നിക്ഷേപ തുകയ്ക്ക് പലിശ നൽകിയില്ല; മലയാളി ക്ഷേമനിധി ലിമിറ്റഡിനെതിരെ വിധി
തൃശൂർ: ഏങ്ങണ്ടിയൂർ മലയാളി ക്ഷേമനിധി ലിമിറ്റഡ് നിക്ഷേപസംഖ്യ പലിശ സഹിതം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. ഏങ്ങണ്ടിയൂർ സ്വദേശിനി സജി ഉത്തമൻ ഫയൽ ചെയ്ത ഹർജിയിലാണ് വിധി പ്രഖ്യാപിച്ചത്. മലയാളി ക്ഷേമനിധി ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടർക്കുമെതിരെയാണ് വിധി പ്രഖ്യാപിച്ചത്.
1,00,000 രൂപയാണ് സജി ഉത്തമൻ സ്ഥാപനത്തിൽ നിക്ഷേപിച്ചത്. നിക്ഷേപത്തിന് 10.5% പലിശ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നിക്ഷേപ സംഖ്യ തിരികെ നൽകുമ്പോൾ വാഗ്ദാനം ചെയ്ത പലിശ നൽകിയില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. നിക്ഷേപ സംഖ്യ പലിശ സഹിതം തിരികെ നൽകാത്ത എതിർകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത കച്ചവട ഇടപാടുമാണെന്ന് കോടതി വിലയിരുത്തി.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരിക്ക് 1,00,000 രൂപയും 2023 ജൂലൈ മുതൽ 10.5% പലിശയും നഷ്ടപരിഹാരമായി 5,000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.എ.ഡി.ബെന്നി ഹാജരായി.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment