ എങ്ങനെ തള്ളിക്കളയാനാകും..?

സാമ്പത്തിക കേരളത്തിന്റെ നട്ടെല്ലും സാധാരണക്കാരന്റെ  അത്താണിയുമാണ് സഹകരണ മേഖല എന്നതിൽ ആർക്കും തർക്കമില്ല. ബാങ്കിംങ് സ്ഥാപനം എന്നതിലുപരി ഒരു പ്രദേശത്തിന്റെ വികസനത്തിന് വേണ്ടി  കൂടി പ്രവർത്തിക്കുന്നവയാണ് സഹകരണ സ്ഥാപനങ്ങൾ . എന്നാൽ വിരലിലെണ്ണാവുന്ന ചില ബാങ്കുകൾ കർത്തവ്യം മറന്ന് പ്രവർത്തിച്ചതു വഴി ഇന്ന് സഹകരണ പ്രസ്ഥാനം അതിന്റെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കരുവന്നൂർ ബാങ്കിലെ നിക്ഷേപക ചികിത്സക്ക് പണമില്ലാതെ മരിച്ച സംഭവവും,വെല്‍ഫെയര്‍ സംഘങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍,ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റികള്‍, മറ്റ് ചെറിയ സംഘങ്ങള്‍ എന്നിങ്ങനെ 132 സംഘങ്ങള്‍ നിയമപരമായ നടപടികളിലൂടെ ലയനത്തിലേക്ക് പോകുകയാണെന്ന്  മന്ത്രി പറഞ്ഞത്  മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതും, ഈ സാഹചര്യത്തിൽ മറ്റു ചില ബാങ്കുകളിലെ അഴിമതി കഥകൾ കൂടി പുറത്തു വന്നതും സഹകരണ മേഖലക്ക് കനത്ത ആഘാതമായി. ചില ബാങ്കുകളിൽ നടന്ന ക്രമക്കേടുകൾ മൂലം മറ്റു ബാങ്കുകളും ഉത്തരം പറയേണ്ട അവസ്ഥയാണിന്നുള്ളത്. സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കരുക്കൾ നീക്കുന്നവർ ഈ സാഹചര്യം മുതലെടുക്കുമെന്നതിൽ സംശമില്ല.
കരുവന്നൂർ ബാങ്കിലെ ക്രമക്കേടിനെ പിന്തുടർന്നുണ്ടായ സംഭവ വികാസങ്ങൾ എല്ലാം ചൂണ്ടിക്കാണിക്കുന്നത് എത്രയും വേഗം പ്രശ്ന പരിഹാരം എന്നതു തന്നെയാണ്. നിക്ഷേപകർക്ക് പണം തിരിച്ചു നൽകാൻ പ്രായോഗികമായി എന്തു ചെയ്യാൻ കഴിയുമെന്നത് വകുപ്പ്  ഗൗരവത്തോടെ ആലോചിക്കേണ്ടിയിരിക്കുന്നു. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് ബാക്കി തുക കൂടി നൽകുന്നതിനായി കേരള ബാങ്കിൽ നിന്നും പ്രത്യേക ഓഡി നൽകുമെന്ന്  കഴിഞ്ഞ ദിവസം  മന്ത്രി വി.എൻ വാസവൻ പറഞ്ഞിരുന്നു. നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ നിന്നും റിസ്ക് ഫണ്ടിൽ നിന്നും പണം അനുവദിച്ച്  കേരള ബാങ്കിന്റെ നേതൃത്വത്തിൽ കൺസോർഷ്യം രൂപീകരിച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ നിയമ തടസം മൂലം ഇതും നടന്നില്ല. കൺസോഷ്യത്തിന് ഗ്യാരന്റി നൽകുന്നതിനായി റിസർവ് ബാങ്കിന്റെ തടസം മറികടക്കാൻ നിയമ ഭേദഗതി നടപ്പാക്കുമെന്നും  മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നും ഇതുവരെ പ്രാവർത്തിക മായിട്ടില്ല. വായ്പാ തിരിച്ചടവില്ലാതെ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഇത്തരം പ്രശ്നങ്ങൾ ഉയർന്നു വരുന്നത് ബാങ്കുകൾക്ക് വീണ്ടും കുരുക്കാവും. ഇത്തരം പ്രശ്നങ്ങളുടെ ഉത്ഭവത്തോടെ  ജനങ്ങൾക്കിടയിലുണ്ടാകുന്ന ആശങ്ക എങ്ങനെ തള്ളിക്കളയാനാകും.  
സംസ്ഥാന സഹകരണ നിയമത്തിലെ ഭേദഗതിയാണ് സർക്കാർ പരിഗണിക്കുന്നത്.ഇതിൻറെ കരട് മാത്രമേ ആയിട്ടുള്ളൂ. ഭേദഗതി പ്രാബല്യത്തിൽ വന്ന്  കൺസോർഷ്യം രൂപീകരിച്ച ശേഷം നിക്ഷേപകർക്ക് എന്ന് പണം ലഭിക്കും എന്നത് വ്യക്തമല്ല. അടിയന്തര സാഹചര്യം മനസ്സിലാക്കി കാര്യങ്ങൾ മുന്നോട്ടു നീക്കി വിശ്വാസ്യത വീണ്ടെടുക്കുകയാണ് ചെയ്യേണ്ടത്.
ക്രമക്കേടു കണ്ടെത്തിയ മറ്റു ബാങ്കുകളിലും പ്രവർത്തനത്തെ ബാധിക്കാത്ത വിധത്തിൽ പ്രശ്ന പരിഹാരം കണ്ടെത്തണം. അഴിമതി നടത്തുന്നവർക്കെതിരെ  കൃത്യമായി നടപടിയെടുത്ത് വിശ്വാസ്യത നിലനിർത്തണം. 
സർക്കാരിന്റെ അടുത്ത ചുവടുവെപ്പ് എന്തായിരിക്കും..?
സഹകരണ മേഖല സാമ്പത്തിക കേരളത്തിന്റെ നട്ടെല്ലാണ് .അത് ഇന്നലെയും ഇന്നും അങ്ങനെയായിരുന്നു ,നാളെയും അങ്ങനെ തന്നെ ആകണം. സാധാരണക്കാരന്റെ അത്താണിയായ സഹകരണ മേഖല നിലനിൽക്കേണ്ടത് നാമോരോരുത്തരുടേയും ആവശ്യമാണ്.


News Image

സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിൽ നിന്നും പിന്തിരിയുക -KCEU

കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ വേണ്ടി സഹകരണ മേഖല മൊത്തത്തിൽ  പ്രശ്നത്തിലാണെന്ന് വരുത്തി  തീർക്കാനുള്ള ആസൂത്രിതമായ  ശ്രമത്തെ തിരിച്ചറിഞ്  ശക്തമായി എതിർക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ  സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിൽ ആയിരക്കണക്കിന് സഹകരണ സംഘങ്ങൾ രൂപീകരിച്ചിട്ടുള്ളതിൽ ചില സംഘങ്ങൾ പ്രവർത്തന ക്ഷമ മല്ലാതായിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്.സഹകരണ വകുപ്പ് മന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടിയതിൽ ഭൂരിഭാഗവും ഇത്തരത്തിലുള്ളതാണ്.ഇതിൽ ചില സ്ഥാപനങ്ങളിൽ തെറ്റായ പ്രവണത ഉണ്ടായിട്ടുണ്ട്.ഈ സ്ഥാപനങ്ങളെ കുറിച്ച് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നതുമാണ്.അത്തരം സ്ഥാപനങ്ങൾക്ക് നേരെ സർക്കാർ കർശനമായ നടപടികൾ സ്വീകരിച്ചു വരികയാണ്.ഏന്നാൽ ഇതെല്ലം കണ്ടില്ലെന്ന് നടിച്ച് കോർപ്പറേറ്റുകളുടെയും സ്വകാര്യ ബാങ്കുകളുടെയും താല്പര്യങ്ങൾക്ക് വഴങ്ങി  ചില മാധ്യമങ്ങൾ സഹകരണ മേഖലയെ കരിവാരി തേക്കുകയാണ്. ദീർഘകാലത്തെ വിശ്വാസ്യയോഗ്യമായ പ്രവർത്തനങ്ങൾ കൊണ്ടാണ് കേരളത്തിലെ സഹകരണ മേഖല രാജ്യത്തിനാകെ മാതൃകയാകുന്ന വിധത്തിൽ ഉയർന്നു നിൽക്കുന്നത്.2 ലക്ഷം കോടിയിലധികം നിക്ഷേപം സഹകരണ മേഖലയിൽ സമാഹരിക്കാനായത് മാതൃകാപരമായ പ്രവർത്തനങ്ങൾ കൊണ്ടാണ്.  ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയും ജീവനക്കാരും ആകെ പ്രശ്നമാണെന്ന് വരുത്തി തീർക്കാനുള്ള ഹീനമായ ശ്രമത്തിനെതിരെ സഹകാരികളും ജീവനക്കാരും ജാഗരൂകരാകണമെന്ന് KCEU  പ്രസ്താവനയിലൂടെ  സംസ്ഥാന പ്രസിഡൻറ് പി .എം വഹീദയും,ജനറൽ സെക്രട്ടറി എൻ.കെ രാമചന്ദ്രനും അറിയിച്ചു .



News Image

164 സംഘങ്ങള്‍ പ്രതിസന്ധിയിലെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നത്: മന്ത്രി വി.എന്‍ വാസവന്‍


164 സംഘങ്ങള്‍ നിക്ഷേപര്‍ക്ക് പണം മടക്കികൊടുക്കാനാകാതെ പ്രതിസന്ധിയിലെന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഇവ സര്‍വ്വീസ് സഹകരണ ബാങ്കുകളല്ല. വെല്‍ഫെയര്‍ സംഘങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍,ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റികള്‍, മറ്റ് ചെറിയ സംഘങ്ങള്‍ എന്നിങ്ങനെ 132 സംഘങ്ങള്‍ നിയമപരമായ നടപടികളിലൂടെ ലയനത്തിലേക്ക് പോകുകയാണ്. നിയമസഭയിലെ ചോദ്യത്തിന് നല്‍കിയ മറുപടിയും ഇതാണെന്ന് മന്ത്രി പറഞ്ഞു. ക്രമക്കേടുകള്‍ കണ്ടെത്തിയ അപൂര്‍വ്വം ചില ബാങ്കുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ലയനത്തിലേക്ക് പോകുന്ന സംഘങ്ങളില്‍ ചേര്‍ന്നവര്‍ക്ക് നിക്ഷേപക ഗ്യാരന്റിയില്‍ നിന്ന് പണം ലഭിക്കുകയും അല്ലാത്തവര്‍ക്ക് ഉത്തരവാദിത്വപ്പെട്ടവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി പണം നല്‍കാനുമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് 38.75 കോടി രൂപ തിരിച്ചുനല്‍കിയിട്ടുണ്ട്്.  ബാക്കി തുക തിരിച്ചുനല്‍കാനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന് റിസേര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചില്ല. മറ്റോരു മാര്‍ഗം എന്ന നിലയ്ക്ക് കേരള ബാങ്കില്‍ നിന്നും പ്രത്യേക ഓഡിയും റിസ്‌ക് ഫണ്ടില്‍ നിന്ന് സഹായവും നല്‍കും.
കഴിഞ്ഞ ദിവസം വൃദ്ധമരണപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നത്. മരണപ്പെട്ടയാളുടെ ചികിത്സയ്ക്കായി 4.60 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. അവസാനം ആവശ്യപ്പെട്ടപ്പോള്‍ ബാങ്കിന് പണം തിരച്ചുനല്‍കാന്‍ കഴിഞ്ഞില്ലെന്നും തീരെകൊടുക്കാതിരുന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ബാങ്ക് നിക്ഷേപകനോട് മോശമായി പെരുമാറി എന്ന ആരോപണം പരിശോധിക്കാന്‍ അഡിഷണല്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായി കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

News Image

സഹകരണ യാത്ര : കുമ്പളങ്ങി, പേരാമ്പ്ര സഹകരണ ബാങ്കുകൾ സന്ദർശിച്ച് ടീം കോ-ഓപ്പറേറ്റീവ്

പുതിയ പ്രോജക്ടുകളുമായി ബന്ധപ്പെട്ട ചർച്ചയുടെ ഭാഗമായി ടീം കോ-ഓപ്പറേറ്റീവ് കുമ്പളങ്ങി സർവ്വീസ് സഹകരണ ബാങ്ക്(എറണാംകുളം), പേരാമ്പ്ര റീജിയണൽ സഹകരണ ബാങ്ക് (കോഴിക്കോട്) എന്നിവ സന്ദർശിച്ചു. ടീം കോ- ഓപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കുമ്പളങ്ങി ബാങ്ക് പ്രസിഡണ്ട് ജോർജ് ബേസിൽ, ബോർഡ് അംഗം കെ സി ജോസഫ് , സെക്രട്ടറി മരിയ ലിജി, ബ്രാഞ്ച് മാനേജർ ഉഷ എന്നിവരും പേരാമ്പ്ര ബാങ്ക് അസിസ്റ്റൻറ് സെക്രട്ടറി പ്രകാശൻ,  ടീം കോ - ഓപ്പറേറ്റീവ് പ്രൊജക്ട് കോർഡിനേറ്റർ നിയ എന്നിവർ പങ്കെടുത്തു.


പേരാമ്പ്ര റീജിയണൽ സഹകരണ ബാങ്ക്

News Image

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്: ഇരുപതാം വാർഷികാഘോഷം വി .എൻ വാസവൻ ഉദ്ഘാടനം ചെയ്തു

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ ഇരുപതാം വാർഷികാഘോഷ പരിപാടികൾ മന്ത്രി വി .എൻ വാസവൻ  ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പ്രതിസന്ധികളുടെയും  ദുരിതങ്ങളുടെയും മഹാമാരിയുടെയും കാലത്ത് ആശ്വാസത്തിന്റെ കിരണങ്ങൾ പകർന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിച്ചത് സഹകരണ പ്രസ്ഥാനങ്ങളാണെന്ന് മന്ത്രി പറഞ്ഞു.പ്രതിസന്ധി സാഹചര്യങ്ങളിൽ 
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിനെ പോലെയുള്ള നിരവധി സഹകരണ സ്ഥാപനങ്ങൾക്ക് കാര്യക്ഷമമായി ഇടപെടാൻ സാധിച്ചിട്ടുണ്ട്. ഇത് തുടർന്നും മുന്നോട്ട് കൊണ്ടുപോകാൻ സംഘത്തിന്  സാധിക്കട്ടെ എന്നും വി .എൻ വാസവൻ പറഞ്ഞു.
 ബാങ്കിന്റെ കീഴിൽ ആരംഭിച്ച സൗജന്യ ഡയാലിസിസ് സെന്ററിന്റെ പത്താം വാർഷികം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ സഹകാരികളായ കൺസ്യൂമർഫെഡ് ചെയർമാൻ എം .മെഹബൂബ്, യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി, കാരശ്ശേരി സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ അബ്ദുറഹിമാൻ, ചക്കിട്ടപ്പാറ   വനിതാ സഹകരണ സംഘം പ്രസിഡന്റ് എം .ജെ ത്രേസ്യ എന്നിവരെ  ചടങ്ങിൽ ആദരിച്ചു.
News Image

സഹകരണ ജീവനക്കാരിക്ക് കൈത്താങ്ങുമായി KCEF നിലമ്പൂർ താലൂക്ക് കമ്മിറ്റി

ജോലിക്കിടയിൽ ദേഹമാസകാലം പൊള്ളലേറ്റ്  മഞ്ചേരി മലബാർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന തിരുവാലി സഹകരണ ബാങ്ക് ജീവനക്കാരിയും KCEF പ്രവർത്തകയുമായ ഷീബയ്ക്ക് നിലമ്പൂർ താലൂക്ക് കമ്മിറ്റി ധനസഹായം നൽകി.
നിലമ്പൂരിലെ മെമ്പർമാരുടെ പക്കൽനിന്നും ലഭിച്ച സാമ്പത്തിക സഹായവും ജില്ലയിലെ മറ്റു താലൂക്കുകളിലെ KCEF കമ്മിറ്റികൾ ആദ്യപടിയായി നൽകിയ സഹായ ധനവും ചേർത്ത് 125000 രൂപ  ഷീബയുടെ കുടുംബത്തിന് കൈമാറി.
    തിരുവാലി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എ. പി. അനിൽകുമാർ എം. എൽ എ യുടെ പക്കൽനിന്നും ഷീബയുടെ ഭർത്താവ് ധനസഹായം ഏറ്റുവാങ്ങി. KCEF താലൂക്ക് പ്രസിഡന്റ് അനീഷ് കാറ്റാടി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി. വി. ഉണ്ണികൃഷ്ണൻ, ബാങ്ക് പ്രസിഡന്റ് ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു.

News Image

60 വർഷത്തെ സൈക്കിൾ യജ്ഞവുമായി പ്രസിഡന്റ് പൗലോസേട്ടൻ

സൈക്കിൾ ആണോ പൗലോസേട്ടനാണോ ആദ്യം ഉണ്ടായത് എന്ന് ചോദിച്ചാൽ മഞ്ഞപ്രയിലെ ന്യൂ ജെൻ പിള്ളേർക്ക് കൺഫ്യുഷൻ ആകും.കാരണം അവർ കാണുന്ന കാലത്തേ പൗലോസേട്ടൻ സൈക്കിളിലാണ്.അവർക്കു മുൻപുള്ള തലമുറക്കും സൈക്കിളില്ലാതെ  പൗലോസേട്ടനെ സങ്കല്പിക്കാനേ ആവില്ല.1981 മുതൽ 85 വരെയുള്ള കാലത്ത് പഞ്ചായത്ത് പ്രസിഡൻറ് ആയപ്പോഴും സൈക്കിളിൽ നിന്നിറങ്ങിയിട്ടില്ല. ആ കാലത്ത് സൈക്കിൾ സർവ്വസാധാരണമായിരുന്നു എന്നത് യാഥാർഥ്യം. കൂടെ സൈക്കിളിൽ ഉണ്ടായിരുന്നവർ ബൈക്കിലേക്കും കാറിലേക്കും മാറിയപ്പോഴും പൗലോസേട്ടൻ സൈക്കിൾ ചവിട്ട് തുടർന്നു. 1988 ലാണ്  മഞ്ഞപ്ര സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ  പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്ത്  ഭരണ ചക്രം ചവിട്ടാൻ തുടങ്ങി യത്. ഒപ്പം സൈക്കിൾ ചവിട്ടും തുടർന്നു.  നീണ്ട 34 വർഷമായി ബാങ്കിന്റെ പ്രസിഡൻറ് സ്ഥാനത്ത് തുടരുകയാണ്  75 കാരനായ  പൗലോസേട്ടൻ. ബാങ്ക് പ്രസിഡൻറ് അല്ല ഇനി ഇന്ത്യൻ പ്രസിഡൻറ് ആയാലും സൈക്കിളിലേ പോകു അതാണ് പൗലോസിന്റെ സുവിശേഷം. ഇക്കാലത്തിനിടയിൽ  പ്രഷറില്ല, ഷുഗറില്ല , കൊളസ്‌ട്രോളില്ല ,മുട്ടു വേദനയില്ല എല്ലാത്തിനുമുള്ള ഒറ്റമൂലിയാണ് സൈക്കിൾ. പൗലോസേട്ടനിൽ നിന്നും പ്രോചോദനമുൾക്കൊണ്ട്‌ നാട്ടിൽ ഇരുപതോളം പേർ സൈക്കിൾ ചികിത്സ നടത്തി രോഗ ശമനം കൈവരിച്ചിട്ടുണ്ട്. സദ്യക്കു പോയാൽ ഒന്നിൽ  കൂടുതൽ സസ്യേതര വിഭവങ്ങളുണ്ടെങ്കിൽ ഏതെങ്കിലും ഒന്ന് മാത്രം കഴിക്കുക ,എന്തും അളവ് കുറച്ചു കഴിക്കുക, ഒരു ഭക്ഷണത്തിനും വിലക്കേർപ്പെടുത്താതിരിക്കുക ഇതൊക്കെയാണ് പൗലോസേട്ടന്റെ  ആരോഗ്യ നിയമങ്ങൾ. മഞ്ഞപ്രയുടെ വീഥിയിലൂടെ സൈക്കിളിൽ പോകുന്ന പൗലോസേട്ടനെ തഴുകാൻ വരുന്ന കാറ്റിനുമുണ്ട് ഒരു പൗലോസ് ടച്ച്. മഞ്ഞപ്ര  പഞ്ചായത്തിലെ 4,000 വീടുകളിലും  ബാങ്കിന്റ നേതൃത്വത്തിൽ  നട്ട   ഫല വൃക്ഷത്തൈകൾക്ക് ഇവിടുത്തെ   കാറ്റിനെ സ്വാധീനിക്കാനാവും എന്നാർക്കാണ് അറിയാത്തത്. ഈ ആശയത്തിന് വിത്ത് വിതച്ച് സൈക്കിളിൽ പായുന്ന പൗലോസേട്ടനെ തഴുകാൻ കാറ്റിന്  പ്രത്യേക ഇഷ്ടമാണ്.
 





















News Image

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരികെ നൽകും; മന്ത്രി വി.എൻ വാസവൻ

കരൂവന്നൂർ സർവീസ് സഹകരണബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും ഇതിനായി പ്രത്യേക പാക്കേജ് കൊണ്ടു വരുമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. നാലര ലക്ഷം രൂപ നിക്ഷേപകർക്ക് ഇപ്പോൾ തിരികെ നൽകിയിട്ടുണ്ട്. ബാക്കി തുക കൂടി നൽകുന്നതിനായി കേരള ബാങ്കിൽ നിന്നും പ്രത്യേക ഓഡി നൽകുമെന്നും മന്ത്രി പറഞ്ഞു. നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ നിന്നും റിസ്ക് ഫണ്ടിൽ നിന്നും പണം അനുവദിക്കും. കരുവന്നൂർ സഹകരണ ബാങ്കിൽ കൺസോട്യം രൂപീകരിച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, ആർ.ബി.ഐ ഈ തീരുമാനത്തിനെ എതിർത്തതായി മന്ത്രി പറഞ്ഞു.

കരുവന്നൂരിൽ നിക്ഷേപ തുക ലഭിക്കാത്തിനിടെ തുടർന്ന് ചികിത്സ നടത്താൻ സാധിക്കാതെ സ്ത്രീ മരിച്ച സംഭവത്തെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. ബാങ്കിൽ നിന്നും പണം ലഭിക്കാത്തി​തിനെ തുടർന്നാണോ അവർ മരിച്ചതെന്നതിലും വ്യക്തതയില്ല. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ തേടിയശേഷം തുടർ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പാലക്കാട് കണ്ണമ്പ്രയിലെ കണ്ണമ്പ്രയിലെ സഹകരണ ബാങ്കിലെ അഴിമതിയെ കുറിച്ചുള്ള ചോദ്യത്തിന് അതേകുറിച്ച് അറിയില്ലെന്നാണ് മന്ത്രി പറഞ്ഞത്. 

News Image

സഹകരണ യാത്ര : സഹകരണരംഗം ന്യൂസ് കല്ലടിക്കോട് സഹകരണ ബാങ്ക് സന്ദർശിച്ചു

പാലക്കാട്: കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ ഭാഗമായി 'സഹകരണരംഗം ന്യൂസ്' ബാങ്ക് സന്ദർശിച്ചു. ഡോക്യുമെന്ററി ചിത്രീകരണത്തെക്കുറിച്ച് സഹകരണ രംഗം ന്യൂസ് കോർഡിനേറ്റർ സജീഷ്, റിപ്പോർട്ടർ അനീഷ ഹിന്ദ് എന്നിവർ ബാങ്ക് പ്രതിനിധികളുമായി ചർച്ച നടത്തി. ടീം കോ-ഓപ്പറേറ്റീവിന്റെ പബ്ലിഷിങ്ങ് സ്ഥാപനമായ നമ്മുടെ മലയാളം പുറത്തിറക്കിയ പുസ്തകങ്ങൾ സെക്രട്ടറി ബിനോയ് ജോസഫ് , ബോർഡ് അംഗം കെ.കെ ചന്ദ്രൻ എന്നിവർക്ക് കൈമാറി.

News Image

കാക്കൂർ സഹകരണ ബാങ്ക് : പച്ച വെളിച്ചെണ്ണ, പഴം-പച്ചക്കറി സംസ്കരണ യൂണിറ്റുകളുടെ നിർമ്മാണം തുടങ്ങി

കാക്കൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പച്ച വെളിച്ചെണ്ണ യൂണിറ്റിന്റേയും പഴം - പച്ചക്കറി സംസ്കരണ യൂണിറ്റിന്റേയും നിർമ്മാണം തുടങ്ങി. ഒലിയപ്പുറം കുഴിക്കാട്ടുകുന്നിലാണ് നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നത്. ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി ശ്രീദേവി അന്തർജനം, ബാങ്ക് ഡയറക്ടർമാർ , സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീം കോ-ഓപ്പറേറ്റീവാണ് ഈ പദ്ധതിക്ക് വേണ്ടി പ്രൊജക്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
News Image

സഹകരണ ബാങ്കുകളുടെ പങ്കാളിത്തത്തിൽ പ്രൊജക്റ്റ്

സഹകരണയാത്ര

കേരളത്തിൽ ആദ്യമായി സഹകരണ ബാങ്കുകളുടെ പങ്കാളിത്തത്തിൽ പ്രൊജക്റ്റ് വരുന്നു. കോഴിക്കോട് ജില്ലയിലെ പന്നിയങ്കര  സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ,ഇരിങ്ങല്ലൂർ പാലാഴി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കൊമ്മേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്,
ഒളവണ്ണ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നീ ബാങ്കുകളാണ് അഗ്രോ ഫാം ടൂറിസം പദ്ധതിക്കു വേണ്ടി കൈ കോർക്കുന്നത്.ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,പ്രൊജക്റ്റ് കോ -ഓർഡിനേറ്റർ നിയ മേരി രാജു, പദ്ധതി ചെയർമാൻ  കെ.ഹരിദാസ്  (പന്നിയങ്കര ബാങ്ക് പ്രസിഡൻറ് ) വൈസ് ചെയർമാൻ  കോയാ മൊയ്തീൻ ( കൊമ്മേരി ബാങ്ക് പ്രസിഡൻറ് ) ജയപ്രകാശ് ( ഒളവണ്ണ ബാങ്ക് പ്രസിഡൻറ്)  സി .ഇ .ഓ മഹേഷ് ചന്ദ്ര  (പന്നിയങ്കര ബാങ്ക്  സെക്രട്ടറി)  അജയകുമാർ (കൊമ്മേരി  ബാങ്ക്, സെക്രട്ടറി)  പ്രഭിത (ഇരിങ്ങല്ലൂർ പാലാഴി ബാങ്ക് ,സെക്രട്ടറി) വൈസ് .പ്രസിഡന്റുമാർ ,ബോർഡ് മെമ്പർമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.



News Image

നരിക്കുനി സഹകരണ ബാങ്ക്: മികച്ച വിജയികളെ അനുമോദിച്ചു

കോഴിക്കോട് : നരിക്കുനി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്. എസ്. എൽ. സി - പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച നരിക്കുനി പഞ്ചായത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചേളന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌  കെ.പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ സി. മനോജ്‌ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്റ്റാർ  വിനു ഉപഹാരങ്ങൾ വിതരണം ചെയ്തു. ദുബായ് എക്സ്പോ പവലിയനുകളുടെ രേഖാ ചിത്രം പകർത്തി ശ്രദ്ധ നേടിയ കലാകാരൻ കാരുകുളങ്ങര സ്വദേശി ലതീഷ് പുതിയോട്ടിലിനെ ചടങ്ങിൽ ആദരിച്ചു. നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി. കെ സലീം മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഷിഹാന രാരപ്പക്കണ്ടി, നരിക്കുനി ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡന്റ്‌ മിനി പുല്ലംകണ്ടി എന്നിവർ സംസാരിച്ചു.ഡോ: യു. കെ അബ്ദുൾ നാസർ (ലക്ചറർ ഡയറ്റ് വടകര )മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് ഡയറക്ടർ ഒ. പി. എം ഇക്ബാൽ സ്വാഗതവും ബാങ്ക് സെക്രട്ടറി എം. സി ഹരീഷ്കുമാർ നന്ദിയും പറഞ്ഞു.
News Image

വില്ല്യാപ്പള്ളി പഞ്ചായത്ത് സഹകരണ ബാങ്ക്: 6-ാമത് ശാഖ ഉദ്ഘാടനം

വില്ല്യാപ്പള്ളി പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ 6-ാമത് ശാഖ ഉദ്ഘാടനം ആഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് കീഴൽ യു.പി സ്കൂളിന് മുൻ വശത്ത് നടക്കുന്ന പരിപാടിയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിക്കും. കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ ലോക്കർ ഉദ്ഘാടനം ചെയ്യും.
News Image

സഹകരണ യാത്ര : കോതമംഗലം ( കുത്തുകുഴി ) സഹകരണ ബാങ്ക് സന്ദർശിച്ചു

ടീം കോ ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ കോതമംഗലം ( കുത്തുകുഴി ) സഹകരണ ബാങ്കിൽ പുതിയ പ്രൊജക്റ്റുമായി  ബന്ധപ്പെട്ട് ചർച്ച നടന്നു. ബാങ്ക് പ്രസിഡൻറ് അഡ്വ.ബിജുകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചക്ക് ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി നേതൃത്വം നൽകി.  ബാങ്കിന്റെ നൂറാം  വാർഷികത്തോടനുബന്ധിച്ച്‌ ഡോക്യുമെന്ററി തയ്യാറാക്കുന്നതിനെ കുറിച്ചും ചർച്ച നടന്നു .സെക്രട്ടറി ബിന്ദു,ജീവനക്കാരൻ എം.കെ പ്രസന്നൻ, ടീം കോ-ഓപ്പറേറ്റീവ് കോ -ഓർഡിനേറ്റർമാരായ നിയ മരിയ രാജു,സജീഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
News Image

സഹകരണ ദാമ്പത്യം

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലെ കെ.കെ വില്ല  വ്യത്യസ്തമാകുന്നത് 'സഹകരണം' കൊണ്ടാണ്. മറ്റെങ്ങും സഹകരണമില്ലേ എന്നാണ് ചോദ്യമെങ്കില്‍  ജീവിതത്തിലും പ്രവര്‍ത്തിയിലും ഒരുപോലെ സഹകരണം മുറുകെ പിടിക്കുന്ന ഇവിടത്തെ ദമ്പതിമാര്‍ തന്നെ മറുപടി പറയും, സഹകരണമാണ് തങ്ങളുടെ ജീവശ്വാസമെന്ന്.
ഒളവണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിണ്ട് കെ.കെ ജയപ്രകാശനും ഭാര്യ  ഇരിങ്ങല്ലൂര്‍ പാലാഴി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി പി.പ്രഭിതയും താമസിക്കുന്നത് കെ.കെ. വില്ല എന്ന ഈ സഹകരണ വീട്ടിലാണ്. ഭരണ സമിതി അംഗങ്ങളോ, ഔദ്യോഗികമായ ചൂടേറിയ  ഭരണസമിതി ചര്‍ച്ചകളോ ഒന്നുമില്ലെങ്കിലും ഇവിടെ സഹകരണം സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു.

ഒമ്പത് വര്‍ഷമായി ഒളവണ്ണ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് പദവി അലങ്കരിക്കുന്ന ജയപ്രകാശന്‍ അതിനു മുന്‍പ് അഞ്ച് വര്‍ഷം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. പെയിന്റിങ് ആര്‍ട്ടിസ്റ്റ് ജോലിയാണ് മുന്‍പ് ചെയ്തു കൊണ്ടിരുന്നത്. പറ്റുന്ന അവസരങ്ങളിലൊക്കെ ഇപ്പോഴും ചെയ്യാറുണ്ട്.  പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ 18 കോടി ഡെപ്പോസിറ്റ് ഉണ്ടായിരുന്ന ബാങ്കില്‍ ഇപ്പോ ഡെപ്പോസിറ്റ് 100 കോടി കവിഞ്ഞ സന്തോഷത്തിലാണ് ജയപ്രകാശന്‍. പ്രസിഡന്റ് എന്ന നിലയില്‍ താനും ഭരണസമിതി അംഗങ്ങളും ജീവനക്കാരോട്  ഊഷ്മളമായ ബന്ധം സ്ഥാപിച്ചതാണ് ഈ നേട്ടത്തിന്റെ  ഒന്നാമത്തെ കാരണമെന്ന് അദ്ദേഹം പറയുന്നു. പിന്നെ നാടിന്റെ സാമ്പത്തിക പുരോഗതിക്കും വഴിവെക്കുന്ന  നിരവധി വൈവിധ്യവത്കരണ പദ്ധതികളും ഇപ്പോള്‍ ബാങ്കിന്റേതായുണ്ട്.
 
പ്രഭിത 2022 ജൂണ്‍ ഒന്ന് മുതലാണ് ഇരിങ്ങല്ലൂര്‍ പാലാഴി സഹകരണ ബാങ്കിന്റെ  സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത് .അതിനു മുന്‍പ് 14 വര്‍ഷം ഇതേ ബാങ്കില്‍ തന്നെ ജോലി ചെയ്തിട്ടുണ്ട്. 7 വര്‍ഷം  ക്ഷീര സഹകരണ സംഘത്തിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭര്‍ത്താവ് മറ്റൊരു ബാങ്കില്‍ പ്രസിഡന്റ് ആണ് എന്നുള്ളതില്‍ തനിക്ക് വലിയ അഭിമാനമാണുള്ളതെന്ന് പ്രഭിത  പറയുന്നു. രാവിലെ പ്രസിഡന്റ് സ്‌കൂട്ടറില്‍ ഒളവണ്ണ  ബാങ്കിലേക്ക് പോകും വഴി സെക്രട്ടറിയെ  ഇരിങ്ങല്ലൂര്‍ ബാങ്കില്‍  ഇറക്കും. വൈകീട്ട്  സെക്രട്ടറിയെയും കൂട്ടിയാണ് വീട്ടിലേക്കുള്ള മടക്കം. വിവാഹ ജീവിതത്തിന്റെ 27 വര്‍ഷങ്ങള്‍ പിന്നിട്ട ഇവര്‍ക്ക്
ഭഗത് ഷാഹുല്‍, അലീഡ എന്നിവര്‍ മക്കളാണ്.
News Image

വെട്ടിക്കവല സഹകരണ ബാങ്ക്: ഭരണഘടന സംരക്ഷണ കാമ്പയിന്‍ നടത്തി

വെട്ടിക്കവല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ദി സിറ്റിസണ്‍ 2022 ഭരണഘടന സംരക്ഷണ കാമ്പയിന്‍ സംഘടിപ്പിച്ചു. ബാങ്ക് ഹാളില്‍ നടന്ന കാമ്പയിനില്‍ കില റിസോഴ്സ്‌പേഴ്‌സണ്‍ ഡി. ശാന്ത  ഭരണഘടന ക്ലാസ്‌നയിച്ചു. ഭരണഘടന ആമുഖം സഹകാരി വിഷ്ണുപ്രിയ ചൊല്ലി കൊടുത്തു. ബാങ്ക് പ്രസിഡന്റ് അനോജ് കുമാര്‍, വൈസ് പ്രസിഡന്റ്  റ്റി എസ് ജയചന്ദ്രന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍  ബിനുമാത്യു, എം ബാലചന്ദ്രന്‍, രാജേന്ദ്രന്‍, ബാങ്ക് സെക്രട്ടറി പ്രകാശ് ലക്ഷ്മണന്‍ മറ്റ് സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
News Image

മാന്നാനം സഹകരണ ബാങ്ക് :കാന്‍സര്‍ വാര്‍ഡിലേയ്ക്ക് റഫ്രിജറേറ്റര്‍ നല്കി

മാന്നാനം  സർവ്വീസ് സഹകര ബാങ്കിൻ്റെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് ക്യാൻസർ വാർഡിലേയ്ക്ക് റഫ്രിജറേറ്റർ നല്കി. സഹകരണ സംഘം കോട്ടയം അസിസ്റ്റൻറ് രജിട്രാർ രാജീവ് എം ജോൺ  കൈമാറിയ റഫ്രിജറേറ്റർ ക്യാൻസർ വിഭാഗം മേധാവി ഡോ.പി ശിവരാമകൃഷണൻ ഏറ്റുവാങ്ങി. ക്യാൻസർ വാർഡിൽ നടന്ന ചടങ്ങിൽ മാന്നാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു.ബാങ്ക് വൈസ് പ്രസിഡൻ്റ് ജോസഫ് ജോയി, സെക്രട്ടറി എബി ജേക്കബ്, ഭരണ സമിതി അംഗങ്ങളായ ഷൈജു തെക്കുംചേരി,
 ജേക്കബ് തോമസ് ജീവനക്കാരയ കെ ജെ ബിജു, സോബിൻ, ബാങ്കിലെ സഹകാരി പി ജി ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
ബാങ്കിൻ്റെ പൊതുനന്മ ഫണ്ടിൽ നിന്നുമാണ് തുക ചിലവഴിച്ചത്. പൊതുനന്മ ഫണ്ടിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് വൃക്കരോഗ വിഭാഗത്തിലും കുട്ടികളുടെ ആശൂപത്രിയിലും മാന്നാനം സർവീസ് സഹകരണ ബാങ്കിൽ നിന്നും  ഉപകരണങ്ങൾ വാങ്ങി നല്കിയിട്ടുണ്ട്.
News Image

തച്ചമ്പാറ, മഞ്ഞപ്ര, പിണറായി, അഴീക്കോട് ബാങ്കുകള്‍ ടീം കോ-ഓപ്പറേറ്റീവ് സന്ദര്‍ശിച്ചു

ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടര്‍ മധു ചെമ്പേരി പ്രൊജക്റ്റ് സംബന്ധമായ ചര്‍ച്ചകള്‍ക്കായി തച്ചമ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക്(പാലക്കാട്), മഞ്ഞപ്ര സര്‍വ്വീസ് സഹകരണ ബാങ്ക് (എറണാംകുളം), പിണറായി സര്‍വ്വീസ് സഹകരണ ബാങ്ക്, അഴീക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക്(കണ്ണൂര്‍) എന്നിവ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി.  തച്ചമ്പാറ ബാങ്ക് പ്രസിഡന്റ് ലത്തീഫ്, സെക്രട്ടറി ജയകുമാര്‍, മഞ്ഞപ്ര ബാങ്ക് പ്രസിഡന്റ് പൗലോസ്, സെക്രട്ടറി ഷൈനി, പിണറായി ബാങ്ക് പ്രസിഡന്റ് സി വി സുമജന്‍, സെക്രട്ടറി എ ശ്രീഗണന്‍, അഴീക്കോട് ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ജയേഷ്, പ്രസിഡന്റ് രവീന്ദ്രന്‍, ടീം കോ-ഓപ്പറേറ്റീവ് പ്രതിനിധി നിയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

മഞ്ഞപ്ര സര്‍വ്വീസ് സഹകരണ ബാങ്ക്

പിണറായി സര്‍വ്വീസ് സഹകരണ ബാങ്ക്

അഴീക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക്

News Image

ACSTI ല്‍ സഹകരണ കോഴ്‌സുകള്‍

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സഹകരണ മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവസരമൊരുക്കി അഗ്രികള്‍ച്ചര്‍ കോ-ഓപ്പറേറ്റീവ് ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (ACSTI) പുതിയ കോഴ്‌സ് ആരംഭിക്കുന്നു.  ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് ആന്റ് ബാങ്ക് മാനേജ്‌മെന്റ്(പിജിഡിസിബിഎം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സഹകരണ മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവസരമൊരുക്കിയാണ് എസിഎസ്ടിഐ പുതിയ കോഴ്‌സ് ആരംഭിക്കുന്നത്. ഡിഗ്രി 50 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അവസരം. പ്രായപരിധി 40 വരെ(for working candidates)/ 30 വരെ(for open candidates). എഴുത്ത് പരീക്ഷ, ജിഡി, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.acstikerala.com ല്‍ ലഭിക്കും. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 15 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496598031 ,9188318031 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

News Image

കേരള ബാങ്കിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു

കേരള ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ  ഭരണസമിതി അംഗങ്ങളെയും മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ചു കൊണ്ട് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.കേരള ബാങ്കിന്റെ മികച്ച റീജിയണൽ ഓഫീസായും മികച്ച ക്രെഡിറ്റ് പ്രോസസിംഗ് സെന്റർ ആയും തിരഞ്ഞെടുത്തിരിക്കുന്നത് കോഴിക്കോട് ശാഖയാണ്.മിനിസ്റ്റേഴ്‌സ് ട്രോഫിയും ,ഫലകവും ,3 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുമാണ്‌ നൽകുക. സംസ്ഥാനത്തെ മികച്ച ശാഖയായി  തിരഞ്ഞെടുത്തിരിക്കുന്നത്  കൊയിലാണ്ടി ( കോഴിക്കോട്) കോണിച്ചിറ ( വയനാട്) എന്നീ ശാഖകളാണ് .പുരസ്‌കാര തുകയായ 2 ലക്ഷം രൂപയും മിനിസ്റ്റേഴ്‌സ് ട്രോഫിയും ഇരു ശാഖകളും പങ്കു വെക്കും. 
കേരള ബാങ്കിന്റെ അംഗങ്ങളായ പ്രാഥമീക കാർഷിക വായ്പാ സംഘങ്ങൾക്കും ( PACS ) അർബൻ ബാങ്കുകൾക്കും 2020-21 വർഷത്തെ  പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ നൽകുന്ന KB ( Pacs) എക്സലൻസ് അവാർഡിന് കണ്ണൂർ ജില്ലയിലെ കതിരൂർ സർവീസ് സഹകരണ ബാങ്ക് ( ഒന്നാം സ്ഥാനം) കോഴിക്കോട് ജില്ലയിലെ  കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ( കോഴിക്കോട്) തൃശൂർ ജില്ലയിലെ പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് ( മൂന്നാം സ്ഥാനം )   എന്നീ ബാങ്കുകൾ അർഹരായി . അർബൻ ബാങ്കുകൾക്കുള്ള  KB എക്സലൻസ് അവാർഡിന് ഒറ്റപ്പാലം കോ -ഓപ്പറേറ്റീവ് അർബൻ ബാങ്ക്( ഒന്നാം സ്ഥാനം )  സുൽത്താൻ ബത്തേരി സഹകരണ അർബൻ ബാങ്ക്  (രണ്ടാം സ്ഥാനം) ദി കോസ്റ്റൽ അർബൻ സഹകരണ ബാങ്ക് ,കൊല്ലം ( മൂന്നാം സ്ഥാനം ) എന്നീ ബാങ്കുകളും അർഹരായി.








News Image

സഹകരണരംഗത്തെ കാർഷിക വിപ്ലവം

അനീഷാ എം ഹിന്ദ്‌

കർഷകർക്കൊപ്പം നിന്ന് വളർന്നുവന്ന  സഹകരണ പ്രസ്ഥാനത്തിന് ഒരുപാട് കാർഷിക മുന്നേറ്റങ്ങളുടെ ചരിത്രം പറയാനുണ്ട്.  കർഷകക്ഷേമ പ്രവർത്തനങ്ങൾ മുതൽ നൂതന കാർഷിക പദ്ധതികൾ വരെ സഹകരണ പ്രസ്ഥാനം ഇന്ന് നടപ്പാക്കുന്നുണ്ട്. ഓരോ പ്രദേശത്തേയും സാധ്യതകൾ മനസിലാക്കി ആവിഷ്കരിക്കുന്ന കാർഷിക പദ്ധതികളിലൂടെ കർഷകനെയും നാടിനേയും മുന്നോട്ടു  നയിക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. ഇത്തരത്തിൽ കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച്‌ മുന്നേറുന്ന ബാങ്കുകളുടെ പ്രവർത്തനങ്ങൾ സഹകരണ രംഗം ന്യൂസ് പങ്കുവക്കുന്നു..

PART - 3

യുവകർഷകർക്ക് കരുത്തായി കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ കൃഷിപാഠം

കഞ്ഞിക്കുഴിയിലെ യുവ കർഷകരുടെ കരുത്ത് കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ കാർഷിക പഠന ക്ലാസും കാർഷിക രംഗത്തെ പ്രവർത്തനങ്ങളുമാണ്. യുവാക്കളെ കാർഷിക രംഗത്തേക്ക് ആകർഷിക്കാനും വിജയം നേടാനും വഴിയൊരുക്കിയാണ് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി സഹകരണ ബാങ്ക് കൃഷിയെ ചേർത്തു പിടിക്കുന്നത്. വിത്ത് മുതൽ വിപണി വരെയുള്ള കാര്യങ്ങൾ പങ്കുവച്ചു കൊണ്ട് കാർഷിക പഠന കേന്ദ്രം വഴി ഞായറാഴ്ചകളിൽ സൗജന്യ പഠന ക്ലാസാണ് ബാങ്ക് നടത്തുന്നത്. മുതിർന്ന കർഷകരുടെ കൃഷി അനുഭവങ്ങൾ പകർന്നു കൊടുക്കുന്നതോടൊപ്പം നൂതന കാർഷിക ആശയങ്ങളും പിന്തുടർന്നാണ് കഞ്ഞിക്കുഴി  സഹകരണ ബാങ്കിന്റെ വളർച്ച.

കഞ്ഞിക്കുഴിയിൽ കാർഷിക മേഖലയുടെ വളർച്ചയ്ക്ക് വേണ്ടി  എണ്ണമറ്റ പ്രവർത്തനങ്ങൾ നടത്തിയ കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് ഇവിടുത്തെ കർഷകർക്ക് സ്വന്തം ബാങ്കാണ്. കാർഷിക ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം സ്വന്തമായി കൃഷി നടത്തി വരുന്ന ബാങ്ക് സഹകരണ മേഖലയിലെ കാർഷിക വിപ്ലവത്തിന്റെ മുൻനിരയിലുണ്ട്.

മൂന്ന് വർഷമായി ബാങ്ക് നേരിട്ട് കൃഷി ആരംഭിച്ചിട്ട് . പൊന്നുട്ടു ചേരിയിൽ രണ്ട് ഏക്കർ പാട്ടത്തിനെടുത്താണ് കൃഷി. നെൽ കൃഷിയും പച്ചക്കറി കൃഷിയും ബാങ്ക് സ്വന്തമായി നടത്തുന്നുണ്ട്. അരി മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റിയാണ് ബാങ്ക് വിപണിയിലും സ്മാർട്ടാകുന്നത്. അവിൽ, അരിപ്പൊടി, അരിവറുത്ത പൊടി എന്നിവ ബാങ്കിന്റെ തന്നെ കോപ് - മാർട്ടിലൂടെ വിൽപ്പന നടത്തുന്നുണ്ട്.

 

കോപ് - മാർട്ടിലൂടെ വിത്ത്, തൈകൾ, ജൈവവളം, കീടനാശിനി എന്നിവ മിതമായ നിരക്കിൽ വിതരണം ചെയ്തും കഞ്ഞിക്കുഴിയിലെ കർഷകർക്ക് കൈത്താങ്ങാവുകയാണ് ബാങ്ക്. ആവശ്യക്കാർ ഏറെയുള്ള കഞ്ഞിക്കുഴി  വിത്തുകളും മറ്റ് വിത്തുകളും വിതരണം ചെയ്യുന്നുണ്ട്. ബാങ്ക് സ്വന്തമായി നടത്തുന്ന നഴ്സറിയിലൂടെ തൈകൾ  ഉത്പാദിപ്പിച്ചും വിവിധ
കാർഷിക കേന്ദ്രങ്ങളിൽ നിന്ന് കൊണ്ടുവന്നുമാണ് വിൽപ്പന നടത്തുന്നത്.  

സർക്കാരിന്റെയും നബാർഡ്, എൻ സി ഡി സി എന്നിവയുടെയും സഹായത്തോടെ പ്രദേശത്തുള്ള  കാർഷിക ഉപദേശക സമിതിയുടെ നേതൃത്വത്തിൽ കാർഷിക ഉപകരണങ്ങളും വിൽപ്പന നടത്തുന്നു. പുല്ലുവെട്ട് യന്ത്രം, ഞാർ നടീൽ യന്ത്രം, ട്രാക്ടർ , കൊയ്ത്തു യന്ത്രം തുടങ്ങി കർഷകർക്ക് ആവശ്യമുള്ളവയെല്ലാം ഒരുക്കി നൽകാൻ ബാങ്ക് മുൻപിലുണ്ട്.

ബാങ്കിന്റെ കീഴിൽ അഞ്ച് പേരടങ്ങിയ 111 ഓളം ജെ എൽ ജി ഗ്രൂപ്പുകളുണ്ട്.  5000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ വായ്പ നൽകി ഇവരെയും കൃഷിയിൽ സജീവമാക്കി നിർത്തുകയാണ് ബാങ്ക്.  

മത്സ്യകൃഷിയിലും ഒരു കൈ നോക്കി വിജയം കണ്ടതിന്റെ അഭിമാനത്തിലാണ് ബാങ്ക്. അഞ്ചു പേരടങ്ങിയ അഞ്ച് ഗ്രൂപ്പുകൾ ബയോഫ്ലോക് ഫിഷ് ഫാമിങ്ങിലൂടെ വരുമാനം കണ്ടെത്തുന്നുണ്ട്. അഞ്ച് ലക്ഷം വരെ വായ്പ ബാങ്ക് നൽകിയിട്ടുണ്ട്.


പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ


സെക്രട്ടറി പി.ടി ശശിധരൻ


തുടക്കകാലത്ത് കാർഷിക  വായ്പയും ആവശ്യമായ വിത്തും വളവും നൽകി കർഷകർക്ക് ഒപ്പം നിന്ന ബാങ്ക് ഇടക്കാലത്ത് ബാങ്കിങ് മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും വീണ്ടും കാർഷിക മേഖലയിൽ സജീവമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രസിഡന്റ് അഡ്വ.
എം.സന്തോഷ് കുമാറും സെക്രട്ടറി പി.ടി ശശിധരനും.

News Image

സഹകരണ നിയമ ഭേദഗതി പാസാക്കി

തിരുവനതപുരം : സഹകരണ നിയമ ഭേദഗതി നിയമസഭ പാസാക്കി . പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയാണ് സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതെന്ന് സഹകരണം, രജിസ്‌ട്രേഷന്‍, സാംസ്‌കാരികം മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിൻ  കീഴിലുള്ള സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് അപ്പെക്‌സ് സംഘത്തില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിന് കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനാണ് ഭേദഗതി വരുത്തുന്നത്.മേഖലാ യൂണിയനില്‍ അംഗങ്ങളായ പ്രാഥമിക സംഘം പ്രസിഡന്റ്മാര്‍ക്കാണ് വോട്ടവകാശമുള്ളത്. നേരത്തെ നിയമം ഭേദഗതി ചെയ്തപ്പോള്‍ വ്യക്തമാക്കാതിരുന്ന സാഹചര്യത്തില്‍ ആണ്  വീണ്ടും ഭേദഗതിയായി കൊണ്ടു വന്നതെന്നും മന്ത്രി പറഞ്ഞു.
 ഇതോടെ എല്ലാ പ്രാഥമിക സംഘങ്ങളിലെ പ്രതിനിധികള്‍ക്കും വോട്ടവകാശം ഉറപ്പാകും.  അംഗത്വത്തിനും ഭാരവാഹി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനും കറവ മൃഗം വേണമെന്നും 90 ദിവസം 120 ലിറ്റര്‍ പാല്‍ സൊസൈറ്റിയില്‍ നല്‍കണമെന്നും നിയമത്തില്‍ ഉള്‍പ്പെടുത്തി. ഇതിനു പുറമെ ക്ഷീരമേഖലയില്‍ ഏറ്റവും അധികം പണിയെടുക്കുന്ന വനിതകളെ സഹകരണ സംഘത്തിന്റെ ഭാരവാഹിത്വത്തിലേയ്ക്ക് കൊണ്ടു വരുന്നതിനായി പ്രസിഡന്റോ വൈസ് പ്രസിഡന്റോ വനിത ആയിരിക്കണമെന്ന വ്യവസ്ഥയും, ഇതിനു പുറമെ സോഷ്യല്‍ ഓഡിറ്റും നിര്‍ബന്ധമാക്കിയാതായി വി .എൻ .വാസവൻ പറഞ്ഞു.



News Image

നാടിന് സ്‌നേഹത്തണലൊരുക്കി പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്

ഒരു നാടിന്റെ സാമൂഹിക, സാമ്പത്തിക, കാര്‍ഷിക വികസനത്തിന് മുന്നില്‍ നിന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ തണലൊരുക്കിയുമാണ് സഹകരണ ബാങ്കുകള്‍ വിജയവഴി താണ്ടുന്നത്. അതിനൂതന ബാങ്കിങ് സേവനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന വികസന പദ്ധതികള്‍ സഹകരണ ബാങ്കുകളുടെ സവിശേഷതയാണ്. ഇത്തരത്തില്‍ സംസ്ഥാനത്തിന് തന്നെ മാതൃകയായി സഹകരണ വഴിയില്‍ വിപ്ലവം രചിച്ച തൃശൂര്‍ അത്താണിക്കടുത്തുുള്ള പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ചരിത്രവും പ്രവര്‍ത്തനങ്ങളും സഹകരണരംഗം ന്യൂസ് പങ്കുവക്കുന്നു..



സഹകരണ മേഖലയില്‍ ചരിത്രം രചിച്ച പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നാടിന്റെ ഹൃദയം കവര്‍ന്ന് വിജയ വഴിയില്‍ മുന്നേറുകയാണ്.

നാടിനൊപ്പമുണ്ടെന്ന് പറയുക മാത്രമല്ല തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെ നാടിനും നാട്ടുകാര്‍ക്കുമൊപ്പം നിന്ന് കോവിഡ് മഹാമാരിയെയും സധൈര്യം നേരിട്ട ബാങ്ക് ഒട്ടേറെ പേര്‍ക്ക് താങ്ങും തണലുമൊരുക്കി അതിജീവനപാതയിലും മുന്നിലാണ്.

കോവിഡില്‍ ജീവിതം തന്നെ പ്രതിസന്ധിയിലായ പലര്‍ക്കും തങ്ങളുടെ ഉപജീവനമാര്‍ഗം വിട്ട് പല മേഖലകളിലേക്കും ചേക്കേറേണ്ടി വന്നു. ഈ ഘട്ടത്തില്‍ നിലനില്‍പ്പിനായി പൊരുതുന്നവര്‍ക്ക് വഴികാട്ടിയായി ബാങ്ക്. പല പദ്ധതികളെയും കോവിഡ് പ്രതികൂലമായി ബാധിച്ചെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ ഉയര്‍ത്തെണീറ്റ പാരമ്പര്യമുള്ള ബാങ്ക് ഇവിടേയും പൊരുതി മുന്നേറി.

കോവിഡ് മഹാമാരി ലോകത്തെ വേട്ടയാടുമ്പോഴും തങ്ങളുടെ പ്രദേശത്ത് ഭക്ഷ്യസുരക്ഷയും വരുമാന മാര്‍ഗവും ഉറപ്പാക്കുന്ന കാലാനുസൃതമായ പദ്ധതികള്‍ നടപ്പാക്കാന്‍ ബാങ്കിനായി. ഇങ്ങനെ തുടങ്ങിവച്ച ജനക്ഷേമ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം മുന്‍പുണ്ടായിരുന്നവ തിരിച്ചു പിടിക്കാനും ഇന്ന് ബാങ്കിന് സാധിച്ചിട്ടുണ്ട്.


സുഭിക്ഷ കേരളം പദ്ധതിയിലൂടെ ബാങ്കിന്റെ നേതൃത്വത്തില്‍ കോഴിയും കൂടും പദ്ധതി, ആടും കൂടും പദ്ധതി, മത്സ്യ കൃഷി, സംയോജിത പച്ചക്കറി കൃഷി എന്നിവ ജന പങ്കാളിത്തത്തോടെ നടത്തി. 6.4% പലിശയില്‍ അഗ്രികള്‍ച്ചറല്‍ ഗോള്‍ഡ് ലോണ്‍ അനുവദിച്ച്  കര്‍ഷകര്‍ക്കൊപ്പം നിന്നു. കേരള ബാങ്കിന്റെ SLF വായ്പ പദ്ധതി ഇതിനായി പ്രയോജനപ്പെടുത്തി.

    

കാര്‍ഷിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂടാതെ സ്ത്രീകളുടെ തയ്യല്‍ യൂണിറ്റായ ഗ്രീന്‍ ലൂംസ് സ്റ്റിച്ചിങ്ങ് യൂണിറ്റ് ആരംഭിച്ച് 5 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കാനും ബാങ്കിന് കഴിഞ്ഞു. മാസ്‌ക്, തുണിസഞ്ചി എന്നിവ തയ്ക്കുന്നതിന് 4 തയ്യല്‍ മെഷീനുകള്‍ വാങ്ങി നല്‍കി. ഈ യൂണിറ്റ് ഇപ്പോഴും ബാങ്ക് കെട്ടിടത്തില്‍ പ്രവത്തിക്കുന്നുണ്ട്.

കോവിഡ് കാലത്ത് നടത്താന്‍ കഴിയാതെ വരികയും ഇന്ന് പൂര്‍വ്വാധികം ഉത്സാഹത്തോടെ ബാങ്ക് തിരിച്ചു പിടിക്കുകയും ചെയ്ത പ്രവര്‍ത്തനങ്ങളില്‍ പ്രധാനമാണ് ഞാറ്റുവേല ചന്തയും റൂറല്‍ ഹട്ടും.
സഹകരണ മേഖലയില്‍ തന്നെ ആദ്യമായി   ഞാറ്റുവേല ചന്ത ആരംഭിച്ച  പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെ മാതൃകയാക്കി ഇന്ന് കേരളം മുഴുവന്‍ ഞാറ്റുവേലച്ചന്തകള്‍ ഉത്സവമായി മാറിയിരിക്കുകയാണ്.
സഹകാരികളും കര്‍ഷകരും  ചെറുകിട സംരംഭകരും വിദ്യാര്‍ത്ഥികളും അധ്യാപകരും സ്വയം സഹായക സംഘങ്ങളും നാട്ടുകാരും എല്ലാവരും ഒന്നുചേരുന്ന ഒരുമയുടെ ആഘോഷമാണ്   ബാങ്ക് മുറ്റത്ത് അരങ്ങേറുന്ന  ഞാറ്റുവേല ചന്ത പുതുതലമുറയ്ക്ക് കൃഷിയിലേക്കുള്ള  വഴികാട്ടിയാ ണിതെന്നതാണ് ഏറ്റവും വലിയ സവിശേഷതയും നേട്ടവും
കോവിഡ് കാലത്ത് നിന്നു പോയ ഞാറ്റുവേല ചന്ത വീണ്ടും ഉണര്‍ന്നപ്പോള്‍ കര്‍ഷകന്റെ ഉത്പന്നങ്ങള്‍ക്ക്  ന്യായവില ലഭിക്കുന്നതിനായി നടത്തിവരുന്ന ഞായറാഴ്ചകളിലെ റൂറല്‍ ഹട്ട് നാട്ടുചന്തയും ബാങ്കിന് പുനരാരംഭിക്കാന്‍ കഴിഞ്ഞു.

 

പച്ചക്കറി കൃഷിയും നെല്‍കൃഷിയുമൊക്കെ വീണ്ടും ഊര്‍ജിതമായി. പച്ചക്കറി കൃഷിക്ക് മാത്രം 48 ജെ എല്‍ ജി കള്‍ ബാങ്കിന്റേതായി ഇന്നും പ്രവര്‍ത്തിക്കുന്നു. വെണ്ട, പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറികള്‍  ഈ ഗ്രൂപ്പുകള്‍ കൃഷി ചെയ്തു വരുന്നു. നാല് പാടശേഖര സമിതികള്‍ക്ക്  പലിശ രഹിത വായ്പ നല്‍കി നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നു.  കൃഷിപ്പണിക്കായി ഗ്രീന്‍ ആര്‍മിയുടെ സേവനവും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്.

ജനസേവന രംഗത്തെ എണ്ണമറ്റ  പദ്ധതികളിലൂടെ സഹകരണ മേഖലയില്‍ വിസ്മയമായി മാറിയ പെരിങ്ങണ്ടൂര്‍ ബാങ്ക്  പുതിയ പദ്ധതിയായ 'നാളികേര സംസ്‌കരണ കേന്ദ്രം' യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്. കേരകര്‍ഷര്‍ക്ക് നേട്ടമുണ്ടാക്കുന്ന മറ്റൊരു സ്വപ്ന പദ്ധതി കൂടി പൂവണിയുമെന്ന സന്തോഷത്തിലാണ്  പ്രസിഡന്റ് എം.ആര്‍ ഷാജനും സെക്രട്ടറി ടി.ആര്‍. രാജനും

ഇന്ന് ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് പദവിയിലെത്തി നില്‍ക്കുന്ന, സാങ്കേതിക മുന്നേറ്റം കൊണ്ടും നൂതന ആശയങ്ങള്‍ കൊണ്ടും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സഹകരണ മേഖലയില്‍ തരംഗമായി മാറിയ പെരിങ്ങണ്ടൂര്‍ ബാങ്കിന്റെ പ്രയാണം തുടങ്ങിയിട്ട് 9 ദശകങ്ങള്‍ പിന്നിട്ടു. ബാങ്ക് ഇതുവരെ നടപ്പാക്കിയ ഓരോ പ്രവര്‍ത്തങ്ങളും സംസ്ഥാനത്തിന് തന്നെ മാതൃകയാണ്.

പെരിങ്ങണ്ടൂരില്‍ ഹെഡ് ഓഫീസും, പഴയ ഓഫീസ് കോംപ്ലക്‌സും, മള്‍ട്ടി പര്‍പ്പസ് പാര്‍ക്കിംഗ് ഗ്രൗണ്ടും ഒരുമിച്ച് 15000 സ്‌ക്വയര്‍ ഫീറ്റിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. പൂര്‍ണ്ണമായും ശീതീകരിച്ച ഹെഡ് ഓഫീസില്‍ കോര്‍ ബാങ്കിങ്, വൈ ഫൈ തുടങ്ങി നൂതന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് .  'എ. ടി.എം കൗണ്ടര്‍ സേവനവും ലഭ്യമാണ്.

1932ല്‍ പെരിങ്ങണ്ടൂര്‍ വില്ലേജിലെ അമ്പലപ്പുറത്ത് പരസ്പര സഹായ സംഘമായാണ് തുടക്കം. ആദ്യ പ്രസിഡണ്ട് മനക്കുളം കുഞ്ഞന്‍ രാജയില്‍ നിന്ന് 100 രൂപ കന്നിമൂലധനവുമായി പ്രവര്‍ത്തനം തുടങ്ങിയ ബാങ്കിന്റെ ഇപ്പോഴത്തെ ഡെപ്പോസിറ്റ് 200 കോടിക്ക് മുകളിലാണ്.

1954 ല്‍ കാര്‍ഷിക ബാങ്കായും 1967-ല്‍ സഹകരണ ബാങ്കായും പെരിങ്ങണ്ടൂരിന്റെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചു.  എ.പി കൃഷ്ണനുണ്ണി മേനോന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കശുവണ്ടി സംഭരണവും റേഷന്‍ കടയും ആരംഭിച്ചാണ് മാറ്റങ്ങള്‍ക്ക് തറക്കല്ലിട്ടത്. എം. ആര്‍ അനൂപ് കിഷോര്‍ പ്രസിഡന്റായിരുന്നപ്പോള്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ബാങ്കിനെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയമാക്കി.

 കമ്പ്യൂട്ടര്‍വത്കരണം യാഥാര്‍ത്ഥ്യമാക്കിയതോടെ ബാങ്കിങ് പ്രവര്‍ത്തനങ്ങളില്‍ സമഗ്രമാറ്റം കൊണ്ടുവരാനായി. തൃശൂര്‍ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിലാരംഭിച്ച നീതി മെഡിക്കല്‍സ് വൈവിധ്യ വത്കരണത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പായി. മെഡിക്കല്‍ കോളേജിനകത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ സ്റ്റോറിലൂടെ ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കിയും ബാങ്ക് മാതൃകയാവുകയാണ്.

കുടുംബശ്രീ എന്ന ആശയം രൂപപ്പെടുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് വനിതകളുടെ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ചു. എസ്.എച്ച്.ജി, ജെ.എല്‍.ജി കളിലൂടെ 70 ശതമാനം വനിതകളെ മുഖ്യധാരയിലേക്കെത്തിച്ചു. എസ്. എച്ച്.ജി ക്കായി ബാങ്കില്‍ പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് കേരളത്തില്‍ ആദ്യമായി കയറ്റിറക്ക് തൊഴിലാളികള്‍ക്ക് എസ് എച്ച് ജി രൂപീകരിച്ചത് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കാണ്.

ഓരോ ചുവടുവെപ്പിലും ഒപ്പം നിന്ന നാടിന് ബാങ്ക് നല്‍കിയ സമ്മാനമാണ് 'ഗ്രീന്‍ മൈത്രി സൂപ്പര്‍ മാര്‍ക്കറ്റ്'  ബ്രാന്റ് ഉത്പന്നങ്ങള്‍ക്കൊപ്പം കര്‍ഷകരുടെ കാര്‍ഷിക, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും  ചെറുകിട, കുടില്‍ വ്യവസായ യൂണിറ്റ് ഉത്പന്നങ്ങള്‍ക്ക് പുറമെ എല്ലാ വിധ ഉത്പന്നങ്ങളും ഇവിടെ ഒരു കുടക്കീഴില്‍ ലഭ്യമാണ് കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറി തൈകളും നടീല്‍ വസ്തുക്കളുമെല്ലാം ഗ്രീന്‍ മൈത്രിയിലൂടെ വിപണിയിലെത്തുന്നു. ഗ്രീന്‍ മൈത്രി -ഫിഷ് മാര്‍ട്ട്, മീറ്റ് മാര്‍ട്ട്, കോപ് മാര്‍ട്ട് എന്നിവയും ബാങ്ക് ആരംഭിച്ചിട്ടുണ്ട്.


 കോവിഡിന് മുന്‍പ് ബാങ്ക് തുടക്കമിട്ട മാതൃകാ പദ്ധതികള്‍ പെരിങ്ങണ്ടൂരിന്റെ കാര്‍ഷിക മേഖലയുടെ ചരിത്രം മാറ്റിയെഴുതിയിരുന്നുവെന്നത് ചരിത്രം .
നാട്ടുപച്ച പദ്ധതിയിലൂടെ നല്ല രീതിയില്‍ കൃഷി ചെയ്യുന്ന 300 പേര്‍ക്ക് സൗജന്യ നിരക്കില്‍ വിത്തും തൈകളും നല്‍കി.  ഭൗമ സൂചിക അംഗീകാരം നേടിയിട്ടുള്ള ചെങ്ങാലിക്കോടന്‍ വാഴ കൃഷിയ്ക്കായി പലിശ രഹിത വായ്പ നല്‍കി.  കൃഷി ചെയ്യുന്ന വാഴകളുടെ കുലകള്‍ വിപണിയിലേതിലും ഉയര്‍ന്ന വില നല്‍കിയാണ് ബാങ്ക് തിരിച്ചെടുത്തിരുന്നത്. പാസ്ചറൈസ്  ചെയ്ത ഗുണമേന്മയുള്ള പാല്‍ വിതരണം ചെയ്യുന്നതിന് 'മില്‍ക് സിറ്റി' എന്ന ആശയത്തോടെ ക്ഷീരസാഗരം പദ്ധതി ആവിഷ്‌കരിച്ച് ഗ്രൂപ്പുകളായി ഡയറി ഫാമിങ്ങിന് അവസരമൊരുക്കി മലബാറി ആടുകളെ വളര്‍ത്തുന്നതിനും പ്രോത്സാഹനം നല്‍കി.

  

പാര്‍ളിക്കാടും മെഡിക്കല്‍ കോളേജിനു സമീപവും ആരംഭിച്ച ബ്രാഞ്ചുകള്‍, ടെക്‌സ്‌റ്റൈല്‍ ഷോപ്പ്, വളം ഡെപ്പോ, 400 പേര്‍ക്ക് ഇരിക്കാവുന്ന ഇ.എം.എസ് ഹാള്‍, 75 പേര്‍ക്ക് ഇരിക്കുന്ന കെ. കെ. കൃഷ്ണന്‍ കുട്ടി സെമിനാര്‍ ഹാള്‍ എന്നിവയും ബാങ്കിന്റെ വികസന വികസന രേഖയിലെ കണ്ണികളാണ്

കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിന് സമ്പാദ്യം വാത്സല്യം കിഡ്‌സ് ഡെപ്പോസിറ്റ് ,
ഗവ. എയ്ഡഡ് സ്‌കൂളുകളില്‍ ശാസ്ത്ര മാസികകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും എത്തിച്ചു കൊടുക്കുകയും, വെക്കേഷന്‍ ക്യാമ്പ്, തൊഴിലവസര ശില്പശാല, അക്കാദമിക് അവാര്‍ഡുകള്‍, സ്‌കോളര്‍ഷിപ്പ് എന്നിവയിലൂടെ നാടിന്റെ വിദ്യാഭ്യാസ മേഖലയിലും ബാങ്ക് കയ്യൊപ്പ് ചാര്‍ത്തുന്നു.
ഇതിനു പുറമെ സ്‌കൂളുകളില്‍ മാതൃകാ പച്ചക്കറി കൃഷി  പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്.
70 കഴിഞ്ഞ മെമ്പര്‍മാര്‍ക്ക് സുഖായുസ് പെന്‍ഷന്‍, കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് , തണല്‍ പദ്ധതി, ആംബുലന്‍സ് സൗകര്യം തുടങ്ങിയവ നല്‍കുന്നു.

മുഴുവന്‍ വനിതാ ജീവനക്കാര്‍ക്കും ടൂ വീലര്‍ ലഭ്യമാക്കിയ ബാങ്ക് ലോയല്‍റ്റി കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, രുപെ കാര്‍ഡ് എന്നിവയിലൂടെ മെമ്പര്‍ മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ആനുകൂല്യം നല്‍കി.


പ്രസിഡന്റ് എം ആര്‍ ഷാജന്‍


സെക്രട്ടറി ടി ആര്‍ രാജന്‍


ഇങ്ങനെ നാനാ മേഖലകളിലുമുള്ള സുതാര്യവും  ആത്മാര്‍ത്ഥവുമായ  ഇടപെടലുകള്‍ കൊണ്ട് നാടിന്റെ സംരക്ഷണ കവചമായി മാറി ബാങ്ക്. ഇന്ന് 'ഞങ്ങളുടെ സ്വന്തം ബാങ്ക് ' എന്ന് നാടും നാട്ടുകാരും ആത്മധൈര്യത്തോടെ  പറയുന്നതാണ്  പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കിന്റെ വിജയം.


News Image

സഹകരണ ബാങ്കുകളിലെ നിക്ഷേപ സുരക്ഷ ഉറപ്പു വരുത്താൻ പദ്ധതി : വി. എൻ വാസവൻ

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുന്നതിന് നിക്ഷേപ ഗ്യാരന്റി സ്‌കീമിനു കീഴില്‍ പദ്ധതി തയ്യാറാക്കുന്നതായി സഹകരണം, രജിസ്ട്രേഷന്‍, സാംസ്‌കാരികം മന്ത്രി വി.എന്‍. വാസവന്‍. നിയമസഭയിൽ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ചില സ്ഥലങ്ങളിലുണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ന്നുവെന്ന വാദം ശരിയല്ല. നിക്ഷേപ സമാഹരണ യജ്ഞം നടന്നപ്പോള്‍ 6000 കോടി ലക്ഷ്യമിട്ട സ്ഥാനത്ത് 9967.43 കോടി നിക്ഷേപമായി ലഭിച്ചു. ഇത് വിശ്വാസ്യത തെളിയിക്കുന്നു. 
ബൈലോ ഭേദഗതി, ബൈലോ രജിസ്ട്രേഷന്‍ തുടങ്ങിയവയിലെ കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 90 ദിവസത്തിനകം ഇതിലുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. ഓഡിറ്റ് ഫീസ്, ആര്‍ബിട്രേഷന്‍ ഫീസ് എന്നിവ കുറയ്ക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നവര്‍ക്കുള്ള ഇന്‍സന്റീവ് വര്‍ദ്ധിപ്പിക്കുന്ന വിഷയം ധനവകുപ്പുമായി ചര്‍ച്ച ചെയ്തു പരിഹരിക്കും. കേന്ദ്ര ബാങ്കിംഗ് നിയമത്തിലെ ഭേദഗതി സംസ്ഥാന സഹകരണ മേഖലയെ ബാധിക്കുന്ന തരത്തിലായിരുന്നു. ഇതിനെതിരെ യോജിച്ച പ്രക്ഷോഭം നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു. ഇതിനു പുറമെ നിയമപരമായി ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. 
ആശുപത്രി സഹകരണ സംഘങ്ങളുടെ നവീകരണത്തിന് പദ്ധതി പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. സഹകരണ യൂണിയന്‍, കേപ്പ്, മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്ന വിദ്യാഭ്യാസ സഹകരണ സ്ഥാപനങ്ങള്‍ നവീകരിച്ച് ഉന്നത നിലവാരം ഉറപ്പുവരുത്തും. ഉല്‍പാദന മേഖലയില്‍ കൂടുതല്‍ ഇടപെടല്‍ നടത്തുന്നതിന് പാപ്കോസ്, കാപ്കോസ് എന്നീ പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കുന്നതാണ്. .കൃഷി രംഗത്തെ ഇടപെടല്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് ഓണ്‍ലൈന്‍ ട്രേഡിംഗ്, ബ്രാന്‍ഡിംഗ് എന്നിവ പൂര്‍ണ്ണതോതില്‍ നടപ്പിലാക്കും. 
സഹകരണ സ്ഥാപനങ്ങളിലെ അധികമുള്ള ഫണ്ട് ഉപയോഗിച്ച് സംസ്ഥാന വികസനത്തിന് ഉപയോഗിക്കുന്നതിന് വഴിയൊരുക്കുന്ന പദ്ധതി യ്യാറാക്കുന്നതാണ്. സഹകരണ ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ വ്യക്തമായി നിര്‍വചിക്കുന്ന സേവനചട്ടം ഈ വര്‍ഷം നടപ്പില്‍ വരുത്തുന്നതാണെന്നും മന്ത്രി വിശദീകരിച്ചു.
News Image

പാക്സ്കൾക്ക് ഗുണകരമായ പദ്ധതികൾക്ക് മുൻഗണന : എം .കെ കണ്ണൻ


'കേരളത്തിന്റെ സ്വന്തം ബാങ്ക്' എന്ന പേരിൽ കേരളാ ബാങ്ക് കടന്നുവന്നത് ഒരുപാട് പ്രതീക്ഷയോടും, അതോടൊപ്പം ആശങ്കയോടും കൂടിയായിരുന്നു. പ്രവർത്തനത്തിന്റെ  രണ്ട് വർഷങ്ങൾ പിന്നിട്ട  വേളയിൽ 
കേരളാ ബാങ്കിന്റെ വൈസ് പ്രസിഡന്റും മുതിർന്ന സഹകാരിയുമായ എം. കെ. കണ്ണൻ സഹകരണരംഗം ന്യൂസിനോട് സംസാരിക്കുന്നു.

കേരള ബാങ്ക് ആരംഭിക്കുന്ന സമയത്ത്‌ തന്നെ പറഞ്ഞിട്ടുണ്ട് ഗ്രാമീണ മേഖല കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനമെന്ന് അത് എത്രത്തോളം യാഥാർഥ്യമായിട്ടുണ്ട്..?

ഗ്രാമീണ മേഖലയുടെ  നിലനില്പിന്റെ അടിസ്ഥാനം തന്നെ കൃഷിയാണ് .അത് മനസ്സിലാക്കിക്കൊണ്ട് വലിയ രീതിയിൽ കേരള ബാങ്ക് ഗ്രാമീണ മേഖലയിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കർഷകരുടെ ഉത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി കൂടുതൽ മൂല്യം നേടിക്കൊടുക്കുന്ന പദ്ധതികൾ നടപ്പിലാക്കി വരികയാണ്. വൈവിധ്യവതരണത്തിന്റെ ഭാഗമായി നബാർഡിന്റെ എസ് ആർ എഫ് പദ്ധതി ഇവിടെ കേരള ബാങ്ക് മുഖേന നടപ്പിലാക്കി വരികയാണ്. സഹകരണ ബാങ്കുകൾക്ക് ഇത്തരം  പദ്ധതികർക്കായി 4% പലിശയിൽ നബാർഡ് ലോൺ കൊടുക്കും. കൂടാതെ AIF പദ്ധതിയിലൂടെ  3% പലിശയിളവ് കിട്ടുന്നുണ്ട്. 2520 കോടി രൂപയാണ് AlF ൽ കേരളത്തിന് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 47 കോടി രൂപയോളം ചിലവഴിച്ചിട്ടുണ്ട്. ഒരുപാട് പ്രൊജക്ട് പ്രൊപ്പോസലുകൾ വന്നിട്ടുമുണ്ട്.
വെങ്ങിങ്ങിണിശ്ശേരി കോപ് മാര്‍ട്ട്, ആമ്പല്ലൂര്‍ മഞ്ഞള്‍, വെള്ളിക്കുളങ്ങര കദളി കേക്ക്, വാരപ്പെട്ടി കപ്പ എന്നിങ്ങനെ സഹകരണ വലിയ വിജയം നേടിയ പദ്ധതികൾ കാണാം.
 200 കര്‍ഷകര്‍ ചേര്‍ന്ന് രൂപീകരിച്ച ഫാര്‍മേഴ്്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിക്ക് 40 ലക്ഷം രൂപ തിരിച്ചടയ്ക്കാത്ത വായ്പ,
കര്‍ഷകര്‍ക്ക് സുഭിക്ഷ കേരളം പദ്ധതിയിലൂടെ 5 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പ തുടങ്ങി ഗ്രാമീണ വികസനം ലക്ഷ്യം വെച്ച്  നടത്തുന്ന മറ്റ് പദ്ധതികളുമുണ്ട്.

  PACS കളുടെ കോടിക്കണക്കിനു രൂപ ഷെയർ ഇനത്തിൽ ഉണ്ടെങ്കിലും അവർക്ക് തിരിച്ചു ഗുണകരമായി കേരള ബാങ്കിന്റെ ഭാഗത്തു നിന്നും ഒന്നും ഇല്ല എന്ന് പരാതി ഉണ്ടല്ലോ ...?

 കേരള ബാങ്കിന്റെ നേതൃത്വത്തിൽ ഇരിക്കുന്ന ആളുകൾ എല്ലാം തന്നെ സഹകാരികൾ ആണ്.അത് കൊണ്ട് ഇക്കാര്യത്തെ കുറിച്ച് കൃത്യമായ ബോധ്യം ഉണ്ട്. പിന്നെ ഷെയർ അങ്ങനെ തന്നെ തിരിച്ചു കൊടുക്കാനാവില്ലല്ലോ ,ഷെയർ കൊടുത്താൽ പിന്നെ ബാങ്ക് ഇല്ലല്ലോ . പാക്സ്കൾക്ക് ഗുണകരമായ പദ്ധതികളുടെ ആസൂത്രണം നടക്കുന്നുണ്ട്, പാക്‌സുകളുടെ കാര്യത്തിൽ കേരളാ ബാങ്കിന് മുൻഗണനയുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതേ സമയം വ്യക്തികളുടെ ഷെയര്റുകൾ  മടക്കികൊടുത്തു കഴിഞ്ഞു . പാക്‌സ്കൾക്ക്   ഡിവിഡൻറ് കൊടുക്കാനായിട്ടില്ല .ഡിവിഡന്റ് അടുത്ത വര്ഷം തന്നെ  കൊടുക്കാനുള്ള തീവ്രമായ പരിശ്രമത്തിലാണ് കേരള ബാങ്ക്.


കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ സഹകരണ ബാങ്കുകളുടെ പ്രസക്തി ..?

കേരളത്തിന്റെ സാമ്പത്തിക സ്രോതസിന്റെ നട്ടെല്ലാണ് സഹകരണ ബാങ്കുകൾ എന്ന് പറയാം.  സഹകരണ ബാങ്കുകള്‍ ഇവിടെ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍  ലോണും മറ്റ് കാര്യങ്ങളിലൂടെയുമായി  ഇവിടെത്തന്നെ പ്രയോജനപ്പെടുത്തുന്നു. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഇവിടെനിന്ന് നിക്ഷേപം സ്വീകരിച്ച് പുറത്ത്  കൊടുക്കുന്നു. ഉദാഹരണത്തിന് ഒരു സാധാരണക്കാരന് 20,000 രൂപ ആവശ്യം വന്നാല്‍ മറ്റ് ബാങ്കുകളില്‍ പോയാല്‍ നൂറ് കടമ്പകളും  ബുദ്ധിമുട്ടുകളുമാണ് . എന്നാല്‍ സഹകരണ ബാങ്കുകളില്‍ ഇത്  നിഷ്പ്രയാസം ലഭിക്കുന്നു. കേരളത്തില്‍ കടം വാങ്ങിയാല്‍ തിരിച്ച് നല്‍കാത്ത സംസ്‌കാരമില്ല. കുടുംബശ്രീ ഒക്കെ എത്ര കോടിയാണ് എടുത്തിട്ടുള്ളത്. കൃത്യമായി    തിരിച്ചടയ്ക്കുന്നുമുണ്ട്. ഇവിടുത്തെ സാധാരണക്കാരന്റെ അത്താണിയാണ് സഹകരണ ബാങ്കുകൾ.

 റിസർവ് ബാങ്കിന്  കീഴില്‍ വരുമ്പോള്‍ സഹകരണ ബാങ്കുകളുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നല്ലോ...?


ആര്‍ ബി ഐയുടെ കണ്‍സപ്റ്റില്‍ വരുന്ന ബാങ്കല്ല സർവീസ്  സഹകരണ ബാങ്കുകള്‍. "സർവീസ്" എന്ന വാക്ക് തന്നെ ശ്രദ്ധിക്കൂ  ഇവിടെ ചെയ്യുന്നത് സേവനമാണ്. നീതി സ്റ്റോര്‍, വളം ഡെപ്പോ, സൂപ്പര്‍മാര്‍ക്കറ്റ്,മെഡിക്കൽ സ്റ്റോർ ,ലാബ്  തുടങ്ങിയ നിരവധി വൈവിധ്യവത്കരണ  പദ്ധതികൾ ഇവിടെ നടന്നു വരുന്നുണ്ട്. എങ്കിലും നമ്മളെ ബുദ്ധിമുട്ടിലാക്കുന്ന നിയമങ്ങള്‍ വരുന്നുണ്ട് . അത്   നിലവിൽ എല്ലാത്തരത്തിലുള്ള  ബാങ്കുകളെയും ബാധിക്കുന്നുണ്ടല്ലോ.

 കരുവന്നൂര്‍ പോലെയുള്ള സംഭവങ്ങൾ  ആവര്‍ത്തിക്കുന്നതിനെ പറ്റിയുള്ള അഭിപ്രായം ...?

ഒറ്റപ്പെട്ട സംഭവമാണത് .  ഒന്നോ രണ്ടോ സ്ഥലത്ത്
ഉണ്ടായ വിഷയത്തെ ഉയർത്തിപ്പിടിച്ച് സഹകരണ മേഖല തന്നെ ശരിയല്ല എന്ന് പറയുന്ന പ്രവണത ശരിയല്ല .പൊതു പ്രവർത്തകരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല .  ഉദ്യോഗസ്ഥര്‍ അറിയാതെ പൊതുപ്രവര്‍ത്തകര്‍ക്ക് മാത്രം ഒന്നും ചെയ്യാനാകില്ല
ഒരു സഹകരണ സംഘം തകര്‍ന്നാല്‍ നാടിനെ മൊത്തത്തില്‍ ബാധിക്കും എന്നുള്ള കാര്യം എല്ലാവരും ഓർക്കേണ്ടതാണ്. ഇനി ഇത്തരം സംഭവങ്ങൾക്ക്  തടയിടാനുള്ള നിയമ ഭേദഗതി വരുന്നതോടെ  പരിഹാരം ഉണ്ടാകും.

 മലപ്പുറം ജില്ലാ ബാങ്ക്  കേരള ബാങ്കിൽ ലയിക്കുന്നതിന്റെ പുരോഗതി...?

അത് ഉടനെ ഉണ്ടാകും. അല്ലാതെ അവര്‍ക്കും പിടിച്ച് നില്‍ക്കാനാകില്ല. കേരള ബാങ്ക് വഴി കിട്ടുന്ന ആനൂകൂല്യങ്ങള്‍ ഒന്നും തന്നെ  ഇപ്പോള്‍ അവർക്ക്കിട്ടുന്നില്ല. ജീവനക്കാര്‍ക്ക് അനുകൂല നിലപാടാണ് ഉള്ളത്. കോടതി വിധിയും  നമുക്ക് അനുകൂലമാണ്. രാഷ്ട്രീയമായ ചില കുരുക്കുകളാണ് ഇത് ദീർഘിപ്പിക്കുന്നത് . താമസിയാതെ അത് യാഥാർഥ്യമാകും.

 ഭാവി ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ..?

കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഇടപെടുക, ചെറുകിട,വ്യവസായ  സംരംഭങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള  സാമ്പത്തിക പിന്തുണ നൽകുക എന്നതൊക്കെയാണ് പ്രധാനം. മലപ്പുറം ജില്ലയുടെ കൂടി പൂർണ്ണമായ സഹകരണം ഉണ്ടാവുക,അതോടൊപ്പം  
എന്‍ ആര്‍ ഐ നിക്ഷേപം കൂടി വന്നാല്‍  എല്ലാ അർത്ഥത്തിലും കേരള ബാങ്ക് കേരളത്തിന്റെ സ്വന്തം ബാങ്കാകും.


 തയ്യാറാക്കിയത് :സജീഷ് കെ .എസ്, അനീഷ .എം.ഹിന്ദ്











News Image

കടുത്തുരുത്തി സഹകരണ ബാങ്ക് : 10-ാമത് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

കടുത്തുരുത്തി റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിന്റെ പത്താമത് ബ്രാഞ്ചിന്റെ ഉദ്ഘാടനം കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് കോംപ്ലക്സിൽ സഹകരണ വകുപ്പുമന്ത്രി  വി.എൻ. വാസവൻ നിർവ്വഹിച്ചു. അഡ്വ. മോൻസ് ജോസഫ് എംഎൽഎ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ കൗണ്ടർ ഉദ്ഘാടനവും സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എൻ വിജയകുമാർ സ്ട്രോംഗ് റൂം ഉദ്ഘാടനവും നിർവ്വഹിച്ചു. കടുത്തുരുത്തി വലിയപള്ളി വികാരി വെരി: റവ:ഫാദർ അബ്രാഹാം പറമ്പേട്ട് ആദ്യനിക്ഷേപം സ്വീകരിച്ചു.  ജി.ഡി.സി.എസ്. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നടത്തി. മുറ്റത്തെമുല്ല വായ്പ ഐശ്വര്യ കുടുംബശ്രീയ്ക്ക് സഹകരണസംഘം ജോയിന്റ് ഡയറക്ടർ എസ്. ജയശ്രീ നൽകി. സ്വർണ്ണപണയ വായ്പയുടെ ഉദ്ഘാടനം വൈക്കം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ഹരിദാസ് നടത്തി. ലോക്കർ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി.എം. തങ്കപ്പൻ നിർവ്വഹിച്ചു.  SPCS ന്റെ പുസ്തക വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയനാ ബിജു ബാങ്ക് വൈസ് പ്രസിഡന്റ് തോമസ് വെട്ടുവഴിക്ക് നൽകി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാലാ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ്, സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടർ എ എസ് സിമി തുടങ്ങിയവർ പങ്കെടുത്തു.
News Image

വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗമായി കുടിശ്ശിക ഇല്ലാതെ വിഹിതം അടച്ചു വരുന്ന സഹകരണ സംഘം ജീവനക്കാരുടയും കമ്മീഷൻ ഏജന്റുമാരുടെയും മക്കൾക്കുള്ള വിദ്യാഭ്യാസ ക്യാഷ് അവാർഡിന് അപേക്ഷിക്കാം. 2021- 22 വർഷത്തിൽ വിവിധ കോഴ്സുകളിൽ ഉയർന്ന മാർക്ക് / ഗ്രേഡ് നേടിയവരും സംസ്ഥാന സ്കൂൾ കലോത്സവം, സ്പോർട്സ് / ഗെയിംസ് മത്സരങ്ങളിൽ വിജയികളായവരും ആഗസ്റ്റ് 31 നകം അപേക്ഷിക്കണം. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ അഡീഷണൽ രജിസ്ട്രാർ / സെക്രട്ടറി - ട്രഷറർ , കേരളാ സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ്, പി.ബി നമ്പർ - 427, ഏഴാം നില, ജവഹർ സഹകരണ ഭവൻ, DPI ജംഗ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം - 695014, ഫോൺ -0471 2333300 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷയുടെ മാതൃക, മറ്റ് വിവരങ്ങൾ എന്നിവ www.kscewb.kerala.gov.in ലും 999 55 06 280 എന്ന നമ്പറിലും ലഭിക്കും.
News Image

വില്ല്യാപ്പള്ളി സഹകരണ ബാങ്ക്: വിദ്യാർത്ഥികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിക്കുന്നു

വില്ല്യാപ്പള്ളി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ  റാങ്ക് ജേതാക്കളും  ,എസ് .എസ് .എൽ .സി ,പ്ലസ് ടു  ഉന്നത വിജയികളുമായ ബാങ്ക് ഇടപാടുകാരുടെ മക്കളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നു. ബാങ്ക് പ്രസിഡൻറ് കെ .എം ബാബു അധ്യക്ഷത വഹിക്കുന്ന പരിപാടി കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ ഉദ്‌ഘാടനം ചെയ്യും.ജൂലൈ 16 ന് 3 മണിക്ക്  എം .ജെ ഓഡിറ്റോറിയത്തിൽ ആണ് പരിപാടി നടക്കുക.
ബാങ്കിന്റെ ആറാമത് ശാഖയുടെ ഉദ്‌ഘാടനം ആഗസ്റ്റ് 5 ന് (കീഴൽ യു.പി സ്കൂളിന് മുൻവശം) വൈദ്യുതി വകുപ്പ് മന്ത്രി കെ .കൃഷ്ണൻ കുട്ടി നിർവ്വഹിക്കുന്നതാണ്.
News Image

ACSTI ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിക്കുന്നു

ACSTI (അഗ്രികൾച്ചർ കോ -ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യുട്ട്)  ഈ വർഷം Post Graduate Diploma in Cooperative and Bank Management ( PGDCBM) എന്ന കോഴ്സ് ആരംഭിക്കുകയാണ്. ഒരു വർഷക്കാലത്തെ ബിരുദാനന്തര ബിരുദ കോഴ്സ് എന്ന നിലയിലാണ് ഇത് ആരംഭിക്കുന്നത് . അപേക്ഷ  ഫോറവും പ്രോസ്പെക്ടസും ജൂലൈ 18 മുതൽ വിതരണം ആരംഭിക്കും.സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും  സഹകരണ മേഖലയിൽ തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും ഏറെ പ്രയോജനകരമായ  ഈ കോഴ്സിനെ കുറിച്ച്  കൂടുതൽ വിവരങ്ങൾക്ക് 9496598031 ,9188318031 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

News Image

'ശുചിത്വം സഹകരണം ' പദ്ധതിയുമായി സഹകരണ വകുപ്പ്

ശുചിത്വം ഒരു ശീലമാക്കി ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന 'ശുചിത്വം സഹകരണം ' പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. 'ഇ- നാട്' യുവജന സഹകരണ സംഘം മുന്നോട്ട് വച്ച നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിച്ചതായും നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യ മുക്തമായ പരിസരങ്ങളില്‍ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിലൂടെ നാടിന്റെ മുഖച്ഛായ മാറ്റുന്നതിന് 'ശുചിത്വം സഹകരണം ' പദ്ധതി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

News Image

സഹകരണ ബാങ്ക് പ്രവർത്തനം അവസാനിപ്പിച്ചാലും നിക്ഷേപകന് അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപം നഷ്ടപ്പെടില്ല

സഹകരണ ബാങ്ക് പ്രവർത്തനം അവസാനിപ്പിച്ചാലും നിക്ഷേപകന് അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപം നഷ്ടപ്പെടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി .എൻ വാസവൻ പറഞ്ഞു.സഹകരണ ബാങ്കുകളിലെ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് രണ്ട് ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷത്തിലേക്ക് വർദ്ധിപ്പിച്ചതോടെയാണിത് .2012 ബോർഡ് ആരംഭിച്ചപ്പോൾ രണ്ട് ലക്ഷം രൂപയായിരുന്ന പരിധിയാണ് ഇപ്പോൾ അഞ്ച് ലക്ഷമാക്കിയത്. പണം നിക്ഷേപിച്ച സഹകരണ ബാങ്ക് ബോർഡിൽ അംഗമാണെങ്കിൽ മാത്രമേ ബാങ്ക് പൊട്ടിയാൽ പണം തിരികെ കിട്ടൂ .നിക്ഷേപം നടത്തുവാനുദ്ദേശിക്കുന്ന ബാങ്ക് ഗ്യാരണ്ടി ഫണ്ട് ബോർഡിൽ അംഗമാണോ എന്നറിയുവാനായി കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡിൻറെ വെബ്സൈറ്റിൽ നിന്ന് അറിയാവുന്നതാണ്.2020 -21 വർഷത്തെ വിഹിതം അടച്ചവ ആണ് നിലവിലെ പട്ടികയിലുള്ളത്.2021-21  വർഷത്തെ  പട്ടികയിലുള്ളത് ഉടൻ പ്രസിദ്ധീകരിക്കും.
News Image

സഹകരണ സർവ്വകലാശാല വരുന്നു

രാജ്യത്തെ സഹകരണ മേഖലക്ക് കരുത്ത് പകരുന്നതിനായി ഒരു "സഹകരണ സർവ്വകലാശാല" സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന്  കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി  അമിത് ഷാ പറഞ്ഞു . ഇത് രൂപീകരിക്കാൻ മുന്നോട്ട് വരുന്ന സ്ഥാപനങ്ങളെ സർക്കാർ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
News Image

പ്രസിഡന്റ് ഓട്ടത്തിലാണ്

സ്ഥലം : എറണാകുളം ജില്ലയിലെ കൈതാരം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്.
സമയം : ഉച്ചക്ക് രണ്ടു മണി
ലേഖകൻ ബാങ്കിൽ  ഒരാളെയും പ്രതീക്ഷിച്ചിരിക്കുകയാണ്. ഈ സമയം  ബാങ്കിന് മുന്നിലേക്ക് ഒരു ഓട്ടോറിക്ഷ സ്പീഡിൽ വന്നു ബ്രേക്കിട്ട് നിറുത്തി. ഓട്ടോ ഡ്രൈവർ കാക്കി ഷർട്ട് മാറ്റി വണ്ടിയിൽ സൂക്ഷിച്ചിരുന്ന മറ്റൊരു ഷർട്ടിട്ട് ബാങ്കിനകത്തേക്ക് കയറി  ധൃതിയിൽ നടന്നു വന്ന അദ്ദേഹം എന്നെ കൈവീശി കാണിച്ചു അടുത്തേക്ക് വിളിച്ചു.ഞാൻ ഒപ്പം നടന്നു. ചില്ലു വാതിൽ തള്ളി തുറന്ന് 
 ഒഴിഞ്ഞു കിടന്ന കസേരയിൽ അദ്ദേഹം ഇരിപ്പുറപ്പിച്ചു. ഇദ്ദേഹമാണ് കൈതാരം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡൻറ് കെ .കെ സതീശൻ.
അല്പം മുൻപ് കണ്ട ഓട്ടോറിക്ഷയും  ഡ്രൈവറുടെ കാക്കി വേഷവും  പ്രസിഡന്റിന്റെ ഉപജീവനോപാധിയാണ്. സാധാരണ ഗതിയിൽ പൊതു രംഗത്ത് നേതൃസ്ഥാനങ്ങൾ വഹിക്കുന്ന ആളുകൾ മറ്റു ജോലികൾ ചെയ്യുന്നത് താരതമ്യേനെ കുറഞ്ഞ നമ്മുടെ നാട്ടിൽ സതീശൻ വ്യത്യസ്തനാവുകയാണ്. നാട്ടുകാർക്ക് പ്രസിഡണ്ടിനെ അന്വേഷിച്ചു നടക്കേണ്ട കാര്യമില്ല പ്രസിഡണ്ടിനെ ഓട്ടോയുമായി നാട്ടിലെ മുക്കിലും മൂലയിലും കാണാം.
2018 മുതൽ ബോർഡ് മെമ്പറായ ഇദ്ദേഹം പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തിട്ട് നാല് മാസമേ ആയിട്ടുള്ളു. പക്ഷെ ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട് 21 വർഷമായി.
2005 ൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിരുന്ന സമയത്തും ഓട്ടോ ഓടിക്കുമായിരുന്നു. രാവിലെ ബാങ്കിലേക്ക് പോകാനുള്ളത് കൊണ്ട് ആ സമയത്ത് ഓട്ടം പോകാറില്ല ബാങ്കിലെ പരിപാടികൾ കഴിഞ്ഞതിന് ശേഷം രണ്ട് കിലോമീറ്റർ അടുത്തുള്ള ചെമ്മായം ജംഗ്‌ഷനിലെത്തും ഇവിടെയാണ് സ്ഥിരമായി ഓട്ടോ ഇടുന്ന സ്ഥലം.സഹപ്രവർത്തകരുമായി അല്പസമയം കുശല പ്രശ്നങ്ങൾ. പിന്നെ ഓർഡർ അനുസരിച്ച് യാത്രക്കാരെയും കയറ്റി ഓട്ടം തുടങ്ങും
ഈ സവാരികൾക്കിടയിലാണ്  ബാങ്കുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പോകേണ്ട സ്ഥലങ്ങളിലേക്കൊക്കെ പോകുന്നത്.അതോടൊപ്പം വണ്ടിയിൽ കയറുന്നവരും,വഴിയിൽ കണ്ടുമുട്ടുന്നവരുമായ ആളുകളിൽ ചിലരുടെ ബാങ്കുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി കൊടുക്കലും മറ്റും നടക്കും.പ്രസിഡൻറ് സ്ഥാനത്തോടൊപ്പം ഓട്ടോറിക്ഷ ഡ്രൈവർ എന്ന തൊഴിലും ഒരുമിച്ചു കൊണ്ട് പോകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ സഹകരണരംഗം ന്യൂസിനോടുള്ള സതീശന്റെ മറുപടി ഇങ്ങനെയായിരുന്നു. സഹകരണ ബാങ്ക് പ്രസിഡന്റ് എന്നത് ഒരു ചുമതലയാണ്,സ്ഥാനം അല്ല ,സ്ഥാനം എന്നുള്ളത് ഓരോരുത്തരുടെയും മനസ്സിൽ ആണ്.പിന്നെ ഇതൊരു വൺമാൻ ഷോ അല്ല "ക്‌ളാസ്സ് വൺ സ്പെഷ്യൽ ഗ്രേഡ്" ബാങ്കായ കൈതാരം സർവീസ് സഹകരണ ബാങ്കിനെ മുന്നോട്ടു നയിക്കുന്നത് അനുഭവ സമ്പത്തുള്ള ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ഒന്നിച്ചുള്ള ഒരു ടീം ആണ്.ഇന്ന് പ്രസിഡന്റിന്റെ ചുമതല ഞാൻ വഹിക്കുന്നു. എനിക്ക് മുൻപേ ഇവിടെ പ്രവർത്തിച്ച നിരവധി  പേരുടെ വിയർപ്പാണ് ഈ ബാങ്കിന്റെ വളർച്ചയുടെ  ഇന്ധനം.  
പിന്നെ ഓട്ടോറിക്ഷ ഡ്രൈവർ എന്നുള്ളത് ഒരു ജോലിയാണ്. ബാങ്ക് പ്രസിഡന്റിന് ഓട്ടോ ഓടിക്കാൻ പാടില്ല എന്ന് എവിടെയും എഴുതി വെച്ചിട്ടില്ല.  എപ്പോഴും ജനങ്ങളുമായി ഇടപെടാൻ ഇതൊരു വഴിയാണ് ,ഇനി ഇതിന്റെ ദോഷം പറയാം മുൻപ് സ്ഥിരമായി ഓട്ടം വിളിച്ചിരുന്ന ചിലർ  " പ്രസിഡന്റ് എപ്പോഴും തിരക്കിലല്ലേ" എന്ന് കരുതി തീരെ ഓട്ടത്തിന് വിളിക്കാറില്ല എന്നുള്ളതാണ്. ഒരു പൊതു പ്രവർത്തകൻ എപ്പോഴും സജ്ജമായിരിക്കണം എന്നത് പോലെ തന്നെ ഓട്ടോ ഡ്രൈവറും സജ്‌ജമായിരിക്കേണ്ടതുണ്ട്. അസമയത്തൊക്കെ വരുന്ന ആശുപത്രി ആവശ്യങ്ങൾക്ക് സാധാരണക്കാർ പെട്ടെന്ന് ആശ്രയിക്കുന്നത് ഓട്ടോറിക്ഷ തന്നെയാണ്.
ഈ സംഭാഷണത്തിനിടയിൽ പ്രസിഡന്റിന് തുടരെ ഫോൺ കോളുകൾ വരുന്നുണ്ട്.കൂടുതലും ബാങ്ക് സംബന്ധമായതാണ്  ഇടക്ക് ഓട്ടോയുടെ ആവശ്യക്കാരും വിളിയ്ക്കുന്നുണ്ട്.
 പ്രസിഡൻറ് എന്ന നിലയിൽ ബാങ്കിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചോദിച്ചപ്പോൾ കെ .കെ സതീശൻ ആത്മവിശ്വാസത്തോടെ ഇങ്ങനെ പറഞ്ഞു .   
നിർധനരായ ആളുകൾക്ക് തൊഴിൽ ലഭിക്കുന്ന ഒരു പദ്ധതി ബാങ്കിന്റെ നേതൃത്വത്തിൽ ആലോചനയിലാണ്.അതോടൊപ്പം  ജാതി ,മത ,രാഷ്ട്രീയ വ്യത്യാസമില്ലാതെ  ഏറ്റവും അർഹതയുള്ള ഒരാൾക്ക് വർഷത്തിൽ ഒരിക്കൽ ഒരു വീട് നിർമ്മിച്ചു നൽകുക എന്നുള്ളതും ലക്ഷ്യമാണ് .അതിനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു.  
ഹൃസ്വമായ ഞങ്ങളുടെ കൂടിക്കാഴ്ച്ച അവസാനിച്ചു.പ്രസിഡന്റിനൊപ്പം ഞാൻ ബാങ്കിന് പുറത്തിറങ്ങി .
കൈ തന്ന് പിരിഞ്ഞ പ്രസിഡൻറ് ഓട്ടോറിക്ഷയിലെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി  KL -42 ,1219 നമ്പറുള്ള ഓട്ടോ ബാങ്കിന് മുന്നിലിട്ട് തിരിച്ച് എതിർദിശയിലേക്ക് പോയി .
 ഇതൊരു സന്ദേശമാണ്. 
 തൊഴിലിന്റെ മഹത്വം വിളിച്ചോതുന്ന സന്ദേശം.പൊതു പ്രവർത്തനത്തോടൊപ്പം തൊഴിലും എന്ന സന്ദേശം, ജനപ്രതിനിധി ജനങ്ങളിൽ നിന്നും വേറിട്ട ആളല്ല എന്ന വലിയ സന്ദേശം.
 

  











News Image

സഹകരണ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾ: അഭിപ്രായങ്ങൾ ക്ഷണിക്കുന്നു

സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ സേവന പെരുമാറ്റ ചട്ടങ്ങൾ തയ്യാറാക്കുന്നതിന് സഹകരണ മേഖലയുമായി  ബന്ധപ്പെട്ട എല്ലാ പ്രയോക്താക്കളിൽ നിന്നും വ്യക്തികൾ, സംഘടനകൾ എന്നിവരിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചു.  കൺവീനർ അസിസ്റ്റന്റ് രജിസ്ട്രാർ (ഇ.എം), സഹകരണ സംഘം രജിസ്ട്രാർ ഓഫീസ്, ജവഹർ സഹകരണ ഭവൻ, ജഗതി, തിരുവനന്തപുരം - 14 എന്ന വിലാസത്തിലോ kcesrcr923@gmail.com എന്ന മെയിലിലോ  ആഗസ്റ്റ് 30 ന് മുമ്പ്  അയച്ചു നൽകേണ്ടതാണ്.
News Image

മാതൃകാ ബൈലോ ; ജൂലൈ 15 വരെ നിർദ്ദേശങ്ങൾ നൽകാം

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രാഥമീക കാർഷിക വായ്പാ സംഘങ്ങളെ  ( pacs )  കൂടുതൽ വിപുലീകരിക്കുന്നത്തിന്റെ ഭാഗമായി  തയ്യറാക്കിയ കരടു ബൈലോയെ കുറിച്ചുള്ള അഭിപ്രായങ്ങളും  നിർദ്ദേശങ്ങളും ജൂലൈ 15  വരെ അറിയിക്കാവുന്നതാണ്.   പ്രാഥമീക സംഘങ്ങളുടെ ഘടന,പ്രവർത്തനം,അംഗത്വം ഉദ്ദേശ ലക്ഷ്യങ്ങൾ എന്നിവയെ കുറിച്ചുള്ള  വിശദമായ നിർദ്ദേശങ്ങളാണ് ഈ മാതൃകാ കരട് ബൈലോയിലുള്ളത് . ആരോഗ്യ മേഖലയിലും  വിദ്യാഭ്യാസ മേഖലയിലും പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുവാനും ,പെട്രോളിയം ഉത്പന്നങ്ങളുടെ ഡീലർഷിപ്പിനും,റേഷൻ കട ആരംഭിക്കുന്നതിനും പുതിയ ബൈലോയിൽ അനുമതി ഉണ്ട്.
News Image

"ബി എവയർ" ബുക്ക് ലെറ്റുമായി റിസർവ് ബാങ്ക്

ഓൺലൈൻ തട്ടിപ്പുകൾ ഒരു തുടർക്കഥയായ ഇക്കാലത്ത് പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വീണ്ടും റിസർവ് ബാങ്ക് അഭ്യർത്ഥന.സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് തയ്യാറാക്കിയ "ബി എവയർ" എന്ന ബുക്ക്ലെറ്റിൽ സാധാരണക്കാരെ തട്ടിപ്പിനിരയാക്കാൻ ശ്രെമിക്കുന്ന വിവിധ മാർഗങ്ങളെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ചതിയിൽ പെടാതിരിക്കുവാൻ ശ്രെദ്ധിക്കേണ്ട മുൻകരുതലുകളെ
കുറിച്ചും ഇതിൽ വിശദമായി പറയുന്നുണ്ട്.യുസർ നെയിം, പാസ്സ് വേർഡ്, ഒ ടി പി, സി വി വി തുടങ്ങിയ രഹസ്യ നമ്പറുകൾ സുഹൃത്തുക്കളുമായും, കുടുംബ അംഗങ്ങളുമായും പോലും പങ്കു വെക്കരുത്. വെബ്സൈറ്റിൽ വിവരങ്ങൾ നൽകുന്നതിനു മുൻപ് അത് ശരിയായ വെബ്സൈറ്റ് ആണോ എന്നും, ലോക്ക് ചിഹ്നം ( പാഡ് ലോക്ക് സിംമ്പൽ )ഉണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണ് എന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.ആപ്പുകൾ ഡൌൺലോഡ് ചെയ്യും മുൻപ് അതിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുക. ലോട്ടറി അടിച്ചു എന്ന പേരിൽ വരുന്ന ഇമെയിലുകൾ തുറന്നു നോക്കാതിരിക്കുക.പാസ്സ് വേഡുകൾ ഇടയ്ക്കിടെ മാറ്റുക തുടങ്ങി നിരവധി കാര്യങ്ങൾ ഈ ബുക്ക് ലെറ്റിലൂടെ ആർ. ബി. ഐ മുന്നോട്ടു വെക്കുന്നു.
News Image

"ബി എവയർ" ബുക്ക്ലെറ്റുമായി റിസർവ് ബാങ്ക്

ഓൺലൈൻ തട്ടിപ്പുകൾ ഒരു തുടർക്കഥയായ ഇക്കാലത്ത് പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വീണ്ടും റിസർവ് ബാങ്ക് അഭ്യർത്ഥന.സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് തയ്യാറാക്കിയ "ബി എവയർ" എന്ന ബുക്ക്ലെറ്റിൽ സാധാരണക്കാരെ തട്ടിപ്പിനിരയാക്കാൻ ശ്രെമിക്കുന്ന വിവിധ മാർഗങ്ങളെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ചതിയിൽ പെടാതിരിക്കുവാൻ ശ്രെദ്ധിക്കേണ്ട മുൻകരുതലുകളെ 
കുറിച്ചും ഇതിൽ വിശദമായി പറയുന്നുണ്ട്.യുസർ നെയിം, പാസ്സ് വേർഡ്, ഒ ടി പി, സി വി വി തുടങ്ങിയ രഹസ്യ നമ്പറുകൾ സുഹൃത്തുക്കളുമായും, കുടുംബ അംഗങ്ങളുമായും പോലും പങ്കു വെക്കരുത്.
 വെബ്സൈറ്റിൽ വിവരങ്ങൾ നൽകുന്നതിനു മുൻപ് അത് ശരിയായ വെബ്സൈറ്റ് ആണോ എന്നും, ലോക്ക് ചിഹ്നം ( പാഡ് ലോക്ക് സിംമ്പൽ )ഉണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണ് എന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. ആപ്പുകൾ ഡൌൺലോഡ് ചെയ്യും മുൻപ് അതിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുക.
ലോട്ടറി അടിച്ചു എന്ന പേരിൽ വരുന്ന ഇമെയിലുകൾ തുറന്നു നോക്കാതിരിക്കുക.പാസ്സ് വേഡുകൾ ഇടയ്ക്കിടെ മാറ്റുക തുടങ്ങി നിരവധി കാര്യങ്ങൾ ഈ ബുക്ക് ലെറ്റിലൂടെ ആർ. ബി. ഐ മുന്നോട്ടു വെക്കുന്നു.
News Image

കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന് ദേശീയ പുരസ്‌കാരം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിന് ദേശീയ പുരസ്‌കാരം നേടി കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്. ദേശീയ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കേഴ്സ് ഫെഡറേഷനാണ് മികച്ച പ്രവര്‍ത്തനം നടത്തുന്ന സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് പുരസ്‌കാരം നല്‍കുന്നത്. പുരസ്‌കാര പട്ടികയില്‍ ആദ്യ പേരായാണ് സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമ പ്രദേശങ്ങളുടെ വികസനവും കാര്‍ഷിക മേഖലയിലെ ഉന്നമനവും ലക്ഷ്യമിട്ട് സഹകരണ വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. അതിന് സഹായകമായി കാര്‍ഷിക ഗ്രാമ വികസന ബാങ്കിനെയും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞതായി സഹകരമ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കേന്ദ്ര അപ്പെക്സ് ബാങ്കുകളുടെ ഫണ്ടുകളും പദ്ധതികളും കൃത്യമായ ഇടപെടലുകളിലൂടെ നടപ്പിലാക്കാന്‍ കഴിഞ്ഞതും പുരസ്‌കാരത്തിന് പരിഗണിക്കുന്നതിനിടയാക്കി. ജീവനക്കാരുടെയും കര്‍ഷകരുടെയും സഹകാരികളുടെയും ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും കൂട്ടായ പരിശ്രമവുമാണ് പുരസ്‌കാര ലഭ്യതയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

News Image

തിരുവില്വാമല,കാറളം,തുരുത്തിപ്പുറം,കടമ്പഴിപ്പുറം ബാങ്കുകളിൽ ടീം കോ-ഓപ്പറേറ്റീവ് സന്ദർശിച്ചു

ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി പ്രൊജക്റ്റ് സംബന്ധമായ ചർച്ചകൾക്കായി തിരുവില്വാമല സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,കാറളം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്  (തൃശൂർ) തുരുത്തിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( എറണാകുളം) കടമ്പഴിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്( പാലക്കാട് ) എന്നീ ബാങ്കുകൾ സന്ദർശിച്ചു ചർച്ച നടത്തി . തിരുവില്വാമല ബാങ്ക് പ്രസിഡൻറ് പി .എസ് അരവിന്ദാക്ഷൻ നായർ ,കാറളം ബാങ്ക് പ്രസിഡൻറ് ബാബു,തിരുത്തിപ്പുറം ബാങ്ക് പ്രസിഡൻറ് ലാജു ,കടമ്പഴിപ്പുറം ബാങ്ക് പ്രസിഡൻറ് രാമചന്ദ്രൻ ,സെക്രട്ടറി രമേഷ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
കാറളം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്

തുരുത്തിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

കടമ്പഴിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
News Image

കാർഷിക അടിസ്ഥാന സൗകര്യ വികസനം AlF ലൂടെ

കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (AIF) അഥവാ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി. അടിസ്ഥാന സൗകര്യവികസനത്തിലൂടെ മാത്രമേ കര്‍ഷകര്‍ക്ക് കൃഷി ലാഭകരമാകൂ എന്ന വസ്തുത മനസ്സിലാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 

കാർഷികേ മേഖലയിൽ വികസനക്കുതിപ്പ്

AlF പൂർണ്ണ അർത്ഥത്തിൽ നടപ്പാക്കിയാൽ കാർഷിക മേഖലയിൽ വലിയ വികസനക്കുതിപ്പ് തന്നെ കാണാനാകും.  ഉത്പന്നങ്ങള്‍ ഉയര്‍ന്ന വിലയ്ക്ക് സംഭരണവും സംസ്‌കരണവും വിപണനവും നടത്തി അവ പാഴാവുന്നത് തടയുന്നതിലൂടെ കാര്‍ഷികമേഖലയില്‍ കൂടുതല്‍ നേട്ടം കൈവരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒപ്പം കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യവര്‍ദ്ധനവ് നടത്തി കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം നേടാനും പദ്ധതി വഴിയൊരുക്കുന്നു. 13 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി(2032-33 വരെ). രണ്ട് കോടിവരെ വായ്പ എടുക്കന്ന പദ്ധതികള്‍ക്ക് 3% പലിശയിളവ് ലഭിക്കും. കൂടാതെ ഗവണ്‍മെന്റ് ക്രെഡിറ്റ് ഗ്യാരണ്ടിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും ലഭിക്കും. 2 വര്‍ഷം മൊറട്ടോറിയം ഉള്‍പ്പെടെ 7 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ കൂടാതെ മറ്റു സഹകരണ സ്ഥാപനങ്ങള്‍, കര്‍ഷകര്‍, കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങിയവയ്ക്ക് പദ്ധതി പ്രയോജനപ്പെടുത്താനാകും.   വൈവിധ്യവത്കണത്തിലൂടെ കടന്നുപോകുന്ന സഹകരമേഖലയ്ക്ക് പദ്ധതി പ്രയോജനപ്പെടുത്തി ഏറെ മുന്നോട്ടുപോകാനാകും.

PACS കള്‍ക്ക് മുതല്‍ക്കൂട്ട്
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് (PACS) പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണ് AIF. SRF മുഖേന 4% പലിശയില്‍ വായ്പ ലഭിക്കുമ്പോള്‍ കാര്‍ഷിക സംരംഭങ്ങള്‍ക്ക് AIF ലൂടെ 3% പലിശയിളവ് ലഭിക്കും. അതായത് 1% പലിശയില്‍ വായ്പ നേടാനാകും.

വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍
വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, NBFC-കള്‍, കേരള ബാങ്ക് എന്നവയില്‍ നിന്നും വായ്പയെടുക്കാനാകും.

യോഗ്യമായ പദ്ധതികള്‍

1. സൂക്ഷ്മ കൃഷിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍
2. ജൈവ ഉത്തേജന ഉത്പാദന യൂണിറ്റ് (വിത്തുത്പാദനം, ടിഷ്യു കള്‍ച്ചര്‍ നഴ്‌സറി)
3. ജൈവ വള ഉത്പാദനം
4. വിതരണ ശൃംഖലകളുടെ അടിസ്ഥാന സൗകര്യം
5. പാക്ക് ഹൗസ്
6. കാര്‍ഷിക പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ (വൃത്തിയാക്കല്‍, ഉണക്കല്‍, തരംതിരിക്കല്‍, ഗുണനിലവാരം അനുസരിച്ച് തരംതിരിക്കല്‍ )
7. സംഭരണ കേന്ദ്രങ്ങള്‍ (വെയര്‍ഹൗസ്, സിലോസ്, കോള്‍ഡ് സ്റ്റോറേജ് )
8. ഇ- മാര്‍ക്കറ്റിംഗ് സൗകര്യമുള്ള വിതരണ ശ്യംഖല
9. യോഗ്യതയുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകളില്‍ സോളാര്‍ പാനല്‍ നിര്‍മ്മാണം
10. റൈസ് & ഫ്‌ലോര്‍ മില്‍, ഓയില്‍ മില്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ പൊടിക്കുന്നത് , ശര്‍ക്കര / പഞ്ചസാര സംസ്‌കരണം

മാര്‍ഗനിര്‍ദേശം, സഹായം ലഭിക്കണം

ബാങ്കുകള്‍ക്ക് പദ്ധതിയെപ്പറ്റിയും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെപ്പറ്റിയും വേണ്ടത്ര അവബോധമില്ലാത്ത സാഹചര്യമുണ്ട്. പ്രൊജക്ടുകള്‍ ആലോചിച്ചു തുടങ്ങുമ്പോള്‍ മുതല്‍ നേരിടുന്ന നിരവധി സാങ്കേതിക പ്രശ്നങ്ങളും പദ്ധതി നടത്തിപ്പിന് വിലങ്ങുതടിയാകുന്നു. പ്രൊജക്ട് തീരുമാനിക്കുന്നതില്‍ തുടങ്ങി ആവശ്യമുള്ള സമയങ്ങളില്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും ലഭിക്കണം. ഒരു പ്രദേശത്തെപറ്റി പഠിച്ച് feasibility, viability യും അനുസരിച്ചുള്ള പദ്ധതി നിര്‍ദേശിക്കുന്നതിനും DPR തയ്യാറാക്കുന്നതിനും ബാങ്കുകള്‍ക്ക് ഈ മേഖലയില്‍ പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്നവരുടെ സഹായം ആവശ്യമായി വരുന്നുണ്ട്. ഇത്തരം സംവിധാനങ്ങള്‍ ഒരുക്കാനം സംശയങ്ങള്‍ ദൂരീകിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെ സഹായം ബാങ്കുകള്‍ക്ക് ലഭിക്കണം.

DPR ന് അംഗീകാരം ലഭിക്കുന്നതിന് കാലതാമസം

AIF ന്റെ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായാണ് DPR സമര്‍പ്പിക്കേണ്ടത്. വിവിധ തലങ്ങളില്‍ പരിശോധന നടത്തിയാണ് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുക. പരിശോധനയുടെ ഘട്ടങ്ങളില്‍ ബാങ്കുകള്‍ക്ക് പ്രൊജക്ടുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും വിശദീകരണം നല്‍കേണ്ടതായി വരുന്നു. പലപ്പോഴും മാനദണ്ഡങ്ങളില്‍ മാറ്റം വരികയും റിപ്പോര്‍ട്ട് തിരുത്തി ചെയ്യുകയും വേണ്ടിവരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ പല കാരണങ്ങളാലും DPR ന് അംഗീകാരം ലഭിക്കുന്നതിന് കാലതാമസം നേരിടേണ്ടി വരുന്നുണ്ട്.

പ്രൊജക്ട് നടപ്പാക്കുമ്പോള്‍ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങള്‍

പദ്ധതിക്കായി സ്ഥലം വാങ്ങുന്നതുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതുവരെ നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. സ്വന്തമായി സ്ഥലം വാങ്ങുന്നതിന് ബാങ്കുകള്‍ സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ സ്ഥലം ലീസിനെടുത്ത് പ്രൊജക്ട് നടപ്പാക്കേണ്ടി വരുന്നു. കൂടാതെ ബില്‍ഡിംഗ് റൂള്‍ മാനദണ്ഡങ്ങളിലെ പ്രശ്നങ്ങള്‍,  ബില്‍ഡിംഗ് നമ്പര്‍ കിട്ടാനുള്ള താമസം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്.

DPR തയ്യാറാക്കുന്നതിനും സാങ്കേതിക സഹായത്തിനും ബന്ധപ്പെടാം

പദ്ധതിയെപ്പറ്റി കൂടുതല്‍ അറിയുന്നതിനും ഡി.പി.ആര്‍ തയ്യാറാക്കുന്നതിനും സാങ്കേതിക സഹായത്തിനും രണ്ട് വര്‍ഷമായി ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ ഏജന്‍സിയായ ടീം കോ-ഓപ്പറേറ്റീവുമായി ബന്ധപ്പെടാം. കേരളത്തിലുടനീളം നിരവധി PACS കള്‍ക്കും സംഘങ്ങള്‍ക്കും DPR തയ്യാറാക്കിയ അനുഭവ സമ്പത്തുമുള്ള പ്രൊഫഷണല്‍ ഏജന്‍സിയാണ് ടീം കോ-ഓപ്പറേറ്റീവ്. വിവിധ മേഖലകളിലുള്ള വിദഗ്ദര്‍ ഉള്‍പ്പെട്ട ടീമിന്റെ സഹായവും ലഭിക്കും. ആവശ്യമെങ്കില്‍ വിവരങ്ങള്‍ക്ക് 9544638426, 8330045026 എന്ന നമ്പറുകളിലും teamcop8@gmail.com ലും ബന്ധപ്പടാവുന്നതാണ്.

News Image

മറയൂർ സഹകരണ ബാങ്കിന്റെ ടൂറിസം പദ്ധതി ഉദ്ഘാടനം

വൈവിധ്യവത്കരണത്തിന്റെ ചുവടു പിടിച്ച്  മറയൂർ സർവ്വീസ് സഹകരണ ബാങ്ക് ടൂറിസം രംഗത്തേക്ക് . ബാങ്കിന്റെ പുതിയ പദ്ധതിയായ മിസ്റ്റി റേഞ്ച് റിസോർട്ടിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം ജൂലൈ 10 ന് രാവിലെ 10.30 ന് ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കും. സന്ദർശകർക്കായി റിസോർട്ടുകൾ അനുവദിച്ച് നൽകുന്നതിന്റെ ഉദ്ഘാടനം അഡ്വ. എ രാജ എം.എൽ.എ നിർവ്വഹിക്കും. ബാങ്ക് പ്രസിഡന്റ് ആൻസി ആന്റണി അദ്ധ്യക്ഷത വഹിക്കും. റിസപ്ക്ഷൻ കൗണ്ടർ, വെബ്സൈറ്റ്, ബുക്കിംഗ്, പ്രവേശന കവാടം എന്നിവയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടക്കും. ദേവികുളം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഒ.ആർ ശശി മുഖ്യ പ്രഭാഷണം നടത്തും. മറ്റ് രാഷ്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
News Image

കുട്ടനെല്ലൂർ സഹകരണ ബാങ്ക് : പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

കുട്ടനെല്ലൂർ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് വിളവെടുക്കാവുന്ന രീതിയിൽ സുരക്ഷിത പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് റിക്സൻ പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. രാജേഷ് മുല്ലപ്പിള്ളിയുടെ പറമ്പിൽ നടന്ന നടീൽ ചടങ്ങിൽ കൃഷി ഓഫീസർ ഇ എൻ രവീന്ദ്രൻ,  കെ എം രാധാകൃഷ്ണൻ, ഡയറക്ടർമാരായ ടി എസ് വാസു, ജോൺ വാഴപ്പിള്ളി, ജിന്റോ ആന്റണി എന്നിവർ സംസാരിച്ചു. ഡയറക്ടർ കെ.ടി ശശീധരൻ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ്ജ് എസ് കെ ഗോപാലകൃഷണൻ നന്ദിയും പറഞ്ഞു. പരിസരവാസികൾക്കും സഹകാരികൾക്കും സൗജന്യമായി വിത്തുകൾ വിതരണം ചെയ്തു.
News Image

പറവൂർ വടക്കേക്കര സഹകരണ ബാങ്കിന്റെ ഞാറ്റുവേല ഉത്സവം സമാപിച്ചു

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച  ഞാറ്റുവേല ഉത്സവത്തിന്റെ  സമാപന സമ്മേളനം  കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  മികച്ച കാർഷിക ഗ്രൂപ്പുകൾ, മികച്ച കർഷകർ,ക്ഷീരകർഷകർ,കർഷക തൊഴിലാളികൾ, തുടങ്ങിയവരെ ആദരിച്ചു. ഗ്രൂപ്പുകൾക്കുള്ള ഔഷധ സസ്യങ്ങളുടെ  വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷും, ഓണക്കാല പച്ചക്കറി തൈകളുടെ വിതരണം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി.അജിത്ത്കുമാറും  നിർവ്വഹിച്ചു., ചിറ്റാറ്റുകര പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എസ് രാജൻ, കാർഷിക കടാശ്വാസ കമ്മീഷൻ അംഗം കെ.എം.ദിനകരൻ, ഭരണ സമിതി അംഗങ്ങളായ ഗിരിജ അജിത്, രാജു ജോസ്, എം.വി.ഷാലീധരൻ സെക്രട്ടറി കെ.എസ് ജയ്സി തുടങ്ങിയവർ സംസാരിച്ചു.

News Image

ടീം കോ -ഓപ്പറേറ്റീവ്; സഹകരണ ബാങ്കുകളുമായി ചർച്ച നടത്തി

സഹകരണ ബാങ്കുകൾക്ക് വേണ്ടി  വിവിധ പ്രൊജെക്റ്റുകൾ ചെയ്യുന്നതിന്റെ മുന്നോടിയായി ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ ഇരവിപുരം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( കൊല്ലം), പത്തിയൂർക്കാല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( ആലപ്പുഴ) പൊൻകുന്നം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( കോട്ടയം) കൈതാരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( എറണാകുളം ) എന്നീ ബാങ്കുകൾ സന്ദർശിച്ച് ചർച്ച നടത്തി.മധു ചെമ്പേരി നബാർഡിന്റെ എസ്,ആർ.എഫ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.ബാങ്ക് പ്രതിനിധികൾ ആരംഭിക്കുവാനാഗ്രഹിക്കുന്ന പുതിയ ആശയങ്ങൾ പങ്കു വെച്ചു. ഇരവിപുരം ബാങ്ക് പ്രസിഡൻറ് രാജഗോപാൽ വാളത്തുങ്കൽ ,പത്തിയൂർക്കാല ബാങ്ക് പ്രസിഡൻറ് ശശി,സെക്രട്ടറി മഹേശ്വരിയമ്മ . പൊൻകുന്നം ബാങ്ക് സെക്രട്ടറി ഗീത,ബോർഡ് മെമ്പർമാർ,കൈതാരം ബാങ്ക് പ്രസിഡൻറ് സതീശൻ, ബോർഡ് മെമ്പർമാർ , ടീം കോ -ഓപ്പറേറ്റീവ് കോ -ഓർഡിനേറ്റർമാരായ അഞ്ജലി ,സജീഷ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു . 
പൊൻകുന്നം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

പത്തിയൂർക്കാല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്


കൈതാരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
News Image

കേരള ദിനേശിന് കേന്ദ്ര ധനവകുപ്പിന്റെ പ്രശംസ

 പ്രമുഖ സഹകരണ സ്ഥാപനമായ കേരള  ദിനേശിന് 2021 -22 വർഷത്തിലെ ജി.എസ്.ടി റിട്ടേണുകൾ കൃത്യ സമയത്ത് സമർപ്പിച്ചതിനും ജി .എസ് .ടി തുക കൃത്യ സമയത്ത് സർക്കാരിലേക്ക് അടച്ചതും പരിഗണിച്ചാണ്‌   ദിനേശിന് കേന്ദ്ര സർക്കാരിന്റെ പ്രശംസ .2017 ൽ ജി.എസ്.ടി പ്രാബല്ല്യത്തിൽ വന്നത് മുതൽ 14 മുതൽ 18 കോടി രൂപ വരെ പ്രതിവർഷം ജി .എസ്.ടി  ഇനത്തിൽ സ്ഥാപനം  അടച്ചു വരുന്നുണ്ട്,കൂടാതെ "ഫെയർ ബിസിനസ്സ് പ്രാക്ടീസസ്സ് അവാർഡ്" 2014 മുതൽ തുടർച്ചയായി  ഏഴു വര്ഷങ്ങളിൽ  ദിനേശിന് ലഭിച്ചിട്ടുണ്ട്.1968 ൽ ആരംഭിച്ച ദിനേശ് 1980 കളോടെ 42,000 തൊഴിലാളികൾക്ക് മുഴുവൻ സമയം തൊഴിൽ നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സ്ഥാപനമായി വളർന്നത് .90 കളുടെ അവസാനത്തോടെ ബീഡി വ്യവസായം പ്രതിസന്ധിയിലായതിനെ തുടർന്ന് കുട നിർമ്മാണം,ഫുഡ് പ്രൊഡക്ട്സ് ,സോപ്പ് & കോസ്മെറ്റിക്സ് ,അപ്പാരൽസ്‌ ,റെസ്റ്റോറന്റ ,ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങി വൈവിധ്യമാർന്ന  മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു.








News Image

നബാര്‍ഡ് SRF പദ്ധതി: 2023 മാര്‍ച്ച് വരെ

പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ(PACS) വിവിധോദ്ദേശ സേവന കേന്ദ്രങ്ങളാക്കി(Multi Service Centers) മാറ്റുക എന്ന ലക്ഷ്യത്തോടെ നബാര്‍ഡ് നടപ്പാക്കുന്ന SRF(Special Refinance Facility) പദ്ധതി 2023 മാര്‍ച്ചില്‍ അവസാനിക്കും. ഇത് സംബന്ധിച്ച് നബാര്‍ഡും കേരളത്തില്‍ പദ്ധതി നടപ്പാക്കുന്ന കേരള ബാങ്കും വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2020 ല്‍ ആരംഭിച്ച പദ്ധതി രണ്ട് വര്‍ഷം പിന്നിടുമ്പോഴും ഭൂരിഭാഗം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും ഇത് വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു പ്രദേശത്തിന്റെ feasibiltiy, viability എന്നിവയ്ക്കനുസരിച്ച  പദ്ധതികള്‍ ബാങ്കുകള്‍ക്ക് SRF ലൂടെ മൂന്നോട്ടു വക്കാനാകും. കാര്‍ഷി കാര്‍ഷികേതര മേഖലകളിലെ പദ്ധതികള്‍ മുന്നോട്ടവെക്കാം. പദ്ധതി നടപ്പാക്കാനുദ്ധേശിക്കുന്ന ബാങ്കുകള്‍ നിര്‍ദേശിച്ച കാലവധിക്കുള്ളില്‍ DPR (Detailed Project Report) സമര്‍പ്പിക്കണം.  അഗ്രോ സ്റ്റോറേജ് സെന്ററുകള്‍, ആധുനിക രീതിയിലുള്ള കോള്‍ഡ് സ്റ്റോറേജുകള്‍, അഗ്രോ സര്‍വ്വീസ് സെന്ററുകള്‍, അഗ്രോ പ്രോസസിംഗ് സെന്ററുകള്‍, അഗ്രി ഇന്‍ഫര്‍മേഷന്‍ സെന്റര്‍, അഗ്രി ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് ഫെസിലിറ്റികള്‍ എന്നിവയ്ക്കാണ് കാര്‍ഷിക മേഖലയില്‍ വായ്പ അനുവദിക്കുക.  നീതി ലാബ്, നീതി മെഡിക്കല്‍ സ്റ്റോര്‍, കണ്‍സ്യുമര്‍ സ്റ്റോര്‍, പെട്രോള്‍ പമ്പ്, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയവയാണ് കാര്‍ഷികേതര പ്രവര്‍ത്തനങ്ങളില്‍ പരിഗണിക്കുക. പദ്ധതികള്‍ക്കായി 4% പലിശയില്‍ എസ് ആര്‍ എഫ് സ്‌കീമിലൂടെ വായ്പ ലഭിക്കും. ഏഴ് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട രണ്ട് കോടിവരെയുള്ള മൂല്യവര്‍ദ്ധിത സംരംഭങ്ങള്‍ തുടങ്ങുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കേന്ദ്രഗവണ്‍മെന്റിന്റെ പദ്ധതിയായ AIF (അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്)ല്‍ നിന്നും നബാര്‍ഡ് മുഖേന 3% പലിശയിളവും ലഭിക്കും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് ഇതുകൂടി പ്രയോജനപ്പെടുത്തുന്നതിലൂടെ 1% പലിശയ്ക്ക് വായ്പ ലഭിക്കും.


News Image

സഹകരണ മേഖലയുടെ സ്വീകാര്യതയുടെയും വിശ്വാസ്യതയുടെയും തെളിവാണ് നിക്ഷേപസമാഹണ യജ്ഞത്തിന്റെ വിജയം: മന്ത്രി വി.എൻ വാസവൻ

ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിച്ച് കാണിച്ച് സഹകരണ മേഖലയ്ക്ക് അപചയം സംഭവിച്ചു എന്ന് കാണിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്ന സാഹചര്യത്തിൽ നടത്തിയ നിക്ഷേപസമാഹരണ യജ്ഞത്തിന്റെ വിജയം സഹകരണ മേഖലയുടെ സ്വീകാര്യതയുടെയും വിശ്വാസ്യതയുടെയും തെളിവാണെന്ന് സഹകരണ വകുപ്പ്  മന്ത്രി വി.എൻ വാസവൻ. അന്താരാഷ്ട്ര സഹകരണ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് മാസത്തിൽ നിക്ഷേപസമാഹരണ യജ്ഞത്തിൽ ഒരു മാസം 6000 കോടി രൂപയാണ് ലക്ഷ്യമിട്ടതെങ്കിലും 9453 കോടി സമാഹരിക്കാനായെന്നും മന്ത്രി പറഞ്ഞു. കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അധ്യക്ഷനായി.

സംസ്ഥാന സഹകരണ അവാർഡുകൾ മന്ത്രി വിതരണം ചെയ്തു.  രാവിലെ മുതൽ നടന്ന സെമിനാറുകളുടെ ഉദ്ഘാടനം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ നിർവഹിച്ചു.   PACS അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വി ജോയ് എം.എൽ.എ , കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി,മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ സഹകരണ സംഘം രജിസ്ട്രാ അലക്സ് വർഗീസ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

News Image

ടീം കോ-ഓപ്പറേറ്റീവിന്റെ ടെക്നിക്കൽ ഹെഡ് ആയി പി.എസ്. ഹരിത ചുമതലയേറ്റു

ടീം  കോ - ഓപ്പറേറ്റീവിന്റെ ടെക്നിക്കൽ ഹെഡായി പി.എസ് ഹരിത ചുമതലയേറ്റു. കാർഷിക, കാർഷികേതര പ്രൊജക്ടുകൾക്ക്‌ രൂപം കൊടുക്കുന്നതിനും നടപ്പിലാക്കുന്നതിലും സാങ്കേതിക പരി ജ്ഞാനമുള്ള ഹരിത അഗ്രിക്കച്ചർ ബിരുദദാരിയാണ്. തിരുവനന്തപുരം വെള്ളായനി അഗ്രികൾച്ചർ കോളേജിൽ നിന്നാണ് ബിരുദം നേടിയത്. പട്ടാമ്പി RARS ൽ നിന്ന് അഗ്രികൾച്ചർ സയൻസിൽ ഡിപ്ലോമയും  പൂർത്തിയാക്കിയിട്ടുണ്ട്. തൃശൂർ മണ്ണംപേട്ട സ്വദേശിനിയാണ്.
News Image

അന്താരാഷ്ട്ര സഹകരണ ദിനം:സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ സംസ്ഥാന സഹകരണ അവാർഡുകൾ പ്രഖ്യാപിച്ചു.

മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്കാരം (ഒരു ലക്ഷം രൂപ) പി എസ് സി മുൻ ചെയർമാൻ എം ഗംഗാധര കുറുപ്പിനാണ്.

കോപ് ഡേ പുരസ്കാരം ആലപ്പുഴ ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക്, സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്കാരം കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം, ഇന്നവേഷൻ അവാർഡ് വാരപ്പെട്ടി സഹകരണ ബാങ്ക്, എക്സലൻസ് അവാർഡ് എറണാകുളം പള്ളിയാക്കല്‍ സഹകരണ ബാങ്ക് എന്നിവയ്ക്കാണ്‌

ഓരോ വിഭാഗത്തിലെയും സഹകരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരത്തിൽ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 1,00000 രൂപ, 50,000 രൂപ, 25,000 രൂപ എന്നിങ്ങനെയാണ് പുരസ്കാര തുക.

 കാറ്റഗറിയും ആദ്യ മൂന്ന് സ്ഥാനം നേടിയവരും ക്രമത്തിൽ

അർബൻ സഹകരണ ബാങ്ക് -എറണാകുളം പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് , പാലക്കാട് ഒറ്റപ്പാലം സഹകരണ അർബൻ ബാങ്ക് , പാലക്കാട് ചെർപ്പുളശ്ശേരി സഹകരണ അർബൻ ബാങ്ക് .

പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്
- എണാകുളം കണയന്നൂർ താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്,പാലക്കാട് ആലത്തൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്,ഇടുക്കി പീരുമേട് താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് .

പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘം
-കാസർകോട് പനയാൽ സർവീസ് സഹകരണ ബാങ്ക് , കണ്ണൂർ ചെറുതാഴം സർവ്വീസ് സഹകരണ ബാങ്ക്, കാസർകോട് തിമിരി സർവ്വീസ് സഹകരണ ബാങ്ക് .

എംപ്ലോയീസ് സഹകരണ സംഘം - പത്തനംതിട്ട തിരുവല്ല ഗവ.എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റി, മലപ്പുറം എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി, എറണാകുളം ഡിസ്ട്രിക്റ്റ് പോലീസ് അക്രഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

വനിതാ സഹകരണ സംഘം -കണ്ണൂർ വെള്ളോറ വനിതാ സർവീസ് സഹകരണ സംഘം, കാസർകോട് ഉദുമ വനിതാ സർവീസ് സഹകരണ സംഘം, തിരുവനന്തപുരം നെല്ലിമൂട് വനിതാ സഹകരണ സംഘം .

പട്ടികജാതി പട്ടികവർഗ്ഗ സഹകരണ സംഘം
-തിരുവനന്തപുരം വള്ളിച്ചിറ പട്ടികജാതി സർവീസ് സഹകരണ സംഘം,എറണാകുളം എളംകുന്നപ്പുഴ പട്ടികജാതി പട്ടികവർഗ്ഗ സർവീസ് സഹകരണ സംഘം,വയനാട് തിരുനെല്ലി എസ്ടി സഹകരണ സംഘം .

ആശുപത്രി സഹകരണ സംഘം -കൊല്ലം ജില്ലാ സഹകരണ ആശുപത്രി, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി, കാസർഗോഡ് ജില്ലാ സഹകരണ ആശുപത്രി .

പലവക സഹകരണ സംഘം
-കേരള പോലീസ് ഹൗസിംഗ് കോപ്പറേറ്റീവ് സൊസൈറ്റി എറണാകുളം, എറണാകുളം കൊച്ചിൻ നേവൽ ബേസ് കൺസ്യൂമർ സഹകരണ സംഘം, കോഴിക്കോട് അഗ്രികൾച്ചറിസ്റ്റ് വെൽഫയർ കോ - ഓപ്പറേറ്റീവ് സൊസൈറ്റി .

വിദ്യാഭ്യാസ സഹകരണ സംഘം -കണ്ണൂർ തളിപ്പറമ്പ് എജുക്കേഷണൽ സഹകരണ സംഘം,പാലക്കാട് മണ്ണാർക്കാട് കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി,മലപ്പുറം തിരൂർ താലൂക്ക് കോപ്പറേറ്റീവ് എജുക്കേഷണൽ സൊസൈറ്റി .

മാർക്കറ്റിംഗ് സഹകരണ സംഘം -കോഴിക്കോട് നോർത്ത് മലബാർ ഡിസ്ട്രിക്ട് കോപ്പറേറ്റീവ് സപ്ലെ ആന്റ് മാർക്കറ്റിംഗ് സൊസൈറ്റി,  കണ്ണൂർ റീജനൽ ഫ്രൂട്ട്സ് ആന്റ് വെജിറ്റബിൾ പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി എന്നിവർക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.
News Image

സഹകരണ ബാങ്ക് 'ലിമിറ്റഡ് നമ്പർ. 1' ദാ ഇവിടെയുണ്ട് ....

കേരളത്തിലെ സഹകരണ ബാങ്കുകളിൽ ഒന്നാം നമ്പറുകാരൻ ആരെന്ന ചോദ്യത്തിന്റെ ഉത്തരം ദാ ഇവിടെയുണ്ട് , എറണാകുളം ജില്ലയിലെ എടവനക്കാട് സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ. 1 !. ഈ പേരിൽ തന്നെയുണ്ട് ഉത്തരം. ഇന്ന് ജൂലൈ 2  അന്താരാഷ്ട്ര സഹകരണ ദിനം ആചരിക്കുമ്പോൾ  കേരള സഹകരണ ചരിത്രത്തിലെ ഈ ആദ്യ സ്ഥാപനത്തെ വിസ്മരിക്കാനാകില്ല .  
108 വർഷത്തെ  പാരമ്പര്യവും പ്രവർത്തന പാഠവവും അവകാശപ്പെടാനാവുന്ന ബാങ്ക്  സഹകരണ രംഗത്ത് 'വിശ്വാസം' എന്ന വാക്ക് അന്വർത്ഥമാക്കിക്കൊണ്ട് ഇന്നും നിലനിൽക്കുന്നു എന്നത് ചരിത്രം. 1914 ൽ പരസ്പര സഹായക സമാജമായി രജിസ്റ്റർ ചെയ്യപ്പെട്ട സംഘത്തിന്റെ ആശയത്തിന് പുറകിലുള്ളത്  ഗ്രാമീണ കൂട്ടായ്മയുടെ ചരിത്രമാണ്.  19 ാം നൂറ്റാണ്ടിന്റെ അവസാന കാലം വരെയും ഇന്ത്യയിലെ ഒട്ടു മിക്ക ഗ്രാമങ്ങളെയും കൊടിയ ദാരിദ്ര്യമാണ് വേട്ടയാടിയിരുന്നത്. ഒരു ഘട്ടത്തിൽ, ഗ്രാമീണ സമ്പത്ഘടനയുടെ പുനഃസംഘടനയ്ക്കും കാർഷിക മേഖലയിലെ പ്രശ്നപരിഹാരത്തിനും ബ്രിട്ടീഷ് ഭരണകൂടം ആലോചന തുടങ്ങി. അക്കാലത്ത് ഇന്ത്യയിലും  കേരളത്തിലും പരസ്പരം സഹായിച്ചു കൊണ്ടിരുന്ന സംഘങ്ങൾ പ്രവർത്തിച്ചിരുന്നു. ഗ്രാമീണർ കൂട്ടം കൂടുകയും അവരിൽ നിന്നും സ്വരൂപിക്കുന്ന തുക കൂട്ടത്തിൽ ഒരാൾക്ക് നൽകുകയുമായിരുന്നു ഈ സംഘങ്ങളുടെ പ്രവർത്തനരീതി. ഇവരുടെ രീതി പഠിച്ച സർ. ഫ്രഡറിക് നിക്കോൾസൺ  എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ഇന്ത്യയിൽ റയീഫീസൺ മാതൃകയിൽ ഗ്രാമീണരുടെ കൂട്ടായ്മകൾ ഉണ്ടാക്കാൻ നിർദ്ദേശിച്ചു. ലോകമാകെ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ച തുടങ്ങിയപ്പോൾ1904-ൽ ഇന്ത്യയിലും പരസ്പര സഹായ സഹകരണ നിയമം പ്രാബല്യത്തിൽ വന്നു. ഇങ്ങനെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സഹായ സഹകരണ സംഘങ്ങൾ മുള പൊട്ടിതുടങ്ങി. ഇവിടെ കേരളത്തിലേക്കെത്തുമ്പോൾ, സംസ്ഥാനം രൂപപ്പെടുന്നതിനു മുൻപ് 1913ലാണ് കൊച്ചി രാജ്യത്ത് ആദ്യത്തെ സഹകരണ റെഗുലേഷൻ ആക്ട് നിലവിൽ വരുന്നത്. അന്ന് ദിവാൻ പേഷ്കാരായിരുന്ന എടക്കുന്നി വാരിയത്ത്  ഇക്കണ്ടവാര്യർ ഔദ്യോഗിക ആവശ്യങ്ങൾക്കായി എടവനക്കാട് സന്ദർശിക്കാറുണ്ടായിരുന്നു.  ഇതുവഴി ജനങ്ങൾക്ക് അദ്ദേഹവുമായി ഉണ്ടായിരുന്ന സൗഹൃദമാണ് ആദ്യ സഹകരണ സംഘത്തിന് എടവനക്കാട് ഇടമായത്. എടവനക്കാട്ടെ പ്രമുഖ കുടുംബങ്ങളിലൊന്നായ വലിയ വീട്ടിൽ അബ്ദുൾ അസീസിന്റെ ബംഗ്ലാവിൽ മത വർഗ വ്യത്യാസമില്ലാതെ, വിവിധ തൊഴിൽ ചെയ്യുന്ന, 20 മുതൽ 70 വരെ പ്രായമുള്ള 73 പേർ ഒത്തുകൂടിയ ചർച്ചയിലാണ് ആദ്യ സഹകരണ സംഘമെന്ന ആശയത്തിന്റെ ഉദയം. അങ്ങനെ 1914 ജൂൺ 13 ന്   ഇക്കണ്ട വാര്യർ ഒന്നാം നമ്പർ അംഗവും ആദ്യ പ്രസിഡന്റുമായും അബ്ദുൾ അസീസ് രണ്ടാം നമ്പർ അംഗവും ആദ്യ സെക്രട്ടറിയുമായി ഒന്നാം നമ്പർ പരസ്പര സഹായിക സമാജം രജിസ്റ്റർ ചെയ്തു കൊണ്ട്  കർമ്മപഥത്തിലേക്ക് കാലെടുത്തു വച്ചു. പിന്നീട് കാലഘട്ടത്തിനനുസരിച്ച് സംഘമായും എടവനക്കാട് റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്കായും ഇന്ന് കാണുന്ന സർവ്വീസ് സഹകരണ ബാങ്കായും  മാറി.



നൂറ് വർഷം പിന്നിട്ട ബാങ്കിന്റെ യാത്രയിൽ 47 ഭരണ സമിതികളിലായി 19 പ്രസിഡന്റുമാരും 106 അംഗങ്ങളും ഒപ്പം 11 മുഖ്യ ജീവനക്കാരും സഹയാത്രികരായി.
നിയമ വഴിയിലൂടെ ഭരണസമിതിയിൽ പിന്നോക്ക വിഭാഗങ്ങളെയും സ്ത്രീകളെയും ഉൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതിന് 29 വർഷം മുമ്പ് തന്നെ ചിരട്ട പുരക്കൽ ചെറു കണ്ടൻ അയ്യപ്പനേയും കെ.എസ് കൗസല്യയേയും ഭരണ സമിതിയിൽ ഉൾപ്പെടുത്തി ജനാധിപത്യം അർത്ഥപൂർണ്ണമാക്കി ബാങ്ക്.
നാടിന്റെ വികസനത്തിനും ക്ഷേമത്തിനുമായി നാനാ മേഖലകളിലും ഇടപെട്ടാണ് സംഘം വളർന്നത്. ആശുപത്രി, സ്കൂളുകൾ എന്നിവയ്ക്ക് പ്രവർത്തനോപകരണങ്ങൾ, ന്യായവിലക്ക് ഭക്ഷ്യധാന്യം എന്നിവയുടെ വിതരണം മറ്റ് സാമ്പത്തിക സഹായങ്ങളുമെല്ലാം ചരിത്രം രേഖപ്പെടുത്തിയതിൽ ചിലത് മാത്രം.
എടവനക്കാടിന്റെ വടക്കേ അറ്റത്തുള്ള കണ്ടത്തിപറമ്പ് വീടിന്റെ പുരപ്പുറത്താണ് സംഘം ആദ്യം പ്രവർത്തിച്ചിരുന്നതായി പറയുന്നത്. പിന്നീട് വാടക കെട്ടിടങ്ങളിലേക്ക് ഓഫീസ് പ്രവർത്തനം മാറി. എടവനക്കാട് ഹൈസ്കൂൾ സ്റ്റോപ്പിലാണ് ഇപ്പോൾ ഹെഡ് ഓഫീസിന്റെ പ്രവർത്തനം .മൂന്ന് ബ്രാഞ്ചുകളുമുണ്ട്. അത്യാധുനിക ബാങ്കിങ് സംവിധാനങ്ങൾ നിലവിലുണ്ട്. സുനാമി ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച എടവനക്കാടിന് സഹായവുമായി ആദ്യം ഓടിയെത്തിയത് ബാങ്കാണ്. ഇങ്ങനെ ഏത് ഘട്ടത്തിലും ബാങ്ക് ഒപ്പമുണ്ടെന്നും ഇനിയുമുണ്ടാകുമെന്ന ഉറപ്പാണ് ഇപ്പോഴത്തെ പ്രസിഡന്റ് ടി.എ ജോസഫും സെക്രട്ടറി റസീനയും നയിക്കുന്ന ഭരണസമിതി നാടിന് നൽകുന്നത്. എടവനക്കാട്  സർവീസ് സഹകരണ ബാങ്ക് വെട്ടിയ പാതയിലൂടെ ഇന്ന് ആയിരക്കണക്കിന്  സഹകരണ സ്ഥാപനങ്ങളാണ് നാടിന്   വെളിച്ചം പകർന്നു കൊണ്ട് മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്നത്.
News Image

കോ-ഓപ്പറേറ്റീവ് ബാങ്കുകളുമായി ചർച്ച നടത്തി

സഹകരണ ബാങ്കുകൾക്ക് വേണ്ടി നബാർഡിന്റേതുൾപ്പടെയുള്ള  പ്രൊജക്റ്റുകൾ  ചെയ്യുന്ന പ്രമുഖ സ്ഥാപനമായ ടീം കോ-ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ കോ -ഓപ്പറേറ്റീവ് 
ബാങ്കുകൾ സന്ദർശിച്ച് ചർച്ച നടത്തി. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, എറണാകുളം ജില്ലയിലെ കുത്തുകുഴി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്,പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ,മണ്ണൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് എന്നീ സഹകരണ സ്ഥാപനങ്ങളുമായാണ് ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ   കോ-ഓർഡിനേറ്റർമാരായ ആര്യ ,സജീഷ് എന്നിവർക്കൊപ്പം  .സുൽത്താൻ ബത്തേരി ബാങ്ക് സെക്രട്ടറി ജെസ്സി ,ബോർഡ് മെമ്പർമാർ,കുത്തുകുഴി ബാങ്ക് പ്രസിഡൻറ് അഡ്വ.ബിജുകുമാർ,കടമ്പഴിപ്പുറം ബാങ്ക് പ്രസിഡൻറ് രാമചന്ദ്രൻ മാസ്റ്റർ ,സെക്രട്ടറി രമേഷ് ,ബോർഡ് മെമ്പർമാർ,മണ്ണൂർ ബാങ്ക് സെക്രട്ടറി ഭരത് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
സുൽത്താൻ ബത്തേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

കുത്തുകുഴി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്,

കടമ്പഴിപ്പുറം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

News Image

മുപ്പത്തെട്ടര വർഷത്തെ സേവന മികവിൽ എ.എം ഹരിദാസ് വിരമിച്ചു

മലപ്പുറം : വണ്ടൂർ തിരുവാലി സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എ എം ഹരിദാസ് മുപ്പത്തെട്ടര വർഷം നീണ്ട  സേവനത്തിന് വിരാമമിട്ട് പടിയിറങ്ങി. 1983ല്‍ ജൂനിയർ ക്ലർക്കായി സർവീസിൽ കയറിയ ഹരിദാസ്  2015 മുതലാണ് സെക്രട്ടറിയായി പ്രവർത്തിച്ചു തുടങ്ങിയത്. ഗ്രേഡ് 4 ൽ ആയിരുന്ന ബാങ്കിനെ സ്പെഷ്യൽ ഗ്രേഡിലേക്ക് ഉയർത്തിയത് ഇദ്ദേഹത്തിൻറെ പ്രവർത്തന നേട്ടമാണ്. 20 വർഷം മുൻപ് ഒന്നേകാൽ കോടിയിലധികം നഷ്ടമുണ്ടായിരുന്ന ബാങ്ക് 20 ലക്ഷത്തോളം ലാഭവും മൂന്നര കോടിയിലധികം വിവിധതരത്തിലുള്ള ജനറൽ റിസർവ്വുമുള്ള ബാങ്ക് ആയി മാറ്റി. ഒന്നരക്കോടി പെൻഷൻ കൺസോർഷ്യത്തിലും ഒരുകോടി കെഎസ്ആർടിസി കൺസോർഷ്യത്തിലും നിക്ഷേപിച്ചിട്ടുണ്ട്. പി ശശിഭൂഷൻ, പി രവീന്ദ്രൻ , അഡ്വ.സി കെ ജയ്ദേവ്  എന്നി പ്രസിഡന്റുമാർ നേതൃത്വം നൽകുന്ന ഭരണസമിതികൾക്ക് കീഴിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005 ൽ ബാങ്കിന് പത്തിരിയാല്‍ ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചതും നോട്ടുനിരോധനം, പ്രളയം, കോവിഡ് മഹാമാരി കാലങ്ങളിൽ അംഗങ്ങൾക്കും ഇടപാടുകൾക്കും സേവനം നൽകുന്നതിന് നേതൃത്വം നൽകിയതും ഹരിദാസിനെ  ജനപ്രിയനാക്കി  മാറ്റി. ഭരണസമിതിയും അംഗങ്ങളും ചേർന്ന് വിപുലമായ യാത്രയയപ്പ് നൽകി  




News Image

അന്താരാഷ്ട്ര സഹകരണ ദിനാചരണം : മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

അന്താരാഷ്ട്ര സഹകരണ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും അവാർഡ് ദാനവും നാളെ ഉച്ചയ്ക്ക് രണ്ടിന് കോട്ടയം മാമൻ മാപ്പിള ഹാളിൽ സഹകരണം - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അധ്യക്ഷനാകും.

ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി രാവിലെ 9.30ന് സഹകരണ സംഘം രജിസ്ട്രാ അലക്സ് വർഗീസ് സഹകരണ പതാക ഉയർത്തും. 'മെച്ചപ്പെട്ട ലോകസൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം ' എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.  ഇത് സംബന്ധിച്ച് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന സെമിനാറുകളുടെ ഉദ്ഘാടനം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ നിർവഹിക്കും.  തോമസ് ചാഴിക്കാടൻ എം പി , PACS അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വി ജോയ് എം.എൽ.എ , കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി,മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സെബാസ്റ്റ്യൻ തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുക്കും.
News Image

ACSTI : പുതിയ സഹകരണ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം

ACSTI ൽ ജൂലൈ 18 മുതൽ ഒരു മാസക്കാലം നടക്കുന്ന  പരിശീലനത്തിൽ ( INDUCTION TRAINING)  ജീവനക്കാരെ പങ്കെടുപ്പിക്കാൻ താല്പര്യമുള്ള സഹകരണ സംഘങ്ങളുടെ ഭാരവാഹികൾ ഉടൻ തന്നെ ജീവനക്കാരുടെ പേരും മറ്റ് വിവരങ്ങളും  ACSTI വെബ്സൈറ്റിൽ/ ഇമെയിൽ  വഴി  അറിയിക്കണമെന്ന് ഡയറക്ടർ ഡോ.എം രാമനുണ്ണി അറിയിച്ചു.
കഴിഞ്ഞ ആറു മാസത്തിനിടയിൽ  സഹകരണ സംഘങ്ങളിൽ പുതിയതായി ജോലിയിൽ  പ്രവേശിച്ച ജീവനക്കാർക്കാണ്  പരിശീലനം. ഒരു ബാച്ചിൽ പരമാവധി 35 പേർക്ക് മാത്രമാണ് പ്രവേശനം.  
സഹകരണ സംഘങ്ങളിൽ ദൈനംദിനം നടക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ ജീവനക്കാർക്ക് പ്രാവീണ്യം ലഭിക്കാൻ കഴിയുന്ന തരത്തിലാണ് പരിശീലനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഒരു മാസത്തെ പരിശീലനത്തിന് ഹോസ്റ്റലിലെ താമസം, ഭക്ഷണം, പരിശീലകരുടെ ഓണറേറിയം, പഠനയാത്ര എന്നിവ അടക്കം 16,500 രൂപയാണ് ട്രെയിനിങ് ചാർജ്.
News Image

ഒക്കൽ സഹകരണ ബാങ്ക്: അന്താരാഷ്ട്ര സഹകരണ ദിനത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും ക്ലാസുകളും

അന്താരാഷ്ട്ര സഹകരണ ദിനാചരണത്തിന്റെ ഭാഗമായി ജൂലൈ രണ്ടിന് ഒക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ  വിദ്യാഭ്യാസ അവാർഡ് വിതരണവും  ക്ലാസുകളും സംഘടിപ്പിക്കും. ഒക്കൽ എസ്.എൻ.എച്ച് എസ്.എസ് ഹാളിൽ രാവിലെ ഒമ്പതിന്‌ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും കേരള ബാങ്ക് ഭരണ സമിതി അംഗം അഡ്വ. പുഷ്പാ ദാസ് നിർവ്വഹിക്കും.  റിട്ട. ജോ. രജിസ്ട്രാർ പി.ബി ഉണ്ണികൃഷ്ണൻ സഹകരണ ദിന സന്ദേശം നൽകും. തുടർന്ന് സെക്കൻററി, ഹയർ സെക്കന്ററി വിദാർത്ഥികൾക്ക് ' തുടർ പഠനം ഇനി എന്ത് ' എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് ക്ലാസും 'വിജയിക്കാം 14 വഴികളിലൂടെ ' എന്നതിൽ മോട്ടിവേഷൻ ക്ലാസും നടക്കും.
News Image

പള്ളിച്ചല്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റി: ഇടപാടുകള്‍ നിര്‍ത്തി

നെയ്യാറ്റിന്‍കര താലൂക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന 1523-ാം നമ്പര്‍ പള്ളിച്ചല്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റിയില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ എല്ലാവിധ നിക്ഷേപ വായ്പാ ഇടപാടുകളും നിര്‍ത്തിവച്ചതായി ജോയ്ന്റ് രജിസ്ട്രാര്‍ അറിയിച്ചു. സംഘം ഭരണ സമിതിയുടെ പ്രവര്‍ത്തനത്തിലും സാമ്പത്തിക കാര്യങ്ങളിലും ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. സംഘത്തിനെതിരെ സഹകരണ നിയമപ്രകാരം നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അറിയിച്ചു.
News Image

സഹകരണരംഗത്തെ കാര്‍ഷിക വിപ്ലവം


കര്‍ഷകര്‍ക്കൊപ്പം നിന്ന് വളര്‍ന്നുവന്ന സഹകരണ പ്രസ്ഥാനത്തിന് ഒരുപാട് കാര്‍ഷിക മുന്നേറ്റങ്ങളുടെ ചരിത്രം പറയാനുണ്ട്. കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുതല്‍ നൂതന കാര്‍ഷിക പദ്ധതികള്‍ വരെ സഹകരണ പ്രസ്ഥാനം ഇന്ന് നടപ്പാക്കുന്നുണ്ട്. ഓരോ പ്രദേശത്തേയും സാധ്യതകള്‍ മനസിലാക്കി ആവിഷ്‌കരിക്കുന്ന കാര്‍ഷിക പദ്ധതികളിലൂടെ കര്‍ഷകനെയും നാടിനേയും മുന്നോട്ടു നയിക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. ഇത്തരത്തില്‍ കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്ന ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ സഹകരണരംഗം ന്യൂസ് പങ്കുവക്കുന്നു......

Part - 2

കര്‍ഷക ഹൃദയം തൊട്ട് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്



പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വര്‍ഷം തോറും നടത്തിവരുന്ന ഞാറ്റുവേല ചന്തയ്ക്ക്  കോവിഡ് കാലത്ത് ലോക്ക് വീണെങ്കിലും രണ്ടു വര്‍ഷത്തിനു ശേഷം  വീണ്ടും  ഉത്സവാവേശത്തോടെ നടത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബാങ്ക്. സഹകരണമേഖലയില്‍തന്നെ ആദ്യമായി   ഞാറ്റുവേല ചന്ത ആരംഭിച്ച  പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെ മാതൃകയാക്കി ഇന്ന് കേരളം മുഴുവന്‍ ഞാറ്റുവേലച്ചന്തകള്‍ ആഘോഷമാക്കുമ്പോള്‍, ഇത് ആത്മനിര്‍വൃതിയുടെ നിമിഷങ്ങള്‍...
സഹകാരികളും കര്‍ഷകരും  ചെറുകിട സംരംഭകരും വിദ്യാര്‍ത്ഥികളും അധ്യാപകരും സ്വയം സഹായക സംഘങ്ങളും നാട്ടുകാരും എല്ലാവരും ഒന്നുചേരുന്ന  നാടിന്റെ ഉത്സവമാനിന്ന് ബാങ്ക് മുറ്റത്ത് അരങ്ങേറുന്ന  ഞാറ്റുവേല ചന്ത. പുതുതലമുറയ്ക്ക് കൃഷിയിലേക്കുള്ള  വഴികാട്ടിയാ ണിതെന്നതാണ് ഏറ്റവും വലിയ സവിശേഷതയും നേട്ടവും. കുഞ്ഞുമനസ്സുകളില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ വിത്ത് പാകാന്‍ 15 സ്‌കൂളുകളിലേക്കാണ് വിത്തും  തൈകളും ഞാറ്റുവേല ചന്തയുടെ ഭാഗമായി നല്‍കിയത്. സ്‌കൂളിലെ പച്ചക്കറിതോട്ടത്തിനു പുറമെ വീട്ടിലെ തൊടിയിലും കുഞ്ഞുകൈകള്‍ തളിരിലകളെ പരിപാലിപ്പിക്കുമ്പോള്‍ ഇരട്ടി മധുരം.
പോയകാല സ്മരണകളുണര്‍ത്തുന്ന കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും ഇരുന്നൂറിലേറെ സസ്യങ്ങളുടെ വൈവിധ്യവുമായാണ് ഇത്തവണത്തെ ഞാറ്റുവേല ചന്ത ശ്രദ്ധ പിടിച്ചു പറ്റിയത്. ഇതോടെ കര്‍ഷകന് തന്റെ ഉത്പന്നങ്ങള്‍ക്ക്  ന്യായവില ലഭിക്കുന്നതിന് ആരംഭിച്ച ഞായറാഴ്ചകളിലെ റൂറല്‍ ഹട്ട് നാട്ടുചന്തയും പുനരാരംഭിക്കാന്‍ കഴിഞ്ഞു. ഞാറ്റുവേല ചന്തയില്‍ വനിത സംഘങ്ങള്‍ക്ക് തൈ വിതരണവും 'ഹരിതം സഹകരണം പദ്ധതി' യുടെ ഭാഗമായി മാവിന്‍ തൈ വിതരണവും നടത്തി.
 


നാടിന് കൃഷി ചെയ്യാന്‍ ഊര്‍ജം നല്‍കുന്നതു മുതല്‍ വിപണി വരെയുള്ള എല്ലാ ഘട്ടങ്ങളിലും  സുരക്ഷയൊരുക്കി  കര്‍ഷക ഹൃദയം തൊടുകയാണ് ബാങ്ക്.
പച്ചക്കറി കൃഷിക്ക് മാത്രം 48 ജെ എല്‍ ജി കളാണ് ബാങ്കിന്റേതായി പ്രവര്‍ത്തിക്കുന്നത്. വെണ്ട, പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറികള്‍  ഈ ഗ്രൂപ്പുകള്‍ കൃഷി ചെയ്തു വരുന്നു . നാല് പാടശേഖര സമിതികള്‍ക്ക്  പലിശ രഹിത വായ്പ നല്‍കി നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നു.  കൃഷിപ്പണിക്കായി ഗ്രീന്‍ ആര്‍മിയുടെ സേവനവും ബാങ്ക് നല്കിവരുന്നു.




കോവിഡ് സമയത്തും കാലാനുസൃതമായ പദ്ധതികളിലൂടെ കൃഷിയും  നാടിനോടുള്ള കരുതലും ഒരുമിച്ച് കൊണ്ടുപോകാന്‍ ബാങ്കിനായി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോഴിയും കൂടും പദ്ധതി, ആടും കൂടും പദ്ധതി, മത്സ്യ കൃഷി, സംയോജിത പച്ചക്കറി കൃഷി എന്നിവയിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി. 6.4% പലിശയില്‍ അഗ്രികള്‍ച്ചറല്‍ ഗോള്‍ഡ് ലോണും അനുവദിച്ച് കര്‍ഷകര്‍ക്കൊപ്പം നിന്നു.



കോവിഡിന് മുന്‍പ് ബാങ്ക് തുടക്കമിട്ട മാതൃകാ പദ്ധതികള്‍ പെരിങ്ങണ്ടൂരിന്റെ കാര്‍ഷിക മേഖലയുടെ ചരിത്രം മാറ്റിയെഴുതിയിരുന്നുവെന്നത് ചരിത്രം.
നാട്ടുപച്ച പദ്ധതിയിലൂടെ നല്ല രീതിയില്‍ കൃഷി ചെയ്യുന്ന 300 പേര്‍ക്ക് സൗജന്യ നിരക്കില്‍ വിത്തും തൈകളും നല്‍കി.  ഭൗമ സൂചിക അംഗീകാരം നേടിയിട്ടുള്ള ചെങ്ങാലിക്കോടന്‍ വാഴ കൃഷിയ്തായി പലിശ രഹിത വായ്പ നല്‍കി.  കൃഷി ചെയ്യുന്ന വാഴകളുടെ കുലകള്‍ വിപണിയിലേക്കാള്‍ ഉയര്‍ന്ന വില നല്‍കിയാണ് ബാങ്ക് തിരിച്ചെടുത്തിരുന്നത്. പാസ്ചറൈസ്  ചെയ്ത ഗുണമേന്മയുള്ള പാല്‍ വിതരണം ചെയ്യുന്നതിന് മില്‍ക് സിറ്റി എന്ന ആശയത്തോടെ ക്ഷീരസാഗരം പദ്ധതി ആവിഷ്‌കരിച്ച് ഗ്രൂപ്പുകളായി ഡയറി ഫാമിങ്ങിന് അവസരമൊരുക്കി. മലബാറി ആടുകളെ വളര്‍ത്തുന്നതിനും പ്രോത്സാഹനം നല്‍കി. എല്ലാം തിരിച്ച് പിടിക്കാന്‍ ബാങ്ക് സജ്ജമായിക്കഴിഞ്ഞു.

പ്രസിഡന്റ് എം.ആര്‍ ഷാജന്‍

സെക്രട്ടറി ടി.ആര്‍. രാജന്‍


കേരകര്‍ഷര്‍ക്ക് നേട്ടമുണ്ടാക്കുന്ന  ബാങ്കിന്റെ പദ്ധതിയായ നാളികേര സംസ്‌കരണ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതോടെ കാര്‍ഷിക മേഖലയില്‍ ബാങ്കിന്റെ മറ്റൊരു സ്വപ്നം കൂടി പൂവണിയുമെന്ന സന്തോഷത്തിലാണ്  പ്രസിഡന്റ് എം.ആര്‍ ഷാജനും സെക്രട്ടറി ടി.ആര്‍. രാജനും

News Image

സഹകരണ വികസന കര്‍മ പദ്ധതി :സെക്രട്ടറിമാര്‍ക്ക് ക്ലാസ്

കേരള ബാങ്കിന്റെ ആഭിമുഖ്യത്തിൽ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ ( PACS ) വികസന സെല്ലിന്റെ സഹകരണത്തോടെ  നടപ്പാക്കുന്ന സഹകരണ വികസന കര്‍മ പദ്ധതിയുടെ ഭാഗമായി പ്രാഥമിക സംഘം സെക്രട്ടറിമാര്‍ക്കായി നാളെ (ജൂൺ 29) പഠനക്ലാസ് നടത്തും. കൊയിലാണ്ടി, വടകര താലൂക്കുകളിലെ സംഘം സെക്രട്ടറിമാര്‍ക്കുള്ള ക്ലാസ്  രാവിലെ പത്തു മുതല്‍ ഉച്ചക്കു രണ്ടുവരെ കോഴിക്കോട് കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രാഥമിക സര്‍വീസ് / റൂറല്‍ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ജാഗ്രതയും കാര്യക്ഷമതയും കൈവരിക്കാനാണ് നബാര്‍ഡ് സഹായത്തോടെ ക്ലാസുകള്‍ നടത്തുന്നത്. ഡോക്യുമെന്റേഷന്‍, ആധാരങ്ങളുടെ പരിശോധന, സാങ്കേതികവിദ്യയുടെ നവീകരണം എന്നീ വിഷയങ്ങളിലാണു ക്ലാസ്. കേരള ബാങ്ക് ഭരണസമിതിയംഗം ഇ. രമേഷ് ബാബു, നബാര്‍ഡ് എ.ജി.എം. മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും.  വിശദവിവരങ്ങള്‍ക്ക്  8921512422 ( സി.കെ. വേണുഗോപാലന്‍ ), 9656111266 ( സഹീര്‍. എം ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം
News Image

സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ പ്രതിസന്ധികൾ - ഭാഗം : 7

ഈ പരമ്പരയുടെ കഴിഞ്ഞ 6 ഭാഗങ്ങളും പിന്നിട്ടപ്പോൾ കേരളത്തിലെ സഹകാരികളിൽ നിന്നും വളരെ നല്ല  പ്രതികരണങ്ങളാണ് ഞങ്ങൾക്ക്  ലഭിച്ചു കൊണ്ടിരിക്കുന്നത്.
സഹകരണ മേഖലയിൽ വൈവിധ്യവത്കരണത്തിന്റെ ഒരു തരംഗം  രൂപപ്പെട്ട ഈ സാഹചര്യത്തിൽ അനുഭവ സമ്പത്തുള്ള സഹകാരികളുടെ അഭിപ്രായങ്ങൾ സഹകരണ മേഖലക്ക്  ഗുണകരമാണ് എന്നതിൽ സംശയമില്ല.
      പരമ്പര തുടരുന്നു .....
പുത്തൻവേലിക്കര സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായ  കരുണാകരൻ മാസ്റ്റർ പറയുന്നു.
 സഹകരണ ബാങ്കുകളിൽ നമുക്ക് നടത്താൻ കഴിയുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പദ്ധതികൾ ആവിഷ്‌ക്കരിക്കുവാനൊരുങ്ങുമ്പോൾ സാങ്കേതികമായി ഒട്ടേറെ തടസ്സങ്ങളെ നമുക്ക്  അതിജീവിക്കേണ്ടതായിട്ടുണ്ട്.
ഇപ്പോഴത്തെ കാലത്ത് സഹകരണ പ്രസ്ഥാനങ്ങൾ ഒരു പുതിയ പദ്ധതിയുമായി വരുമ്പോൾ ആളുകൾ സംശയ ദൃഷ്ടിയോടെ കാണുന്ന പ്രവണതയുണ്ട്. നിലവിലെ സഹകരണ മേഖലയിലെ  ഒറ്റപ്പെട്ട ചില സംഭവങ്ങൾ മൂലം സത്യസന്ധമായിട്ടു ചെയ്യുന്ന കാര്യങ്ങളെപോലും  ആളുകൾ തെറ്റിദ്ധരിക്കുന്നു. ഡിപ്പാർട്മെൻറ് തലത്തിൽ നിന്നും വരുന്ന പുതിയ നിയമ ഭേദഗതിയോടെ ആ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും എന്ന് നമുക്ക് കരുതാം. മറ്റു മേഖലകളെ അപേക്ഷിച്ച് നോക്കുമ്പോൾ താരതമ്യേനെ പ്രശ്നങ്ങൾ കുറവുള്ള മേഖലയാണ് സഹകരണ മേഖല എന്നത് ഒരു യാഥാർഥ്യമാണ്. ഈയിടെയായി  നമ്മൾ  കാർഷി പദ്ധതികൾക്കായി  സ്ഥലം വാങ്ങിക്കുമ്പോൾ  സ്ഥലത്തിന്റെ വില മാർക്കറ്റ് വിലയേക്കാൾ കൂടുതൽ കൊടുക്കേണ്ടതായിട്ട് വരും. ജോയിൻറ് രജിസ്ട്രാറുടെ ഓഫീസിൽ നിന്നും നമുക്ക് അധിക വിലയുടെ അംഗീകാരം ലഭിക്കാത്ത സാഹചര്യമുണ്ട്  ഇക്കാരണത്താൽ പ്രൊജെക്റ്റുകൾക്ക് അംഗീകാരം കിട്ടാത്ത   അവസ്ഥയാണുള്ളത്. വൈവിധ്യവത്കരണം നടപ്പിലാക്കുമ്പോൾ അതിന്റെ പൂർണ്ണ ഫലവും നാടിന് കിട്ടുന്ന തരത്തിലായിരിക്കണം പദ്ധതി രൂപപ്പെടുത്തേണ്ടത്. നാട്ടിലെ കർഷകർക്ക് ഗുണപ്രദമാവുകയും ,യുവാക്കൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകണം. "എല്ലാ ബാങ്കുകളും ചെയ്യുന്നുണ്ട് അത് കൊണ്ട് ഞങ്ങളും ചെയ്യുന്നു" എന്ന പ്രവണത പാടില്ല,വിദഗ്ദരായ ആളുകളെ കൊണ്ടുവന്ന് കൃത്യമായ പഠനം നടത്തേണ്ടത് അത്യാവശ്യമാണ്. വൈവിധ്യവത്കരണത്തിന്റെ കാര്യത്തിൽ ഡിപ്പാർട്ട്മെന്റ് തലത്തിൽ നിന്നും കൂടുതൽ സാങ്കേതിക സഹായം നൽകേണ്ടത് അത്യാവശ്യമാണ്.പ്രോജക്റ്റ് സംബന്ധമായ പേപ്പർ വർക്കുകൾ കുറച്ചു കൂടെ ലളിതമാക്കിയാൽ ബാങ്കുകൾക്ക് സഹായകരമാകും.ഇനിയുള്ള കാലത്ത് വൈവിധ്യവത്കരണം ഇല്ലാതെ ബാങ്കുകൾക്ക് മുന്നോട്ട് പോവുക അസാധ്യമാണ്. കാലത്തിനനുസരിച്ച് സഹകരണ ബാങ്കുകൾ മാറിയേ മതിയാകൂ ഇല്ലാതെ പിടിച്ചു നിൽക്കാനാകില്ല .
News Image

പ്രൊജക്റ്റ് ചർച്ച ; ടീം കോ-ഓപ്പറേറ്റീവ് സഹകരണ ബാങ്കുകൾ സന്ദർശിച്ചു

ടീം കോ-ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ  പ്രൊജക്റ്റ് സംബന്ധമായ ചർച്ചകൾക്കായി പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ,കോ-ഓർഡിനേറ്റർ ഷാന എന്നിവർ സഹകരണ ബാങ്കുകൾ സന്ദർശിച്ചു.പാലക്കാട് ജില്ലയിലെ പട്ടിത്തറ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മലപ്പുറം ജില്ലയിലെ കോഡൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്,,പൂക്കോട്ടൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ,തൃശൂർ ജില്ലയിലെ കാറളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്എന്നീ ബാങ്കുകളാണ് സന്ദർശിച്ചത്. പട്ടിത്തറ ബാങ്ക്  സെക്രട്ടറി സന്തോഷ്, കോഡൂർ ബാങ്ക് പ്രസിഡൻറ് അനിൽകുമാർ,സെക്രട്ടറി വിശ്വനാഥൻ ,പൂക്കോട്ടൂർ ബാങ്ക് സെക്രട്ടറി ഉമ്മർ , കാറളം ബാങ്ക് സെക്രട്ടറി ബാബു എന്നിവരും ബാങ്കുകളിലെ ജീവനക്കാർ ,ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

കോഡൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

പട്ടിത്തറ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

കാറളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്







News Image

സഹകരണ സംഘം രജിസ്ട്രാറായി അലക്സ് വർഗീസ്

സഹകരണ സംഘം രജിസ്ട്രാറായി  അലക്‌സ് വര്‍ഗീസിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്. നിലവിൽ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അംഗം കൂടിയാണ്.  അലക്സ് വർഗീസിന് സ്‌റ്റേറ്റ് സിവിൽ സർവ്വീസ് ക്വാട്ടയിൽ ഐ.എ.എസ് ലഭിച്ച ശേഷമുള്ള ആദ്യ നിയമനമാണിത്.

മൂന്ന് മാസമായി രജിസ്ട്രായി പ്രവർത്തിച്ചഅഥീല അബ്ദുള്ളയെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. മാര്‍ച്ച് 22നാണ് അഥീലയെ സഹകരണ സംഘം രജിസ്ട്രാറായി നിയമിക്കുന്നത്. ഫീഷറീസ് ഡയറക്ടറായിരുന്ന അഥീലയ്ക്ക്  അധിക ചുമതല നൽകിയാണ്  രജിസ്ട്രാറായി നിയമിച്ചത്.  പി.ബി. നൂഹിനെ രജിസ്ട്രാർ സ്ഥാനത്തു നിന്ന് മാറ്റി ലൈഫ് മിഷന്‍ സി.ഇ.ഒ. ആയി നിയമച്ചതിനെ തുടര്‍ന്നായിരുന്നു മാറ്റം.
News Image

എ.സി.എസ്.ടി.ഐ: വിവിധ വിഭാഗങ്ങളിൽ പരിശീലനം

അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ  നേതൃത്വത്തിൽ ജൂലൈ മാസത്തിൽ സഹകരണ മേഖലയിലെ വിവിധ വിഭാഗം ജീവനക്കാരുടെ പ്രമോഷന് ആവശ്യമായ പരിശീലനം ഉൾപ്പെടെയുള്ളവ സംഘടിപ്പിക്കുന്നു. പങ്കെടുക്കേണ്ടവർ എ.സി.എസ്.ടി.ഐ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് എ.സി.എസ്.ടി.ഐ ഡയറക്ടർ ഡോ.എം.രാമനുണ്ണി അറിയിച്ചു. പരിശീലനം സംബന്ധിച്ച വിവരങ്ങൾ അതാത് കോഡിനേറ്റർമാർ അറിയിക്കും.

പരിശീലന പരിപാടിയുടെ വിവരങ്ങൾ

ജൂലൈ 11 മുതൽ 13 വരെ - PACS ക്ലർക്ക് / അക്കൗണ്ടന്റ്, ബ്രാഞ്ച് മാനേജർ എന്നിവർക്ക് - Programme on development of PACS into MSc ,

ജൂലൈ 12 മുതൽ 15 വരെ -പ്രസിഡന്റ്, ഭരണ സമിതി അംഗങ്ങൾക്ക് - Management of development Programme,

ജൂലൈ 18 മുതൽ 22 വരെ -ക്ലർക്ക് / കാഷ്യർ / അക്കൗണ്ടന്റിന്  - Know your customer, prevention of Money Laundering and Customer Protection  

ജൂലൈ 19 മുതൽ 22 വരെ - ഹൗസിങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ സെക്രട്ടറിമാർക്ക് - Preparation of Business Development Plan,

ജൂലൈ 25 മുതൽ 27 വരെ - PACS സബ് സ്റ്റാഫുകൾക്ക്- Programme on a greeting the customer to Improve level of happiness of all stakeholdes,

ജൂലൈ 25 മുതൽ 30 വരെ - PACS സൂപ്പർവൈസറി സ്റ്റാഫുകൾക്ക് - Programme on understanding financials of PACS,

ജൂലൈ 29 മുതൽ 30 വരെ - വകുപ്പ് തല ഉദ്യോഗസ്ഥർക്കും യുവ കോ-ഓപ്പറേറ്റീവ്സ് സെക്രട്ടറിമാർ - Co-operative Department of officials and Secrataries of SC / ST Yuva Co-operatives,

ജൂലൈ 18 - ആഗസ്റ്റ് 12 വരെ - PACS ലെ പുതിയ സ്റ്റാഫുകൾക്ക് - Induction Training Programme
News Image

ഇടപാടുകാര്‍ക്ക് 'അംഗ പീഠ'മൊരുക്കി ശ്രീകൃഷ്ണപുരം സഹകരണ ബാങ്ക്

ശ്രീകൃഷ്ണപുരം സഹകരണ ബാങ്കിലെത്തുന്ന ഇടപാടുകാരെ കാത്തിരിക്കുന്നത് ബാങ്കിലെ ഏറ്റവും വലിയ ഇരിപ്പിടമാണ്. 'അംഗ പീഠം' എന്ന പേരില്‍ ഇടപാടുകാര്‍ക്ക് ഏറ്റവും നല്ല ഇരിപ്പിടമൊരുക്കി മാതൃകയാകാനുള്ള തയ്യാറെടുപ്പിലാണ് ശ്രീകൃഷ്ണപുരം സര്‍വ്വീസ് സഹകരണ ബാങ്ക്.  പുതിയ ഭരണസമിതിയുടെ ആദ്യ തീരുമാനമാണിത്. ബാങ്കിന്റെ ഉടമസ്ഥര്‍ ഇടപാടിനായെത്തുന്ന സാധാരണക്കാരാണെന്ന അടിസ്ഥാനബോധം സമൂഹത്തില്‍ രൂപപ്പെടുത്താനാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഭരണസമിതി പറഞ്ഞു.  ബാങ്കിന്റെ മെയിന്‍ ബ്രാഞ്ച്, എളമ്പുലാശ്ശേരി, കൂട്ടിലക്കടവ്, മംഗലാംകുന്ന്, ഈവനിംഗ് & ഹോളിഡേ ബ്രാഞ്ച് എന്നിവിടങ്ങളില്‍ മാതൃകയായി 'അംഗ പീഠം' ഒരുക്കും.  ബാങ്കിന് ഇടപാടുകാരാണ് മറ്റാരേക്കാളും വലുതെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സഹകരണ തത്വങ്ങള്‍ പാലിക്കുന്നതിനും ബാങ്കിംഗ് രംഗത്ത് ഒരു നൂതനാശയം സൃഷ്ടിക്കുന്നതിനും ഇടപാടുകാരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും ഇത് ഉപകരിക്കുമെന്നും ഭരണസമിതി പറഞ്ഞു.

ജൂലായ് രണ്ടിന് രാവിലെ 10 ന് ബാങ്കിന്റെ ഹെഡ് ഓഫീസിനോട് ചേര്‍ന്നുള്ള മെയിന്‍ ബ്രാഞ്ചില്‍ മുന്‍ എം.എല്‍.എ കെ.എസ്.സലീഖ പദ്ധതി ഉദ്‌ഘാടനം ചെയ്യും. പി.അരവിന്ദാക്ഷന്‍ മാസ്റ്റര്‍ മുഖ്യാതിഥിയാകും. ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഇടപാടുകാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.  

പ്രസിഡന്റ്‌ കെ.രാമകൃഷ്ണന്‍

കെ.രാമകൃഷ്ണന്‍ പ്രസിഡന്റും എ.രാമകൃഷ്ണന്‍ വൈസ് പ്രസിഡന്റുമായ  ഭരണസമിതിയാണ് പുതുതായി ചുമതലയേറ്റത്. എം.ടി കൃഷ്ണദാസ്, പ്രമോദ്, മധു, ശങ്കുണ്ണി എന്ന സുന്ദരന്‍, സുരേന്ദ്രന്‍, എം.സൈതാലി, തങ്കം, ലളിത, രാധാകൃഷ്ണന്‍, രാജഗോപാലന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. നബാര്‍ഡ് മുഖേന നടക്കാനിരിക്കുന്ന പുതിയ പ്രൊജക്ട് വേഗത്തിലാക്കുക, നിലവിലുള്ള പദ്ധതികള്‍ ലാഭകരമായും ജനോപകാരപ്രദമായും മുന്നോട്ടു നയിക്കുക എന്നിവയാണ് പുതിയ ഭരണസമിതിയുടെ തീരുമാനം. ഇരുപതിനായിരത്തോളം അംഗങ്ങളുള്ള ബാങ്കിന് കീഴില്‍ നിലവില്‍ രണ്ട് ലാബുകളും, E. K നായനാര്‍ മെമ്മോറിയല്‍ ക്ലിനിക്കും, മംഗലാംകുന്ന്, എലമ്പുലാശ്ശേരി എന്നിവിടങ്ങളില്‍ ജനസേവന കേന്ദ്രങ്ങളും, വിശാലമായ എ സി  കോണ്‍ഫറന്‍സ് ഹാളും സിവില്‍ സപ്ലൈസിന് വാടകക്ക് നല്കിയിട്ടുള്ള വലിയ സംഭരണശാലയും പ്രവര്‍ത്തിക്കുന്നുണ്ട്.

News Image

തൃശ്ശൂര്‍ ജില്ലാ സഹകരണ ആശുപത്രിയിലെ കാര്‍ഡിയാക് സെന്റര്‍ ഉദ്ഘാടനം ചെയ്തു

തൃശ്ശൂര്‍ ജില്ലാ സഹകരണ ആശുപത്രിയിലെ കാര്‍ഡിയാക് സെന്റര്‍ സഹകരണവകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ ചെലവില്‍ സങ്കീര്‍ണമായ ചികിത്സകളും ശസ്ത്രക്രിയകളും ആശുപത്രിയില്‍ ലഭ്യമാണ്. അത്യാധുനിക ഡിജിറ്റല്‍ ഫ്‌ളാറ്റ് പാനല്‍ കാത്ത് ലാബ് സംവിധാനങ്ങളോട് കൂടിയുള്ളതാണ് പ്രവര്‍ത്തനം ആരംഭിച്ച രാജീവ് ഗാന്ധി മെട്രൊ ലൈഫ് കാര്‍ഡിയാക് സെന്റര്‍. 24 മണിക്കൂറും ചികിത്സാ സൗകര്യം ഇവിടെ ലഭ്യമാണ്. പാവപ്പെട്ട രോഗികള്‍ക്ക് കാരുണ്യ ആരോഗ്യ ക്ഷേമ പദ്ധതിയിലൂടെ സൗജന്യ ചികിത്സയും ഇവിടെ നല്‍കുന്നുണ്ട്.മേയർ എം.കെ വർഗീസ്, സനീഷ് കുമാർ ജോസഫ് എം .എൽ.എ, സഹകരണ ആശുപത്രി പ്രസിഡൻറ് ടി.കെ പൊറിഞ്ചു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
News Image

കണ്ടല്ലൂര്‍ സഹകരണ ബാങ്ക്: ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോര്‍ട്ട്

കായംകുളം കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ സ്വര്‍ണപ്പണയ വായ്പ ഉൾപ്പെടെ വിവിധ ഇനങ്ങളില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നത് ശരിവച്ച് സഹകരണ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. അനധികൃത ഇടപാടുകള്‍ വഴി ബാങ്കിനുണ്ടായ 49 ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഭരണസമിതി അംഗങ്ങളടക്കമുളള ഉത്തരവാദികളില്‍നിന്ന് 18 ശതമാനം പലിശ സഹിതം ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. 
സ്വര്‍ണപ്പണയ വായ്പയില്‍ ക്രമക്കേട് നടന്നതായുള്ള ഇടപാടുകരാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പണയ ഉരുപ്പടികള്‍ തിരികെയെടുത്തതായി കള്ള ഒപ്പിട്ട് വ്യാജ രേഖകളുണ്ടാക്കി, പലിശ ഇളവ് നല്‍കിയതായി രേഖ ചമച്ചു, തുടങ്ങിയവയായിരുന്നു പരാതികള്‍. സ്വര്‍ണപ്പണയ വായ്പയില്‍ നിയമപരമായി ഈടാക്കേണ്ട പലിശ ഈടാക്കിയില്ല, പിഴ‌പ്പലിശ ഒഴിവാക്കി, വായ്പയ്ക്ക് ഈടായി വച്ചിരുന്ന ഉരുപ്പടികള്‍ നിയമ വിരുദ്ധമായി ലേലം ചെയ്യുകയും വില്‍പന നടത്തുകയും ചെയ്തു, ബാങ്കിന്‍റെ കംപ്യൂട്ടര്‍ സോഫ്റ്റ് വെയറില്‍ പലിശ നിരക്ക് തിരുത്തി എന്നിങ്ങനെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ ഉരുപ്പടികള്‍ തിരികെ എടുക്കാന്‍ വന്നപ്പോള്‍ നേരത്തേ വാങ്ങിയെടുത്തതായ വ്യാജരേഖ കാണിച്ചുവെന്ന ഇടപാടുകാരുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. പണയം വച്ച ഉരുപ്പടികള്‍ തരം തിരിച്ചത് പ്രസിഡന്റിന്‍റെ സാന്നിധ്യത്തിലാണ്. എന്നാല്‍ സെക്രട്ടറിയുടെ തലയില്‍ വച്ച് കയ്യൊഴിയുകയാണ് പ്രസിഡന്റ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ലേലം ചെയ്ത ഉരുപ്പടികളുടെ എണ്ണം ഒരു ലിസ്റ്റില്‍ 433 എന്നും മറ്റൊന്നില്‍ 34 എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലേലത്തില്‍ പങ്കെടുത്തവരുടെ പട്ടികയില്‍, ഇല്ലാത്ത സ്വര്‍ണം നല്‍കിയതായും കണ്ടെത്തി.
News Image

വിനയകുമാർ പി .കെ :KCEF സംസ്ഥാന പ്രസിഡണ്ട്

സഹകരണ മേഖലയിലെ സർവീസ് സംഘടനയായ KCEF ന്റെ സംസ്ഥാന പ്രസിഡന്റ് ആയി  ചെറുവത്തൂർ ഫാർമേഴ്‌സ് കോ -ഓപ്പറേറ്റീവ് ബാങ്ക് എം.ഡി  വിനയകുമാർ പി.കെ  യെ തിരഞ്ഞെടുത്തു. 1985  ൽ സർവീസിൽ കയറിയ കാസർഗോഡ് സ്വദേശിയായ  വിനയകുമാർ മുൻപ് KCEF ന്റെ താലൂക്ക് സെക്രട്ടറി ,ജില്ലാ സെക്രട്ടറി ,സംസ്ഥാന സെക്രട്ടറി ,വൈസ്.പ്രസിഡൻറ് ,ട്രഷറർ എന്ന നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
News Image

തിരൂര്‍ സഹകരണ ബാങ്ക്: പൂമല ബ്രാഞ്ച് കെട്ടിടം ഉദ്ഘാടനം ചെയ്തു

തൃശൂര്‍ : തിരൂര്‍ സര്‍വീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ പൂമല ബ്രാഞ്ച് ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. സഹകരണ മേഖലയില്‍ ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും ഇപ്പോള്‍ ഉണ്ടായിട്ടുള്ള കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനും സമഗ്രമായ നിയമ ഭേദഗതിക്ക് കരട് രൂപരേഖ തയ്യാറാക്കി കഴിഞ്ഞതായി മന്ത്രി പറഞ്ഞു. സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടുള്ള കുറ്റമറ്റ സംവിധാനം സഹകരണ മേഖലയില്‍ ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് കൗണ്ടര്‍, പി.എ തങ്കപ്പന്‍ സ്മാരക ഹാള്‍, സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. സേവിയര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ അധ്യക്ഷനായി. എം എം വര്‍ഗീസ്, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണന്‍, ബാങ്ക് പ്രസിഡന്റ് എ എന്‍ കൃഷ്ണകുമാര്‍, ഡയറക്ടര്‍ എ റെജിരാജ്, സെക്രട്ടറി കെ.ബി പ്രദീപ് എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന പരിപാടിക്ക് ശേഷം തൈവമക്കള്‍ സംഘത്തിന്റെ നാടന്‍ പാട്ട് അരങ്ങേറി.


News Image

സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ പ്രതിസന്ധികൾ പരമ്പര തുടരുന്നു - ഭാഗം : 6

വൈവിധ്യവത്കരണം സഹകരണ മേഖലയിൽ വളരെ അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.  വൈവിധ്യവത്കരണം നടപ്പിലാക്കാതെ സഹകരണ ബാങ്കുകൾക്ക് ഇനി മുന്നോട്ടു പോകാനും കഴിയില്ല. സഹകരണ മേഖലയിൽ വൈവിധ്യവത്കരണത്തിന് അനന്ത സാധ്യതയുമുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും സഹകരണ മേഖലയിൽ വൈവിധ്യവത്കരണം നടപ്പിലാക്കുന്നതിന് ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മിക്കവാറും ഇത്തരം പ്രശ്നങ്ങൾ തന്നെയാണ് പല വൈവിധ്യവത്കരണ പദ്ധതികളും മുന്നോട്ടു പോകുന്നതിന് തടസ്സമായി വരുന്നത്.
            ഈ വിഷയത്തെ കുറിച്ച് നിരവധി വൈവിധ്യവത്ക്കരണ പദ്ധതികൾ നടപ്പിലാക്കി  വിജയം വരിച്ച  കേരളത്തിലെ ശ്രദ്ധേയമായ  ബാങ്കുകളിലൊന്നായ ഒക്കൽ  സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റായി 15 വർഷക്കാലം പ്രവർത്തിച്ച  പ്രമുഖ സഹകാരി കെ .ഡി  ഷാജി പറയുന്നു.
വൈവിധ്യവത്കരണം അനിവാര്യമായ ഒന്നാണ്.  സഹകരണ മേഖലയിൽ  മാത്രമല്ല എല്ലാ മേഖലകളിലും വേണ്ടതാണ്. ജനാധിപത്യത്തിന്റെ  എല്ലാ സൗകര്യങ്ങളും, അധികാര വികേന്ദ്രീകരണവും, സമ്പന്നതയുമുള്ള, ലോകത്തു തന്നെ നല്ലൊരു നാട്ടിൽ ജീവിക്കുന്ന നമ്മൾ നിലവിലുള്ള എല്ലാ സാധ്യതകളുടെയും  അടുത്ത ഘട്ടത്തിലേക്ക്  കടക്കണം, ഇല്ലെങ്കിൽ മുരടിച്ചു പോവും.
സർക്കാർ സംവിധാനങ്ങളിലൊക്കെ ഇക്കാര്യത്തിൽ കുറെ കൂടി വേഗത വേണമെന്നാണ് എന്റെ അഭിപ്രായം. വേഗത്തിൽ കാര്യങ്ങൾ ചെയ്തു തരുന്നതിനുള്ള നടപടികൾ ഡിപ്പാർട്മെൻറിന്റെ ഭാഗത്തു നിന്നുണ്ടാകണം. സഹകരണ സ്ഥാപനം ചെയ്യുമ്പോൾ മറ്റു ബിസിനസുകാർ ചെയ്യുന്നതുപോലെ തുടക്കം തന്നെ ലാഭമുണ്ടാകണമെന്നില്ല. ഈ സാഹചര്യത്തിൽ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും സാമ്പത്തിക സഹായം ആവശ്യമാണ്. സഹായം ലഭിക്കുന്നുണ്ട്, ഞങ്ങളുടെ ബാങ്കിന് തന്നെ അമ്പത് ലക്ഷം രൂപ സബ്‌സിഡി ലഭിച്ചിട്ടുണ്ട്. നന്നായി ഉപയോഗപ്പെടുത്തുന്നവർക്ക് പണം കിട്ടിയാൽ അത് സമൂഹത്തിനും ഗുണമായിട്ട് വരും.

പദ്ധതികൾക്ക് അനുമതി കിട്ടാനും മറ്റും ചില പരിമിതികളും ബുദ്ധിമുട്ടുകളും വരുന്നുണ്ട്. ചില നിയമ വ്യവസ്ഥകൾ കുറച്ചു കൂടി ലളിതമാക്കിയാൽ നന്നാകും. ഇതിനെല്ലാമപ്പുറത്ത്, സഹകരണ മേഖലയിലെ എന്റെ  17 വർഷത്തെ അനുഭവത്തിൽ പറയുകയാണെങ്കിൽ  ഭരണ സമിതി ജനാധിപത്യപരവും സത്യസന്ധവുമായിരിക്കണം. മികച്ച പ്രവർത്തനം  കാഴ്ചവെക്കണം. സെക്രട്ടറി മുതൽ ഉദ്യോഗസ്ഥ തലത്തിലുള്ളവർ ഇതിനൊപ്പം ചേർന്ന് ഒരു ടീമായി രൂപപ്പെട്ടാൽ ഏതു കാര്യവും നമുക്ക് ഏറ്റെടുക്കാൻ കഴിയും.വൈവിധ്യവത്കരണത്തിന് നിരവധി സാധ്യതകളുണ്ട്.  സഹകരണ സംഘങ്ങൾ ഇപ്പോൾ കാർഷിക മേഖലയിലും ഇടപെടുന്നുണ്ട്. ഇത് സമൂഹത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നതിൽ സംശയമില്ല. ഞങ്ങൾ കഴിഞ്ഞ 4  വർഷമായി നെൽ കൃഷി ചെയ്യുന്നുണ്ട്.മറ്റൊരിടത്ത് കൊണ്ടുപോയാണ് നെല്ല്കുത്തി കൊണ്ടു വരുന്നത്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഞങ്ങളുടെ അടുത്ത പദ്ധതി സ്വന്തം നിലയിൽ ഫാക്ടറി തുടങ്ങുക എന്നതാണ്. അതിനു വേണ്ടി നബാർഡിന്റെ  ഒരു ശതമാനം പലിശയിലുള്ള  വായ്‌പ ലഭ്യമാക്കിയിട്ടുണ്ട്.സഹകരണ ബാങ്കുകളിലെ ജനപ്രതിനിധികൾ കച്ചവടം ചെയ്തു പരിചയമുള്ളവരല്ല. അതുകൊണ്ട് തന്നെ ആ മേഖലയിൽ  പരിചയ സമ്പന്നതയുള്ളവരുടെ  സേവനം ഞങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.ഉദാഹരണമായി, ഒക്കൽ സഹകരണ ബാങ്ക്  സ്വന്തമായി ഒരു കൃഷി ഓഫീസറെ വെച്ചിട്ടുണ്ട്. നിയമത്തിൽ ഭേദഗതി വരുത്തി അത്തരം കാര്യങ്ങളൊക്കെ ഡിപ്പാർട്മെൻറ് ചെയ്തു തരുന്നുണ്ട്.കാലത്തിനനുസരിച്ച് സഞ്ചരിക്കുക, നൂതന ആശയങ്ങൾ നടപ്പിലാക്കുക, ടീം ആയി പ്രവർത്തിക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈവിധ്യവത്ക്കരണം കൊണ്ട് അത്ഭുതങ്ങൾ നടത്താൻ സഹകരണ സംഘങ്ങൾക്ക് സാധിക്കും, ഉറപ്പ്.
News Image

ആലങ്ങാട് സഹകരണ ബാങ്ക്: കാര്‍ഷിക ശില്പശാല നടത്തി

ആലങ്ങാട് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഞങ്ങളും കൃഷിയിലേക്ക് കാര്‍ഷിക ശില്പശാല നടത്തി. കൊടുവഴങ്ങ ഹെഡ്ഡാഫീസ് ഹാളില്‍ നടന്ന ശില്പശാലയില്‍ നബാര്‍ഡ് ജില്ലാ വികസന ഓഫീസര്‍ അജീഷ് ബാലു, ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി എന്നിവര്‍ ക്ലാസെടുത്തു. കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ വികസനത്തില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ലെന്ന് മധു ചെമ്പേരി പറഞ്ഞു. കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുതല്‍ നൂതന കാര്‍ഷിക പദ്ധതികള്‍ വരെ സഹകരണ പ്രസ്ഥാനം ഇന്ന് നടപ്പാക്കുന്നുണ്ട്. നബാര്‍ഡിന്റെ എസ് ആര്‍ എഫ്, എ ഐ എഫ് പദ്ധതികള്‍ പ്രയോജനപ്പെടുത്തി സഹകരണ ബാങ്കുകള്‍ കൂടുതല്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ് , ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രാധാകൃഷ്ണന്‍, കര്‍ഷകസംഘം പ്രതിനിധി എം കെ ബാബു, നോര്‍ത്ത് പറവൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എ ആര്‍ ഷാജിത, നീറിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി പൊള്ളയില്‍, കൊങ്ങോര്‍പ്പിള്ളി ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ജി ഹരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആലങ്ങാട് സഹകരണ ബാങ്ക് സെക്രട്ടറി ജയപ്രകാശ് ആമുഖ പ്രഭാഷണം നടത്തി.ഭരണ സമിതി അംഗം ബി. പി ശിവൻ സ്വാഗതവും ബിസ്റ്റിൻ നന്ദിയും പറഞ്ഞു.
News Image

സഹകരണ ജീവനക്കാരുടെ സേവന ചട്ടങ്ങൾ തയ്യാറാക്കൽ : കമ്മിറ്റി രൂപീകരിച്ചു

സഹകരണ ജീവനക്കാർക്ക് മാത്രമായി സേവന ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മൂന്നംഗ കമ്മിറ്റി രൂപീകരിച്ച് ഗവർണർ ഉത്തരവിറക്കി. അഡീഷണൽ സെകട്ടറി (റിട്ട. ധനകാര്യ വകുപ്പ് ) സി.എസ് ശ്രീജ, സഹകരണ സംഘം  അഡീഷണൽ രജിസ്ട്രാർ(റിട്ട)  കെ സജാദ് , ഇ എം സെക്ഷൻ അസിസ്റ്റന്റ് രജിസ്ട്രാർ എസ്. ബിന്ദു എന്നിവരാണ് അംഗങ്ങൾ.
News Image

സഹകരണരംഗത്തെ കാര്‍ഷിക വിപ്ലവം

കർഷകർക്കൊപ്പം നിന്ന് വളർന്നുവന്ന  സഹകരണ പ്രസ്ഥാനത്തിന് ഒരുപാട് കാർഷിക മുന്നേറ്റങ്ങളുടെ ചരിത്രം പറയാനുണ്ട്.  കർഷകക്ഷേമ പ്രവർത്തനങ്ങൾ മുതൽ നൂതന കാർഷിക പദ്ധതികൾ വരെ സഹകരണ പ്രസ്ഥാനം ഇന്ന് നടപ്പാക്കുന്നുണ്ട്. ഓരോ പ്രദേശത്തേയും സാധ്യതകൾ മനസിലാക്കി ആവിഷ്കരിക്കുന്ന കാർഷിക പദ്ധതികളിലൂടെ കർഷകനെയും നാടിനേയും മുന്നോട്ടു  നയിക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. ഇത്തരത്തിൽ കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച്‌ മുന്നേറുന്ന ബാങ്കുകളുടെ പ്രവർത്തനങ്ങൾ സഹകരണരംഗം ന്യൂസ് പങ്കുവക്കുന്നു


കൃഷിയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുമായി പറവൂര്‍-വടക്കേക്കര സഹകരണ ബാങ്ക്‌



തുടക്കം മുതൽ  കർഷകനും കൃഷിക്കും ഒപ്പമാണ്  പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക്.  കർഷകർക്ക്  സഹായം  നൽകുന്നതോടൊപ്പം കൃഷി നടത്താനുംബാങ്ക്‌ മുന്നിട്ടിറങ്ങി. ബാങ്കിന്റെ കാർഷിക പദ്ധതികൾ നാടിന് ഗുണകരമായതോടെ യുവതലമുറയെ  കൃഷിയിലേക്ക് ആകർഷിച്ച്‌ വിജയം ചരിത്രമാക്കുകയാണ് ബാങ്ക്‌.
വടക്കൻ പറവൂരിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി അധികം കണ്ടുപരിചയിക്കാത്ത കൃഷികളിലാണ് ബാങ്ക് കൈവച്ചത്. പൊക്കാളികൃഷി, കര നെൽകൃഷി,  ഓര് വെള്ളം കയറ്റിയുള്ള മത്സ്യ കൃഷി, ഡയറി ഫാമും ഉപ ഉത്പന്നങ്ങളുടെ വിപണനവും എല്ലാം നാട്ടിൽ  കൃഷിയും സംരഭകത്വവും വളർത്തി. വിത്തു  മുതൽ വിപണി വരെ ഓരോ ഘട്ടത്തിലും  പങ്കാളികളാവുന്നവരുടെ വലിയൊരു കാർഷിക കൂട്ടായ്മ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞതിലും ബാങ്ക് അഭിമാനിക്കുകയാണ്.

പൊക്കാളി കൃഷിയിലൂടെ ശ്രദ്ധ നേടിയ ബാങ്കിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ എക്സിബിഷനുകളിലും കാർഷിക ഉത്സവങ്ങളിലും താരമാണിന്ന്.

കാർഷിക ലോൺ, കർഷകർക്കുവേണ്ട വിത്ത്, തൈകൾ, വളം, പണിയായുധങ്ങൾ, ക്ഷീരകർഷകർക്ക് കറവ ഉപകരണങ്ങൾ തുങ്ങിയവ കുറഞ്ഞ നിരക്കിലും സൗജന്യമായും നൽകിയാണ് ബാങ്ക് തുടക്കകാലത്ത് കർഷകർക്ക് കൈതാങ്ങായത്. ഇന്ന് കർഷകർക്ക് സഹായം നൽകുന്നതോടൊപ്പം മൂന്നര വർഷത്തോളമായി പൊക്കാളി, കരനെൽകൃഷിയും ബാങ്ക് നേരിട്ട് നടത്തുന്നു. പൂയപ്പിള്ളി 60 കെട്ട് പാടത്ത് ആറ് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ബാങ്കിന്റെ നേതൃത്വത്തിൽ വർഷം തോറും നെൽ കൃഷി നടത്തുന്നത്. നിലം ഒരുക്കുന്നതു മുതൽ കൊയ്ത്ത് വരെ തൊഴിലാളികളെ വച്ചാണ് ചെയ്യുന്നത്. ബാങ്കിന്റെ ഹരിത കർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ അറുപതോളം തൊഴിലാളികളും  ഇതിൽ പങ്കാളികളാകുന്നു.

ബാങ്ക് കൃഷി ചെയ്ത നെല്ലും കർഷകരിൽ നിന്നും  വില കൊടുത്തു വാങ്ങുന്ന നെല്ലും മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റിയാണ് വിപണിയിലെത്തിക്കുന്നത്. ഫാർമേസ് എന്ന ബ്രാൻഡിൽ ബാങ്കിന്റെ കോപ് മാർട് വിപണനകേന്ദ്രത്തിലൂടെ ലഭ്യമാക്കുന്ന  പൊക്കാളി അരിയും ഉപ ഉത്പന്നങ്ങളായ അവൽ, പുട്ടുപൊടി എന്നിവയും ഇതിനകം വിപണി പിടിച്ചടക്കിക്കഴിഞ്ഞു .   ഇവ കൂടാതെ കർഷകരിൽ നിന്നും ശേഖരിക്കുന്ന കുടംപുളി, വാളൻപുളി, ചിപ്സ്, അച്ചാറുകൾ, കൂവപ്പൊടി എന്നിവയ്ക്കും ബാങ്ക് വിപണിയൊരുക്കുന്നു.  എക്സിബിഷനുകളിലും ജൈവ കാർഷിക ഉത്സവങ്ങളിലും ഫാർമേസ് ഉത്പ്പന്നങ്ങൾക്ക് വൻ ഡിമാൻറാണ്.



മികച്ച രീതിയിൽ  പ്രവർത്തിക്കുന്ന  പച്ചക്കറി കർഷകരുടെ  അറുപതോളം  ഗ്രുപ്പുകളുണ്ടാക്കി കൃഷി വ്യാപിപ്പിക്കാൻ കഴിഞ്ഞത്  വടക്കേക്കര ബാങ്കിന്റെ കാർഷിക വികസന പ്രവത്തനങ്ങളിലെ  നാഴികകല്ലാണ്. 6 -7 പേരടങ്ങിയ ഗ്രുപ്പുകൾക്ക് ഇങ്ങനെ വരുമാനം കണ്ടെത്താനാക്കുന്നത് ബാങ്കിന്റെ വിജയമാണ്.
 പീച്ചി, വഴുതന, വെണ്ട, കുമ്പളം, തക്കാളി, വെള്ളരി, ചേന, ചേമ്പ് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.   ബാങ്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന  കാർഷിക സേവനകേന്ദ്രവും ഹൈ ടെക് നഴ്സറിയുമായ അഗ്രി ഹബ് കർഷകരുടെ ആവശ്യങ്ങൾ  അറിഞ്ഞു നിറവേറ്റുന്നു. കർഷകർക്ക് വേണ്ട വിത്ത്, വളം, പണിയായുധങ്ങൾ, പോളി ഹൌസിലൂടെ ഉത്പാദിപ്പിച്ച തൈകൾ, മണ്ണുത്തിയിൽ നിന്നും എത്തിക്കുന്ന ഗുണമേന്മയുള്ള തൈകൾ എന്നിവ അഗ്രി ഹബ്ബിലൂടെ ലഭ്യമാക്കിവരുന്നുണ്ട്. ആവശ്യത്തിന് തൊഴിലാളികളെ നൽകിയും കോപ് മാർട്ടിലൂടെ ഉത്പ്പന്നങ്ങളുടെ വിപണി ഒരുക്കിയും ബാങ്ക് കർഷകർക്ക് താങ്ങാകുന്നു.

പ്രദേശത്തെ മൽസ്യ കൃഷിയുടെ സാധ്യത മനസ്സിലാക്കി പ്രോത്സാഹിപ്പിച്ചപ്പോൾ ഒരു കൂട്ടം കർഷകർക്ക് പുതിയൊരു വരുമാന മാർഗം കൂടിയായി. മൂന്നു ഗ്രുപ്പുകൾ ഇത്തരത്തിൽ ഓര് വെള്ളം കയറ്റിയുള്ള മത്സ്യകൃഷി ചെയ്തു വിജയം കണ്ടെത്തി. തിലോപ്പിയ മീനാണ്  പ്രധാനമായും കൃഷി ചെയ്തത്. കൃഷിക്ക് അനുയോജ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് ലോൺ, മത്സ്യ കുഞ്ഞുങ്ങൾ, തീറ്റ എന്നിവ  നൽകിയും ബാങ്ക് സഹായമൊരുക്കുന്നു.


സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബാങ്ക് ആരംഭിച്ച കളരിക്കൽ ഡയറി ഫാം യുവ കർഷകർക്ക് മാതൃകയാണ്. ചിറ്റാട്ടുകര-പൂയപ്പിള്ളി പ്രദേശത്തെ യുവാക്കളുടെ സ്വാശ്രയ സംഘമാണ് കളരിക്കൽ ഡയറി ഫാം നടത്തുന്നത്. പദ്ധതിക്കുവേണ്ട സാമ്പത്തിക സഹായം നൽകിയും ഉൽപ്പന്നങ്ങളുടെ  വിപണി ഒരുക്കിയും ബാങ്ക് ഒപ്പം നിൽക്കുന്നു. കൂടാതെ  ഓരോ വീട്ടിലും ഓരോ കോഴിക്കൂട് എന്ന ആശയം പ്രചരിപ്പിച്ചു കൊണ്ട് മുട്ടക്കോഴി വളർത്തുന്നതിന്  പ്രോത്സാഹനമായി  മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു.


 കോവിഡ് കാലത്ത് ഓണത്തോടനുബന്ധിച്  ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ പൂക്കൃഷി അതിജീവനത്തിന്റെ  വേറിട്ട മുഖമായി മാറി. തളർച്ചയിലും പിന്നോട്ട് പോകാതെ പുതിയ സാധ്യത കണ്ടെത്തി കർഷകരെയും കൃഷിയെയും ചേർത്ത് പിടിച്ച് വിജയം കൊയ്യാനായത് മറ്റൊരു നേട്ടം. 'സുസ്മിതം ' എന്ന പേരിൽ നടത്തിയ ചെണ്ടുമല്ലി കൃഷി നൽകിയ വിജയം കർഷകർക്ക് വലിയ പിന്തുണയും  ആത്മവിശ്വാസവുമാണ് നൽകിയത്.  80 ഗ്രോ ബാഗുകളിലായി ബാങ്കിന്റെ പാർക്കിംഗ് ഗ്രൗണ്ടിലും മറ്റ് സ്ഥലങ്ങൾ കണ്ടെത്തി കർഷക ഗ്രുപ്പുകളും കൃഷി നടത്തിയതും  വിജയകരമായി.

കൂട്ടായ പ്രവർത്തനങ്ങളിലൂടെ കാർഷിക മേഖലയ്ക്ക് കരുത്താവാൻ പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് മുന്നോട്ട്.
News Image

പറവൂര്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി: പഠന ക്ലാസ് നടത്തി

പറവൂര്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹകരണ മേഖലയിലെ സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച് പഠന ക്ലാസ് സംഘടിപ്പിച്ചു. പറവൂര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ അഡ്വ.എം. എം മോനായി ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനങ്ങളിലെ ആദ്യകാല ജീവനക്കാര്‍ സംഘത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്. ഇന്ന് നിരവധി സംഘങ്ങളിലും ബഹുഭൂരിപക്ഷം പേരും ജോലിയുടെ ഭാഗമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും മുന്‍കാലങ്ങളെ അപേക്ഷിച്ച് അഴിമതിക്ക് ഇടമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘം പ്രസിഡന്റ് കെ ബി ജയപ്രകാശ് അധ്യക്ഷനായി. നബാഡിന്റെ എസ് ആര്‍ എഫ്, എ ഐ എഫ് പദ്ധതികളെക്കുറിച്ച് ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി ക്ലാസെടുത്തു.വൈവിധ്യവത്കരണം ഇന്നത്തെ കാലത്ത് സഹകരണ മേഖലയിൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.സഹകരണമേഖലയിൽ  വിപ്ലവകരമായവൈവിധ്യവൽക്കരണത്തിലൂടെ  വിപ്ലവകരമായ  മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുന്ന നബാർഡിന്റെ എസ് ആർ എഫ്, എ ഐ എഫ് പദ്ധതികളെ സംഘങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ സമീപിണ്ടേതുണ്ട്. സംഘങ്ങളെ വിവിധോദ്ദേശ സേവന കേന്ദ്രങ്ങളാക്കി ഉയർത്തിക്കൊണ്ടു വരുന്നതിനായി  പദ്ധതിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും  മധു ചെമ്പേരി പറഞ്ഞു.സര്‍വ്വീസില്‍ നിന്നും വിരമിച്ച പള്ളിയാക്കൽ സഹകരണ ബാങ്ക് സെക്രട്ടറി
എം.പി വിജയന്‍, കൊങ്ങാരപ്പിള്ളി ഫാർമേഴ്സ് കോ -ഓപ്പറേറ്റീവ് ബാങ്ക് എം. ഡി അബ്ദുൾ ഹക്കീം
എന്നിവരെ ചടങ്ങിൽ ആദരിച്ചു.

News Image

തിരൂർ സഹകരണ ബാങ്ക് : പൂമല ബ്രാഞ്ച് ഉദ്ഘാടനം

തൃശൂർ : തിരൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ  പൂമല ബ്രാഞ്ച് ഉദ്‌ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. സേവിയർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബാങ്കിങ് കൗണ്ടർ ഉദ്‌ഘാടനം മുൻ മന്ത്രി എ സി മൊയ്തീൻ എം എൽ എ നിർവ്വഹിക്കും.
പി.എ തങ്കപ്പൻ സ്മാരക ഹാൾ  ഉദ്‌ഘാടനം എം എം വർഗീസും  സേഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്‌ഘാടനം കേരള ബാങ്ക് വൈസ് പ്രസിഡൻറ് എം.കെ കണ്ണനും നിർവ്വഹിക്കും.
ബാങ്ക് പ്രസിഡൻറ്  എ എൻ കൃഷ്ണകുമാർ സ്വാഗതവും   സയറക്ടർ എ റെജിരാജ് നന്ദിയും പറയും. സെക്രട്ടറി കെ.ബി പ്രദീപ് റിപ്പോർട്ട് അവതരിപ്പിക്കും. 
യോഗാനന്തരം തൈവമക്കൾ അവതരിപ്പിക്കുന്ന  നാടൻ പാട്ടുകൾ ഉണ്ടായിരിക്കും.
News Image

പറവൂർ - വടക്കേക്കര സഹകരണ ബാങ്ക് : പൊക്കാളി കൃഷി ആരംഭിച്ചു

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്കിന്റെ  നേതൃത്വത്തിൽ പൂയപ്പള്ളി അറുപതിലെ പത്ത് ഏക്കറോളം വരുന്ന പാടത്ത് തനത് പൊക്കാളി കൃഷി ആരംഭിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ വിത്ത് വിതച്ച് കൃഷി ഉദ്ഘാടനം ചെയ്തു .ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അധ്യക്ഷത വഹിച്ചു,  ചിറ്റാറ്റുകര കൃഷി ഓഫീസർ ജയ മരിയ ജോസഫ്,ബാങ്ക് സെക്രട്ടറി കെ.എസ് ജയ്സി, ഭരണ സമിതി അംഗങ്ങൾ, കർഷക തൊഴിലാളികൾ  തുടങ്ങിയവർ പങ്കെടുത്തു
News Image

സഹകരണ സംഘങ്ങളിലെ സബ് സ്റ്റാഫ് ജീവനക്കാർക്ക് പ്രമോഷന് വേണ്ടി പരിശീലനം

പ്രാഥമിക കാർഷിക  സഹകരണസംഘങ്ങളിൽ സബ് സ്റ്റാഫ്  വിഭാഗത്തിൽ ജോലിചെയ്യുന്ന  ജീവനക്കാർക്ക്  തങ്ങളുടെ  പ്രമോഷന്  അർഹത നേടുന്നതിന്  വേണ്ടിയുള്ള  മൂന്നുദിവസത്തെ  പരിശീലനം 2022 ജൂൺ 22 മുതൽ 24 വരെ തീയതികളിൽ ACSTI ൽ വെച്ച് നടക്കുന്നു. ഈ പരിശീലനത്തിൽ  പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്  ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പരിശീലനത്തിന് പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ ACSTI യുടെ  വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുകയും, നിശ്ചിത ഫീസ്  അക്കൗണ്ടിലേക്ക് അടക്കുകയും ചെയ്യേണ്ടതാണ്.  
News Image

പറവൂർ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി: പഠന ക്‌ളാസ് നാളെ

പറവൂർ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സഹകരണ മേഖലയിലെ സമകാലിക പ്രശ്നങ്ങളെക്കുറിച്ച് പഠന ക്ലാസ് നടത്തും. നാളെ (ജൂൺ 18) ഉച്ചയ്ക്ക് രണ്ടിന് പറവൂർ സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന പരിപാടി മുൻ ജില്ലാ ബാങ്ക് പ്രസിഡന്റും മുൻ എം.എൽ.എയുമായ അഡ്വ.എം. എം മോനായി ഉദ്ഘാടനം ചെയ്ത് ക്ലാസ് എടുക്കും. നബാർഡിന്റെ എസ് ആർ എഫ്, എ ഐ എഫ് പദ്ധതികളെക്കുറിച്ച് ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി ക്ലാസെടുക്കും.  സർവ്വീസിൽ നിന്നും വിരമിച്ച, സംഘത്തിന്റെ മുൻ പ്രസിഡന്റുമാരായ വി.എ അബ്ദുൾ ഹക്കീം, എം.പി വിജയൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.
News Image

കാർഷിക ശില്പശാലയും നബാർഡ് പദ്ധതികളുടെ വിശദീകരണവും

ആലങ്ങാട് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നബാർഡിന്റെ വിവിധ പദ്ധതികളെ വിശദീകരിക്കുന്നതിനും ,കൃഷിയും കൃഷി അനുബന്ധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ജൂൺ 20 തിങ്കളാഴ്ച രാവിലെ 10 മണിക്ക്   ബാങ്കിന്റെ കൊടുവഴങ്ങ ഹെഡ് ഓഫീസ് ഹാളിൽ വെച്ച് ശില്പശാല സംഘടിപ്പിക്കുന്നു. നബാർഡ് ജില്ലാ വികസന ഓഫീസർ അജീഷ് ബാലു, ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ്‌ ഡയറക്ടർ മധു ചെമ്പേരി എന്നിവർ ക്‌ളാസുകൾ നയിക്കും.
ആലങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ് പി. എം മനാഫ്, ആലങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. ആർ രാധാകൃഷ്ണൻ, അസി. രജിസ്ട്രാർ എ. ആർ ഷാജിത, കൃഷി ഓഫീസർ ചിന്നു ജോസഫ്, നീറിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി പൊള്ളയിൽ, കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ജി ഹരി, കർഷക സംഘം പ്രതിനിധി, എം. കെ ബാബു തുടങ്ങി കാർഷിക സഹകരണ രംഗത്തെ പ്രമുഖർ പങ്കെടുക്കും
News Image

എം.ബിനോയ്കുമാർ: സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ

സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി എം .ബിനോയ്കുമാർ നിയമിതനായി കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മാനേജിങ് ഡയറക്ടറായി മുൻപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സഹകരണ വകുപ്പിൽ സഹകരണ അഡീഷണൽ രജിസ്ട്രാർ ആയി വിരമിച്ച എം .ബിനോയ് കുമാർ കോട്ടയം മണർകാട് സ്വദേശിയാണ്.
News Image

ടീം കോ-ഓപ്പറേറ്റീവിന്റെ പുതിയ ഓഫീസ് സന്ദർശിച്ചു

ടീം കോ -ഓപ്പറേറ്റീവിന്റെ തൃശൂരിലെ പുതിയ ഓഫീസ് തിരൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി കെ.ബി പ്രദീപ് ,ജീവനക്കാരൻ ഷിന്റോ ലാസർ എന്നിവർ സന്ദർശിച്ചു .ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ,സഹകരണ രംഗം ന്യൂസ് ചീഫ് എഡിറ്റർ പി.കെ പ്രിയ ,സജീഷ് കുട്ടനെല്ലൂർ ,അനീഷ .എം. ഹിന്ദ്, ആര്യ എന്നിവർ ചേർന്ന് സ്വീകരിച്ചു. പുതിയ ഓഫീസ് തൃശൂർ നഗരത്തിൽ കോട്ടപ്പുറം രാഗമാലികാപുരത്തുള്ള  ഇ൦പീരിയൽ അപ്പാർട്ട്മെൻറ്സിലാണ് പ്രവർത്തിക്കുന്നത്.   
News Image

മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ : പഠന ക്ലാസ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ  അർദ്ധദിന പഠന ക്ലാസ് സംഘടിപ്പിച്ചു. മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി കെ ഉമ്മർ ഉദ്ഘാടനം ചെയ്തു. കാക്കൂർ  സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ അധ്യക്ഷനായി. നബാർഡ് പദ്ധതികളെക്കുറിച്ചും  എസ് ആർ എഫ് പദ്ധതികളെക്കുറിച്ചും കേരള ബാങ്ക് പ്രതിനിധികളായ ഷാജി സക്കറിയ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രോജക്ട് റിപ്പോർട്ടിനെക്കുറിച്ചും ഡി പി ആർ തയ്യാറാക്കുന്നതിനെപ്പറ്റിയും ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി ക്ലാസെടുത്തു.  സഹകാരികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. കേരള ബാങ്കിൻറെ വിവിധ വായ്പാ പദ്ധതികൾ,സഹകരണ വകുപ്പ് /നബാഡ് / കേരള ബാങ്ക് പദ്ധതി രൂപരേഖയും അപേക്ഷ തയ്യാറാക്കുന്ന വിധവും സംബന്ധിച്ച് സഹകരണ വകുപ്പ് ജൂനിയർ ഇൻസ്പെക്ടർ ശ്യാം കൃഷ്ണൻ ക്ലാസെടുത്തു.
News Image

മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ : അർദ്ധ ദിന പഠന ക്ലാസ്

മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഇന്ന് അർദ്ധദിന പഠന ക്ലാസ് സംഘടിപ്പിക്കുന്നു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം നിർവഹിക്കും. മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി കെ ഉമ്മർ അധ്യക്ഷനാകും. സഹകരണ മേഖലയും വൈവിധ്യവൽക്കരണവും എന്ന വിഷയത്തിൽ ടീം കോപ്പറേറ്റീവ് പ്രോജക്ട് ഡയറക്ടർ മധു ചെമ്പേരി ക്ലാസ്സെടുക്കും. കേരള ബാങ്കിൻറെ വിവിധ വായ്പാ പദ്ധതികൾ,സഹകരണ വകുപ്പ് /നബാഡ് / കേരള ബാങ്ക് പദ്ധതി രൂപരേഖയും അപേക്ഷ തയ്യാറാക്കുന്ന വിധവും എന്ന വിഷയങ്ങളിലും ക്ലാസ് നടക്കും.
News Image

വടകര സർക്കിൾ സഹകരണ യൂണിയൻ: ആസ്ഥാന മന്ദിരം ഉദ്ഘാടനം

വടകര സർക്കിൾ സഹകരണ യൂണിയന്റെ ആസ്ഥാനമന്ദിരം 'സഹകരണ ഭവൻ' ഉദ്ഘാടനം നാളെ (ജൂൺ 14 ) രാവിലെ 10.30 ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. വടകര നാഷണൽ ഹൈവേ ലിങ്ക് റോഡ് ജംഗ്ഷന് സമീപത്ത് രണ്ട് നിലകളിലായാണ് മന്ദിരം നിർമ്മിച്ചിട്ടുള്ളത്. കെ.കെ രമ എം.എൽ.എ അധ്യക്ഷയാകും. കെ.മുരളീധരൻ എം.പി വിശിഷ്ടാഥിതിയാകും. കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ ബി.സുധ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ സഹകരണ സന്ദേശം നൽകും. കെ.പി മുഹമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ , ഇ.കെ വിജയൻ എം.എൽ.എ, വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു, കോഴിക്കോട് ജോയിന്റ് ഡയറക്ടർ (ഓഡിറ്റ് ) വി.വിജയൻ എന്നിവർ നിക്ഷേപ സമാഹരണവും അവാർഡ് വിതരണവും നടത്തും. യു എൽ സി സി ചെയർമാൻ രമേശൻ പാലേരി മുൻകാല സഹകാരികളെ ആദരിക്കും. സി.കെ നാണു മുൻ എം.എൽ. എ , സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ , മറ്റ് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

News Image

ടീം കോ-ഓപ്പറേറ്റീവ് പുതിയ ഓഫീസിൽ പ്രവർത്തനം തുടങ്ങി

ടീം കോ-ഓപ്പറേറ്റീവ് തൃശൂർ കോട്ടപ്പുറം രാഗമാലിക പുരത്ത് പുതിയ ഓഫീസിൽ പ്രവർത്തനം തുടങ്ങി. ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി അധ്യക്ഷനായി. കേരളാ കാർഷിക സർവ്വകലാശാല റിട്ട. പ്രൊഫസർ ഡോ. പി. അഹമ്മദ് ആശംസയറിയിച്ചു. ടീം കോ-ഓപ്പറേറ്റീവിന്റെ ഉപഹാരം ഡോ. ജോർജ് തോമസ് ഡോ.പി അഹമ്മദിന് സമർപ്പിച്ചു. തിരൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.ബി പ്രദീപ് കുമാർ, സ്റ്റാഫ് ഷിന്റോ ലാസർ, സഹകരണരംഗം ന്യൂസ് എഡിറ്റർ പി.കെ പ്രിയ, കോർഡിനേറ്റർ സജീഷ്, അനീഷ, ആര്യ, ശ്യാം, ലളിതാംബിക വിയ്യൂർ, നിതിൻ സതീശൻ എന്നിവരും പങ്കെടുത്തു.
News Image

വൈവിധ്യവത്കരണം : മേൽനോട്ടവും നിയന്ത്രണവും അത്യാവശ്യമാണ്

സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ, പ്രതിസന്ധികൾ പരമ്പര തുടരുന്നു . ഭാഗം: 5

   കാർഷിക മേഖലയിലെ വൈവിധ്യവത്കരണത്തിലൂടെ ശ്രദ്ധ നേടിയ  തൃശൂർ ജില്ലയിലെ മാളയ്ക്ക് സമീപം  ചെയ്യുന്ന വെണ്ണൂർ സർവീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറി  ഇ .ഡി സാബു സംസാരിക്കുന്നു
 
സഹകരണ മേഖലയിൽ വൈവിധ്യ വത്കരണം നടത്തുമ്പോൾ ആദ്യം വേണ്ടത് ഫീസിബിളായ നല്ല ഒരു പ്രൊജക്റ്റ് ആണ് .പലപ്പോഴും ആ പ്രൊജക്റ്റിനു രൂപം കൊടുക്കുമ്പോൾ  ,അതിനു വേണ്ട സാങ്കേതിക പരിജ്ഞാനം  ഉള്ള ആളുകൾ ഇല്ല എന്നുള്ളതാണ്ഒരു പ്രധാന പ്രശ്നം.
പലപ്പോഴും പ്രൊജക്റ്റുകൾ റിപ്പീറ്റ് ചെയ്യപ്പെടുന്നു .ഒരു സംഘം ചെയ്യുന്ന പ്രോജക്റ്റുകൾ തന്നെ മറ്റു സംഘങ്ങളും അനുകരിക്കുന്ന രീതിയാണ് കൂടുതലും കണ്ടു വരുന്നത്.
ഒരേ പോലുള്ള പ്രൊജക്റ്റുകൾ വിവിധ സംഘങ്ങൾ ചെയ്യുമ്പോൾ വൈവിധ്യവത്‌കരണം എന്ന് പറയാനാകില്ല, ഒരേ ദിശയിലേക്ക് എല്ലാവരും സഞ്ചരിക്കുന്ന ഒരു രീതിയായി മാറും . അവർ തമ്മിലുള്ള മത്സരവും  കടുത്തതായിരിക്കും. സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ പ്രധാനമായും  സഹകരണ  സ്റ്റോറുകളിലൂടെയാണ്   വിറ്റഴിക്കുന്നത്. അവിടെ വിവിധ സംഘങ്ങളുടെ തന്നെ ഒരേ പോലുള്ള പ്രൊഡക്ടുകൾ തമ്മിൽ   മത്സരം വന്നാൽ  ദോഷം ചെയ്യും.

   ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഓരോ പ്രദേശത്തിന്റെയും സാധ്യതകൾ മനസ്സിലാക്കി പ്രൊജക്ട് ഡിസൈൻ ചെയ്ത് കൊടുക്കാൻ  മുന്നോട്ടു വരണം. അത് പോലെ ഏതു പ്രൊജക്റ്റാണ് ചെയ്യേണ്ടത് എന്ന് നിർദ്ദേശിക്കുവാനുള്ള സംവിധാനവും  വേണം.
ഇപ്പോൾ സഹകരണ വകുപ്പ് അങ്ങനെ ഒരു  ശ്രമം ആരംഭിച്ചിട്ടുണ്ട് ഓരോ ജില്ലക്കും അനുയോജ്യമായ വിളകൾ കൊടുത്ത് വരുന്ന രീതി. പാലക്കാടിന് നെല്ല് തൃശൂരിന് വാഴ എന്നിങ്ങനെ, അതൊരു നല്ല തുടക്കമാണ്.
ഇ .ഡി സാബു
(സെക്രട്ടറി, വെണ്ണൂർ സർവീസ് സഹകരണ ബാങ്ക് )
      വൈവിധ്യവത്കരണത്തിന് കോ -ഓർഡിനേഷൻ പ്രധാനപ്പെട്ട ഘടകമാണ്.  ഡിപാർട്മെന്റ് തലത്തിൽ  ഇത്തരത്തിൽ  ബിസിനസ്സുകൾ ചെയ്യുന്ന സ്ഥാപനങ്ങളെ കോർഡിനേറ്റ് ചെയ്യുവാനും അവർക്ക് സർവീസ് കൊടുക്കാനും  ഒരു സംവിധാനം സഹകരണ മേഖലയിൽ ജില്ലാ തലത്തിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

     സംഘങ്ങൾ  ഒന്നിൽ കൂടുതൽ പ്രോഡക്റ്റുകൾ ചെയ്യുവാൻ ശ്രെമിക്കണം,ഒരു പ്രോജക്റ്റ് മാത്രം  ചെയ്യുമ്പോൾ അതിൽ നഷ്ടം ഉണ്ടായാൽ തന്നെ  മറ്റൊന്നിലൂടെ മാനേജ് ചെയ്യാൻ സാധിക്കും.  .പ്ലാൻ ഫണ്ടിൽ പദ്ധതി നടപ്പിലാക്കുമ്പോൾ അത് നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ടോ  എന്ന് ഉറപ്പാക്കുവാനുള്ള സംവിധാനവും  ഉണ്ടാവണം. ആരും ശ്രെദ്ധിക്കാതെ വരുമ്പോൾ,  ബിസിനസിലെ പ്രശ്നങ്ങൾ കൂടി വരുമ്പോൾ  സ്വാഭാവികമായും സ്ഥാപനങ്ങൾ  അതിൽ നിന്ന് മാറിപ്പോകും. എത്ര വർഷം  പ്രവർത്തിക്കണം, എങ്ങനെ പ്രവർത്തിക്കണം, എത്ര  സെയിൽ ഉണ്ടാകണം എന്നൊക്കെ നിബന്ധനകൾ വെയ്ക്കണം.  അങ്ങനെ ചെയ്യുന്ന സ്ഥാപനങ്ങൾക്കായിരിക്കണം വീണ്ടും പ്ലാൻ  ഫണ്ട് പോലുള്ള സഹായങ്ങൾ  അനുവദിക്കേണ്ടത്. പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാകണം.

സഹകരണ സ്ഥാപനങ്ങളെ  കൺസോർഷ്യം പോലെ   മറ്റൊരു ഇൻസ്റ്റ്യൂഷൻ ആയി  മാറ്റിയെടുക്കുന്ന സംവിധാനം നിലവിൽ ഉണ്ട്. ഇത് ദുരുപയോഗം  ചെയ്യപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. കമ്പനിപോലെ  രജിസ്ട്രർ ചെചെയ്ത്  അതിലേക്ക് മാറുന്ന ഒരു സംവിധാനവും  ഉണ്ട്. ഇതിൽ  ഇൻവെസ്റ്റ് ചെയ്യുന്ന സ്ഥാപനം വേറെയും ഇമ്പ്ലിമെൻറ് ചെയ്യുന്ന സ്ഥാപനം വേറെയുമായി  രണ്ടു തരത്തിൽ  കാര്യങ്ങൾ പോകും.  ഓഡിറ്റിന്റെ സമയത്ത് ഇൻവെസ്റ്റ് ചെയ്ത സ്ഥാപനത്തിലെ കണക്കുകൾ പരിശോധിക്കാനോ  മോണിറ്റർ ചെയ്യാനോ  ഇവിടെ സംവിധാനങ്ങളില്ല. അതുകൊണ്ടുതന്നെ ഇത്തരം സംവിധാനങ്ങൾ  ഒഴിവാക്കുന്നതായിരിക്കും നല്ലത്. മൈലപ്ര ഒക്കെ സംഭവിച്ചത് അതാണ്.  അവർ കമ്പനി രജിസ്ട്രർ ചെയ്തു, അവിടത്തെ  ഓഡിറ്റർക്കോ ഭരണ സംവിധാനങ്ങൾക്കോ സഹകരണ സ്ഥാപനങ്ങളിൽ  പോയി പരിശോധിക്കാൻ അനുവാദമില്ല. സഹകരണ സ്ഥാപനങ്ങൾ ഇൻവെസ്റ്റ് ചെയ്യുമ്പോൾ അതിനുള്ള സംവിധാനങ്ങൾ കൂടി ഉണ്ടാകണം. എത്ര  രൂപ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്,   അത്രയും രൂപ കൃത്യമായി സ്ഥാപനത്തിൽ എത്തിയിട്ടുണ്ടോ?, അതിന്റെ പലിശ കൃത്യമായി ഇൻവെസ്റ്റ് ചെയ്ത സഹകരണ സ്ഥാപനങ്ങളിൽ എത്തുന്നുണ്ടോ എന്നൊക്കെ   പരിശോധിച്ചാൽ, പിന്നീട് കൂടുതൽ മുതൽ മുടക്ക് വരാത്തരീതിയിൽ  തടയിടാൻ  സാധിക്കും.
 
പിന്നെ പ്രൊഡക്റ്റിന്റെ വളർച്ചക്ക്  വലിയ രീതിയിലുള്ള പരസ്യം വേണം. ഒരു സംഘത്തിന് ഒരു പ്രൊഡക്റ്റിന് വേണ്ടി മാത്രം  ചിലപ്പോൾ പരസ്യം ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല. അപ്പോൾ ഒരു കോമൺ ബ്രാൻഡിംഗ് സംവിധാനം വേണം. ചെറിയ തുക സ്ഥാപനങ്ങളിൽ നിന്നും വാങ്ങി കോമൺ ബ്രാൻഡിംഗ് ചെയ്യണം.
പിന്നെ സഹകരണ സ്റ്റോറുകളിൽ സഹകരണ സ്ഥാപനങ്ങളുടെ പ്രൊഡക്റ്റുകൾ വെക്കാൻ സാധിക്കണം. ജില്ലയിൽ 50 പ്രൊഡക്റ്റ് ഉണ്ടെങ്കിൽ ആ പ്രൊഡക്റ്റുകൾ മുഴുവനും സഹകരണ സ്ഥാപനങ്ങളിലൂടെ വില്പന നടത്താനുള്ള സംവിധാനം ഉണ്ടാവണം.വൈവിധ്യവത്കരണം പ്രസക്തമാണെങ്കിൽ തന്നെ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ  നഷ്ടം വരാൻ സാധ്യത ഉണ്ട്. വൈവിധ്യവത്കരണം സ്വന്തം പണം ഉപയോഗിച്ചല്ല ചെയ്യേണ്ടത്. ഇത്ര പണം മാത്രമേ എടുക്കാൻ കഴിയു എന്ന നിയന്ത്രണം നിയമപരമായി തന്നെ  ഉണ്ടാവേണ്ടതും അത്യാവശ്യമാണ്.
News Image

സഹകരണ വകുപ്പിൽ സമ്പൂർണ്ണ ഇ-ഓഫീസ് സംവിധാനം

സഹകരണ വകുപ്പിൽ സമ്പൂർണ്ണ ഇ-ഓഫീസ് സംവിധാനം. വകുപ്പിനു കീഴിലുള്ള 172 ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേയ്ക്ക് മാറ്റി.സഹകരണ വകുപ്പിന്റെ ഇ-ഓഫീസ് സംവിധാനത്തിന്റെയും സഹകരണ പരീക്ഷാ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ പരീക്ഷാ പദ്ധതിയുടെയും ഉദ്ഘാടനം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. കാലോചിതമായ മാറ്റം നടപ്പിലാക്കുന്നതോടെ ഓഫീസ് സംവിധാനത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. അഭിമാനാര്‍ഹമായ ചരിത്ര നിമിഷമാണിത്. മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം സഹകരണ വകുപ്പും മാറുകയാണ്. പേപ്പറുകളുടെ ആധിക്യം ഉയര്‍ത്തുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും സമയ ബന്ധിതവും കുറ്റമറ്റതുമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുകയും ചെയ്യും. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണ് സഹകരണ വകുപ്പും സമ്പൂര്‍ണമായി ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
News Image

സഹകരണ ബാങ്കുകളിലെ ഭവന വായ്പ പരിധി വര്‍ധിപ്പിച്ചു

സഹകരണ ബാങ്കുകള്‍ വ്യക്തികള്‍ക്കു നല്‍കുന്ന ഭവന വായ്പയുടെ ഉയര്‍ന്ന പരിധി ഇരട്ടിയായി വര്‍ധിപ്പിച്ചു. റിസര്‍വ് ബാങ്ക് പണനയ സമിതിയുടേതാണ് തീരുമാനം. അര്‍ബന്‍ സഹകരണ ബാങ്കുകളുടെ പരിധി 11 വര്‍ഷത്തിനു ശേഷവും സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളുടെ പരിധി 12 വര്‍ഷത്തിനു ശേഷവുമാണ് പുതുക്കുന്നത്. ബാങ്കുകളുടെ നിക്ഷേപം അനുസരിച്ചാണ് പരിധിയിലെ വ്യത്യാസം. വാണിജ്യ, റിയല്‍ എസ്റ്റേറ്റ് പാര്‍പ്പിട പദ്ധതികള്‍ക്ക് വായ്പ നല്‍കാനും സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കി.  പാര്‍പ്പിട-ഇതര പദ്ധതികള്‍ക്ക് അനുമതിയില്ല. എന്നാല്‍ സംയോജിത പാര്‍പ്പിട പദ്ധതികളില്‍ മൊത്തം വിസ്തീര്‍ണത്തിന്റെ 10 ശതമാനത്തില്‍ താഴെ ഷോപ്പിങ് കോംപ്ലക്‌സ്, സ്‌കൂള്‍ അടക്കമുള്ള വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ഒരു ബാങ്കിന് ആകെ നല്‍കാവുന്ന ഭവനവായ്പയുടെ പരിധി ആസ്തിയുടെ 5 ശതമാനമായി തുടരും. മറ്റ് ബാങ്കുകളെ പോലെ വാതില്‍പ്പടി സേവനം നല്‍കാന്‍ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കി.  


News Image

നബാര്‍ഡ് എസ്.ആര്‍.എഫ് പദ്ധതി : എങ്ങനെ വേഗത്തിലാക്കാം


സഹകരണ മേഖലയുടെ ഇന്നത്തെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ഏറ്റവും അനിവാര്യമായ ഒന്നാണ് വൈവിധ്യവത്കരണം. ഒട്ടേറെ സഹകരണ സംഘങ്ങള്‍ ഇത്തരത്തില്‍ ബാങ്കിങ് ഇതര പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുപോകുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം സംഘങ്ങളും ഇപ്പോഴും വൈവിധ്യവത്കണത്തിന്റെ പാതയിലേക്ക് കടന്നുവന്നിട്ടില്ലെന്നതാണ് വസ്തുത.  

പ്രാഥമിക സഹകരണ സംഘങ്ങളെ(PACS) വിവിധോദ്ദേശ സേവന കേന്ദ്രങ്ങളാക്കി(Multi Service Centers) മാറ്റുക എന്ന ലക്ഷ്യത്തോടെ നബാര്‍ഡ് നടപ്പാക്കുന്ന ബൃഹത്തായ പദ്ധതിയാണ് SRF(Special Refinance Facility). വൈവിധ്യവത്കരണത്തില്‍ സഹകരണ മേഖലയുടെ മുഖച്ഛായതന്നെ മാറ്റിയെഴുതാനുതകുന്ന പദ്ധതിയാണിത്. ഇതൊക്കെയാണെങ്കിലും ആരംഭിച്ച് രണ്ട് വര്‍ഷമായിട്ടും സഹകരണ സംഘങ്ങള്‍ ഈ പദ്ധതി വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നബാര്‍ഡ് ലക്ഷമിടുന്നതുപോലെ നടപ്പായാല്‍ സഹകരണരംഗത്ത് വലിയ വികസന വിപ്ലവം നടക്കുമെന്നുതന്നെ പറയാം. സഹകരണ സംഘങ്ങള്‍ മള്‍ട്ടി സര്‍വീസ് സെന്ററുകളായി മാറുന്നതോടൊപ്പം വൈവിധ്യവത്കരണത്തിന്റെ വലിയ കുതിപ്പ് തന്നെ കാണാനാകും. ഒരു പ്രദേശത്തിന്റെ സാധ്യതകള്‍ക്കനുസരിച്ച് പദ്ധതി നടപ്പാക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ഗുണകരമാകുകയും തൊഴില്‍ സാധ്യത വര്‍ദ്ധിക്കുകയും സാമൂഹിക പ്രതിബന്ധത ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു എന്നതാണ് വലിയ നേട്ടം. 2025-26 വര്‍ഷം വരെയാണ് പദ്ധതിയുടെ കാലാവധി. ഏഴുവര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. സംഘങ്ങളുടെ ബിസിനസ് വര്‍ദ്ധപ്പിക്കല്‍, അടിസ്ഥാന സൗകര്യങ്ങളുടെ ഗുണപരമായ വികസനം  എന്നിവയിലൂടെ സംസ്ഥാനത്തെ 600 ഓളം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ ചുരുങ്ങിയ കാലയളവില്‍ ബഹുമുഖ സേവന കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമത്തിന് തുടക്കമിട്ടത്. കാര്‍ഷിക, കാര്‍ഷികേതര മേഖലകളില്‍ ബിസിനസ് വര്‍ദ്ധിപ്പിക്കാനും അതുവഴി ജനങ്ങളെ സഹകരണ മേഖലയോട് അടുപ്പിക്കാനും പദ്ധതി വഴിവെക്കും.

എന്നാല്‍ സംഘങ്ങളുടെ വളര്‍ച്ചയ്‌ക്കൊപ്പം ഒരു പ്രദേശത്തിന്റെ തന്നെ ഗുണകരമായ മാറ്റത്തിന് പ്രാപ്തമായ പദ്ധതി നടപ്പാക്കുന്നതില്‍ സംഘങ്ങള്‍ പിന്നിലാണ്്. വലിയൊരു ശതമാനം ഇപ്പോഴും പദ്ധതിയോട് വൈമുഖ്യം കാണിക്കുകയാണ്. പദ്ധതി നടപ്പാക്കുമ്പോള്‍ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങളാണ് സംഘങ്ങളെ ഇതില്‍ നിന്നും അകറ്റിനിര്‍ത്തുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പദ്ധതിയെക്കുറിച്ച് ആഴത്തിലറിയാത്തതും പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ വേണ്ട നിര്‍ദേശങ്ങള്‍ ലഭിക്കാനോ പരിഹരിക്കാനോ സംവിധാനമില്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കൂടാതെ നബാര്‍ഡ്് മുഖേന പ്രൊജക്ടുകള്‍ നടപ്പാക്കുമ്പോഴുണ്ടാകേണ്ട കൃത്യത ബാങ്കുകള്‍ക്ക് പാലിക്കാന്‍ കഴിയാതെ പോകുന്നതും പദ്ധതിയുമായി അകറ്റിനിര്‍ത്തുന്നു. ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തി ബാങ്കുകളുടെ എസ്.ആര്‍.എഫ് പദ്ധതിയെപ്പറ്റി കൂടുതല്‍ അറിയാനും ആശങ്ക പരിഹരിക്കുന്നതിനുമായി വിവധ പരിശീലനക്ലാസുകള്‍ നിലവില്‍ നടന്നുവരുന്നുണ്ട്. 



4% പലിശയില്‍ വായ്പ

പ്രാഥമിക കാര്‍ഷിക വായ്പാ സഹകണ സംഘങ്ങള്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകളുടെ സംഭരണം, സംസ്‌കരണം, വിനിമയം, വിപണനം എന്നിവ മെച്ചപ്പെടുത്തി സാധാരണ കര്‍ഷരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള വിവിധ മൂല്യവര്‍ദ്ധിത സംരംഭങ്ങള്‍ക്ക് 4% പലിശയില്‍ എസ് ആര്‍ എഫ് സ്‌കീമിലൂടെ വായ്പ അനുവദിക്കും. അഗ്രോ സ്‌റ്റോറേജ് സെന്ററുകള്‍, ആധുനിക രീതിയിലുള്ള കോള്‍ഡ് സ്‌റ്റോറേജുകള്‍, അഗ്രോ സര്‍വ്വീസ് സെന്ററുകള്‍, അഗ്രോ പ്രോസസിംഗ് സെന്ററുകള്‍, അഗ്രി ഇന്‍ഫര്‍മേഷന്‍ സെന്റര്‍, അഗ്രി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് ഫെസിലിറ്റികള്‍ എന്നിവയ്ക്കാണ് കാര്‍ഷിക മേഖലയില്‍ വായ്പ അനുവദിക്കുക.  നീതി ലാബ്, നീതി മെഡിക്കല്‍ സ്റ്റോര്‍, കണ്‍സ്യുമര്‍ സ്റ്റോര്‍, പെട്രോള്‍ പമ്പ് തുടങ്ങി കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്കും വായ്പ ലഭിക്കും. ഒരു പ്രദേശത്തിന്റെ feasibility, viability എന്നിവയ്ക്കനുസരിച്ച പദ്ധതികള്‍ സംഘങ്ങള്‍ മുന്നോട്ട് വെക്കാനാണ് നവാര്‍ഡ് ഉദ്ദേശിക്കുന്നത്. സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ തന്നെ നബാര്‍ഡില്‍ നിന്നും ഡി.പി.ആര്‍ അംഗീകാരം നേടാനും വായ്പ നേടാനും കഴിയും.


AIF ലൂടെ കാര്‍ഷിക സംരംഭങ്ങള്‍ക്ക് 3% പലിശയിളവ്


കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട രണ്ട് കോടിവരെയുള്ള മൂല്യവര്‍ദ്ധിത സംരംഭങ്ങള്‍ തുടങ്ങുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കേന്ദ്രഗവണ്‍മെന്റിന്റെ പദ്ധതിയായ AIF (കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്്്)ല്‍ നിന്നും നബാര്‍ഡ് മുഖേന 3% പലിശയിളവ് ലഭിക്കും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് ഇതുകൂടി പ്രയോജനപ്പെടുത്തുന്നതിലൂടെ 1% പലിശയ്ക്ക് വായ്പ ലഭിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചാലേ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ഉയര്‍ന്ന വിലയ്ക്ക് സംഭരണവും വില്‍പ്പനയും നടത്താനും അവ പാഴാവുന്നത് ഒഴിവാക്കാനും സംസ്‌കരണവും മൂല്യവര്‍ദ്ധനവും ഉയര്‍ത്തി കൂടുതല്‍ നേട്ടം കൈവരിക്കാനും കഴിയൂ എന്നതുകൊണ്ടാണ് ഇങ്ങനെയൊരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചത്. നാല് വര്‍ഷം കാലാവധിയുള്ള പദ്ധതി രാജ്യത്താകമാനം നടപ്പാക്കാന്‍ ഒരു ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുണ്ട്. ആദ്യ വര്‍ഷത്തില്‍ 10,000 കോടി രൂപയും അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ 30,000 കോടി രൂപ വീതവുമാണ് നീക്കിവച്ചത്. കേരളത്തിന് മാത്രമായി 2520 കോടി രൂപ അനുവദിച്ചിട്ടുണ്ട്.  ഇതിലൂടെ കാര്‍ഷിക മേഖലയില്‍ വലിയ വിപ്ലവം സാധ്യമാകും എന്നാണ് കണക്ക് കൂട്ടല്‍. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് കൂടാതെ മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, ഫാര്‍മര്‍ പ്രൊഡ്യൂസ്രര്‍ കമ്പനികള്‍, കര്‍ഷകര്‍, സ്വയം സഹായ സംഘങ്ങള്‍, ജെ എല്‍ ജി, വിവിധോദ്ധേശ സഹകരണ സംഘങ്ങള്‍, കാര്‍ഷിക സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയ്ക്കും പലിശയിളവ് ലഭിക്കും. വൈവിധ്യവത്കണത്തിലൂടെ കടന്നുപോകുന്ന സഹകരമേഖലയ്ക്ക് പദ്ധതി പ്രയോജനപ്പെടുത്തി ഏറെ മുന്നോട്ടുപോകാനാകും.



സംഘങ്ങളുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കും

മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കാണ് വായ്പ അനുവദിക്കുക എന്നതാണ് മുമ്പത്തെ മാനദണ്ഡം. നിലവില്‍ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ വായ്പ ലഭിക്കും. ഈടായി fixed deposite/collateral securitt എന്നിവയാണ് പരിഗണിക്കുക.


സ്ഥലം ലീസിനെടുത്തും പദ്ധതി നടപ്പാക്കാം

സ്വന്തമായി സ്ഥലമില്ലാത്ത ബാങ്കുകള്‍ക്ക് സ്ഥലം പത്തുവര്‍ഷത്തെ കരാറില്‍ പാട്ടത്തിനെടുത്തും പദ്ധതി ആരംഭിക്കാന്‍ എസ് ആര്‍ എഫ് സ്‌കീമിലൂടെ വായ്പ ലഭിക്കും. സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി സ്ഥവം വാങ്ങുന്നതിന് പലവിധത്തിലുള്ള സാങ്കേതിക തടസ്സങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ സാധ്യത ഏറെ ഗുണം ചെയ്യുന്നതാണ്.


പ്രൊജക്ട് വേഗത്തിലാക്കുന്നതില്‍ ഡി.പി.ആര്‍ (Detailed Project Report) ന് മുഖ്യ പങ്ക്

നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കണം. നബാര്‍ഡിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പ്രൊജക്ട്് റിപ്പോര്‍ട്ടാണ് തയ്യാറാക്കേണ്ടത്. അതാത് പ്രദേശത്തിന് അനുയോജ്യമായ പദ്ധതിവേണം DPR ആയി സമര്‍പ്പിക്കാന്‍. വിവിധ തലങ്ങളില്‍ പരിശോധിച്ച ശേഷം കേരളബാങ്കും നബാര്‍ഡും പ്രൊജ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കും. പ്രദേശത്തെ പറ്റി പഠിച്ച് യോചിച്ച പദ്ധതി നിര്‍ദേശിക്കാനും ഡി പി ആര്‍ തയ്യാറാക്കുന്നതിനും പ്രൊഫഷണല്‍ ഏജന്‍സിയുടെ സഹായം തേടാം. 

സംശയങ്ങള്‍ക്ക് ബന്ധപ്പെടാം

പദ്ധതിയെപ്പറ്റി കൂടുതല്‍ അറിയുന്നതിനും ഡി.പി.ആര്‍ തയ്യാറാക്കുന്നതിനും രണ്ട് വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ ഏജന്‍സിയായ ടീം കോ-ഓപ്പറേറ്റീവുമായി ബന്ധപ്പെടാം. കേരളത്തിലുടനീളം നിരവധി ബാങ്കുകള്‍ക്ക് DPR തയ്യാറാക്കിയ അനുഭവ സമ്പത്തുമുള്ള പ്രൊഫഷണല്‍ ഏജന്‍സിയാണ് ടീം കോ-ഓപ്പറേറ്റീവ്. വിവിധ മേഖലകളിലുള്ള വിദഗ്ദര്‍ ഉള്‍പ്പെട്ട ടീമിന്റെ സഹായവും ലഭിക്കും. ആവശ്യങ്ങള്‍ക്ക് 9496908426, 9544638426 എന്ന നമ്പറുകളിലും teamcop8@gmail.com ലും ബന്ധപ്പടാവുന്നതാണ്.



News Image

റെയ്ഡ്കോ: ഗോൾഡൻ ജൂബിലി ആഘോഷത്തിന് തുടക്കം

കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനമായ റെയ്ഡ്‌കോ പ്രവർത്തനത്തിന്റെ 50 വർഷം  പൂർത്തീകരിച്ചിരിക്കുകയാണ്.ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഉദ്‌ഘാടനം ജൂൺ 13 തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് സഹകരണ വകുപ്പ് മന്ത്രി വി .എൻ വാസവൻ നിർവ്വഹിക്കും .റെയ്ഡ്‌കോ ചെയർമാൻ വത്സലൻ പനോളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഹകരണ മേഖലയിലെയും പൊതു സാംസ്‌കാരിക രംഗത്തെയും പ്രമുഖർ പങ്കെടുക്കും.വൈസ് ചെയർമാൻ എൻ.ഉണ്ണികൃഷ്ണൻ സ്വാഗതവും മാനേജിങ് ഡയറക്ടർ മനോജ് കുമാർ സി.പി നന്ദിയും പറയും.എല്ലാ ജില്ലകളിലുമായി റെയ്ഡ്‌കോക്ക് 36 ബ്രാഞ്ചുകളും ,4 ഉത്പാദക യൂണിറ്റുകളുമുണ്ട് ആന്തമാനിലെ പോർട്ട് ബ്ളയറിൽ അഗ്രോ മെഷിനറി യൂണിറ്റും ഉണ്ട്.കഴിഞ്ഞ വർഷത്തെ വിറ്റുവരവ് 161 കോടി രൂപയുടേതായിരുന്നു.
News Image

കറൻസിയിൽ ഗാന്ധി മാത്രം; ടാഗോറും കലാമുമില്ലെന്ന് റിസർവ് ബാങ്ക്

കറന്‍സി നോട്ടില്‍ മഹാത്മാ ഗാന്ധിയെക്കൂടാതെ  ടാഗോറിന്റെയും അബ്ദുൾ കലാമിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ നീക്കമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തരത്തിലുള്ള ഒരു നിര്‍ദേശവും പരിഗണനയിലില്ലെന്ന് ആര്‍ബിഐ അറിയിച്ചു.
ഏതാനും മാധ്യമങ്ങളില്‍ ഇത്തരത്തിൽ വന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടെന്നും ഇത് അടിസ്ഥാനമില്ലാത്തതാണെന്നും ആര്‍ബിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കറന്‍സി നോട്ടിന്റെ നിലവിലെ ഘടനയില്‍ ഒരു മാറ്റവും വരുത്താന്‍ നിര്‍ദേശമില്ലെന്ന് ആര്‍ബിഐ അറിയിച്ചു.

News Image

അകത്തേത്തറ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് സംഘർഷം : കോൺഗ്രസ്സ് പാനലിന് വിജയം

പാലക്കാട് ജില്ലയിലെ അകത്തേത്തറ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ  സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ഒരു മണിയ്ക്കൂറോളം പോലിസുമായി ഏറ്റുമുട്ടി. ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. കല്ലേറിൽ നാലു പോലിസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നു എന്നാണ് കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ ആരോപിച്ചത്. പോലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്നാരോപിച്ചു സിപിഎം പ്രതിഷേധം തുടങ്ങിയതോടെയാണ് ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചത്.മെയ്‌ എട്ടിന് കള്ളവോട്ട് ആരോപണം മൂലം തെരഞ്ഞെടുപ്പ് നിർത്തി വച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം ആണ് ഞായറാഴ്ച്ച  വീണ്ടും തെരഞ്ഞെടുപ്പ് വെച്ചത്. രാവിലെ സമാധാനമായി തുടങ്ങിയ തെരഞ്ഞെടുപ്പ് ഉച്ചയോടെ സംഘർഷത്തിന് വഴിമാറി. മതിയായ രേഖകൾ ഇല്ലാതെ വോട്ട് ചെയ്യാൻ എത്തിയവരെ പോലീസ് തടഞ്ഞു. ഇത് പ്രതിഷേധത്തിനു വഴിമാറി. കോൺഗ്രസ് പ്രവർത്തകർ റിട്ടേണിങ് ഓഫിസറെ തടഞ്ഞുവെച്ചു. സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവ്വം ശ്രമിച്ചു എന്നാണ് കോൺഗ്രസ്‌ ബിജെപി പ്രവർത്തകർ ആരോപിച്ചത് . സംഘര്ഷത്തിനിടയിലും വോട്ടെടുപ്പ് നടന്നു .കോൺഗ്രസ്സ് പാനലാണ് വിജയിച്ചത്.
News Image

നടപടിക്രമങ്ങൾ ലളിതമാക്കണം - പി. പി. രഘുനാഥൻ

'സഹകരണ മേഖലയിൽ വൈവിധ്യവത്ക്കരണം  പ്രശ്നങ്ങളും പ്രതിസന്ധികളും '  പരമ്പര തുടരുന്നു.  ഭാഗം-4

 വൈവിധ്യവത്കരണം നടപ്പിലാക്കാതെ സഹകരണ ബാങ്കുകൾക്ക്  മുന്നോട്ടു പോകാൻ കഴിയാത്ത ഒരു സാഹചര്യമാണ് ഇന്നുള്ളത്. എന്നാൽ വൈവിധ്യവത്കരണത്തിന്റെ  സാധ്യത പല സഹകരണ സ്ഥാപനങ്ങളും മനസ്സിലാക്കുന്നില്ല എന്നതാണ് വസ്തുത. ഇനി മുന്നോട്ട് വന്നാൽ തന്നെ പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിന് ഒട്ടേറെ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടേണ്ടിയും വരുന്നു. മിക്കവാറും ഇത്തരം പ്രശ്നങ്ങൾ തന്നെയാണ് വൈവിധ്യവത്കരണ പദ്ധതികൾ മുന്നോട്ടു പോകുന്നതിന് തടസമായി നിൽക്കുന്നത്.
മാതൃകാ പരമായ നിരവധി വൈവിധ്യവത്ക്കരണ പദ്ധതികൾ നടപ്പിലാക്കുകയും  വിജയം വരിക്കുകയും ചെയ്ത കേരളത്തിലെ പ്രമുഖ ബാങ്കുകളിലൊന്നായ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ  സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി. പി. രഘുനാഥൻ  സഹകരണരംഗം ന്യൂസുമായി സംസാരിക്കുന്നു.

കേരളത്തിലെ സഹകരണ പ്രസ്ഥാനം വൈവിധ്യവത്കരണത്തിന്റെ പാതയിലാണ് .ബാങ്കിങ് പ്രവർത്തനത്തോടൊപ്പം തന്നെ നിരവധി സംരംഭങ്ങൾ ആരംഭിച്ച് നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ സഹകരണ സംഘങ്ങൾ ഇന്ന് കേരളത്തിലുണ്ട്. ഗ്രാമ പ്രദേശങ്ങളിൽ നിരവധി ആളുകൾക്ക് തൊഴിൽ കൊടുക്കുവാനും ആ പ്രദേശത്തെ സാമൂഹിക ഘടനയിൽ തന്നെ  ഇടപെടൽ നടത്താനും ഇന്ന് സഹകരണ സംഘങ്ങൾക്ക് കഴിയുന്നുണ്ട്.ഞങ്ങളുടെ ബാങ്കായ ചക്കിട്ടപ്പാറ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ഈ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.നബാർഡ്, കേരള ബാങ്ക്, എൻ.സി.ഡി.സി., സഹകരണ ഡിപ്പാർട്ട്മെൻറ് എന്നിവയുടെ ടെയൊക്കെ സഹകരണത്തോടെ അഗ്രോ സർവീസ് സെന്റർ, ഫാർമേഴ്‌സ് സൂപ്പർ മാർക്കറ്റ്,  പെരുവണ്ണാമൂഴി റിസോർവെയറി ലെ സോളാർ ബോട്ടിങ്, കാർഷിക നഴ്സറി, ടൂറിസ്റ്റ് ബസ് സർവീസ് കൂടാതെ ജനങ്ങളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിന് തുടങ്ങിയ ബസ്സ് സർവീസ് എന്നീ സംരംഭങ്ങൾ ചക്കിട്ടപ്പാറ സഹകരണ ബാങ്ക് ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. ഏകദേശം നൂറോളം ആളുകൾക്ക് തൊഴിൽ കൊടുക്കാനും ഇതിലൂടെ കഴിഞ്ഞു.
           പി. പി. രഘുനാഥൻ
( പ്രസിഡൻറ, ചക്കിട്ടപ്പാറ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്)

വൈവിധ്യവത്കരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ  നാനാവിധത്തിലുള്ള പ്രതിസന്ധികൾ ഓരോ ഘട്ടത്തിലും നേരിടേണ്ടി വരുന്നു എന്നത് വസ്തുതയാണ്.പ്രോജക്റ്റുകൾ രൂപപ്പെടുത്തിയെടുക്കുന്നത് മുതൽ അനുമതി നേടി എടുക്കുന്നതു വരെയുള്ള കടമ്പകൾ വളരെ സങ്കീർണ്ണമാണ്. പ്രൊജെക്ടിനു വേണ്ട ഡി.പി.ആർ തയ്യാറാകുന്നുന്നതുൾപ്പെടെ എല്ലാ നടപടി ക്രമങ്ങളും ലളിതമാക്കണമെന്ന അഭിപ്രായമാണ്  ഒരു സഹകരണ ബാങ്കിന്റെ പ്രസിഡൻറ് എന്ന നിലയിൽ എനിക്കുള്ളത്.കോവിഡ് പോലെയുള്ള മഹാമാരിയുടെ കാലത്ത്  സംരംഭങ്ങളൊക്കെ വലിയ പ്രതിസന്ധിയിലായിരുന്നു. പ്രതിസന്ധി മറികടക്കുന്നതിനുള്ള സഹായം പലപ്പോഴും നബാർഡ് തുടങ്ങിയ ഏജൻസിയുടെ ഭാഗത്തു നിന്നും വേണ്ടത്ര ലഭിച്ചിട്ടില്ല എന്നുള്ളതും ഒരു പരാമർത്ഥമാണ്. പുതിയ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ ഏത് രൂപത്തിലുള്ള സംരംഭങ്ങൾക്കാണ് ശോഭിക്കാൻ കഴിയുക എന്ന്  കണ്ടെത്തുന്നത് ഒരു വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. ആ ഒരു കണ്ടെത്തലാണ് ഇതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അടിസ്ഥാനമായിട്ടുള്ളത്. അതുകൊണ്ടു തന്നെ ഓരോ ഘട്ടത്തിലും നടപടിക്രമങ്ങൾ ലഘുകരിക്കാൻ ഡിപ്പാർട്ട്മെന്റും മറ്റു ഏജൻസികളും തയ്യാറായാൽ ഒട്ടേറെ സഹകരണ സംഘങ്ങൾ  വൈവിധ്യവത്കരണത്തിലേക്ക് കടന്നുവരും എന്ന  കാര്യത്തിൽ ഒരു സംശയവുമില്ല.
ഇന്നത്തെ മത്സരാധിഷ്ഠി ത വിപണിയിൽ ഓരോ സംരംഭങ്ങളും വിജയിപ്പിച്ചെടുക്കുക എന്നത് സഹകരണ സംഘങ്ങൾ അഭിമുഖീ കരിക്കുന്ന വലിയൊരു പ്രശ്നമാണ്. വിപണി കണ്ടെത്താനും വിപണിക്കനുസരിച്ച്‌ വിലയിലും ഗുണ നിലവാരത്തിലും മാറ്റങ്ങൾ യഥാസമയം വരുത്തി ഇടപെടാൻ കഴിയുക എന്നതും പ്രധാനമാണ്. അത് പലപ്പോഴും സഹകരണ സംഘങ്ങൾക്ക് കഴിയാറില്ല. അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക്" അഗ്രികൾച്ച റൽ ഇൻഫ്രാ സ്ട്രെക്ച്ചർ ഫണ്ട്" ഇപ്പോൾ ലഭ്യമാണ്. എന്നാൽ ഏ തെല്ലാം തരത്തിലുള്ള പ്രൊജക്റ്റുകൾക്ക് ഇത് ലഭ്യമാണ്  എന്നതിന്  വ്യക്തത വരുന്നില്ല. പ്രോജക്റ്റുകൾ രൂപപ്പെടുത്തി എടുക്കാനും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് യഥാസമയം ഡി.പി.ആർ സമർപ്പിക്കാനുമൊക്കെ ഉള്ള പ്രവർത്തനങ്ങൾക്ക്  കുറച്ചു കൂടി  സഹായം ലഭ്യമാക്കുക  എന്നുള്ളത് കൂടി  നബാർഡും  ഡിപ്പാർട്ട്മെന്റും ചെയ്‌താൽ പ്രതിസന്ധികൾ മറികടക്കാൻ സഹകരണ സംഘങ്ങളെ സഹായിക്കും. നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും അഭ്യസ്തവിദ്യരായവർക്ക്‌ തൊഴിൽ  കണ്ടെത്താനും കഴിയുന്ന തരത്തിൽ  പ്രോജക്റ്റുകൾ രൂപപ്പെടുത്തി സമൂഹത്തിൽ ശക്തമായി ഇടപെടാൻ സഹകരണ സംഘങ്ങൾക്ക്കഴിയും, അതിന്‌ മുന്നോട്ട് വരണം എന്നാണ് എന്റെ അഭിപ്രായം.

News Image

നബാർഡ് കേരള ചീഫ് ജനറൽ മാനേജർ : ഡോ. ജി. ഗോപകുമാരൻ നായർ ചുമതലയേറ്റു

നബാര്‍ഡ് കേരള  ചീഫ് ജനറല്‍ മാനേജരായി ഡോ. ജി ഗോപകുമാരന്‍ നായര്‍  ചുമതലയേറ്റു. ജാര്‍ഖണ്ഡ് സംസ്ഥാന സിജിഎമ്മായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു  അദ്ദേഹം. കേരള സർവ്വകലാശാലയിൽ  നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
1996-ല്‍ നബാര്‍ഡില്‍ സാമ്പത്തിക വിദഗ്ധനായി ചേര്‍ന്ന ഗോപകുമാരൻ നായര്‍, നബാര്‍ഡിനും അതിന്റെ അനുബന്ധ സ്ഥാപനമായ നാബ്കോണ്‍സിനും വേണ്ടി 90-ലധികം ഫീല്‍ഡ് അധിഷ്ഠിത പഠനങ്ങള്‍ നടത്തി. നബാര്‍ഡിന്റെ ചെന്നൈയിലെ റീജിയണല്‍ ഓഫീസുകള്‍, ഹെഡ് ഓഫീസ്, മുംബൈ, അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. പത്തനംതിട്ട ജില്ലയില്‍ ജില്ലാ ഡെവലപ്മെന്റ് മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
News Image

9400 സംഘങ്ങൾ വഴി ഒരു ലക്ഷം മാവിൻ തൈകൾ നട്ടു പിടിപ്പിക്കും

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് ഒരു ലക്ഷം മാവിൻതൈകൾ നട്ടുപിടിപ്പിക്കും. "തീം ട്രീസ് ഓഫ് കേരള" പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വരുന്ന ജൂൺ അഞ്ചിന് കോട്ടയം ജില്ലയിൽ വെച്ച് നിർവഹിക്കും. തുടർന്ന് 9400 സഹകരണസംഘങ്ങൾ വഴി ഒരു മാസത്തിനകം ഒരു ലക്ഷം മാവിൻ തൈകൾ നട്ടു പിടിക്കാനാണ് ലക്ഷ്യമിടുന്നത്.അഞ്ച് വര്‍ഷം മുമ്പ് കേരള സര്‍ക്കാര്‍ തുടക്കം കുറിച്ച ഹരിത കേരളം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തീം ട്രീസ് ഓഫ് കേരള എന്ന പേരില്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ ഓരോ വര്‍ഷം ഓരോ ഇനം ഫല വൃക്ഷങ്ങളാണ് നട്ടുപിടിപ്പിച്ചത്. 2018 ല്‍ പ്ലാവ്, 2019 ല്‍ കശുമാവ്, 2020 ല്‍ തെങ്ങ്, 2021 ല്‍ പുളി എന്നിവയാണ് വച്ചു പിടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വച്ചു പിടിപ്പിച്ച മരങ്ങളുടെ സംരക്ഷണവും സഹകരണ സംഘങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.
News Image

കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ വിപണി: സഹകരണ സ്ഥാപനങ്ങൾക്കും സംഭരണം അനുവദിച്ചു

സർക്കാരിനാവശ്യമായ സേവനങ്ങളും ഉത്പ്പന്നങ്ങളും വിൽക്കുന്ന ഓൺലൈൻ വിപണിയിൽ ( e market place ) സഹകരണ സ്ഥാപനങ്ങൾക്കും സംഭരണം അനുവദിക്കാൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രി സഭാ  യോഗത്തിൽ തീരുമാനിച്ചു.രാജ്യത്തെ 8.54 ലക്ഷം സഹകരണ സ്ഥാപനങ്ങൾക്ക് ഇ മാർക്കറ്റ് പ്ളേസ് വഴി ഉത്പ്പന്നങ്ങളും സേവനങ്ങളും വാങ്ങാനാകും .സഹകരണ സ്ഥാപനങ്ങളിലെ 27 കോടി അംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.വിപണിയിലെ ഉപയോതാക്കളായി സഹകരണ സ്ഥാപനങ്ങൾക്ക് ഇ മാർക്കറ്റ് പ്ളേസ് വെബ്‌സൈറ്റിൽ രജിസ്ട്രർ ചെയ്യാനാകും .ഉന്നത നിലവാരമുള്ള ഉത്പ്പന്നങ്ങൾ കുറഞ്ഞ വിലക്ക് സ്ഥാപനങ്ങൾക്ക് ഇത് വഴി വാങ്ങാനാകും .2016 ൽ നിലവിൽ വന്ന ഈ സംവിധാനത്തിലൂടെ ഇപ്പോൾ സഹകരണ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് സഹകരണ സ്ഥാപനങ്ങൾക്കും സംഭരണം അനുവദിക്കുവാനുള്ള തീരുമാനം.
News Image

പൂക്കോട്ടൂർ ,മങ്കട പള്ളിപ്പുറം ,ആനിക്കാട് ബാങ്കുകളുമായി ടീം കോ -ഓപ്പറേറ്റീവിന്റെ പ്രൊജക്റ്റ് ചർച്ച നടന്നു

മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,മങ്കട പള്ളിപ്പുറം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ,എറണാകുളം ജില്ലയിലെ ആനിക്കാട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് തുടങ്ങിയ ബാങ്കുകളുമായി ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി ചർച്ച നടത്തി.പൂക്കോട്ടൂർ ബാങ്ക് സെക്രട്ടറി ഉമ്മർ ,മങ്കട പള്ളിപ്പുറം ബാങ്ക് സെക്രട്ടറി യുസഫ് ആനിക്കാട് ബാങ്ക് പ്രസിഡൻറ് ഉമ്മർ ,സെക്രട്ടറി സിന്ധു ,പി .ആർ .ഓ അനുമോൻ ,ബോർഡ് മെമ്പർമാരായ ഷിബു ,രാജു എന്നിവർക്ക് പുറമെ  ടീം കോ -ഓപ്പറേറ്റീവ് കോ -ഓർഡിനേറ്റർമാരായ ഷാന ,സജീഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
മങ്കട പള്ളിപ്പുറം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്

ആനിക്കാട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
News Image

ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് വായ്പ ലഭ്യമാക്കണം

എല്ലാ ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾക്കും കേരള ബാങ്ക് ശാഖകളിൽനിന്ന്  വായ്പ ലഭ്യമാക്കണമെന്ന് സൊസൈറ്റീസ് വെൽഫേർ അസോസിയേഷൻ കോഴിക്കോട് ജില്ലാ യോഗം ആവശ്യപ്പെട്ടു.
      ജില്ലാ സഹകരണ ബാങ്കുകൾ മുഖേന നൽകിയിരുന്ന ഓവർ ഡ്രാഫ്റ്റ് / കാഷ് ക്രെഡിറ്റ് സൗകര്യം കേരള ബാങ്ക് നിലവിൽ വന്നതോടെ ഇല്ലാതായിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രതിനിധികളുടെ ജില്ലാ കൺവെൻഷൻ ജൂൺ അഞ്ചിന് ഇരിങ്ങൽ സർഗാലയയിൽ നടത്തും.
യോഗത്തിൽ  പി പി സജീവൻ അധ്യക്ഷനായി. വി പി റിന്റ, കെ ശങ്കരൻ മാസ്റ്റർ, കെ വി കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു.

News Image

ഒക്കല്‍ അഗ്രികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ജൂണ്‍ അഞ്ചിന്

ഒക്കല്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിക്കുന്ന "ആര്‍ദ്രം 22" മെഗാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ജൂണ്‍ അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്നുവരെ താന്നിപ്പുഴ അനിത വിദ്യാലയത്തില്‍ നടക്കും. ഡോക്ടര്‍ ഓഫ് ഫാര്‍മസി അസോസിയോഷന്‍, അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പിന് വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. കോവിഡ് ബാധിതരായതിനു ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ പരിശോധന നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് കാര്‍ഡിയോളജി, പള്‍മണറി, പ്രമേഹം, പ്രഷര്‍, ഇ സി ജി പരിശോധനകള്‍ ചെയ്തുനല്‍കും. പരിപാടിയില്‍ പഞ്ചായത്തിലെ ആശ വര്‍ക്കര്‍മാരെ ആദരിക്കും.
News Image

പറവൂർ വടക്കേക്കര സഹകരണ ബാങ്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് സാന്ത്വനം പദ്ധതി പ്രകാരം ബാങ്ക് അംഗങ്ങളിൽ വിധവകളുടെ മക്കൾക്ക് ഒന്നു മുതൽ 10 വരെ ക്ലാസ്സുകളിലേക്കുള്ള  പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡൻറ്റ്  എ. ബി. മനോജ് വിതരണം നിർവ്വഹിച്ചു. ഭരണസമിതി അംഗം എ.എൻ.സൈനൻ അധ്യക്ഷനായി.  രാജു ജോസ്, എം.വി.ഷാലീധരൻ, സെക്രട്ടറി  കെ. എസ്. ജയ്സി, ഭരണസമിതി അംഗങ്ങൾ,സഹകാരികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

News Image

സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ, പ്രതിസന്ധികൾ/ സഹകാരികൾ പറയുന്നു.. ഭാഗം-3


വൈവിധ്യവത്കരണം കാലഘട്ടത്തിന്റെ ആവശ്യമാണ്.വൈവിധ്യവത്കരണം നടപ്പിലാക്കുന്ന  സഹകരണ ബാങ്കുകൾ ഒരു പാട്‌ ബുദ്ധിമുട്ടുകൾ നേരിടുന്നുമുണ്ട്.  ഈ വിഷയത്തെക്കുറിച്ച്   പ്രമുഖ സഹകാരികൾ  സഹകരണരംഗം ന്യൂസിനോട് സംസാരിക്കുന്ന 'സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ പ്രതിസന്ധികൾ' എന്ന പരമ്പര    തുടരുകയാണ്.

കേരളത്തിൽതന്നെ  വൈവിധ്യവൽക്കരണരംഗത്ത് ഒന്നാം സ്ഥാനത്തു നിൽക്കുന്ന  തൃശൂർ ജില്ലയിലെകാട്ടൂർ സർവീസ് സഹകരണ ബാങ്ക്  സെക്രട്ടറി ടി.വി. വിജയകുമാർ അനുഭവം  പങ്കുവെയ്ക്കുകയാണിവിടെ. ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് കോംപ്ലെക്സിലെ 15 സ്ഥാപനങ്ങൾ ഉൾപ്പെടെ 45 ബിസിനസ് സംരംഭങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ നേർസാക്ഷ്യം...  

1998 മുതലാണ് ഞങ്ങളുടെ ബാങ്ക് ബാങ്കിംഗ് ഇടപാടിന് അപ്പുറത്തുള്ള മറ്റു പദ്ധതികളിലേക്ക് കടന്നത്. ഞങ്ങൾ നിർമ്മിച്ച ഷോപ്പിംഗ് കോപ്ലക്സിൽ കൺസ്യുമർ ഷോപ്പ് ആരംഭിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് മെഡിക്കൽ ഷോപ്പ് ആരംഭിച്ചു. ഇപ്പോൾ  രണ്ടാം നിലയിൽ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ  ടൈലറിങ് യുണിറ്റും പ്രവർത്തിച്ചു വരുന്നുണ്ട്. കോംപ്ലക്സിലെ
ചില മുറികൾ വാടകയ്ക്കും  കൊടുത്തിട്ടുണ്ട്.
ഇവിടെ വിവിധ തരത്തിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു. അതുകൊണ്ടുതന്നെ ഒന്നിനല്ലെങ്കിൽ മറ്റൊന്നിനായി പഞ്ചായത്തിലെ ഭൂരിപക്ഷം പേരും ദിവസവും ബാങ്കുമായി ഇടപെടുന്നു.300 പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ കൊടുക്കുവാനും സാധിക്കുന്നുണ്ട്.
വിജയകുമാർ
സെക്രട്ടറി ,കാട്ടൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്

 2010 ലാണ് ഓയിൽ മില്ല് തുടങ്ങുവാൻ ബാങ്ക് തീരുമാനിച്ചത്. പക്ഷെ നമ്മുടെ നാട്ടിലെ ചുവപ്പു നാടയിൽ കുരുങ്ങി എട്ട് വർഷം കാത്തിരിക്കേണ്ടി വന്നു. 2018 ലാണ് അത് യഥാർഥ്യമായത്. തമിഴ് നാട്ടിൽ നിന്നൊക്കെ വരുന്ന നിലവാരമില്ലാത്ത വെളിച്ചെണ്ണയുടെ വരവ് ഭീഷണിയാണ്. ഇത് തടയാൻ ഗവണ്മെന്റ് ഭാഗത്തു നിന്നും ഇപ്പോഴും ഒരു നടപടിയുമില്ല.ഔഷധിയിലേക്കും, കൺസ്യുമർ ഫെഡിലേക്കുമുള്ള ഓർഡറുകൾ ഉള്ളതു കൊണ്ട് കൂടിയാണ് ഞങ്ങൾ ഈ മേഖലയിൽ പിടിച്ചു നിൽക്കുന്നത്.
നാട്ടിൽ ഒരു വ്യവസായം വരുമ്പോൾ നേരിടേണ്ടിവരുന്ന എതിർപ്പ്, ബിൽഡിംഗ്‌ നമ്പർ കിട്ടുവാനുള്ള താമസം എന്നിവയെല്ലാം തടസ്സമായിരുന്നു.ഒരു കെട്ടിടത്തിൽ 10 ടോയ്‌ലെറ്റ്  വേണമെന്നാണത്രെ ബിൽഡിംഗ്‌ റൂൾ. ഇത്രയും  എണ്ണത്തിന്റെ ആവശ്യമുണ്ടോ  എന്നത് ഒരു  ചോദ്യമാണ്. കറന്റ് കണക്ഷനുമായി ബന്ധപ്പെട്ടും   കുറെ പ്രശ്നങ്ങൾ നേരിടേണ്ടിവന്നു.
പക്ഷെ ഇതൊക്കെ പരിഹരിക്കാൻ വ്യവസായ വകുപ്പിന്റെ ഭാഗത്തു നിന്നോ, ഡിപ്പാർട്ട്മെന്റ് ഭാഗത്തു നിന്നോ ഒരു ശ്രമവും ഉണ്ടായിട്ടില്ല.
 ഏതെങ്കിലും ഒരു വ്യക്തിയാണ് ബിസിനസ് ആരംഭിക്കുന്നതെങ്കിൽ  പകുതിയിലെ ഇട്ടു പോകുമായിരുന്നു. ഇനി തുടങ്ങിയാൽ തന്നെ ലാഭകരമായി മുന്നോട്ട് പോകണമെങ്കിൽ  ശക്തമായ മാർക്കറ്റിങ് വേണം. കോവിഡ് രൂക്ഷമായ സമയത്ത് സപ്ലൈക്കോ യുടെ 12 കോടി രൂപയ്ക്കുള്ള തുണിസഞ്ചി ഓർഡർ കിട്ടിയിരുന്നു.അതു മൂലം 500 പേർക്ക് തൊഴിൽ നൽകാൻ കഴിഞ്ഞു. കോവിഡ് കാലത്ത് അത് നാട്ടുകാർക്ക് വലിയ ആശ്വാസമായിരുന്നു.വൈവിധ്യ വത്കരണം ഉള്ളതു കൊണ്ടു മാത്രമാണ് അത് സാധിച്ചത്. വൈവിധ്യവത്കരണത്തിലൂടെ  പ്രാദേശികമായി പ്രവർത്തിച്ചു വരുന്ന ബാങ്കുകൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അറിയപ്പെടാനും സാഹചര്യമൊരുക്കും.
News Image

കാക്കൂർ സഹകരണബാങ്ക് ശതാബ്ദി സ്മരണിക പുറത്തിറക്കി

കാക്കൂർ സർവ്വീസ് സഹകരണ ബാങ്ക് 100 വർഷം പൂർത്തിയിക്കുന്നിന്റെ ഭാഗമായി ശദാബ്ദി സ്മരണിക "നിറവ്" പുറത്തിറക്കി. സ്മരണിക പ്രകാശനം ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ പഞ്ചായത്ത് പ്രിസിഡന്റ് രമ മുരളിധര കൈമളിന് നൽകി ഉത്ഘാടനം ചെയ്തു. ബാങ്കിന്റെ 100 വർഷത്തെ പ്രവർത്തന ചരിത്രം, വളർച്ച, നേട്ടങ്ങൾ തുടങ്ങിയ അനാവരണം ചെയ്യുന്ന സ്മരണികയിൽ വിവിധ സഹകാരികളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും അനുഭവക്കുറിപ്പുകൾ പങ്കുവക്കുന്നുണ്ട്. ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ സഹകാരികളും ജനപ്രതിനിധികളും പങ്കെടുത്തു.

News Image

കോ-ഓപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ധർണ നടത്തി

നിർത്തലാക്കിയ ക്ഷാമബത്ത പുനസ്ഥാപിക്കുക, മിനിമം പെൻഷൻ 8000 രൂപയായി വർധിപ്പിക്കുക, മെഡിക്കൽ അലവൻസ് 1000 രൂപയായി ഉയർത്തുക,ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സഹകരണ പെൻഷൻകാരെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് മാർച്ചും ധർണയും നടത്തി. കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി. ടി.വി ചന്ദ്രമോഹനൻ, അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി. മോഹനൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ആർ റാഫേൽ , സെക്രട്ടറി ഏല്യ പി. വർക്കി തുടങ്ങിയർ സംസാരിച്ചു.

News Image

പാപ്പിനിവട്ടം സഹകരണ ബാങ്ക് പ്രതിനിധികൾ കഞ്ഞിക്കുഴി സഹകരണ ബാങ്ക് സന്ദർശിച്ചു

തൃശൂർ ജില്ലയിലെ പാപ്പിനിവട്ടം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രതിനിധികൾ ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് സന്ദർശിച്ചു .കാർഷിക മേഖലയിൽ കഞ്ഞിക്കുഴി ബാങ്ക് നടത്തുന്ന ഇടപെടലുകൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനും ,അതെ കുറിച്ച് പഠിക്കുന്നതിനും വേണ്ടിയാണ് പാപ്പിനിവട്ടം ബാങ്ക് പ്രസിഡൻറ് ഇ .കെ ബിജു ,ടെക്നിക്കൽ ഡയറക്ടർ ആർ.എ മുരുകേശൻ ഭരണ സമിതി അംഗങ്ങൾ എന്നിവർ കഞ്ഞിക്കുഴി ബാങ്കിലെത്തിയത്.ബാങ്ക് പ്രസിഡൻറ് അഡ്വ.സന്തോഷ് കുമാർ ,സെക്രട്ടറി ശശിധരൻ ,ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
News Image

മുണ്ടൂർ സഹകരണ ബാങ്ക് :പുതിയ ഭരണ സമിതി നിലവിൽ വന്നു

തൃശൂർ ;മുണ്ടൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ  സഹകരണ മുന്നണി സ്ഥാനാർത്ഥികളെ എതിരില്ലാതെ തിരഞ്ഞെടുത്തു. എം.ജെ നിജോൺ ( പ്രസിഡൻറ് ) സിന്ധു സുരേഷ്  ( വൈസ് .പ്രസിഡൻറ് ) പി .കെ .ജനാർദ്ദനൻ ,പി .കെ ലക്ഷ്മണൻ ,എം .എസ് .ശ്രീജിത്ത് ,കെ .എസ് ഋഷികേശ് ,സി .ഡി ജോസ് ,കെ .എസ് രാധാകൃഷ്ണൻ ,ഗിൽഷ സുധീർ ,നിഷ മനോജ് ,തങ്കമണി കുമാരൻ ,പി .എസ് നികേഷ് ,സി .ടി ഡേവിസ് എന്നിവരെയാണ് തിരഞ്ഞെടുത്തത് . 
News Image

സഹകരണ പരിശീലന കോളേജ് ശിലാ സ്ഥാപനം

സംസ്ഥാന സഹകരണ യുണിയന്റെ നിയന്ത്രണത്തിലുള്ള കാഞ്ഞ ങ്ങാട് സഹകരണ പരിശീലന കോളേജിനു വേണ്ടി പാലാത്തടത്തിൽ സർക്കാർ അനുവദിച്ച ഭൂമിയിൽ  കോളേജിന്റെ പുതിയ കെട്ടിട്ടം നിർമ്മിക്കുന്നതിനു വേണ്ടിയുള്ള ശിലാസ്ഥാപന കർമ്മം മെയ്‌ 30 ന് രാവിലെ 10 മണിക്ക്  നീലേശ്വരം പാലാത്തടത്തുള്ള കണ്ണൂർ സർവകലാശാല ഡോ. പി. കെ രാജൻ മെമ്മോറിയൽ
 ക്യാമ്പസ് ഓഡിറ്റോറിയത്തിൽ വെച്ച് സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവൻ
 നിർവ്വഹിക്കും. എം. രാജഗോപാൽ എം. എൽ. എ, രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി, കോലിയക്കോട് കൃഷ്ണൻ നായർ തുടങ്ങി പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
News Image

ബാങ്കിങ്ങ് ലൈസൻസ് : RBI ആറ് അപേക്ഷകൾ നിരസിച്ചു

ബാങ്കുകൾ സ്ഥാപിക്കുന്നതിനു വേണ്ടി ബാങ്ക് ലൈസൻസിനായി അപേക്ഷിച്ച 6 സ്ഥാപനങ്ങളുടെ ലൈസൻസ് നിരസിച്ചതായി റിസർവ് ബാങ്ക്. യു. എ. ഇ എക്സ്ചേഞ്ച് ഫിനാൻഷ്യൽ , ചൈതന്യ  ഇന്ത്യ ഫിൻ ക്രെഡിറ്റ്‌, പങ്കജ് വൈഷ്, കാലിക്കറ്റ് സിറ്റി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്, വി സോഫ്റ്റ്‌ ടെക്നോളജീസ്, റെപ്കോ ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ അപേക്ഷയാണ് അനുയോജ്യമല്ലെന്ന് കണ്ടെത്തി റിസർവ് ബാങ്ക് തള്ളിയത്.മൊത്തം ലഭിച്ച 11 അപേക്ഷകളിൽ നിന്നും 6 എണ്ണമാണ് തള്ളിയത് ബാക്കിയുള്ളത് പരിശോധിച്ച് വരികയാണെന്നും RBI അറിയിച്ചു.
News Image

അഴീക്കോട് ,കരാറിനകം ,പെരിങ്ങോട്ടുകുറിശ്ശി സഹകരണ ബാങ്കുകളുമായി ടീം കോ -ഓപ്പറേറ്റീവ് ചർച്ച നടത്തി

ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി കണ്ണൂർ ജില്ലയിലെ അഴീക്കോട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ,കരാറിനകം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് .പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിൽ സന്ദർശിച്ചു പ്രൊജക്റ്റ് സംബന്ധമായ ചർച്ചകൾ  നടത്തി.അഴീക്കോട് ബാങ്ക് പ്രസിഡൻറ് പി.രവീന്ദ്രൻ, സെക്രട്ടറി ഷീല.അസി.സെക്രട്ടറി സന്തോഷ്,കോ -ഓർഡിനേറ്റർ അശ്വതി. കരിക്കിനകം ബാങ്ക് എക്സിക്യൂട്ടീവ് ഓഫീസർ പി.പവിത്രൻ,പെരിങ്ങോട്ടുകുറിശ്ശി ബാങ്ക് മുൻ സെക്രട്ടറി വിജയ ശങ്കരനുണ്ണി എന്നിവരും ചർച്ചകളിൽ പങ്കെടുത്തു

കരാറിനകം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

പെരിങ്ങോട്ടുകുറിശ്ശി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്


News Image

വൈവിധ്യമാർന്ന വികസന പദ്ധതികളുകളുമായി വിജയക്കുതിപ്പിൽ സഹകരണ വകുപ്പ്

സഹകരണ വകുപ്പില്‍ ഒരു വര്‍ഷത്തിനിടെ നടത്തിയത്  1712 സ്ഥിരം നിയമനങ്ങള്‍. വിവിധ പദ്ധതികള്‍ വഴി 43,894 പേര്‍ക്ക് തൊഴില്‍ അവസരമൊരുക്കി. ആകെ 46,606 തൊഴില്‍ അവസരങ്ങളാണ് ഒരു വര്‍ഷത്തിനുള്ളില്‍ സഹകരണ വകുപ്പില്‍ സൃഷ്ടിച്ചത്. കേരള ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളില്‍ വരുന്ന ഒഴിവുകള്‍ യഥാസമയം പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒഴിവുകളുണ്ടാകുമ്പോള്‍ കാലതാമസമില്ലാതെ നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാണ് സഹകരണ വകുപ്പ് ഒരുക്കുന്നത്. സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ആവശ്യമായ പിന്തുണയും സഹകരണ സംഘങ്ങള്‍ വഴി നല്‍കുന്നു. സംരംഭങ്ങളുടെ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കുറവുകള്‍ നികത്തി ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കി സംരംഭത്തിന് ആവശ്യമായ മൂലധനം വായ്പയായി നല്‍കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഉദാരമായ സമീപനമാണ് സഹകരണ സംഘങ്ങള്‍ സ്വീകരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച സംരംഭങ്ങള്‍ ഒരുക്കി സ്ഥിര വരുമാനം നേടാന്‍ കഴിയുന്ന തരത്തിലുള്ള 43,894 സംരംഭങ്ങളാണ് ഈ പ്രവര്‍ത്തനത്തിലൂടെ സാര്‍ത്ഥകമായത്.
ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ വഴിയും കേരള ബാങ്ക് വഴിയും പ്രത്യേക വായ്പാ പദ്ധതിയും നടപ്പിലാക്കി വരുന്നു. രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കി തുടങ്ങി. ചെറുകിട സംരംഭങ്ങള്‍ വഴി ഭിന്നശേഷിക്കാര്‍ക്കും സ്ഥിര വരുമാനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


 കെയര്‍ ഹോമിലൂടെ ഭവന സമുച്ചയങ്ങൾ

കെയർ ഹോം പദ്ധതിയിലൂടെ ഭൂമിയും താമസ സ്ഥലവും ഇല്ലാത്തവര്‍ക്ക് 14 ജില്ലകളിലും ലൈഫ് പദ്ധതി നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ  ആദ്യ ഭവന സമുച്ചയം തൃശ്ശൂര്‍ ജില്ലയില്‍ പഴയന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 4 വീടുകള്‍ വീതമുള്ള പത്ത് ബ്ലോക്കുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറി. എല്ലാ സൗകര്യങ്ങളും അടങ്ങിയ ഭവന സമുച്ചയങ്ങളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. പൊതു ഉപയോഗത്തിന് ആവശ്യമായ കുട്ടികളുടെ പാര്‍ക്ക്, യോഗങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമായി ഒത്തു ചേരുന്നതിനുള്ള പൊതുവായ ഹാള്‍, എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ജിം, വായനശാല തുടങ്ങിയ സൗകര്യങ്ങളും ഭവന സമുച്ചയങ്ങളില്‍ ഒരുക്കുന്നുണ്ട്. ജില്ലകളില്‍ സൗകര്യപ്രദമായ സ്ഥലങ്ങള്‍ ലഭ്യമാക്കുന്നതിന് അനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.
ഒന്നാം ഘട്ട കെയര്‍ ഹോം പദ്ധതിയില്‍ ശേഷിച്ചിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ ശേഷിച്ച 11 വീടുകളില്‍ ഒരു വീടുകളായിരുന്നു പൂര്‍ത്തിയാക്കാനുണ്ടായിരുന്നത്.


 30 യുവജന സഹകരണ സംഘങ്ങള്‍

ഒന്നാം ഘട്ട നൂറുദിന പരിപാടിയുടെ ഭാഗമായി 25 യുവജന സഹകരണ സംഘങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി അപേക്ഷകള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ മികച്ച പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയ 30 യുവജന സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. സേവന മേഖലയിലും ഐടി മേഖലയിലും തുടങ്ങി വിവിധങ്ങളായ മേഖലകളിലാണ് യുവജന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. യുവാക്കളുടെ കൂട്ടായ്മയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം, വാതില്‍പ്പടി സേവനം, കാര്‍ഷിക മേഖലയിലെ ഇടപെടല്‍, കാറ്ററിംഗ് സര്‍വ്വീസുകള്‍, എല്‍ഇഡി ലൈറ്റ് നിര്‍മ്മാണം, സോഫ്റ്റ് വെയര്‍ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ വിജയകരമായാണ് യുവജന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി 14 ജില്ലകളിലും പട്ടികജാതി, പട്ടിക വര്‍ഗ യുവജന സഹകരണ സംഘങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. പ്രാദേശികമായി വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തരത്തിലുള്ള പ്രോജക്ട് റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്. ഈ സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. സഹകരണ മേഖലയില്‍ വിവിധ തലങ്ങളില്‍ യുവജനങ്ങളുടെ കഴിവും പ്രവര്‍ത്തന മികവും പരമാവധി ഉപയോഗിക്കാന്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കഴിഞ്ഞു.



വനിതാ സഹകരണ സംഘങ്ങള്‍

വനിതാ സഹകരണ സംഘങ്ങള്‍ വഴി മാസ്‌ക്, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, ക്യാരിബാഗ്, പിപിഇ കിറ്റ് തുടങ്ങിയ കോവിഡ് പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിച്ചു മിതമായ നിരക്കില്‍ വിപണനം നടത്തി. പത്ത് വനിതാ സഹകരണ സംഘങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ( രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ ഓഹരി മൂലധനമായും 3 ലക്ഷം രൂപ സബ്‌സിഡിയായും ) നല്‍കി. മികച്ച രീതിയില്‍ വനിതാ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു.


കലാകാരന്മാരുടെ സഹകരണ സംഘം

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഏറ്റവും അധികം വിഷമം നേരിട്ടത് കലാകാരന്മാരായിരുന്നു.  വേദികള്‍ നഷ്ടപ്പെടുകയും സമിതികള്‍ ഇല്ലാതാകുകയും ചെയ്ത അവസ്ഥയില്‍ ജീവിതം വഴിമുട്ടിയ കലാകാരന്മാരെ മുന്നില്‍ കണ്ടാണ് ഇവര്‍ക്കായി ഒരു സഹകരണ സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചത്. സ്ഥിരമായ വേദികളൊരുക്കുക, കലാകാരന്മാരുടെ സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനത്തിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കലാകാരന്മാരുടെ സഹകരണ സംഘം ആരംഭിക്കാന്‍ കഴിഞ്ഞു.



മുറ്റത്തെ മുല്ല വഴി വായ്പ നൽകിയത്  1272.92 കോടി രൂപ

ഗ്രാമീണ മേഖലയിലെ സാധാരണക്കാരെ ബ്ലെയ്ഡ് പലിശക്കാരില്‍ നിന്നും രക്ഷിക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ച് 1000 രൂപ മുതല്‍ 50000 രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയായ മുറ്റത്തെ മുല്ല വിജയകരമായി നടവിലാക്കി വരുന്നു. സഹകരണ ബാങ്കുകള്‍ കുറഞ്ഞ പലിശയ്ക്ക് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കുന്ന പണമാണ് സാധാരണക്കാര്‍ക്ക് അവര്‍ വിതരണം ചെയ്യുന്നത്. ഒരു വര്‍ഷത്തിനിടയില്‍ 11842 കുടുംബശ്രീ യൂണിറ്റുകള്‍ വഴി 3,56,628 പേര്‍ക്ക് 1272.92 കോടി രൂപ വായ്പയായി നല്‍കി.

തീരദേശ മേഖലയിൽ മത്സ്യ വിപണനം നടത്തുന്നവര്‍, മത്സ്യ അനുബന്ധ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ക്ക് അഞ്ച് ദിവസം വരെ കാലാവധിയില്‍ 20,000 രൂപ നല്‍കുന്ന സ്നേഹതീരം പദ്ധതിയും വിജയകരം. മത്സ്യ വിപണനം നടത്തുന്നവര്‍ ദിവസ പലിശയ്ക്ക് കൊള്ളപ്പലിശക്കാരില്‍ നിന്നും വായ്പ എടുക്കാറുണ്ട്. രാവിലെ എടുക്കുന്ന വായ്പ വൈകുന്നേരം തിരിച്ചടച്ചാലും വലിയ പലിശയാണ് നല്‍കേണ്ടി വരുന്നത്. ഈ ചൂഷണം അവസാനിപ്പിക്കുന്നതിനാണ് തീരദേശമുള്ള 10 ജില്ലകളിലെ 175 സഹകരണ സംഘങ്ങള്‍ വഴി സ്‌നേഹതീരം വായ്പാ പദ്ധതി നടപ്പിലാക്കുന്നത്. ദിനംപ്രതി നിരവധി മത്സ്യ തൊഴിലാളികള്‍ ആയിരം രൂപയ്ക്ക് അഞ്ച് രൂപ മാത്രം കമ്മിഷനുള്ള ഈ വായ്പ എടുക്കുന്നുണ്ട്.



ഓൺലൈൻ പഠന സഹായമായി വിദ്യാതരംഗിണി

കോവിഡ് കാലത്ത് ഓണ്‍ ലൈന്‍ ക്ലാസുകള്‍ സജീവമായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണും ടാബ് ലെറ്റുകളും വാങ്ങുന്നതിന് സഹകരണ സംഘങ്ങളില്‍ നിന്നും പലിശ രഹിത വായ്പ നല്‍കുന്ന പദ്ധതി. 80265 വായ്പകളിലായി 77,68,47,581 രൂപ നല്‍കി.


നെല്‍കര്‍ഷകര്‍ക്ക് കൈത്താങ്ങ്

പാലക്കാട് ഒഴികെയുള്ള ജില്ലകള്‍ പ്രവര്‍ത്തന പരിധിയായി കേരള പാഡി പ്രൊക്യുര്‍മെന്റ് പ്രോസസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പര്‍ 4505  രൂപീകരിച്ചു. സംഘത്തിന്റെ അധീനതയില്‍ കുട്ടനാടും അപ്പര്‍ കുട്ടനാടും പാലക്കാട് റൈസ് മില്‍ മാതൃകയില്‍ ആധുനിക റൈസ് മില്ലുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. പ്രവര്‍ത്തനം നടന്നു വരുന്നു. കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ച് സംസ്‌കരിച്ച് കേരളത്തിനകത്തും പുറത്തും വിപണനം നടത്തും. പ്രവര്‍ത്തന പരിധിയില്‍പ്പെട്ട നെല്‍ കര്‍ഷകരെ സഹായിക്കുകയും നെല്‍ കൃഷി വ്യാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സംഘത്തിന്റെ മൂലധനം 310 കോടി രൂപയാണ്. കോട്ടയം ജില്ലയിലെ 26 കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ചേര്‍ന്നാണ് കോട്ടയം ആസ്ഥാനമായി കാപ്‌കോസ് രൂപീകരിച്ചത്.
പാലക്കാട് ജില്ലയിലെ നെല്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയിലാണ് പാപ്‌കോസ് രൂപീകരിച്ചത്. 36 പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ അംഗങ്ങളാണ്. സര്‍ക്കാരില്‍ നിന്നും ഓഹരി മൂലധനമായി ഒരു കോടി രൂപയും സബ്‌സിഡിയായി ഒരു കോടി രൂപയും ചേര്‍ത്ത് രണ്ട് കോടി രൂപ അനുവദിച്ചു. മോഡേണ്‍ റൈസ് മില്‍ സ്ഥാപിക്കുന്നതിന് പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ താലൂക്കില്‍ കണ്ണമ്പ്ര വില്ലെജില്‍ മാങ്ങാട് 27.66 ഏക്കര്‍ സ്ഥലം വാങ്ങി. ഇവിടേയ്ക്കുള്ള 500 മീറ്റര്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പദ്ധതിയുടെ സിവില്‍ വര്‍ക്ക് ഇ ടെണ്ടര്‍ നടപടി സ്വീകരിച്ചു സമയ ബന്ധിതമായി പൂര്‍ത്തിയാകുന്നു.


അശരണരായ സഹകാരികള്‍ക്കും അംഗങ്ങള്‍ക്കും കൈത്താങ്ങ്

സഹകരണ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള നിരാലംബരായ സഹകാരികള്‍ക്ക് രോഗ ശുശ്രൂഷയ്ക്കും ചികിത്സയ്ക്കുമായി 50,000 രൂപയുടെ ധനസഹായം നല്‍കുന്ന പദ്ധതി ആരംഭിച്ചു. അപേക്ഷകള്‍ പരിഗണിച്ച് സഹായധന വിതരണം ആരംഭിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തനിടയില്‍ രണ്ടു തവണ സഹകരണ സംഘം അംഗങ്ങള്‍ക്കുള്ള സമാശ്വാസ നിധി വിതരണം ചെയ്തു. രണ്ടാം തവണ അംഗ സമാശ്വാസ പദ്ധതിയില്‍ നിന്നും 22.33 കോടി രൂപ അനുവദിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള 11,060 അപേക്ഷകര്‍ക്കായാണ് 22,93,50,000 രൂപ അനുവദിച്ചത്. ഗുരുതര രോഗങ്ങള്‍ ബാധിച്ച സഹകരണ സംഘം അംഗങ്ങള്‍ക്കാണ് സമാശ്വാസ നിധിയില്‍ നിന്നും സഹായം നല്‍കുന്നത്. ഇതുവരെയുള്ള അപേക്ഷകള്‍ മുഴുവന്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സമാശ്വാസ നിധിയില്‍ നിന്നും 11,194 പേര്‍ക്ക് 23,94,10,000 കോടി രൂപ അനുവദിച്ചിരുന്നു. അന്നു വരെയുള്ള എല്ലാ അപേക്ഷകളും പരിഗണിച്ചായിരുന്നു തുക അനുവദിച്ചത്.



പാലിയേറ്റീവ് കെയര്‍ / ഓള്‍ഡ് ഏജ് ഹോം


വൃദ്ധ മാതാപിതാക്കൾക്കായി പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍, ഓള്‍ഡ് ഏജ് ഹോം എന്നിവ നിര്‍മ്മിക്കും. തിരുവനന്തപുരത്ത് ഉദ്ഘാടനം കഴിഞ്ഞു. മറ്റിടങ്ങളില്‍ നടപടികള്‍ പൂര്‍ത്തിയായി പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.



 551 ഏക്കറിൽ വിഷരഹിത പച്ചക്കറി

സാധാരണക്കാര്‍ക്ക് വിഷ രഹിത പച്ചക്കറി ലഭ്യമാക്കുന്നതിന്  500 ഏക്കറില്‍ പച്ചക്കറി കൃഷി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. 551.83 ഏക്കര്‍ സ്ഥലത്താണ് സഹകരണ സംഘങ്ങള്‍ പച്ചക്കറി കൃഷി ആരംഭിച്ചത്. ഇവിടെ വിളയുന്ന പച്ചക്കറികള്‍ ന്യായ വിലയ്ക്ക് സഹകരണ സംഘങ്ങള്‍ തന്നെ സംഭരിച്ച് ഗ്രാമീണ ചന്തകള്‍ വഴി കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന അനിയന്ത്രിത കീടനാശിനി തളിച്ച പച്ചക്കറികളുടെ ഉപയോഗം കുറയ്ക്കാന്‍ സഹകരണ മേഖല ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്.


സെമിസ് : ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പിലാക്കിയ മെഡിസെപ്  മാതൃകയില്‍ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. സെമിസ് എന്ന പേരിലെ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ അനിയന്ത്രിതമായ ചികിത്സാ ചെലവ് സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് തരണം ചെയ്യാനാകും.



സമ്പൂര്‍ണ ഇ ഓഫീസ്

സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍ സമ്പൂര്‍ണ ഇ ഓഫീസ് സംവിധാനം പൂര്‍ത്തിയായിട്ടുണ്ട്. ഇതിനു പുറമെ ജില്ലാ ഓഫീസുകളിലെയും കമ്പ്യൂട്ടര്‍ വല്‍ക്കരണ പരിപാടിയും പൂര്‍ത്തിയായി. ഇതോടെ സഹകരണ മേഖലയിലെ എല്ലാ ഓഫീസുകളും ഒരു നെറ്റ് വര്‍ക്കിനു കീഴിലാകുകയും സേവനങ്ങള്‍ അതിവേഗം ലഭ്യമാകുകയും ചെയ്യുന്നു.  
സഹകരണ പരീക്ഷാ ബോര്‍ഡിലും കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയായി. ഇനി മുതല്‍ പരീക്ഷാ നടത്തിപ്പും പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ കഴിയും. പരീക്ഷാ നടത്തിപ്പ് പൂര്‍ണമായും ഓണ്‍ലൈനായി നടത്തുന്നതിനുള്ള സോഫ്റ്റ് വെയറും പ്രവര്‍ത്തന സജ്ജമായി കഴിഞ്ഞു.
പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളില്‍ നടപ്പിലാക്കുന്ന കോമണ്‍ സോഫ്റ്റ് വെയര്‍ സംവിധാനം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടിആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ആര്‍എഫ്പി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.


 സഹകരണ ഓഡിറ്റും കാമിസും

സഹകരണ സംഘങ്ങളുടെ ഓഡിറ്റിംഗില്‍ സമഗ്ര മാറ്റം. പ്രത്യേക ഓഡിറ്റ് സംവിധാനം. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിയ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഓഡിറ്റ് ഡയറക്ടേറ്റ് സ്ഥാപിച്ചു.
 സഹകരണ സംഘങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ലോകത്തെവിടെ നിന്നും ഒറ്റ ക്ലിക്കില്‍ ആര്‍ക്കും അറിയാന്‍ കോ ഓപ്പറേറ്റീവ് ഓഡിറ്റ് മോണിട്ടറിംഗ് സിസ്റ്റം ( സിഎഎംഐഎസ് - കാമിസ് )


തൊഴില്‍ നൈപുണ്യ വികസന കേന്ദ്രം


സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒതുങ്ങി പോകാതെ തൊഴില്‍ നൈപുണ്യ വികസന കേന്ദ്രമാക്കി ഉയര്‍ത്തുന്ന പദ്ധതി എസ്‌കെഡിസി (സെറര) സ്‌കില്‍ ആന്‍ഡ് നോളഡ്ജ് ഡെവലപ്പ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജീവനക്കാരുടെ കാര്യക്ഷമതയും പ്രവര്‍ത്തന മികവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഇടപെടലായി കേപ്പ് മാറി.


സഹകരണ എക്‌സ്‌പോ 2022

സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും പ്രാദേശിക സംഘങ്ങളുടെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും പരിചയപ്പെടുത്തുന്നതിനുമായാണ് എക്‌സ്‌പോ തീരുമാനിച്ചത്. 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തീരുമാനിച്ച സഹകരണ എക്‌സ്‌പോ വന്‍ വിജയമായി. 210 സ്റ്റാളുകളിലായി നടന്ന പ്രദര്‍ശനം ലക്ഷകണക്കിന് ആളുകള്‍ കണ്ടു.
സെമിനാറുകളില്‍ സഹകരണ മേഖലയെ ബാധിക്കുന്ന നിരവധി വിഷയങ്ങളില്‍ ഗൗരവ്വമായ ചര്‍ച്ച നടന്നു. സ്റ്റാളുകളില്‍ രണ്ടരക്കോടിയിലധികം രൂപയുടെ വിപണനം നടന്നു.


സഹകരണ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിംഗും വിപണനവും


സഹകരണ സംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തി ഏകീകൃത ബ്രാന്‍ഡിംഗ് കൊണ്ടു വന്ന് വിപണി ശൃംഖല കെട്ടിപടുക്കുക, ഉപഭോക്താക്കള്‍ക്ക് ഗുണ മേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക, ദേശീയ അന്തര്‍ ദേശീയ വിപണിയില്‍ ചുവടുറപ്പിക്കുക, പ്രധാന സ്ഥലങ്ങളില്‍ ഔട്ട് ലെറ്റുകള്‍ സ്ഥാപിക്കുക. ഗുണനിലവാര പരിശോധനാ ലാബുകള്‍ സ്ഥാപിക്കുക, ഓണ്‍ ലൈന്‍ വിപണി സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടു കൂടി സഹകറണ വകുപ്പ് രൂപം നല്‍കി പദ്ധതിയാണ്  ബ്രാന്‍ഡിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഓഫ് കോ ഓപ്പറേറ്റീവ് പ്രോഡക്ട്‌സ്.
. സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരത്തിന്റെയും മറ്റ് യോഗ്യതകളുടെയും അടിസ്ഥാനത്തില്‍ സഹകരണ സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. രീീുസലൃമഹമ  എന്ന സര്‍ട്ടിഫിക്കേഷന്‍ നല്‍കി തുടങ്ങി.


നാട്ടകത്ത് അക്ഷര മ്യൂസിയം സ്ഥാപിക്കും

കേരള സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘത്തിന്റെ വക ഭൂമിയില്‍ നാട്ടകത്ത് അക്ഷര മ്യൂസിയം സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തി. സംഘത്തിന് നല്‍കി. ബഹു. സഹകരണ മന്ത്രിയുടെ നേതൃത്വത്തില്‍ 18 അംഗ ഉപദേശക സമിതി രൂപീകരിച്ചു. കണ്ടന്റ് കമ്മിറ്റി രൂപീകരിച്ചു. പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഫണ്ടില്‍ നിന്നും അഞ്ച് കോടി രൂപ അനുവദിച്ചു. മൂന്ന് കോടി രൂപ നല്‍കി. പ്രവര്‍ത്തനം പുരോഗമിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്ന ഭാഷകള്‍, ഇപ്പോള്‍ നിലവിലുള്ള ഭാഷകള്‍, അവയുടെ ചരിത്രം, സാംസ്‌കാരിക സ്വാധീനം, മലയാള ഭാഷയുടെ വികാസ പരിണാമങ്ങള്‍, അപൂര്‍വ്വമായ ഗ്രന്ഥങ്ങള്‍, ശബ്ദങ്ങള്‍ എന്നിവ ശേഖരിച്ച് പ്രദര്‍ശനം നടത്തുകയും പഠനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അക്ഷര മ്യൂസിയം സ്ഥാപിക്കുന്നത്. ലോകത്തെ പ്രധാന പഠന പ്രദര്‍ശന കേന്ദ്രമായി ഇതു മാറും.


ആദിവാസി പിന്നോക്ക മേഖലയിലെ ഇടപെടല്‍

അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചും ഗര്‍ഭിണികളായ സ്ത്രീ സ്ത്രീകള്‍ക്ക് ഗൈനക്കോളജസ്റ്റിന്റെ സേവനം ഉറപ്പു വരുത്തിയും വിവിധങ്ങളായ ആരോഗ്യ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. അട്ടപ്പാടിയിലെ പട്ടിക വര്‍ഗ വിഭാഗത്തിന്റെ സംരക്ഷണത്തിനായി പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. സോഷ്യല്‍ ആഡിറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 6924 രോഗികള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ, 3042 ഔട്ട് പേഷ്യന്റ്, 2022 ഇന്‍പേഷ്യന്റ് 1860 വിവിധ പരിശോധനകള്‍ , അഞ്ച് പേര്‍ക്ക് ബൈപ്പാസ് സര്‍ജറി, 46 പേര്‍ക്ക് ആന്‍ജിയോബ്ലാസ്റ്റി, ശിശു രോഗ വിഭാഗത്തില്‍ ഒന്നര കിലോഗ്രാമില്‍ കുറവ് തൂക്കമുള്ള 35 കുട്ടികള്‍ക്ക് തുടര്‍ ചികിത്സ എന്നിവ നല്‍കി. 2021 -2022 സാമ്പത്തിക വര്‍ഷത്തില്‍ 205 ലക്ഷം രൂപ ( ഓഹരി 30 ലക്ഷം + സ്ബ്‌സിഡി 175 ലക്ഷം ) വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗീകരിക്കുകയും ഭരണാനുമതി നല്‍കുകയും ചെയ്തു.


സമഗ്ര നിയമ പരിഷ്‌കരണവും വനിതാ പ്രാതിനിധ്യവും

സഹകരണ രംഗത്തെ അനഭിലഷണീയ പ്രവണതകള്‍ തടയുന്നതിനും പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുന്നതിനുമായി സമഗ്ര നിയമ നിര്‍മ്മാണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. അടിയന്തരമായി നിയമ നിര്‍മ്മാണ നടപടികള്‍ പൂര്‍ത്തിയാക്കും.  വിദ്ഗദ്ധര്‍ അടങ്ങിയ പാനല്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തി കരട് ബില്‍ തയ്യാറാക്കി വരുന്നു.
ക്ഷീര കര്‍ഷക മേഖലയില്‍ സമഗ്രമായ മാറ്റത്തിനും അനഭിലഷണീയ പ്രവണതകള്‍ തടയുന്നതിനും സ്ഥിരമായി ഒരു ഭാരവാഹി തന്നെ സംഘങ്ങളിലും അപ്പെക്‌സ് സംഘങ്ങളിലും തുടരുന്നത് തടയുനന്നതിനായി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തി. ക്ഷീരമേഖലയില്‍ കൂടുതലായുള്ള സ്ത്രീകളെ പരിഗണിക്കാന്‍ വേണ്ടി പ്രാഥമിക സംഘങ്ങളില്‍ അടക്കം ഭാരാവാഹി സ്ഥാനങ്ങളില്‍ വനിതാ പ്രാതിനിധ്യം പുതിയ വ്യവസ്ഥയിലൂടെ ഉറപ്പു വരുത്തി. ഭാരവാഹി സ്ഥാനങ്ങളിലേയ്ക്ക് വരുന്നവര്‍ക്ക് നിര്‍ബന്ധമായും കറവ മൃഗം ഉണ്ടാകണമെന്ന വ്യവസ്ഥയും നിശ്ചിത അളവില്‍ പ്രാദേശിക സംഘത്തില്‍ പാലളക്കണമെന്ന് വ്യവസ്ഥയും ഉള്‍പ്പെടുത്തിയതോടെ ഭാരവാഹികളാകാന്‍ മാത്രമായി എത്തുന്നവരെ തടയാന്‍ കഴിഞ്ഞു.
News Image

സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ, പ്രതിസന്ധികൾ / സഹകാരികൾ പറയുന്നു -2

"സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങൾ, പ്രതിവിധികൾ "
 എന്ന വിഷയത്തെ കുറിച്ചുള്ള കേരളത്തിലെ പ്രമുഖ സഹകാരികളുടെ അഭിപ്രായ കുറിപ്പുകൾ തുടരുന്നു.
മാതൃകാപരമായ നിരവധി വൈവിധ്യവത്കരണ പദ്ധതികളിലൂടെ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ മണ്ണാർക്കാട് റൂറൽ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ സെക്രട്ടറി എം. പുരുഷോത്തമൻ സഹകരണരംഗം ന്യൂസിനോട് സംസാരിക്കുന്നു.

                                 പ്രാഥമീക കാർഷിക വായ്പാ സംഘങ്ങൾ വൈവിധ്യവത്കരണം നടത്തുമ്പോൾ കാർഷിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്.നിയമപരമായും ധാർമികമായും അതാണ് വേണ്ടത്. പക്ഷെ വർത്താനകാലത്ത് കൃഷിയിൽ നിന്നും 'പാക്സുകൾ" അകന്നു പോയിരിക്കയാണ്‌. അത് ആരുടേയും കുറ്റമൊന്നുമല്ല.പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ കൃഷിയുമായി ബന്ധപ്പെടുത്തി
 വൈവിധ്യവത്കരണം നടത്തുന്നതിനായി  ഒരു ശതമാനം പലിശക്ക് രണ്ട് കോടി വരെയുള്ള അഗ്രികൾച്ചർ ഇൻഫ്രാ ഫണ്ട്‌ ലഭ്യമാണ്.
 കൃഷിക്കാരന്റെ ഉത്പന്നം സംഭരിച്ച് അത് വിൽക്കുന്ന പരമ്പരാഗതമായ ചിന്താഗതിയിൽ നിന്നൊക്കെ മാറി മുന്നോട്ട് പോകേണ്ട സാഹചര്യമാണിന്നുള്ളത്. ഓരോ സംഘത്തിന്റെയും സാധ്യതകൾ കണ്ടെത്തി സഹകരണ വകുപ്പോ, നബാർഡോ, കേരള ബാങ്കോ, മറ്റു ഏജൻസികളോ
" നിങ്ങൾ ഈ പ്രൊജക്റ്റ്‌ ചെയ്താൽ നന്നായിരിക്കും " എന്ന് സംഘങ്ങളോട് പറയുകയും അതിനു വേണ്ട ഗൈഡൻസ്
തരികയും ചെയ്യുന്ന ഒരു സാഹചര്യം നിലവിലുണ്ടെങ്കിൽ.ഇവിടെ വൈവിധ്യവത്കരണത്തിന്റെ അത്ഭുതകരമായ വളർച്ച നമുക്ക് കാണാൻ കഴിയും.
എം .പുരുഷോത്തമൻ
 ( മണ്ണാർക്കാട് റൂറൽ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്,  സെക്രട്ടറി )

എന്തു ചെയ്യണം എന്നതിനെ കുറിച്ച് ആരും ഒന്നും പറയുന്നില്ല. "അഗ്രികൾച്ചർ ഇൻഫ്രാ ഫണ്ട്‌ പ്രകാരം വായ്പ ലഭ്യമാണ് നിങ്ങൾക്ക് വേണമെങ്കിൽ പ്രൊജക്റ്റ്‌ തയ്യാറാക്കി  അപേക്ഷിക്കാം" എന്ന് മാത്രമാണ് ആകെ പറയുന്നത്.
 ഞാൻ സെക്രട്ടറി ആയ മണ്ണാർക്കാട് റൂറൽ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിനാണ് എ. ഐ. എഫ് പ്രകാരമുള്ള ആദ്യ വായപയായ 2 കോടി രൂപ കേരളത്തിൽ ആദ്യമായി ലഭിക്കുന്നത്.
"നാട്ടു ചന്ത" ( wash & packed vegitabile )എന്ന ഒരു പദ്ധതിയാണ് ഞങ്ങൾ പ്ലാൻ ചെയ്തത്. ഇതിന്റെ സാങ്കേതിക രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി
 അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഉൾപ്പടെ നിരവധി സ്ഥാപനങ്ങളിൽ പോവുകയുണ്ടായി അവിടെ നിന്നൊന്നും കാര്യമായ പരിഹാരം കിട്ടിയില്ല.
 പദ്ധതി പ്രഖ്യാപിക്കുന്നതോടൊപ്പം തന്നെ വ്യവസായ വകുപ്പൊക്കെ ചെയ്യുന്ന പോലെ പരിശീലന പരിപാടികളും മറ്റും കാര്യങ്ങളും സംഘടിപ്പിക്കേണ്ടത് വൈവിധ്യവത്കരണത്തിന്റെ കാര്യത്തിലും ആവശ്യമാണ്.
 സാമ്പത്തികമായി ഒട്ടേറെ സാധ്യതകൾ ഉണ്ട്‌ പക്ഷെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന കാര്യത്തിലാണ് കൺഫ്യൂഷൻ.ഇപ്പോൾ ഫണ്ടിനു വേണ്ടിയാണ് പ്രൊജക്റ്റ്‌ അന്വേഷിക്കുന്നത്, ശരിക്കും പ്രൊജക്റ്റിനു വേണ്ടിയാണ് ഫണ്ട്‌ അന്വേഷിക്കേണ്ടത്.
നമുക്ക് നൂതനമായt പദ്ധതികളാണ് ആവശ്യം.


News Image

കോപ്പറേറ്റീവ് ഇൻസ്‌പെക്ടേഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ റീജയണൽ ഓഫീസ് ഉദ്ഘാടനം

കേരള സ്റ്റേറ്റ് ഇൻസ്‌പെക്ടേഴ്‌സ് & ഓഡിറ്റേഴ്സ് അസോസിയേഷൻ അംഗങ്ങൾക്ക് താമസ പരിശീലനവും സൗകര്യവും ഒരുക്കുന്നതിനു വേണ്ടി കല്പറ്റ എസ്. പി. ഓഫീസ് പരിസരത്ത് നിർമ്മിച്ച വയനാട് റീജയണൽ ഓഫീസിന്റെ ഉദ്ഘാടനം ബത്തേരി എം. എൽ. എ  ഐ. സി ബാലകൃഷ്ണൻ നിർവ്വഹിച്ചു.സംസ്ഥാന പ്രസിഡന്റ് പി. കെ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യ പ്രഭാഷണം നടത്തി.വിരമിച്ച അംഗങ്ങൾക്ക് യോഗത്തിൽ യാത്രയയപ്പ് നൽകി.
സംസ്ഥാന സെക്രട്ടറി രാജേഷ് കുമാർ സംസ്ഥാന ട്രഷറർ പ്രിയേഷ് സി. പി, സംസ്ഥാന സെക്രട്ടറിമാരായ ജോബി ജോസഫ്, നംഷീദ്.എം.ജില്ലാ സെക്രട്ടറി പ്രോമിസൻ പി. ജെ എന്നിവർ സംസാരിച്ചു
News Image

സഹകരണ മേഖലയിലെ വൈവിധ്യവത്കരണം പ്രശ്നങ്ങളും പ്രതിസന്ധികളും

 സഹകരണ മേഖലയിൽ വൈവിധ്യവത്കരണം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വൈവിധ്യവത്കരണം നടപ്പിലാക്കാതെ സഹകരണ ബാങ്കുകൾക്ക് ഇനി മുന്നോട്ടു പോകാൻ കഴിയില്ല. സഹകരണ മേഖലയിൽ വൈവിധ്യവത്കരണത്തിന് അനന്തമായ സാധ്യതയാണുള്ളത്.ഇങ്ങനെയൊക്കെ ആണെങ്കിലും വൈവിധ്യവത്കരണം നടപ്പിലാക്കുന്നതിന് സഹകരണ സ്ഥാപനങ്ങൾ ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മിക്കവാറും ഇത്തരം പ്രശ്നങ്ങൾ തന്നെയാണ്  വൈവിധ്യവത്കരണ പദ്ധതികൾക്ക്  തടസ്സമായി നിൽക്കുന്നത്.
 നിരവധി വൈവിധ്യവത്ക്കരണ പദ്ധതികൾ നടപ്പിലാക്കി വൻ വിജയം കൈവരിച്ച കേരളത്തിലെ പ്രമുഖ സഹകരണ ബാങ്കുകളിലൊന്നായ "അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ" പ്രസിഡൻറ്  പി.മുകുന്ദൻ സഹകരണരംഗം ന്യൂസിനോട് ഈ വിഷയത്തെ ക്കുറിച്ച് സംസാരിക്കുന്നു....

സഹകരണ മേഖലയിലെ വൈവിധ്യവത്കരണം സഹകരണ ബാങ്കുകളെ സംബന്ധിച്ച് ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും ഗുണകരമായ ഒന്നാണ്. പക്ഷെ  ഇതിനാവശ്യമായ രീതിയിലുള്ള പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കലാണ് പ്രധാന പ്രശ്നം. അത് കൊണ്ട് തന്നെ ഈ കാര്യത്തിൽ ഒരു പാട് ബാങ്കുകൾ ബുദ്ധിമുട്ടുന്നുണ്ട്.
ഒരു പ്രദേശത്തിന്റെ സാധ്യതയും ആവശ്യകതയും മനസ്സിലാക്കി കൊണ്ടുള്ള പ്രൊജക്റ്റുകളാണ് തയ്യാറാക്കേണ്ടത്.  അല്ലാതെ മറ്റൊരിടത്ത് വിജയിച്ച ഒരു പദ്ധതി അനുകരിക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല, പരാജയമായിരിക്കും ഫലം. ഒരിടത്ത് ഒരു പദ്ധതി വിജയിക്കുന്നത് ആ നാടിനെ കൂടി ആശ്രയിച്ചാണ്.
                      പി.മുകുന്ദൻ

പിന്നെ ഒരു പ്രൊജക്റ്റ് സമർപ്പിച്ചാൽ അനുമതി കിട്ടുന്നതിനുള്ള കാലതാമസം ഈ വിഷയത്തിൽ  ബാങ്കുകളെ പിന്തിരിപ്പിക്കുന്ന ഒരു ഘടകമാണ് .  പദ്ധതി ആരംഭിച്ചു കഴിഞ്ഞാൽ  ജീവനക്കാരെ നിയമിക്കുന്നതിനുള്ള അനുമതിക്കും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
ഒരേ പോലുള്ള പദ്ധതികൾ ഒന്നിൽ കൂടുതൽ സ്ഥാപനങ്ങൾ നടപ്പിലാക്കുമ്പോൾ ഇത് ഒരു മത്സരാധിഷ്ഠിത പരിപാടിയായി  മാറും. ഉത്‌പ്പന്നത്തിന്റെ മാർക്കറ്റിങ്ങിനെ ബാധിക്കും. ഇത് നഷ്ടത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകും.
ഉദാഹരണമായി പറഞ്ഞാൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങൾ വെളിച്ചണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. നബാർഡ് പോലും ഇപ്പോ വെളിച്ചണ്ണ യൂണിറ്റുകളുടെ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നില്ല. നാളികേരം കൊണ്ട് വെളിച്ചെണ്ണ മാത്രമല്ല വേറെയും ഒട്ടനവധി ഉത്പ്പന്നങ്ങൾ ഉണ്ടാക്കാം. വെർജിൻ കോക്കനട്ട് ഓയിൽ ഉണ്ടാക്കാം,
തേങ്ങാ പാല് ഉണ്ടാക്കാം. പിണ്ണാക്ക്, കാലിത്തീറ്റ, ബിസ്കറ്റുകൾ,വിനാഗിരി എന്നിവയെല്ലാം ഉണ്ടാക്കാവുന്നതാണ്. തേങ്ങാ വെള്ളം എങ്ങനെ സോഫ്റ്റ്‌ ഡ്രിങ്ക് ആക്കി മാറ്റാം എന്നുള്ള കാര്യങ്ങളും ആലോചിക്കാവുന്നതാണ്. നാളികേരം ഉദാഹരണമായി പറഞ്ഞതാണ്. ചക്ക കൂടുതൽ ലഭ്യമാകുന്ന സ്ഥലത്ത് ചക്കയെ കേന്ദ്രീകരിച്ചാണ് പ്രോജക്റ്റുകൾ തയ്യാറാക്കേണ്ടത്.
ഒരു ഉത്പ്പന്നം കൊണ്ട് തന്നെ വിവിധ തരത്തിലുള്ള വൈവിധ്യവത്കരണത്തിലേക്ക് പോകാൻ നമുക്ക് സാധിക്കും.
ആ രീതിയിലുള്ള ശാസ്ത്രീമായ ആസൂത്രണം  ആവശ്യമാണ്. അതിനു വേണ്ട നിർദ്ദേശങ്ങൾ,സഹായങ്ങൾ, പരിശീലനങ്ങൾ  എന്നിവയ്ക്കൊക്കെയുള്ള സംവിധാനം ഉണ്ടായാൽ ഒട്ടേറെ ലാഭകരമായ സംരംഭങ്ങൾ ഇവിടെ യാഥാർഥ്യമാകും. ഇനിയുള്ള കാലം വൈവിധ്യവത്കരണത്തിന്റേത് കൂടിയാണ്. സഹകരണ മേഖലക്കുള്ള വിശ്വാസ്യത മറ്റൊരു മേഖലക്കുമില്ല എന്ന് നമ്മൾ മറന്നു കൂടാ. സഹകരണ ബാങ്കുകൾ അതിനായി മുന്നോട്ടു വരേണ്ടത് അത്യാവശ്യമാണ്. സഹകരണ മേഖലയുടെ നിലനില്പിനും  ഇന്ന് എത്തി നിൽക്കുന്ന വളർച്ചയുടെ തുടർച്ചക്കും അത് അത്യാവശ്യമാണ്.

( അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്  പി.മുകുന്ദൻ )

News Image

സഹകരണ ബാങ്കുകളിലെ ജപ്തി ഫീസ് ശതമാന കണക്കിൽ വർധിപ്പിക്കുന്നത് പിൻവലിക്കും

സഹകരണ ബാങ്ക് വായ്പകളിലെ ജപ്തി നടപടികൾക്കുള്ള ഫീസ് ശതമാനക്കണക്കിൽ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും പ്രതിഷേധത്തെ തുടർന്ന് സഹകരണ വകുപ്പ് പിന്മാറിയേക്കും. വായ്പക്കാർക്കും സംഘങ്ങൾക്കും ഒരു പോലെ അധിക ബാധ്യതയകുന്ന തീരുമാനത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ശതമാനക്കണക്കിൽ ഫീസ് ഈടാക്കുന്നതിന് പകരം നിലവിലെ ഫീസ് നിരക്ക് നിലനിർത്താനാണ് ആലോചന. ഫീസ് വർദ്ധന സംമ്പന്ധിച്ച് ഉദ്യോഗസ്ഥർ തയ്യാറാക്കിയ കരടു നിർദേശമാണ് പുറത്തുവിട്ടതെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഇക്കാര്യം സഹകരണ സംഘങ്ങളുമായി ചർച്ച ചെയ്ത ശേഷമേ തുടർ നടപടി സ്വീകരിക്കു എന്നും മന്ത്രി പറഞ്ഞു. ജപ്തി നടപടികൾക്കുള്ള ആർബിട്രേഷൻ ഫീസ്, വായ്പ കുടിശികയുടെ 7.5 ശതമാനമാക്കി ഉയത്തിയതിൽ മന്ത്രി ഉൾപ്പെടെ സഹകരണ രജിസ്ട്രാറെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. തിരിച്ചടവിന് നിവൃത്തിയില്ലാതെ വായ്പ കുടിശിക വരുന്നവരിൽ നിന്നും ആർബിട്രേഷൻ ഫീസ് ഇനത്തിൽ വൻ തുക ഈടാക്കുന്നത് അനീതിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കരടു നിർദേശം രജിസ്ട്രാറുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച് അഭിപ്രായങ്ങൾ ക്രോഡീകരിച്ച ശേഷമേ അന്തിമവിജ്ഞാപനം ഇറക്കൂവെന്ന് വകുപ്പ് അധികൃതർ പറഞ്ഞു. ആർബിട്രേഷൻ ഫീസ് ശതമാനക്കണക്കിൽ നിന്ന് ഒഴിവാക്കി 5000 രൂപയ്ക്കും 10000 രൂപയ്ക്കും ഇടയിലാക്കുന്ന വിധത്തിലായിരിക്കും അന്തിമ വിജ്ഞാപനമിറക്കുക. നിലവിൽ എത്ര തുകയുടെ വായ്പ കുടിശിക ആയാലും നിയമനടപടികൾക്കായി പരമാവധി 5000 രൂപയാണ് സംഘങ്ങൾ ഫീസ് ഈടക്കുന്നത്. എന്നാൽ ഒരു ലക്ഷം രൂപ വരെയുള്ളതിന് 5000 രൂപയും അതിന് മുകളിൽ വരുന്ന തുകയ്ക്ക് ആകെ തുകയുടെ 7.5 ശതമാനവും ഫീസ് അടയ്ക്കണമെന്നാണ് പുതിയ കരട് വിജ്ഞാപനത്തിൽ പറയുന്നത്. ഇതനുസരിച്ച് 10 ലക്ഷം രൂപ കുടിശിക ഉണ്ടെങ്കിൽ ജപ്തി നടപടി തുടങ്ങാൻ 75,000 രൂപ ട്രഷറിയിൽ അടയ്ക്കണം. ഇതു പിന്നീട് വായ്പക്കാരൻ സംഘത്തിന് തിരിച്ചു കൊടുക്കുകയും വേണം. ഇതിനെതിരെയാണ് പ്രതിഷേധമുയർന്നത്. 

News Image

പ്രൊജക്റ്റുകളുടെ ഭാഗമായി സഹകരണ ബാങ്കുകൾ സന്ദർശിച്ചു

ടീം കോ-ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ നിലവിൽ ഉള്ളതും ,നടപ്പിലാക്കി കൊണ്ടിരിക്കുന്നതുമായ പ്രൊജക്റ്റുകൾ സംബന്ധമായ ചർച്ചകൾക്കായി വിവിധ സഹകരണ ബാങ്കുകൾ സന്ദർശിച്ചു. മന്ദരത്തൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( കോഴിക്കോട് ) മുതലമട സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( പാലക്കാട് ) പുതുക്കാട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( തൃശൂർ ) കല്ലടിക്കോട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ( പാലക്കാട് ) ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി,കോ -ഓർഡിനേറ്റർ ആര്യഎന്നിവർ  ചർച്ചകൾക്ക് നേതൃത്വം വഹിച്ചു .മന്ദരത്തൂർ ബാങ്ക് പ്രസിഡൻറ് പ്രസിഡൻറ് ദിവാകരൻ മാഷ് ,സെക്രട്ടറി വത്സകുമാർ ,ബോർഡ് മെമ്പർ ,മുതലമട ബാങ്ക് സെക്രട്ടറി സുജീഷ് ,പുതുക്കാട് ബാങ്ക് പ്രസിഡൻറ് പ്രഭാകരൻ സെക്രട്ടറി അനിത ,മുൻ സെക്രട്ടറി നാരായണൻ പുതുക്കാട് പഞ്ചായത്ത് പ്രസിഡൻറ് ബാബുരാജ് ,കല്ലടിക്കോട് സെക്രട്ടറി ബിനോയ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
മുതലമട സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്

പുതുക്കാട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്

കല്ലടിക്കോട് സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്






News Image

കാട്ടൂർ സഹകരണബാങ്ക് : കപ്പ വിളവെടുപ്പ്

തൃശൂർ: കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിനു കീഴിൽ സുഭിക്ഷ കേരളം  പദ്ധതി പ്രകാരം ബാങ്കിന്റെ ഒരു 
ഏക്രയോളം  സ്ഥലത്ത്  നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ്‌  ജോമോൻ വലിയവീട്ടിൽ നിർവഹിച്ചു. ബാങ്കിനു കീഴിൽ വിവിധ കൃഷി ഇനങ്ങൾ  സ്വന്തം സ്ഥലത്തും  മറ്റിതര  തരിശുഭൂമികളിലും  കൃഷി ചെയ്യുവാൻ ബാങ്ക് മുൻകൈ എടുക്കുമെന്ന്  പ്രസിഡന്റ് പറഞ്ഞു. ഭരണസമിതി അംഗം. ജൂലിയസ് ആന്റണി, സെക്രട്ടറി ടി. വി.  വിജയകുമാർ, ബ്രാഞ്ച് മാനേജർ  കെ. കെ. രാജേഷ്. ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു.
News Image

കർഷക കടാശ്വാസ കമ്മീഷൻ ഇളവ് : അപേക്ഷിക്കാൻ രണ്ട് വർഷം കൂടി നീട്ടി

കർഷകർ സഹകരണ ബാങ്കുകളിൽ നിന്നും എടുത്ത വായ്പകൾക്ക് സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മുഖേനെ ഇളവിനായി അപേക്ഷിക്കാനുള്ള
  കാലാവധി  രണ്ടു വർഷത്തേക്ക് കൂടി നീട്ടി.പഴയ അപേക്ഷകൾ തീർപ്പാക്കാനുണ്ടെന്ന കാരണം പറഞ്ഞു പുതിയത് സ്വീകരികാത്തതിനാൽ ആയിരക്കണക്കിന് കർഷകർക്ക് കടാശ്വാസത്തിന് അപേക്ഷ നൽകാൻ കഴിഞ്ഞിരുന്നില്ല. തുടർച്ചയായി രണ്ടു വർഷങ്ങളിലെ മഹാ പ്രളയം. കോവിഡ് എന്നിവ മൂലം കടക്കെണിയിലായിരുന്നവരായിരുന്നു ഇവർ. വായ്പകളിൽ പരമാവധി 2 ലക്ഷം രൂപ വരെ കടാശ്വാസം അനുവദിക്കാൻ കമ്മീഷന് അനുമതിയുണ്ട്. ഈ തുക കൃഷിക്കാരനു വേണ്ടി ബാങ്കുകൾക്ക് സർക്കാർ നൽകും. കമ്മീഷനിൽ അപേക്ഷ നൽകുന്ന കർഷകരെയും ബന്ധപ്പെട്ട ബാങ്ക് അധികൃതരെയും വിളിച്ചു ഹിയറിങ്ങ് നടത്തിയാണ് തീർപ്പുവരുത്തുക.
News Image

ആധാരം രജിസ്‌ട്രേഷൻ : ഓൺലൈൻ വഴി തുടക്കം

ആധാരം രജിസ്റ്റർ ചെയ്യുന്ന നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായി ആധാരങ്ങൾ ഇനി ഫോം രൂപത്തിൽ ഓൺലൈൻ വഴി തയ്യാറാക്കുന്നതിനുള്ള സൗകര്യം രജിസ്‌ട്രേഷൻ വകുപ്പ്  തുടങ്ങിക്കഴിഞ്ഞു.പുതിയ രീതിയിലെ ഭൂമി കൈമാറ്റ രജിസ്‌ട്രേഷൻ തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാർ ഓഫീസിനു കീഴിലുള്ള വില്ലേജുകളിലെ കുടംബാംഗങ്ങളുടെ ഭൂമി കൈമാറ്റ രജിസ്‌ട്രേഷൻ ഫോം രൂപത്തിൽ ആയിക്കഴിഞ്ഞു.ഉടൻ തന്നെ ഈ രീതി സംസ്ഥാനത്തെ എല്ലാ സബ്‌രജിസ്ട്രാർ ഓഫീസുകളിലും നടപ്പാകും .ഭൂമി കൈമാറ്റം ചെയ്യുന്നവരുടെ ഫോട്ടോയും വിരലടയാളവും ഇലക്ട്രോണിക് സംവിധാനത്തിലൂടെയായിരിക്കും രേഖപ്പെടുത്തുന്നത്. എന്നാൽ സബ് രജിസ്ട്രാർ ഓഫീസിലെ മഷി പുരട്ടി വിരൽ പതിപ്പിക്കുന്ന നിലവിലെ രീതി തുടരും .


കാക്കൂർ സഹകരണ ബാങ്കിന്റെ ഡോക്യുമെന്ററി ചിത്രം ശ്രദ്ധേയമാകുന്നു

കാക്കൂർ സർവീസ് സഹകരണ ബാങ്കിനെ കുറിച്ചുള്ള ഡോക്യൂമെന്ററി പുറത്തിറങ്ങി.പ്രവർത്തനത്തിന്റെ 100 വർഷം പൂർത്തീകരിച്ച  ഈ വേളയിലാണ് "കാക്കൂരിന്റെ സഹകരണ ഗാഥ" എന്ന പേരിലുള്ള 38 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി പുറത്തിറങ്ങിയത്.   
എറണാകുളം ജില്ലയുടെ അതിർത്തി പ്രദേശമായ കൂത്താട്ടുകുളത്തിനടുത്താണ് കാക്കൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. ബാങ്കിന്റെ ചരിത്രവും,വർത്തമാനവും കോർത്തിണക്കി ചിത്രീകരിച്ചിരിക്കുന്ന ഡോക്യൂമെന്ററിയിൽ മുൻ കാല പ്രവർത്തകർ തങ്ങളുടെ അനുഭവങ്ങൾ പങ്കു വെക്കുന്നുണ്ട്. കൂടാതെ ബാങ്ക് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന വിവിധങ്ങളായ പദ്ധതികളും ,പ്രവർത്തനങ്ങളും വിശദമായി  ചിത്രീകരിച്ചിട്ടുണ്ട്.ബാങ്കിന്റെ ചരിത്രം പറയുമ്പോൾ അത്  കാക്കൂർ എന്ന നാടിൻറെ കൂടി ചരിത്രമായി ഡോക്യൂമെന്ററിയിലൂടെ ഇതൾവിരിയുന്നു. സഹകരണ മേഖലയിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ടീം കോ -ഓപ്പറേറ്റീവ് ആണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത് . kakkoor scb Media എന്ന യുട്യൂബ്  ചാനലിലൂടെയാണ് ഡോക്യുമെന്ററി റിലീസ് ചെയ്തിരിക്കുന്നത്.