സഹകാരി സ്പീക്കിങ്ങ് : എം.ജി രാമകൃഷ്ണൻ പറയുന്നു
സഹകരണ മേഖലയെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള വ്യാപക പ്രചരണത്തിനെതിരെ
സഹകാരികളുടെ ശബ്ദം സഹകരണരംഗം ന്യൂസിലൂടെ പൊതു സമൂഹത്തിലെത്തുന്നു.
കേരളത്തിലെ "മോഡൽ സഹകരണ ബാങ്കുകളിലൊന്നായ"
വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും പ്രമുഖ സഹകാരിയുമായ
എം.ജി രാമകൃഷ്ണൻ പറയുന്നു.
കരുവന്നൂർ ഒരു ഒറ്റപ്പെട്ട ഒരു സംഭമാണ്.ഭരണ സമിതിയെക്കാൾ കൂടുതൽ ജീവനക്കാരുടെ കാര്യക്ഷമതയുടെ പോരായ്മയാണ് അവിടെ സംഭവിച്ചത് . കാര്യങ്ങൾ തെറ്റായ രീതിയിൽ പോകുന്നു എന്ന് കാണുമ്പോൾ കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ , ഗവണ്മെന്റ്,ഡിപ്പാർട്മെന്റ് തലത്തിൽ വരെ അറിയിക്കുവാനുള്ള സംവിധാനങ്ങൾ നിലവിലുള്ളതാണ് .അവർ അവരുടെ കടമ നിർവ്വഹിച്ചിരുന്നുവെങ്കിൽ കാര്യങ്ങൾ ഇത്രയും വഷളാകില്ലായിരുന്നു. സ്ഥാപനം നിലനിന്നു പോകണം ഞങ്ങളുടെ ഉപജീവനമാണ് ഈ സ്ഥാപനവും ,പ്രസ്ഥാനവും,സഹകരണ മേഖലയുമെന്ന ചിന്ത ജീവനക്കാർക്ക് കൂടി ഉണ്ടാവേണ്ടതായിരുന്നു. നൂറ് ശതമാനം ജീവനക്കാരാണ് ഉത്തരവാദി എന്നല്ല പറയുന്നത് ഭരണ സമിതിക്കും അതിൽ ഉത്തരവാദിത്തമുണ്ട്. കൂട്ടുത്തരവാദിത്തമാണല്ലോ സഹകരണ സ്ഥാപനങ്ങളെ നയിക്കുന്നത് .
.കരുവന്നൂർ ഒറ്റപ്പെട്ട സംഭവമാണ് സംഭവിക്കാൻ പാടില്ലാത്തതാണ്.അതിന്റെ പേരിൽ കേരളത്തിന്റെ സഹകരണ മേഖലക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല .എന്നുള്ളകാര്യത്തിൽ യാതൊരു തർക്കവുമില്ല .കേരളത്തിന്റെ സഹകരണ മേഖല എന്ന് പറഞ്ഞാൽ ജനലക്ഷങ്ങളുടെ ആശ്രയമാണ്.മറ്റു സംസ്ഥാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഇവിടെ, അഴിമതി രഹിതമായിട്ട് തന്നെയാണ് 99.9 ശതമാനം സഹകരണ സംഘങ്ങളും ,പാക്‌സും പ്രവർത്തിച്ചു വരുന്നത്.കാരണം ഒരു ദേശസാത്കൃത ബാങ്കിൽ പണം നിക്ഷേപിക്കുന്ന നിക്ഷേപകനോ അല്ലെങ്കിൽ വായ്‌പയെടുക്കുന്ന ഒരാൾക്കോ ലഭിക്കുന്നതിന്റെ നൂറിരട്ടി ആനുകൂല്യങ്ങളാണ്, മറ്റ് സഹായധനങ്ങളായിട്ട് സഹകരണ മേഖലയിൽ നിന്നും ലഭിക്കുക .വാരപ്പെട്ടി സഹകരണ ബാങ്ക്
1,1 20 രൂപ വരുന്ന 14 നിത്യോപയോഗ സാധനങ്ങൾ വെറും 500 രൂപയ്ക്കാണ് ഈ കർക്കിടക മാസത്തിൽ 2500 കുടുംബങ്ങൾക്ക് കൊടുക്കുവാൻ പോകുന്നത് .വേറെ ഏതെങ്കിലും ഒരു മേഖലക്ക് ഇങ്ങനെ ഒരു സഹായം കൊടുക്കുവാൻ കഴിയുമോ...?സഹകരണ സ്ഥാപനങ്ങൾ കർക്കശമായ സാമ്പത്തിക അച്ചടക്കം പാലിക്കണം ,ഓഡിറ്റിങ് കുറെക്കൂടി കർക്കശമാക്കണം.
സർക്കാരിന്റെ ഭാഗത്തു നിന്നും ചില പോരായ്മകൾ ഉണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല .കാരണം ഓഡിറ്റിങ്ങിനു വേണ്ടി പണം ചിലവഴിക്കുന്നത് സഹകരണ ബാങ്കുകൾ തന്നെയാണ് .ഓഡിറ്റർമാരെ യഥാസമയം ലഭിക്കാതെ വരുന്ന ചെറിയ ഒരു പോരായ്മായുണ്ട് .
അവര് വെറുതെ വൗച്ചർ നോക്കി മാത്രം പോകലല്ല ,സൂക്ഷ്മമായി പരിശോധിക്കുന്ന രീതി കൊണ്ടുവരണം.
അവര് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കീഴ്പ്പെട്ട് പോകാൻ പാടില്ല.
അത്തരത്തിലുള്ള എല്ലാ പോരായ്മകളും പരിഹരിച്ച് മുന്നോട്ടു പോയാൽ പ്രതിയോഗികളുടെ വായടച്ച് സഹകരണ മേഖലക്ക് കൂടുതൽ മുന്നേറാൻ സാധിക്കും സംശയമില്ല.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment