പ്രത്യേകിച്ചും, കഴിഞ്ഞ വർഷത്തേക്കാൾ കാർഷിക ചെറുകിട വ്യവസായ മേഖലകളിൽ പ്രതിസന്ധി രൂക്ഷമായ ഇപ്പോഴത്തെ സാഹചര്യത്തിൽ.
കാർഷിക മേഖല പ്രതിസന്ധിയിൽ
കോവിഡ് വ്യാപനവും ലോക്ക് ഡൗണും പിന്നാലെ വന്ന ചുഴലിക്കാറ്റും പെരുമഴയും കർഷകർക്ക് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കാർഷികോത്പന്നങ്ങൾ വിപണനം ചെയ്യാൻ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായെത്തിയ മഴയും കാറ്റും വൻ വിളനാശവും വരുത്തിവെച്ചു. വി.എഫ്.പി.സി.കെ. യുടെ സംഭരണ കേന്ദ്രങ്ങളിൽ ശേഖരിച്ച ടൺ കണക്കിന് പച്ചക്കറികൾ വാങ്ങാൻ ആളില്ലാത്തതിനാൽ കാട്ടിൽ തള്ളിയ കാഴ്ച്ച ഹൃദയഭേദകമാണ്.മാർക്കറ്റ് അടച്ചതിനു പുറമെ ഉന്തുവണ്ടികളിലെ വിൽപനയും നിലച്ചതിനാൽ പച്ചക്കറികൾ കെട്ടിക്കിടക്കുന്ന അവസ്ഥയായി. പാവൽ, പയർ തുടങ്ങിയ പച്ചക്കറികൾ അധിക ദിവസം എടുത്തുവയ്ക്കാനും കഴിയില്ല. ഉണക്കി സൂക്ഷിക്കാൻ മഴയും തടസ്സമായി.
ഇതിനു പുറമെയാണ് വായ്പ്പാതിരിച്ചടവ് എന്ന അടുത്ത കടമ്പ. വില്ലേജോഫീസുകൾ പ്രവർത്തിക്കാത്തതിനാൽ ഭൂമിയുടെ നികുതിയടയ്ക്കാൻ കഴിയില്ല . ഇത് ഹാജരാക്കി വായ്പകൾ പുതുക്കിയാലേ സബ്‌സിഡി ലഭിക്കുകയുള്ളു. നബാർഡ് സബ്സിഡിയോടെ ബാങ്കുകളിൽ നിന്ന് എടുത്തിട്ടുള്ള വായ്‌പകൾ ഒരു വർഷം പൂർത്തിയാകും മുൻപ് പലിശയടച്ചു പുതുക്കിയില്ലെങ്കിൽ സബ്‌സിഡി ആനുകൂല്യം നഷ്ടമാകും. ഏഴു ശതമാനം പലിശയുള്ള വായ്‌പകളിൽ മൂന്നു ശതമാനമാണ് നബാർഡ് സബ്‌സിഡി. ബാക്കിയുള്ള നാല് ശതമാനത്തിന്റെ തിരിച്ചടവ് സമയബന്ധിതമായി നടത്താനാവാതെ വന്നാൽ വലിയ തുക പലിശ നൽകേണ്ടിവരും. സ്വർണ്ണമോ ഭൂമിയോ ഈട് നൽകി മൂന്നു ലക്ഷം വരെ വായ്‌പയെടുത്തിട്ടുള്ള ആയിരക്കണക്കിന് സാധാരണക്കാരായ കർഷകരെ ഇത് പ്രതിസന്ധിയിലാക്കും. ഒന്നാമത്തെ ലോക്ഡൗൺ കാലത്ത് 2020 മാർച്ച് മുതൽ ഓഗസ്റ്റ് വരെ ബാങ്ക് വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇക്കുറിയും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment