കാർഷിക വായ്‌പ്പയുടെ തിരിച്ചടവിൽ ഇളവ്, കർഷകർക്ക് ആശ്വാസം
ന്യൂഡൽഹി :കാര്‍ഷിക വായ്പകൾ എടുത്തവര്‍ക്ക് ആശ്വാസം. മാര്‍ച്ച് ഒന്നിന് ശേഷം കുടിശികയാകുന്ന കാര്‍ഷിക വായ്പകൾക്കാണ് ഇളവ് ലഭിക്കുക
വായ്പ്പകൾ ജൂൺ 30നുള്ളിൽ പുതുക്കിയാൽ മതിയാകും. കൃത്യമായി വായ്പകൾ തിരിച്ചടക്കുന്നവര്‍ക്ക് മൂന്ന് ശതമാനമാണ് ഇളവ് ലഭിക്കുക. പൊതുവായി രണ്ട് ശതമാനം ഇളവും ലഭിക്കും.
മൂന്ന് ലക്ഷം രൂപ വരെയുള്ള കിസാൻ ക്രെഡിറ്റ് കാര്‍ഡ് വായ്പകൾക്കാണ് ഇത് ബാധകമാവുക.
പിഎംകിസാൻ സമ്മാൻ നിധിയിൽ അംഗമായ കര്‍ഷകര്‍ക്കാണ് പ്രത്യേക ആനുകൂല്യങ്ങളോടെ വായ്പ്പ ലഭിക്കുക.
വിള ഇറക്കുന്നതിനും കാര്‍ഷികോപകരണങ്ങൾ വാങ്ങുന്നതിനും ഒക്കെ പദ്ധതിയ്ക്ക് കീഴിൽ എളുപ്പത്തിൽ ലോൺ ലഭ്യമാണ്. കിസാൻ ക്രെഡിറ്റ് കാര്‍ഡ് ഉടമകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിയ്ക്കാറുണ്ട്.
എല്ലാ പൊതുമേഖലാ ബാങ്കുകളും കിസാൻ ക്രെഡിറ്റ് കാര്‍ഡുകൾ നൽകുന്നുണ്ട്. കാര്‍ഡ് ഉടമകൾക്ക്1.60 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ ലഭിയ്ക്കും.ഏഴു ശതമാനം പലിശ നിരക്കിലായിരിക്കും ലോൺ ലഭിയ്ക്കുക.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment