വാക്സിനേഷൻ കാര്യത്തിൽ സഹകരണ സംഘം ജീവനക്കാർ അവഗണിക്കപ്പെടുന്നുവോ ..?
ആരോഗ്യ പ്രവർത്തകരും പോലീസും കഴിഞ്ഞാൽ വാക്സിനേഷൻ നൽകുന്ന കാര്യത്തിൽ മുൻഗണന കൊടുക്കേണ്ട വിഭാഗമാണ് കേരളത്തിലെ സഹകരണ സംഘം ജീവനക്കാരെന്നു കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ വിനയകുമാർ പി കെ വിനയകുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു .
.മഹാമാരിക്കാലത്തും ഒരു ദിവസം പോലും അടച്ചിടാതെ തുറന്നു പ്രവർത്തിക്കുകയും വീടുകളിൽ ചെന്ന് ഇടപാട് നടത്തുകയും,സാമൂഹ്യ പെൻഷനുകളും അവശ്യ സാധനങ്ങളും, മരുന്നുകളും വീടുകളിലെത്തിക്കുവാനും പ്രതിബദ്ധതയോടെ പ്രവർത്തിച്ചവരാണ് സഹകരണ സംഘം ജീവനക്കരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .ഇപ്പോൾ സഹകരണ സ്ഥാപനങ്ങളിലെ ഒട്ടനവധി ജീവനക്കാർ കോവിഡ് ബാധിതരാണ് ഈ സഹചര്യത്തിൽ സഹകരണ സ്ഥാപനങ്ങളിലെ ഇടപാട് സമയം ബാങ്കുകളിലേതിന് സമാനമായി ക്രമീകരിക്കണമെന്നും വാക്സിൻ ലഭ്യമാക്കുന്ന കാര്യത്തിൽ ഉറപ്പു വരുത്തണമെന്നും പി .കെ .വിനയകുമാർ ആവശ്യപ്പെട്ടു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment