പുതുക്കിയ ലോക്ക് ഡൌൺ മാർഗ്ഗരേഖ
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൊതുഗതാഗതം അനുവദിക്കും. കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്. ടി.പി.ആർ 20 ശതമാനത്തിൽ അധികം ഉള്ള സ്ഥലങ്ങളിൽ സ്റ്റോപ്പില്ല. ഓട്ടോ, ടാക്സി സർവീസ് അവശ്യ സന്ദർഭങ്ങളിൽ മാത്രം. ഓട്ടോറിക്ഷയിൽ ഡ്രൈവർക്ക് പുറമേ 2 യാത്രക്കാർക്ക് പോകാം. ടാക്സിയിൽ ഡ്രൈവറെ കൂടാതെ മൂന്ന് പേർക്ക് യാത്ര ചെയ്യാം. മദ്യശാലകൾ ടി.പി.ആർ 20 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ മാത്രം. വ്യവസായ, കാർഷിക പ്രവർത്തനങ്ങൾ നടത്താം. ക്വാറികൾ അടക്കം നിർമ്മാണ പ്രവർത്തനങ്ങൾ നടത്താം. ഇലക്ട്രിക്കൽ, പ്ലംബിങ്, ലിഫ്റ്റ്, എ.സി ജോലികൾ ചെയ്യാം. ടിപിആർ 20 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിൽ സർക്കാർ സ്ഥാപനങ്ങൾ തുറക്കും. 25 ശതമാനം ജീവനക്കാർ റൊട്ടേഷൻ വ്യവസ്ഥയിൽ ഹാജരാകണം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment