2000 രൂപയുടെ ബാങ്ക്നോട്ട് സർകുലേഷനിൽ നിന്ന് പിൻവലിക്കുന്നതിന് റിസേർവ് ബാങ്ക് നിർദ്ദേശം പുറപിടിവിച്ചിട്ടുണ്ട്
രാജ്യത്ത് 2000 രൂപയുടെ ബാങ്ക്നോട്ട് സർക്കുലേഷനിൽ നിന്നും പിൻവലിക്കുന്നത് സംബന്ധിച്ച് ഭാരതീയ റിസർവ് ബാങ്ക് എല്ലാ ബാങ്കുകൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബാങ്കിംഗ് ലൈസൻസോടെ പ്രവർത്തിക്കുന്നതും സഹകരണ സംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതുമായ സഹകരണ ബാങ്കുകൾ കൂടാതെയുള്ള മറ്റ് സ്ഥാപനങ്ങളും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
നിർദ്ദശങ്ങൾ കർശനമായി പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സംഘം ചീഫ് എക്സിക്യൂട്ടീവും ഭരണസമിതിയും ഉത്തരവാദികളായിരിക്കുന്നതാണ്. സംഘങ്ങൾ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിനാവശ്യമായ നടപടികൾ ജില്ലാ ജോയിന്റ് രജിസ്ട്രാർമാർ സ്വീകരിക്കേണ്ടതും, നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് സംഘങ്ങളിൽ മിന്നൽ പരിശോധന ഉൾപ്പടെയുളള പരിശോധനകൾ ഈ കാലയളവിൽ നടത്തേണ്ടതുമാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment