ഉയര്‍ന്ന പലിശയും മറ്റ് ആനുകൂല്യങ്ങളും; സ്ത്രീകളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാം
തൃത എം.യു.
സമ്പാദ്യ ശീലം വളർത്താൻ സ്ത്രീകൾ മിടുക്കരാണെങ്കിലും ബാങ്ക് അക്കൗണ്ട് എടുക്കുന്നതിൽ പിന്നിലാണെന്നത് ഒരു യാഥാർത്ഥ്യമാണ്. ഒരു ബാങ്ക് അക്കൗണ്ട് പോലും തുടങ്ങാൻ കഴിയാത്തവരുണ്ട്. ഇവരെ സഹായിക്കാൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം ഇളവുകളും അനുവദിച്ചിട്ടുണ്ട്. സ്ത്രീകളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴുള്ള നേട്ടങ്ങളും നിരവധിയാണ്.
ഏറ്റവും കുറഞ്ഞ മിനിമം ബാലൻസ് തന്നെയാണ് പ്രധാന ആകർഷണം. സ്ത്രീകൾക്കായുള്ള സ്പെഷ്യൽ അക്കൗണ്ടുകളിൽ പ്രതിമാസം നിലനിർത്തേണ്ട മിനിമം തുക സാധാരണ അക്കൗണ്ടുകളേക്കാൾ കുറവായിരിക്കും.ചില ബാങ്കുകൾ സിറോ ബാലൻസ് സൗകര്യവും നൽകുന്നു.
സേവിങ്സ് അക്കൗണ്ടുള്ള സ്ത്രീകൾക്ക് വാഹന വായ്പകള്‍, ഭവന വായ്പകൾ, ബിസിനസ് വായ്പകള്‍ എന്നിവക്ക് പലിശയിലും, അഡ്മിനിസ്ട്രേഷൻ ചാർജുകളിലും ഇളവ് ലഭിക്കും.
ഡെപ്പോസിറ്റുകൾക്ക് കൂടുതൽ പലിശയും ലഭ്യമാകും. ചില ബാങ്കുകൾ സ്ത്രീകളുടെ ഫിക്‌സഡ്, സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് സാധാരയെക്കാൾ കൂടുതൽ പലിശ നൽകുന്നുണ്ട്. മാത്രമല്ല ഓഫറുകളും ക്യാഷ്ബാക്കുകളും ഉൾപ്പെടെ വുമൺ ബാങ്ക് അക്കൗണ്ടുകൾക്ക് ലഭ്യമാകും.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഷോപ്പിംഗ്, ഗ്രോസറി, ഹെല്‍ത്ത്കെയര്‍, സിനിമാ ടിക്കറ്റുകള്‍ എന്നിവയില്‍ കൂടുതല്‍ ക്യാഷ്ബാക്കുകളും, ഡിസ്‌കൗണ്ടുകളും സ്ത്രീകൾക്ക് ലഭിക്കും.
ഇന്‍ഷുറന്‍സ് പരിരക്ഷയും സൗജന്യമാണ്. സ്ത്രീകളുടെ അക്കൗണ്ടുകള്‍ക്കൊപ്പം സൗജന്യ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്, ആശുപത്രി ചെലവുകള്‍ക്കുള്ള പരിരക്ഷ എന്നിവ പല ബാങ്കുകളും സൗജന്യമായി നല്‍കുന്നുണ്ട്.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേരിട്ട് ലഭിക്കുമെന്നതാണ് മറ്റൊരു ഗുണം. കുടുംബശ്രീ, മറ്റ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സ്വയംതൊഴില്‍ വായ്പകള്‍, സബ്സിഡികള്‍, ക്ഷേമപദ്ധതികള്‍ എന്നിവയുടെ തുക തടസമില്ലാതെ നേരിട്ട് അക്കൗണ്ടിലേക്ക് ലഭിക്കാന്‍ സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് സഹായിക്കുന്നു. രജിസ്‌ട്രേഷനിലും ഇളവുകള്‍ ലഭ്യമാണ്.
സ്ത്രീകളുടെ പേരില്‍ വസ്തുവോ, വീടോ വാങ്ങുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവുകള്‍ ലഭിക്കും. സ്ത്രീയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴി തുക കൈമാറുന്നത് ഇതിനായി പ്രയോജനപ്പെടുത്താം.
സമ്പാദ്യ ശീലം വളർത്താനും ,സ്വന്തമായി പണം കൈകാര്യം ചെയ്യാനും, അടിയന്തര ആവശ്യങ്ങള്‍ക്കായി പണം സൂക്ഷിച്ച് വെക്കാനും ഇത്തരത്തിലുള്ള അക്കൗണ്ടുകൾ സ്ത്രീകളെ പ്രാപ്തരാക്കുന്നു.
ഫെഡറല്‍ ബാങ്ക്, മഹിള മിത്ര പ്ലസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്‌ഐബി മഹിള ഡിലൈറ്റ്, കാനറ ബാങ്ക്, കാനറ ഏഞ്ചല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, വുമണ്‍സ് സേവിംഗ്‌സ് അക്കൗണ്ട് , ഐസിഐസിഐ ബാങ്ക് , അഡ്വാന്റേജ് വുമണ്‍ ഓറ സേവിംഗ്‌സ് അക്കൗണ്ട്, ആക്‌സിസ് ബാങ്ക്, ആക്‌സിസ് വുമണ്‍സ് സേവിംഗ്‌സ് അക്കൗണ്ട്, കൊട്ടക് മഹീന്ദ്ര ബാങ്ക്, കൊട്ടക് സില്‍ക്ക് വുമണ്‍സ് സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങിയ ബാങ്കുകൾ ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് വിവിധ അധിക ആനുകൂല്യങ്ങള്‍ നല്‍കുന്നവരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment