കാർഷിക മേഖലയിൽ സംരഭം തുടങ്ങുന്നവർക്ക് 10 ലക്ഷം രൂപ സർക്കാർ നൽകും
കാര്‍ഷികോത്പന്ന മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാറാക്കാൻ താൽപ്പര്യമുണ്ടെങ്കിൽ 10 ലക്ഷം രൂപ വരെ സര്‍ക്കാര്‍ ധനസഹായം നൽകും. "ഒരു ജില്ല ഒരു ഉത്പന്നം"പദ്ധതിയ്ക്ക് കീഴിലാണ് ഈ ധനസഹായം. വ്യവസായ വകുപ്പ് ആണ് സഹായം നൽകുന്നത്.സംസ്ഥാനത്ത് മൊത്തം 108 യൂണിറ്റുകൾ ആണ് ലക്ഷ്യമിടുന്നത്.പദ്ധതിക്ക് കീഴിൽ 10 ലക്ഷം രൂപ വരെ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നത്. സംസ്ഥാനത്ത് കൂടുതൽ ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുകയാണ് ലക്ഷ്യം.കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയുണ്ട്. ഇത്തരത്തിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് പദ്ധതി ചെലവിൻെറ 35 ശതമാനം വരെയാണ് സർക്കാർ ധനസഹായം നൽകുക. ഒരു യൂണിറ്റിന് പരമാവധി പത്തു ലക്ഷം രൂപ വരെ സഹായം ലഭിക്കും. സംസ്ഥാനത്ത് കൂടുതൽ ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുകയാണ് ലക്ഷ്യം.കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയുണ്ട്. ഇത്തരത്തിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് പദ്ധതി ചെലവിൻെറ 35 ശതമാനം വരെയാണ് സർക്കാർ ധനസഹായം നൽകുക. ഒരു യൂണിറ്റിന് പരമാവധി പത്തു ലക്ഷം രൂപ വരെ സഹായം ലഭിക്കും.പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനു പുറമെ നിലവിൽ ഇത്തരം വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഇതിൻെറ പ്രയോജനം ലഭിക്കും.വ്യവസായ യൂണിറ്റുകൾക്ക് ആവശ്യമായ കാർഷികോത്പന്നങ്ങൾ ഉത്പാദിപ്പിക്കാനും മികച്ച വില ലഭിക്കാനും കർഷകർക്കും അവസരം ലഭിക്കും.ഒരു യൂണിറ്റ് ആരംഭിക്കാൻ പത്തു മുതൽ 25 ലക്ഷം വരെ രൂപ വരെ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഓരോ ജില്ലയിലും പദ്ധതി നടപ്പാക്കുന്നതിനുള്ള ഉത്പന്നങ്ങൾ വ്യവസായ വകുപ്പ് തരംതിരിച്ചിട്ടുണ്ട്. ഇതിന് അനുസരിച്ചുള്ള ഉത്പന്നങ്ങൾ വികസിപ്പിച്ചാലാണ് ധനസഹായം ലഭിക്കുക.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment