വരുന്നൂ... യുപിഐ ഇടപാടിനും ബയോമെട്രിക് സംവിധാനം
യുപിഐ ഉപഭോക്താക്കള്‍ക്ക് പിന്‍ നമ്പറിന് പകരം ബയോമെട്രിക് സംവിധാനമുപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സൗകര്യമൊരുങ്ങുന്നു. ഇപ്പോള്‍ അക്കൗണ്ടില്‍നിന്ന് പണം കൈമാറുന്നതിന് വെരിഫിക്കേഷനായി ഉപയോഗിക്കുന്ന പിന്‍നമ്പറിന് പകരമായാണ് വിരലടയാളമുപയോഗിച്ചോ, മുഖം തിരിച്ചറിഞ്ഞുള്ളതോ ആയ തിരിച്ചറിയല്‍ സംവിധാനം ഒരുങ്ങുന്നത്. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) പുതിയ സംവിധാനം തയ്യാറാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനൊപ്പം സുരക്ഷ ശക്തമാക്കാനും ഇത് ഉപകരിക്കുമെന്നാണ് പ്രതീക്ഷ. പിന്‍ നമ്പര്‍ മോഷ്ടിക്കപ്പെടാനുള്ള സാധ്യതയും ഒഴിവാക്കാനാകും.
നിലവില്‍ ഇത് പരീക്ഷണഘട്ടത്തിലാണ്. ആവശ്യമുള്ളവര്‍ക്ക് തിരഞ്ഞെടുത്തുപയോഗിക്കാനാകുന്ന രീതിയിലാകും പുതിയ രീതി നടപ്പാക്കുകയെന്നാണ് സൂചന. രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളില്‍ 80 ശതമാനവും യുപിഐവഴിയായതും സുരക്ഷയുയര്‍ത്തേണ്ടതിന്റെ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഒരുവര്‍ഷത്തോളമായി എന്‍പിസിഐ ബയോമെട്രിക് വെരിഫിക്കേഷന്‍ സേവനം കൊണ്ടുവരുന്നതിനായി പരിശ്രമിച്ചുവരുകയാണ്. 2025 ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ ഇതിന്റെ മാതൃക അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണം പൂര്‍ത്തിയായാല്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാകും ഇത് നടപ്പാക്കുക.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment