കൊങ്ങോർപ്പിള്ളി സഹകരണ ബാങ്ക് ബെസ്റ്റ് പെർഫോമൻസ് അവാർഡ് ഏറ്റുവാങ്ങി
എറണാകുളം: കേരള ബാങ്കിന്റെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് കൊങ്ങോർപ്പിള്ളി സഹകരണ ബാങ്കിന്. 2021-22 വർഷത്തിൽ പ്രാഥമിക സഹകരണ ബാങ്കുകളുടെ വിഭാഗത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനമാണ് നേടിയത്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ട മുറിക്കലിൽ നിന്ന് ബാങ്ക് പ്രസിഡന്റ് കെ ജി ഹരി അവാർഡ് ഏറ്റുവാങ്ങി. 25,000 രൂപയാണ് കാഷ് അവാർഡ്. മികച്ച നിക്ഷേപ വായ്പ, ഉപഭോക്‌തൃ സൗഹൃദ പ്രവർത്തനം, വായ്പ കുടിശ്ശിക നിവാരണം മറ്റ് പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് അവാർഡ് നൽകിയത്. ജില്ലയിലെ 150 പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നാണ് അവാർഡിന് അർഹരായവയെ തിരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റ് വി.എ ഷംസുദീൻ, മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ് കെ.ഡി റാണി തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment