തിരുവില്ലാമല സഹകരണ ബാങ്ക് പ്രസിഡണ്ട് കെ .ദിവാകരനുണ്ണി അന്തരിച്ചു
തിരുവില്വാമല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.ദിവാകരനുണ്ണി (68) നിര്യാതനായി .ബാങ്കിനെ ഇന്നത്തെ നിലയിൽ എത്തിക്കാൻ അക്ഷീണം പ്രയത്നിച്ച ,നാല് പതീറ്റാണ്ട് കാലം നെടുംതൂണായിനിന്ന വ്യക്തിത്വ മായിരുന്നു .പ്രമുഖ സഹകാരിയും പാടശേഖര സമിതി പ്രസിഡണ്ടും ആയിരുന്നു .തിരുവില്വാമലയുടെ പൊതു ,സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന അദ്ദേഹത്തോടുള്ള ആദരസൂചകമായി ബാങ്കിൻ്റെ ഹെഡ് ഓഫീസും മറ്റുരണ്ടു ശാഖകളും ഇന്ന് അവധിയായിരിക്കും. മൃതദേഹം ശനിയാഴ്ച്ച (27-03-2021) 3 മണിക്ക് ബാങ്ക് ഹെഡ് ഓഫീസിനു മുന്‍പിന്‍ പൊതുദർശനത്തിന് വയ്ക്കും; പിന്നീട് ഐവർമഠം ശ്മശാനത്തിൽ സംസ്കാരം നടക്കും . അദ്ദേഹത്തിന്റെ ദീപ്ത സ്മരണകൾക്ക് മുന്നിൽ സഹകരണരംഗം ഓൺലൈൻ ന്യൂസിന്റെ ആദരാഞ്ജലികൾ.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment