അയ്മനം വില്ലേജ് സര്‍വ്വീസ് സഹകരണ ബാങ്ക് 100-ാം വാര്‍ഷികം : അയ്മനം പഞ്ചായത്തിന് ആംബുലന്‍സ് കൈമാറി
അയ്മനം : അയ്മനം വില്ലേജ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 100-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി അയ്മനം പഞ്ചായത്തിന് ആംബുലന്‍സ് കൈമാറി. മന്ത്രി വി എന്‍ വാസവന്‍ പഞ്ചായത്ത് പ്രസിഡണ്ട് വിജി രാജേഷിന് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
യോഗത്തില്‍ റിസ്‌ക് ഫണ്ടിന് അര്‍ഹരായ ഏഴ് പേര്‍ക്ക് 10.70 ലക്ഷം രൂപ മന്ത്രി കൈമാറി. ബാങ്ക് പ്രസിഡണ്ട് ഒ ആര്‍ പ്രദീപ്കുമാര്‍ അധ്യക്ഷനായി. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ എം രാധാകൃഷ്ണന്‍, ജില്ല സഹകരണ ആശുപത്രി വൈസ് പ്രസിഡണ്ട് കെ എന്‍ വേണുഗോപാല്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ പി പി സലിം, അസി. രജിസ്ട്രാര്‍ കെ പി ഉണ്ണികൃഷ്ണന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ കെ ഷാജിമോന്‍, രതീഷ് കെ വാസു, അയ്മനം പഞ്ചായത്തംഗം പ്രമോദ് തങ്കച്ചന്‍, സിപിഐഎം ഏരിയ സെക്രട്ടറി ബാബു ജോര്‍ജ്, സിപിഐ മണ്ഡലം സെക്രട്ടറി കെ ഐ കുഞ്ഞച്ചന്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം ബെന്നി സി പൊന്നാരം, കോണ്‍ഗ്രസ് അയ്മനം മണ്ഡലം പ്രസിഡണ്ട് ഒളശ്ശ ആന്റണി, ബാങ്ക് മുന്‍ പ്രസിഡണ്ടുമാരായ കെ കെ ഭാനു,കെ കെ കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.ബാങ്ക് വൈസ് പ്രസിഡണ്ട് മിനി മനോജ് സ്വാഗതവും ബാങ്ക് സെക്രട്ടറി ടി എസ് രഞ്ജിത നന്ദിയും പറഞ്ഞു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment