അകത്തേത്തറ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് സംഘർഷം : കോൺഗ്രസ്സ് പാനലിന് വിജയം
പാലക്കാട് ജില്ലയിലെ അകത്തേത്തറ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ഒരു മണിയ്ക്കൂറോളം പോലിസുമായി ഏറ്റുമുട്ടി. ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. കല്ലേറിൽ നാലു പോലിസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നു എന്നാണ് കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ ആരോപിച്ചത്. പോലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്നാരോപിച്ചു സിപിഎം പ്രതിഷേധം തുടങ്ങിയതോടെയാണ് ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചത്.മെയ് എട്ടിന് കള്ളവോട്ട് ആരോപണം മൂലം തെരഞ്ഞെടുപ്പ് നിർത്തി വച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം ആണ് ഞായറാഴ്ച്ച വീണ്ടും തെരഞ്ഞെടുപ്പ് വെച്ചത്. രാവിലെ സമാധാനമായി തുടങ്ങിയ തെരഞ്ഞെടുപ്പ് ഉച്ചയോടെ സംഘർഷത്തിന് വഴിമാറി. മതിയായ രേഖകൾ ഇല്ലാതെ വോട്ട് ചെയ്യാൻ എത്തിയവരെ പോലീസ് തടഞ്ഞു. ഇത് പ്രതിഷേധത്തിനു വഴിമാറി. കോൺഗ്രസ് പ്രവർത്തകർ റിട്ടേണിങ് ഓഫിസറെ തടഞ്ഞുവെച്ചു. സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവ്വം ശ്രമിച്ചു എന്നാണ് കോൺഗ്രസ് ബിജെപി പ്രവർത്തകർ ആരോപിച്ചത് . സംഘര്ഷത്തിനിടയിലും വോട്ടെടുപ്പ് നടന്നു .കോൺഗ്രസ്സ് പാനലാണ് വിജയിച്ചത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment