മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം, ചോദ്യം ചെയ്ത് ഹൈക്കോടതി
കൊച്ചി - മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ അതിജീവിച്ച ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളില്ലെന്ന നിലപാടുമായി കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. വായ്പയ്ക്ക് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ച് തിരിച്ചടവിനുവേണ്ടിയുള്ള പ്രക്രിയകൾ ആരംഭിക്കുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ നിലപാടിൽ അതൃപ്തി അറിയിച്ച ഹൈക്കോടതി മൊറട്ടോറിയം മാത്രം പോരെന്നും വായ്‌പ എഴുതിത്തള്ളുന്ന കാര്യം പരിഗണനയിൽ കൊണ്ടുവരണമെന്നും നിർദ്ദേശിച്ചു. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന ആവശ്യവും കോടതി മുന്നോട്ടുവെച്ചു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment