എല്ലാവര്ക്കും ഇനി സീറോ ബാലൻസ് അക്കൗണ്ട് തുറക്കാനാവില്ല
പുതുക്കിയ നിയമമനുസരിച്ചു സീറോ ബാലൻസ് അക്കൗണ്ട് തുറക്കുന്നതിനു ചില പരിമിതികൾ ഏർപ്പെടുത്തിയിട്ടുണ്ട് .പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സർക്കാർ മാറ്റം വരുത്തിയതിന്റെ ഭാഗമായാണിത്. മുമ്പത്തെ പോലെ ഇനി എല്ലാവർക്കും സീറോ ബാലൻസ് അല്ലെങ്കിൽ ബേസിക് സേവിങ് അക്കൗണ്ട് തുറക്കാനാവില്ലെന്ന് 2021 ഏപ്രിൽ 9 ന് ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു .ഏതെങ്കിലും സർക്കാർ ക്ഷേമ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുതിർന്ന അംഗങ്ങൾക്കോ ,സർക്കാർ ആനുകൂല്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രായപൂർത്തി ആകാത്തവരുടെ രക്ഷിതാക്കൾക്കോ മാത്രമേ ഇനി സീറോ ബാലൻസ് അക്കൗണ്ട് തുറക്കാനാവുകയുള്ളു .ഈ വ്യക്തികൾ തുറക്കുന്ന പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളെല്ലാം തന്നെ സീറോ ബാലൻസ് അക്കൗണ്ടുകളായിരിക്കും.ആർക്കും ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ തുറക്കാനാകില്ല പെൻഷൻ ,സ്കോളർഷിപ്പ് ,എൽ .പി .ജി സബ്സിഡി തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആ അക്കൗണ്ട് ഉപയോഗിക്കാം .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment