സഹകരണരംഗത്തെ കാര്‍ഷിക വിപ്ലവം
കർഷകർക്കൊപ്പം നിന്ന് വളർന്നുവന്ന സഹകരണ പ്രസ്ഥാനത്തിന് ഒരുപാട് കാർഷിക മുന്നേറ്റങ്ങളുടെ ചരിത്രം പറയാനുണ്ട്. കർഷകക്ഷേമ പ്രവർത്തനങ്ങൾ മുതൽ നൂതന കാർഷിക പദ്ധതികൾ വരെ സഹകരണ പ്രസ്ഥാനം ഇന്ന് നടപ്പാക്കുന്നുണ്ട്. ഓരോ പ്രദേശത്തേയും സാധ്യതകൾ മനസിലാക്കി ആവിഷ്കരിക്കുന്ന കാർഷിക പദ്ധതികളിലൂടെ കർഷകനെയും നാടിനേയും മുന്നോട്ടു നയിക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. ഇത്തരത്തിൽ കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന ബാങ്കുകളുടെ പ്രവർത്തനങ്ങൾ സഹകരണരംഗം ന്യൂസ് പങ്കുവക്കുന്നു
കൃഷിയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുമായി പറവൂര്‍-വടക്കേക്കര സഹകരണ ബാങ്ക്

തുടക്കം മുതൽ കർഷകനും കൃഷിക്കും ഒപ്പമാണ് പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക്. കർഷകർക്ക് സഹായം നൽകുന്നതോടൊപ്പം കൃഷി നടത്താനുംബാങ്ക് മുന്നിട്ടിറങ്ങി. ബാങ്കിന്റെ കാർഷിക പദ്ധതികൾ നാടിന് ഗുണകരമായതോടെ യുവതലമുറയെ കൃഷിയിലേക്ക് ആകർഷിച്ച് വിജയം ചരിത്രമാക്കുകയാണ് ബാങ്ക്.
വടക്കൻ പറവൂരിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി അധികം കണ്ടുപരിചയിക്കാത്ത കൃഷികളിലാണ് ബാങ്ക് കൈവച്ചത്. പൊക്കാളികൃഷി, കര നെൽകൃഷി, ഓര് വെള്ളം കയറ്റിയുള്ള മത്സ്യ കൃഷി, ഡയറി ഫാമും ഉപ ഉത്പന്നങ്ങളുടെ വിപണനവും എല്ലാം നാട്ടിൽ കൃഷിയും സംരഭകത്വവും വളർത്തി. വിത്തു മുതൽ വിപണി വരെ ഓരോ ഘട്ടത്തിലും പങ്കാളികളാവുന്നവരുടെ വലിയൊരു കാർഷിക കൂട്ടായ്മ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞതിലും ബാങ്ക് അഭിമാനിക്കുകയാണ്.
പൊക്കാളി കൃഷിയിലൂടെ ശ്രദ്ധ നേടിയ ബാങ്കിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ എക്സിബിഷനുകളിലും കാർഷിക ഉത്സവങ്ങളിലും താരമാണിന്ന്.
കാർഷിക ലോൺ, കർഷകർക്കുവേണ്ട വിത്ത്, തൈകൾ, വളം, പണിയായുധങ്ങൾ, ക്ഷീരകർഷകർക്ക് കറവ ഉപകരണങ്ങൾ തുങ്ങിയവ കുറഞ്ഞ നിരക്കിലും സൗജന്യമായും നൽകിയാണ് ബാങ്ക് തുടക്കകാലത്ത് കർഷകർക്ക് കൈതാങ്ങായത്. ഇന്ന് കർഷകർക്ക് സഹായം നൽകുന്നതോടൊപ്പം മൂന്നര വർഷത്തോളമായി പൊക്കാളി, കരനെൽകൃഷിയും ബാങ്ക് നേരിട്ട് നടത്തുന്നു. പൂയപ്പിള്ളി 60 കെട്ട് പാടത്ത് ആറ് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ബാങ്കിന്റെ നേതൃത്വത്തിൽ വർഷം തോറും നെൽ കൃഷി നടത്തുന്നത്. നിലം ഒരുക്കുന്നതു മുതൽ കൊയ്ത്ത് വരെ തൊഴിലാളികളെ വച്ചാണ് ചെയ്യുന്നത്. ബാങ്കിന്റെ ഹരിത കർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ അറുപതോളം തൊഴിലാളികളും ഇതിൽ പങ്കാളികളാകുന്നു.
ബാങ്ക് കൃഷി ചെയ്ത നെല്ലും കർഷകരിൽ നിന്നും വില കൊടുത്തു വാങ്ങുന്ന നെല്ലും മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റിയാണ് വിപണിയിലെത്തിക്കുന്നത്. ഫാർമേസ് എന്ന ബ്രാൻഡിൽ ബാങ്കിന്റെ കോപ് മാർട് വിപണനകേന്ദ്രത്തിലൂടെ ലഭ്യമാക്കുന്ന പൊക്കാളി അരിയും ഉപ ഉത്പന്നങ്ങളായ അവൽ, പുട്ടുപൊടി എന്നിവയും ഇതിനകം വിപണി പിടിച്ചടക്കിക്കഴിഞ്ഞു . ഇവ കൂടാതെ കർഷകരിൽ നിന്നും ശേഖരിക്കുന്ന കുടംപുളി, വാളൻപുളി, ചിപ്സ്, അച്ചാറുകൾ, കൂവപ്പൊടി എന്നിവയ്ക്കും ബാങ്ക് വിപണിയൊരുക്കുന്നു. എക്സിബിഷനുകളിലും ജൈവ കാർഷിക ഉത്സവങ്ങളിലും ഫാർമേസ് ഉത്പ്പന്നങ്ങൾക്ക് വൻ ഡിമാൻറാണ്.

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പച്ചക്കറി കർഷകരുടെ അറുപതോളം ഗ്രുപ്പുകളുണ്ടാക്കി കൃഷി വ്യാപിപ്പിക്കാൻ കഴിഞ്ഞത് വടക്കേക്കര ബാങ്കിന്റെ കാർഷിക വികസന പ്രവത്തനങ്ങളിലെ നാഴികകല്ലാണ്. 6 -7 പേരടങ്ങിയ ഗ്രുപ്പുകൾക്ക് ഇങ്ങനെ വരുമാനം കണ്ടെത്താനാക്കുന്നത് ബാങ്കിന്റെ വിജയമാണ്.
പീച്ചി, വഴുതന, വെണ്ട, കുമ്പളം, തക്കാളി, വെള്ളരി, ചേന, ചേമ്പ് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ബാങ്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന കാർഷിക സേവനകേന്ദ്രവും ഹൈ ടെക് നഴ്സറിയുമായ അഗ്രി ഹബ് കർഷകരുടെ ആവശ്യങ്ങൾ അറിഞ്ഞു നിറവേറ്റുന്നു. കർഷകർക്ക് വേണ്ട വിത്ത്, വളം, പണിയായുധങ്ങൾ, പോളി ഹൌസിലൂടെ ഉത്പാദിപ്പിച്ച തൈകൾ, മണ്ണുത്തിയിൽ നിന്നും എത്തിക്കുന്ന ഗുണമേന്മയുള്ള തൈകൾ എന്നിവ അഗ്രി ഹബ്ബിലൂടെ ലഭ്യമാക്കിവരുന്നുണ്ട്. ആവശ്യത്തിന് തൊഴിലാളികളെ നൽകിയും കോപ് മാർട്ടിലൂടെ ഉത്പ്പന്നങ്ങളുടെ വിപണി ഒരുക്കിയും ബാങ്ക് കർഷകർക്ക് താങ്ങാകുന്നു.
പ്രദേശത്തെ മൽസ്യ കൃഷിയുടെ സാധ്യത മനസ്സിലാക്കി പ്രോത്സാഹിപ്പിച്ചപ്പോൾ ഒരു കൂട്ടം കർഷകർക്ക് പുതിയൊരു വരുമാന മാർഗം കൂടിയായി. മൂന്നു ഗ്രുപ്പുകൾ ഇത്തരത്തിൽ ഓര് വെള്ളം കയറ്റിയുള്ള മത്സ്യകൃഷി ചെയ്തു വിജയം കണ്ടെത്തി. തിലോപ്പിയ മീനാണ് പ്രധാനമായും കൃഷി ചെയ്തത്. കൃഷിക്ക് അനുയോജ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് ലോൺ, മത്സ്യ കുഞ്ഞുങ്ങൾ, തീറ്റ എന്നിവ നൽകിയും ബാങ്ക് സഹായമൊരുക്കുന്നു.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബാങ്ക് ആരംഭിച്ച കളരിക്കൽ ഡയറി ഫാം യുവ കർഷകർക്ക് മാതൃകയാണ്. ചിറ്റാട്ടുകര-പൂയപ്പിള്ളി പ്രദേശത്തെ യുവാക്കളുടെ സ്വാശ്രയ സംഘമാണ് കളരിക്കൽ ഡയറി ഫാം നടത്തുന്നത്. പദ്ധതിക്കുവേണ്ട സാമ്പത്തിക സഹായം നൽകിയും ഉൽപ്പന്നങ്ങളുടെ വിപണി ഒരുക്കിയും ബാങ്ക് ഒപ്പം നിൽക്കുന്നു. കൂടാതെ ഓരോ വീട്ടിലും ഓരോ കോഴിക്കൂട് എന്ന ആശയം പ്രചരിപ്പിച്ചു കൊണ്ട് മുട്ടക്കോഴി വളർത്തുന്നതിന് പ്രോത്സാഹനമായി മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു.

കോവിഡ് കാലത്ത് ഓണത്തോടനുബന്ധിച് ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ പൂക്കൃഷി അതിജീവനത്തിന്റെ വേറിട്ട മുഖമായി മാറി. തളർച്ചയിലും പിന്നോട്ട് പോകാതെ പുതിയ സാധ്യത കണ്ടെത്തി കർഷകരെയും കൃഷിയെയും ചേർത്ത് പിടിച്ച് വിജയം കൊയ്യാനായത് മറ്റൊരു നേട്ടം. 'സുസ്മിതം ' എന്ന പേരിൽ നടത്തിയ ചെണ്ടുമല്ലി കൃഷി നൽകിയ വിജയം കർഷകർക്ക് വലിയ പിന്തുണയും ആത്മവിശ്വാസവുമാണ് നൽകിയത്. 80 ഗ്രോ ബാഗുകളിലായി ബാങ്കിന്റെ പാർക്കിംഗ് ഗ്രൗണ്ടിലും മറ്റ് സ്ഥലങ്ങൾ കണ്ടെത്തി കർഷക ഗ്രുപ്പുകളും കൃഷി നടത്തിയതും വിജയകരമായി.
കൂട്ടായ പ്രവർത്തനങ്ങളിലൂടെ കാർഷിക മേഖലയ്ക്ക് കരുത്താവാൻ പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് മുന്നോട്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment