കാഞ്ഞങ്ങാട് "സഹകരണ സംരക്ഷണ സമിതി" പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി
കാസർഗോഡ്: കേരളത്തിലെ സഹകരണ മേഖലക്ക് നേരെയുള്ള കേന്ദ്ര
കടന്നുകയറ്റത്തിനെതിരെ സഹകരണ സംരക്ഷണ സമിതി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ്
ഓഫീസിലേക്ക് മാർച്ച് നടത്തി. എം .രാജഗോപാൽ എം .എൽ.എ മാർച്ച് ഉദ്‌ഘാടനം
ചെയ്തു. ഇന്ത്യയിലെ ജനങ്ങളെ സാമ്പത്തിക സ്വയം പര്യാപ്തരാക്കുന്നതിനും
,രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും മുൻപന്തിയിൽ
നിൽക്കുന്ന സഹകരണ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന നിയമ ഭേദഗതികളാണ് സർക്കാർ
നടത്തുന്നതെന്ന് എം .രാജഗോപാൽ എം .എൽ.എ പറഞ്ഞു.
സഹകരണ സംരക്ഷണ സമിതി ജില്ലാ ചെയർമാൻ എ .രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ച
ചടങ്ങിൽ ജില്ലാ കൺവീനർ സാബു എബ്രഹാം ,കെ .രാജ്‌മോഹൻ,കെ.വി ഭാസ്കരൻ കെ .ശശി
,പി സുകുമാരൻ കെ .പി .വത്സലൻ സ്വാഗതവും കെ.വി.വിശ്വനാഥൻ നന്ദിയും പറഞ്ഞു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment