കേരള കോ ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് ആഗസ്റ്റ് 20ന് തുടക്കം
കേരള കോ ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പതിനൊന്നാമത് സംസ്ഥാന സമ്മേളനം ആഗസ്റ്റ് 20, 21, 22 തീയതികളില്‍ പാലക്കാട് നടക്കും.
ആഗസ്റ്റ് 20ന് വൈകിട്ട് നാലുമണിക്ക് ഒലവക്കോട് നിന്നും ആരംഭിക്കുന്ന വിളംബരജാഥ സമ്മേളന സ്ഥലമായ ജൈനിമേട് എന്‍.എന്‍ കണ്‍വെന്‍ഷന്‍ സെന്‍ട്രലില്‍ സമാപിക്കും. 21 ന് ഉദ്ഘാടന സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. എം പിമാര്‍, എം എല്‍ എമാര്‍, പ്രമുഖ സഹകാരികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. 21ന് വൈകുന്നേരം പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ വി.കെ സുരേഷ് ബാബു ക്ലാസ് എടുക്കും. 22ന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment