നബാർഡ് കേരള ചീഫ് ജനറൽ മാനേജർ : ഡോ. ജി. ഗോപകുമാരൻ നായർ ചുമതലയേറ്റു
നബാര്‍ഡ് കേരള ചീഫ് ജനറല്‍ മാനേജരായി ഡോ. ജി ഗോപകുമാരന്‍ നായര്‍ ചുമതലയേറ്റു. ജാര്‍ഖണ്ഡ് സംസ്ഥാന സിജിഎമ്മായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. കേരള സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
1996-ല്‍ നബാര്‍ഡില്‍ സാമ്പത്തിക വിദഗ്ധനായി ചേര്‍ന്ന ഗോപകുമാരൻ നായര്‍, നബാര്‍ഡിനും അതിന്റെ അനുബന്ധ സ്ഥാപനമായ നാബ്കോണ്‍സിനും വേണ്ടി 90-ലധികം ഫീല്‍ഡ് അധിഷ്ഠിത പഠനങ്ങള്‍ നടത്തി. നബാര്‍ഡിന്റെ ചെന്നൈയിലെ റീജിയണല്‍ ഓഫീസുകള്‍, ഹെഡ് ഓഫീസ്, മുംബൈ, അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. പത്തനംതിട്ട ജില്ലയില്‍ ജില്ലാ ഡെവലപ്മെന്റ് മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment