കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്: ഇരുപതാം വാർഷികാഘോഷം വി .എൻ വാസവൻ ഉദ്ഘാടനം ചെയ്തു
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ ഇരുപതാം വാർഷികാഘോഷ പരിപാടികൾ മന്ത്രി വി .എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പ്രതിസന്ധികളുടെയും ദുരിതങ്ങളുടെയും മഹാമാരിയുടെയും കാലത്ത് ആശ്വാസത്തിന്റെ കിരണങ്ങൾ പകർന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിച്ചത് സഹകരണ പ്രസ്ഥാനങ്ങളാണെന്ന് മന്ത്രി പറഞ്ഞു.പ്രതിസന്ധി സാഹചര്യങ്ങളിൽ
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിനെ പോലെയുള്ള നിരവധി സഹകരണ സ്ഥാപനങ്ങൾക്ക് കാര്യക്ഷമമായി ഇടപെടാൻ സാധിച്ചിട്ടുണ്ട്. ഇത് തുടർന്നും മുന്നോട്ട് കൊണ്ടുപോകാൻ സംഘത്തിന് സാധിക്കട്ടെ എന്നും വി .എൻ വാസവൻ പറഞ്ഞു.
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിനെ പോലെയുള്ള നിരവധി സഹകരണ സ്ഥാപനങ്ങൾക്ക് കാര്യക്ഷമമായി ഇടപെടാൻ സാധിച്ചിട്ടുണ്ട്. ഇത് തുടർന്നും മുന്നോട്ട് കൊണ്ടുപോകാൻ സംഘത്തിന് സാധിക്കട്ടെ എന്നും വി .എൻ വാസവൻ പറഞ്ഞു.
ബാങ്കിന്റെ കീഴിൽ ആരംഭിച്ച സൗജന്യ ഡയാലിസിസ് സെന്ററിന്റെ പത്താം വാർഷികം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ സഹകാരികളായ കൺസ്യൂമർഫെഡ് ചെയർമാൻ എം .മെഹബൂബ്, യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി, കാരശ്ശേരി സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ അബ്ദുറഹിമാൻ, ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘം പ്രസിഡന്റ് എം .ജെ ത്രേസ്യ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment