ഇരിങ്ങാലക്കുട ബ്ലോക്ക് മൾട്ടിപർപ്പസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി
തൃശൂർ മാപ്രാണത്ത് സ്ഥിതി ചെയ്യുന്ന "ഇരിങ്ങാലക്കുട ബ്ലോക്ക് മൾട്ടിപർപ്പസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി "പ്രവർത്തന മികവുകൊണ്ടും ഉറച്ച കൂട്ടായ്മ കൊണ്ടും വിജയം കൈവരിച്ച സംഘമാണ്. നാടിൻറെ വികസനത്തിലൂടെ നാട്ടുകാരുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മാപ്രാണം സ്വദേശികളായ കുറച്ചു സുമനസ്സുകളുടെ പ്രയത്നത്തിൽ നിന്നാണ് സംഘത്തിന്റെ രൂപീകരണം .അധികം താമസിയാതെ 2004 ഒക്ടോബർ 27 ന് ഇരിഞ്ഞാലക്കുട ബ്ലോക്ക് മൾട്ടിപർപ്പസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ സംഘം സ്‌ഥാപിതമായി ആന്റോ പെരുമ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ ദീർഘ വീക്ഷണത്തോടെയുള്ള കാര്യക്ഷമമായ നടപടികൾ ആണ് സൊസൈറ്റിക്ക് ജനകീയമുഖം നൽകിയത് .8191091 രൂപ മൂലധനവും 264 ഓഹരിയുടമകളുമായി പ്രവർത്തനം ആരംഭിച്ച സൊസൈറ്റി അംഗങ്ങളുടെ കഠിന പ്രയത്നത്തിലൂടെ മുന്നേറുകയായിരുന്നു .സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ആശ്വാസം പകരാനും എന്നും മുന്നിലുള്ള സംഘത്തിന്റെ അടിത്തറയും ഈ ബഹുജന വിശ്വാസമാണ് .നിക്ഷേപ സമാഹരണവും സേവന പ്രവർത്തനങ്ങളും ഒരു പോലെ ഊർജിതമാക്കി വികസനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും നിറവേറ്റി ഇരിഞ്ഞാലക്കുട ബ്ലോക്ക് മൾട്ടി പർപ്പസ് കോ -ഓപ്പറേറ്റിവ് സൊസൈറ്റി പുതിയൊരു വിജയഗാഥ രചിക്കുകയാണ് .തയ്യൽ മെഷീൻ വായ്പ്പ ,ഗൃഹോപകരണ വായ്പ്പ ,ചെറുകിട കച്ചവടക്കാർക്കുള്ള വായ്പ്പ ,സ്വർണപ്പണയ വായ്പ്പ ,വസ്തു പണയ വായ്പ്പ എന്നിവയിലൂടെ സാമ്പത്തികമായി പിന്നോക്കം നിക്കുന്നവർക്ക് സഹായ ഹസ്തം നീട്ടി ഏതു സമയത്തും കയറിചെല്ലാവുന്ന സാമ്പത്തിക സ്ത്രോതസായി സംഘം മാറി .സമ്പാദ്യ ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അംഗങ്ങൾക്ക് വിവിധതരം നിക്ഷേപ പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട് .നിലവിൽ 27 ഗ്രൂപ്പ് ഡെപ്പോസിറ്റ് ആൻഡ് ക്രഡിറ്റ് സ്കീമുകൾ ഇവിടെയുണ്ട് .ഒരു നീതി മെഡിക്കൽ സ്റ്റോറും സംഘം ആരംഭിച്ചിട്ടുണ്ട് .15 വര്ഷം പിന്നിടുമ്പോൾ രണ്ടായിരത്തിനു താഴെ ഓഹരിയുടമകളും മതിയായ പ്രവർത്തന മൂലധനവും നിക്ഷേപവുമായി അതിദൂരം മുന്നിലാണ് ഇരിഞ്ഞാലക്കുട ബ്ലോക്ക് മൾട്ടി പർപ്പസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment