സൂക്ഷിച്ചുവേണം ഓണാഘോഷം ; ഇല്ലെങ്കില്‍ ഒക്ടോബറോടെ പണി ഉറപ്പ് \ Break The Chain
ഓണമല്ലേ ബന്ധുവീട്ടിലൊക്കെ പോയി, പുറത്തൊക്കെയൊന്ന് കറങ്ങിവരാം’ ഈ പതിവ് മാറ്റിവയ്ക്കുന്നതാകും നല്ലത്. ഇല്ലെങ്കില്‍ ഒക്ടോബറോടെ കോവിഡ് വ്യാപനം രൂക്ഷമാകും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചിഘടകം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കഴിഞ്ഞ ആഗസ്തില്‍ 1569 രോഗികളാണുണ്ടായത്. ഓണക്കാലത്തിനുശേഷം ഒക്ടോബറിലത് ആറുമടങ്ങായി. നിലവില്‍ ഇരുപതിനായിരത്തിലധികം രോഗികള്‍ ജില്ലയിലുണ്ട്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 12 മടങ്ങാണിത്. സാഹചര്യം ഇതായിരിക്കെ, സൂക്ഷിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന് ഡോക്ടര്‍മാരായ രാജീവ് ജയദേവന്‍, സണ്ണി പി ഓരത്തേല്‍, ടി വി രവി എന്നിവര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.
പഴയ വൈറസിനേക്കാള്‍ മാരകമാണ് ഡെല്‍റ്റാ വകഭേദം.
അതിവേഗം പടരും. രോഗലക്ഷണങ്ങള്‍ നേരത്തേ പ്രകടമാകും. രോഗിയില്‍നിന്ന് കൂടുതല്‍ കാലം കൂടുതല്‍ വൈറസുകള്‍ പുറത്തുവരും. ഈ സാഹചര്യത്തെ പ്രതിരോധിക്കാന്‍ സോഷ്യല്‍ ബബിള്‍ (ദിവസവും കാണുന്ന വ്യക്തികള്‍) പരമാവധി കുറയ്ക്കണം. കൂടുതല്‍ ബബിളുകള്‍ ഒന്നുചേരുന്ന കുടുംബസംഗമങ്ങള്‍ ഒഴിവാക്കുകയും വേണം. നിരവധി ബബിളുകള്‍ ഒന്നിക്കുന്നതിനാല്‍ കുടുംബസംഗമങ്ങളില്‍ അതിവേഗം കോവിഡ് വ്യാപനം നടക്കും.

വീടുകള്‍ രോഗവ്യാപനം നടക്കുന്ന പ്രധാനയിടമായി മാറിയെന്നത് ഉള്‍ക്കൊള്ളണം. മാസ്കും സാനിറ്റൈസറും വീടുകളിലും ശീലമാക്കണം. വീടിനുള്ളില്‍ വായുസഞ്ചാരം പരമാവധി വര്‍ധിപ്പിക്കണം. തുറസ്സായ ഇടങ്ങളില്‍ രോഗവ്യാപന നിരക്ക് കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.
വാക്സിന്‍ എടുത്തിട്ടുള്ളവരില്‍ രോഗബാധയുണ്ടായാലും ലക്ഷണങ്ങള്‍ കുറവായിരിക്കും. എന്നാല്‍, മറ്റുള്ളവരിലുള്ള അത്രയുംതന്നെ വൈറസ് ഇവരിലുമുണ്ടാകും. വാക്സിനെടുത്ത 90 ശതമാനത്തിനും രോഗം ഗുരുതരമാകുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടില്ല. സ്വാഭാവിക രോഗബാധമൂലവും വാക്സിനേഷന്‍മൂലവും പ്രതിരോധശേഷി ലഭിച്ചാല്‍ ഭാവിതരംഗങ്ങള് ഗുരുതരമാകില്ലെന്നും പഠനത്തില്‍ പറയുന്നു.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment