RBI നിയന്ത്രണം: സഹകരണ ബാങ്കുകൾ നിയമ പോരാട്ടത്തിലേക്ക്
റിസർവ് ബാങ്ക് നിയന്ത്രണത്തിനെതിരെ പ്രാഥമീക സഹകരണ സംഘങ്ങൾ സുപ്രീം
കോടതിയെ സമീപിക്കുന്നതിനു മുന്നോടിയായി നിയമ വിദഗ്ധരുടെ യോഗം ഇന്ന്
ഡൽഹിയിൽ ചേരും.നടപടികൾക്കായി വി .എൻ .വാസവനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
പ്രാഥമീക സഹകരണബാങ്കുകൾ ബാങ്ക് എന്ന് ഉപയോഗിക്കരുത് വോട്ടവകാശം ഇല്ലാത്ത
അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കരുത് .തുടങ്ങിയ നിയന്ത്രണങ്ങളാണ്
റിസർവ് ബാങ്ക് പുറത്തിറക്കിയിരിക്കുന്നത് .1625
പ്രാഥമീക സഹകരണബാങ്കുകളെയും ആയിരക്കണക്കിന് സഹകരണ സംഘങ്ങളേയും ഈ തീരുമാനം
ബാധിക്കും.സഹകരണ മേഖലയിൽ ആധിപത്യം സ്ഥാപിക്കുവാനുള്ള കേന്ദ്ര
നീക്കത്തിനെതിരെ കേരളം മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ തേടുന്നതിന്റെ ഭാഗമായി
സഹകരണ വകുപ്പ് മന്ത്രി വി .എൻ വാസവൻ അവിടുത്തെ സഹകരണ വകുപ്പ്
മന്ത്രിമാർക്ക് കത്തയക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment