പഴുവിൽ ബാങ്കിൽ അസ്ഥി ബലക്ഷയ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
പഴുവിൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സൗജന്യ അസ്ഥി ബലക്ഷയ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.2021 ഫെബ്രുവരി 28 ഞായറാഴ്ച്ച ബാങ്കിന്റെ നവതി മന്ദിരത്തിൽ വച്ച് നടന്ന ക്യാമ്പ് ബാങ്ക് പ്രസിഡന്റ് ടി.എൽ.ജോളി ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ബി.ആർ. ഗോപി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.കെ.സജിത, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, എന്നിവർ സന്നിഹിതരായിരുന്നു. ക്യാമ്പിൽ പ്രശസ്ത അസ്ഥിരോഗ വിദഗ്ദ്ധൻ ഡോക്ടർ കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടർമാരടങ്ങിയ സംഘം രോഗികളെ പരിശോധിച്ചു.പൂർണ്ണമായും കോവിസ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ക്യാമ്പിൽ രോഗികൾക്കായി സൗജന്യമായി ബോൺ മിനറൽ ഡൻസിറ്റി ടെസ്റ്റ് (BMD) അടക്കം നിരവധി സേവനങ്ങളാണ് പൊതുജനങ്ങൾക്കായി ബാങ്ക് ലഭ്യമാക്കിയത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment