ജൂനിയർ കോ -ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റ് : പുതിയ ഭേദഗതി ഉൾപ്പെടുത്തി
ദീര്‍ഘനാളത്തെ തീവ്ര പരിശീലനത്തിന് ശേഷമാണ് ഓരോരുത്തരും പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷകള്‍ പാസായി റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കുന്നതും നിയമനം നേടുന്നതും. സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിന്റെ അവസാന പടിയാണ് ഈ റാങ്ക് ലിസ്റ്റുകള്‍. ഇതില്‍ നിയമന സാദ്ധ്യതയുള്ള സ്ഥാനങ്ങളിലേയ്ക്ക് എത്തുമ്പോഴാണ് ഓരോരുത്തരുടെയും പ്രതീക്ഷകള്‍ പൂവണിയുന്നത്. എന്നാല്‍ നിയമന സാദ്ധ്യതയില്‍ ഉള്‍പ്പെട്ടിട്ടും സാങ്കേതികത്വങ്ങള്‍ കൊണ്ട് നിയമനം നടക്കാതെ പോകുമ്പോഴുണ്ടാകുന്ന നഷ്ടബോധവും നിരാശയും പറഞ്ഞറിയിക്കാന്‍ കഴിയില്ല.
ജൂനിയര്‍ കോ ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന ശേഷം ഇത്തരം ഒരു ആശങ്ക പടര്‍ന്നിരുന്നു. 2018 ല്‍ 237 -ാം കാറ്റഗറി നമ്പരായി പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന ശേഷമായിരുന്നു യോഗ്യതയായി ഉള്‍പ്പെടുത്തിയ ബിരുദങ്ങളുടെ കൂട്ടത്തില്‍ ബി ടെക്, ബിബിഎ, ബിഎഎല്‍ എന്നിവ കൂടി ഉള്‍പ്പെടുത്തിയത്. ആയിര കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യപ്രകാരമായിരുന്നു ഈ നടപടി.
ഇതുള്‍പ്പെടുത്തിയ ഭേദഗതി കേരള കോ ഓപ്പറേറ്റീവ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂളില്‍ ഉള്‍പ്പെടുത്തിയതോടെ 237/2018 വിജ്ഞാപന പ്രകാരമുള്ള റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങളില്‍ അനിശ്ചിതത്വമുണ്ടായി. ഇത് ഉദ്യോഗാര്‍ത്ഥികളെ മുഴുവന്‍ ആശങ്കയിലാഴ്ത്തി.
ഇന്നലെ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കക്ക് വിരാമമായി.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment