"കാർഷിക ഉപകരണ മേള" യുമായി ചിറ്റാട്ടുകര സഹകരണ ബാങ്ക്
ചിറ്റാട്ടുകര സർവ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ
ചിറ്റാട്ടുകര നീതി കാർഷിക നഴ്സറിയിൽ
പ്രമുഖ കമ്പനികളുടെ "കാർഷിക ഉപകരണ മേള" ആരംഭിച്ചു.
ചാവക്കാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി വി ഹരിദാസൻ മേള ഉത്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ആർ എ അബ്ദുൽ ഹക്കീം അധ്യക്ഷനായിരുന്നു.
എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്സ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി ജി സുബിദാസ്, ബാങ്ക് വൈസ് പ്രസിഡന്റ് ഷാജി കാക്കശ്ശേരി, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ചെറുപുഷ്പം ജോണി, ബാങ്ക് ഡയറക്ടർമാരായ ബാബു പി ഐ, ഗീത മോഹനൻ, പി എം ജോസഫ്, സുജിത സതീശൻ, അശോകൻ മൂക്കോല, അഖിൽ പി കെ എന്നിവർ സംസാരിച്ചു.
സെപ്റ്റംബർ 14,15,16 തിയ്യതികളിലായി സംഘടിപ്പിക്കുന്ന മേളയിൽ
പ്രമുഖ കമ്പനികളുടെ ട്രില്ലർ മുതൽ സ്പ്രയർ വരെ 83 തരം
ഉപകരണങ്ങളുടെ പ്രവർത്തന രീതി മനസ്സിലാക്കാനും വാങ്ങുവാനുമുള്ള സൗകര്യമുണ്ടാകും.കാർഷിക മേഖലയിലെ യന്ത്രവൽക്കരണത്തിനായി സർക്കാർ നൽകുന്ന 40% മുതൽ 80% വരെയുള്ള സബ്‌സിഡിക്കായുള്ള മാർഗ്ഗനിർദേശങ്ങളും നൽകും.നീതി നഴ്സറിയിൽ മലേഷ്യൻ കുള്ളൻ, കേരശ്രീ തെങ്ങുകൾ,വിദേശ സ്വദേശ ഫലവൃക്ഷ തൈകൾ,പച്ചക്കറി തൈകൾ, അലങ്കാരചെടികൾ വിത്തുകൾ,വളങ്ങൾ, അലങ്കാരചട്ടികൾ, കളിമൺ പാത്രങ്ങൾ എന്നിവയും ന്യായവിലയിൽ ലഭ്യമാകും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment