ആനിക്കാട് സർവീസ് സഹകരണബാങ്കിൽ പിഡിയാട്രിക് ഒ പി ക്കു തുടക്കമായി
ആനിക്കാട് സർവീസ് സഹകരണബാങ്ക് സംരംഭമായ ആസ്കോ ഡയഗ്നോസ്റ്റിക് സെന്ററിൽ ഒപ്റ്റിക്കൽ ഷോപ്പിനും പിഡിയാട്രിക് ഒ പി ക്കും തുടക്കമായി. കേരളബാങ്ക് പ്രഥമ ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഒപ്റ്റിക്കൽ ഷോപ്പിന്റെ ഉദ്ഘാടന കർമം നിർവഹിച്ചു. മുവാറ്റുപുഴ നഗരസഭ ചെയർമാൻ പി പി എൽദോസ് ഒപ്റ്റിക്കൽ ഷോപ്പിന്റെ ആദ്യ വില്പന നടത്തി. ബാങ്ക് പ്രസിഡന്റ് വി കെ ഉമ്മർ പിഡിയാട്രിക് ഒ പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ പി എം ഇസ്മയിൽ, മൂവാറ്റുപുഴ നഗരസഭ കൗൺസിലർ ജോയ്‌സ് മേരി ആന്റണി, സംസ്ഥാന സഹകരണ യൂണിയൻ അംഗം അനിൽ ചെറിയാൻ, മൂവാറ്റുപുഴ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ ബിജു തങ്കപ്പൻ, എബ്രഹാം തൃക്കളത്തൂർ, ബാങ്ക് വൈസ് പ്രസിഡന്റ് സൈജൽ പി ജമാൽ, ബാങ്ക് സെക്രട്ടറി ഉഷാകുമാരി കെ. കെ. തുടങ്ങിയർ സംസാരിച്ചു , ബാങ്ക് ഭരണസമിതി അംഗങ്ങളും , സഹകരണ ബാങ്ക് പ്രസിഡന്റ്മാരും പ്രമുഖസഹകാരികളും പങ്കെടുത്തു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment