ഈടുവെച്ച വസ്തു ഇനി യഥാർത്ഥ ഉടമകൾക്ക് ലേലത്തിൽ പിടിക്കാനാകില്ല; പുതിയ ഉത്തരവുമായി സുപ്രീം കോടതി
വസ്തു ഈടുവെച്ച് വായ്പ എടുത്തവർക്ക് തിരിച്ചടിയായി സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. ജപ്തി നടപടികളിലേക്ക് പോയാൽ സ്വത്ത് തിരിച്ചു പിടിക്കാൻ ഉടമസ്ഥർക്ക് സാധിക്കില്ല എന്നതാണ് 2016ലെ സർഫാസി നിയമ ഭേദഗതി പ്രകാരം പറയുന്നത്. ഈ നിയമ ഭേദഗതി പ്രാബല്യത്തിൽ വരും മുമ്പ് വായ്പയെടുത്തവർ ക്കും ബാധകമാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജപ്തിയിലേക്ക് പോയ വസ്തുവകകൾ ലേലത്തിൽ തിരിച്ചുപിടിക്കാൻ കാത്തിരിക്കുന്നവർക്ക് ഇതോടെ അതിനു സാധിക്കാത്ത അവസ്ഥ വരും. ജസ്റ്റിസ് ജെ ബി പർദിവാല അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. 2016 ലാണ് സർഫാസി നിയമ ഭേദഗതി വരുന്നത്. എന്നാൽ 2016 ന് മുമ്പ് എടുത്ത വായ്പകൾക്കും ഈ നിയമ ഭേദഗതി ബാധകമാകുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. 2016ൽ നിയമഭേദഗതി വരുംമുമ്പ് വായ്പ എടുത്ത ആൾക്ക് ലേല നോട്ടീസ് പ്രസിദ്ധീകരിച്ചതിന് ശേഷം ഈടുവെച്ച സ്വത്ത് തിരിച്ചെടുക്കാൻ സാധിക്കുമായിരുന്നു.ലേല തീയതിക്ക് മുമ്പ് വരെ ഇത്തരത്തിൽ വസ്തു തിരിച്ചെടുക്കാൻ കഴിയുമായിരുന്നു. വസ്തു വീടുവയ്ക്കുന്ന ആളുടെ അവകാശമാണ് 2016ലെ ഈ നിയമ ഭേദഗതിയോടെ ഇല്ലാതായി മാറിയത്.
2016 മുമ്പ് വായ്പയെടുത്ത ശേഷം ലേലത്തിൽ പോയ വസ്തു വുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർണായകമായ ഉത്തരവ്. സർഫാസി നിയമവുമായി ബന്ധപ്പെട്ടുള്ള ചില അവ്യക്തതകൾ നീക്കി വ്യക്തത വരുത്താൻ കേന്ദ്ര ധനമന്ത്രാലയത്തോട് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment