പള്ളിപ്പുറം സഹകരണ ബാങ്ക്: വിദ്യാഭ്യാസ അവാർഡ് വിതരണം സെപ്തംബർ 18 ന്
പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും മികവ് കാണിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏർപ്പെടുത്തിയിട്ടുള്ള "വി .എം .ധർമ്മരത്നം മാസ്റ്റർ സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം" സെപ്തംബർ 18 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു . SSLC ,SSE , പ്ലസ് ടു വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ 242 വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകുന്നത് .ഈ ചടങ്ങിൽ വെച്ച് എസ് .എസ് .എൽ .സി ക്ക് 100 ശതമാനം വിജയം കൈവരിച്ച പള്ളിപ്പുറം സെന്റ്മേരീസ് ഹൈസ്കൂൾ പ്രധാന അദ്ധ്യാപിക പി .വി .റാണി ഡോക്ടറേറ്റ് ലഭിച്ച ഡോ ;കവിത സി .ആർ ,ഡോ ; ആതിര കെ .ജെ , ഫസ്റ്റ് ക്ലാസ്സിൽ എം .ബി .ബി .എസ് പാസ്സായ കുമാരി റോഷ്‌ന റോമിയോ , എന്നിവരെയും ആദരിക്കും .ബാങ്ക് പ്രസിഡന്റ് അഡ്വ .കെ .വി .എബ്രഹാം അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കെ .എൻ .ഉണ്ണികൃഷ്ണൻ എം .എൽ .എ ഉദ്‌ഘാടനം ചെയ്യും .ജില്ലാ പഞ്ചായത്ത് മെമ്പർ എം .ബി .ഷൈനി ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ.ഗ്രാമ പഞ്ചായത്ത് സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ രാധിക സതീഷ് എന്നിവർ പങ്കെടുക്കും .ബാങ്ക് ഭരണ സമിതി അംഗം പി .ബി .സജീവൻ സ്വാഗതവും ,ബാങ്ക് സെക്രട്ടറി കെ .എസ് അജയകുമാർ നന്ദിയും പറയും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment