കാലാനുസൃതമായി സഹകരണ ബാങ്കുകൾ വൈവിധ്യവത്കരണത്തിലേക്ക് മാറണം ഡോ.എം.രാമനുണ്ണി
ഓരോ പ്രദേശത്തെയും സാധ്യതകളും സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ട്
മാറുന്ന കാലഘട്ടത്തിനനുസരിച്ച് സഹകരണ ബാങ്കുകൾ വൈവിധ്യവത്കരണത്തിലേക്ക്
മാറണമെന്ന് സഹകരണ വിദഗ്ദനായ ഡോ.എം.രാമനുണ്ണി പറഞ്ഞു. ടീം കോ-ഓപ്പറേറ്റീവും
പറവൂർ-വടക്കേക്കര സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കും ചേർന്ന് സംഘടിപ്പിച്ച "
സഹകരണ ബാങ്കുകളിലെ വൈവിധ്യവത്കരണം" സെമിനാർ ഉദ്‌ഘാടനം ചെയ്തുകൊണ്ട്
മുഖ്യപ്രഭാഷണം നടത്തവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.ജനങ്ങൾക്ക് ആവശ്യമുള്ളത്
എന്താണോ എന്ന് മനസ്സിലാക്കി ആ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് അവരുടെ
പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള കേന്ദ്രങ്ങളായി ഓരോ സഹകരണ സംഘങ്ങളും
മാറണമെന്നും അദ്ദേഹം പറഞ്ഞു .പറവൂർ വടക്കേക്കര സഹകരണ ബാങ്ക് പ്രസിഡണ്ട്
എ.ബി.മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ 'നബാർഡ് എസ്.ആർ.എഫ് പദ്ധതികളുടെ
വിശദീകരണം" എന്ന വിഷയത്തിൽ ടീം കോ -ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു
ചെമ്പേരി പ്രഭാഷണം നടത്തി.വടക്കൻ പറവൂർ,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ,
പറവൂർ -വടക്കേക്കര സഹകരണ ബാങ്ക് സെക്രട്ടറി കെ .എസ് .ജെയ്സി , ടീം കോ
-ഓപ്പറേറ്റീവ് കോ -ഓർഡിനേറ്റർ സജീഷ് കുട്ടനെല്ലൂർ എന്നിവർ സംസാരിച്ചു.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment