ടീം കോ -ഓപ്പറേറ്റീവ് : വിവിധ സഹകരണ ബാങ്കുകൾ സന്ദർശിച്ചു
പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരിയുടെ നേതൃത്വത്തിൽ ടീം കോ
-ഓപ്പറേറ്റീവ് പ്രതിനിധികൾ കരയാമ്പറമ്പ് സഹകരണ ബാങ്ക് ( എറണാകുളം )
,കണ്ണപുരം ക്ലേ പോർട്ട് സഹകരണ ബാങ്ക് ( കണ്ണൂർ ) ഒഞ്ചിയം സഹകരണ ബാങ്ക് (
കോഴിക്കോട് )

കൈപ്പമംഗലം സഹകരണ ബാങ്ക് ( തൃശൂർ ) ആലങ്ങാട് സഹകരണ ബാങ്ക് (
എറണാകുളം ) എന്നീ ബാങ്കുകളിലെത്തി നിലവിൽ നടന്നുകൊണ്ടിരിക്കുന്നതും
നടപ്പിലാക്കാൻ പോകുന്നതുമായ പദ്ധതികളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി.

മധു ചെമ്പേരിക്കൊപ്പം കോ -ഓർഡിനേറ്റർമാരായ അർച്ചന രാമകൃഷ്ണൻ ,ആദർശ് വി
.എസ് ,ശ്യാം എന്നിവരും ഉണ്ടായിരുന്നു.
കരയാമ്പറമ്പ് ബാങ്ക് സെക്രട്ടറി നിഖിൽ ,


ക്ലേ പോർട്ട് സഹകരണ ബാങ്ക്
സെക്രട്ടറി രജിലേഷ് ,ഒഞ്ചിയം ബാങ്ക് സെക്രട്ടറി സത്യൻ ,പ്രസിഡണ്ട് വി .പി
.ഗോപാലകൃഷ്ണൻ ,കൈപ്പമംഗലം ബാങ്ക് പ്രസിഡണ്ട് ദേവാനന്ദൻ ,സെക്രട്ടറി ജീജ
.സി.ഡി ,ആലങ്ങാട് ബാങ്ക് സെക്രട്ടറി ജയപ്രകാശ് അസിസ്റ്റൻറ് സെക്രട്ടറി ലാലു
എന്നിവരും ചർച്ചകളിൽ പങ്കെടുത്തു
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment