തിരൂർ സഹകരണ ബാങ്ക് : പൂമല ബ്രാഞ്ച് ഉദ്ഘാടനം
തൃശൂർ : തിരൂർ സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ പൂമല ബ്രാഞ്ച് ഉദ്‌ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. സേവിയർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബാങ്കിങ് കൗണ്ടർ ഉദ്‌ഘാടനം മുൻ മന്ത്രി എ സി മൊയ്തീൻ എം എൽ എ നിർവ്വഹിക്കും.
പി.എ തങ്കപ്പൻ സ്മാരക ഹാൾ ഉദ്‌ഘാടനം എം എം വർഗീസും സേഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്‌ഘാടനം കേരള ബാങ്ക് വൈസ് പ്രസിഡൻറ് എം.കെ കണ്ണനും നിർവ്വഹിക്കും.
ബാങ്ക് പ്രസിഡൻറ് എ എൻ കൃഷ്ണകുമാർ സ്വാഗതവും സയറക്ടർ എ റെജിരാജ് നന്ദിയും പറയും. സെക്രട്ടറി കെ.ബി പ്രദീപ് റിപ്പോർട്ട് അവതരിപ്പിക്കും.
യോഗാനന്തരം തൈവമക്കൾ അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ ഉണ്ടായിരിക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment