പ്രമുഖ സഹകാരിയും സാഹിത്യകാരനുമായിരുന്ന ബി കെ തിരുവോത്ത് അന്തരിച്ചു
സഹകരണമേഖലയിലെ ആദ്യകാലസംഘാടകനും സാഹിത്യകാരനുമായ വടകര കാര്‍ത്തികപ്പള്ളിയിലെ പൊന്നമ്പത്ത് ബി.കെ. തിരുവോത്ത് (ടി. ബാലകൃഷ്ണക്കുറുപ്പ്-92) അന്തരിച്ചു. ആദ്യകാല സോഷ്യലിസ്റ്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന അദ്ദേഹം
കേരളത്തിലെ സഹകരണമേഖലയിലെ അസംഘടിതരായിരുന്ന ജീവനക്കാരെയും പെന്‍ഷന്‍കാരെയും സംഘടിപ്പിക്കുന്നതിന് മുന്നില്‍നിന്നു. കേരള കോ ഓപറേറ്റിവ് എംപ്ലോയീസ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറിയും കോ ഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സ്ഥാപക പ്രസിഡന്റുമായിരുന്നു. നാഷനല്‍ കോ ഓപറേറ്റീവ് യൂണിയന്‍ ദേശീയസ മിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രൈമറി കോ ഓപറേറ്റിവ് എംപ്ലോയീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പ്രസിഡന്റാണ്. വില്യാപ്പള്ളി സഹകരണ ബാങ്ക് സെക്രട്ടറിയായാണ് വിരമിച്ചത്.
സാഹിത്യരംഗത്തും ഏറെ സജീവമായിരുന്ന ബി കെ തിരുവോത്ത് ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. തേന്‍തുള്ളി (ചെറുകഥകള്‍), സോഷ്യലിസം വഴിത്തിരിവില്‍ (ലേഖനങ്ങള്‍),
ഗാന്ധിജി കമ്മ്യൂണിസ്റ്റ് കണ്ണില്‍ (ലേഖനം), പരല്‍മീനുകള്‍ (കവിത), മലബാറിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം (ചരിത്രം), പഴമയില്‍ നിന്നൊരു കാറ്റാടി (ലേഖനങ്ങള്‍), വി.പി. സ്വാതന്ത്ര്യസമരത്തിലെ ഒരേട്, അധികാരികളെ ഞെട്ടിച്ച ഓഗസ്റ്റ് സ്‌ഫോടനങ്ങള്‍ (കെ.ബി.മേനോന്റെ ജീവചരിത്രം) എന്നിവയാണ് പ്രധാനകൃതികള്‍.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment