സഹകരണ ജീവനക്കാർക്ക് കോവിഡ് വാക്സിന് മുൻഗണന നൽകണം - കെ.സി.ഇ.എഫ്.
പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ ഇടപെടുന്നവർ എന്ന നിലയിൽ സഹകരണബാങ്കുകളിലെ ജീവനക്കാർക്ക് കോവിഡ് വാക്സിൻ നൽകുന്നതിൽ മുൻഗണന നൽകണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംബ്ലോയീസ് ഫ്രണ്ട് പ്രസിഡൻറ് ജോഷ്വ മാത്യു, ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപള്ളി എന്നിവർ സഹകരണ വകുപ്പു മന്ത്രി കടകംപിള്ളി സുരേന്ദ്രനോട് ആവശ്യപ്പെട്ടു. കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലും സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം, നിക്ഷേപ-വായ്പ കളക്ഷൻ എന്നിവ വീടുകളിൽ നേരിട്ടെത്തിയാണ് സഹകരണ ജീവനക്കാർ ചെയ്തുവരുന്നത്. ഇതിനു പുറമെ നീതി സ്റ്റോർ, നീതി ലാബ് തുടങ്ങിയ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങളും ഓണം, വിഷു, റംസാൻ തുടങ്ങിയ മാർക്കറ്റുകളും മറ്റു ബാങ്കിങ്ങ് പ്രവർത്തനങ്ങളും ചെയ്തുവരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ നിരവധി ജീവനക്കാർക്കാണ് രോഗം ബാധിച്ചത്. ഒട്ടേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
കഴിഞ്ഞ പ്രളയ കാലത്തും സഹകരണ മേഖലയും ജീവനക്കാരും സർക്കാരിന് എല്ലാ പിന്തുണയും സഹായവും നൽകി കൂടെ നിന്നിരുന്നു. ഇപ്പോൾ കോവിഡ് വാക്സിൻ ചാലഞ്ചിലും സാമൂഹിക പ്രതിബദ്ധതയോടെ മാതൃകാപരമായി ഇടപെട്ടുവരുന്നു അതുകൊണ്ടു തന്നെ അധ്യാപകർക്കും മറ്റു സർക്കാർ ജീവനക്കാർക്കും നൽകുന്ന പരിഗണന സഹകരണ ജീവനക്കാർക്കും നൽകണമെന്ന് അവർ ചൂണ്ടിക്കാട്ടി.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment