പറവൂര്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി: പഠന ക്ലാസ് നടത്തി
പറവൂര്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹകരണ മേഖലയിലെ സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച് പഠന ക്ലാസ് സംഘടിപ്പിച്ചു. പറവൂര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി മുന്‍ ജില്ലാ ബാങ്ക് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ അഡ്വ.എം. എം മോനായി ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനങ്ങളിലെ ആദ്യകാല ജീവനക്കാര്‍ സംഘത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്. ഇന്ന് നിരവധി സംഘങ്ങളിലും ബഹുഭൂരിപക്ഷം പേരും ജോലിയുടെ ഭാഗമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും മുന്‍കാലങ്ങളെ അപേക്ഷിച്ച് അഴിമതിക്ക് ഇടമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘം പ്രസിഡന്റ് കെ ബി ജയപ്രകാശ് അധ്യക്ഷനായി. നബാഡിന്റെ എസ് ആര്‍ എഫ്, എ ഐ എഫ് പദ്ധതികളെക്കുറിച്ച് ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടര്‍ മധു ചെമ്പേരി ക്ലാസെടുത്തു.വൈവിധ്യവത്കരണം ഇന്നത്തെ കാലത്ത് സഹകരണ മേഖലയിൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.സഹകരണമേഖലയിൽ വിപ്ലവകരമായവൈവിധ്യവൽക്കരണത്തിലൂടെ വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുന്ന നബാർഡിന്റെ എസ് ആർ എഫ്, എ ഐ എഫ് പദ്ധതികളെ സംഘങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ സമീപിണ്ടേതുണ്ട്. സംഘങ്ങളെ വിവിധോദ്ദേശ സേവന കേന്ദ്രങ്ങളാക്കി ഉയർത്തിക്കൊണ്ടു വരുന്നതിനായി പദ്ധതിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും മധു ചെമ്പേരി പറഞ്ഞു.സര്‍വ്വീസില്‍ നിന്നും വിരമിച്ച പള്ളിയാക്കൽ സഹകരണ ബാങ്ക് സെക്രട്ടറി
എം.പി വിജയന്‍, കൊങ്ങാരപ്പിള്ളി ഫാർമേഴ്സ് കോ -ഓപ്പറേറ്റീവ് ബാങ്ക് എം. ഡി അബ്ദുൾ ഹക്കീം എന്നിവരെ ചടങ്ങിൽ ആദരിച്ചു.


0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment