വരുമാനം ഇനിയും കുറയും, വെല്ലുവിളിയുമായി പുതിയ സർക്കാർ
പുതിയ സാമ്പത്തിക വർഷത്തിൽ പുതിയ സർക്കാരിന് ജി എസ് ടി വരുമാനത്തിൽ വലിയ വർധനയാണ് ലഭിച്ചതെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ കാത്തിരിക്കുന്നത് വൻ വെല്ലുവിളിയാണ്. കോവിഡ് പ്രതിസന്ധി മറന്ന് തിരഞ്ഞെടുപ്പ് ബഹളത്തിൽ വിപണി ഉഷാറായതാണ് കഴിഞ്ഞ മാസത്തെ ജി എസ് ടി വരുമാനം കുതിച്ചുയരാൻ മുഖ്യ കാരണം. എന്നാൽ ഈ മാസം സംസ്ഥാനത്തു ലോക് ഡൌൺ പ്രഖ്യാപിച്ചതോടെ അടുത്ത മാസത്തെ വരുമാനം കുത്തനെ ഇടിയുമെന്നുറപ്പായി. മദ്യ വില്പന ശാലകൾ അടച്ചതും ലോട്ടറി വില്പന തടസപ്പെട്ടതും വാഹന ഗതാഗതം കുറഞ്ഞതും സർക്കാരിന്റെ വരുമാനത്തെ ഗുരുതരമായി ബാധിക്കും. ഏപ്രിലിൽ 2297 രൂപയാണ് ജി എസ് ടി ഇനത്തിൽ സംസ്ഥാനത്തിന് ലഭിച്ചത്. ജി എസ് ടി 1075 കോടി രൂപയും ഐ ജി എസ് ടി 1222 കോടിയും കിട്ടി. കഴിഞ്ഞ സാമ്പത്തിക വർഷം ഒരു മാസം പോലും ഇത്രയധികം വരുമാനം ജി എസ് ടി ഇനത്തിൽ സർക്കാരിന് ലഭിച്ചിട്ടില്ല.ജി എസ് ടി വിഹിതം കുറയുന്നതോടെ കേന്ദ്രം തരേണ്ട നഷ്ടപരിഹാരത്തുക കുതിച്ചുയരും. കഴിഞ്ഞ വർഷം കേന്ദ്രത്തിനു വരുമാന നഷ്ടം സംഭവിച്ചതിനാൽ നഷ്ടപരിഹാരത്തിനു പകരം വായ്‌പ്പയെടുത്ത് തരികയാണ് കേന്ദ്രം ചെയ്തത്. ഇതിനു പുറമെ കേന്ദ്രം അനുവദിച്ച തുകയുടെ പരമാവധി സർക്കാർ കടമെടുക്കുകയും ചെയ്തു. പുതിയ മന്ത്രി സഭ വരുന്നതോടെയാണ് സംസ്ഥാനത്തിന് ഇനി കടമെടുക്കാൻ കഴിയുക
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment