വയനാട് ജില്ലാ സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ മുട്ടിൽ എം.ശ്രീധരമേനോൻ അന്തരിച്ചു
കൽപറ്റ: വയനാട് ജില്ലാ സഹകരണ ബാങ്കിൻ്റെ ആരംഭ കാലം മുതൽ ജനറൽ മാനേജരായിരുന്ന മുട്ടിൽ പ്രശാന്തിയിൽ എം.ശ്രീധരമേനോൻ (88) അന്തരിച്ചു.കോഴിക്കോട് മിംസ് ആശുപത്രിയിൽ ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. എംസിസി ബാങ്കിലും വയനാട് ജില്ലാ ബാങ്കിലും ജോലി ചെയ്തിട്ടുണ്ട്. കൽപ്പറ്റ റോട്ടറി ക്ലബ്ബ് ട്രഷറർ സ്ഥാനം വഹിച്ചിരുന്നു. ഭാര്യ: പരേതയായ പ്രഭാവതി. മകൻ പ്രശാന്ത് (റിലയൻസ് ട്രൻഡ് ഫോർമാറ്റ് ഹെഡ്), പരേതയായ കവയത്രി നന്ദിത. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment