വടകര റൂറൽ ബാങ്ക് കാർഷിക പരിശീലന കേന്ദ്രവും അനുബന്ധ പദ്ധതികളും ആരംഭിക്കും
വടകര : ബാങ്കിംഗ് മേഖലയിൽ ആധുനികവൽക്കരണം നടപ്പിലാക്കി വിവിധ സേവന
പ്രവർത്തനങ്ങൾ നടത്തി കഴിഞ്ഞ കോവിഡ് കാലത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാൻ
വടകര റൂറൽ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്നു ബാങ്ക് പ്രസിഡന്റ് എ. ടി. ശ്രീധരൻ
ബാങ്കിന്റെ 57 മത് പൊതുയോഗത്തിൽ പറഞ്ഞു. ഈ സാമ്പത്തിക വർഷം നൽകുന്ന 400
കോടി രൂപ വായ്പയിൽ 100 കോടി രൂപ മുൻഗണന വിഭാഗത്തിന് നൽകും. നിലവിൽ 335
കോടി നിക്ഷേപമുള്ള ബാങ്ക് അടുത്ത സാമ്പത്തിക വർഷം 500 കോടിയാക്കാൻ
ലക്ഷ്യമിട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്
വീരഞ്ചേരിയിൽ ബൃഹത്തായ കാർഷിക പരിശീലന കേന്ദ്രത്തിനും അനുബന്ധ
സേവനങ്ങൾക്കുമായി 6 കോടി രൂപയുടെ പദ്ധതി പുതിയ വർഷത്തെ അഭിമാന
പദ്ധതിയാണെന്നും പ്രസിഡണ്ട് അറിയിച്ചു.

ബാങ്ക് മെമ്പർമാർക്കു 20%
ലാഭവിഹിതം നൽകാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് പി.
പി. ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ. പി. പ്രദീപ് കുമാർ
റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണ സമിതി അംഗങ്ങളായ കെ. എം. വാസു, സി.
കുമാരൻ, സോമൻ മുതുവന, അഡ്വ. ഇ. എം. ബാലകൃഷ്ണൻ, എ. കെ. ശ്രീധരൻ, കെ. ടി.
സുരേന്ദ്രൻ, എൻ. കെ. രാജൻ, പി.എം. ലീന, ആലീസ് വിനോദ്, എ. പി. സതി എന്നിവർ
പ്രസംഗിച്ചു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment