കേരള' കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വീട് നിർമ്മിച്ചു നൽകി
പത്തനംതിട്ട: കേരളത്തിലുണ്ടായ മഹാപ്രളയത്തിൽവീടു നഷ്ടപെട്ടവർക്കു ഏറ്റവും കൂടുതൽ വീടുവെച്ചു നൽകിയത് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളാണെന്നു ദേശീയ സഹകരണ ഫെഡറേഷൻ പ്രസിഡന്റ് അഡ്വ. കെ.ശിവദാസൻ നായർ പറഞ്ഞു. കേരള' കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആറന്മുള എഴിക്കാട് പട്ടികജാതി കോളനിയിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.സി.ഇ.എഫ്.സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, യു.ഡി.എഫ് ആറന്മുള നിയോജക മണ്ഡലം കൺവീനർ ജോൺസൺ വിളവിനാൽ, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളായ എൻ.സുഭാഷ്കുമാർ, ഷാജി മാത്യു, ബി.ആർ.അനിൽകുമാർ, ടി.വി.ഉണ്ണികൃഷ്ണൻ, റെജി വി.ജെ., പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ലീനാ കമൽ, ജില്ലാഭാരവാഹികളായ സി.തുളസിധരൻപിള്ള, പി. എം.ജേക്കബ്,ബിജു തുമ്പമൺ, എം.പി. രാജു, ശരൺ പി. ശരത് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി സ്വാഗതവും, ജില്ലാ സെക്രട്ടറി റെജി പി.സാം നന്ദിയും പറഞ്ഞു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment