കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സഹകരണ സംഘം ആലപ്പുഴ ശാഖയുടെ ഉദ്ഘാടനം നടന്നു
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സഹകരണ സംഘം ആലപ്പുഴ ശാഖയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി .എൻ .വാസവൻ ഓൺലൈൻ വഴി നിർവ്വഹിച്ചു .കോഴിക്കോടും കൊല്ലത്തുമായി രണ്ട് ശാഖകൾ വിജയകരമായി പ്രവർ ത്തിച്ചു വരുന്ന സംഘത്തിന്റെ മൂന്നാമത് ശാഖയാണ് ആലപ്പുഴ ജില്ലയിൽ ആരംഭിച്ചത്. "സംസ്ഥാനത്തെ ഉന്നത പദവികളിലുള്ള ഉദ്യോഗസ്ഥരും സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നു എന്നത് അഭിമാനാർഹമായ കാര്യമാണ്. അവരുടെ സാമ്പത്തിക ഇടപാടുകളിൽ സഹകരണ സംഘത്തെ കൂടി ഉൾപ്പെടുത്തുന്നത് വിശ്വാസ്യത ഉറപ്പുള്ളത് കൊണ്ടാണെന്ന് " മന്ത്രി പറഞ്ഞു സാംസ്‌കാരിക വകുപ്പ് മ ന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആദ്യ നിക്ഷേപം സ്വീകരിച്ചത് പി.പി. ചിത്തരഞ്ജൻ എം.എൽ .എ ആയിരുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment