കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി.നാലര വർഷമായ ഭരണ സമിതിയെ
100 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും പ്രാഥമീക അന്വേഷണത്തിൽ കണ്ടെത്തിയ കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി.നാലര വർഷമായ ഭരണ സമിതിയെയാണ് പിരിച്ചു വിട്ടത് .മുകുന്ദപുരംഅസിസ്റ്റന്റ് രജിസ്ട്രാർ എം .സി അജിത്തിനെ അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തിക്കൊണ്ട് ജില്ലാ രജിസ്ട്രാർ ആണ് ഉത്തരവിട്ടത് .കരുവന്നൂർ ബാങ്കിൽ നേരിട്ടും അല്ലാതെയും 5 വർഷത്തിനിടെ 1000 കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ ആദ്യ നിഗമനം .ബാങ്കിന്റെ നിക്ഷേപത്തെ മാത്രമല്ല ആസ്തിയെപോലും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടാണ് നടന്നതെന്ന് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിലുണ്ട് .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment