പൂവരണി സഹകരണ ബാങ്കിന്റെ ഭവന പദ്ധതി
പൂവരണി സർവീസ് സഹകരണ ബാങ്കിന്റെ സപ്തതിയോടനുബന്ധിച്ചു ബാങ്കിന്റെ പ്രവർത്തന പരിധിയിൽ മൂന്നു സെന്റ് സ്ഥലമെങ്കിലുമുള്ള ഭവനരഹിതരായവർക്കു പൂർണ്ണമായും സൗജന്യമായി 10 വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിയാണ് " കെ .എം . മാണി സ്മാരക ഭവന പദ്ധതി " സഹകരണ മേഖലയിലെ ആദ്യ സംരംഭമായ ഈ പദ്ധതിയിലെ ആദ്യ വീടിനു ജോസ് .കെ .മാണി എം .പി . യാണ് തറക്കല്ലിട്ടത് .സഹകരണ വകുപ്പിന്റെ കെയർ ഹോം മാതൃകയിൽ 2 കിട പ്പുമുറിയുള്ളതും 500 ചതുരശ്ര അടി വിസ്തീര്ണമുള്ളതും ,പൂർണ്ണമായി ടൈൽസ് ഇട്ടതുമായ 10 വീടുകൾ പൂർത്തിയായി .2021 ഫെബ്രുവരി ഇരുപതാം തിയതി പൂവരണി പള്ളി SH ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉത്‌ഘാടനം നിർവ്വഹിക്കും .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment