ചെറുകിട വ്യവസായ മേഖലയിലെ പ്രതിസന്ധി മറികടക്കാൻ സമാശ്വാസ പദ്ധതി
1416 കോടി രൂപയുടെ കോവിഡ് സമാശ്വാസ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.ജൂലൈ ഒന്ന് മുതൽ ഡിസംബർ വരെയാണ് പദ്ധതി .ബജറ്റ് വിഹിതത്തിൽ നിന്ന് 139 കോടി രൂപ പലിശ സബ്സിഡിക്കും ധനസഹായത്തിനുമായി ഉപയോഗിക്കും .രാജ്യാന്തര MSME ദിനാചരണത്തോടനുബന്ധിച് വ്യവസായ വകുപ്പ് സംഘടിപ്പിച്ച വെബിനാറിൽ മന്ത്രി .പി .രാജീവാണ് സഹായപദ്ധതി പ്രഖ്യാപിച്ചത്. "വ്യവസായ ഭദ്രത " സ്ക്കീമിൽ പ്രഖ്യാപിച്ച പലിശ ധനസഹായത്തിന്റെ കാലവുധി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു .എല്ലാ ചെറുകിട ,സൂക്ഷ്മ ,ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും ഒരു വർഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം നൽകും .ഇത്തരത്തിൽ ഒരു യൂണിറ്റിന് 1,20,000 രൂപ വരെ ലഭിക്കും .ആകെ 400 കോടി രൂപയുടെ ഈ പാക്കേജിൽ 5000 സംരംഭകർക്ക് സഹായവും ലഭ്യമാക്കും
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment