നാട്ടിലും മറുനാട്ടിലും ജനപ്രിയമായി വാരപ്പെട്ടി ബ്രാൻഡ്
സഹകരണ ബാങ്കിന്റെ ഉത്പന്നങ്ങൾക്ക് വിദേശ വിപണിയും കീഴടക്കാനാകുമെന്ന് തെളിയിച്ച് വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ വാരപ്പട്ടി ബ്രാൻഡ് ഉത്പന്നങ്ങളായ വാരപ്പെട്ടി വെളിച്ചെണ്ണ, വാട്ടിയ കപ്പ, ഉണക്ക ഏത്തപ്പഴം എന്നിവ ആസ്ട്രേലിയ, ന്യൂസിലാന്റ്, അമേരിക്ക എന്നീ രാജ്യങ്ങളുടെ വിപണിയിലും തിളങ്ങുകയാണ്. ഈ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഏക സഹകരണ ബാങ്കാണ് വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്ക്. വാരപ്പെട്ടി വെളിച്ചണ്ണ, ഡ്രൈഡ് ടപ്പിയോക്ക വിത്ത് മസാല, ബനാന ക്രിസ്പി വാക്വം ഫ്രൈ എന്നീ പേരുകളിലാണ് കയറ്റുമതി. ഇവ കൂടാതെ ചെമ്മീൻ ചമ്മന്തിയും സെൻ സോഡയും വിപണിയിലുണ്ട്. ബാങ്ക് ഉത്പാദിപ്പിക്കുന്ന ബനാന വാക്വം ഫ്രൈ യുടെ ലോഞ്ചിങ് മറൈൻ ഡ്രൈവിൽ നടന്ന സഹകരണ എക്സ്പോ യിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി യിൽ നിന്ന് ആദ്യ പാക്കറ്റ് ഏറ്റു വാങ്ങിക്കൊണ്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചിരുന്നു.
കാർഷികോത്പന്നങ്ങൾക്ക് ഉത്പാദന ചെലവിന് അനുസൃതമായ ന്യായവില ലഭിക്കാത്തത് മുൻനിർത്തിയാണ് ബാങ്ക് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണിയിലേക്ക് കാൽവച്ചത്. വെളിച്ചെണ്ണയുടെ ഉത്പാദനത്തിലൂടെയാണ് തുടക്കം കുറിച്ചത്. വെളിച്ചെണ്ണ വിപണിയിൽ തിളങ്ങിയത് കൂടുതൽ ഉത്പന്നങ്ങൾ പുറത്തിക്കാൻ പ്രചോദനമായി. ഇതോടൊപ്പം വിദേശത്തേക്ക് വെളിച്ചെണ്ണയുടെ കയറ്റുമതി ആരംഭിച്ചു. മൈലൂരിൽ വ്യവസായ കേന്ദ്രം സ്ഥാപിച്ച് മണ്ണുത്തി കാർഷിക സർവകലാശാലയുടെ സാങ്കേതിക സഹായത്തോടെ ഏത്തക്കായ, ചക്ക, കപ്പ, പൈനാപ്പിൾ എന്നിവ വാക്വം ഫ്രൈ സിസ്റ്റത്തിലൂടെ വറുത്തെടുത്തു. സാധാരണ വറുത്തെടുക്കുമ്പോൾ ഉപ്പേരിയിലുള്ള എണ്ണയുടെ അളവിന്റെ 12 ശതമാനം മാത്രമാണ് ഇത്തരത്തിൽ വറുത്തെടുക്കുമ്പോൾ ഉണ്ടാകുന്നത്. മൂല്യ വർധിത ഉത്പന്നങ്ങളുടെ വിപണി കൂടാതെ മിതമായ വിലയ്ക്ക് അത്യുല്പാദന ശേഷിയുള്ള തെങ്ങിൻ തൈകളും പ്ലാവിൻ തൈകളും ബാങ്ക് കർഷകർക്ക് നൽകി വരുന്നുണ്ട്. ഓരോ വർഷവും 10,000 കുറ്റ്യാടി തൈകളും സബ്‌സിഡി നിരക്കിൽ 2000 സൂപ്പർ ഏർളി പ്ലാവിൻ തൈകളും വിതരണം ചെയ്യുന്നുണ്ട്. 65 കൂട്ടുത്തരവാദിത്വ സംഘങ്ങൾ രൂപീകരിച്ച് മരച്ചീനി, ഏത്തവാഴ കൃഷി ചെയ്യിക്കുന്നുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment