രാജ്യവ്യാപകമായി സ്വകാര്യ ആശുപത്രികളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന
ധനമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രാജ്യവ്യാപകമായി സ്വകാര്യ ആശുപത്രികളിൽ പരിശോധന ആരംഭിച്ചു.കോവിഡ് ചികിത്സക്ക് വൻ തുക ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഈ നടപടി.
കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയാൽ കനത്ത പിഴ ചുമത്താനുമാണ് തീരുമാനം. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധനിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു . ചില സ്വകാര്യ ആശുപത്രികളുടെ കള്ളപ്പണമിടപാടുകളിൽ വൻവർധനയുണ്ടായതായി ധനമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരു
പണമായി വൻതുക രോഗികളിൽനിന്ന് ഈടാക്കുയും കുറഞ്ഞതുകയുടെ ബില്ല് നൽകുകയും ചെയ്യുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
ചികിത്സയുടെ ഭാഗമായി വാങ്ങിയ പണത്തിന്റെ കണക്കുകളും അവ നിക്ഷേപിച്ച ബാങ്കുകളുടെ വിവരങ്ങളും സൂക്ഷിക്കണമെന്ന് ആദായനികുതി വകുപ്പ് നിർദേശംനൽകിയിട്ടുണ്ട്. ബില്ല് നൽകുമ്പോൾ പണമായി അടയ്ക്കണമെന്നാണ് ആശുപത്രികൾ ആവശ്യപ്പെടുന്നതെന്ന് പരാതികൾലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.
ആദായ നികുതി നിയമപ്രകാരം പണമായി രണ്ടുലക്ഷം രൂപവരെയാണ് സ്വീകരിക്കാൻ അനുമതിയുള്ളത്. കോവിഡ് ചികിത്സയ്ക്കാണെങ്കിൽ രണ്ടുലക്ഷം രൂപയിലധികം പണമായി സ്വീകരിക്കാൻ പ്രത്യക്ഷ നികുതി ബോർഡ് ആശുപത്രികൾക്ക് അനുമതി നൽകിയിരുന്നു. മെയ് 31വരെയാണ് ഇത്തരം ഇളവുകൾ അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ പണമടയ്ക്കുന്നവരുമായി രോഗിക്കുള്ള ബന്ധവും അവരുടെ പാൻ, ആധാർ വിവരങ്ങളും സൂക്ഷിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment