സഹകരണ സംഘങ്ങളുടെ പ്രവർത്തന സമയം ക്രമീകരിക്കണമെന്ന് ആവശ്യമുയിരുന്നു
കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സഹകരണ സംഘങ്ങളുടെ പ്രവർത്തന സമയം ക്രമീകരിക്കണമെന്ന് ആവിശ്യപ്പെട്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി വി.കെ.ഹരികുമാറും സഹകരണ വകുപ്പ് മന്ത്രിക്കും സഹകരണ റജിസ്ടാർക്കും കത്ത് നൽകുകയുണ്ടായി .കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെയായി ക്രമീകരിച്ച് ഉത്തരവായിട്ടുണ്ട്.
മിക്ക പ്രദേശങ്ങളിലും ജില്ലാ ദുരന്തനിവാരണ സമിതി മൈക്രോ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രാദേശികമായി അതാതു സംഘം ഭരണസമിതികൾക്ക് കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തനസമയം ക്രമീകരിച്ച് നൽകുന്നതിന് അനുമതി നൽകി ഉത്തരവുണ്ടാകണമെന്നും .
ഏറ്റവും കൂടുതൽ ജനസമ്പർക്കമുള്ള പണമിടപാട് നടത്തുന്ന പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളിലെ പ്രവർത്തന സമയം അടിയന്തരമായി ക്രമീകരിച്ചു ഉത്തരവ് ഉണ്ടാവണമെന്നുമാണ്
ഏറ്റവും കൂടുതൽ ജനസമ്പർക്കമുള്ള പണമിടപാട് നടത്തുന്ന പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളിലെ പ്രവർത്തന സമയം അടിയന്തരമായി ക്രമീകരിച്ചു ഉത്തരവ് ഉണ്ടാവണമെന്നുമാണ്
കത്തിലൂടെ നേതാക്കൾ ആവശ്യപെട്ടത്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment