സഹകരണ സംഘങ്ങളുടെ ഓഡിറ്റ് വിവരം ഇനി വിരൽത്തുമ്പിൽ
സഹകരണ സംഘങ്ങളുടെ ഓഡിറ്റ് വിവരം ഇനി ജനങ്ങൾക്കുമറിയാം .ഇതിനുള്ള കോ
-ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിങ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം (
സി .എ .എം .ഐ .എ .എസ്)എന്ന ഓൺലൈൻ സംവിധാനം ജനുവരിയിൽ
സജ്ജമാകും.രജിസ്ട്രാർമാരുടെയും ഫംക്ഷണൽ രജിസ്ട്രാർമാരുടെയും
നിയന്ത്രണത്തിലുള്ള എല്ലാ സംഘങ്ങളുടെയും അടിസ്ഥാന വിവരങ്ങളും ഈ
സംവിധാനത്തിലൂടെ ലഭിക്കും.
സി .എ .എം .ഐ .എ .എസിലെ പരാതികൾ ശ്രദ്ധയിൽപ്പെട്ടാൽ സഹകരണവകുപ്പിന്റെ ഏത്
ഉദ്യോഗസ്ഥനും പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ കഴിയും.നിശ്ചിത കാലയളവിൽ
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഓഡിറ്റ് ചെയ്യാനുള്ള സഹകരണ സംഘങ്ങളുടെ
എണ്ണം ,ഓഡിറ്റ് പൂർത്തീകരിച്ചവയുടെ എണ്ണം ,പൂർത്തീകരിക്കാനുള്ളവയുടെ എണ്ണം
,തുടങ്ങിയ വിവരങ്ങൾ താലൂക്ക് തിരിച്ച് ഇതിലൂടെ ലഭ്യമാക്കാൻ കഴിയും .സംഘം
നഷ്ടത്തിലാണോ ,ലാഭത്തിലാണോ ,എത്രയാണ് നിക്ഷേപം ,എത്ര വായ്പ
കൊടുത്തിട്ടുണ്ട് ,എന്തൊക്കെ പദ്ധതികളാണ് ചെയ്യുന്നത് തുടങ്ങിയ
കാര്യങ്ങളെല്ലാം ആർക്കും കൃത്യമായി മനസ്സിലാക്കാൻ കഴിയുമെന്നതാണ് ഓൺലൈൻ
പോർട്ടലിന്റെ മെച്ചം.സാംസ്ഥാനത്ത് 16,112 സംഘങ്ങളാണുള്ളത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment