ടീം കോ-ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ ബാങ്കുകളിൽ ചർച്ച നടന്നു
ടീം കോ-ഓപ്പറേറ്റീവിന്റെ നേതൃത്വത്തിൽ പ്രൊജക്റ്റുകളുമായി ബന്ധപ്പെട്ട് എറണാകുളം,കോട്ടയം ,തൃശൂർ പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളിൽ ചർച്ച നടന്നു .ടീം കോ-ഓപ്പറേറ്റീവ് പ്രൊജക്റ്റ് ഡയറക്ടർ മധു ചെമ്പേരി കോ-ഓർഡിനേറ്റർ ആതിര .വി . ബാലകൃഷ്ണൻ , രേഷ്മ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

നിലവിൽ നടന്നു കൊണ്ടിരിക്കുന്നതും ,പുതിയതായി ആരംഭിക്കാൻ പോകുന്നതുമായ പ്രോജക്ടുകളുമായി ബന്ധപ്പെട്ട ചർച്ചകളിൽ പുത്തൻവേലിക്കര സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് രാധാകൃഷ്ണൻ ,സെക്രട്ടറി രേണു വിശ്വം അസിസ്റ്റൻറ് രജിസ്ട്രാർ ബേബി തോമസ് എൽദോ. കുമ്പഴ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് വിജയകുമാരൻ ,സെക്രട്ടറി ജയ . വടക്കുംഭാഗം സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് ഫിലിപ്പ് ,സെക്രട്ടറി മിനിമോൾ.കുഴിപ്പിള്ളി സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് അഡ്വ .സുനിൽകുമാർ ,സെക്രട്ടറി അജയകുമാർ .പുതുപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് തോമസ്,വൈസ്.പ്രസിഡൻറ് മോഹൻദാസ് ,സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment